ബ്ലോഗ് ആര്‍ക്കൈവ്

2014, ഡിസംബർ 20, ശനിയാഴ്‌ച

ഇസ്ലാമില്‍ നിരീശ്വരത്വമുണ്ടോ?

ഇസ്ലാമില്‍ നിരീശ്വരത്വമുണ്ടോ?

 കഴിഞ്ഞ അഞ്ചു ശതാബ്ദങ്ങളായി ഇസ്ലാമിന്‍റെ ചിന്താ ലോകം തികച്ചും നിശ്ചലമായിരുന്നു എന്ന് പല ഇസ്ലാമിക പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട് . എന്ത് കൊണ്ടാണ് ഇസ്ലാമില്‍ ഈ ജഡത ? തീര്‍ച്ചയായും ആരംഭ കാലത്ത് ഇസ്ലാമില്‍ വളര്‍ന്നു വന്ന യുക്തി പരതയെ പൌരോഹിത്യവും , ഭരണകൂടവും ക്രൂരമായ പീഡനങ്ങളിലൂടെ അടിച്ചമര്‍ത്തി . പലരും കൊല്ലപ്പെട്ടു. മത നിഷേധികളെന്ന മുദ്ര കുത്തി പലരെയും നാട് കടത്തുകയോ ജയിലിലടക്കുകയോ ചെയ്തു...സിന്ദഗ എന്നറിയപ്പെട്ട മതനിഷേധികളും യുക്തിവാദികളും നിര്‍ദാക്ഷിണ്യും കൊല്ലപ്പെട്ടു. പലരെയും ചിത്ര വധം ചെയ്തു....

ഇസ്ലാമിലെ മതേതരത്വത്തെ കുറിച്ചുള്ള ചിന്തകളാണ് പല ചിന്തകരെയും അതിന്‍റെ ആദ്യ കാലത്ത് തന്നെ ഈ നിഷേധ നിലപാടുകളില്‍ എത്തിച്ചത്. ശരീഅത്തിനെ രാഷ്ട്രത്തില്‍ നിന്നും, മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍ തിരിച്ചാല്‍ ഇസ്ലാമില്‍ പിന്നെ എന്തായിരിക്കും ബാക്കിയുണ്ടാവുക എന്ന ചോദ്യം അതിന്‍റെ പ്രാരംഭ കാലത്ത് തന്നെ അലട്ടി തുടങ്ങിയിരുന്നു.   ധാര്‍മികതയും, നിയമവും, രാഷ്ട്രീയവും ഇസ്ലാമില്‍ പരസ്പര ബന്ധിതമാണെന്ന നിരീക്ഷണം അന്നേ ഉണ്ടായിരുന്നു. ആ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടില്‍ ഹസനുല്‍ ബന്നയും , മൌദൂദിയും പൊടി തട്ടി എടുത്താണ് പുതിയ രാഷ്ട്രീയ ഇസ്ലാം എന്ന ആശയം ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് തന്നെ എന്നും ഇസ്ലാമിക മതേതരത്വം എന്നത് വൈരുധ്യം നിറഞ്ഞ ഒരേര്‍പ്പാടാണ് എന്ന് കാണാം. ഈ വൈരുധ്യം തന്നെയാണ് പല ഇസ്ലാമിക സമൂഹങ്ങളിലും ഇന്ന് അസഹിഷ്ണുതയുടെ രൂപത്തില്‍ ഭീകര വാദമായി വേഷം മാറി വരുന്നത്.

ഇതിനപവാദമായിട്ടുള്ളത് പ്രവാചകന്‍റെ മരണ ശേഷം ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കകം രൂപം കൊണ്ട അമവിയ്യാ/ അബ്ബാസിയ്യാ ഭരണ കാലമാണ്. ചരിത്ര പണ്ഡിതന്മാര്‍ ഈ ഭരണ കാലം ഒരു പരിധി വരെ മതേതരം ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ ഭരണാധികാരികള്‍ ഭൌതിക സുഖ ഭോഗങ്ങളില്‍ തല്പരരായിരുന്നു എന്നതും അവര്‍ മതത്തെ ദൈനം ദിന ഭരണ കാര്യങ്ങളില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു എന്നുള്ളതുമാണ്.

ആദ്യ കാല മുസ്ലിം ചിന്തകരില്‍ പലരും മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തണമെന്നു ആഗ്രഹിച്ചവരായിരുന്നു. അവരില്‍ ഏറ്റവും പ്രമുഖനായിരുന്നു ദാര്‍ശനികനും കവിയുമായിരുന്ന ഫറാബി . വിഖ്യാത ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടിലിന്‍റെ പിറകെയുള്ള വ്യക്തി എന്ന അര്‍ത്ഥത്തില്‍ ഫറാബിയെ ഉസ്താദ് എന്നായിരുന്നു വിളിച്ചിരുന്നത്. ട്രാന്‍സ് ഓക്സിയാനയില്‍ ജനിച്ച ഫറാബി ഒരു ഗവേഷകന്‍ കൂടിയായിരുന്നു. ഖ്വാനന്‍ എന്നാ പേരില്‍ ഒരു പ്രത്യേക തരം സംഗീതോപകരണം അദ്ദേഹം വികസിപ്പിച്ചെടുത്തതായി പറയപ്പെടുന്നു. അദ്ദേഹം ഒരു കവിയെന്നത് പോലെ തന്നെ നല്ലൊരു സംഗീതജ്ഞനുമായിരുന്നു. അദ്ദേഹം വേഷം മാറി പല സ്ഥലങ്ങളിലും സംഗീതമാലപിച്ച് നടന്നതായി പറയപ്പെടുന്നു. ഈ യാത്രകള്‍ക്കിടയില്‍ പണ്ഡിതന്മാരോട് ചര്‍ച്ചകളിലും, വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടുവന്നു. ജീവിതാവസാനം ഒരു തോട്ടക്കാരനായി ജോലി നോക്കുമ്പോഴാണ് വിഖ്യാതമായ തന്‍റെ "കുറ്റമില്ലാത്ത രാഷ്ട്രം" എന്നകൃതി രചിച്ചത്.

ഗ്രീക്ക് രാഷ്ട്ര മീമാംസയും , ദര്‍ശനങ്ങളും ഇസ്ലാമിക ദര്‍ശനങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. ഒരു പക്ഷെ ആ ശ്രേണിയില്‍ പെട്ട ആദ്യത്തെ പ്രധാനവും ഗൌരവമേറിയതുമായ ഒരു പഠനമായിരുന്നു അത് എന്ന് പറയാം. ഈ പഠനത്തിലാണ് സാര്‍വലൌകികമായ ഒരു മതേതര രാഷ്ട്ര സങ്കല്‍പം അദ്ദേഹം മുന്നോട്ടു വെക്കുന്നത്. ഫറാ ബിയുടെ ഈ ആധുനിക കാഴ്കാപ്പാടുകളെയാണ് മൌദൂദിസം കുളം തോണ്ടിയതെന്നു പറയാം. ഫറാബി മത നിരപേക്ഷ രാഷ്ട്രത്തെ ഒരു കുറ്റമറ്റ രാഷ്ട്രമായാണ് കണ്ടത്. നന്മ നിറഞ്ഞ ഭരണ കൂടത്തിനു മാത്രമെ ഒരു സന്തുഷ്ടി ഉണ്ടാക്കാന്‍ സാധിക്കൂ എന്നദ്ധേഹം അടിവരയിട്ടു പറഞ്ഞു.

ഫറാബി ഉള്‍പ്പെടുന്ന ദാര്‍ശനികരെ " വിഘടന വാദികള്‍" എന്നര്‍ത്ഥം വരുന്ന "മൂഉതസിലികള്" എന്നാണു  ഏതാരാളികള്‍ വിളിച്ചത്. അവര്‍ക്കിടയില്‍ ശാസ്ത്രഞ്ജന്മാര്‍, കവികള്‍, ഭരണാധികാരികള്‍ എന്നിവര്‍ പോലുമുണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിലാദ്യമായി ശരീയത്തിന്‍റെ  അടിസ്ഥാനത്തിലുള്ള ഭീകര ഇസ്ലാമിനെ അവര്‍ തള്ളിപ്പറഞ്ഞു. ഇസ്ലാമിനെ ഉദാരമായ ഒരാധുനിക മതമായി പരിവര്ത്തിപ്പിക്കണം എന്നാണു അവര്‍ വാദിച്ചത്. യുക്തി ഉപയോഗിച്ചു മാത്രമെ ഒരു മനുഷ്യന് സദാചാര പരമായി ജീവിക്കാന്‍ കഴിയൂ എന്നവര്‍ വാദിച്ചു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇസ്ലാമിലെ ആദ്യത്തെ ദാര്‍ശനികന്‍ എന്നറിയപ്പെടുന്ന "അല്‍ കിന്ദി"യാണ് "മുഅതസലി" വിഭാഗം ഉണ്ടാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ അല്‍ കിന്ദിയുടെ  കാലത്തേക്കാള്‍ ചരിത്രം ഈ ചിന്താ ധാരക്കുണ്ടെന്നാണ് പറയപ്പെടുന്നത്‌. അധികമൊന്നും പ്രശസ്തരല്ലാത്ത രണ്ട് യുവ ദാര്‍ശനികരാണ് ഈ ചിന്താ സരണിയുടെ ഉപജ്ഞാതാക്കള്‍ എന്ന് പറയുന്നു. വാസില്‍ ബിന്‍ അതായും, അംറ ബിന്‍ ഉബയ്ദും ആണ് ഈ രണ്ട് പേര്‍. ഇവരുടെ ജനനം 699 ലാണ്.

നിരീശ്വര വാദത്തിന്‍റെ വേരുകള്‍. 

രണ്ട് ചിന്തകരും ഒരു ദിവസം പ്രസിദ്ധ സൂഫിയായിരുന്ന "ഹസന്‍ അല്‍ ബസരിയുടെ ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോയി. പ്രഭാഷണ ശേഷം രണ്ട് പേരും ചില സംശയങ്ങള്‍ ചോദിക്കാന്‍ തീരുമാനിക്കുകയും അതനുസരിച്ച് അദേഹത്തെ സമീപിക്കുകയും ചെയ്തു.

ഒരു മഹാ പാതകം ചെയ്ത ഒരു മനുഷ്യന്‍റെ രണ്ടവസ്ഥകളെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വിരുദ്ധങ്ങളായ രണ്ട് കാഴ്ചപ്പാടുകള്‍. മഹാ പാതകം ചെയ്ത ആളെ മുസ്ലിമായിത്തന്നെ പരിഗണിക്കണമെന്നും എന്നാല്‍ അയാള്‍ അമുസ്ലിമായി അറിയപ്പെട്ടാല്‍ മതിയെന്നും ഒന്നാമത്തെ ആള്‍ വാദിച്ചു. രണ്ടാമനാകട്ടെ അയാളുടെ കാര്യം അന്തിമമായി തീരുമാനിക്കേണ്ടത് അല്ലാഹു ആണെന്നും എന്നാല്‍ അയാള്‍ മഹാ പാതകം ചെയ്തതിനാല്‍ ഇസ്ലാമിന്‍റെ പാതയില്‍ നിന്ന് വഴിതെറ്റിയെന്നും അതിനാല്‍ വിശ്വാസിയായി പരിഗണിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. അതിനു ശേഷം അവര്‍ മൂന്നാമാതോരഭിപ്രായം കൂടി പറഞ്ഞു. " അത്തരമൊരാള്‍ വിശ്വാസിയോ അവിസ്വാസിയോ അല്ല....." ഹസന്‍ അല്‍ ബസരിക്ക് അത് രസിച്ചില്ല. അദ്ദേഹം അവരെ പഠന കേന്ദ്രത്തില്‍ നിന്ന് പുറത്താക്കി.

അവര്‍ രണ്ട് പേരും ഉസ്താദിനോട് വിട വാങ്ങി പള്ളിയുടെ മറ്റൊരു കോണിലിരുന്നു അവരുടെ ആശയങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇതാണ് മുഅതസിലുകലുടെ തുടക്കം. സ്വതന്ത്ര ചിന്തകരും, സ്വന്തം വീക്ഷണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമാണ് മുഅതസിലുകള്‍.

 ഇറാക്കിലെ ബസ്രയില്‍ 874 ല്‍ ജനിച്ച "അബു ഹസന്‍ അല്‍ ആശഅരി " യാണ് " അശഅരി" സരണിയുടെ ഉപജ്ഞാതാവ്. ആ കാലത്തെ സ്വതന്ത്ര ചിന്തയുടെ സാരഥിയും, പ്രസിദ്ധ "മുഅതസില്"മായിരുന്ന "അല്‍ ജൂബാഇ " യുടെ അടുത്ത സ്നേഹിതനായിരുന്നു " അശഅരി "

അക്കാലത്ത് നടന്ന ഒരു സംവാദം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.

അസഅരി ജൂബാഇ യോട് മൂന്നു കഥകള്‍ പറഞ്ഞു.

ഒരാള്‍ നന്മ നിറഞ്ഞ സദ്‌ കര്‍മങ്ങള്‍ മാത്രം ചെയ്യുന്ന യഥാര്‍ത്ഥ വിശ്വാസി.

രണ്ടാമന്‍ ഒരു ദുര്‍ വൃത്തന്‍ ,നെറികെട്ടവന്‍, നിരീശ്വര വാദി,

മൂന്നാമന്‍ ഒരു കുട്ടി...

മൂന്നു പേരും മരിച്ചു. മരണാനന്തരം അവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് അസഅരിക്ക് അറിയണം.

ജുബായ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു...

നല്ല സഹോദരന്‍ സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനത്തിരിക്കുന്നു, നിരീശ്വര വാദി നരകത്തില്‍ , കുട്ടിക്കു മോക്ഷം കിട്ടിയിരിക്കുന്നു....

അശ അരി ചോദിച്ചു...ഒരു സംശയം..." സ്വര്‍ഗത്ത്തിലുള്ള സഹോദരന്‍റെ സ്ഥാനം വേണമെന്ന് ആ കുട്ടി ആഗ്രഹിച്ചാല്‍ അതവനു ലഭിക്കുമോ?"

ജുബായ് പറഞ്ഞു.." ഇല്ല...കാരണം ദൈവത്തിനു വേണ്ടി അസംഖ്യം സല്‍കര്‍മങ്ങള്‍ ചെയ്തിട്ടാണ് അവന്‍റെ സഹോദരന്‍ സ്വര്‍ഗത്തിലെത്തിയത്...അത്തരം കര്‍മങ്ങള്‍ അവന്‍ ചെയ്തില്ല....എന്ന് കുട്ടിയോട് പറയും..."

അസ അരി ചോദിച്ചു..." ആ കുട്ടി ഇങ്ങിനെ ചോദിച്ചാലോ? അതെന്‍റെ കുറ്റമല്ല...നീയെന്നെ ഭൂമിയില്‍ അത്ര നാള്‍ ജീവിക്കാന്‍ അനുവദിച്ചില്ലല്ലോ....നിന്നോടുള്ള ഭക്തി തെളിയിക്കാന്‍ നീയെനിക്ക് അവസരം തന്നില്ല...."

ജുബായ് പറഞ്ഞു..." നിന്‍റെ ഗുണത്തിന് വേണ്ടിയാണ് ഞാനത് ചെയ്തതെന്ന് ദൈവം മറുപടി പറയും....നിന്നെയവിടെ അനുവദിച്ചിരുന്നെങ്കില്‍ നീയൊരു തെമ്മാടിയായി കഠിന ശിക്ഷ ഏറ്റു വാങ്ങുമായിരുന്നു..."

"ശരി..."അസ അരി പറഞ്ഞു...."നിരീശ്വര വാദിയായ ആ സഹോദരന്‍ ദൈവത്തോടു ഇങ്ങനെ പ്രാര്‍ഥിച്ചാലോ? ദൈവമേ...അവനെ കാത്തുനില്‍ക്കുന്നതെന്തെന്നു നിനക്ക് കാലേക്കൂട്ടി അറിയാമായിരുന്നെങ്കില്‍ എനിക്ക് സംഭവിക്കാന്‍ പോകുന്നതെന്തെന്നും നിനക്കറി യാമായിരിക്കുമല്ലോ...പിന്നെന്തിനാണ്...ആ കുട്ടിയുടെ നന്മക്കു വേണ്ടി പ്രവര്‍ത്തിച്ച നീ എനിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നത്? എന്ന് ചോദിച്ചാല്‍ ദൈവം എന്തുത്തരം പറയും...."

ഇവിടെ ജുബായ്ക്ക് ഉത്തരം മുട്ടി എന്നതാണ് സത്യം....

ഈ ചോദ്യത്തില്‍ എല്ലാ ദൈവ സങ്കല്പങ്ങളെയും പൊളിച്ചു കളയുകയാണ്. ഇങ്ങനെ എത്രയോ യുക്തിവാദ പരമായ ദര്‍ശനങ്ങള്‍ ഇസ്ലാമിന്‍റെ ആദ്യകാലത്തുണ്ടായിരുന്നു....അസ അരി പില്‍ക്കാലത്ത് യുക്തിചിന്തയില്‍ നിന്ന് വഴി പിരിയുകയും ഇസ്ലാമിലെ യുക്തി ചിന്തയെ ശക്തി യുക്തം ഇമാം ഗസാലിയോടോപ്പം ചേര്‍ന്ന് എതിര്‍ക്കുകയും ചെയ്തു. അന്നും തര്‍ക്കത്തിലെ പരാജയം മതനിഷേധമെന്ന മുദ്രകുത്തി കായികമായ ആക്രമനങ്ങളിലെക്കും വധാങ്ങളിലെക്കും നീണ്ടു....ഇസ്ലാമിനുണ്ടാകുമായിരുന്ന മാനുഷിക മുഖത്തെ ഇല്ലാതാക്കിയത്തില്‍ ഇമാം ഗസാലിക്കു വലിയൊരു പങ്കുണ്ട്.

......................................

2014, ഡിസംബർ 18, വ്യാഴാഴ്‌ച

കപട ശാസ്ത്രം ഹിന്ദു മതത്തില്‍ ഉണ്ടെന്നുള്ളതിനു പ്രമാണം:


കപട ശാസ്ത്രം ഹിന്ദു മതത്തില്‍ ഉണ്ടെന്നുള്ളതിനു പ്രമാണം:
1. "നാനാ കപട ശാസ്ത്രാണി പ്രപഞ്ച കഥിതാ നിവൈ
ദൃഷ്ട്വാ വിശ്വാസ പൂര്‍വ്വന്തു വിദ്വാനപി ചലത്യഹോ"
2. "പ്രഗോപ്യമേവ കല്യാണി യോഗം ആനന്ദ സഞ്ചയം
മോഹാടിഭീര പാത്രെശു ഉപദേഷ്ടാ നരാധമ:"
അര്‍ത്ഥം:
1. നാനാ കപട ശാസ്ത്രങ്ങള്‍ പ്രപഞ്ചത്തില്‍ പ്രശംസിക്കപ്പെട്ടിരിക്കുന്നു. അവയെ വിശ്വസിച്ച് ജ്ഞാനിയും യഥാര്‍ത്ഥ വഴി തെറ്റി നടക്കുന്നു.
2. ആനന്ദത്തെ നല്‍കുന്ന യോഗത്തെ വളരെ ഗോപ്യമായി വെക്കേണ്ടതാകുന്നു. മോഹാദികള്‍ കൊണ്ട് അപാത്രങ്ങള്‍ക്ക് ഉപദേശിച്ചാല്‍ അവന്ടെ ശിരസ്സ്‌ ആയിരം ഖണ്ഡമായി പൊട്ടിത്തെറിക്കും....... എന്ന ശിവ ശാപത്തെ ആലോചിച്ച് സനകാദി സര്‍വ്വ മഹര്‍ഷികളും ആദിനാഥന്‍ മുതലായ സര്‍വ്വ യോഗികളും കൂടി യോഗത്തെ പുറത്തേക് വിട്ടുകൂടാ എന്ന ഭയത്താല്‍ കപട പ്രമാണങ്ങളെ ഉണ്ടാക്കി മൂടിവെച്ചു.
................എന്ന് ശിവജ്ഞാന ദീപികയില്‍ പറഞ്ഞിരിക്കുന്നു.
ഹിന്ദു മതത്തെ വെറുത്തു വെടിഞ്ഞ ബുദ്ധ ഭഗവാനും ആനന്ദ യോഗത്തെ ഉദ്ധരിപ്പാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ജ്ഞാന മതത്തെ സ്ഥാപിച്ചു. അതില്‍ ഈശ്വരോപാസനാ പ്രാര്‍ത്ഥനാ വിഗ്രഹാരാധനാദി കര്‍മ്മക്കാടില്ല. അത്ര മാത്രമേ ഗുണമുള്ളൂ.
ഹിന്ദു മതത്തെ വെറുത്ത രാജാറാം മോഹന്‍ റായി ദയാനന്ദ സരസ്വതി എന്ന യോഗ്യന്മാര്‍ക്കും ജാതി ഭേദ വിഗ്രഹാരാധനാദികളായ ചില അജ്ഞാന കര്‍മ്മങ്ങളെ ഉപേക്ഷിച്ച് ഗായത്രീ മന്ത്ര പ്രാര്‍ത്ഥനകളോടുകൂടി ബ്രഹ്മസമാജം, ആര്യസമാജം എന്ന രണ്ട് സകര്‍മ്മ മതത്തെ സ്ഥാപിപ്പാനെ കഴിഞ്ഞുള്ളു. ആനന്ദ യോഗത്തെ ഉദ്ധരിപ്പാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഗായത്രി, മന്ത്ര ജപം, പ്രാര്‍ത്ഥന, പൂണൂല്‍ ധാരണം മുതലായ കര്‍മ്മങ്ങളെ തീരെ ത്യജിക്കുമായിരുന്നു.
---------------------------------------- Brahmananda Swami Sivayogi

2014, ഏപ്രിൽ 9, ബുധനാഴ്‌ച

മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് ശമ്പളം മുടങ്ങി

മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് ശമ്പളം മുടങ്ങി
ജി രാജേഷ്കുമാര്‍
Posted on: 09-Apr-2014 08:26 AM


തിരു: സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇനിയും ശമ്പളം ലഭിച്ചില്ല. രണ്ടു ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷനും കിട്ടിയില്ല. പണമില്ലാതായതോടെ ചൊവ്വാഴ്ച സംസ്ഥാനത്തെ ട്രഷറികളൊന്നും പ്രവര്‍ത്തിച്ചില്ല. പെന്‍ഷനും ശമ്പളവും വാങ്ങാനെത്തിയ ആയിരങ്ങള്‍ നിരാശരായി മടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരടക്കം ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ഇനിയും ശമ്പളം ലഭിച്ചിട്ടില്ല. ഈ ആഴ്ചയില്‍ ഇനി ട്രഷറി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. അടുത്ത ആഴ്ച ഏതാണ്ട് പൂര്‍ണമായും അവധിയാണ്. ഓണത്തിനും ക്രിസ്മസിനും പകുതി ശമ്പളം നല്‍കിയതിനുപിന്നാലെ വിഷുവിനും ഈസ്റ്ററിനും ശമ്പളം മുടങ്ങുന്നതും ആദ്യത്തെ സംഭവമാണ്.

ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ചൊവ്വാഴ്ച ശമ്പളവും പെന്‍ഷനും മുടക്കിയത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജീവനക്കാര്‍ക്കെല്ലാം തെരഞ്ഞടുപ്പിന്റെ ചുമതല ഉള്ളതിനാല്‍ ട്രഷറി പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ദിവസങ്ങളില്‍തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ശനിയാഴ്ച ബാങ്ക് ഉണ്ടെങ്കിലും ട്രഷറിക്ക് അവധിയാണ്. അടുത്ത ആഴ്ചയില്‍ ബുധനാഴ്ചയും ശനിയാഴ്ചയും മാത്രമാണ് പ്രവൃത്തിദിനം. ഈ ദിവസങ്ങളിലും ട്രഷറി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. ഇനി ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ 21 വരെ കാത്തിരിക്കേണ്ടിവരും.

ട്രഷറിക്കു പുറമെ ചൊവ്വാഴ്ച ബാങ്കുകളിലെ സര്‍ക്കാര്‍ ഇടപാട് വിഭാഗവും പ്രവര്‍ത്തിച്ചില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ അവധിയിലാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ തകരാറുപറഞ്ഞ് ട്രഷറിയില്‍ എത്തിയവരെയെല്ലാം മടക്കി. എന്നാല്‍, വൈകിട്ടോടെ തകരാറ് പരിഹരിച്ചുവെന്ന് ട്രഷറി വകുപ്പ് അവകാശപ്പെട്ടു. ഓണ്‍ലൈനില്‍ അല്ലാതെ ബില്‍ സമര്‍പ്പിക്കുന്ന ജില്ലകളിലും ഒട്ടേറെ പേര്‍ക്ക് ശമ്പളം നല്‍കിയില്ല. ബാങ്കില്‍നിന്ന് പണം ലഭിച്ചില്ലെന്നായിരുന്നു ട്രഷറി അധികൃതരുടെ മറുപടി. ശമ്പളത്തിനും പെന്‍ഷനും തടസ്സമില്ലെന്നും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാ സഹായവും യാത്രപ്പടിയുമടക്കമുള്ള ആനുകൂല്യങ്ങള്‍ പത്തു മുതല്‍ വിതരണംചെയ്യുമെന്നും ധനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ 10നകം ശമ്പളവും പെന്‍ഷനും ലഭിക്കാത്ത സ്ഥിതിയായി.

സാമ്പത്തിക പ്രതിസന്ധി ഓഫീസ് പ്രവര്‍ത്തനത്തെയും താറുമാറാക്കും. ബഹുഭൂരിപക്ഷം ഓഫീസുകളുടെയും വൈദ്യുതി ചാര്‍ജ്, ടെലിഫോണ്‍ ബില്‍, വെള്ളക്കരം തുടങ്ങിയവ അടച്ചിട്ടില്ല. എല്ലാം വര്‍ഷവും ഏപ്രില്‍ അഞ്ചിനകം ശമ്പളവും പെന്‍ഷനും പൂര്‍ണമായും വിതരണംചെയ്തിരുന്നു. ആദ്യ ദിനത്തില്‍ റവന്യൂ, വാണിജ്യ നികുതി, ട്രഷറി തുടങ്ങി വരുമാനദായക വകുപ്പുകള്‍ക്കും രണ്ടാം ദിനത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സേവന മേഖലയിലെ വകുപ്പുകള്‍ക്കും, മൂന്നാം ദിനത്തില്‍ കൃഷി, മൃഗസംരക്ഷണം, സഹകരണം തുടങ്ങിയ മറ്റു വകുപ്പുകള്‍ക്കുമാണ് ശമ്പളവിതരണം. ഓണം, ക്രിസ്മസ് തുടങ്ങി ശമ്പളം നേരത്തെ നല്‍കുന്ന അവസരത്തില്‍മാത്രമാണ് ഈ ക്രമം തെറ്റിയത്. ഇത്തവണ പതിവ് ക്രമീകരണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ബുധനാഴ്ച കേരളത്തിന്റെ 1000 കോടി രൂപയുടെ കടപ്പത്രം റിസര്‍വ് ബാങ്ക് ലേലം ചെയ്യും. ഈ തുകയിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

തരൂര്‍ പറഞ്ഞത് ഇങ്ങനെ,

ഗാന്ധിജിയുടെ ആശയത്തെ തള്ളിപ്പറഞ്ഞു ശശി തരൂർ

Decrease Font SizeIncrease Font SizeText SizePrint This Page 
4 
 0
 
 4 0

IMG_1757
ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറഞ്ഞു കൊണ്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവും ആയ ശശി തരൂര്‍ രംഗത്ത്‌ വന്നു. മറ്റൊരു വിവാദത്തിനു വഴി തെളിയിച്ചു കൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം അപ്രായോഗികമാണെന്ന വാദവുമായി തരൂര്‍ വന്നതെന്ന് മുംബൈയില്‍ നിന്നുമുള്ള ഡി എന്‍ എ ഇന്ത്യയുടെ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാന്‍ ഐ.ഐ.എം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.
തരൂര്‍ പറഞ്ഞത് ഇങ്ങനെ,
ലോകം സഞ്ചരിക്കുന്നതു മറ്റൊരു ദിശയിലാണ്. ഈ സാഹചര്യത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ആശയത്തിനു പ്രസക്തിയില്ല. പരസ്പരം ആശ്രയിക്കുന്ന ഒരു ലോകമാണ് ഇപ്പോഴുള്ളത്. ഗാന്ധിജി വിഭാവനം ചെയ്തതാകട്ടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങളുടെ സൃഷ്ടിയാണ്. ആഗോളവത്കരണത്തിന്റെ ആശയങ്ങളുമായി ഗാന്ധിജിയുടെ ഗ്രാമ രാജ്യ എന്ന ആശയം പൊരുത്തപ്പെടില്ല. ഗ്രാമങ്ങള്‍ സ്വയം ഭരണാവകാശമുള്ളതാവുകയും തങ്ങള്‍ക്കാവശ്യമുള്ളത് തങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുക എന്ന ആശയം ഇന്നത്തെ രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതു നടക്കാത്ത കാര്യമാണ്.
വിവാദം ഇവിടെ മാത്രം ഒതുക്കി നിര്‍ത്താനും തരൂര്‍ ഒരുക്കമല്ല എന്നാണ് ബാക്കി പ്രസ്താവന കാണുമ്പോള്‍ മനസ്സിലാവുക. തരൂര്‍ പിന്നീട് പറഞ്ഞത് ഇപ്രകാരം,
പൊതുമേഖലയ്ക്കു ഞാന്‍ സ്വീകാര്യനായ ഒരു നേതാവല്ല. രാജ്യത്തെ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവത്കരിച്ചു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
തരൂരിന്റെ പ്രസ്താവന ഡി എന്‍ എ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെ വിമര്‍ശന ശരങ്ങള്‍ ആണ് തരൂരിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്‌ പാര്‍ട്ടി തരൂരിന്റെ പ്രസ്താവന തള്ളാനും സാധ്യതയുണ്ട്.


http://boolokam.com/archives/107698#ixzz2yMxe4RtL

22 പേജ് മൊഴി പുറത്തായാല്‍ എന്നെ കൊല്ലുമായിരുന്നു: സരിത

22 പേജ് മൊഴി പുറത്തായാല്‍ എന്നെ കൊല്ലുമായിരുന്നു: സരിത

കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ 22 പേജ് മൊഴി പുറത്തായിരുന്നെങ്കില്‍ താന്‍ അടുത്ത സൂര്യോദയം കാണില്ലായിരുന്നുവെന്ന് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. "ഇന്ത്യാ ടുഡേ" വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, യുഡിഎഫിലെ നിരവധി പ്രമുഖരുമായുള്ള ബന്ധവും സരിത തുറന്നുപറഞ്ഞു.

""മൊഴി ഇപ്പോഴും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ പക്കലുണ്ട്. ചിലരൊക്കെ മിണ്ടാതിരിക്കുന്നതുതന്നെ ഞാന്‍ എന്തു പറയുമെന്ന് ഭയന്നിട്ടാണ്. ബിജു രാധാകൃഷ്ണന്‍ ടീം സോളാറിന്റെപേരില്‍ പലരില്‍ നിന്നും പണംപറ്റി മുങ്ങിയതിനെത്തുടര്‍ന്ന് പല കേസുകളും വന്നു. ഇതില്‍ ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നാണ് മുഖ്യമന്ത്രിയോട് ഒരു പൊതുചടങ്ങിന്റെ വേദിയിലെത്തി ഞാന്‍ ആവശ്യപ്പെട്ടത്. അട്ടക്കുളങ്ങര ജയിലില്‍ എന്നെ കാണാന്‍വന്നത് ചീഫ് വിപ്പ് പി സി ജോര്‍ജാണ്. പക്ഷേ കാണാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ പെരുവഴിയിലാകാന്‍ കാരണം പി സി ജോര്‍ജാണ്""

""കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലിനെ ബന്ധപ്പെട്ടത് ചില പദ്ധതികള്‍ക്കായാണ്. പല തവണ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പല പ്രോജക്ടുകള്‍ക്കായി പോയിട്ടുണ്ട്. അദ്ദേഹം ഊര്‍ജവകുപ്പിലായിരുന്നപ്പോഴാണ് ബന്ധപ്പെട്ടത്. അതിനുശേഷം കെ സി വ്യോമയാനവകുപ്പിലേക്ക് മാറിയപ്പോഴും ബന്ധം നിലനിര്‍ത്തി എന്നത് ശരിയാണ്. കെ സിക്ക് നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഞാന്‍ ആളല്ല. ബിജു രാധാകൃഷ്ണന്‍ ഗണേശിനെ ചേര്‍ത്ത് എന്നെ അപമാനിച്ചശേഷം രണ്ടാമത് എടുത്തുപറഞ്ഞത് കെ സിയുടെ പേരാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ തോമസ് കുരുവിളയ്ക്ക് സോളാര്‍ കമ്പനിയുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ അദ്ദേഹം സഹായിയാണ്. തോമസ് കുരുവിളയെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്തെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് സാധിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും സാധിക്കാനില്ലെന്ന് അയാളോട് പറഞ്ഞിട്ടുണ്ട്. ചാണ്ടി ഉമ്മനെ അറിയാം എന്നല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ല. അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നമുക്കിഷ്ടമില്ലാതെ നടത്തുന്ന ലൈംഗികവേഴ്ചകള്‍ ബലാല്‍സംഗം തന്നെയാണ്. പ്രോജക്ട് തരാമെന്നുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടിയെക്കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നു ലക്ഷ്യം.

ലതിക സുഭാഷുമായി സംസാരിച്ചിരുന്നു. "ഇതൊക്കെ ഒരു കാര്യമാണോ, വിട്ടേക്കൂ സരിത" എന്നൊക്കെയാണ് പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞത്""

സരിത അഭിമുഖത്തില്‍ വിശദീകരിച്ചു.

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാം

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാം

Decrease Font SizeIncrease Font SizeText SizePrint This Page 
12 
 0
 
 14 0

01വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം. ഇലക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടേഴ്സ്ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോദിക്കുക.
http://www.ceo.kerala.gov.in/electoralrolls.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജില്ല നിയോജക മണ്ഡലം എന്നിവ സെലെക്റ്റ് ചെയ്ത് Get Booth List എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പോളിംഗ് സ്റ്റെഷനുകളുടെ ലിസ്റ്റ് കാണാം അതില്‍ നിന്നും നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാംക്കാം. ഇല്ല എന്നുണ്ടെങ്കില്‍ http://www.ceo.kerala.gov.in/eregistration.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റെര്‍ ചെയ്യാം. നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ വച്ച് തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താം.
Do You Have an Electoral ID Card? എന്നുള്ളിടത്ത് Yes എന്ന് ടിക്ക് ചെയ്‌ത് അവിടെ നിങ്ങളുടെ ഐടന്റിറ്റി കാര്‍ഡ് നമ്പര്‍ കൊടുക്കുക Proceed to Step 2 ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ I would like to make some corrections എന്നത് ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഈ പേജില്‍ വച്ച് നിങ്ങളുടെ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കാം കൂട്ടത്തില്‍ നിങ്ങളുടെ പുതിയ ഫോട്ടോയും ഉള്‍പെടുത്താം. പുതിയ ഫോട്ടോ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലിങ്കില്‍ പോയാല്‍ കാണാം
ഈ പേജില്‍ ഏറ്റവും അടിയില്‍ ആയി കാര്‍ഡ് നിങ്ങള്ക്ക് ഇതു രീതിയില്‍ ആണ് എത്തിക്കേണ്ടത് എന്ന് സെലെക്റ്റ് ചെയ്യാം. ബൂത്ത്‌ ലെവല്‍ ഓഫീസര്‍ വഴി അതല്ല എന്നുണ്ടെങ്കില്‍ പോസ്റ്റല്‍ ആയിട്ടോ, താലൂക്ക് ഓഫീസില്‍ പോയി വാങ്ങിക്കുന്ന രീതിയിലോ ഏതു വേണമെന്ന് നിങ്ങള്ക്ക് സെലെക്റ്റ് ചെയ്യാം.


http://boolokam.com/archives/139026#ixzz2yMvjw5Bu

വെറും അര മിനുട്ട് കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സൌകര്യം വരുന്നു !

വെറും അര മിനുട്ട് കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സൌകര്യം വരുന്നു !

Decrease Font SizeIncrease Font SizeText SizePrint This Page 
120 
 0

 121 0

01
ലോകത്തെങ്ങുമുള്ള മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്ന പ്രധാന പരാതിയാണ് ചാര്‍ജ് നില്‍ക്കുന്നില്ല എന്നത്. മിക്ക സ്മാര്‍ട്ട്‌ ഫോണുകളും ചാര്‍ജ് 6 മണിക്കൂര്‍ എങ്കിലും നിന്നാല്‍ അത്രയും നന്നായി എന്ന സ്ഥിതിയാണ്. ഒരു ദിവസത്തിലധികം ചാര്‍ജ് നില്‍ക്കുന്ന സെറ്റ് ആണെങ്കില്‍ അത് വല്ല മൂന്നാം കിട കമ്പനികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഹാന്‍ഡ്‌സെറ്റുകളും ആയിരിക്കും. ഇങ്ങനെ അതിവേഗം ചാര്‍ജ് കാലിയാവുന്ന ലോകത്ത് അതിവേഗം ചാര്‍ജ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. യാത്രക്കിടയില്‍ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ വീടെത്തും വരെ ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അര മിനുട്ട് കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒരു മാര്‍ഗം കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?
02
സ്റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് പ്രോട്ടോടൈപ് ചാര്‍ജ്ജര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇവരുടെ പ്രോട്ടോടൈപ് ചാര്‍ജ്ജര്‍ ഉപയോഗിച്ച് സാംസങ്ങ് S4 മാത്രമേ ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എങ്കിലും അധികം വൈകാതെ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള ചാര്‍ജ്ജറുകള്‍ ലഭ്യമാക്കുവാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ടെക് ബ്ലോഗുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
03
രണ്ടു വര്‍ഷത്തിനകം പുറത്തിറക്കാനിരിക്കുന്ന ചാര്‍ജ്ജറിന് സാധാരണ ചാര്‍ജ്ജറിനേക്കാള്‍ ഇരട്ടി വില വരും. ഏകദേശം 30 ഡോളര്‍.
സ്റ്റോര്‍ ഡോട്ട് കമ്പനി പുറത്ത് വിട്ട വീഡിയോയില്‍ പ്രോട്ടോടൈപ് ചാര്‍ജ്ജറിന് ലാപ് ടോപ് ചാര്‍ജ്ജറിനോളം വലുപ്പമുണ്ട്. എങ്കിലും
വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കുമ്പോഴേക്കും ചാര്‍ജ്ജറിന്റെ വലുപ്പം കുറക്കുവാന്‍ കമ്പനിക്ക് സാധിച്ചേക്കും.
നാനോ ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പ്രശസ്തമായ കമ്പനി പ്രോട്ടോടൈപ് ചാര്‍ജ്ജറില്‍ ഉപയോഗിച്ചിരിക്കുന്നത് ക്വാണ്ടം ഡോട്ട് ടെക്നോളജിയാണ് എന്നാണ് അവരുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ ഉള്ളത്.


http://boolokam.com/archives/144635#ixzz2yMuSLQ00

ഇടതുപക്ഷം വിശ്വാസികളുടെ ശത്രുപക്ഷമല്ല

ഇടതുപക്ഷം വിശ്വാസികളുടെ ശത്രുപക്ഷമല്ല

എന്റെ മുമ്പിലുള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമാണ്. "സുവിശേഷത്തിന്റെ ആനന്ദം" എന്ന പേരിലുള്ള പ്രസ്തുത ആഹ്വാനം മതവിശ്വാസികള്‍ക്കിടയിലും അല്ലാത്തവരിലും ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. 2013 നവംബര്‍ 24 ന് റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് നല്‍കപ്പെട്ട പ്രബോധനമാണത്.

ഫ്രാന്‍സിസ് മാര്‍പാപ്പ സുവിശേഷത്തിന്റെ ആനന്ദത്തിലെ അമ്പത്തി മൂന്നാം ഖണ്ഡികയില്‍ ഇങ്ങനെ ചോദിക്കുന്നു "...... ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും ഒരു സമ്പദ്വ്യവസ്ഥയോട് നമുക്ക് "അരുത്" എന്ന് പറയേണ്ടിയിരിക്കുന്നു. അത്തരം ഒരു സമ്പദ് വ്യവസ്ഥ മാരകമാണ്. പാര്‍പ്പിടമില്ലാത്ത പ്രായാധിക്യമുള്ള ഒരാള്‍ അനാവൃതനായതുകൊണ്ട് മരിക്കുമ്പോള്‍ വാര്‍ത്തയാകാതിരിക്കുകയും സ്റ്റോക്ക് മാര്‍ക്കറ്റില്‍ രണ്ടു പോയിന്റ് നഷ്ടപ്പെടുമ്പോള്‍ വാര്‍ത്തയാകുകയും ചെയ്യുന്നത് എങ്ങനെയാണ്? കമ്പോള ചങ്ങാത്ത വ്യവസ്ഥയോടും അതിന്റെ നവലിബറല്‍ നയങ്ങളോടുമുള്ള സഭയുടെ മാനുഷികവും അസന്ദിഗ്ദവുമായ വിമര്‍ശമാണിതെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ഇതേ അപ്പസ്തോലിക ആഹ്വാനത്തില്‍, ഇന്ന് ലോകത്ത് നടക്കുന്നത് കമ്പോള തേര്‍വാഴ്ചയാണെന്ന ഭാഗം നിങ്ങള്‍ക്ക് വായിക്കാം. ധനത്തോടുള്ള പുതിയ വിഗ്രഹാരാധന വേണ്ടെന്ന് നിര്‍വിശങ്കം പറയുന്ന ധീരമായ ശബ്ദം ലോകം കേള്‍ക്കുകയാണ്. ഒരു മാര്‍പാപ്പയില്‍നിന്നാണ് അത് ഉണ്ടാകുന്നത് എന്നത് ആ ശബ്ദത്തെ വ്യത്യസ്തവും മുഴക്കമുള്ളതുമാക്കുന്നു. സംഘര്‍ഷഭരിതമായ ഇന്നത്തെ കാലഘട്ടത്തില്‍ ഇടതുപക്ഷവും വിശ്വാസികളും തമ്മിലുള്ള സംവാദത്തിന്റെ സര്‍ഗാത്മകമായ അടിത്തറയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ എന്ന് ഇടതുപക്ഷം കാണുന്നു.

മാനവരാശിയുടെ പ്രകാശമാനമായ ഭാവിയില്‍ തല്‍പ്പരരായ എല്ലാവരും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍വയ്ക്കുന്ന ആശയങ്ങളില്‍ പലതും പങ്കുവയ്ക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "സുവിശേഷത്തിന്റെ ആനന്ദം" ആദരണീയനായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ വായിച്ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും പണ്ടുകാലത്ത് പറഞ്ഞുപോന്ന കാര്യംമാത്രമേ പറയൂ എന്ന് അദ്ദേഹം ശാഠ്യം പിടിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. സിപിഐ എമ്മിന്റെ പ്രകടനപത്രികയെ വിലയിരുത്തുന്നു എന്ന ഭാവത്തില്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മാറുന്ന കാലഘട്ടത്തില്‍ സഭയുടെയും ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെയും ഉത്തമ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്നതാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടണം. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ പക്ഷാന്തരമില്ല. മതേതര ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായാണ് ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നത്. ആ ജനവിഭാഗങ്ങളുടെ വിശ്വാസപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അവകാശങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷവും ന്യൂനപക്ഷ വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാവേണ്ടിയിരിക്കുന്നു. അതിന് കളമൊരുക്കുന്ന ഘടകങ്ങള്‍ അടുത്തും അകലെയും ധാരാളമാണ്. ആ ഘടകങ്ങള്‍ ശക്തിപ്പെടണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.

രാഷ്ട്രത്തിന്റെ മതം എന്ന ഒന്നുണ്ടെന്ന് ചിന്തിക്കുന്നവര്‍ ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങളുടെ ശത്രുക്കളാണ്. അവര്‍ മതനിരപേക്ഷതയെ കപടം എന്ന് മുദ്രകുത്തുന്നു. അവരുടെ "വിചാരധാര" മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളെന്നാണ് വിശേഷിപ്പിക്കുന്നത്. അതെ, ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ പ്രത്യേക തലക്കെട്ടിന് താഴെ അങ്ങനെതന്നെയാണ് എഴുതിവച്ചിട്ടുള്ളത്. അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ആ ആശയത്തിന്റെ അനുയായികള്‍ ബാബറി മസ്ജിദ് പൊളിച്ചത്. ഗുജറാത്തില്‍ വംശഹത്യയ്ക്ക് വഴിതെളിച്ച ആശയമാണിത്. ഇന്ത്യയുടെ പല ഭാഗത്തും ക്രിസ്തീയ ദേവാലയങ്ങളെയും ശ്മശാനങ്ങളെയും അക്രമിച്ചവര്‍ "രാഷ്ട്രത്തിന്റെ മതം" എന്ന അബദ്ധവിശ്വാസത്തെ താലോലിച്ചവരാണ്. അതിന്റെ പ്രേരണയാലാണ് അവര്‍ ക്രിസ്തീയ പുരോഹിതന്‍മാരെയും കന്യാസ്ത്രീകളെയും നാടുനീളെ കടന്നാക്രമിച്ചത്. ഇന്ന് വന്‍കിട മൂലധന ശക്തികളുടെ പിന്തുണയോടെ അധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ഇത്തരം അക്രമാസക്തിക്ക് മുമ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ചാഞ്ചാടിക്കളിച്ചതിന്റെ അനുഭവങ്ങള്‍ നാടിന് വേണ്ടുവോളമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം അടിപതറാതെ നിന്നവര്‍ ഇടതുപക്ഷംമാത്രമാണ്.

ഈ സത്യങ്ങള്‍ക്കുനേരെ പൗവ്വത്തില്‍ പിതാവിനെപ്പോലെ ഒരാള്‍ കണ്ണുപൂട്ടി നില്‍ക്കുന്നത് ദുഃഖകരമാണ്. ഇടതുപക്ഷ വിരോധത്തിന്റെ കണ്ണാടിയില്‍ക്കൂടിമാത്രമേ ലോകത്തെ കാണൂ എന്ന നിലപാട് ശരിയാണോ? ഇവിടെ ഇടതുപക്ഷവുമായി കലഹത്തിനുള്ള കാരണങ്ങള്‍മാത്രമേ പരതൂ എന്ന സമീപനം വിശ്വാസികളായ ഭൂരിപക്ഷം മനുഷ്യരുടെയും താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണോ? പൗവ്വത്തില്‍ പിതാവിനെപ്പോലെയുള്ള ചിന്താശേഷിയുള്ള സഭാവക്താക്കള്‍ ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പ്രവേശനം, പാഠ്യപദ്ധതി, വിദ്യാര്‍ഥി യൂണിയന്‍ എന്നിവയെച്ചൊല്ലിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ ആര്‍ച്ച് ബിഷപ് പൗവ്വത്തില്‍ ഇടതുപക്ഷത്തിനെതിരായി വില്ലുകുലയ്ക്കുന്നത്. സിപിഐ എം പ്രകടനപത്രികയില്‍ ഇവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളോട് അദ്ദേഹത്തിന് വിയോജിക്കാന്‍ അവകാശമുണ്ട്. മേല്‍ച്ചൊന്ന വിഷയങ്ങളിലെല്ലാം സാമൂഹ്യനീതിയും ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുനിലപാട്. അതിനോട് വിശ്വാസികള്‍ കലഹിക്കേണ്ട കാര്യമില്ല.

അന്തരിച്ച ആര്‍ച്ച് ബിഷപ് വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ആത്മകഥയായ "സ്ട്രെയിറ്റ് ഫ്രം ഹാര്‍ട്ട്" (ഹൃദയത്തില്‍നിന്ന് നേരിട്ട്) എന്ന പുസ്തകം ഓര്‍മയില്‍വരുന്നു. സഭയുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളെപ്പറ്റി ആ പുസ്തകത്തില്‍ വര്‍ക്കി വിതയത്തില്‍ പിതാവ് നടത്തുന്ന നിരീക്ഷണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരും പറയാനിടയില്ല. ഇടതുപക്ഷം വിശ്വാസികളുടെ എതിരാളിയല്ല. പണത്തെ ദൈവമായി വാഴ്ത്തുന്ന കമ്പോള തേര്‍വാഴ്ചയാണ് പൊതുശത്രുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘോഷിക്കുന്നു. യാഥാര്‍ഥ്യബോധമുള്ള ആ വാക്കുകളെ മുന്‍നിര്‍ത്തി ഇടതുപക്ഷവുമായി കൈകോര്‍ത്ത് പിടിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതല്ലേ...
*
ബിനോയ് വിശ്വം ദേശാഭിമാനി

കോഴിക്കോട്ട് എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ

കോഴിക്കോട്ട് എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ. കഴിഞ്ഞതവണ യുഡിഎഫിന് ലഭിച്ചതില്‍നിന്ന് 3.6 ശതമാനം വോട്ട് എല്‍ഡിഎഫിലേക്ക് മാറുമെന്നും ഇലക്ഷന്‍ വാച്ച് കോഴിക്കോട്- 2014 നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ 1202 വോട്ടര്‍മാരില്‍നിന്ന് ഈമാസം രണ്ടിനും മൂന്നിനും ശേഖരിച്ച സര്‍വേയിലാണ് എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫിന് 44.61 ഉം യുഡിഎഫിന് 38.02 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ. യുഡിഎഫിനെക്കാള്‍ 6.59 ശതമാനം അധികം എല്‍ഡിഎഫിന് കിട്ടും. പുതിയ വോട്ടര്‍മാര്‍കൂടി വരുമ്പോഴാണ് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നത്. ബിജെപിക്ക് 12.55 ശതമാനവും മറ്റുള്ളവര്‍ക്ക് 4.82 ശതമാനവുമാണ് വോട്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് 1.3 ശതമാനം വോട്ട് വര്‍ധനയും ആംആദ്മി പാര്‍ടി അടക്കമുള്ള സ്വതന്ത്രര്‍ക്ക് 1.8 ശതമാനം വര്‍ധനയും ഉണ്ടാകുമെന്നും സര്‍വേയിലുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 53.4 ശതമാനം സ്ത്രീകളും 46.6 ശതമാനം പുരുഷന്മാരുമാണ്.

പാചകവാതക വിലവര്‍ധനയും ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഫലിക്കുമെന്ന് സ്ത്രീകളില്‍ 32.9 ശതമാനവും അഭിപ്രായപ്പെട്ടു. കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട 38 ശതമാനം പേര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ വികാരവും പങ്കുവയ്ക്കുന്നു. പുതിയ വോട്ടര്‍മാര്‍ ഒമ്പത്, യുവജനങ്ങള്‍ 28.5, മധ്യവയസ്കര്‍ 41.1, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 18.4 ശതമാനം എന്നിങ്ങനെയാണ് സര്‍വേയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. തെരഞ്ഞെടുപ്പില്‍ വിഷയമാകുന്ന ഒമ്പത് പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. നാല് വിഷയങ്ങള്‍ പ്രധാനമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. വിലക്കയറ്റമാണ് പ്രധാനം. 87.9 ശതമാനവും ഈ അഭിപ്രായക്കാരാണ്. 66.1 ശതമാനം അഴിമതിയും 51.7 ശതമാനം സ്ത്രീസുരക്ഷയും 43.1 പേര്‍ സാമ്പത്തിക നയങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കണ്ടു. വികസനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയത് 31.8 ശതമാനമാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 42.92 ശതമാനവും എല്‍ഡിഎഫ് 42.91 ശതമാനം വോട്ടുമാണ് നേടിയത്. ബിജെപി 11.25ഉം മറ്റുള്ളവര്‍ 3.02ഉം ശതമാനം വോട്ട് നേടി. 23.8 ശതമാനം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായും 18.1 ശതമാനം പേര്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായും കാണുന്നു. 36.9 ശതമാനം പേര്‍ കോണ്‍ഗ്രസിതര ബിജെപിയിതര സര്‍ക്കാര്‍ വരുമെന്ന് അഭിപ്രായപ്പെട്ടു. 52.4 ശതമാനം പേര്‍ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മേശമാണെന്ന് വിലയിരുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വിലയിരുത്തിയവര്‍ 54.4 ശതമാനമാണ്.

ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകന്‍ ഡോ. ജോബി കെ ജോസ് ചെയര്‍മാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇ രാധാകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ഇലക്ഷന്‍ വാച്ചാണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്.

deshabhimani

2014, മാർച്ച് 12, ബുധനാഴ്‌ച

മുസ്ലീംലീഗ് വളര്‍ത്തുന്ന തീവ്രവാദം

മുസ്ലീംലീഗ് വളര്‍ത്തുന്ന തീവ്രവാദം
ഷറഫുദ്ദീന്‍ വി ഹൈദര്‍
ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന് വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവരുന്നു. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍. 
എല്ലാ മാധ്യമങ്ങളും പൈശാചികതയുടെ പ്രതിരൂപങ്ങളായി പച്ചമാംസത്തില്‍ വെട്ടിക്കളിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അള്ളാ., അള്ളാ., എന്നുള്ള ദീനരോദനത്തെ വകവെക്കാതെ വടിവാള്‍ കൊണ്ട് വെട്ടുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു? അവിടെയും മുസ്ലീം ലീഗ് എന്ന പേരാണ് ഉയര്‍ന്നുവരുന്നത്. മലപ്പുറത്തെ, മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. അതായിരുന്നു എസ് ഡി പി ഐയെ പ്രകോപിതരാക്കിയത്. 
വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന പ്രയോഗം ശരിയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍. വേശ്യക്കും വേണേല്‍ ചാരിത്ര്യ പ്രസംഗമൊക്കെ നടത്താം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ഉപമിക്കാന്‍ വേറെ വിശേഷണങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ഇത് ഉപയോഗിക്കുന്നു എന്നേയുള്ളു. ക്ഷമിക്കുക. മുസ്ലീം ലീഗ് പലപ്പോഴും തീവ്രവാദത്തെ തള്ളിപ്പറയുന്ത് കാണുമ്പോഴാണ് ചാരിത്ര്യ പ്രസംഗ പ്രയോഗം തികട്ടി വരിക. കെ എം ഷാജിയെ പോലുള്ള വിദ്വാന്‍മാര്‍ പറയുമ്പോള്‍ തമാശപോലെ തോന്നുകയും ചെയ്യും. മുസ്ലീം ലീഗും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള ബന്ധം പുതിയതല്ല. ഏറെക്കാലമായി നിലനില്‍ക്കുന്നതും പൂത്ത് വിലസുന്നതുമാണ് ആ ബന്ധം.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്), തുടങ്ങി വിവിധ പേരുകളിലാണ് തീവ്രവാദികള്‍ അറിയപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് പറയുന്നത് തങ്ങള്‍ എന്‍ഡിഎഫില്‍നിന്ന് വ്യത്യസ്തമായ സംഘടനയാണെന്നാണ്. പിന്നീട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രൂപീകരിച്ചപ്പോള്‍ അവകാശപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നാണ്. പക്ഷെ, ഇവരെല്ലാം തമ്മില്‍ പരസ്പരം നല്ല ബന്ധങ്ങളുണ്ട്. ഇരുളുപറ്റുമ്പോള്‍ എല്ലാ കൊടിയും മടക്കി കെട്ടി മുസ്ലീംലീഗ് കൊടിയാക്കും. അതാണ് ഇന്നത്തെ അവസ്ഥ. ഈ സംഘടനകള്‍ക്ക് ശക്തിപകരുന്നത്, ഇവരെ ആവശ്യത്തിന് ഉപയോഗിക്കുന്ന മുസ്ലീം ലീഗ് തന്നെയാണ്.
ആര്‍ എസ് എസിനെ നേരിടാന്‍ വേണ്ടിയുള്ള സംഘടന എന്ന് പറഞ്ഞാണ് എന്‍ ഡി എഫ് രൂപീകരിച്ചത്. ഹൈന്ദവ ഫാസിസ്റ്റ് സംഘടനയായ ആര്‍ എസ് എസ് 1925ല്‍ രൂപീകരിച്ചപ്പോള്‍ സാംസ്‌കാരിക സംഘടനയാണെന്നാണ് അവകാശപ്പെട്ടത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം. തത്വത്തില്‍ എന്‍ ഡി എഫും ആര്‍ എസ് എസും സാംസ്‌കാരികസംഘടനകള്‍ തന്നെ ആയിരിക്കും!
എന്‍ ഡി എഫ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനത്തിലാണ്. ആയുധവിദ്യയിലാണ് പരിശീലനം. കൂടാതെ സാധാരണക്കാരനെ ക്രമിനലായി മാറ്റാനുള്ള മറ്റ് പരിശീനങ്ങളുമുണ്ട്. ഒരിടത്ത് ആക്രമണം നടത്തണമെന്നു തീരുമാനിച്ചാല്‍ നിമിഷങ്ങള്‍ക്കകം അക്രമികളെ ആയുധങ്ങളുമായെത്തിക്കാന്‍ പരിശീലനം ലഭിച്ചവരാണ് എന്‍ഡിഎഫുകാര്‍. ഒറ്റ എസ് എം എസില്‍ ആളുകൂടും. ഇതൊക്കെ പൊലീസന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
മുസ്ലീം ചെറുപ്പക്കാരെ ആവേശഭരിതരാക്കാന്‍ വര്‍ഗീയവിഷം സമയാസമയത്ത് കുത്തിവയ്ക്കും മതമൗലികവാദമാണ് അവരുടെ പ്രധാന പ്രചാരണായുധം. മതാചാരങ്ങള്‍ ലംഘിച്ചതായി വിധി കല്‍പ്പിച്ച് ശിക്ഷ നടപ്പാക്കാനും അവര്‍ മുന്നിലുണ്ട്. ആര്‍എസ്എസ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയാണ് പ്രചാരണായുധമാക്കുമ്പോള്‍ എന്‍ഡിഎഫ് മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് വളരാന്‍ ശ്രമിക്കുന്നു.
ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന് വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവരുന്നു. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍.
എല്ലാ മാധ്യമങ്ങളും പൈശാചികതയുടെ പ്രതിരൂപങ്ങളായി പച്ചമാംസത്തില്‍ വെട്ടിക്കളിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അള്ളാ., അള്ളാ., എന്നുള്ള ദീനരോദനത്തെ വകവെക്കാതെ വടിവാള്‍ കൊണ്ട് വെട്ടുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു? അവിടെയും മുസ്ലീം ലീഗ് എന്ന പേരാണ് ഉയര്‍ന്നുവരുന്നത്. മലപ്പുറത്തെ, മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. അതായിരുന്നു എസ് ഡി പി ഐയെ പ്രകോപിതരാക്കിയത്. ലീഗ് തോറ്റാല്‍ ഈ ഭീകരന്‍മാര്‍ എന്തിനാണ് പ്രകോപിതരാവുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുസ്ലീംലീഗിനും എസ് ഡി പി ഐക്കും സാധിക്കുന്നില്ല. വെട്ടിയ പ്രവര്‍ത്തകര്‍ പകല്‍ സമയത്ത് മുസ്ലീംലീഗും രാത്രിയാവുമ്പോള്‍ എസ് ഡി പി ഐയും ആവുന്നവരാണെന്ന് അവര്‍ക്ക് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.
എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗുമായുള്ള സുദൃഢമായ ബന്ധം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരെ രക്ഷിക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത് മുസ്ലീംലീഗ് ആണ്.
മുസ്ലീംലീഗ് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന പാര്‍ടിയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ബോംബ് ശേഖരണം കണ്ടെത്തിയിരുന്നു. ഭീകരമായ ബോംബ് സ്‌ഫോടനങ്ങളും മരണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിവരെ എത്തിയിരുന്നു. അവരെ പിടികൂടിയിരുന്നു. മുസ്ലിംലീഗിന്റെ തീവ്രവാദ ബന്ധത്തെപ്പറ്റി പല കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, മുസ്ലീം ലീഗ് നേതൃത്വം ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. മുസ്ലീം ചെറുപ്പക്കാര്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരായി പോവാതിരിക്കാന്‍ അവരെ തീവ്രവാദികളാക്കി മാറ്റാമെന്ന മുസ്ലീം ലീഗിന്റെയും തീവ്രവാദ സംഘടനകളുടെയും വ്യാമോഹം കേരളത്തില്‍ ചെലവാകില്ല. ഫാസിസ്റ്റ് രീതി പ്രയോഗിച്ച് അക്രമണം നടത്തുന്ന മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള തീവ്രവാദികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരും.

കുഴിയാന ചിന്നം വിളിക്കുമ്പോള്‍ ഭയക്കേണ്ട കാര്യമില്ല

കുഴിയാന ചിന്നം വിളിക്കുമ്പോള്‍ ഭയക്കേണ്ട കാര്യമില്ല
സച്ചിന്‍ കെ ഐബക്
1957ലും 1960ലും. ശ്രീകണ്ഠന്‍ നായരും ബേബിജോണും കെ. ബാലകൃഷ്ണനുമൊക്കെ ജ്വലിച്ചുനിന്ന കാലത്ത് നടന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍. ആ കഥ മാതൃഭൂമി മുക്കിയത് എന്തിനാണ്? ആര്‍എസ്പിയുടെ ശക്തി ആ തിരഞ്ഞെടുപ്പുകളിലും വെളിപ്പെട്ടിരുന്നല്ലൊ. 1957ലും സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആര്‍എസ്പി തെറ്റിപ്പിരിഞ്ഞത്. അന്ന് ആര്‍ എസ് പി ചോദിച്ചത് 31 സീറ്റാണ്. 15 സീറ്റുകള്‍ നല്‍കാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മതിച്ചു. ആര്‍ എസ് പിക്ക് പതിവുപോലെ ദേഷ്യം വന്നു. ഓഫര്‍ നിരസിച്ചു. ഒറ്റയ്ക്ക് മത്സരിച്ചു. 28 സീറ്റുകളില്‍. ഒരാളും ജയിച്ചില്ല. 24 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, സ്വന്തം നിലയില്‍ ജയിപ്പിക്കുന്നത് പോകട്ടെ, കെട്ടിവെച്ച കാശെങ്കിലും തിരിച്ചു പിടിക്കാനുളള ആള്‍ബലം വേണ്ടേ? അതുപോലും ഇല്ലാതിരുന്നിട്ടാണ് 1957ല്‍ ആര്‍ എസ് പി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ടത്. അടുത്ത രംഗം 1960ലെ തിരഞ്ഞെടുപ്പാണ്. അന്ന് വിലപേശല്‍ നടന്നത് കോണ്‍ഗ്രസുമായിട്ടാണ്. മൂന്നുകൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിയുടെ യഥാര്‍ത്ഥശേഷിയും ശക്തിയും തിരഞ്ഞെടുപ്പോടെ എല്ലാവര്‍ക്കും ബോധ്യമായല്ലോ. അതുകൊണ്ട് മുപ്പതും ഇരുപതും സീറ്റൊന്നും ശ്രീകണ്ഠന്‍ നായര്‍ക്ക് വേണ്ടായിരുന്നു. കോണ്‍ഗ്രസിനോട് ചോദിച്ചത് വെറും 10 സീറ്റ്. ആറു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിനോടും പിണങ്ങിയ ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിച്ചു. 18 സീറ്റില്‍. അതും സ്വതന്ത്രവേഷത്തിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ആര്‍എസ്പിയുടെ വളര്‍ച്ച അതായിരുന്നു. 1957ല്‍ 28 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാമെന്ന് ചിന്തിക്കാനെങ്കിലുമുളള ആരോഗ്യം ആര്‍ എസ് പിയ്ക്കുണ്ടായിരുന്നു. മൂന്നേ മൂന്നു കൊല്ലം കൊണ്ട് ആ മോഹം 18 സീറ്റായി കുറഞ്ഞു. എന്താ കഥ!
കേരളത്തിലെ മാധ്യമങ്ങളെല്ലാം ആര്‍ എസ് പിക്ക് പിന്നിലാണ്. ആര്‍ എസ് പി എന്ന മഹാപ്രസ്ഥാനത്തിന് സീറ്റ് നിഷേധിച്ച സിപിഐ എം (സംശയം വേണ്ട, അത് പിണറായിവിജയന്‍ തന്നെ) മനോഭാവത്തെ കുത്തക മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു, വ്യാഖ്യാനിക്കുന്നു, വിധി കല്‍പ്പിക്കുന്നു. കുത്തക മാധ്യമങ്ങളുടെ വ്യാഖ്യാനപാടവത്തിനുമപ്പുറം കുറെ വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തോടെ നില്‍ക്കുന്നുണ്ട്. അവ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്.
കൊല്ലം ജില്ലയില്‍ മൊത്തം ആര്‍ എസ് പിയാണ്, അവിടെ ആര്‍എസ്പി അതിഭയങ്കര ശക്തിയാണ് എന്നാണ് ചിലര്‍ വാദിക്കുന്നത്. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ആ ശക്തി മനസിലാക്കാന്‍ സാധിക്കും. കൊല്ലെ ജില്ലയില്‍ ആകെയുളളത് 70 പഞ്ചായത്തുകളാണ്. അതില്‍ 44 എണ്ണത്തിലും ആര്‍എസ്പിയ്ക്ക് ഒരംഗം പോലുമില്ല. പഞ്ചായത്തുകളിലെ 1274 വാര്‍ഡുകളില്‍ 415 എണ്ണം സിപിഐ എമ്മിന്റേതും 190 എണ്ണം സിപിഐയുടേതും ആണ്. ആര്‍എസ്പിയക്ക് ആകെയുള്ളത് 27 വാര്‍ഡുകളാണ്. ഭൂരിപക്ഷം തികയ്ക്കാന്‍ ആര്‍എസ്പിയുടെ സഹായം കൂടിയേ തീരൂ എന്ന അവസ്ഥയുളളത് നാല് പഞ്ചായത്തുകളിലും ആര്‍ എസ് പി പൂത്തുലഞ്ഞുവിലസന്നു എന്നവകാശപ്പെടുന്ന ചവറ പഞ്ചായത്തില്‍പ്പോലും ആര്‍ എസ് പിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ സിപിഎമ്മിനാണുള്ളത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാതെയാണ് ചിലര്‍ ആര്‍ എസ് പിയെ നോക്കി കണ്ണീര്‍വീഴ്ത്തുന്നത്. സിപിഐ എംനെ കൊട്ടാന്‍ ആര്‍ എസ് പി വിലാപം കദനകഥ ഉരുക്കഴിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.
പഴയ മുപ്പതിലേറെ വര്‍ഷത്തിന്റെ കൂട്ടും അന്ന മത്സരിച്ച കൊല്ലം സീറ്റിന്‍രെ തഴമ്പും പറയുന്നവര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ആ കാലത്തൊക്കെ ആര്‍ എസ് പി ഒറ്റക്കെട്ടായിരുന്നു. എത്രയെത്ര പിളര്‍ച്ചകളുണ്ടായി. പിളര്‍ന്നുപിരിഞ്ഞ ബാബുദിവാകരന് മുന്നില്‍ തോറ്റതും ചരിത്രം തന്നെയല്ലേ? ആര്‍ എസി പിയെക്കാള്‍ അല്ലെങ്കില്‍ അതുപോലെ ശക്തമായ കക്ഷികള്‍ എല്‍ ഡി എഫില്‍ ഇല്ലേ? ആര്‍ എസി പിക്ക് സീറ്റ് കൊടുക്കുമ്പോള്‍ ്അവര്‍ക്കും കൊടുക്കേണ്ടേ സീറ്റുകള്‍? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും വിമര്‍ശകര്‍ക്ക് ഉത്തരമില്ല.
ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം കൈയടക്കുന്നു എന്നൊക്കെ തട്ടിവിടുന്നവര്‍ മറന്നുപോകുന്നതോ മറച്ചുവെയ്ക്കുന്നതോ ആയ കുറേക്കാര്യങ്ങളുണ്ട്. അതിലൊന്നാണ് കഴിഞ്ഞതവണത്തെ രാജ്യസഭാ സീറ്റു തര്‍ക്കം. ടി ജെ ചന്ദ്രചൂഡന്‍ ആര്‍എസ്പിയുടെ ജനറല്‍ സെക്രട്ടറിയായ കാലം. രാജ്യസഭയിലേയ്ക്ക് ഒഴിവു വന്ന സീറ്റ് ആര്‍എസ്പിക്ക് മൂന്ന് വര്‍ഷം സിപിഐക്ക് മൂന്ന് വര്‍ഷം അന്ന നിലയില്‍ പങ്കുവെയ്ക്കാമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍ വന്നു. ഇടതുമുന്നണി സീറ്റുകൊടുക്കാമെന്ന് പറഞ്ഞപ്പോള്‍, തങ്ങള്‍ക്ക് സീറ്റേ വേണ്ടെന്ന് പറഞ്ഞത് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിളളയാണ്. ഒടുവില്‍ സീറ്റ് സിപിഐയ്ക്ക് ഒറ്റയ്ക്ക് ലഭിച്ചു. അങ്ങനെയാണ് ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ അച്യുതന്‍ രാജ്യസഭാ അംഗമായത്. ചുരുക്കിപ്പറഞ്ഞാല്‍ അഖിലേന്ത്യാ സെക്രട്ടറിയുടെ സീറ്റ്, സംസ്ഥാന സെക്രട്ടറി വെട്ടിഎന്ന് പറയാം. അതെന്തിന് വേണ്ടിയായിരുന്നു? ഇപ്പോള്‍ സീറ്റിന് വേണ്ടി പിടിവലി നടത്തുന്ന ആര്‍ എസ് പി, ആ സീറ്റ് നിരാസം എന്തിനുവേണ്ടിയായിരുന്നു എന്നത് വ്യക്തമാക്കേണ്ടതല്ലെ?
ആര്‍ എസ് പിയും ഇടതുമുന്നണിയുമായുള്ള ചരിത്രരചനയും അതിലെ ചില ഭാഗങ്ങളോര്‍ത്ത് പൊട്ടിക്കരയലും കാണണമെങ്കില്‍ കുത്തകമാധ്യമങ്ങളുടെ അകത്തളങ്ങള്‍ നോക്കിയാല്‍ മതി. മാതൃഭൂമിയൊക്കെ പുതിയ ചരിത്രങ്ങളാണ് ഉളുപ്പില്ലാതെ ചമക്കുന്നത്. ചരിത്രം പറയുമ്പോള്‍ എല്ലാം പറയേണ്ടേ. ആര്‍എസ്പിയുടെ മൂലരൂപമുണ്ടായത് 1940ലാണ്. 1949ല്‍ ആര്‍ എസ് പിക്ക് ഒമ്പത് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. മാത്രമല്ല, രണ്ട് എംപിമാരും ഉണ്ടായിരുന്നു എന്ന് കുറിക്കുന്ന ചരിത്രകുതുകി, അതിന് ശേഷമുള്ള കുറെ വര്‍ഷങ്ങള്‍ വിഴുങ്ങിക്കളയുന്നു. അവിടെ മുങ്ങാംകുഴിയിട്ടയാള്‍ പൊങ്ങുന്നത് 1967ലാണ്. അതിനിടയിലെ കാര്യങ്ങളെ നിങ്ങളെന്ത് ചെയ്തു മാതൃഭൂമി?
അതിനിടയില്‍ രണ്ടു തിരഞ്ഞെടുപ്പുകള്‍ നടന്നു. 1957ലും 1960ലും. ശ്രീകണ്ഠന്‍ നായരും ബേബിജോണും കെ. ബാലകൃഷ്ണനുമൊക്കെ ജ്വലിച്ചുനിന്ന കാലത്ത് നടന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍. ആ കഥ മാതൃഭൂമി മുക്കിയത് എന്തിനാണ്? ആര്‍എസ്പിയുടെ ശക്തി ആ തിരഞ്ഞെടുപ്പുകളിലും വെളിപ്പെട്ടിരുന്നല്ലൊ. 1957ലും സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആര്‍എസ്പി തെറ്റിപ്പിരിഞ്ഞത്. അന്ന് ആര്‍ എസ് പി ചോദിച്ചത് 31 സീറ്റാണ്. 15 സീറ്റുകള്‍ നല്‍കാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മതിച്ചു. ആര്‍ എസ് പിക്ക് പതിവുപോലെ ദേഷ്യം വന്നു. ഓഫര്‍ നിരസിച്ചു. ഒറ്റയ്ക്ക് മത്സരിച്ചു. 28 സീറ്റുകളില്‍. ഒരാളും ജയിച്ചില്ല. 24 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, സ്വന്തം നിലയില്‍ ജയിപ്പിക്കുന്നത് പോകട്ടെ, കെട്ടിവെച്ച കാശെങ്കിലും തിരിച്ചു പിടിക്കാനുളള ആള്‍ബലം വേണ്ടേ? അതുപോലും ഇല്ലാതിരുന്നിട്ടാണ് 1957ല്‍ ആര്‍ എസ് പി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ടത്.
അടുത്ത രംഗം 1960ലെ തിരഞ്ഞെടുപ്പാണ്. അന്ന് വിലപേശല്‍ നടന്നത് കോണ്‍ഗ്രസുമായിട്ടാണ്. മൂന്നുകൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിയുടെ യഥാര്‍ത്ഥശേഷിയും ശക്തിയും തിരഞ്ഞെടുപ്പോടെ എല്ലാവര്‍ക്കും ബോധ്യമായല്ലോ. അതുകൊണ്ട് മുപ്പതും ഇരുപതും സീറ്റൊന്നും ശ്രീകണ്ഠന്‍ നായര്‍ക്ക് വേണ്ടായിരുന്നു. കോണ്‍ഗ്രസിനോട് ചോദിച്ചത് വെറും 10 സീറ്റ്. ആറു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിനോടും പിണങ്ങിയ ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിച്ചു. 18 സീറ്റില്‍. അതും സ്വതന്ത്രവേഷത്തിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ആര്‍എസ്പിയുടെ വളര്‍ച്ച അതായിരുന്നു. 1957ല്‍ 28 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാമെന്ന് ചിന്തിക്കാനെങ്കിലുമുളള ആരോഗ്യം ആര്‍ എസ് പിയ്ക്കുണ്ടായിരുന്നു. മൂന്നേ മൂന്നു കൊല്ലം കൊണ്ട് ആ മോഹം 18 സീറ്റായി കുറഞ്ഞു. എന്താ കഥ!
1965ലും നടന്നു ഒരു തിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ച തിരഞ്ഞെടുപ്പ്. 40 സീറ്റുകളോടെ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരഞ്ഞെടുപ്പ്. ആ 40ല്‍ 29 പേരും ജയിലില്‍ കിടന്ന് മത്സരിച്ചാണ് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി എന്ന ലേബലില്‍ ആരെങ്കിലും കേരളത്തില്‍ മത്സരിച്ചോ എന്ന് മാതൃഭൂമിയും ചരിത്രബോധമില്ലാതെ ന്യായങ്ങള്‍ നിരത്തുന്നവരും ഒന്നന്വേഷിക്കണം. ടി കെ ദിവാകരനും കെ സി വാമദേവനുമൊക്കെ മത്സരിച്ച വേഷങ്ങളേതാണെന്നത് പരിശോധിക്കപ്പെടുകയും വേണം. 1957നു ശേഷം ആര്‍എസ്പി എന്ന പേര് തെരഞ്ഞെടുപ്പുചരിത്രത്തില്‍ കാണുന്നത് 1970ലാണ്. അതുവരെ അതികായന്മാരായ നേതാക്കന്മാരെല്ലാം സ്വതന്ത്രവേഷത്തിലാണ് മത്സരിച്ചത്. ഇതാണോ അവരുടെ അസ്തിത്വം? പക്ഷെ, ഇതെല്ലാം മനസിലാക്കിയിട്ടും ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ആര്‍ എസ് പിക്ക് ആര്‍ഹമായ പരിഗണന തന്നെ കൊടുത്തു. ബേബിജോണിന്റെ മോന് യു ഡി എഫ് പന്തിയിലിടുന്ന ഇലയാണോ ആര്‍ എസ് പിക്ക് ഇടതുമുന്നണി നല്‍കിയത്? ഒരിക്കലുമല്ല.
2008ല്‍ ആര്‍എസ്പി ഇടതുമുന്നണി വിടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, മാരീചന്‍ എഴുതിയ 'കുഴിയാനയുടെ ചിന്നം വിളി' എന്ന ലേഖനത്തലെ ചില ഭാഗങ്ങള്‍ പ്രസക്തമാണ് എന്ന് തോന്നുന്നു. ചില ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ. ചരിത്രമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് വായിക്കാം. ചര്‍ച്ചകള്‍ നടത്താം. മനസിലാക്കാം.
ആര്‍ എസ് പിയും മറ്റ് ഇടതു പാര്‍ട്ടികളും തമ്മിലുളള വ്യത്യാസം ശരിക്കറിയണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന തൃദീപ് ചൗധരി എഴുതിയ 'വൈ ആര്‍എസ്!പി' (Why RSP) എന്ന നയരേഖ വായിക്കണം. തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവത്തിന്റെ അവകാശികളെന്നും സിപിഐ എം, സിപിഐ പോലുളള പാര്‍ട്ടികളുടെ സോഷ്യലിസ്റ്റ് പ്രേമം വെറും ചപ്പടാച്ചിയാണെന്നും സഖാവ് അക്കമിട്ട് സ്ഥാപിച്ചിട്ടുണ്ട് ഈ രേഖയില്‍. 'ദേശീയ ബൂര്‍ഷ്വാസിയുമായി ജനാധിപത്യ സഖ്യത്തിനുളള സിപിഐ എം പരിപാടി' (CPM Programme for the Democratic Alliance with the National Bourgeoisie) എന്ന തലക്കെട്ടില്‍ സിപിഐ എമ്മിനെ ആര്‍ എസ് പി നേതാവ് കണക്കിന് പരിഹസിക്കുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ഇന്ത്യയില്‍ സോഷ്യലിസം നടപ്പിലാക്കാമെന്ന് സിപിഎം അടക്കമുളള ഇടതുപാര്‍ട്ടികള്‍ വൃഥാ കിനാവു കാണുകയത്രേ! ലവന്മാരുടേത് വെറും കിനാവും ഞങ്ങളുടേത് സൊയമ്പന്‍ ശാസ്ത്രീയ സോഷ്യലിസവും.
തൊഴിലാളിവര്‍ഗം നേതൃത്വനിരയിലേയ്ക്ക് ഉയര്‍ന്നുവരുന്നതിനെയോ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ മുതലാളിത്തവുമായി അധികാരം പങ്കുവെയ്ക്കുന്നതിനെയോ സിപിഐ എം അനുകൂലിക്കുന്നില്ല. എന്നാല്‍ ആര്‍ എസ് പിയോ? തൊഴിലാളിവര്‍ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ആ പാര്‍ട്ടി നേതാക്കളുടെ കരളും കാമ്പും. ചാനല്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ചന്ദ്രചൂഡന്‍ സഖാവിന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഒന്നു സൂക്ഷ്മമായി ശ്രവിച്ചു നോക്കൂ. ഒരു പാറ ക്വാറിയുടെ പ്രകമ്പനമില്ലേ സഖാവിന്റെ വാക്കുകള്‍ക്ക്. പ്രോലിറ്റേറിയന്മാരുടെ നേതാവെന്നാല്‍ അങ്ങനെയിരിക്കണം.
സോഷ്യലിസം എന്ന ആദര്‍ശം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് നടപ്പാവില്ലെന്ന് സഖാവ് തൃദീപ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായി കരുതുന്ന ഭരണഘടനയെവിടെ, എല്ലാ സ്വത്തും ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കൊണ്ടുവരുന്ന തൊഴിലാളി വര്‍ഗ സാര്‍വദേശീയതയെവിടെ?
സഖാവിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക. There can be no Socialism and no radical transformation of the existing social and economic order unless we are prepared to go beyond the limits of the present Constitution, abolish the rights of private propetry and make social ownership of all the means of production the basis of the coutnry's economic order.
ഭരണഘടന തിരുത്തിയെഴുതാതെ ഇവിടെയെങ്ങനെ വിപ്ലവം വരും? നമുക്കാണെങ്കില്‍ ആകെയുളളത് മൂന്ന് എംപിമാരും 0.15 ശതമാനം വോട്ടും. പോരെങ്കില്‍ കാറല്‍ മാര്‍ക്‌സ് ഇങ്ങനെ പറയുകയും ചെയ്തു, from each according to his capactiy and to each according to his needs'!
കോണ്‍ഗ്രസിനെയും നെഹ്രുവിയന്‍ സോഷ്യലിസത്തെയും ആര്‍എസ്!പി നേതാവ് നിശിതമായി ആക്രമിക്കുന്നുണ്ട്. എന്തുചെയ്താലും അത് ഭരണഘടനയ്ക്കുളളില്‍ നിന്ന് ചെയ്യേണ്ടി വരുന്ന സ്വന്തം ഗതികേടിനെ ശപിക്കുന്നുമുണ്ട് ഈ രേഖ. രേഖയില്‍ Congress Socialism = Capitalism + State Capitalism = State Monopoly Capitalism എന്നിങ്ങനെയൊരു സമവാക്യം സഖാവ് തൃദീപ് ഡിറൈവ് ചെയ്തിട്ടുണ്ട്. ഐന്‍സ്റ്റീന്റെ 'ഇ സമം എം സി സ്‌ക്വയേര്‍ഡ്' നിഷ്പ്രഭമല്ലേ ഈ വാക്യത്തിനു മുന്നില്‍!
സോഷ്യലിസത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്നതാണ് കോണ്‍ഗ്രസ് നയങ്ങളെന്ന് ഈ സമവാക്യത്തോടെ എല്ലാ ഇടതുപക്ഷ അവന്മാര്‍ക്കും ബോധ്യമാവേണ്ടതാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികളെ ചമ്മട്ടിയ്ക്ക് തല്ലണ്ടേ.
സഖാവ് തൃദീപ് ചൗധരിയെങ്ങനെയാണ് ആര്‍ എസ് പിയുടെ ദേശീയ സെക്രട്ടറിയായത് എന്നറിഞ്ഞാലേ ഈ കോണ്‍ഗ്രസ് വിരുദ്ധ ഡപ്പാംകുത്തിന്റെ തമാശ പിടികിട്ടൂ. കിത്താബ് മടക്കി, സിദ്ധാന്തം പിഴുത് ഓടയിലെറിഞ്ഞ്, 1953ല്‍ പാര്‍ട്ടി സെക്രട്ടറിയും ഇന്ത്യയിലെ ആര്‍ എസ് പിയുടെ തലതൊട്ടപ്പനുമായിരുന്ന ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി ഒരു പ്രഭാതത്തില്‍ കോണ്‍ഗ്രസായി. അത്രയും കാലം പറഞ്ഞ സിദ്ധാന്തമൊക്കെ വിഴുങ്ങി സ്വന്തം സെക്രട്ടറി തന്നെ കോണ്‍ഗ്രസായി ജ്ഞാനസ്‌നാനം ചെയ്ത ഒഴിവിലാണ് ഒരു ഞെട്ടലും അല്‍പം ജാള്യവുമായി സഖാവ് തൃദീപ് ആര്‍ എസ് പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായതെന്നും അറിയുക.
കഥ അവിടെയും തീരുന്നില്ല. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുളള വിമോചന സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു ആര്‍ എസ് പിയ്ക്ക്. അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ഇന്നത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ കരുനാഗപ്പളളിയില്‍ കയ്യേറ്റം പോലും ചെയ്തിട്ടുണ്ട്, എന്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുളള കേരളത്തിലെ ഉശിരന്മാരായ ആര്‍ എസ് പി സഖാക്കള്‍.
1957ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റു ചോദിച്ച ആര്‍ എസ് പിയ്ക്ക് 15 സീറ്റു നല്‍കാമെന്ന് സമ്മതിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 'each according to his capactiy and to each according to his needs' എന്നാണല്ലോ പ്രമാണ ശാസ്ത്രവും. ശ്രീകണ്ഠന്‍നായര്‍ സഖാവും സംഘവും ക്ഷോഭിച്ച് ഒറ്റയ്ക്ക് മത്സരിച്ചു. മാര്‍ക്‌സിന്റെ വചനം അച്ചട്ടായി. പാര്‍ട്ടിയുടെ കപ്പാസിറ്റിയ്ക്ക് ചേര്‍ന്നതായി തിരഞ്ഞെടുപ്പ് ഫലം. 27 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് പൂജ്യം സീറ്റ്.
വാശിയില്‍ ആരുടെയും പിന്നിലല്ല അതിവിപ്ലവ സഖാക്കള്‍. സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലിനെയും ഭൂപരിഷ്‌കരണ നിയമത്തെയും എതിര്‍ക്കാന്‍ സഖാവ് തൃദീപ് ചൗധരി തന്നെ കേരളത്തില്‍ നേരിട്ട് അവതരിച്ചു. ഭരണഘടനയ്ക്ക് കീഴില്‍ ശ്വാസം മുട്ടലനുഭവപ്പെടുന്ന ഈ പാര്‍ട്ടി, ഭരണഘടനയുടെ വകുപ്പ് 356 ഉപയോഗിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുക്തകണ്ഠം ആവശ്യപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടതിന്റെ ആവേശം ഒട്ടും തണുക്കാതിരിക്കാന്‍ 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനൊരുങ്ങി, അതിവിപ്ലവ സഖാക്കള്‍. 1957ല്‍ നിന്നും 1960ലെത്തിയപ്പോള്‍ എന്തു വീണ്ടുവിചാരമാണ് സഖാക്കള്‍ക്ക് ഉണ്ടായതെന്നറിയില്ല, കോണ്‍ഗ്രസിനോട് ചോദിച്ചത് 10 സീറ്റ്. മൂന്നു കൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചോദിച്ചത് 31 സീറ്റ്, കൊടുക്കാമെന്ന് സമ്മതിച്ചത് 15. 1960ല്‍ പാര്‍ട്ടി ചോദിച്ചത് 10 സീറ്റ്, കോണ്‍ഗ്രസ് കൊടുക്കാമെന്ന് സമ്മതിച്ചത് ആറ് സീറ്റ്. 'each according to his capactiy and to each according to his needs!' ആര്‍എസ്!പി ചോദിച്ചാല്‍ ചോദിച്ചതാണ്. പത്തു ചോദിച്ചാല്‍ പത്തും കിട്ടണം. കോണ്‍ഗ്രസുമായുളള സഖ്യമോഹം കുഴിച്ചിട്ട് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചു.
1957ല്‍ 27 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ആര്‍എസ്!പി '60ല്‍ മത്സരിച്ചത് 18 സീറ്റില്‍. ദോഷം പറയരുതല്ലോ, വോട്ടെണ്ണിയപ്പോള്‍ രണ്ടുപേര്‍ക്ക് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടി. ബാക്കിയുളളവരുടെ പണം രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായി. കഥ അവിടം കൊണ്ടും അവസാനിച്ചില്ല. ഇന്ന് കോണ്‍ഗ്രസെന്നു കേട്ടാല്‍ ഓര്‍ക്കാനവും ഛര്‍ദ്ദിലും വരുന്ന ആര്‍ എസ് പിക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു പൊറുതി. അമിതാധികാരത്തിന്റെ എല്ലാ ഭീകരതയും അഴിഞ്ഞാടിയ അക്കാലത്ത് 'ജന്മി ബൂര്‍ഷ്വാ ഭൂപ്രഭു' വര്‍ഗത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസുമായി അധികാരപ്പങ്കുവെയ്ക്കലും ഒരുമിച്ചുറക്കവും നടത്താന്‍ ഉളുപ്പേതുമുണ്ടായില്ല അതിവിപ്ലവ സഖാക്കള്‍ക്ക്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊല്ലുമ്പോള്‍ ആര്‍ എസ് പി നേതാവ് ബേബി ജോണായിരുന്നു കേരളത്തിലെ റവന്യൂ മന്ത്രി. പൊതുമരാമത്തും ടൂറിസവും കൈകാര്യം ചെയ്തിരുന്നത് സഖാവ് ടി കെ ദിവാകരനും. ഭരണഘടന വിഭാവനം ചെയ്ത എല്ലാ അവകാശങ്ങളും ഹനിച്ചത് കൊണ്ടാണ് അന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഭരണഘടന വലിച്ചു കീറിപ്പറത്തിയാല്‍ കോണ്‍ഗ്രസുമായും സഹകരിക്കാം. 'അച്ചാരം കിട്ടിയാല്‍ അമ്മായിയേം കെട്ടാം' എന്ന തരത്തില്‍ ലൈന്‍ തിരുത്തിയെഴുതപ്പെടും. ഭരണഘടനയിലും തെരഞ്ഞെടുപ്പിലുമൊന്നും വിശ്വാസമില്ലാത്ത കൂട്ടരാണ് തങ്ങള്‍ക്ക് സീറ്റു കുറഞ്ഞുപോയെന്ന് നിലവിളിക്കുന്നതും! അതിവിപ്ലവത്തിന്റെ ഓരോരോ തമാശകളേ!!
സിപിഐ എമ്മിലുളളതിനെക്കാള്‍ കൂടുതല്‍ ക്രൈസ്തവരും മുസ്ലിങ്ങളും ആര്‍ എസ് പിയിലുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി, മൂവാറ്റുപുഴ, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ സിപിഎം ആര്‍ എസ് പിയ്ക്ക് കൈമാറുമെന്ന് ഉറപ്പിക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തെങ്ങുമുളള തൊഴിലാളി വര്‍ഗത്തിന്റെ ഏക പ്രതീക്ഷയാണ് ആര്‍ എസ് പി. ആര്‍ എസ് പിയില്ലാതെ വിപ്ലവം നടത്താമെന്ന് കരുതുന്നവരേ, നിങ്ങള്‍ മൂഢന്മാര്‍. ആര്‍ എസ് പിയില്ലാത്ത സോഷ്യലിസം ചന്ദ്രചൂഡന്‍ സഖാവില്ലാത്ത ചാനല്‍ ചര്‍ച്ച പോലെ വിരസമാണ്.
ആകയാല്‍,
സര്‍വരാജ്യ തൊഴിലാളി സഖ്യം വിജയിക്കട്ടെ,
ആര്‍ എസ് പി നീണാല്‍ വാഴട്ടെ.
സഖാവ് ടി ജെ ചന്ദ്രചൂഡന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ!
സോഷ്യലിസം പുലരട്ടെ!
.
ഇതൊക്കെ പറയുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇടതുപക്ഷത്തിന് മുന്നിലുണ്ട്. ആര്‍ എസ് പി മുന്നണിവിട്ടു പോവുമ്പോള്‍ ആ പാര്‍ട്ടിയിലെ വിടുതല്‍ തീരുമാനത്തോട് യോജിക്കുന്നവരുടെ വോട്ടും പോകും. അത് നഷ്ടം തന്നെയാണ്. എന്‍ കെ പ്രേമചന്ദ്രനെ നമ്മള്‍ കുറച്ചുകാണുന്നില്ല. അദ്ദേഹം ഇടതുമുന്നണിയുടെ എതിരാളിയാവുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് യു ഡി എഫ് ഉപയോഗിക്കും. പ്രതിലോമകരമായി ആണെങ്കില്‍ പോലും ്ത് ഇടതുമുന്നണിക്ക് ദോഷം ചെയ്യും. ഇടതുമുന്നണിയുടെ ശക്തി കുറക്കുക എന്നതിനുമപ്പുറം ഇതിനെ സി പി ഐ എമ്മിനെ അടിക്കാന്‍ ഉള്ള വടിയാക്കി ഉപയോഗിക്കുക എന്ന തന്ത്രമാണ് കുത്തക മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുക. സിപിഐ എമ്മില്‍ നിന്ന് വി എസിനെ അടര്‍ത്തിയെടുത്ത് സിപിഐ എം ആക്രമണം നടത്തുന്ന മാധ്യമ രീതിക്കും ഇത് അനുഗുണമായേക്കാം. ഇത്തരമൊരു തിരിച്ചറിവില്‍ ആവും ഇടതുപക്ഷ നേതൃത്വം സിപിഐ എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ ആര്‍ എസ് പിയോട് തിരികെ വരണം എന്ന് അഭ്യര്‍ത്ഥിക്കുന്നത്. പക്ഷെ, ആര്‍ എസ് പി ചില കടുത്ത തീരുമാനങ്ങള്‍ നേരത്തെ കൈക്കൊണ്ടതുപോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇനി കൊല്ലം തന്നാലും തിരിഞ്ഞുനോക്കില്ല എന്നതുപോലെയുള്ള പ്രസ്താവനകള്‍ അതിന്റെ ഭാഗമാണ്. ചര്‍ച്ചയ്ക്കില്ല എന്ന കടുംപിടുത്തവും അതിന്റെ ഭാഗമാണ്. യു ഡി എഫുമായി കമ്പി വഴിയും കമ്പിയില്ലാതെയുമുള്ള നിരവധി ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. ആര്‍ എസ് പിയുടെ അഖിലേന്ത്യാ നേതൃത്വത്തോട് പോയി പണി നോക്കാന്‍ പറയുന്നു. ഇത് നല്ല ലക്ഷണമല്ല.
ആര്‍ എസ് പി ഇടതുമുന്നണിയില്‍ വന്നാലും ഇല്ലെങ്കിലും ചരിത്രം ചരിത്രം തന്നെയാണ്. വസ്തുതകള്‍ വസത്ുതയും.
(ഈ ലേഖനം എഴുതിയത് ഒളിയമ്പുകള്‍ മാരീചന്റെ ഫേസ്ബുക്ക് കുറിപ്പുകളും ലേഖനങ്ങളും അവലംബിച്ചുകൊണ്ടാണ്. കടപ്പാട് മാരീചന്.)