ബ്ലോഗ് ആര്‍ക്കൈവ്

2014, ഏപ്രിൽ 9, ബുധനാഴ്‌ച

തരൂര്‍ പറഞ്ഞത് ഇങ്ങനെ,

ഗാന്ധിജിയുടെ ആശയത്തെ തള്ളിപ്പറഞ്ഞു ശശി തരൂർ

Decrease Font SizeIncrease Font SizeText SizePrint This Page 
4 
 0
 
 4 0

IMG_1757
ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറഞ്ഞു കൊണ്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവും ആയ ശശി തരൂര്‍ രംഗത്ത്‌ വന്നു. മറ്റൊരു വിവാദത്തിനു വഴി തെളിയിച്ചു കൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം അപ്രായോഗികമാണെന്ന വാദവുമായി തരൂര്‍ വന്നതെന്ന് മുംബൈയില്‍ നിന്നുമുള്ള ഡി എന്‍ എ ഇന്ത്യയുടെ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാന്‍ ഐ.ഐ.എം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.
തരൂര്‍ പറഞ്ഞത് ഇങ്ങനെ,
ലോകം സഞ്ചരിക്കുന്നതു മറ്റൊരു ദിശയിലാണ്. ഈ സാഹചര്യത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ആശയത്തിനു പ്രസക്തിയില്ല. പരസ്പരം ആശ്രയിക്കുന്ന ഒരു ലോകമാണ് ഇപ്പോഴുള്ളത്. ഗാന്ധിജി വിഭാവനം ചെയ്തതാകട്ടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങളുടെ സൃഷ്ടിയാണ്. ആഗോളവത്കരണത്തിന്റെ ആശയങ്ങളുമായി ഗാന്ധിജിയുടെ ഗ്രാമ രാജ്യ എന്ന ആശയം പൊരുത്തപ്പെടില്ല. ഗ്രാമങ്ങള്‍ സ്വയം ഭരണാവകാശമുള്ളതാവുകയും തങ്ങള്‍ക്കാവശ്യമുള്ളത് തങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുക എന്ന ആശയം ഇന്നത്തെ രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതു നടക്കാത്ത കാര്യമാണ്.
വിവാദം ഇവിടെ മാത്രം ഒതുക്കി നിര്‍ത്താനും തരൂര്‍ ഒരുക്കമല്ല എന്നാണ് ബാക്കി പ്രസ്താവന കാണുമ്പോള്‍ മനസ്സിലാവുക. തരൂര്‍ പിന്നീട് പറഞ്ഞത് ഇപ്രകാരം,
പൊതുമേഖലയ്ക്കു ഞാന്‍ സ്വീകാര്യനായ ഒരു നേതാവല്ല. രാജ്യത്തെ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവത്കരിച്ചു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
തരൂരിന്റെ പ്രസ്താവന ഡി എന്‍ എ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെ വിമര്‍ശന ശരങ്ങള്‍ ആണ് തരൂരിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്‌ പാര്‍ട്ടി തരൂരിന്റെ പ്രസ്താവന തള്ളാനും സാധ്യതയുണ്ട്.


http://boolokam.com/archives/107698#ixzz2yMxe4RtL

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ