ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

സാംസങ് ഗാലക്‌സി നോട്ട് പൊട്ടിത്തെറിച്ച് ഉടമയ്ക്ക് പരിക്ക്


സാംസങ് ഗാലക്‌സി നോട്ട് പൊട്ടിത്തെറിച്ച് ഉടമയ്ക്ക് പരിക്ക്

Written By kvarthakochi on Wednesday, February 06, 2013 | 3:55 pm


സിയോള്‍(കൊറിയ): സാംസങ് ഗാലക്‌സി നോട്ട് പൊട്ടിത്തെറിച്ച് ഫോണിന്റെ ഉടമയ്ക്ക് പരിക്കേറ്റു. കൊറിയയിലാണ് സംഭവം. 2011ല്‍ പുറത്തിറിക്കിയ ഫാബ്ലെറ്റ് വിഭാഗത്തില്‍ പെടുന്ന സ്മാര്‍ട്ട് ഫോണാണ് ഗാലക്‌സി നോട്ട്. കൊറിയയിലെ ഒരു മാധ്യമം പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് മൊബൈലിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.

ഫോണിനോടൊപ്പം പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്‌പെയര്‍ ബാറ്ററിയാണോ, മൊബൈലിനുള്ളിലെ ബാറ്ററിയാണോ പൊട്ടിത്തെറിച്ചതെന്നു വ്യക്തമല്ല. സംഭവം സാംസങ് സ്ഥിരീകരിച്ചിടുണ്ട്. ലിഥിയം അയണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് വലിയ കാര്യമല്ലന്ന് സാംസങ് വക്താവ് പറഞ്ഞു. താപനിലയില്‍ പെട്ടന്നുണ്ടാകുന്ന മാറ്റമോ അല്ലങ്കില്‍ സമ്മര്‍ദം കാരണമോ ബാറ്ററികള്‍ പൊട്ടിത്തെറിക്കാമെന്ന് വക്താവ് അഭിപ്രായപ്പെട്ടു.

samsung-event-galaxy-note2-635ഗാലക്‌സി നോട്ടിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ഗാലക്‌സി എസ്2 പൊട്ടിത്തെറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്കു പൊള്ളലേറ്റിരുന്നു. ഈ സംഭവവും കൊറിയയില്‍ തന്നെയാണ് ഉണ്ടായത്. ട്രൗസറിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൊബൈലാണ് അന്ന് പൊട്ടിത്തെറിച്ചത്.

ബിന്‍ ലാദന്റെ ഒളിസങ്കേതം ഇനി അമ്യൂസ്‌മെന്റ് പാര്‍­ക്ക്


ബിന്‍ ലാദന്റെ ഒളിസങ്കേതം ഇനി അമ്യൂസ്‌മെന്റ് പാര്‍­ക്ക്

Written By kvarthapressclub on Wednesday, February 06, 2013 | 11:41 am


പെഷാവര്‍: അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞതിന്റെ പേരില്‍ ജനശ്രദ്ധയാകര്‍ഷിച്ച അബട്ടാബാദ് നഗരത്തില്‍ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍.

 Binladen, Fox hole, Amusement park, Peshawar, Abbottabad, Zoom,Pakistan, Hotel, Killed, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.30 കോടി രൂപയാണ് പാര്‍ക്കിനുവേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്. മൃഗശാല, ചെറിയ ഗോള്‍ഫ് കോഴ്‌സ്, പാ­രാ ഗ്ലൈഡിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഹോട്ടല്‍ എ­ന്നീ സൗ­ക­ര്യ­ങ്ങ­ളോ­ടു കൂടി­യ അ­മ്യൂ­സ്‌­മെന്റ് പാര്‍­ക്കാ­ണ് നിര്‍­മ്മി­ക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് ലാദന്‍ താമസിച്ചിരുന്ന അബട്ടാബാദിലെ വീട് അധികൃതര്‍ പൊളിച്ചുകളയുകയാണ് ചെയ്തത്. 

കേസില്ലാതാക്കി നീതി വേണം; സര്‍ക്കാരിനെ വെട്ടിലാക്കി വിതുര പെണ്‍കുട്ടിയുടെ കത്ത്


കേസില്ലാതാക്കി നീതി വേണം; സര്‍ക്കാരിനെ വെട്ടിലാക്കി വിതുര പെണ്‍കുട്ടിയുടെ കത്ത്

Written By kvarthapressclub on Wednesday, February 06, 2013 | 11:38 am

തിരുവനന്തപുരം:സൂര്യനെല്ലിക്കു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിതുരക്കേസിന്റെ വെട്ടില്‍. സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനെതിരേ അന്വേഷണം വേണമെന്ന ആവശ്യമാണ് കുഴയ്ക്കുന്നതെങ്കില്‍, തന്റെ കേസ് വീണ്ടും കുത്തിപ്പൊക്കി വിവാദമാക്കുന്നതില്‍ നിന്നു രക്ഷിക്കണം എന്ന വിതുര പെണ്‍കുട്ടിയുടെ ആവശ്യമാണ് പുതിയ വഴിത്തിരിവ്.

16 വര്‍ഷം മുമ്പുള്ള കേസ് വീണ്ടും പ്രശ്‌നമാക്കാന്‍ തനിക്ക് താല്പര്യമില്ലെന്നു ഇരയും മുഖ്യസാക്ഷിയുമായ തന്നെ കേസില്‍ നിന്ന് ഒഴിവാക്കി നീതി നല്‍കണം എന്നും ആവശ്യപ്പെട്ട് വിതുര പെണ്‍കുട്ടി (ഇപ്പോള്‍ യുവതി) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കിയിരിക്കുകയാണ്. കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിതുര കേസ് വിചാരണ പാതിവഴിയില്‍ ആയിരിക്കുമ്പോഴാണ് പ്രതികളെ ശിക്ഷിച്ചു കാണാന്‍ ആഗ്രഹമില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന കത്തുമായി പെണ്‍കുട്ടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയുടെ നേതൃത്വത്തിലുള്ള അഗതി മന്ദിരത്തിലായിരുന്ന പെണ്‍കുട്ടിയെ അവര്‍ മുന്‍കൈയെടുത്ത് വിവാഹിതയാക്കിയത് സമീപകാലത്താണ്. മുഖ്യമന്ത്രിക്കു നല്‍കിയ കത്തിനു പിന്നിലും അവര്‍ തന്നെയാണെന്നു സൂചനയുണ്ട്.

എന്നാല്‍ കോടതിയിലിരിക്കുന്ന വിവാദ പെണ്‍വാണിഭക്കേസ് തുടരാന്‍ താല്പര്യമില്ലെന്ന് ഇര ആവശ്യപ്പെട്ടെങ്കിലും നിയമപരമായി അതിനു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിമിനല്‍ കേസ് എന്ന നിലയില്‍ മറ്റെല്ലാത്തിലേയും പോലെ ഇതിലും വാദിഭാഗത്തു സര്‍ക്കാരാണ്. കേസ് നന്നായി നടത്തി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കേണ്ട സര്‍ക്കാരിനു മുന്നിലുള്ള വഴി, പെണ്‍കുട്ടിയെ കേസിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാതെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ്.

umman-chandiപക്ഷേ, ഇരയുടെ നിലപാട് കേസിനെ സ്വാധീനിക്കുകയും ചെയ്യും. അത് കേരളത്തില്‍ പല കോടതികളിലായി നിലവിലുള്ള പല പെണ്‍വാണിഭ കേസുകളെയും ബാധിക്കും. പ്രതികളോ പ്രതികളോടു താല്പര്യമുള്ളവരോ ഇരയെ സ്വാധീനിച്ച്, വിതുര പെണ്‍കുട്ടിയെപ്പോലെ പിന്മാറാനുള്ള മനോഭാവത്തിലേക്ക് എത്തിച്ചാല്‍ പെണ്‍വാണിഭക്കേസുകളൊന്നും നിലനില്‍ക്കാതെയാകും.

ഇത് മുന്നില്‍ കണ്ട്, വിതുര പെണ്‍കുട്ടിയുടെ കത്തിനോടു മൗനം പാലിക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനിക്കുക എന്നാണു വിവരം. അതേസമയം, വിതുര ഉള്‍പെടെയുള്ള പെണ്‍വാണിഭക്കേസുകളുടെ തുടര്‍ നടപടികള്‍ അമിത താല്പര്യത്തോടെ റിപോര്‍ട്ട് ചെയ്യുകയും ഇര എപ്പോഴും മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്യണം എന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി മുന്നോട്ടു വെച്ചേക്കും.

ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള മാധ്യമ ഇടപെടല്‍ പലപ്പോഴും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നു എന്ന സമീപനമാണ് സര്‍ക്കാരിന്റേത്. വിതുര പെണ്‍കുട്ടിയുടെ കത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മുഖ്യമന്ത്രി പരസ്യമായിത്തന്നെ പറയും. നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന വനിതാ സംരക്ഷണ ബില്‍ പാസാക്കുന്നതിനു മുമ്പ് ഇതു സംബന്ധിച്ച വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താനും ആലോചനയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച സംഭവത്തിലെ മുഖ്യപ്രതിയും ഇടനിലക്കാരിയുമായിരുന്ന അജിത വര്‍ഷങ്ങള്‍ക്കു മുമ്പേ ആത്മഹത്യ ചെയ്തിരുന്നു. പ്രമുഖ നടന്‍ ജഗതി ശ്രീകുമാറും ഈ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കോടതിയില്‍ കീഴടങ്ങിയ ജഗതിയുടെ കേസ് പ്രത്യേകമായി പിഗണിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

സൂര്യനെല്ലി, കവിയൂര്‍ കേസുകള്‍ ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സജീവമാകുകയും കിളിരൂര്‍ കേസ് വീണ്ടും അന്വേഷിക്കണം എന്ന് കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്, വിതുര പെണ്‍കുട്ടി മുഖ്യമന്ത്രിയെ സമീപിച്ച് കത്തു നല്‍കിയത്. തനിക്ക് 16 വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്നും ഭാര്യയും അമ്മയുമായ തന്നെ ഇനി കേസിലേക്ക് വലിച്ചിഴയ്്ക്കരുത് എന്നുമാണ് കത്തിലെ പരാമര്‍ശം.

സൂര്യനെല്ലി: കേരളത്തിലും ഡെല്‍ഹിമോഡല്‍ സമരത്തിന് കെജ്‌രിവാള്‍ സംഘം


സൂര്യനെല്ലി: കേരളത്തിലും ഡെല്‍ഹിമോഡല്‍ സമരത്തിന് കെജ്‌രിവാള്‍ സംഘം

Written By kvartha delta on Thursday, February 07, 2013 | 1:57 pm

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സംഘം കേരളത്തില്‍ രൂക്ഷ സമരത്തിന് ഒരുങ്ങുന്നു.

ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിനു തുടര്‍ചയായി കെജ്‌രിവാള്‍ രൂപീകരിച്ച ആം ആദ്മി രാഷ്ട്രീയ പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ 'ലോഞ്ചിംഗ് പ്രക്ഷോഭം' ആയിരിക്കും ഇത്. വൈകാതെ കേരളഘടകം രൂപീകരിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആം ആദ്മി നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.

രണ്ടു ദിവസം കേരളത്തില്‍ തങ്ങിയ അദ്ദേഹം പ്രമുഖ വ്യക്തികളുമായും സഹകരിക്കാന്‍ കഴിയുന്ന ചെറു ഗ്രൂപ്പുകളുമായും മറ്റും ചര്‍ച നടത്തി. കേരളത്തില്‍ ഇപ്പോള്‍ സൂര്യനെല്ലിക്കാര്യത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഡെല്‍ഹി മാതൃകയിലുള്ള സമര സാധ്യതയാണ് ആം ആംദ്മി നേതൃത്വം ആരായുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സൗജന്യ നിയമ സഹായം ഉള്‍പെടെ ഇവര്‍ നല്‍കും. ഇതിനു മുന്നോടിയായി അടുത്ത ദിവസം പെണ്‍കുട്ടിയെയും മാതാപിതാക്കളെയും സന്ദര്‍ശിക്കാന്‍ ആം ആദ്മി നേതാക്കള്‍ ശ്രമിക്കുകയാണ്.

അതേസമയം, ഡെല്‍ഹിയിലെപ്പോലെ കെജ്‌രിവാള്‍ സംഘത്തിന് എളുപ്പത്തില്‍ ആളെക്കൂട്ടാന്‍ കഴിയുന്ന സ്ഥലമല്ല കേരളം എന്നത് നേതാക്കളെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ അതിവേഗം പതിയുന്ന തരത്തിലുള്ള വേറിട്ട രൂക്ഷ സമരമാണ് ആസൂത്രണം ചെയ്യുന്നത് എന്ന് അറിയുന്നു.

Girlപ്രത്യേകിച്ച് രാഷ്ട്രീയ പ്രവര്‍ത്തന പശ്ചാത്തലം ഇല്ലാത്ത, കേരളത്തിനു പുറത്ത് വര്‍ഷങ്ങളോളം ജോലി ചെയ്തു ജീവിച്ചു തിരിച്ചുവന്ന, സാമൂഹികമാറ്റം ആഗ്രഹിക്കുന്ന മധ്യവര്‍ഗത്തില്‍പെട്ടവരാണ് കേജരിവാള്‍ സംഘത്തിലെ കേരള നേതാക്കള്‍. ഔദ്യോഗികമായി ഇവരുടെ പേരു വിവരങ്ങളും മറ്റും പ്രഖ്യാപിച്ചിട്ടില്ല. ആദ്യം സംസ്ഥാനതലത്തില്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച ശേഷം പ്രക്ഷോഭത്തോടെ ജനശ്രദ്ധ നേടുന്ന മുറയ്ക്ക് സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിരം ഘടകങ്ങള്‍ രൂപീകരിക്കാനാണ് ആലോചന.

പ്രക്ഷോഭം ഉദ്ഘാടനം ചെയ്യാന്‍ കെജ്‌രിവാള്‍ കേരളത്തില്‍ എത്തുമോ എന്ന് ഉറപ്പായിട്ടില്ല. ബസിനുള്ളില്‍ പെണ്‍കുട്ടി മാനഭഗം ചെയ്യപ്പെട്ട് ആശുപത്രിയില്‍ കഴിയുമ്പോഴും അവര്‍ മരിച്ച ശേഷവും ഡല്‍ഹിയില്‍ യുവജനങ്ങള്‍ നടത്തിയ അതിരൂക്ഷമായ പ്രക്ഷോഭത്തിനു സഹായകമായ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയെ സൂര്യനെല്ലി പ്രക്ഷോഭത്തിലും കാര്യമായി ഉപയോഗിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.

കേരളത്തില്‍ സോഷ്യല്‍ മീഡിയ സജീവമാണെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം എല്ലാ തലങ്ങളിലും സജീവമായതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് യുവജനങ്ങളെ തെരുവില്‍ ഇറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സമീപകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളോട് ചെറുപ്പക്കാര്‍ക്കിടയില്‍ താല്പര്യക്കുറവും ഡെല്‍ഹി സമരത്തോട് പൊതുവേ പ്രകടിപ്പിക്കപ്പെട്ട ഐക്യദാഢ്യവുമാണ് ഇവരുടെ പ്രതീക്ഷ.

പ്രൊഫ പി ജെ കുര്യന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനുമപ്പുറം സൂര്യനെല്ലിക്കേസില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ സംഭവിച്ച ഇടപെടലുകളും അതിനു പിന്നിലെ അഴിമതിയും പുറത്തുകൊണ്ടുവരാനുള്ള ശ്രമവും ആം ആദ്മി പാര്‍ട്ടി നടത്തുമെന്നാണ് വിവരം. രാജ്യസഭാ ഉപാധ്യക്ഷ സഥാനത്തുനിന്ന് പി ജെ കുര്യനെ മാറ്റി നിര്‍ത്താന്‍ അടുത്ത ദിവസം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാലും അഴിമതി പ്രശ്‌നം ചൂണ്ടിക്കാട്ടി സമരം ചെയ്യാനാണ് ആലോചന.

ജാക്കി ചാനെ ചൈനയിലെ രാഷ്ട്രീയ ഉപദേശക ബോര്‍ഡിലേയ്ക്ക്


ജാക്കി ചാനെ ചൈനയിലെ രാഷ്ട്രീയ ഉപദേശക ബോര്‍ഡിലേയ്ക്ക്

Written By Kvartha Thalasthanam on Sunday, February 03, 2013 | 9:06 pm

ബീജിംഗ്: തൊടുന്നതെല്ലാം പൊന്നാക്കുന്ന ജാക്കി ചാന് ഇനി ചൈനയുടെ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടാം. അഭിനയരംഗത്തു നിന്നു വിരമിച്ച ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍ ഇനി രാഷ്ട്രീയ ഉപദേശകന്റെ റോളില്‍ തിളങ്ങും. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടീവ് കോണ്‍ഫറന്‍സിലെ ദേശീയതല പ്രതിനിധി സംഘത്തിലേയ്ക്കാണ് ജാക്കി ചാനെ നിയമിച്ചിരിക്കുന്നത്.

jackie_ചൈനയിലെ മുഖ്യ രാഷ്ട്രീയ ഉപദേശക ബോര്‍ഡാണ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടീവ് കോണ്‍ഫറന്‍സ്. മാര്‍ച്ചില്‍ ഉപദേശ ബോര്‍ഡില്‍ എത്തുന്ന ജാക്കി ചാന്‍ നാലു വര്‍ഷം സേവനം അനുഷ്ഠിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ജാക്കി ചാനെ കൂടാതെ നടനും സംവിധായകനുമായ സ്റ്റീഫന്‍ ചോ, 2012ലെ നോബല്‍ പുരസ്‌ക്കാരജേതാവ് മോ യാന്‍ എന്നിവരും ഉപദേശകബോര്‍ഡില്‍ അംഗങ്ങളാകും.

ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?


ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?


പ­ങ്കാ­ളി­ത്ത ­പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കു­ന്ന­തി­നെ­തി­രെ കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ നട­ത്തിയ ­സ­മ­രം­ പിന്‍­വ­ലി­ച്ചെ­ങ്കി­ലും അതി­നാ­ധാ­ര­മായ വി­ഷ­യം സജീവ ചര്‍­ച്ച­യില്‍ നില്‍­ക്കു­ന്നു. സാ­മൂ­ഹി­ക­സു­ര­ക്ഷി­ത­ത്വം എന്ന ലക്ഷ്യം നേ­ട­ണ­മെ­ങ്കില്‍ എല്ലാ­വര്‍­ക്കും പെന്‍­ഷന്‍ നല്‍­കേ­ണം എന്നി­രി­ക്കെ സമ­ര­ങ്ങ­ളി­ലൂ­ടെ പെന്‍­ഷന്‍ അവ­കാ­ശം നേ­ടി­യെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ എന്തോ അരു­താ­ത്ത­തു് പറ്റു­ന്നു­വെ­ന്നും അവര്‍­ക്കു് സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷ­ന്റെ ആവ­ശ്യ­മി­ല്ലെ­ന്നു­മു­ള്ള അസൂ­യ­യില്‍ പൊ­തി­ഞ്ഞ നി­ല­പാ­ടാ­ണു് സര്‍­ക്കാര്‍ സര്‍­വ്വീ­സി­നു പു­റ­ത്തു­ള്ള, വരു­മാ­ന­മു­ള്ള­വ­രും അല്ലാ­ത്ത­വ­രു­മായ അന­വ­ധി­യാ­ളു­കള്‍ കൈ­ക്കൊ­ണ്ട­തു­്. ഇത്ത­ര­മൊ­രു അഭി­പ്രായ രൂ­പീ­ക­ര­ണ­ത്തില്‍ വര്‍­ത്ത­മാ­ന­പ­ത്ര­ങ്ങള്‍ വഹി­ച്ച പങ്കു ചെ­റു­ത­ല്ല.
ഇ­തി­നോ­ടൊ­പ്പം, തങ്ങ­ളെ ബാ­ധി­ക്കാ­ത്ത കാ­ര്യ­ത്തില്‍ തങ്ങ­ളെ­ന്തി­നു സമ­രം ചെ­യ്യ­ണം എന്ന പെ­റ്റി­ബ്യൂര്‍­ഷ്വാ നി­ല­പാ­ടെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രും ഉണ്ടാ­യി­രു­ന്നു എന്ന­തു വാ­സ്ത­വം. ആന്റ­ണി സര്‍­ക്കാ­രി­ന്റെ കാ­ല­ത്തു് തീ­രു­മാ­ന­മെ­ടു­ത്ത­തു­പ്ര­കാ­രം അന്നേ ­പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ നട­പ്പാ­ക്കി­യി­രു­ന്നെ­ങ്കില്‍ 2004 മു­തല്‍ സര്‍­വ്വീ­സില്‍ കയ­റി­യ­വര്‍­ക്കും സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷന്‍ നഷ്ട­മാ­യേ­നെ എന്നോര്‍­ക്കു­ക. സെ­ക്ര­ട്ടേ­റി­യ­റ്റ് അസി­സ്റ്റ­ന്റ്മാ­ര­ട­ക്കം ഒട്ട­ധി­കം ജീ­വ­ന­ക്കാ­രാ­ണു് അതി­നു­ശേ­ഷം സര്‍­വ്വീ­സി­ലെ­ത്തി­യ­തു­്. പത്ര­ങ്ങള്‍ പറ­യു­ന്ന­തു വി­ശ്വ­സി­ക്കാ­മെ­ങ്കില്‍ പു­തിയ പെന്‍­ഷന്‍ സമ്പ്ര­ദാ­യ­ത്തില്‍ പെ­ടാ­തെ തങ്ങ­ളെ സം­ര­ക്ഷി­ച്ച­തി­ന്റെ നന്ദി­പോ­ലും ഇവ­രില്‍ ഏറിയ പങ്കും ഇട­തു­പ­ക്ഷ യൂ­ണി­യ­നു­ക­ളോ­ടു പു­ലര്‍­ത്തി­യി­ല്ല എന്നു് കഴി­ഞ്ഞ വെ­ള്ളി­യാ­ഴ്ച­ത്തെ ഹാ­ജര്‍ നില സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­.
ഈ അവ­സ­ര­ത്തില്‍ വള­രെ­ക്കാ­ലം­മു­മ്പു­ത­ന്നെ സമാ­ന­മായ പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കിയ യു­എ­സി­ലെ റി­ട്ട­യര്‍­മെ­ന്റ് സ്ഥി­തി എന്താ­ണെ­ന്ന ഒരു പരി­ശോ­ധന അവ­ശ്യ­മാ­ണെ­ന്നു ഞങ്ങള്‍ കരു­തു­ന്നു. പെന്‍­ഷന്‍ ആനു­കൂ­ല്യ­മെ­ന്നാല്‍ അതു സ്റ്റാ­റ്റ്യൂ­ട്ട­റി­യാ­ക­ണ­മെ­ന്നും കോണ്‍­ട്രി­ബ്യൂ­ട്ട­റി ആകു­ന്ന­തോ­ടെ അതു പെന്‍­ഷ­നു പക­രം ഒരു നി­ക്ഷേ­പ­പ­ദ്ധ­തി മാ­ത്ര­മാ­യി തീ­രു­മെ­ന്നും മന­സ്സി­ലാ­ക്കാന്‍ ഇതു സഹാ­യി­ക്കു­മെ­ന്നും ഞങ്ങള്‍ കരു­തു­ന്നു. മല­യാ­ള­ത്തി­നു വേ­ണ്ടി ന്യൂ യോര്‍­ക്കില്‍ നി­ന്നും ­റെ­ജി പി. ജോര്‍­ജ് എഴു­തു­ന്നു­:
______________________________________________________________
റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ എന്നാ­ണ് പെ­ൻ­ഷൻ സാ­ധാ­രണ അമേ­രി­ക്ക­യിൽ അറി­യ­പ്പെ­ടു­ന്ന­ത്. റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ സാ­ധാ­ര­ണ­യാ­യി സർ­ക്കാ­ർ, തൊ­ഴിൽ ദാ­താ­ക്ക­ളു­ടെ സം­ഘ­ട­ന­കൾ, തൊ­ഴി­ലാ­ളി യൂ­ണി­യ­നു­കൾ, ഇൻ­ഷ്വ­റൻ­സ് കമ്പ­നി­കൾ എന്നീ സ്ഥാ­പ­ന­ങ്ങൾ ആണ് നട­ത്താ­റു­ള്ള­ത്. പെ­ൻ­ഷൻ സാ­ധാ­രണ സി­വി­യ­റൻ­സ് പേ (Severance Pay) ആയി തെ­റ്റി­ദ്ധ­രി­ക്കാ­റു­ണ്ട്. പെ­ൻ­ഷൻ ഒരു നി­ശ്ചിത സമ­യ­പ­രി­ധി­യിൽ തു­ടർ­ച്ച­യാ­യി കൊ­ടു­ക്കു­ന്ന തു­ക­യാ­ണ്. എന്നാൽ സി­വി­യ­റൻ­സ് പേ എന്ന­ത് ഒറ്റ­ത­വ­ണ­യാ­യി നല്കു­ന്ന ഒരു തു­ക­യാ­ണ്. റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ­ക്കു­മേ­ലു­ള്ള നി­യ­ന്ത്ര­ണം മു­ക­ളിൽ പറ­ഞ്ഞി­രി­ക്കു­ന്ന പെ­ൻ­ഷൻ നട­പ്പി­ലാ­ക്കു­ന്ന സ്ഥാ­പ­ന­ങ്ങൾ­ക്കാ­ണ്. എന്നാൽ സി­വി­യ­റൻ­സ് പേ­യു­ടെ മേ­ലു­ള്ള നി­യ­ന്ത്ര­ണം അതാ­തു വ്യ­ക്തി­കൾ­ക്കു­മാ­ണ്.
ഇ­ന്ന് കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്നോ ഡി­ഫൈൻ­ഡ് കോ­ണ്ട്രി­ബ്യൂ­ട്ട­റി പ്ലാൻ എന്നൊ ഒക്കെ അറി­യ­പ്പെ­ടു­ന്ന പ്ലാ­നു­കൾ പെ­ൻ­ഷൻ അല്ല മറി­ച്ച് അതൊ­രു സി­വി­യ­റൻ­സ് പേ മാ­ത്ര­മാ­ണ്. അമേ­രി­ക്ക­യിൽ Internal Revenue Code (Title 26) Section 401(k) എന്ന നി­യ­മ­ത്തി­ലൂ­ടെ രൂ­പ­പ്പെ­ടു­ത്തിയ 401(k) എന്ന് പൊ­തു­വെ അറി­യ­പ്പെ­ടു­ന്ന സേ­വി­ങ്സ് അക്കൌ­ണ്ട് ആണ് ഇത്. ഇത് ഒരു പെ­ൻ­ഷൻ അല്ല, മറി­ച്ച് ഒരാൾ റി­ട്ട­യർ ആകു­മ്പോൾ പെ­ൻ­ഷ­നൊ­പ്പം അയാ­ളു­ടെ ശമ്പ­ള­ത്തിൽ നി­ന്നും ഒരു വി­ഹി­തം മാ­സാ­മാ­സം ഒരു നി­ക്ഷേ­പ­മാ­ക്കി വളർ­ത്തു­വാൻ സർ­ക്കാർ നി­ർ­മ്മി­ച്ച ഒരു നി­യ­മം ആണ്.
1978 ൽ പ്രാ­ബ­ല്യ­ത്തിൽ വന്ന ഈ നി­യ­മ­ത്തി­ന്റെ പ്ര­ത്യേ­കത മാ­സം തോ­റും ശമ്പ­ള­മാ­യി ഒരു തുക കൈ­പ്പ­റ്റു­ന്ന­തി­നു പക­രം അതിൽ നി­ന്നു ഒരു നി­ശ്ചിത തുക ടാ­ക്സ് കൊ­ടു­ക്കു­ന്ന­തി­നു മു­മ്പ് റി­ട്ട­യർ­മെ­ന്റ് പ്ലാ­നി­ലേ­ക്കു മാ­റ്റാം എന്ന­താ­ണ്. അങ്ങ­നെ മൊ­ത്തം ശമ്പ­ള­ത്തി­നും ഒരാൾ ടാ­ക്സ് കൊ­ടു­ക്കു­ന്ന­തി­നു പക­രം അതിൽ ഒരു ഭാ­ഗം ഒരു നി­ക്ഷേ­പ­മാ­യി മാ­റ്റാ­നാ­വു­ന്ന­തും ടാ­ക്സ് കൊ­ടു­ക്കു­ന്ന­ത് ലാ­ഭി­ക്ക­ലു­മാ­ണ് ഇതി­ലൂ­ടെ ഉള്ള പ്ര­യോ­ജ­നം­.
ഈ നി­ക്ഷേ­പം കഴി­ച്ചു­ള്ള തുക മാ­ത്ര­മേ ടാ­ക്സ­ബി­ളാ­വൂ എന്നു പറ­ഞ്ഞ­ല്ലോ. എന്നാല്‍ ഈ നി­ക്ഷേ­പം റി­ട്ട­യര്‍ ആകും­മു­മ്പ് ഇട­യ്ക്കു­വ­ച്ചു് പിന്‍­വ­ലി­ച്ചാല്‍ നി­ക്ഷേ­പി­ച്ച പണ­വും അതി­നു­മേല്‍ ലഭി­ച്ച വരു­മാ­ന­വും തി­രി­കെ ടാ­ക്സ­ബി­ളാ­വും­.
1978­ക­ളിൽ ഒരു വർ­ഷം 10,000 ഡോ­ളർ വരെ ഇങ്ങ­നെ നി­ക്ഷേ­പി­ക്കാ­മാ­യി­രു­ന്നു എങ്കിൽ ഇപ്പോൾ ഏതാ­ണ്ട് 17,000 ഡോ­ളർ ആണ് ടാ­ക്സ് കൊ­ടു­ക്കാ­തെ ഒരു വർ­ഷം ശമ്പ­ള­ത്തിൽ നി­ന്നും നീ­ക്കി­വ­യ്ക്കാ­വു­ന്ന­ത്. അതാ­യ­ത് 50,000 ഡോ­ളർ വാ­ർ­ഷിക വരു­മാ­നം ഉള്ള ഒരാൾ ആ വർ­ഷം 3,000 ഡോ­ളർ ഇങ്ങ­നെ മാ­റ്റി­യാൽ അയാൾ ബാ­ക്കി വരു­ന്ന 47,000 ഡോ­ള­റി­നു മാ­ത്രം ടാ­ക്സ് കൊ­ടു­ത്താൽ മതി. അപ്പോൾ അയാൾ നി­ല­വി­ലു­ള്ള ടാ­ക്സ് ബ്രാ­യ്ക്ക­റ്റി­നു പു­റ­ത്തു­വ­രു­ക­യും കൊ­ടു­ക്കേ­ണ്ട ടാ­ക്സ് കു­റ­യു­ക­യോ പൂ­ർ­ണ്ണ­മാ­യി ഇല്ലാ­താ­വു­ക­യോ ചെ­യ്യും­.
അ­മേ­രി­ക്ക­യിൽ പെ­ൻ­ഷൻ പ്ര­തി­സ­ന്ധി­യെ­കു­റി­ച്ചു സം­സാ­രി­ക്കു­ന്ന ഒട്ടു­മി­ക്ക സാ­മ്പ­ത്തിക വി­ദ­ഗ്ദ്ധ­രും എഴു­ത്തു­കാ­രു­മൊ­ക്കെ ഡി­ഫേ­ഡ് കോ­ണ്ട്രി­ബ്യൂ­ഷൻ അല്ലെ­ങ്കിൽ 401(k) എന്ന­ത് ഒരു പെ­ൻ­ഷൻ അല്ല മറി­ച്ച് പെ­ൻ­ഷ­നെ കൊ­ന്നി­ട്ട് അതി­ന്റെ സ്ഥാ­നം കൈ­ക്ക­ലാ­ക്കു­ന്ന സം­വി­ധാ­നം എന്നു­മാ­ത്ര­മാ­ണ് വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­ത്. 1980ൽ ടെ­ഡ് ബെ­ന്നാ എന്ന ഒരു ഫൈ­നാ­ൻ­സ് കൺ­സൾ­ട്ട­ന്റ് അയാ­ളു­ടെ ഒരു ക്ല­യ­ന്റി­ന്റെ സാ­മ്പ­ത്തിക കാ­ര്യ­ങ്ങൾ പരി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ മന­സ്സി­ലാ­ക്കി­യ­താ­ണ് തൊ­ഴി­ലാ­ളി­കൾ­ക്ക് ടാ­ക്സ് ലാ­ഭി­ച്ചു­കൊ­ണ്ട് റി­ട്ട­യർ­മെ­ന്റ് വരു­മാ­ന­മാ­യി ഈ 401(k) യെ മാ­റ്റു­വാൻ കഴി­യും എന്ന­ത്.
അ­ങ്ങ­നെ കൃ­ഷി­യു­ടെ ഇട­യിൽ മറ്റു കു­ഴ­പ്പ­ങ്ങൾ ഒന്നും ഉണ്ടാ­ക്കാ­ത്ത ഒരു കള­പോ­ലെ കൃ­ഷി­ക്ക് ഒപ്പം വളർ­ന്നു കൃ­ഷി­യെ മൊ­ത്ത­മാ­യി തി­ന്നു­ന­ശി­പ്പി­ച്ച കഥ­യാ­ണ്, റി­ട്ട­യർ­മെ­ന്റു കാ­ല­ത്തേ­ക്ക് ചെ­റിയ കരു­തല്‍ നി­ക്ഷേ­പ­ത്തി­നും അല്പം ടാ­ക്സ് ലാ­ഭി­ക്ക­ലി­നു­മാ­യി തു­ട­ങ്ങിയ 401(k)­ക്ക് പറ­യു­വാ­നു­ള്ള­ത്. കട­ന്നു­പോയ വർ­ഷ­ങ്ങ­ളിൽ ബാ­ങ്കു­കൾ അട­ച്ചു­പൂ­ട്ടി­ക്കൊ­ണ്ടി­രു­ന്ന­പ്പോൾ അമേ­രി­ക്ക­യി­ലെ ബഹു­ഭൂ­രി­പ­ക്ഷ­ത്തി­ന്റേ­യും ചോ­ദ്യം സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യെ­പ­റ്റി ആയി­രു­ന്നി­ല്ല, മറി­ച്ച് ഈ സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി എങ്ങ­നെ തങ്ങ­ളു­ടെ 401(k) നി­ക്ഷേ­പ­ത്തെ ബാ­ധി­ക്കും എന്നാ­യി­രു­ന്നു. എന്നു പറ­ഞ്ഞാൽ ഒരു റി­ട്ട­യർ­മെ­ന്റ് സാ­ധ്യ­മാ­കു­മോ എന്ന ചോ­ദ്യം­.
ഏ­താ­ണ്ട് 3 ട്രി­ല്യൺ യു­എ­സ് ഡോ­ള­റിൽ അധി­കം നി­ക്ഷേ­പം ഉള്ള ഈ 401(k) ആണ് അമേ­രി­ക്ക­യി­ലെ ഏറ്റ­വും ജന­പ്രിയ റി­ട്ട­യർ­മെ­ന്റ് നി­ക്ഷേപ പദ്ധ­തി. അതിൽ 2 ട്രി­ല്യൻ യു­എ­സ് ഡോ­ളർ ആണ് സാ­മ്പ­ത്തിക മാ­ന്ദ്യ­ത്തിൽ ഒലി­ച്ചു­പോ­യ­ത്. 1990­ക­ളിൽ അതി­വേ­ഗ­ത്തിൽ വളർ­ന്നു­കൊ­ണ്ടി­രു­ന്ന കമ്പ­നി­ക­ളി­ലെ തൊ­ഴി­ലാ­ളി­കൾ അവ­രു­ടെ 401(k)­യു­ടെ 90% ഉം അതേ കമ്പ­നി­ക­ളു­ടെ സ്റ്റോ­ക്കിൽ തന്നെ നി­ക്ഷേ­പി­ച്ചു. എൻ­റോ­ണും, വേ­ൾ­ഡ് കോ­മും 2001-2002 കാ­ല­ത്തു തകർ­ന്നു തരി­പ്പ­ണ­മാ­കു­മ്പോൾ 800 മി­ല്യൺ അമേ­രി­ക്കൻ ഡോ­ളർ 401(k) നി­ക്ഷേ­പ­മാ­ണ് അതോ­ടൊ­പ്പം പോ­യ­ത്.
ഇ­പ്പോ­ഴ­ത്തെ സാ­മ്പ­ത്തിക മാ­ന്ദ്യം 2007 മു­തൽ ഏതാ­ണ്ട് 401(k)­യു­ടെ 20% ആണ് കൊ­ണ്ടു­പോ­യ­ത്. ഇന്ന് അമേ­രി­ക്ക മു­ഴു­വൻ ഉയ­രു­ന്ന ചോ­ദ്യ­വും കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്ന് പര­ക്കെ അറി­യ­പ്പെ­ടു­ന്ന 401(k)­യു­ടെ വി­ശ്വാ­സ്യ­ത­യാ­ണ്. എത്ര ആളു­കൾ­ക്ക് റി­ട്ട­യർ ചെ­യ്യു­വാൻ സാ­ധി­ക്കും? റി­ട്ട­യർ ചെ­യ്യു­ന്ന­വർ­ക്ക് മാ­ന്യ­മായ ഒരു റി­ട്ട­യർ­മെ­ന്റ് ജീ­വി­തം സാ­ധ്യ­മാ­ണോ­?
The Society of Professional Asset-Managers and Record Keepers പറ­യു­ന്ന­ത് അമേ­രി­ക്ക­യു­ടെ തൊ­ഴിൽ സേ­ന­യു­ടെ 50% അല്ലെ­ങ്കിൽ ഏതാ­ണ്ട് 73 മി­ല്യൺ അമേ­രി­ക്ക­ക്കാ­രു­ടെ റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യം 401(k)ൽ നി­ക്ഷി­പ്തം ആണെ­ന്നാ­ണ്. ഒരു സമൂ­ഹ­മെ­ന്ന നി­ല­ക്ക് അമേ­രി­ക്ക­യിൽ തൊ­ഴിൽ ചെ­യ്യു­ന്ന­വർ ഏതാ­ണ്ട് 200 ബി­ല്യൺ ഡോ­ളർ ഓരോ വർ­ഷ­വും ഈ അക്കൌ­ണ്ടു­ക­ളിൽ നി­ക്ഷേ­പി­ക്കു­ന്നു എന്നാ­ണ്. പക്ഷെ ഇവ­രൊ­ക്കെ റി­ട്ട­യർ ചെ­യ്യു­ന്ന­ത് മെ­ച്ച­പ്പെ­ട്ട സമ്പാ­ദ്യ­വു­മാ­യി­ട്ടാ­ണോ­?
ഈ കാ­ര്യ­ത്തിൽ ഒരു പന്ത­യ­ത്തി­ന്റെ ആവ­ശ്യ­മേ ഇല്ല! ആവ­റേ­ജ് 401(k)­യി­ലെ ബാ­ലൻ­സ് 45,519 അമേ­രി­ക്കൻ ഡോ­ളർ മാ­ത്ര­മാ­ണ്. എന്നു­പ­റ­ഞ്ഞാൽ പു­ത്തൻ പെ­ൻ­ഷൻ അക്കൌ­ണ്ടു­ക­ളിൽ 60 വയ­സ്സു­മു­തൽ അടു­ത്ത 75-80 വയ­സ്സു­വ­രെ ഒരു അമേ­രി­ക്ക­ക്കാ­രൻ ജീ­വി­ക്കു­വാൻ ബാ­ക്കി­യു­ള്ള റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യ­മാ­ണ് ഈ തു­ക. രണ്ടു വർ­ഷം കോ­ളേ­ജിൽ പോ­യി പഠി­ക്കു­വാൻ ഇതി­നേ­ക്കാൾ കൂ­ടു­തൽ തുക അമേ­രി­ക്ക­യിൽ ചെ­ല­വാ­ക്ക­ണം­.
ഞെ­ട്ടി­ക്കു­ന്ന കണ­ക്ക് മറ്റൊ­ന്നാ­ണ്. 401(k) എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷ­നിൽ അക്കൌ­ണ്ടു­ള്ള അമേ­രി­ക്ക­ക്കാ­രിൽ 46% നു 10,000 അമേ­രി­ക്കൻ ഡോ­ള­റിൽ താ­ഴെ മാ­ത്ര­മാ­ണ് സമ്പാ­ദ്യ­മാ­യി­ട്ടു­ള്ള­ത്.
ഇ­ന്ന­ത്തെ കണ­ക്കു­പ്ര­കാ­രം വെ­റും 21% അമേ­രി­ക്ക­കാ­ർ­ക്കു­മാ­ത്ര­മേ പര­മ്പ­രാ­ഗത പെ­ൻ­ഷൻ ആയ defined benefit pension plan ന്റെ പരി­ര­ക്ഷ ഉള്ളൂ. ഈ ശത­മാന കണ­ക്ക് വള­രെ വേ­ഗ­ത്തിൽ ചു­രു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ബോ­സ്റ്റൺ കോ­ളേ­ജി­ലെ Center for Retirement Research മേ­ധാ­വി അലി­ഷാ മു­ന്നെൽ പറ­യു­ന്ന­ത് 401(k) പ്ലാ­നി­നെ അതി­ന്റെ പൂ­ർ­വ്വ സ്ഥി­തി­യി­ലേ­ക്കു മട­ക്കി­ക്കൊ­ണ്ടു­പോ­യി റി­ട്ട­യർ­മെ­ന്റ് പ്ലാ­നി­നും സോ­ഷ്യൽ സെ­ക്യൂ­രി­റ്റി­ക്കും ഒപ്പം ഒരു മൂ­ന്നാ­മ­ത്തെ സമ്പാ­ദ്യ­മാ­ക്കി മാ­റ്റേ­ണ്ട സമ­യ­മാ­യി­രി­ക്കു­ന്നു എന്നാ­ണ്. ഈ 401(k) ഒന്നും വാ­ർ­ദ്ധ­ക്യ കാ­ല­ത്ത് റി­ട്ട­യർ­മെ­ന്റ് ജീ­വി­ത­ത്തിൽ ആശ്വാ­സ­മാ­വും എന്ന് നമു­ക്ക് വി­ശ്വ­സി­ക്കാ­നാ­വി­ല്ല എന്ന് അവർ തു­ട­രു­ന്നു. Government Accountability Office പറ­ഞ്ഞ­ത് 401(k) എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷ­നെ നി­യ­ന്ത്രി­ച്ചി­ല്ലെ­ങ്കിൽ നല്ലൊ­രു­ശ­ത­മാ­നം അമേ­രി­ക്ക­ക്കാ­ര­നെ­യും കാ­ത്തി­രി­ക്കു­ന്ന­ത് വള­രെ ദയ­നീ­യ­മായ റി­ട്ട­യർ­മെ­ന്റ് ജീ­വ­ത­മാ­വും എന്നാ­ണ്.
ഫൈ­നാ­ൻ­സ് പ്ലാ­നിം­ഗ് എന്ന തൊ­ഴിൽ മൊ­ത്തം ഒറ്റ­ക്കെ­ട്ടാ­യി വള­രെ സമർ­പ്പ­ണ­ത്തോ­ടു­കൂ­ടെ അമേ­രി­ക്ക­ക്കാ­രോ­ടു തു­ടർ­ച്ച­യാ­യി പറ­യു­ന്ന­ത് നി­ങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു നി­ങ്ങൾ കാ­ശു­മു­ട­ക്ക­ണം എന്നാ­ണ്. 401(k) ആണ് റി­ട്ട­യർ­മെ­ന്റി­ന്റെ മു­ഖ്യ ഘട­ക­മാ­യി­ട്ട് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്ന­ത്. കു­ട്ടി­ക­ളെ കോ­ള­ജിൽ വി­ടു­വാ­നൊ സ്വ­ന്ത­മാ­യി വീ­ടു­വാ­ങ്ങു­വാ­നൊ കഴി­വി­ല്ലാ­ത്ത­വ­രോ­ടു­പോ­ലും പറ­യു­ന്ന­ത് നി­ങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു­വേ­ണ്ടി 401(k) നി­ക്ഷേ­പം ആരം­ഭി­ക്കു എന്നാ­ണ്.
ഇ­ത് അത്ര മോ­ശ­മായ ഒരു ഉപ­ദേ­ശം ഒന്നും അല്ല. കാ­ര­ണം ഈ നി­ക്ഷേ­പ­ത്തി­ന് ടാ­ക്സ് കൊ­ടു­ക്കേ­ണ്ട­തി­ല്ല, ആരോ­ഗ്യ ഇൻ­ഷ്വ­റൻ­സ് പോ­ലെ തൊ­ഴിൽ നഷ്ട­പ്പെ­ട്ടാ­ലും ഈ നി­ക്ഷേ­പം നി­ങ്ങൾ­ക്കു നഷ്ട­പ്പെ­ടി­ല്ല. ഒക്കെ ശരി­യാ­ണ്. ഇതൊ­ക്കെ വി­ശ്വ­സി­ച്ച അമേ­രി­ക്ക­ക്കാർ തങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു­വേ­ണ്ടി മറ്റ് എന്ന­ത്തേ­ക്കാ­ളും അധി­കം നി­ക്ഷേ­പ­ങ്ങൾ നട­ത്തി. എന്നി­ട്ടെ­ന്തു­ണ്ടാ­യി? കഴി­ഞ്ഞു­പോയ ചില വർ­ഷ­ങ്ങൾ കാ­ട്ടി­ത്ത­ന്ന­ത്, അവ­രു­ടെ ഈ പു­ത്തൻ നി­ക്ഷേ­പ­ങ്ങൾ­ക്കൊ­പ്പം തങ്ങ­ളു­ടെ ബാ­ങ്ക് അക്കൌ­ണ്ടു­കൾ പോ­ലും കൂ­ടു­തൽ അപ­ക­ട­ത്തിൽ ആകു­ന്ന­താ­ണ്. തൊ­ഴിൽ ദാ­താ­വ് ഉറ­പ്പു­ത­ന്നി­രു­ന്ന സാ­ധ­രണ പെ­ൻ­ഷ­ന്റെ കാ­ല­ത്തേ­തി­നേ­ക്കാ­ളും കു­റ­ഞ്ഞ തു­ക­മാ­ത്ര­മാ­യി­രി­ക്കും റി­ട്ട­യർ­മെ­ന്റ് കാ­ല­ത്തെ പെ­ൻ­ഷൻ വരു­മാ­നം 401(k)­യി­ലൂ­ടെ. 44% അമേ­രി­ക്ക­ക്കാ­രും തങ്ങ­ളു­ടെ സമ്പാ­ദ്യം എല്ലാം നഷ്ട­പ്പെ­ടു­ന്ന അവ­സ്ഥ­യി­ലാ­ണ് ഇന്ന്.
TorontoProtectPensionsRally-12.jpg
ഇ­ൻ­സ്റ്റ­ന്റ് ക്യാ­മ­റ­യും ഫി­ലി­മും നി­ർ­മ്മി­ക്കു­ന്ന പോ­ള­റോ­യ്ഡ് കോ­ർ­പ്പ­റേ­ഷ­നി­ലെ ആയി­ര­ക്ക­ണ­ക്കി­നു ജോ­ലി­ക്കാ­രിൽ ഒരാ­ളായ ബെ­റ്റി മോ­സ്സി­ന്റെ കഥ ഒരു ഉദാ­ഹ­ര­ണ­മാ­ണ്. കമ്പ­നി­യെ മറ്റൊ­രു കോ­ർ­പ്പ­റേ­റ്റ് ടേ­ക് ഓവ­റിൽ നി­ന്നും രക്ഷി­ക്കു­വാൻ കൂ­ടെ­യാ­ണ് തങ്ങ­ളു­ടെ ശമ്പ­ള­ത്തി­ന്റെ 8% കമ്പ­നി­യു­ടെ ഓഹ­രി­യാ­ക്കി മാ­റ്റി റി­ട്ട­യർ­മെ­ന്റ് ബെ­ന­ഫി­റ്റ് പ്രോ­ഗ്രാ­മിൽ ചേ­ർ­ക്കു­ന്ന­ത്. ഡി­ജി­റ്റൽ വി­പ്ല­വ­ത്തി­ന്റെ കാ­ല­ത്ത് പോ­ള­റോ­യ്ഡ് കമ്പ­നി വലിയ മാ­റ്റ­ങ്ങൾ­ക്കു തയ്യാ­റാ­കാ­തി­രു­ന്ന­തി­നാൽ ആണ് 1995-1998 കാ­ല­ത്ത് 359 മി­ല്യൺ ഡോ­ള­റി­ന്റെ നഷ്ടം കമ്പ­നി­ക്കു നേ­രി­ടേ­ണ്ടി­വ­ന്ന­ത്. കമ്പ­നി­യു­ടെ ബാ­ലൻ­സ് ഷീ­റ്റ് അതോ­ടെ കു­ത്തു­പാള എടു­ത്തു­തു­ട­ങ്ങി. തൊ­ഴി­ലാ­ളി­കൾ­ക്കു വി­റ്റ ഓഹ­രി­യു­ടെ വി­ല­യും അതോ­ടെ തകർ­ന്നു തരി­പ്പ­ണ­മാ­യി. ഒക്ടോ­ബർ 2001ൽ പോ­ള­റോ­യ്ഡ് പാ­പ്പർ ഹർ­ജി ഫയൽ ചെ­യ്തു. അതോ­ടെ പോ­ള­റോ­യ്ഡി­ന്റെ ഷെ­യർ വില 1997­ലെ 60 ഡോ­ള­റിൽ നി­ന്നും ഒരു കു­പ്പി കൊ­ക്ക കോ­ള­യു­ടെ വി­ല­യ്ക്കും താ­ഴേ­ക്കു­വ­ന്നു പതി­ച്ചു. ‌
ബെ­റ്റി മോ­സ്സി­നെ­പ്പോ­ലു­ള്ള 6000 തൊ­ഴി­ലാ­ളി­ക­ളു­ടെ 300 മി­ല്യൺ ഡോ­ള­റി­ന്റെ റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യം കമ്പ­നി­യു­ടെ ഷെ­യർ എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്നൊ സി­വി­യ­റൻ­സ് പേ എന്നൊ വി­ളി­ക്കാ­വു­ന്ന നി­ക്ഷേ­പ­ഖ­നി­യിൽ നി­ന്നും 9 അമേ­രി­ക്കൻ നയാ­പൈസ വി­ല­യ്ക്ക് ജീ­വ­ന­ക്കാ­രിൽ നി­ന്നും കമ്പ­നി തി­രി­കെ വാ­ങ്ങി. പലർ­ക്കും 100,000 മു­തൽ 200,000 വരെ അമേ­രി­ക്കൻ ഡോ­ളർ ആണു ഒറ്റ­യ­ടി­ക്കു നഷ്ട­മാ­യ­ത്.
അ­മേ­രി­ക്ക­യിൽ മനു­ഷ്യർ തൊ­ഴിൽ ചെ­യ്യു­വാൻ സ്വ­പ്നം­കാ­ണു­ന്ന ഒരു സ്ഥ­ലം എന്നാ­ണ് അവർ കമ്പ­നി­ക­ളെ വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­ത്. 2005ൽ 60 വയ­സ്സു­ണ്ടാ­യി­രു­ന്ന ബെ­റ്റി 35 വർ­ഷം പോ­ള­റോ­യ്ഡ് കമ്പ­നി­യിൽ ജോ­ലി­ചെ­യ്തു. ഒരു ഫയൽ ക്ലർ­ക്കാ­യി തു­ട­ങ്ങി ഏറ്റ­വു­മൊ­ടു­വില്‍ സീ­നി­യർ റീ­ജ­നൽ ഓപ്പ­റേ­ഷൻ­സ് മാ­നേ­ജർ ആയി അറ്റ്ലാ­ന്റ­യിൽ സേ­വ­ന­മ­നു­ഷ്ഠി­ച്ചു. തൊ­ഴി­ലാ­ളി­കൾ­ക്കു റി­ട്ട­യർ­മെ­ന്റ് നി­ക്ഷേ­പ­മാ­യി കമ്പ­നി­യു­ടെ ഓഹ­രി വാ­ങ്ങു­വാൻ അവ­സ­രം വന്ന­പ്പോൾ ബെ­റ്റി ഓർ­ക്കു­ന്നു, എല്ലാ തൊ­ഴി­ലാ­ളി­ക­ളും അതി­നു­പി­ന്നാ­ലെ പാ­യു­ക­യാ­യി­രു­ന്നു. പറ­ഞ്ഞു­വി­ശ്വ­സി­പ്പി­ച്ച­തിന്‍­പ്ര­കാ­ര­മാ­ണ് തൊ­ഴി­ലാ­ളി­ക­ളെ­ല്ലാം അതി­നു­പി­ന്നാ­ലെ പാ­ഞ്ഞ­ത്.
പോ­ള­റോ­യ്ഡ് പാ­പ്പർ ഹർ­ജി നല്കി­യ­തോ­ടെ ബെ­റ്റി­യും അവ­രു­ടെ റി­ട്ട­യർ ചെ­യ്ത സഹ­പ്ര­വർ­ത്ത­ക­രും ഒരു കൈ­യ്ക്കു­ന്ന പാ­ഠം പഠി­ച്ചു. പഴയ പോ­ള­റോ­യ്ഡ് കമ്പ­നി­യു­ടെ മൂ­ല്യ­ത്തി­ന്റെ മു­ന്നിൽ ഒന്നു­മ­ല്ലാ­ത്ത 255 മി­ല്യൺ ഡോ­ള­റി­നു കമ്പ­നി വി­റ്റു­പോ­യി. അതിൽ തന്നെ പു­ത്തൻ മു­ത­ലാ­ളി­മാർ ഉപ­യോ­ഗി­ച്ച­ത് പോ­ള­റോ­യ്ഡ് കമ്പ­നി­യു­ടെ തന്നെ 138 മി­ല്യൺ ഡോ­ളർ ആണ്. ദോ­ഷം പറ­യ­രു­ത­ല്ലോ, ബാ­ങ്ക്റ­പ­റ്റ്സി കോ­ട­തി പാ­വം പി­ടി­ച്ച തൊ­ഴി­ലാ­ളി­ക­ളെ വി­ട്ട­ത് വെ­റും കൈ­യോ­ടെ അല്ല. ബെ­റ്റി മോ­സ്സ് ഒരി­ക്ക­ലും മറ­ക്കി­ല്ല ആ ദി­വ­സം. അവർ­ക്ക് 47 ഡോ­ള­റി­ന്റെ ഒരു ചെ­ക്ക് കൈ­യിൽ കി­ട്ടി­!
"­നി­ങ്ങൾ ഈ തമാ­ശ­യും കൂ­ടെ കേ­ൾ­ക്ക­ണം­," ബെ­റ്റി പറ­യു­ന്നു; "ആ ദി­വ­സം അടു­ത്തു­ള്ള മക്ഡൊ­ണാ­ൾ­ഡിൽ ഞങ്ങൾ തൊ­ഴി­ലാ­ളി­കൾ കൂ­ടി ആ 47 ഡോ­ളർ തീ­ർ­ത്തി­ട്ടാ­ണ് വന്ന­ത്."
ഫോ­ർ­ച്യൂൺ മാ­ഗ­സി­ന്റെ കോ­ള­മി­സ്റ്റും എഡി­റ്റ­റും പി­ന്നീ­ട് ന്യൂ­യോ­ർ­ക്ക് ടൈം­സി­ന്റെ ബി­സി­ന­സ്സ് കോ­ള­മി­സ്റ്റു­മാ­യി മാ­റിയ പ്ര­മുഖ മാ­ദ്ധ്യ­മ­പ്ര­വർ­ത്ത­കൻ ജോ നോ­സെ­റാ കഴി­ഞ്ഞ ഏപ്രി­ലിൽ അദ്ദേ­ഹ­ത്തി­ന്റെ അറു­പ­താം ജന്മ­ദി­ന­ത്തി­ന് ന്യൂ­യോ­ർ­ക്ക് ടൈം­സിൽ എഴു­തി­യ­ത് ഇങ്ങ­നെ­യാ­ണ്:
60 വയ­സ്സ് ആകുക എന്നു­പ­റ­ഞ്ഞാൽ പു­ത്തൻ 50 ആണെ­ന്ന­ത് തീ­ർ­ച്ച­യാ­യും തെ­റ്റാ­ണ്. എന്റെ ശരീ­രം ക്ഷീ­ണി­ക്ക­യും ഞെ­രി­പി­രി­കൊ­ള്ളു­ക­യും ഒക്കെ ചെ­യ്യു­ന്നു­ണ്ട്. എന്റെ കണ്ണു­കൾ ആ പഴയ കണ്ണു­കൾ അല്ല, ഇപ്പോ­ൾ. കട­ന്നു­പോയ ഏതാ­നും വർ­ഷ­ങ്ങ­ളിൽ ഞാൻ ഉറ­ങ്ങി­യ­തു­പോ­ലെ­യു­ള്ള ഉറ­ക്കം ഒന്നും ഇപ്പോൾ എനി­ക്കു കി­ട്ടാ­റി­ല്ല. സ്ഥി­ര­മാ­യി ഡോ­ക്ട­റെ കാ­ണാ­റു­ണ്ട്. പെ­ട്ടെ­ന്ന് വീ­ട്ടി­ലെ­ത്തി സ്വ­സ്ഥ­മാ­കു­വാ­നു­ള്ള ആഗ്ര­ഹം ഓടി­ക്ക­ട­ന്നു­വ­രു­ന്നു. ഇൻ­ഷ്വ­റൻ­സ്, വി­ല്പ­ത്രം തയ്യാ­റാ­ക്കൽ എന്നി­ങ്ങ­നെ­യു­ള്ള പല­തും ചെ­യ്ത് തീ­ർ­ക്ക­ണം. എന്റെ ചെ­ക് ലി­സ്റ്റിൽ ഇപ്പോ­ഴും ഇല്ലാ­ത്ത ഒരു കാ­ര്യം എന്റെ 401(k) പ്ലാൻ ആണ്. എന്റെ റി­ട്ട­യർ­മെ­ന്റ് ജീ­വി­ത­ത്തെ സം­ര­ക്ഷി­ക്കേ­ണ്ട ഈ പ്ലാൻ മി­ക്ക­വാ­റും തരി­പ്പ­ണ­മാ­യി­രി­ക്ക­യാ­ണ്.
ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധാ­ന­ന്ത­ര­മു­ണ്ടായ ബേ­ബീ ബൂ­മേ­ഴ്സ് തല­മു­റ­യി­ലെ ലക്ഷ­ക്ക­ണ­ക്കി­ന് ആളു­ക­ളെ­പ്പോ­ലെ ഈ പദ്ധ­തി ആരം­ഭി­ച്ച 1970­ക­ളു­ടെ ഒടു­ക്ക­ത്തിൽ ഞാ­നും എന്റെ പണം 401(k)­യിൽ നി­ക്ഷേ­പി­ച്ചു. 1982 കളി­ലെ സ്റ്റോ­ക് മാ­ർ­ക്ക­റ്റ് കു­തി­ച്ചു­ചാ­ട്ട സമ­യ­ത്ത് ഒരു യുവ പത്ര­പ്ര­വർ­ത്ത­ക­നായ എനി­ക്ക് അധി­കം പണം ഒന്നും ഇല്ലാ­യി­രു­ന്നു, നി­ക്ഷേ­പി­ക്കു­വാ­ൻ. പക്ഷെ മാ­ർ­ക്ക­റ്റ് ഉണർ­ന്ന­തി­ന­നു­സ­രി­ച്ച് എന്റെ 401(k) അക്കൌ­ണ്ടും വളർ­ന്നു. ബുൾ മാ­ർ­ക്ക­റ്റ് എന്റെ നി­ക്ഷേ­പ­ത്തി­നു­ള്ള കഴി­വി­നെ­യും പെ­രു­പ്പി­ച്ച് ബലൂൺ പോ­ലെ വീ­ർ­പ്പി­ച്ചു­.
ഈ പു­ത്തൻ നി­ക്ഷേപ സം­സ്കാ­ര­ത്തിൽ ആകൃ­ഷ്ട­നായ ഞാൻ എന്റെ ആദ്യ പു­സ്ത­കം എഴു­തി. 1990ൽ അതി­നു ഞാൻ പേ­രി­ട്ട­ത് “പ­ണ­ത്തി­ന്റെ ജനാ­ധി­പ­ത്യ­വ­ത്ക­ര­ണം” എന്നാ­ണ്. 2000ൽ ബലൂ­ണി­ന്റെ കു­മിള പൊ­ട്ടു­ന്ന­തു­പോ­ലെ സ്റ്റോ­ക്‍­മാ­ർ­ക്ക­റ്റ് പൊ­ട്ടി എന്റെ പോ­ർ­ട്ട്ഫോ­ളി­യോ അതി­ന്റെ പകു­തി­യി­ലേ­ക്ക് താ­ണു­പോ­യി­.
ഇ­പ്പോ­ഴും 60ആ­മ­ത്തെ വയ­സ്സിൽ എനി­ക്കു പണി­ചെ­യ്യു­വാൻ കഴി­യും. ഒരു നി­ർ­ബ­ന്ധിത റി­ട്ട­യർ­മെ­ന്റ് പ്രാ­യം എന്റെ ജോ­ലി­ക്ക് ഇല്ല. വലിയ ഭാ­രം ഒന്നും ഉയർ­ത്തു­ക­യൊ ചു­മ­ക്കു­ക­യൊ ചെ­യ്യേ­ണ്ട ആവ­ശ്യം ഇല്ല. എന്തെ­ങ്കി­ലും പരി­ക്കു­പ­റ്റി­യാൽ എനി­ക്ക് ഒരു അസി­സ്റ്റ­ഡ് ലി­വിം­ഗ് ഇൻ­ഷ്വ­റൻ­സ് ഉണ്ട്. അല്ലാ­ത്ത പക്ഷം എഴു­ത്തു തു­ട­രു­വാൻ കഴി­യും. പക്ഷെ എന്റെ തല­മു­റ­യി­ലെ ലക്ഷ­ക്ക­ണ­ക്കി­നു ആളു­കൾ എന്നേ­പ്പോ­ലെ അല്ല. സ്റ്റോ­ക്‍­മാ­ർ­ക്ക­റ്റിൽ നി­ക്ഷേ­പി­ക്കു­വാ­നു­ള്ള താ­ത്പ­ര്യം അവ­രു­ടെ റി­ട്ട­യർ­മെ­ന്റി­നെ ഇല്ലാ­താ­ക്കി­.
പെ­ൻ­ഷ­നെ ഇല്ലാ­താ­ക്കു­ന്ന­ത് ബു­ഷ് ഭര­ണ­കൂ­ട­വും അമേ­രി­ക്കൻ കോ­ൺ­ഗ്ര­സ്സും, വാ­ൾ­സ്ട്രീ­റ്റും ഒരു പൊ­തു­ധാ­ര­ണ­യു­ടെ അടി­സ്ഥാ­ന­ത്തിൽ പ്ര­വർ­ത്തി­ച്ച­തി­ന്റെ ഫല­മാ­യി­ട്ടാ­ണ്.
പെ­ൻ­ഷൻ പ്ര­തി­സ­ന്ധി എന്നു­പ­റ­യു­ന്ന­ത് സർ­ക്കാർ പെ­ൻ­ഷൻ കൊ­ടു­ക്കു­വാൻ മാ­റ്റി­വ­ച്ചി­രി­ക്കു­ന്ന പണ­മൊ അതി­ന്റെ സ്രോ­ത­സൊ സർ­ക്കാ­രി­ന്റെ പെ­ൻ­ഷൻ കട­മ­ക­ളു­മാ­യി ഒത്തു­പോ­കാ­തെ വരു­ന്ന­തിൽ നി­ന്നും ഉണ്ടാ­കു­ന്ന­താ­ണ്. പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങ­ളിൽ ഇത് പല കാ­ര­ണ­ങ്ങൾ കൊ­ണ്ട് ഉണ്ടാ­വാം. പാ­ശ്ചാ­ത്യ­ലോ­കം നേ­രി­ടു­ന്ന പ്ര­ധാന വെ­ല്ലു­വി­ളി ഒരു രാ­ജ്യ­ത്തെ അല്ലെ­ങ്കിൽ ഒരു സം­സ്ഥാ­ന­ത്തെ­യൊ, പഞ്ചാ­യ­ത്തി­ലെ­യൊ ജന­സം­ഖ്യ­യി­ലു­ണ്ടാ­വു­ന്ന മാ­റ്റ­മാ­ണ്. റി­ട്ട­യർ ചെ­യ്യു­ന്ന ആളു­കൾ­ക്ക് ആനു­പാ­തി­ക­മാ­യി പു­തിയ തല­മു­റ­യിൽ നി­ന്നും ജീ­വ­ന­ക്കാ­രെ­യും തൊ­ഴി­ലാ­ളി­ക­ളെ­യും കി­ട്ടാ­തെ വരു­ന്ന­തു­മൂ­ലം ഉള്ള പ്ര­തി­സ­ന്ധി. ‌
തൊ­ഴിൽ ചെ­യ്യു­ന്ന­വ­രിൽ നി­ന്നും സ്വീ­ക­രി­ക്കു­ന്ന സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ടാ­ക്സ് കൊ­ണ്ടാ­ണ് റി­ട്ട­യർ ചെ­യ്യു­ന്ന­വർ­ക്ക് സർ­ക്കാർ തങ്ങ­ളു­ടെ ക്ഷേ­മ­പെ­ൻ­ഷൻ നല്കാ­റു­ള്ള­ത്. 1970ൽ ഒരാൾ റി­ട്ട­യർ ചെ­യ്യു­മ്പോൾ 5.3 പേർ ആയി­രു­ന്നു പക­രം ജോ­ലി­ചെ­യ്യു­ന്ന­വ­രാ­യി­ട്ടു­ണ്ടാ­യി­രു­ന്ന­ത്. 2010ൽ ഇത് ഒരാ­ൾ­ക്ക് 4.5 എന്ന കണ­ക്കി­ലേ­ക്ക് കു­റ­ഞ്ഞു. 2050 ആകു­മ്പോ­ഴേ­ക്കും ഇത് 2.6 എന്ന അവ­സ്ഥ­യി­ലേ­ക്ക് എത്തും എന്നാ­ണ് കണ­ക്കു­കൾ പറ­യു­ന്ന­ത്. ഇതി­നു പല കാ­ര­ണ­ങ്ങൾ ഉണ്ട്. കു­റ­ഞ്ഞ ജനന മരണ നി­ര­ക്കു­കൾ തന്നെ പ്ര­ധാ­നം. റി­ട്ട­യർ ചെ­യ്യു­ന്ന­വർ കൂ­ടു­തൽ കാ­ലം ജീ­വി­ക്കു­ന്നു. അതി­ന് ആനു­പാ­തി­ക­മാ­യി ജന­സം­ഖ്യ­യിൽ 20-64 വയ­സ്സു­വ­രെ­യു­ള്ള­വ­രു­ടെ എണ്ണം ഇല്ല എന്ന­ത്.
2008ഓ­ടു­കൂ­ടെ അമേ­രി­ക്ക­യി­ലെ പെ­ൻ­ഷൻ ഫണ്ടു­കൾ ഒരു ട്രി­ല്യൺ ഡോ­ളർ കു­റ­വ് ഉണ്ടാ­യി­രു­ന്നു. ഇത് രൂ­പ­യു­ടെ മൂ­ല്യം കണ­ക്കാ­ക്കു­ന്ന (The present value) രീ­തി അനു­സ­രി­ച്ച് 2010 ഓഗ­സ്റ്റിൽ ഏതാ­ണ്ട് 5.4 ട്രി­ല്യൺ ഡോ­ളർ വരും. ഈ പറ­യു­ന്ന തുക ഇന്ന­ത്തെ­യൊ നാ­ള­ത്തെ­യൊ ആവ­ശ്യ­ത്തി­നു­ള്ള­ത് അല്ല. മറി­ച്ച്, വരു­ന്ന 75 വർ­ഷ­ത്തേ­ക്ക് അമേ­രി­ക്ക­യി­ലെ സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വർ­ക്കും ഈ കാ­ല­ത്ത് സോ­ഷ്യൽ സെ­ക്യൂ­രി­റ്റി പെ­ൻ­ഷ­നി­ലേ­ക്ക് വരു­ന്ന­വർ­ക്കും കൊ­ടു­ക്കേ­ണ്ട പെ­ൻ­ഷ­നു ടാ­ക്സ് റവ­ന്യു­വി­ൽ­നി­ന്നു­ള്ള വരു­മാ­ന­ത്തിൽ വരു­ന്ന കു­റ­വ് നി­ക­ത്തു­വാൻ ഉള്ള­താ­ണ് ഈ തു­ക­യും അതി­ന്റെ പലി­ശ­യും­.
ഈ 5.4 ട്രി­ല്യന്‍ ഡോ­ള­റി­ന്റെ കമ്മി കണ്ടെ­ത്തു­വാൻ അമേ­രി­ക്ക­ക്കു­മു­ന്നിൽ പല മാ­ർ­ഗ്ഗ­ങ്ങൾ ഉണ്ട്. ജോ­ലി­ചെ­യ്യു­ന്ന­വ­രും റി­ട്ട­യർ ചെ­യ്യു­ന്ന­വ­രു­മാ­യു­ള്ള അന്ത­രം കു­റ­യ്ക്കു­ക, അതി­നു റി­ട്ട­യർ­മെ­ന്റ് പ്രാ­യം കൂ­ട്ടു­ക. പങ്കാ­ളി­ത്ത­പെ­ൻ­ഷൻ, പെ­ൻ­ഷ­നി­ലേ­ക്കു­ള്ള മു­ട­ക്ക് കൂ­ട്ടു­ക, സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ടാ­ക്സ് കൂ­ട്ടുക ഇങ്ങ­നെ പല­തും ഉണ്ട്.
പ­ങ്കാ­ളി­ത്ത പെ­ൻ­ഷൻ നട­പ്പി­ലാ­കു­ന്ന­തി­ന്റെ വലിയ ദു­രി­ത­ങ്ങൾ ഒന്നും അനു­ഭ­വി­ക്കേ­ണ്ടി വരി­ല്ലാ­ത്ത കേ­ര­ള­ത്തി­ലെ സർ­ക്കാർ ജീ­വ­ന­ക്കാർ ആണ് സമ­ര­ത്തി­നു മു­ന്നി­ട്ടി­റ­ങ്ങി­യ­ത്. അവർ ആക്ര­മി­ക്ക­പ്പെ­ട്ടു, അറ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു, ശമ്പ­ളം നഷ്ട­പ്പെ­ട്ടു. പക്ഷെ ഈ സമ­ര­ത്തെ എതി­ർ­ക്കു­വാൻ പല­കാ­ര­ണ­ങ്ങൾ പറ­ഞ്ഞ മദ്ധ്യ­വർ­ഗ്ഗം അറി­യാ­തെ പോയ ഒരു കാ­ര്യം ഉണ്ട്.
ഇ­ന്ത്യ വാ­ൾ­മാ­ർ­ട്ട് അട­ക്ക­മു­ള്ള മൾ­ട്ടി നാ­ഷ­ണൽ കമ്പ­നി­കൾ­ക്ക് വാ­തിൽ മലർ­ക്കെ തു­റ­ക്കു­ക­യാ­ണ്. അതു വന്നി­ല്ലെ­ങ്കിൽ പോ­ലും സ്വ­ദേ­ശി കു­ത്ത­ക­കൾ ഇഷ്ടം പോ­ലെ ഉണ്ട്. ടാ­റ്റാ, ബി­ർ­ളാ, മു­തൽ അമ്പാ­നി പു­ത്ര­ന്മാർ വരെ­.
നാ­ളെ ഈ കമ്പ­നി­ക­ളി­ലൊ­ക്കെ ജോ­ലി തേ­ടി എത്തു­ന്ന­വ­രോ­ടും കമ്പ­നി­കൾ പറ­യു­വാൻ പോ­കു­ന്ന­ത് ഞങ്ങ­ളു­ടെ കമ്പ­നി­യു­ടെ പങ്കാ­ളി­ത്ത പെ­ൻ­ഷ­നിൽ ചേ­ർ­ന്നേ മതി­യാ­വു എന്നാ­വും. ശമ്പ­ള­ത്തി­ന്റെ 10% കമ്പ­നി­യു­ടെ ഷെ­യ­റാ­യി­ട്ട് മാ­റും. 60 വയ­സ്സിൽ റി­ട്ട­യർ ചെ­യ്യു­മ്പോൾ ഈ പറ­യു­ന്ന കമ്പ­നി­ക­ളിൽ എത്ര എണ്ണം കാ­ണും, 10% തി­രി­കെ കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ ആയി­ട്ടു നല്കു­വാ­ൻ?
റെ­ജി പി ജോര്‍­ജ്

സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയക്ക് കത്തയച്ചു


സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയക്ക് കത്തയച്ചു
Posted on: 07-Feb-2013 02:11 PM
കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിക്ക് കത്തയച്ചു. പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കുര്യന്‍ തന്നെയാണെന്ന് എഐസിസി അധ്യക്ഷക്കയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുര്യന്റെ പങ്ക് പറഞ്ഞതാണ്്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചു കുര്യന്‍ രക്ഷപ്പെട്ടു. ഇത്തരക്കാരെ വച്ചു കൊണ്ട് എങ്ങനെ സ്ത്രീകളുടെ മാനം രക്ഷിക്കും. ഒരു മകളുള്ള അമ്മയെന്ന നിലയില്‍ സോണിയ തന്റെ വികാരം മനസിലാക്കണം. ഇങ്ങനെ ഒരാള്‍ രാജ്യസഭാ ഉപാധ്യക്ഷനായിരിക്കുന്നത് ആത്മരോഷം അടക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ സോണിയക്കയച്ച ഫാക്്സില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും അവര്‍ കത്തയച്ചു.

കുര്യനെ പിന്തുണയ്ക്കാതിരുന്ന ഏക പാര്‍ടി സിപിഐ എം സ്വന്തം ലേഖകന്‍ Posted on: 07-Feb-2013 01:27 AM ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേയ്ക്ക് പി ജെ കുര്യന്റെ പേര് നിര്‍ദേശിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതിരുന്ന ഏക പാര്‍ടി സിപിഐ എം ആണെന്ന് പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഒഴിവുവന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ടി പ്രതിനിധികളുമാണ് കുര്യന്റെ പേര് നിര്‍ദേശിച്ചതും പിന്താങ്ങിയതും. സിപിഐ എം ഈ രണ്ട് കാര്യങ്ങള്‍ക്കും ഉണ്ടായില്ല. ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച സാഹചര്യത്തില്‍ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ അര്‍ഥമില്ലായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഉപാധ്യക്ഷനെ അനുമോദിക്കുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ മര്യാദയാണ്. അതുപ്രകാരമാണ് കുര്യനെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞത്-യെച്ചൂരി പറഞ്ഞു. കുര്യനെ നാമനിര്‍ദേശംചെയ്തുള്ള പ്രമേയത്തില്‍ നിര്‍ദേശകനായി ഒപ്പുവച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. പിന്താങ്ങിയവരിലെ ആദ്യ ഒപ്പുകാരന്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും. സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ കുര്യനുവേണ്ടി വാദിച്ചതും ജെയ്റ്റ്ലി. യുപിഎയിലെയും എന്‍ഡിഎയിലെയും മറ്റ് പാര്‍ടികളുടെ പ്രതിനിധികളും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി ഒപ്പുവച്ചു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഏതെങ്കിലും ഘടകകക്ഷിക്ക് നല്‍കണമെന്ന അഭിപ്രായം യുപിഎയില്‍ ശക്തമായിരുന്നു. സ്വന്തംസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന അഭിപ്രായം എന്‍ഡിഎയിലും ഉയര്‍ന്നു. രാജ്യസഭയില്‍ യുപിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മത്സരത്തിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. താരിഖ് അന്‍വറിനെ ഉപാധ്യക്ഷനാക്കണമെന്ന അഭിപ്രായം യുപിഎയില്‍ എന്‍സിപി പരസ്യമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍,കുര്യനെത്തന്നെ ഉപാധ്യക്ഷനാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നത് എ കെ ആന്റണിയാണ്. സോണിയ ഗാന്ധി ഇതിന് സമ്മതം മൂളി. ഉപാധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് എന്‍ഡിഎയ്ക്കുള്ളിലും അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്ലി ഇടപെട്ട് കുര്യനെതിരെ സ്ഥാനാര്‍ഥി വേണ്ടെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചു. തുടര്‍ന്നാണ് കുര്യന്റെ പേര് പ്രധാനമന്ത്രി നിര്‍ദേശിച്ചതും ജെയ്റ്റ്ലി പിന്താങ്ങിയതും. 2012ല്‍ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവന്നതും ആന്റണിയുടെ താല്‍പ്പര്യപ്രകാരമായിരുന്നു. യുഡിഎഫില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കു മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം ശക്തമായി നില്‍ക്കെയാണ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് വിട്ടത്. കോണ്‍ഗ്രസില്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ കുര്യന് രാജ്യസഭാ പ്രവേശം എളുപ്പമായി.


കുര്യനെ പിന്തുണയ്ക്കാതിരുന്ന ഏക പാര്‍ടി സിപിഐ എം
സ്വന്തം ലേഖകന്‍
Posted on: 07-Feb-2013 01:27 AM
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേയ്ക്ക് പി ജെ കുര്യന്റെ പേര് നിര്‍ദേശിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതിരുന്ന ഏക പാര്‍ടി സിപിഐ എം ആണെന്ന് പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഒഴിവുവന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ടി പ്രതിനിധികളുമാണ് കുര്യന്റെ പേര് നിര്‍ദേശിച്ചതും പിന്താങ്ങിയതും. സിപിഐ എം ഈ രണ്ട് കാര്യങ്ങള്‍ക്കും ഉണ്ടായില്ല. ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച സാഹചര്യത്തില്‍ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ അര്‍ഥമില്ലായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഉപാധ്യക്ഷനെ അനുമോദിക്കുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ മര്യാദയാണ്. അതുപ്രകാരമാണ് കുര്യനെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞത്-യെച്ചൂരി പറഞ്ഞു. കുര്യനെ നാമനിര്‍ദേശംചെയ്തുള്ള പ്രമേയത്തില്‍ നിര്‍ദേശകനായി ഒപ്പുവച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. പിന്താങ്ങിയവരിലെ ആദ്യ ഒപ്പുകാരന്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും. സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ കുര്യനുവേണ്ടി വാദിച്ചതും ജെയ്റ്റ്ലി. യുപിഎയിലെയും എന്‍ഡിഎയിലെയും മറ്റ് പാര്‍ടികളുടെ പ്രതിനിധികളും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി ഒപ്പുവച്ചു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഏതെങ്കിലും ഘടകകക്ഷിക്ക് നല്‍കണമെന്ന അഭിപ്രായം യുപിഎയില്‍ ശക്തമായിരുന്നു. സ്വന്തംസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന അഭിപ്രായം എന്‍ഡിഎയിലും ഉയര്‍ന്നു. രാജ്യസഭയില്‍ യുപിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മത്സരത്തിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. താരിഖ് അന്‍വറിനെ ഉപാധ്യക്ഷനാക്കണമെന്ന അഭിപ്രായം യുപിഎയില്‍ എന്‍സിപി പരസ്യമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍,കുര്യനെത്തന്നെ ഉപാധ്യക്ഷനാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നത് എ കെ ആന്റണിയാണ്. സോണിയ ഗാന്ധി ഇതിന് സമ്മതം മൂളി. ഉപാധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് എന്‍ഡിഎയ്ക്കുള്ളിലും അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്ലി ഇടപെട്ട് കുര്യനെതിരെ സ്ഥാനാര്‍ഥി വേണ്ടെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചു. തുടര്‍ന്നാണ് കുര്യന്റെ പേര് പ്രധാനമന്ത്രി നിര്‍ദേശിച്ചതും ജെയ്റ്റ്ലി പിന്താങ്ങിയതും. 2012ല്‍ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവന്നതും ആന്റണിയുടെ താല്‍പ്പര്യപ്രകാരമായിരുന്നു. യുഡിഎഫില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കു മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം ശക്തമായി നില്‍ക്കെയാണ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് വിട്ടത്. കോണ്‍ഗ്രസില്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ കുര്യന് രാജ്യസഭാ പ്രവേശം എളുപ്പമായി.

ടുണീഷ്യയില്‍ ഇടതുപക്ഷ നേതാവ് വധിക്കപ്പെട്ടു


ടുണീഷ്യയില്‍ ഇടതുപക്ഷ നേതാവ് വധിക്കപ്പെട്ടു
Posted on: 07-Feb-2013 01:30 AM
ടൂണിസ്: രണ്ടുവര്‍ഷം മുമ്പ് അറബ് വസന്തം ആദ്യവിജയം വരിച്ച ടൂണീഷ്യയില്‍ പ്രമുഖ ഇടതുപക്ഷനേതാവ് വെടിയേറ്റുമരിച്ചു. പ്രതിപക്ഷ ഡെമോക്രാറ്റിക് പാട്രിയോട്ടിക് പാര്‍ടി സെക്രട്ടറി ജനറലും പാര്‍ടി ഉള്‍പ്പെട്ട ജനകീയമുന്നണിയുടെ നേതാക്കളില്‍ പ്രമുഖനുമായ ഷുക്രി ബിലായിദ് (48) ടൂണിസിലെ വീട്ടില്‍നിന്ന് ഇറങ്ങിയപ്പോഴാണ് അക്രമികള്‍ വെടിവച്ചത്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2011 ജനുവരിയില്‍ സ്വേച്ഛാധിപതി സൈനലബിദിന്‍ ബെന്‍ അലി ജനരോഷത്തില്‍ പുറത്തായശേഷം ഈ ഉത്തരാഫ്രിക്കന്‍ അറബ് രാജ്യത്ത് വധിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയനേതാവാണ് അഭിഭാഷകനും മനുഷ്യാവകാശ പോരാളിയുമായിരുന്ന ബിലായിദ്. ബിലായിദ് വധിക്കപ്പെട്ടതറിഞ്ഞ് ടൂണിസിലും അറബ് വസന്തത്തിന്റെ പ്രഭവകേന്ദ്രമായ സിദി ബൂസിദിലും മറ്റും ജനരോഷം അണപൊട്ടി. ഭരണസഖ്യം നയിക്കുന്ന ഇസ്ലാമിക കക്ഷിയായ എന്നഹ്ദയ്ക്കും പ്രധാനമന്ത്രി ഹമദി ജിബാലിക്കുമെതിരെ മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ആഭ്യന്തരമന്ത്രാലയം വളഞ്ഞ ജനങ്ങളുടെ എണ്ണം പെരുകിയതിനെ തുടര്‍ന്ന് പൊലീസ് അവിടേക്കുള്ള ഗതാഗതം തടഞ്ഞു. പ്രധാനമന്ത്രി ജിബാലിയും പ്രസിഡന്റ് മുന്‍സിഫ് മര്‍സൂകിയും കൊലപാതകത്തെ അപലപിച്ചു. ഫ്രാന്‍സിലായിരുന്ന പ്രസിഡന്റ് മര്‍സൂകി സന്ദര്‍ശനം വെട്ടിച്ചുരുക്കുകയും ഈജിപ്തില്‍ ഇസ്ലാമിക രാഷ്ട്രസംഘടനാ സമ്മേളനത്തിന് പോകാനിരുന്നത് ഉപേക്ഷിക്കുകയും ചെയ്തു. എന്നഹ്ദ പാര്‍ടിയുടെയും ഇസ്ലാമിക തീവ്രവാദികളുടെയും കടുത്ത വിമര്‍ശകനായിരുന്ന ബിലായിദിന് പതിവായി വധഭീഷണി ലഭിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ചയും വധഭീഷണി ലഭിച്ചു. ഇതൊന്നും കാര്യമാക്കാതെ അദ്ദേഹം മതനിരപേക്ഷ രാഷ്ട്രീയത്തിന് ജീവിതം സമര്‍പ്പിക്കുകയായിരുന്നു. എന്നഹ്ദ സഖ്യ സര്‍ക്കാര്‍ അമേരിക്കന്‍ പക്ഷത്തുള്ള ഖത്തര്‍ ഭരണാധികാരികളുടെ പാവയായി പ്രവര്‍ത്തിക്കുകയാണെന്ന് ബിലായിദ് വിമര്‍ശിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ തിയറ്ററുകള്‍ക്കും കലാപ്രകടനങ്ങള്‍ക്കും എതിരെ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ബെന്‍ അലിയുടെ പതനത്തെ തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടു ലഭിച്ച എന്നഹ്ദ പ്രസിഡന്റ് മര്‍സൂകിയുടെ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക്, എത്താകതുല്‍ എന്നീ മതനിരപേക്ഷകക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മന്ത്രിസഭയില്‍ നിന്ന് രണ്ട് ഇസ്ലാമികവാദികളെ പുറത്താക്കിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് മര്‍സൂകി ഞായറാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്ലാമിക തീവ്രവാദികളും മതനിരപേക്ഷവാദികളും തമ്മിലുള്ള സംഘര്‍ഷം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്നും മര്‍സൂകി കഴിഞ്ഞമാസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ട്രെയിന്‍യാത്രക്കൂലി വീണ്ടും കൂട്ടും


ട്രെയിന്‍യാത്രക്കൂലി വീണ്ടും കൂട്ടും
പ്രത്യേക ലേഖകന്‍
Posted on: 07-Feb-2013 12:15 AM
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കൂലി വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. റെയില്‍വേ ബജറ്റിലാവും വര്‍ധന പ്രഖ്യാപിക്കുക. ജനുവരി ഒമ്പതിന് യാത്രക്കൂലി 30 ശതമാനത്തോളം വര്‍ധിപ്പിച്ചിരുന്നു. 6600 കോടി രൂപയുടെ അധികവരുമാനമാണ് ഇതുവഴി റെയില്‍വേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വന്‍കിട ഡീസല്‍ ഉപയോക്താക്കള്‍ക്ക് വില ലിറ്ററിന് 12 രൂപ വര്‍ധിപ്പിച്ചതുകാരണം ഈ വരുമാനം ഉണ്ടാകില്ലെന്ന് കണക്കാക്കിയ സാഹചര്യത്തിലാണ് വീണ്ടും നിരക്ക് വര്‍ധിപ്പിക്കുന്നത്.

ഇന്ധനവിലയില്‍ വരുന്ന വര്‍ധനയനുസരിച്ച് യാത്രാനിരക്കുകളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ റെയില്‍വേയ്ക്ക് സര്‍ക്കാര്‍അനുമതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 15ന് റെയില്‍വേ മേഖലാ ജനറല്‍ മാനേജര്‍മാരുടെ യോഗം റെയില്‍വേമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിരക്കുവര്‍ധനയുടെ വിശദാംശങ്ങള്‍ ഇതിനുശേഷം തീരുമാനിക്കും. ജനുവരി ഒന്‍പതിന് വരുത്തിയ വര്‍ധനയില്‍ വിവിധ ക്ലാസുകളിലായി കിലോമീറ്ററിന് രണ്ടു പൈസ മുതല്‍ പത്തു പൈസ വരെയാണ് കൂടിയത്. സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി സബര്‍ബന്‍ ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ടു പൈസയും നോണ്‍ സബര്‍ബന്‍ ട്രെയിനുകള്‍ക്ക് മൂന്നു പൈസയും വര്‍ധിച്ചു. മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലെ ഓര്‍ഡിനറി ക്ലാസിന് നാലു പൈസയും സ്ലീപ്പര്‍ ക്ലാസിന് ആറു പൈസയും കൂട്ടി. എസി ത്രീ ടയര്‍-കിലോമീറ്ററിന് 10 പൈസ, എസി ടൂ ടയര്‍-ആറു പൈസ, എസി ഫസ്റ്റ് ക്ലാസ്-10 പൈസ, എസി ചെയര്‍കാര്‍-10 പൈസ, എസി ഫസ്റ്റ് ക്ലാസ് എക്സിക്യൂട്ടീവ്-10 പൈസ എന്നിങ്ങനെ വര്‍ധിപ്പിച്ചു.

എസി ത്രീ ടയര്‍, എസി സെക്കന്‍ഡ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ് എക്സിക്യൂട്ടീവ്, എസി ചെയര്‍കാര്‍, എസി ഇക്കണോമി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ വരുത്തിയ 3.7 ശതമാനം നിരക്കുവര്‍ധനയ്ക്കു പുറമെയാണ് ജനുവരി ഒന്‍പതിന് വരുത്തിയ വര്‍ധന. റെയില്‍ ബജറ്റില്‍ വീണ്ടും വര്‍ധന വരുത്തുമ്പോള്‍ ആറ് മാസത്തിനിടയിലെ മൂന്നാമത്തെ വര്‍ധനയാകും അത്.
Print This News