ബ്ലോഗ് ആര്‍ക്കൈവ്

2014, ഏപ്രിൽ 9, ബുധനാഴ്‌ച

മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് ശമ്പളം മുടങ്ങി

മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് ശമ്പളം മുടങ്ങി
ജി രാജേഷ്കുമാര്‍
Posted on: 09-Apr-2014 08:26 AM


തിരു: സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇനിയും ശമ്പളം ലഭിച്ചില്ല. രണ്ടു ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷനും കിട്ടിയില്ല. പണമില്ലാതായതോടെ ചൊവ്വാഴ്ച സംസ്ഥാനത്തെ ട്രഷറികളൊന്നും പ്രവര്‍ത്തിച്ചില്ല. പെന്‍ഷനും ശമ്പളവും വാങ്ങാനെത്തിയ ആയിരങ്ങള്‍ നിരാശരായി മടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരടക്കം ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ഇനിയും ശമ്പളം ലഭിച്ചിട്ടില്ല. ഈ ആഴ്ചയില്‍ ഇനി ട്രഷറി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. അടുത്ത ആഴ്ച ഏതാണ്ട് പൂര്‍ണമായും അവധിയാണ്. ഓണത്തിനും ക്രിസ്മസിനും പകുതി ശമ്പളം നല്‍കിയതിനുപിന്നാലെ വിഷുവിനും ഈസ്റ്ററിനും ശമ്പളം മുടങ്ങുന്നതും ആദ്യത്തെ സംഭവമാണ്.

ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ചൊവ്വാഴ്ച ശമ്പളവും പെന്‍ഷനും മുടക്കിയത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജീവനക്കാര്‍ക്കെല്ലാം തെരഞ്ഞടുപ്പിന്റെ ചുമതല ഉള്ളതിനാല്‍ ട്രഷറി പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ദിവസങ്ങളില്‍തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ശനിയാഴ്ച ബാങ്ക് ഉണ്ടെങ്കിലും ട്രഷറിക്ക് അവധിയാണ്. അടുത്ത ആഴ്ചയില്‍ ബുധനാഴ്ചയും ശനിയാഴ്ചയും മാത്രമാണ് പ്രവൃത്തിദിനം. ഈ ദിവസങ്ങളിലും ട്രഷറി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. ഇനി ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ 21 വരെ കാത്തിരിക്കേണ്ടിവരും.

ട്രഷറിക്കു പുറമെ ചൊവ്വാഴ്ച ബാങ്കുകളിലെ സര്‍ക്കാര്‍ ഇടപാട് വിഭാഗവും പ്രവര്‍ത്തിച്ചില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ അവധിയിലാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ തകരാറുപറഞ്ഞ് ട്രഷറിയില്‍ എത്തിയവരെയെല്ലാം മടക്കി. എന്നാല്‍, വൈകിട്ടോടെ തകരാറ് പരിഹരിച്ചുവെന്ന് ട്രഷറി വകുപ്പ് അവകാശപ്പെട്ടു. ഓണ്‍ലൈനില്‍ അല്ലാതെ ബില്‍ സമര്‍പ്പിക്കുന്ന ജില്ലകളിലും ഒട്ടേറെ പേര്‍ക്ക് ശമ്പളം നല്‍കിയില്ല. ബാങ്കില്‍നിന്ന് പണം ലഭിച്ചില്ലെന്നായിരുന്നു ട്രഷറി അധികൃതരുടെ മറുപടി. ശമ്പളത്തിനും പെന്‍ഷനും തടസ്സമില്ലെന്നും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാ സഹായവും യാത്രപ്പടിയുമടക്കമുള്ള ആനുകൂല്യങ്ങള്‍ പത്തു മുതല്‍ വിതരണംചെയ്യുമെന്നും ധനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ 10നകം ശമ്പളവും പെന്‍ഷനും ലഭിക്കാത്ത സ്ഥിതിയായി.

സാമ്പത്തിക പ്രതിസന്ധി ഓഫീസ് പ്രവര്‍ത്തനത്തെയും താറുമാറാക്കും. ബഹുഭൂരിപക്ഷം ഓഫീസുകളുടെയും വൈദ്യുതി ചാര്‍ജ്, ടെലിഫോണ്‍ ബില്‍, വെള്ളക്കരം തുടങ്ങിയവ അടച്ചിട്ടില്ല. എല്ലാം വര്‍ഷവും ഏപ്രില്‍ അഞ്ചിനകം ശമ്പളവും പെന്‍ഷനും പൂര്‍ണമായും വിതരണംചെയ്തിരുന്നു. ആദ്യ ദിനത്തില്‍ റവന്യൂ, വാണിജ്യ നികുതി, ട്രഷറി തുടങ്ങി വരുമാനദായക വകുപ്പുകള്‍ക്കും രണ്ടാം ദിനത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സേവന മേഖലയിലെ വകുപ്പുകള്‍ക്കും, മൂന്നാം ദിനത്തില്‍ കൃഷി, മൃഗസംരക്ഷണം, സഹകരണം തുടങ്ങിയ മറ്റു വകുപ്പുകള്‍ക്കുമാണ് ശമ്പളവിതരണം. ഓണം, ക്രിസ്മസ് തുടങ്ങി ശമ്പളം നേരത്തെ നല്‍കുന്ന അവസരത്തില്‍മാത്രമാണ് ഈ ക്രമം തെറ്റിയത്. ഇത്തവണ പതിവ് ക്രമീകരണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ബുധനാഴ്ച കേരളത്തിന്റെ 1000 കോടി രൂപയുടെ കടപ്പത്രം റിസര്‍വ് ബാങ്ക് ലേലം ചെയ്യും. ഈ തുകയിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

തരൂര്‍ പറഞ്ഞത് ഇങ്ങനെ,

ഗാന്ധിജിയുടെ ആശയത്തെ തള്ളിപ്പറഞ്ഞു ശശി തരൂർ

Decrease Font SizeIncrease Font SizeText SizePrint This Page 
4 
 0
 
 4 0

IMG_1757
ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറഞ്ഞു കൊണ്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവും ആയ ശശി തരൂര്‍ രംഗത്ത്‌ വന്നു. മറ്റൊരു വിവാദത്തിനു വഴി തെളിയിച്ചു കൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം അപ്രായോഗികമാണെന്ന വാദവുമായി തരൂര്‍ വന്നതെന്ന് മുംബൈയില്‍ നിന്നുമുള്ള ഡി എന്‍ എ ഇന്ത്യയുടെ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാന്‍ ഐ.ഐ.എം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.
തരൂര്‍ പറഞ്ഞത് ഇങ്ങനെ,
ലോകം സഞ്ചരിക്കുന്നതു മറ്റൊരു ദിശയിലാണ്. ഈ സാഹചര്യത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ആശയത്തിനു പ്രസക്തിയില്ല. പരസ്പരം ആശ്രയിക്കുന്ന ഒരു ലോകമാണ് ഇപ്പോഴുള്ളത്. ഗാന്ധിജി വിഭാവനം ചെയ്തതാകട്ടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങളുടെ സൃഷ്ടിയാണ്. ആഗോളവത്കരണത്തിന്റെ ആശയങ്ങളുമായി ഗാന്ധിജിയുടെ ഗ്രാമ രാജ്യ എന്ന ആശയം പൊരുത്തപ്പെടില്ല. ഗ്രാമങ്ങള്‍ സ്വയം ഭരണാവകാശമുള്ളതാവുകയും തങ്ങള്‍ക്കാവശ്യമുള്ളത് തങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുക എന്ന ആശയം ഇന്നത്തെ രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതു നടക്കാത്ത കാര്യമാണ്.
വിവാദം ഇവിടെ മാത്രം ഒതുക്കി നിര്‍ത്താനും തരൂര്‍ ഒരുക്കമല്ല എന്നാണ് ബാക്കി പ്രസ്താവന കാണുമ്പോള്‍ മനസ്സിലാവുക. തരൂര്‍ പിന്നീട് പറഞ്ഞത് ഇപ്രകാരം,
പൊതുമേഖലയ്ക്കു ഞാന്‍ സ്വീകാര്യനായ ഒരു നേതാവല്ല. രാജ്യത്തെ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവത്കരിച്ചു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
തരൂരിന്റെ പ്രസ്താവന ഡി എന്‍ എ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെ വിമര്‍ശന ശരങ്ങള്‍ ആണ് തരൂരിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്‌ പാര്‍ട്ടി തരൂരിന്റെ പ്രസ്താവന തള്ളാനും സാധ്യതയുണ്ട്.


http://boolokam.com/archives/107698#ixzz2yMxe4RtL

22 പേജ് മൊഴി പുറത്തായാല്‍ എന്നെ കൊല്ലുമായിരുന്നു: സരിത

22 പേജ് മൊഴി പുറത്തായാല്‍ എന്നെ കൊല്ലുമായിരുന്നു: സരിത

കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ 22 പേജ് മൊഴി പുറത്തായിരുന്നെങ്കില്‍ താന്‍ അടുത്ത സൂര്യോദയം കാണില്ലായിരുന്നുവെന്ന് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. "ഇന്ത്യാ ടുഡേ" വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, യുഡിഎഫിലെ നിരവധി പ്രമുഖരുമായുള്ള ബന്ധവും സരിത തുറന്നുപറഞ്ഞു.

""മൊഴി ഇപ്പോഴും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ പക്കലുണ്ട്. ചിലരൊക്കെ മിണ്ടാതിരിക്കുന്നതുതന്നെ ഞാന്‍ എന്തു പറയുമെന്ന് ഭയന്നിട്ടാണ്. ബിജു രാധാകൃഷ്ണന്‍ ടീം സോളാറിന്റെപേരില്‍ പലരില്‍ നിന്നും പണംപറ്റി മുങ്ങിയതിനെത്തുടര്‍ന്ന് പല കേസുകളും വന്നു. ഇതില്‍ ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നാണ് മുഖ്യമന്ത്രിയോട് ഒരു പൊതുചടങ്ങിന്റെ വേദിയിലെത്തി ഞാന്‍ ആവശ്യപ്പെട്ടത്. അട്ടക്കുളങ്ങര ജയിലില്‍ എന്നെ കാണാന്‍വന്നത് ചീഫ് വിപ്പ് പി സി ജോര്‍ജാണ്. പക്ഷേ കാണാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ പെരുവഴിയിലാകാന്‍ കാരണം പി സി ജോര്‍ജാണ്""

""കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലിനെ ബന്ധപ്പെട്ടത് ചില പദ്ധതികള്‍ക്കായാണ്. പല തവണ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പല പ്രോജക്ടുകള്‍ക്കായി പോയിട്ടുണ്ട്. അദ്ദേഹം ഊര്‍ജവകുപ്പിലായിരുന്നപ്പോഴാണ് ബന്ധപ്പെട്ടത്. അതിനുശേഷം കെ സി വ്യോമയാനവകുപ്പിലേക്ക് മാറിയപ്പോഴും ബന്ധം നിലനിര്‍ത്തി എന്നത് ശരിയാണ്. കെ സിക്ക് നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഞാന്‍ ആളല്ല. ബിജു രാധാകൃഷ്ണന്‍ ഗണേശിനെ ചേര്‍ത്ത് എന്നെ അപമാനിച്ചശേഷം രണ്ടാമത് എടുത്തുപറഞ്ഞത് കെ സിയുടെ പേരാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ തോമസ് കുരുവിളയ്ക്ക് സോളാര്‍ കമ്പനിയുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ അദ്ദേഹം സഹായിയാണ്. തോമസ് കുരുവിളയെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്തെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് സാധിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും സാധിക്കാനില്ലെന്ന് അയാളോട് പറഞ്ഞിട്ടുണ്ട്. ചാണ്ടി ഉമ്മനെ അറിയാം എന്നല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ല. അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നമുക്കിഷ്ടമില്ലാതെ നടത്തുന്ന ലൈംഗികവേഴ്ചകള്‍ ബലാല്‍സംഗം തന്നെയാണ്. പ്രോജക്ട് തരാമെന്നുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടിയെക്കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നു ലക്ഷ്യം.

ലതിക സുഭാഷുമായി സംസാരിച്ചിരുന്നു. "ഇതൊക്കെ ഒരു കാര്യമാണോ, വിട്ടേക്കൂ സരിത" എന്നൊക്കെയാണ് പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞത്""

സരിത അഭിമുഖത്തില്‍ വിശദീകരിച്ചു.

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാം

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാം

Decrease Font SizeIncrease Font SizeText SizePrint This Page 
12 
 0
 
 14 0

01വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം. ഇലക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടേഴ്സ്ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോദിക്കുക.
http://www.ceo.kerala.gov.in/electoralrolls.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജില്ല നിയോജക മണ്ഡലം എന്നിവ സെലെക്റ്റ് ചെയ്ത് Get Booth List എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പോളിംഗ് സ്റ്റെഷനുകളുടെ ലിസ്റ്റ് കാണാം അതില്‍ നിന്നും നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാംക്കാം. ഇല്ല എന്നുണ്ടെങ്കില്‍ http://www.ceo.kerala.gov.in/eregistration.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റെര്‍ ചെയ്യാം. നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ വച്ച് തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താം.
Do You Have an Electoral ID Card? എന്നുള്ളിടത്ത് Yes എന്ന് ടിക്ക് ചെയ്‌ത് അവിടെ നിങ്ങളുടെ ഐടന്റിറ്റി കാര്‍ഡ് നമ്പര്‍ കൊടുക്കുക Proceed to Step 2 ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ I would like to make some corrections എന്നത് ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഈ പേജില്‍ വച്ച് നിങ്ങളുടെ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കാം കൂട്ടത്തില്‍ നിങ്ങളുടെ പുതിയ ഫോട്ടോയും ഉള്‍പെടുത്താം. പുതിയ ഫോട്ടോ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലിങ്കില്‍ പോയാല്‍ കാണാം
ഈ പേജില്‍ ഏറ്റവും അടിയില്‍ ആയി കാര്‍ഡ് നിങ്ങള്ക്ക് ഇതു രീതിയില്‍ ആണ് എത്തിക്കേണ്ടത് എന്ന് സെലെക്റ്റ് ചെയ്യാം. ബൂത്ത്‌ ലെവല്‍ ഓഫീസര്‍ വഴി അതല്ല എന്നുണ്ടെങ്കില്‍ പോസ്റ്റല്‍ ആയിട്ടോ, താലൂക്ക് ഓഫീസില്‍ പോയി വാങ്ങിക്കുന്ന രീതിയിലോ ഏതു വേണമെന്ന് നിങ്ങള്ക്ക് സെലെക്റ്റ് ചെയ്യാം.


http://boolokam.com/archives/139026#ixzz2yMvjw5Bu

വെറും അര മിനുട്ട് കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സൌകര്യം വരുന്നു !

വെറും അര മിനുട്ട് കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സൌകര്യം വരുന്നു !

Decrease Font SizeIncrease Font SizeText SizePrint This Page 
120 
 0

 121 0

01
ലോകത്തെങ്ങുമുള്ള മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്ന പ്രധാന പരാതിയാണ് ചാര്‍ജ് നില്‍ക്കുന്നില്ല എന്നത്. മിക്ക സ്മാര്‍ട്ട്‌ ഫോണുകളും ചാര്‍ജ് 6 മണിക്കൂര്‍ എങ്കിലും നിന്നാല്‍ അത്രയും നന്നായി എന്ന സ്ഥിതിയാണ്. ഒരു ദിവസത്തിലധികം ചാര്‍ജ് നില്‍ക്കുന്ന സെറ്റ് ആണെങ്കില്‍ അത് വല്ല മൂന്നാം കിട കമ്പനികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഹാന്‍ഡ്‌സെറ്റുകളും ആയിരിക്കും. ഇങ്ങനെ അതിവേഗം ചാര്‍ജ് കാലിയാവുന്ന ലോകത്ത് അതിവേഗം ചാര്‍ജ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. യാത്രക്കിടയില്‍ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ വീടെത്തും വരെ ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അര മിനുട്ട് കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒരു മാര്‍ഗം കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?
02
സ്റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് പ്രോട്ടോടൈപ് ചാര്‍ജ്ജര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇവരുടെ പ്രോട്ടോടൈപ് ചാര്‍ജ്ജര്‍ ഉപയോഗിച്ച് സാംസങ്ങ് S4 മാത്രമേ ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എങ്കിലും അധികം വൈകാതെ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള ചാര്‍ജ്ജറുകള്‍ ലഭ്യമാക്കുവാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ടെക് ബ്ലോഗുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
03
രണ്ടു വര്‍ഷത്തിനകം പുറത്തിറക്കാനിരിക്കുന്ന ചാര്‍ജ്ജറിന് സാധാരണ ചാര്‍ജ്ജറിനേക്കാള്‍ ഇരട്ടി വില വരും. ഏകദേശം 30 ഡോളര്‍.
സ്റ്റോര്‍ ഡോട്ട് കമ്പനി പുറത്ത് വിട്ട വീഡിയോയില്‍ പ്രോട്ടോടൈപ് ചാര്‍ജ്ജറിന് ലാപ് ടോപ് ചാര്‍ജ്ജറിനോളം വലുപ്പമുണ്ട്. എങ്കിലും
വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കുമ്പോഴേക്കും ചാര്‍ജ്ജറിന്റെ വലുപ്പം കുറക്കുവാന്‍ കമ്പനിക്ക് സാധിച്ചേക്കും.
നാനോ ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പ്രശസ്തമായ കമ്പനി പ്രോട്ടോടൈപ് ചാര്‍ജ്ജറില്‍ ഉപയോഗിച്ചിരിക്കുന്നത് ക്വാണ്ടം ഡോട്ട് ടെക്നോളജിയാണ് എന്നാണ് അവരുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ ഉള്ളത്.


http://boolokam.com/archives/144635#ixzz2yMuSLQ00

ഇടതുപക്ഷം വിശ്വാസികളുടെ ശത്രുപക്ഷമല്ല

ഇടതുപക്ഷം വിശ്വാസികളുടെ ശത്രുപക്ഷമല്ല

എന്റെ മുമ്പിലുള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമാണ്. "സുവിശേഷത്തിന്റെ ആനന്ദം" എന്ന പേരിലുള്ള പ്രസ്തുത ആഹ്വാനം മതവിശ്വാസികള്‍ക്കിടയിലും അല്ലാത്തവരിലും ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. 2013 നവംബര്‍ 24 ന് റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് നല്‍കപ്പെട്ട പ്രബോധനമാണത്.

ഫ്രാന്‍സിസ് മാര്‍പാപ്പ സുവിശേഷത്തിന്റെ ആനന്ദത്തിലെ അമ്പത്തി മൂന്നാം ഖണ്ഡികയില്‍ ഇങ്ങനെ ചോദിക്കുന്നു "...... ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും ഒരു സമ്പദ്വ്യവസ്ഥയോട് നമുക്ക് "അരുത്" എന്ന് പറയേണ്ടിയിരിക്കുന്നു. അത്തരം ഒരു സമ്പദ് വ്യവസ്ഥ മാരകമാണ്. പാര്‍പ്പിടമില്ലാത്ത പ്രായാധിക്യമുള്ള ഒരാള്‍ അനാവൃതനായതുകൊണ്ട് മരിക്കുമ്പോള്‍ വാര്‍ത്തയാകാതിരിക്കുകയും സ്റ്റോക്ക് മാര്‍ക്കറ്റില്‍ രണ്ടു പോയിന്റ് നഷ്ടപ്പെടുമ്പോള്‍ വാര്‍ത്തയാകുകയും ചെയ്യുന്നത് എങ്ങനെയാണ്? കമ്പോള ചങ്ങാത്ത വ്യവസ്ഥയോടും അതിന്റെ നവലിബറല്‍ നയങ്ങളോടുമുള്ള സഭയുടെ മാനുഷികവും അസന്ദിഗ്ദവുമായ വിമര്‍ശമാണിതെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ഇതേ അപ്പസ്തോലിക ആഹ്വാനത്തില്‍, ഇന്ന് ലോകത്ത് നടക്കുന്നത് കമ്പോള തേര്‍വാഴ്ചയാണെന്ന ഭാഗം നിങ്ങള്‍ക്ക് വായിക്കാം. ധനത്തോടുള്ള പുതിയ വിഗ്രഹാരാധന വേണ്ടെന്ന് നിര്‍വിശങ്കം പറയുന്ന ധീരമായ ശബ്ദം ലോകം കേള്‍ക്കുകയാണ്. ഒരു മാര്‍പാപ്പയില്‍നിന്നാണ് അത് ഉണ്ടാകുന്നത് എന്നത് ആ ശബ്ദത്തെ വ്യത്യസ്തവും മുഴക്കമുള്ളതുമാക്കുന്നു. സംഘര്‍ഷഭരിതമായ ഇന്നത്തെ കാലഘട്ടത്തില്‍ ഇടതുപക്ഷവും വിശ്വാസികളും തമ്മിലുള്ള സംവാദത്തിന്റെ സര്‍ഗാത്മകമായ അടിത്തറയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ എന്ന് ഇടതുപക്ഷം കാണുന്നു.

മാനവരാശിയുടെ പ്രകാശമാനമായ ഭാവിയില്‍ തല്‍പ്പരരായ എല്ലാവരും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍വയ്ക്കുന്ന ആശയങ്ങളില്‍ പലതും പങ്കുവയ്ക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "സുവിശേഷത്തിന്റെ ആനന്ദം" ആദരണീയനായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ വായിച്ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും പണ്ടുകാലത്ത് പറഞ്ഞുപോന്ന കാര്യംമാത്രമേ പറയൂ എന്ന് അദ്ദേഹം ശാഠ്യം പിടിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. സിപിഐ എമ്മിന്റെ പ്രകടനപത്രികയെ വിലയിരുത്തുന്നു എന്ന ഭാവത്തില്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മാറുന്ന കാലഘട്ടത്തില്‍ സഭയുടെയും ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെയും ഉത്തമ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്നതാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടണം. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ പക്ഷാന്തരമില്ല. മതേതര ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായാണ് ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നത്. ആ ജനവിഭാഗങ്ങളുടെ വിശ്വാസപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അവകാശങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷവും ന്യൂനപക്ഷ വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാവേണ്ടിയിരിക്കുന്നു. അതിന് കളമൊരുക്കുന്ന ഘടകങ്ങള്‍ അടുത്തും അകലെയും ധാരാളമാണ്. ആ ഘടകങ്ങള്‍ ശക്തിപ്പെടണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.

രാഷ്ട്രത്തിന്റെ മതം എന്ന ഒന്നുണ്ടെന്ന് ചിന്തിക്കുന്നവര്‍ ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങളുടെ ശത്രുക്കളാണ്. അവര്‍ മതനിരപേക്ഷതയെ കപടം എന്ന് മുദ്രകുത്തുന്നു. അവരുടെ "വിചാരധാര" മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളെന്നാണ് വിശേഷിപ്പിക്കുന്നത്. അതെ, ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ പ്രത്യേക തലക്കെട്ടിന് താഴെ അങ്ങനെതന്നെയാണ് എഴുതിവച്ചിട്ടുള്ളത്. അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ആ ആശയത്തിന്റെ അനുയായികള്‍ ബാബറി മസ്ജിദ് പൊളിച്ചത്. ഗുജറാത്തില്‍ വംശഹത്യയ്ക്ക് വഴിതെളിച്ച ആശയമാണിത്. ഇന്ത്യയുടെ പല ഭാഗത്തും ക്രിസ്തീയ ദേവാലയങ്ങളെയും ശ്മശാനങ്ങളെയും അക്രമിച്ചവര്‍ "രാഷ്ട്രത്തിന്റെ മതം" എന്ന അബദ്ധവിശ്വാസത്തെ താലോലിച്ചവരാണ്. അതിന്റെ പ്രേരണയാലാണ് അവര്‍ ക്രിസ്തീയ പുരോഹിതന്‍മാരെയും കന്യാസ്ത്രീകളെയും നാടുനീളെ കടന്നാക്രമിച്ചത്. ഇന്ന് വന്‍കിട മൂലധന ശക്തികളുടെ പിന്തുണയോടെ അധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ഇത്തരം അക്രമാസക്തിക്ക് മുമ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ചാഞ്ചാടിക്കളിച്ചതിന്റെ അനുഭവങ്ങള്‍ നാടിന് വേണ്ടുവോളമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം അടിപതറാതെ നിന്നവര്‍ ഇടതുപക്ഷംമാത്രമാണ്.

ഈ സത്യങ്ങള്‍ക്കുനേരെ പൗവ്വത്തില്‍ പിതാവിനെപ്പോലെ ഒരാള്‍ കണ്ണുപൂട്ടി നില്‍ക്കുന്നത് ദുഃഖകരമാണ്. ഇടതുപക്ഷ വിരോധത്തിന്റെ കണ്ണാടിയില്‍ക്കൂടിമാത്രമേ ലോകത്തെ കാണൂ എന്ന നിലപാട് ശരിയാണോ? ഇവിടെ ഇടതുപക്ഷവുമായി കലഹത്തിനുള്ള കാരണങ്ങള്‍മാത്രമേ പരതൂ എന്ന സമീപനം വിശ്വാസികളായ ഭൂരിപക്ഷം മനുഷ്യരുടെയും താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണോ? പൗവ്വത്തില്‍ പിതാവിനെപ്പോലെയുള്ള ചിന്താശേഷിയുള്ള സഭാവക്താക്കള്‍ ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പ്രവേശനം, പാഠ്യപദ്ധതി, വിദ്യാര്‍ഥി യൂണിയന്‍ എന്നിവയെച്ചൊല്ലിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ ആര്‍ച്ച് ബിഷപ് പൗവ്വത്തില്‍ ഇടതുപക്ഷത്തിനെതിരായി വില്ലുകുലയ്ക്കുന്നത്. സിപിഐ എം പ്രകടനപത്രികയില്‍ ഇവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളോട് അദ്ദേഹത്തിന് വിയോജിക്കാന്‍ അവകാശമുണ്ട്. മേല്‍ച്ചൊന്ന വിഷയങ്ങളിലെല്ലാം സാമൂഹ്യനീതിയും ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുനിലപാട്. അതിനോട് വിശ്വാസികള്‍ കലഹിക്കേണ്ട കാര്യമില്ല.

അന്തരിച്ച ആര്‍ച്ച് ബിഷപ് വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ആത്മകഥയായ "സ്ട്രെയിറ്റ് ഫ്രം ഹാര്‍ട്ട്" (ഹൃദയത്തില്‍നിന്ന് നേരിട്ട്) എന്ന പുസ്തകം ഓര്‍മയില്‍വരുന്നു. സഭയുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളെപ്പറ്റി ആ പുസ്തകത്തില്‍ വര്‍ക്കി വിതയത്തില്‍ പിതാവ് നടത്തുന്ന നിരീക്ഷണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരും പറയാനിടയില്ല. ഇടതുപക്ഷം വിശ്വാസികളുടെ എതിരാളിയല്ല. പണത്തെ ദൈവമായി വാഴ്ത്തുന്ന കമ്പോള തേര്‍വാഴ്ചയാണ് പൊതുശത്രുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘോഷിക്കുന്നു. യാഥാര്‍ഥ്യബോധമുള്ള ആ വാക്കുകളെ മുന്‍നിര്‍ത്തി ഇടതുപക്ഷവുമായി കൈകോര്‍ത്ത് പിടിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതല്ലേ...
*
ബിനോയ് വിശ്വം ദേശാഭിമാനി

കോഴിക്കോട്ട് എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ

കോഴിക്കോട്ട് എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സര്‍വേ. കഴിഞ്ഞതവണ യുഡിഎഫിന് ലഭിച്ചതില്‍നിന്ന് 3.6 ശതമാനം വോട്ട് എല്‍ഡിഎഫിലേക്ക് മാറുമെന്നും ഇലക്ഷന്‍ വാച്ച് കോഴിക്കോട്- 2014 നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ 1202 വോട്ടര്‍മാരില്‍നിന്ന് ഈമാസം രണ്ടിനും മൂന്നിനും ശേഖരിച്ച സര്‍വേയിലാണ് എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫിന് 44.61 ഉം യുഡിഎഫിന് 38.02 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ. യുഡിഎഫിനെക്കാള്‍ 6.59 ശതമാനം അധികം എല്‍ഡിഎഫിന് കിട്ടും. പുതിയ വോട്ടര്‍മാര്‍കൂടി വരുമ്പോഴാണ് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നത്. ബിജെപിക്ക് 12.55 ശതമാനവും മറ്റുള്ളവര്‍ക്ക് 4.82 ശതമാനവുമാണ് വോട്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് 1.3 ശതമാനം വോട്ട് വര്‍ധനയും ആംആദ്മി പാര്‍ടി അടക്കമുള്ള സ്വതന്ത്രര്‍ക്ക് 1.8 ശതമാനം വര്‍ധനയും ഉണ്ടാകുമെന്നും സര്‍വേയിലുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 53.4 ശതമാനം സ്ത്രീകളും 46.6 ശതമാനം പുരുഷന്മാരുമാണ്.

പാചകവാതക വിലവര്‍ധനയും ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഫലിക്കുമെന്ന് സ്ത്രീകളില്‍ 32.9 ശതമാനവും അഭിപ്രായപ്പെട്ടു. കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട 38 ശതമാനം പേര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ വികാരവും പങ്കുവയ്ക്കുന്നു. പുതിയ വോട്ടര്‍മാര്‍ ഒമ്പത്, യുവജനങ്ങള്‍ 28.5, മധ്യവയസ്കര്‍ 41.1, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 18.4 ശതമാനം എന്നിങ്ങനെയാണ് സര്‍വേയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. തെരഞ്ഞെടുപ്പില്‍ വിഷയമാകുന്ന ഒമ്പത് പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. നാല് വിഷയങ്ങള്‍ പ്രധാനമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. വിലക്കയറ്റമാണ് പ്രധാനം. 87.9 ശതമാനവും ഈ അഭിപ്രായക്കാരാണ്. 66.1 ശതമാനം അഴിമതിയും 51.7 ശതമാനം സ്ത്രീസുരക്ഷയും 43.1 പേര്‍ സാമ്പത്തിക നയങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കണ്ടു. വികസനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയത് 31.8 ശതമാനമാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 42.92 ശതമാനവും എല്‍ഡിഎഫ് 42.91 ശതമാനം വോട്ടുമാണ് നേടിയത്. ബിജെപി 11.25ഉം മറ്റുള്ളവര്‍ 3.02ഉം ശതമാനം വോട്ട് നേടി. 23.8 ശതമാനം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായും 18.1 ശതമാനം പേര്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായും കാണുന്നു. 36.9 ശതമാനം പേര്‍ കോണ്‍ഗ്രസിതര ബിജെപിയിതര സര്‍ക്കാര്‍ വരുമെന്ന് അഭിപ്രായപ്പെട്ടു. 52.4 ശതമാനം പേര്‍ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മേശമാണെന്ന് വിലയിരുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വിലയിരുത്തിയവര്‍ 54.4 ശതമാനമാണ്.

ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകന്‍ ഡോ. ജോബി കെ ജോസ് ചെയര്‍മാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇ രാധാകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ഇലക്ഷന്‍ വാച്ചാണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്.

deshabhimani