ബ്ലോഗ് ആര്‍ക്കൈവ്

2013, ജൂൺ 23, ഞായറാഴ്‌ച

ആന്റണി വെട്ടിയ ഫിറോസ് ഉമ്മന്‍ചാണ്ടിക്ക് സ്വന്തം

ആന്റണി വെട്ടിയ ഫിറോസ് ഉമ്മന്‍ചാണ്ടിക്ക് സ്വന്തം

ഒന്നാം ഭാഗം : സരിതയും ബിജുവും കണ്ണികള്‍ മാത്രം 

രണ്ടാം ഭാഗം : സരിത ഇറങ്ങി; ഐ രഹസ്യം ഒഴുകി  

മൂന്നാം ഭാഗം : പാര്‍ടി വേറെ; ചാണ്ടി വേറെ 

നാലാം ഭാഗം : ഒരു രൂപ ശമ്പളം; ഉലകംചുറ്റും വാലിബന്‍

ഫിറോസിനെ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന വിഭാഗമായ പിആര്‍ഡി വകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ ഇടയായത് ഇയാള്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് ഭരണകാലത്ത് പൂഴ്ത്തിയതുകൊണ്ടാണെന്നാണ് വകുപ്പുമന്ത്രി കെ സി ജോസഫ് നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, അതാണോ വസ്തുത? ഫിറോസിന് യുഡിഎഫ് നേതൃത്വവുമായും മുഖ്യമന്ത്രിയും മന്ത്രി ജോസഫും ഉള്‍പ്പെടെയുള്ളവരുമായുമുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പഠിക്കുന്ന കാലത്തേ കെഎസ്യു പ്രവര്‍ത്തകന്‍. ബിരുദ പഠനത്തിനുശേഷം ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി. ഇന്‍ഫര്‍മേഷന്‍ തസ്തികയില്‍ നിയമനം നേടിയ കാലംതൊട്ട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലെല്ലാം സുരക്ഷിത താവളത്തില്‍. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടം. അന്നത്തെ പിആര്‍ഡി മന്ത്രി ഹസ്സന് തങ്ങളുടെ പഴയ പ്രവര്‍ത്തകനെ ഡല്‍ഹിയിലെത്തിക്കണം. അതിനായി ഡല്‍ഹിയില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചു. ഏതാനും ആഴ്ചകള്‍ക്കകംതന്നെ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് അപകടം മണത്തു. ഉടന്‍ തിരിച്ചുവിളിച്ചു. ഹസ്സന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആന്റണി വഴങ്ങിയില്ല.

സര്‍വീസില്‍ ഇങ്ങനെ നല്ല "ട്രാക്ക് റെക്കോര്‍ഡ്" ആണെങ്കിലും എല്ലാറ്റിനും സ്വന്തം ന്യായമുള്ള ഉമ്മന്‍ചാണ്ടിക്ക് ഇതൊന്നും ഒരു പ്രശ്നമായില്ല. മുഖ്യമന്ത്രിക്കും വിശ്വസ്തനായ കെ സി ജോസഫിനും ഫിറോസിനെ വകുപ്പുതലവനാക്കി ഉയര്‍ത്തിയതിനും ഇതേ ന്യായം. ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്ല, സ്വന്തം വകുപ്പിന്റെ വിശ്വാസ്യതാ റിപ്പോര്‍ട്ടില്ല, മുന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചില്ല. സാധാരണ നിലയില്‍ ഐഎഎസുകാരെ നിയമിക്കുന്ന തസ്തിക. ഈ തസ്തികയില്‍ ഇയാള്‍ യോഗ്യനാണോ എന്ന പ്രാഥമിക പരിശോധനപോലുമില്ല. ഇതിനൊന്നും ഉമ്മന്‍ചാണ്ടിക്കും ജോസഫിനും വ്യക്തമായ മറുപടിയില്ല. സര്‍വീസിലുള്ള ആളല്ലേ അതുകൊണ്ട് ഒന്നും നോക്കിയില്ലെന്നാണ് ഒടുവില്‍ ജോസഫിന്റെ മറുപടി. മന്ത്രിസഭായോഗം അജന്‍ഡയായി നിശ്ചയിച്ചാണ് ഫിറോസിനെ ഡയറക്ടറാക്കിയത്. മന്ത്രിസഭ എടുക്കുന്ന ഓരോ നിയമന ലംഘന തീരുമാനങ്ങളുടെയും ഒരു ഉദാഹരണംകൂടിയാണ് ഫിറോസിന്റെ ഈ സ്ഥാനക്കയറ്റം.

ഡയറക്ടറായതുമുതല്‍ പഴയ തട്ടിപ്പ് കേസിലെ കൂട്ടുപ്രതികളെയും കൊണ്ടുള്ള യാത്ര തുടങ്ങി. വകുപ്പുമന്ത്രിയിലേക്കും മുഖ്യമന്ത്രിയിലേക്കും നീണ്ട ഈ യാത്രയില്‍ കളമൊരുങ്ങിയത് കോടികളുടെ വെട്ടിപ്പിന്. ഫിറോസ്് ഇപ്പോള്‍ പറയുന്നത് സരിത തന്നെയും പറ്റിച്ചെന്നാണ്. അങ്ങനെയെങ്കില്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതയുടെ പരിപാടിക്ക് സ്വന്തക്കാരനായ വകുപ്പുമന്ത്രി പോകുമ്പോഴെങ്കിലും വകുപ്പുതലവന്‍ എന്തുകൊണ്ട് തടഞ്ഞില്ല. കാര്യം തിരക്കിയില്ല. സരിതയെക്കുറിച്ച് അറിയിച്ചില്ല. മന്ത്രിയും ഡയറക്ടറും തമ്മിലുള്ള ബന്ധം വെറും മന്ത്രി-ഉദ്യോഗസ്ഥ ബന്ധമല്ല. ഫിറോസിന്റെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി തവണ കെ സി ജോസഫ് പോയി. എന്നിട്ടും മന്ത്രി സരിതയുടെ ക്രിമിനല്‍ബന്ധം അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും? ഫിറോസിന് ഉമ്മന്‍ചാണ്ടിയുമായും പിആര്‍ഡി തലവന്‍ എന്ന നിലയില്‍ മാത്രമുള്ള ബന്ധമല്ല, പഴയ കെഎസ്യു പ്രവര്‍ത്തകന്‍ എന്ന ബന്ധംതന്നെ.

ഫിറോസ്- കെ സി ജോസഫ്- ഉമ്മന്‍ചാണ്ടി ബന്ധം ഒരു കൂട്ടുകച്ചവടത്തിന്റെ നിലയിലേക്ക് വളര്‍ന്നുവന്നത് സരിത എസ് നായര്‍ എന്ന വിവാദ നായികയിലൂടെ എന്നത് യാദൃച്ഛികംമാത്രം. ഇതിന് ഏറ്റവും വലിയ തെളിവ് സി ഡിറ്റിന്റെ സൂര്യകേരളം പദ്ധതിതന്നെ. സൗരോര്‍ജപദ്ധതികള്‍ നല്ല നിലയില്‍ നടത്തുന്നതിന് വൈദ്യുതിവകുപ്പിനു കീഴില്‍ അനെര്‍ട്ട് എന്ന ഏജന്‍സിയുണ്ട്. എല്‍ഡിഎഫ് കാലത്ത് അനെര്‍ട്ടിനെ പുനരുജ്ജീവിപ്പിക്കുകയും ഈ നിലയില്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തതാണ്. എന്നാല്‍,പൊടുന്നനെയാണ് സി ഡിറ്റിന്റെ വരവ്. സെന്റര്‍ ഫോര്‍ ഡെവലപിങ് ഇമേജിങ് ടെക്നോളജി എന്ന സ്ഥാപനം വിവര സാങ്കേതികവിദ്യയിലും അനുബന്ധമായി വെബ് ഡിസൈനിങ്, പരസ്യചിത്രീകരണം തുടങ്ങിയ മേഖലകളിലും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച പ്രവര്‍ത്തനത്തിലൂടെ 20 കോടി രൂപയുടെ സ്ഥിരനിക്ഷേപംവരെ സിഡിറ്റിനുണ്ടായി. ഈ നിലയില്‍ ഇനിയും മുന്നേറുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനം ഒരു ബന്ധവുമില്ലാത്ത മേഖലയിലേക്ക് തിരിഞ്ഞത് പിന്നിലെ കഥ കേള്‍ക്കുക.

പിആര്‍ഡി ഡയറക്ടര്‍ സി ഡിറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഡയറക്ടറായി നിയമിതനായ ഫിറോസ് സിഡിറ്റ് ഡയറക്ടര്‍ ബാബു ഗോപാലകൃഷ്ണന്റെ സഹപാഠിയും ഉറ്റ സുഹൃത്തും. ബാബു സിഡിറ്റ് ഡയറക്ടറാകുന്നതും കഥ. സി ഡിറ്റ് നടത്തുന്ന വിവിധ കോഴ്സുകളുടെ ഗസ്റ്റ് അധ്യാപകന്‍ മാത്രമായിരുന്ന ബാബു ഗോപാലകൃഷ്ണന്‍ കോഴ്സ് ഡയറക്ടറാക്കാന്‍ മന്ത്രിക്ക് നിവേദനം നല്‍കി. എന്തിന് കോഴ്സ് ഡയറക്ടറാകുന്നു? ഡയറക്ടര്‍തന്നെയായിക്കോളൂ എന്ന് മന്ത്രിയുടെ വരപ്രസാദം. ഇതിനു പിന്നിലും ഫിറോസിന്റെ സ്വാധീനം കാണാം. സരിത സി ഡിറ്റിലെയും സന്ദര്‍ശകയായി. സൂര്യകേരളം എന്ന പദ്ധതി തട്ടിക്കൂട്ടുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരം മെഗാവാട്ട് വൈദ്യുതി എന്ന്. അതിന് ചെലവ് 2500 കോടി. ഇതിനായി കേന്ദ്രത്തില്‍ നിവേദനവും കത്തും. സ്വാധീനിക്കാന്‍ സരിതയും ബിജുവും ഡല്‍ഹിയില്‍. അവിടെ ചരട് വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷനായ തോമസ് കുരുവിളയും. കേന്ദ്ര അംഗീകാരം കിട്ടുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും കഴക്കൂട്ടം സൈനിക് സ്കൂളിലും പ്ലാന്റ് സ്ഥാപിച്ച സിഡിറ്റ് വെട്ടിലായിരിക്കുകയാണ്. മഴ വരുമെന്നു കരുതി മുറ്റത്ത് മാലിന്യമെറിഞ്ഞപോലെ. ഈ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം അനുവദിച്ചവര്‍ എന്തായാലും കുടുക്കിലാകും. സര്‍ക്കാരിന് ഒരു ചെലവുമില്ലെന്നും എല്ലാം സിഡിറ്റ് വഹിക്കുമെന്നുമാണ് മന്ത്രി കെ സി ജോസഫ് പറഞ്ഞത്. സിഡിറ്റിന്റെ പണം സര്‍ക്കാരിന്റെ പണമല്ലെന്ന നിലയിലാണ് ജോസഫിന്റെ പ്രതികരണവും. പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിക്കു പിന്നില്‍ ആരെന്ന് ഇനിയും വെളിപ്പെടുത്താന്‍ സിഡിറ്റ് തയ്യാറായിട്ടില്ല.

മെഗാബൈറ്റിന്റെ വെബ് സൈറ്റില്‍ ഡോ. ആര്‍ വി ജി മേനോന്റെ വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചതായി പറയുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ച കാര്യം പറയുന്നില്ല. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയാണ് യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചത്. അത് സമ്മതിക്കാന്‍ മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ സിഡിറ്റോ തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച ഫയലുകളെല്ലാം സിഡിറ്റില്‍നിന്ന് അര്‍ധരാത്രി കടത്തി. അര്‍ധരാത്രി ഫയല്‍ കടത്തിയതല്ലെന്നും നിയമസഭയില്‍ മന്ത്രിക്ക് മറുപടി പറയാന്‍ കൊണ്ടുപോയതാണെന്നുമാണ് ഡയറക്ടര്‍ ബാബു ഗോപാലകൃഷ്ണന്റെ മറുപടി. ടെക്നോപാര്‍ക്കിലെ കമ്പനിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും ഈ കമ്പനിയില്‍ ഓഹരിയുണ്ട്. ഈ ഉന്നതന് സരിതയുടെ ടീം സോളാറിലുമുണ്ട് നിക്ഷേപം. സരിത കേരളത്തില്‍ കുടുങ്ങി സിഡിറ്റ് തകര്‍ച്ചയിലാണ്. മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത പ്രോജക്ടുകളെല്ലാം നിലച്ചു. പുതുതായി ഒന്നും നടത്താന്‍ കഴിയുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് നീക്കിവച്ചിരുന്ന 25 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ തീര്‍ന്നു. വരും മാസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളംപോലും നഷ്ടപ്പെടുമെന്ന സ്ഥിതി. ഇതെല്ലാം നടക്കുന്നത് അതിവേഗം ബഹുദൂരം ഭരണത്തിലാണ്. എന്നിട്ടും പറയുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് നടപടി എടുക്കാത്തതുകൊണ്ടാണെന്ന്. സരിതയുടെയും ബിജുവിന്റെയും തട്ടിപ്പുകള്‍ക്ക് കരുത്താര്‍ജിച്ചത് 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍. കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് ചെയ്തതും എല്‍ഡിഎഫ് ഭരണകാലത്ത്. ഭാര്യയെ കൊന്ന കേസിലും നടപടി എടുത്തത് എല്‍ഡിഎഫ് ഭരണത്തില്‍. സരിതയുടെയും ബിജുവിന്റെയും ശാലുമേനോന്റെയുമെല്ലാം മിന്നല്‍വേഗത്തിലുള്ള ഉയര്‍ച്ചയ്ക്കു പിന്നില്‍ ആര്? ഇവര്‍ വന്ന വഴിയും വളര്‍ച്ചയും നാളെ

എം രഘുനാഥ് deshabhimani

2013, ജൂൺ 22, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വിലകൂടിയ മൊബൈലുകള്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ മൊബൈലുകള്‍

Decrease Font SizeIncrease Font SizeText SizePrint This Page
നമ്മളില്‍ പലരും വിലക്കുറവുള്ള മൊബൈലും തപ്പി നടക്കുന്നവര്‍ ആണ്. എന്നാല്‍ സമ്പന്നരായ ചിലര്‍ക്ക് ആളുകളുടെ ഇടയില്‍ ഒന്ന് ഉയര്‍ന്നു നില്‍ക്കാന്‍ വേണ്ടി ഏറ്റവും വില കൂടിയ മൊബൈല്‍ വാങ്ങുവാന്‍ ആണ് ആഗ്രഹിക്കാറുള്ളത്. ഇത്തരക്കാര്‍ക്ക് വേണ്ടി ലോകത്തിലെ ഏറ്റവും വിലകൂടിയ ചില മൊബൈലുകള്‍ നമുക്ക് പരിചയപ്പെടാം.
നോക്കിയ 8800 ആര്‍ടെ $134,000
ANIS
ഐ ഫോണ്‍ പ്രിന്‍സസ് പ്ലസ്‌– $ $176,400
സോണി എറിക്സന്‍ ബ്ലാക്ക്‌ ഡയമണ്ട്‌ $300,000
വെര്‍ടു സിഗ്ന്‍നേച്ചര്‍ കോബ്ര $310,000
ഡയമണ്ട്‌ ക്രിപ്ടോ സ്മാര്‍ട്ട്‌ഫോണ്‍ $1.3 മില്യണ്‍
ഗോള്‍ഡ്‌ വിഷ് ലെ മില്യണ്‍ പീസ് യുണീക്‌ $1.3 മില്യണ്‍
പീറ്റര്‍ ആലോയിസന്‍സ് കിംഗ്സ് ബട്ടണ്‍ ഐ ഫോണ്‍ $2.4 മില്യണ്‍
ഗോള്‍ഡ്‌ സ്ടകേര്‍ ഐ ഫോണ്‍ 3GS സുപ്രീം $3.2 മില്യണ്‍


Read & Share on Ur Facebook Profile: http://boolokam.com/archives/109496#ixzz2WxrUX448

ടൂത്ത് പേസ്റ്റിലെ ചേരുവകള്‍ – ഇത് വായിച്ചിട്ട് ഇനി പല്ല് തേച്ചാല്‍ മതി !

ടൂത്ത് പേസ്റ്റിലെ ചേരുവകള്‍ – ഇത് വായിച്ചിട്ട് ഇനി പല്ല് തേച്ചാല്‍ മതി !

Decrease Font SizeIncrease Font SizeText SizePrint This Page
deadbeat7n2web
നമ്മള്‍ എല്ലാവരും രാവിലെയും വൈകിട്ടും ബ്രഷ് ചൈയുനവര്‍ ആണല്ലോ അല്ലെ. ഏപ്പോളെങ്കിലും നിങ്ങള്‍ അതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വായിച്ചു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ
1. ഫോര്‍മല്‍ഡി ഹൈഡ്
ബാക്ടീരിയകളെ നശിപ്പികുന്നു. ഇത് അധികമായി വയറിനു അകത്തു പോയാല്‍ ജോണ്ടിസ്, കിഡ്നി പ്രോബ്ലെംസ്, ലിവര്‍ പ്രോബ്ലെംസ് എന്നിവ ഉണ്ടാകാം.
2. ഡിറ്റര്‍ജെന്റ്റ്‌
പത ഉണ്ടാകാന്‍ സഹായികുന്ന മെറ്റീരിയല്‍ ആണ് ഡിറ്റര്‍ജെന്റ്റ്‌
3. കടലിലെ ഒരുതരം ആല്‍ഗകള്‍
ടൂത്ത്പെസ്റ്റിനെ ഹോള്‍ഡ്‌ ചെയ്തു നിര്‍ത്താന്‍ സഹായികുന്നു. ഭാഗ്യത്തിന് ഇതില്‍ വിഷം ഇല്ല.
4. പെപ്പെര്‍ മിന്റ് ഓയില്‍
ബ്രഷ്ചെയ്തതിനു ശേഷം നല്ല ശ്വാസം കിട്ടുനതിനു സഹായിക്കുന്നു. വയറിനു അകത്തു പോയാല്‍ പള്‍സ് കുറയാന്‍ കാരണം ആകുന്നു
5. പാരഫിന്‍
ഇത് ടൂത്ത് പെസ്ട്ടിനെ മൃദു ആക്കുന്നു. വയറിനു അകത്തു പോയാല്‍ ശരീര വേദന, വോമിറ്റിംഗ് എന്നിവ ഉണ്ടാകുന്നു.
6. ഗ്ലിസറിന്‍ ഗ്ലൈകോള്‍
ഇത് ടൂത്ത് പെസ്റ്റിനെ ഡ്രൈ ആകാതിരിക്കാന്‍ സഹായിക്കുന്നു. വയറിനു അകത്തു പോയാല്‍ വോമിറ്റിംഗ് ഉണ്ടാകുന്നു.
7. ചോക്ക്.
8. ടൈറ്റാനിയം ഡയോക്സിഡ്
പല്ലിനെ വെളുത്തതും സുന്ദരവും ആക്കുന്നു . ഈ കെമിക്കല്‍ പെയിന്റിലും ഉപയോകിക്കുന്നു.
9. സാകറിന്‍.
10. മേന്തോള്‍


Read & Share on Ur Facebook Profile: http://boolokam.com/archives/109346#ixzz2WxqP1ybL

മേക്കപ്പിടാതെ ബോളിവുഡ് സുന്ദരിമാര്‍ [ചിത്രങ്ങള്‍ ]

മേക്കപ്പിടാതെ ബോളിവുഡ് സുന്ദരിമാര്‍ [ചിത്രങ്ങള്‍ ]

Decrease Font SizeIncrease Font SizeText SizePrint This Page
part-008മേക്കപ്പിന്റെ സഹായത്താല്‍ സ്‌ക്രീനില്‍ മിന്നിത്തിളങ്ങുന്ന ബോളിവുഡ് നടിമാരെ ഇതൊന്നുമില്ലാതെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. ഇവിടെയിതാ ചില നടിമാരുടെ ചിത്രങ്ങള്‍ . മേക്കപ്പിട്ടതും ഇടാത്തതുമായ ഈ നടിമാരുടെ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കൂ


Read & Share on Ur Facebook Profile: http://boolokam.com/archives/110355#ixzz2WxnLvhit

ബോളിവുഡ് താരങ്ങളുടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത മുഖങ്ങള്‍

ബോളിവുഡ് താരങ്ങളുടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത മുഖങ്ങള്‍

Decrease Font SizeIncrease Font SizeText SizePrint This Page
kajol_600x450
Kajol
ബോളിവുഡ് നടീനടന്മാരുടെ സുന്ദര മുഖങ്ങള്‍ മാത്രമായിരിയ്ക്കും നിങ്ങള്‍ ഇതു വരെ കണ്ടിട്ടുള്ളത്. എന്നാല്‍ ഈ ചിത്രങ്ങള്‍ നോക്കൂ, ബോളിവുഡ് താരങ്ങളുടെ ഈ മുഖ ഭാവങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും ഇഷ്ടമാകില്ലെന്ന് തീര്‍ച്ച.
Aamir Khan
Parineeti Chopra:
Kareena Kapoor
Emraan Hashmi
Vidya Balan
Sonakshi
Sushmita Sen
Shilpa Shetty


Read & Share on Ur Facebook Profile: http://boolokam.com/archives/111255#ixzz2WxklYp40

സിറിയയിലും രക്തദാഹികള്‍! സീതാറാം യച്ചൂരി

സിറിയയിലും രക്തദാഹികള്‍!
സീതാറാം യച്ചൂരി
ഇത്തരം ഘട്ടങ്ങളിലാണ് അമേരിക്കയുടെ യഥാര്‍ഥ ഭാവം പുറത്തുവരുന്നത്. സെപ്തംബര്‍ 11ന്റെ പേരില്‍ ലോകത്താകെ ഇസ്ലാംവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നവര്‍തന്നെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ്. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അസദ് വിരുദ്ധ കലാപം നയിക്കുന്നതെന്നത് രഹസ്യമല്ല. പലസ്തീനില്‍ പാവപ്പെട്ട ഇസ്ലാം സഹോദരന്മാരുടെ ചോരയില്‍ കൈമുക്കി അലറുന്ന ഇസ്രയേല്‍തന്നെ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടക്കൊല നടത്തുന്നു.
സിറിയയില്‍ ബാഷര്‍ അല്‍ അസദ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഒത്താശയോടെ വിമതശക്തികള്‍ നടത്തുന്ന ആക്രമണോത്സുകമായ ഇടപെടലില്‍ ഇസ്രയേലും പ്രത്യക്ഷമായിത്തന്നെ ചേര്‍ന്നിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ അട്ടിമറിസമരത്തിനിറങ്ങിയവരെ, ഇതുവരെ നേരിട്ട തുടര്‍പരാജയങ്ങളില്‍നിന്ന് കരകയറ്റാനുള്ളതുകൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയക്കുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍.
ഭീകരസംഘങ്ങളുമായി ചേര്‍ന്നാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിറിയ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഖായ്ദയുടെ ഉപസംഘടനകളും ഇസ്രയേലും അമേരിക്കയും യോജിച്ച് സിറിയക്കുനേരെ തിരിഞ്ഞിരിക്കയാണ്. നാറ്റോയുടെ പരിപൂര്‍ണ പിന്തുണയും എണ്ണപ്പണത്തിന്റെ കുത്തൊഴുക്കുംകൊണ്ട് സിറിയയിലെ അസദ് ഭരണത്തിന് അന്ത്യം കാണാനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഇസ്രയേലിന്റെ ആയുധങ്ങള്‍ തീതുപ്പിത്തുടങ്ങിയത്.
ലിബിയയും ടുണീഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ആളുകളെ റിക്രൂട്ടുചെയ്തും പണവും ആയുധങ്ങളും വന്‍തോതില്‍ എത്തിച്ചും തുര്‍ക്കിയില്‍ മിസൈല്‍ വിന്യാസമൊരുക്കിയും നടത്തുന്ന രക്തരൂഷിതമായ അട്ടിമറിപ്രവര്‍ത്തനങ്ങള്‍കൊണ്ട് അസദ് ഭരണത്തെ പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നത് അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കുന്നു.
ഇത്തരം ഘട്ടങ്ങളിലാണ് അമേരിക്കയുടെ യഥാര്‍ഥ ഭാവം പുറത്തുവരുന്നത്. സെപ്തംബര്‍ 11ന്റെ പേരില്‍ ലോകത്താകെ ഇസ്ലാംവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നവര്‍തന്നെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ്. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അസദ് വിരുദ്ധ കലാപം നയിക്കുന്നതെന്നത് രഹസ്യമല്ല.
പലസ്തീനില്‍ പാവപ്പെട്ട ഇസ്ലാം സഹോദരന്മാരുടെ ചോരയില്‍ കൈമുക്കി അലറുന്ന ഇസ്രയേല്‍തന്നെ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടക്കൊല നടത്തുന്നു. ''സിറിയയിലെ പല കേന്ദ്രങ്ങളും പിടിച്ചെടുക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്ക് പ്രചോദനം നല്‍കാനാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സിറിയന്‍ ജനതയ്ക്കുനേരെ നടക്കുന്ന ഭീകരാക്രമണങ്ങളെല്ലാം നടപ്പാക്കുന്നത് ഇസ്രയേലാണ്.” എന്ന് സിറിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലെബനണിലെ ഹിസ്ബുള്ളയ്ക്ക് ആയുധം എത്തിക്കുന്നത് തടയാനാണ് ഇടപെടുന്നതെന്നാണ് മൂന്നുദിവസത്തിനിടെ രണ്ടുവട്ടം വ്യോമാക്രമണം നടത്തിയതിനെ ഇസ്രയേല്‍ ന്യായീകരിക്കുന്നത്. അതിന് സാധൂകരണം നല്‍കാനുള്ള തെളിവുകളൊന്നുംതന്നെ അവര്‍ക്ക് മുന്നോട്ടുവയ്ക്കാനായിട്ടില്ല. ഒരു ദിവസം രാത്രി രഹസ്യമായി മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കുന്നു; ഉടന്‍ തന്നെ ആക്രമണം ആരംഭിക്കുന്നു. ന്യായീകരണവുമായി ഞൊടിയിടയില്‍ അമേരിക്ക രംഗത്തെത്തുകയും ചെയ്തു. സിറിയയില്‍ അട്ടിമറിസമരം നയിക്കുന്ന ഭീകരര്‍ക്കെതിരെ അസദ് സര്‍ക്കാര്‍ രാസായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആരോപിച്ചതുമായി ഇതിനെ കൂട്ടിവായിക്കണം. ലോകത്തെ മറ്റൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയാണ് അമേരിക്ക ഇസ്രയേല്‍ സഖ്യം.
സിറിയ നിരായുധ രാജ്യമല്ല. അവരുടെ കൈയിലും ആയിരക്കണക്കിന് മിസൈലുകളുണ്ട് അവ തൊടുത്തുവിട്ടാല്‍ ഇസ്രയേലില്‍ ചെന്ന് നാശംവിതയ്ക്കുകയും ചെയ്യും. അത്തരമൊരു ഏറ്റുമുട്ടലിന് വേണ്ടിയാണെന്ന് തോന്നുന്നു ഏകപക്ഷീയമായ ആക്രമണത്തിലൂടെ ഇസ്രയേല്‍ തുടക്കമിട്ടിരിക്കുന്നത്.
അമേരിക്കന്‍ നാറ്റോ പിന്തുണയോടെ സിറിയ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനും തകര്‍ക്കാനുമുള്ള ഇസ്രയേലി അധിനിവേശം ലോകത്താകെ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നാറ്റോ മിസൈലുകള്‍ സ്ഥാപിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച റഷ്യ, ആ നിലപാടില്‍തന്നെയാണ്. ഇറാനാകട്ടെ, സിറിയക്കെതിരായ ഏത് സൈനികനീക്കവും പൊറുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാമായിട്ടും ഐക്യരാഷ്ട്രസഭ നിശബ്ദമായി ഈ കടന്നുകയറ്റം കണ്ടുനില്‍ക്കുന്നത് അത്യന്തം ഖേദകരമാണ്. ആ സമീപനം അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്നതുമാത്രമല്ല, കൂട്ടക്കൊലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ്.
അടിയന്തരമായി യുഎന്‍ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം; അത് ലോകത്താകെയുള്ള സമാധാനപ്രേമികളുടെ ആവശ്യമാണ്. അതോടൊപ്പം ഇന്ത്യയും ക്രിയാത്മകമായി പ്രശ്‌നത്തില്‍ ഇടപെടണം. ഇസ്രയേലി അധിനിവേശത്തിനെതിരെ ശക്തമായ പ്രതികരണം ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായാല്‍മാത്രമേ ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കൂ. അതല്ലെങ്കില്‍, അമേരിക്കന്‍ പാവ എന്ന ദുഷ്‌പേരില്‍ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ക്കപ്പെടുകയേ ഉള്ളൂ.

വിവാഹപ്രായം 16 ആക്കിയത് നിയമവിരുദ്ധം: വിഎസ്

വിവാഹപ്രായം 16 ആക്കിയത് നിയമവിരുദ്ധം: വിഎസ്

സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കി കുറച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലവിലുള്ള നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധവും നിയമസഭയോടുമുളള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2006-ലെ ശൈശവ വിവാഹനിരോധനനിയമപ്രകാരം ഇരുപത്തിയൊന്ന് വയസ്സ് തികയാത്ത പുരുഷനും പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുളള വിവാഹം കുറ്റകരമാണ്. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതാണ്. രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തദ്ദേശസ്വയംഭരണവകുപ്പ് വിവാഹറജിസ്ട്രാര്‍മാര്‍ക്ക് അയച്ച സര്‍ക്കുലര്‍ നിയമവിരുദ്ധവും സുപ്രീംകോടതിയുടെ വിധിക്കെതിരുമാണ്. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വിലപോലും ഇല്ല. നിയമസഭയെ നോക്കുകുത്തിയാക്കുന്ന, നിയമവിരുദ്ധമായ ഉത്തരവിറക്കിയ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ചീഫ് സെക്രട്ടറി നടപടിയെടുക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുളള ഇത്തരം വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് വി എസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

പ്രവാസിസമൂഹം പുതിയ മുദ്രാവാക്യവുമായി മുന്നോട്ടുവരണം: പിണറായി

പ്രവാസിസമൂഹം പുതിയ മുദ്രാവാക്യവുമായി മുന്നോട്ടുവരണം: പിണറായി

കേരളത്തിന്റെ പുരോഗതി വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംഭാവനയുടെ ആകെത്തുകയാണെന്നും ഈ പുരോഗതിയില്‍ പ്രവാസി സമൂഹം തനതായ സംഭാവന നല്‍കിയിട്ടുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാസ് ഷാര്‍ജ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് പ്രവാസികളെ അര്‍ഹമായ പരിഗണനയോടെ നോക്കിക്കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചില എംബസികള്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമസഹായം എത്തിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറാകണം.

രാജ്യത്തെ പദ്ധതി ആസൂത്രണത്തില്‍ പ്രവാസി സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തണം എന്ന പുതിയ മുദ്രാവാക്യവുമായി പ്രവാസികള്‍ ഇനി മുന്നോടുവരണം. ഇതുവരെ സര്‍ക്കാരുകള്‍ ഇത് ചിന്തിച്ചിട്ടില്ല. അതിബൃഹത്തായ ഒരു സമൂഹമാണ് ഇന്ത്യയ്ക്ക് പുറത്തുള്ളത്. അവരെ കണക്കിലെടുത്ത് പദ്ധതി ആസൂത്രണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരക്കണക്ക് ഇന്ന് ലഭ്യമല്ല. രാജ്യത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്ത് സംരക്ഷണമാണ് പ്രവാസിക്കു നല്‍കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്.   കാര്യക്ഷമമായ രീതിയില്‍ പ്രവാസി ക്ഷേമനിധി ആരംഭിക്കാനാകണം. അംശാദായം റിക്രൂട്ടിങ് ഏജന്‍സികളില്‍നിന്നുകൂടി വാങ്ങാവുന്നതാണ്. വിദേശത്തേക്ക് പോകുന്നതിന് വായ്പ അനുവദിക്കാന്‍ സംവിധാനംവേണം. മെച്ചപ്പെട്ട തൊഴില്‍ ദാതാക്കളെ വാര്‍ത്തെടുക്കുന്നതിന് ഫിനിഷിങ് സ്കൂളുകള്‍പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇവയിലൂടെ മെച്ചപ്പെട്ട പരിശീലനം പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കണം. വിദേശ രാജ്യങ്ങളില്‍ എത്തുന്ന ഇന്ത്യാക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാകുംവിധം "എംബസി രജിസ്റ്റര്‍" വേണം.

കുവൈത്തിലെ പ്രശ്നങ്ങള്‍ ഇന്ന് ഏറെ ഗുരുതരമാണ്. ഇക്കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. ക്ലേശമനുഭവിക്കുന്ന ഇന്ത്യാക്കാരുടെ സംരക്ഷകരായി ഇന്ത്യാ ഗവണ്‍മെന്റ് ഓടിയെത്തണം. ഉന്നതതലസംഘം അടിയന്തരമായി കുവൈത്ത് സന്ദര്‍ശിക്കുകയും സമാശ്വസ നടപടികള്‍ കൈക്കൊള്ളുകയുംവേണം. എംബസികളില്‍ ഹോട്ട്ലൈന്‍ സര്‍വീസോടെ 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.

സൗദിയിലെ നിദാഖത്ത് പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഇപ്പോഴും ക്യൂ നില്‍ക്കുകയാണ് ഇന്ത്യാക്കാരായ പ്രവാസികള്‍. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്കാകട്ടെ നാട്ടിലെത്താന്‍പോലും കഴിയുന്നില്ല. വേണ്ടത്ര യാത്രാ സൗകര്യം ലഭ്യമല്ലാത്തതാണ് കാരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടുകയും ഇന്ത്യക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

മാസ് പ്രസിഡന്റ് അനില്‍ അമ്പാട്ട് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി പ്രകാശ് സ്വാഗതംപറഞ്ഞു. കെ ബാലകൃഷ്ണന്‍ (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), ഇസ്മയില്‍ റാവുത്തര്‍ (ഡയറക്ടര്‍, നോര്‍ക്ക റൂട്ട്സ്), ബീരാന്‍കുട്ടി (പ്രസിഡന്റ്, ശക്തി തിയേറ്റഴ്സ്), പി പി അഷറഫ് (ജനറല്‍സെക്രട്ടറി, ദല), അഷ്റഫ് (പ്രസിഡന്റ്, കൈരളി കള്‍ച്ചറല്‍സെന്റര്‍, ഫുജൈറ), മുഹമ്മദ് കുഞ്ഞി (വൈസ്പ്രസിഡന്റ്, റാസല്‍ ഖൈമ, ചേതന) തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

2013, ജൂൺ 7, വെള്ളിയാഴ്‌ച

അഴിമതി ചരിത്രം

അഴിമതി ചരിത്രം


"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"".

ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്.


 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.

താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്
നു.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"".

ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്.
ഇന്ദിരാ നെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം.

ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്ര്യം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്.

സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ, മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്.

ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്. 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത്, ഒരു ലക്ഷം കോടി രൂപ വരുന്ന സ്ഥാവര- ജംഗമ വസ്തുക്കളുടെ ഉടമ.

ഒന്നാംസ്ഥാനം സൗദി രാജാവിനും രണ്ടാംസ്ഥാനം ബ്രൂണൈ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയ ഗാന്ധിക്ക് താഴെയാണ് അഞ്ചാംസ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല.

കര്‍ഷകരെ സഹായിചിട്ടില്ലെങ്കിലും അവരുടെ ഭൂമി തട്ടിയെടുക്കുകയും സ്വന്ധം കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന ഇ നാരിയെ ഇന്ത്യയിലെ ഓര്‍ പ്രസ്ഥാനത്തിന്റെ തലപ്പതിരുതാന്‍ നാണമില്ലേ .

ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കുന്ന ഇ വ്യവസ്തയുല്ലിടത്തോളം

ലജികെണ്ടിവരും ഓരോ ഇന്ട്യാകാരനും.


കട : വോര്കെര്സ് ഫോറം

കോസ്റ്റസ് വാസെവാനിസിനു അഭിവാദ്യങ്ങള്‍

കോസ്റ്റസ് വാസെവാനിസിനു അഭിവാദ്യങ്ങള്‍

കത്തുന്ന ഈ ദേശത്തുനിന്ന് അവസാനമായി കേട്ട ഏറ്റവും ആര്‍ജവമുള്ള സ്വരങ്ങളിലൊന്ന് കോസ്റ്റസ് വാസെവാനിസ് (Kostas Vaxevanis)എന്ന മാധ്യമ പ്രവര്‍ത്തകന്റേതാണ്. 

വന്‍കിട മുതലാളിമാര്‍ ഭരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം അഴിമതിയുടെ കൂട്ടുകെട്ടിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നേരത്ത് മാധ്യമധര്‍മത്തിന്റെ പതാക ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ച ‘ഹോട്ട് ഡോക്’ എന്ന അന്വേഷണാത്മക മാസികയുടെ എഡിറ്ററാണ് വാസെവാനിസ്.
നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം പൂഴ്ത്തിയ 2059 പ്രമുഖരായ ഗ്രീക്കുകാരുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മോചിതനാവുകയും ചെയ്ത ധീരനായ ഈ മാധ്യമ പ്രവര്‍ത്തകന്‍, ജനാാധിപത്യത്തെക്കുറിച്ച് ഗ്രീസ് ഇന്നു കാണുന്ന ഏറ്റവും ഉജ്വലമായ സ്വപ്നമാണ്.

ആയിരം ആയിരം 
അഭിവാദ്യങ്ങള്‍ 

നാടുകടത്തലിന്റെ രാഷ്ട്രീയം

നാടുകടത്തലിന്റെ രാഷ്ട്രീയം

ബ്രിട്ടീഷ് ഭരണത്തിന്റെ കറുത്ത ദിനരാത്രങ്ങള്‍ ഓര്‍മപ്പെടുത്തി നാടുകടത്തല്‍ ഭീഷണിയെന്ന ഡമോക്ലസിന്റെ വാള്‍ കേരള സമൂഹത്തിനുമുകളില്‍ ലജ്ജയേതുമില്ലാതെ തൂക്കിയിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടും നാടുകടത്തിയും ജനങ്ങളെ അടിച്ചമര്‍ത്താമെന്ന് കോളനിവാഴ്ചക്കാരും സി പി രാമസ്വാമി അയ്യരും പേക്കിനാവ് കണ്ടെങ്കില്‍ ഇന്ന് ഇവരുടെ പ്രേതം ബാധിച്ച ആഭ്യന്തരമന്ത്രി കമ്യൂണിസ്റ്റുകാരെ ഉടലോടെ നരകത്തിലേക്കയക്കാമെന്ന് പാഴ്ക്കിനാവ് കാണുന്നു.

റൗഡിസം, ഗുണ്ടായിസം, മണല്‍, വ്യാജമദ്യം, ലഹരിമരുന്ന്, കള്ളനോട്ട്, വ്യാജസിഡി, ഹവാല, കൊള്ളയടി, വാടകക്കൊല തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുള്ള സാമൂഹ്യവിരുദ്ധരെ അടിച്ചമര്‍ത്തുന്നതിനാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് 2007 കേരള നിയമസഭ പാസാക്കിയത്. വ്യക്തികളും കുടുംബങ്ങളും ഉള്‍പ്പെട്ടതോ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളോ രാഷ്ട്രീയപ്രവര്‍ത്തകരോ പ്രതിയാകുന്ന കേസുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്ന് രണ്ടാം വകുപ്പിന്റെ നിര്‍വചനഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഒരു കാരണവശാലും ഈ നിയമം ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്ന് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കിയതിന്റെ രേഖകള്‍ നിയമസഭയിലുണ്ട്. എന്നാല്‍, ഇതിന് ഘടകവിരുദ്ധമായി വ്യാജ പൊലീസ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാടുകടത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പൊതുപ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കി പൊലീസുകാരുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിട്ടുണ്ട്. ജാമ്യം അവകാശവും തടവ് അപൂര്‍വവുമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടും ലക്ഷക്കണക്കിന് നിരപരാധികളായ വിചാരണത്തടവുകാര്‍ കല്‍ത്തുറുങ്കില്‍ കിടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

പ്രതികളുടെ ജാമ്യം കോടതി പരിഗണിക്കുമ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്റെ കൈയിലെ തുറുപ്പുഗുലാനാണ്്. അധികാരം, പണം, ജാതി, രാഷ്ട്രീയം ഇതെല്ലാം നല്ലതുപോലെ പൊലീസിനെ സ്വാധീനിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ മതിയായ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ജഡ്ജിക്ക് ബോധ്യപ്പെട്ടശേഷവും അദ്ദേഹത്തിന് ജാമ്യം നല്‍കാതെ വിധിപറയുന്ന തീയതിവരെ തടവിലിട്ടത് ഏത് നീതിശാസ്ത്രപ്രകാരമാണ്? അതേസമയം, ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഭോപാല്‍ ദുരന്തത്തിനുത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്‍ഡേഴ്സന് വിചാരണയുടെ വല പൊട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരും ഉന്നത ന്യായാധിപരും മുന്നിട്ടിറങ്ങിയത് മറക്കാന്‍ കഴിയില്ല. പതിനായിരക്കണക്കിന് ഇന്ത്യന്‍ തടവുകാര്‍ വിദേശത്ത് തടവറകളില്‍ പരിതാപകരമായി കഴിയുമ്പോള്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് അനര്‍ഹമായ സൗകര്യങ്ങള്‍ ഇവിടെ നല്‍കുന്നു.

വധശിക്ഷ നടപ്പാക്കുന്നതില്‍പ്പോലും രാഷ്ട്രീയ ലാഭനഷ്ടക്കണക്ക് എടുക്കുന്നത് സമൂഹത്തിന് ഭൂഷണമാണോ? നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഹിന്ദുത്വ അജന്‍ഡയെ മുന്‍കൂട്ടി നേരിടാന്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ തിടുക്കത്തില്‍ നടപ്പാക്കിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇതുമൂലം മതസൗഹാര്‍ദത്തിന്റെ കണ്ണികള്‍ തകര്‍ന്നതും ന്യൂനപക്ഷ വിഭാഗത്തിനുണ്ടായ അന്യതാബോധവും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. അഫ്സല്‍ ഗുരുവിന്റെ അവസാന ആഗ്രഹം തിരക്കിയില്ലെന്നു മാത്രമല്ല, തൂക്കിലേറ്റി മണിക്കൂറുകള്‍ക്കകം രഹസ്യമായി കബറടക്കി ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും വിവരം അറിയിച്ചത്. നിരവധി കേസുകളില്‍ വധശിക്ഷ വിധിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഉന്നത ന്യായാധിപന്മാര്‍ പരസ്യമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും കോടതികളും എന്തുകൊണ്ട് ഇടപെടുന്നില്ല? നിയമവാഴ്ചാരംഗത്തെ രാഷ്ട്രീയ ഇടപെടല്‍ സൈ്വരജീവിതം തകര്‍ക്കുന്നതാണ്. കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകളുടെ നിയമവാഴ്ചാരംഗത്തെ നെറികെട്ട നടപടിമൂലം നാട്ടില്‍ അരാജകത്വം വര്‍ധിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവര്‍ക്ക് മടിയില്ല.

തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയതിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശിക്ഷിക്കപ്പെട്ടപ്പോള്‍ കോടതിയുടെ തന്നെ നാവടക്കാനും ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നേതാവിനെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചതും കോണ്‍ഗ്രസായിരുന്നു. അകാലിദളിനെ തകര്‍ക്കാന്‍ ഭിന്ദ്രന്‍വാലയെ മുന്നില്‍നിര്‍ത്തി ഗുരുദ്വാരകള്‍ ആയുധപ്പുരയാക്കിയതിന് വിലയായി ഇന്ദിരാഗാന്ധിയുടെ ജീവന്‍തന്നെ നല്‍കേണ്ടിവന്നു. എന്നിട്ടും കോണ്‍ഗ്രസ് പഠിക്കുന്നില്ല. ബാബറി മസ്ജിദിന്റെ ഒരു കല്ലുപോലും ഇളക്കരുതെന്ന സുപ്രീംകോടതിയുടെ ഉഗ്രശാസനം നിലനില്‍ക്കെ മതഭ്രാന്തന്മാരായ കര്‍സേവകര്‍ ആയുധങ്ങളുമായി ഒത്തുകൂടി ആഘോഷപൂര്‍വം പള്ളി പൊളിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറക്കം നടിക്കുകയായിരുന്നു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുമെന്ന് മന്‍മോഹന്‍സിങ് ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മമത- മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ഗ്രസ് ഹലേലുയ്യ പാടുകയായിരുന്നു.

സൂര്യനെല്ലിക്കേസില്‍ വിരല്‍ചൂണ്ടപ്പെട്ട പി ജെ കുര്യനെ രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധി ഇരുത്തിയപ്പോള്‍ ഇന്ത്യ ലോകത്തിനുമുമ്പില്‍ നാണംകെട്ടു. സുപ്രീംകോടതിയുടെ മുന്നിലുള്ള കല്‍ക്കരി കുംഭകോണക്കേസില്‍ പ്രധാനമന്ത്രിയെയും കൂട്ടരെയും രക്ഷിക്കാന്‍ സിബിഐ ഉന്നതരെ നിയമമന്ത്രിയുടെ മുറിയില്‍ വിളിച്ചുവരുത്തി ആവശ്യമായ ഹൃദയ ശസ്ത്രക്രിയ നടത്തിയത് നാം കണ്ടതാണ്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം ഡിഎംകെ നേതാവ് സ്റ്റാലിന്റെ വീട്ടില്‍ റെയ്ഡ് നടത്താനും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ നേതാവ് ജഗ്മോഹനെ തുറുങ്കില്‍ അടച്ച് രാഷ്ട്രീയ വിലപേശല്‍ നടത്താനും കോണ്‍ഗ്രസ് പൊലീസിനെയാണ് ഉപയോഗിച്ചത്. ഗോധ്രാ സംഭവത്തെതുടര്‍ന്ന് ഗുജറാത്തിലെ പൊലീസിനെ ബാരക്കുകളില്‍ അടച്ചിട്ട് മതന്യൂനപക്ഷവിഭാഗത്തെ വര്‍ഗീയഭ്രാന്തന്മാരുടെ കുരുതിക്കുവേണ്ടി എറിഞ്ഞുകൊടുത്ത നരേന്ദ്രമോഡി നിയമവാഴ്ചാരംഗത്തെ പുതിയ അവതാരമാണ്. ചീഫ് ജസ്റ്റിസ് ബറൂച്ചയാണ് ജഡ്ജിമാരില്‍ മൂന്നിലൊന്ന് അഴിമതിക്കാരാണെന്ന് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്നുപതിറ്റാണ്ടില്‍ സുപ്രീംകോടതി നടത്തിയ പല വിധികളും ജനകീയമായിരുന്നു. എന്നാല്‍, ആഗോളവല്‍ക്കരണ കാലത്ത് പല ന്യായാധിപരും ജനങ്ങള്‍ക്ക് ഗുണകരമായി നിരീക്ഷണം നടത്തുകയും എതിരായി വിധികള്‍ പ്രഖ്യാപിക്കുകയുമാണ്. വോഡഫോണ്‍, യോഗങ്ങളും പണിമുടക്കും നിരോധിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെട്ടത്. ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്ന നടപടി ലോകത്ത് മറ്റൊരിടത്തുമില്ല. കൊളീജിയത്തിന്റെ പേരില്‍ ജഡ്ജിമാര്‍ സ്വയം നേടിയ അധികാരത്തിലൂടെ 20 വര്‍ഷമായി നടത്തിയിട്ടുള്ള നിയമനങ്ങള്‍മൂലം ജുഡീഷ്യറിക്ക് മൂല്യശോഷണം ഉണ്ടായതായി കഴിഞ്ഞ ദിവസമാണ് നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞത്. ഇവരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സ്ഥാപിക്കുമെന്നും പ്രസ്താവിച്ചു. എന്നാല്‍, ഇത് പത്തുവര്‍ഷമായി കേള്‍ക്കുകയാണ്. നിയമന അധികാരം വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി തയ്യാറല്ല. അധികാര വികേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ വിശദീകരിക്കുന്ന ജഡ്ജിമാര്‍ സുപ്രീംകോടതി ബെഞ്ച് സ്ഥാപിക്കുന്നതിനെപ്പോലും എതിര്‍ക്കുകയാണ്. നിരവധി കേന്ദ്രമന്ത്രിമാരും കോര്‍പറേറ്റുകളും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നിടത്തോളം കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അപ്രിയമായ ഒരു നടപടിക്കും മുതിരില്ല. ഇവിടെ മാര്‍ക്സിസ്റ്റുകാരെ ഉടലോടെ പിഴുതെറിയുമെന്ന് ആഭ്യന്തര മന്ത്രി ഉഗ്രപ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഇടുക്കിയിലെ എല്ലാ കൊലക്കേസിലും എം എം മണിയെ കുടുക്കുമെന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഇദ്ദേഹം നാടുനീളെ പ്രസംഗിച്ചതാണ്. എന്നാല്‍, പുതുതായി ഒരു തെളിവും ലഭിക്കാതെ പൊലീസ് ഇപ്പോള്‍ പരക്കംപായുകയാണ്.

തന്റെ ഭരണം കണ്ട് ഭയന്ന് മാഫിയകളും ഗുണ്ടകളും കേരളം വിട്ടുപോയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തൃശൂരില്‍ ഗ്രൂപ്പുപകയുടെ പേരില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെ വെട്ടി കൊലപ്പെടുത്തിയത്. ആഭ്യന്തരമന്ത്രിയുടെ ഗുണ്ടാനിയമം ഇവര്‍ക്ക് ബാധകമല്ല. കല-കായിക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിച്ചവര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ നാടുകടത്തി കമ്യൂണിസ്റ്റുകാരില്ലാത്ത കേരളം അദ്ദേഹം കിനാവുകാണുമ്പോഴാണ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മന്‍മോഹന്‍സിങ് പ്രസ്താവിച്ചത്. ഉറങ്ങിപ്പോയ മന്ത്രി ഇത് കേട്ടുകാണില്ല. സാമുദായിക നേതാക്കള്‍ പുരപ്പുറത്തുകയറി പൂരപ്പാട്ടുകൊണ്ട് ഇദ്ദേഹത്തെ അഭിഷേകംചെയ്യുമ്പോള്‍ അവര്‍ ഇതിന് അധികാരപ്പെട്ടവരാണെന്ന് വിളറിവെളുത്ത് പറയുന്ന ആഭ്യന്തരമന്ത്രിയുടെ മുഖം കേരള സമൂഹത്തിന് അപമാനകരമാണ്. പ്രാകൃതകാലത്തെ മൂന്നാംകിട മര്‍ദനമുറകള്‍ നടത്തി കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ശ്രമിക്കുന്ന ഇദ്ദേഹം ജീവിക്കുന്നത് ഭൂമിയിലല്ല. മറ്റൊരു കൂട്ടരുടെ സ്വര്‍ഗത്തിലാണ്.

*
അഡ്വ. ബി രാജേന്ദ്രന്‍ ദേശാഭിമാനി

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ ലോനപ്പന്‍ നമ്പാടന് വിട

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ

ലോനപ്പന്‍ നമ്പാടന് വിട

കൊച്ചി: ജനകീയ നേതാവും മികച്ച പാര്‍ലമെന്റേറിയനും മുന്‍ മന്ത്രിയുമായ ലോനപ്പന്‍ നമ്പാട (78)ന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ വ്യാഴാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുംനിന്നും നിരവധിപേരാണ് എത്തിയത്. തുടര്‍ന്ന് 12. 30ഓടെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ സംസ്ക്കാരത്തിനായി പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി.

രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, സി എന്‍ ബാലകൃഷ്ണന്‍ തുടങ്ങി എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വൈകീട്ട് പേരാമ്പ്രയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 2.10ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ആനിയും മക്കളും അടുത്തുണ്ടായിരുന്നു. കുറച്ചുകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവസാനനാളുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസിനു വിധേയനായി. ചികിത്സാസൗകര്യാര്‍ഥം നാലു വര്‍ഷത്തിലധികമായി അമൃത ആശുപത്രിക്കു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഏതാനും വര്‍ഷംമുമ്പ് ഹൃദയശസ്ത്രക്രിയയും നടത്തിയിരുന്നു. മൃതദേഹം ബുധനാഴ്ച വൈകിട്ട് ഇടപ്പള്ളി രാഘവന്‍ പിള്ള സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോയി. അങ്കമാലിയിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രി ഏഴരയോടെ ജന്മദേശമായ കൊടകര പേരാമ്പ്രയിലെത്തിച്ചു. കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ 1935 നവംബര്‍ 13ന് നമ്പാടന്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനിച്ചു. 1958ല്‍ കൊടകര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപകനായി. ഭാര്യ ആനി ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ. ഹോര്‍മിസ് എബ്രഹാം (ചേര്‍ത്തല), തോമസ് ജോസ് (മാലി റിപ്പബ്ലിക്) അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മുകുന്ദപുരത്തുനിന്ന് 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്ത അദ്ദേഹത്തിന് രോഗബാധമൂലം അവസാന സമ്മേളനങ്ങളില്‍ പങ്കെടുക്കാനായില്ല.

സംശുദ്ധ പൊതുജീവിതവും സരസമായ പ്രസംഗവും മതേതര നിലപാടുംവഴി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നമ്പാടന്‍ ആറുതവണ നിയമസഭാംഗമായി. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ഭവനനിര്‍മാണ മന്ത്രിയുമായി. 2004ല്‍മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കെ കരുണാകരന്റെ മകള്‍ പത്മജയെ തോല്‍പ്പിച്ചത്. 1977ല്‍ കൊടകരയില്‍നിന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി നിയമസഭയില്‍ എത്തി. രണ്ടുതവണ കൊടകരയില്‍നിന്നും നാലുതവണ ഇരിങ്ങാലക്കുടയില്‍നിന്നും ജയിച്ചു.

2001ല്‍ കൊടകരയില്‍ തോറ്റു. വിവാദമായ കാസ്റ്റിങ് വോട്ടിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാണ് 1982ല്‍ നമ്പാടന്‍ ഇടതുപക്ഷ സഹയാത്രികനാവുന്നത്. പിന്നീട് സിപിഐ എം അംഗമായി. മൂന്നു സിനിമയിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ എ കെ ജി എന്ന സിനിമയില്‍ ജ്യോതിബസുവായി വേഷമിട്ടു. സഞ്ചരിക്കുന്ന വിശ്വാസി (ആത്മകഥ), നമ്പാടന്റെ നമ്പരുകള്‍ എന്നീ പുസ്തകങ്ങളും എഴുതി.

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ

"വെറും ഒന്നാംക്ലാസില്‍ പഠിപ്പിച്ചിരുന്ന മാഷാണ് ഞാന്‍. ആദ്യം പഞ്ചായത്ത് മെമ്പറായി, ആറുതവണ എംഎല്‍എ. രണ്ടുതവണ മന്ത്രി. ഒടുവില്‍ പാര്‍ലമെന്റംഗം. അതും കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തില്‍. എന്നെപ്പോലെ ഭാഗ്യവാന്‍ കേരള രാഷ്ട്രീയത്തിലുണ്ടോ?"- ഒരിക്കല്‍ അഭിമുഖത്തിനിടെ നമ്പാടന്‍ ചോദിച്ചതാണിത്. പകുതി കാര്യവും പകുതി തമാശയും. എന്നാല്‍ നിഷേധിക്കാനാവാത്ത വസ്തുതയുണ്ട് ഈ ചോദ്യത്തില്‍. അത്തരം സവിശേഷതയും വൈരുധ്യവുമുള്ള സ്വഭാവങ്ങളുടെ ആകെത്തുകയായിരുന്നു ലോനപ്പന്‍ നമ്പാടന്‍. അദ്ദേഹം തുടര്‍ന്നു:

"..ഒറ്റക്ക് ഞാന്‍ ഒരു മന്ത്രിസഭയെ തട്ടിയിട്ടു.( കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭ-1982), ഒരു മന്ത്രിയെ കാട് കയറ്റിച്ചു. (മന്ത്രിയായിരുന്ന കെ പി വിശ്വനാഥനുമായി കഞ്ചാവുതേടി ചിമ്മിനി വനത്തിലേക്ക്-1992). ഭാഷാ സമരത്തിന്റെ ഭാഗമായി ഇംഗ്ലീഷില്‍ മാത്രം ബോര്‍ഡുവച്ചിരുന്ന മയില്‍ക്കുറ്റികള്‍ മുതല്‍ രാമനിലയത്തില്‍വരെ ടാര്‍ അടിച്ചു. അഴിമതി നടത്തിയ മന്ത്രിമാരെ വെള്ളം കുടിപ്പിച്ചു. ഈ "എല്ലനായ" നമ്പാടനെ വെല്ലാന്‍ ആരുണ്ട്? മാഷുടെ ഈ ചോദ്യവും പ്രസക്തം.

പേരാമ്പ്ര നമ്പാടന്‍ കുരിയപ്പന്‍ ലോനപ്പന്‍ എന്ന നമ്പാടന്‍ മാസ്റ്ററുടെ ജീവിതം സംഭവ സമൃദ്ധം. ദിവസം നാലു നമ്പര്‍ (തമാശ) വിട്ടില്ലെങ്കില്‍ മാഷിന് ഉറക്കം വരില്ല. രണ്ടരപ്പതിറ്റാണ്ടു നീണ്ട നിയമസഭാ ജീവിതത്തില്‍ അദ്ദേഹം പൊട്ടിച്ച ഹാസ്യത്തിന്റെ അമിട്ടുകള്‍ നിലയ്ക്കാത്ത ചിരിയുടെ പ്രവാഹമായിരുന്നു. "സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും. സംഭവിക്കാന്‍ പോകുന്നത് അതേക്കാള്‍ നല്ലതിന്" മാഷ് ഗീത ഉദ്ധരിക്കുന്നു. എന്നിട്ട് ഇതു കൂടി: "അല്ലെങ്കിലും ഇത്രയെല്ലാം ആകുമെന്ന് ആരെങ്കിലും കരുതിയോ." ഒറ്റവാക്കില്‍ പറഞ്ഞാല്‍ പച്ചയായ തനി നാടന്‍ മനുഷ്യനായിരുന്നു നമ്പാടന്‍. അതുകൊണ്ടുതന്നെ എല്ലാ ജീവിത വിശുദ്ധിയുടെയും ആള്‍രൂപമായി. രണ്ടുതവണ മന്ത്രിയായതടക്കം (1980, 87) ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടും അഴിമതിയുടെ കണിക അദ്ദേഹത്തില്‍ കാണാന്‍ എതിരാളികള്‍ക്കുപോലുമായിട്ടില്ല. അതേസമയം എംഎല്‍എ ആയും എംപിയായും നാടിനുവേണ്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വിപുലവുമാണ്. മാതൃഭാഷാ സ്നേഹം മൂത്ത് ഒറ്റയാന്‍ വിപ്ലവം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ മാസ്റ്റര്‍, പാര്‍ലമെന്റില്‍ ആദ്യം മലയാളത്തിലാകും പ്രസംഗിക്കുകയെന്ന് വാശി പിടിച്ചതാണ്. സാങ്കേതിക കാരണങ്ങളാല്‍ രണ്ടാമത്തെ പ്രസംഗം മലയാളത്തില്‍ നടത്താനാണ് അനുമതി ലഭിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ലോക്സഭയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം പ്രസംഗങ്ങള്‍. ഇത് നിസ്സാരമല്ല. ഇതിനിടയില്‍ ഒരിക്കല്‍ എങ്ങനെയുണ്ട് മാഷേ പാര്‍ലമെന്റ് എന്ന ചോദ്യത്തിന് അദ്ദേഹം സ്വതസിദ്ധ ശൈലിയില്‍ മറുപടി നല്‍കി: "ഉഗ്രനല്ലേ അവിടെ. എന്നെ എല്ലാവരും "ജി" കൂട്ടിയാണ് വിളിക്കുന്നത്. സോണിയാജി, വാജ്പേയ്ജി, അദ്വാനിജി എന്നതുപോലെ നമ്പാടന്‍ജി".

കത്തോലിക്കാ സഭയുടെ സമ്പന്ന പക്ഷപാതത്തയും വിദ്യാഭ്യാസക്കച്ചവട നയങ്ങളെയും തുറന്നു കാട്ടിയിട്ടുള്ള നമ്പാടന്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ രൂപതാപ്രസിഡന്റായും ദീര്‍ഘകാലം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും കാത്തലിക് യൂണിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെട്ട (1963) അദ്ദേഹത്തിന് ഒരു പവന്‍ സമ്മാനവും ലഭിച്ചുവെന്നത് കൗതുകം ഉണര്‍ത്തും. പള്ളിയില്‍ വേദോപദേശ അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം രണ്ടു ഡസനോളം നാടകങ്ങളിലും മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. "ഞാനും ഒരു നടനാണ്. ജയലളിതയോടൊത്തുവരെ അഭിനയിച്ചിട്ടുണ്ട്. എന്നോടു കളി വേണ്ട". അതേ, ഒരിക്കലും ഒടുങ്ങാത്ത നര്‍മമമായി നമ്പാടന്‍ ഇനിയും ജീവിക്കും.
(വി എം രാധാകൃഷ്ണന്‍)

deshabhimani

പ്രസീതിന്റെ മൊഴി കള്ളമെന്നതിന് രേഖകള്‍

പ്രസീതിന്റെ മൊഴി കള്ളമെന്നതിന് രേഖകള്‍

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് സ്ഥാപിക്കാന്‍ വിസ്തരിച്ച പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയുടെ മൊഴി കള്ളമെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍. വൊഡഫോണ്‍ കമ്പനി ഹാജരാക്കിയ ഒന്നാംസാക്ഷി കെ കെ പ്രസീതിന്റെ ഫോണ്‍ കോള്‍ രേഖകളാണ് കള്ളമൊഴി വ്യക്തമാക്കുന്നത്. കൊല നടന്ന 2012 മെയ് നാലിന് പ്രസീത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വൊഡഫോണ്‍ ആള്‍ട്ടര്‍നേറ്റീവ് നോഡല്‍ ഓഫീസര്‍ ഷഹീന്‍ എം കോമത്ത് ഹാജരാക്കിയ രേഖ തെളിയിക്കുന്നു. പിറ്റേന്ന് ഇന്നോവ കാര്‍ ചൊക്ലി പുനത്തില്‍മുക്കില്‍ കണ്ടെടുക്കുന്നതിന് സാക്ഷിയാണെന്നും മഹസറില്‍ ഒപ്പിട്ടുവെന്നും വടകര ഡിവൈഎസ്പി ഓഫീസിലെത്തി മൊഴി നല്‍കിയെന്നുമുള്ള പ്രസീതിന്റെ മൊഴി കളവാണ്. അന്ന് രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രസീത് പ്രവേശിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രസീതിന്റെ വീട് സ്ഥിതിചെയ്യുന്ന വെള്ളികുളങ്ങരയില്‍നിന്ന് മെഡിക്കല്‍ കോളേജില്‍വന്ന് തിരിച്ച് വീട്ടിലെത്തുന്നതുവരെയുള്ള ടവര്‍ ലൊക്കേഷന്റെ വിശദാംശമാണ് ഹാജരാക്കിയത്. പ്രസീതിന്റെ മൊഴി വിശ്വസനീയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലാണ് 9048014554 ഫോണ്‍ നമ്പറിന്റെ 2012 മെയ് 4 മുതല്‍ 9 വരെയുള്ള കോള്‍ റെക്കോഡ് ഹാജരാക്കിയത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷിയാണെന്നും അന്ന് രാത്രി 10.15 മുതല്‍ പിറ്റേന്ന് പകല്‍ 11.30 വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഓര്‍മയില്ലെന്നുമായിരുന്നു മൊഴി. മെയ് നാലിന് രാവിലെ 9.46 മുതല്‍ രാത്രി 11.33 വരെ പ്രസീത് വള്ളിക്കാട് ടവര്‍ പരിധിയില്‍ ഉണ്ടായിട്ടില്ല. വീടിനടുത്തുള്ള വെള്ളികുളങ്ങരയാണ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. 36 കോളുകളില്‍ എട്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഇന്‍കമിങ് കോളുകളാണെന്ന് 152-ാം സാക്ഷിയായ ഷഹീന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. രാത്രി 11.33നാണ് അവസാന കോള്‍ രേഖപ്പെടുത്തിയത്. പിറ്റേന്ന് പകല്‍ പതിനൊന്നരക്ക് പ്രസീത് വള്ളിക്കാട്ടെത്തുകയും ഇന്നോവ കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൊക്ലി പുനത്തില്‍മുക്കിലെത്തുകയും പകല്‍ മൂന്നിന് മഹസറില്‍ ഒപ്പിടുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വൈകിട്ട് ആറിന് വടകര ഡിവൈഎസ്പി ഓഫീസില്‍ വന്ന് പ്രസീത് മൊഴി നല്‍കിയെന്നും പ്രോസിക്യൂഷന്‍ സമര്‍ഥിച്ചിരുന്നു.

എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ വെള്ളികുളങ്ങരയിലാണ് പ്രസീതിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പിന്നീട് മടപ്പള്ളി, വടകര, പയ്യോളി, തിക്കോടി, വെള്ളിമാട്കുന്ന് വഴി മെഡിക്കല്‍ കോളേജില്‍ എത്തി തിരിച്ചുപോവുകയും ചെയ്തു. അന്നത്തെ 69 കോളുകളുടെ വിവരങ്ങളാണ് ഹാജരാക്കിയത്. കേസില്‍ ഉള്‍പ്പെട്ടതെന്ന് ആരോപണമുള്ള ഇന്നോവ കാര്‍ തിരിച്ചറിഞ്ഞു എന്ന പ്രസീതിന്റെ മൊഴിയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണിത്. സാക്ഷിയെ പ്രതിഭാഗത്തിനുവേണ്ടി പി വി ഹരി, കെ വിശ്വന്‍ എന്നിവര്‍ വിസ്തരിച്ചു. ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി വിസ്താരം നടത്തി

deshabhimani