ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 9, ബുധനാഴ്‌ച


ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍

ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും കേവലം സ്ത്രീ പ്രശ്നം മാത്രമല്ലെന്നും അത് കടുത്ത രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക പ്രതിസന്ധിയാണെന്നും പൗരസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് 2012 ഡിസംബര്‍ 16ന് തെക്കന്‍ ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിനെതിരെ ഇന്ത്യാ ഗേറ്റിലും റെയ്സിനാ ഹില്ലിലും രാഷ്ട്രപതിഭവന് തൊട്ടു മുമ്പിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ ധരിപ്പിക്കുന്നത്.

ഇതൊരൊറ്റപ്പെട്ട സംഭവമല്ല എന്നെല്ലാവര്‍ക്കും അറിയാം. ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരും, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുമായ സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. ഹിജഡകളെയും ലൈംഗികത്തൊഴിലാളികളെയും ആര്‍ക്കും എപ്പോഴും എന്തും ചെയ്യാവുന്ന അവസ്ഥയുമാണ്. വഞ്ചനയിലൂടെയും ലൈംഗികാതിക്രമങ്ങളിലൂടെയുമാണ് മിക്ക പെണ്‍കുട്ടികളും ലൈംഗികത്തൊഴിലിലെത്തിപ്പെടുന്നതു തന്നെ. ഇത്തരത്തില്‍ പെട്ടവരാണ് പരാതിക്കാരെങ്കില്‍ ആ കേസ് എടുക്കുക തന്നെയില്ല. 2012 ഡിസംബറിലെ കൊടും തണുപ്പില്‍ ദില്ലി പിടിച്ചെടുത്ത സ്ത്രീകളും വിദ്യാര്‍ത്ഥികളും ഫെമിനിസ്റ്റുകളും രാഷ്ട്രീയ-അരാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യ-പ്രതിഷേധ ബോധം; ബസ്സില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചെടുക്കാനും അവള്‍ക്ക് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുറ്റവാളികളെ വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷകള്‍ കൊണ്ട് മൂടുവാനും വേണ്ടി മാത്രമുള്ള ഒന്നായി നാം ചുരുക്കിക്കാണരുത്. പത്രമാധ്യമങ്ങളും ഭരണാധികാരികളും ഒരു പക്ഷെ ഇതിനെ താല്ക്കാലിക പ്രതിഭാസമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തലിനെയും പിടിച്ചെടുക്കലിനെയും കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും സമാധാന വാഴ്ചയിലേക്കും മുഴുവന്‍ ഇന്ത്യക്കാരെയും നയിക്കാനുതകുന്നതായിരിക്കണം. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ മിക്കവാറും കുറ്റം തെളിയാതെ രക്ഷപ്പെടാറാണ് പതിവ്.

പ്രമാദമായ സൂര്യനെല്ലിക്കേസ് തന്നെ നോക്കുക. കേസിലെ പ്രതികളെല്ലാം സൈ്വരവിഹാരം നടത്തുകയും ഇരയായ പെണ്‍കുട്ടി കൃത്രിമമായി ചമക്കപ്പെട്ട പണാപഹരണക്കേസില്‍ തടവിലും സസ്പെന്‍ഷനിലും മറ്റുമാണ്. ബലാത്സംഗത്തെ പ്രത്യേകിച്ചും ലൈംഗികതയെ പൊതുവെയും ഇന്ത്യന്‍/കേരള സമൂഹം എപ്രകാരമാണ് കാണുന്നത് എന്ന പ്രശ്നവും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡണ്ട് സഖാവ് സുഭാഷിണി അലി ദില്ലിയിലെ സമരസ്ഥലത്ത് നിന്നിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞതെന്താണെന്ന് താന്‍ കേട്ടതനുസരിച്ച്, ഹിന്ദു (ഡിസംബര്‍ 23)വില്‍ എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തുന്നു. അവള്‍ അവളുടെ കൂട്ടുകാരനുമൊത്ത് എന്തോ അരുതാത്തത് ചെയ്യുകയായിരുന്നിരിക്കണം. അത് കണ്ടിട്ടാവും ആ യുവാക്കള്‍ (അക്രമികള്‍) ഉത്തേജിതരായത്. ഭീതി, സങ്കടം, രോഷം എന്നീ വികാരങ്ങളെല്ലാം നിറഞ്ഞു നിന്ന ആ പ്രതിഷേധക്കടലിനിടയിലും ഈ വാര്‍പ്പു നിരീക്ഷണം സങ്കോചമില്ലാതെ പുറപ്പെടുവിക്കപ്പെടുന്നു എന്നത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് സാമൂഹികമായ മൗനസമ്മതം കൊടുക്കുന്നതിനു തുല്യമാണ്. സ്ത്രീകളുടെ വസ്ത്ര ധാരണം, മൊബൈല്‍ ഫോണ്‍, അവരുടെ സംസാരങ്ങള്‍, ചിരി, കണ്ണിന്റെ ചലനങ്ങള്‍, അവരുടെ ജീവിതത്തിലെ മുന്‍ ചെയ്തികള്‍ എന്നിങ്ങനെ സ്ത്രീ അക്രമിക്കപ്പെടുന്നതിന്റെ കാരണം അവള്‍ക്കു മേല്‍ തന്നെ കെട്ടിവെക്കുന്നതിനുള്ള പ്രേരണ എല്ലായ്പ്പോഴും സ്വരൂപിക്കപ്പെടുന്നതു പതിവാണ്. കോടതി പോലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അത്ര അസാധാരണമല്ല. മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, സാഹിത്യകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥാധികാരികള്‍, പൊലീസും പട്ടാളവും എന്നിവരും ഇത്തരം അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണെന്നു കാണാം. പാരമ്പര്യ വിശ്വാസങ്ങള്‍, നാടുവാഴിത്ത-യാഥാസ്ഥിതിക സാമൂഹ്യ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പശ്ചാത്തലമാണ് സ്ത്രീ കുറ്റത്തിന്റെ വാഹകയാണെന്ന വിശ്വാസവ്യവസ്ഥയെ ഉറപ്പിച്ചെടുത്തത്. ആഗോളവത്ക്കരണ കാലത്താകട്ടെ, കമ്പോളമാണ് എല്ലാം തീരുമാനിക്കുന്നതെന്ന യുക്തിയും ന്യായവും നിലവില്‍ വന്നു കഴിഞ്ഞു. കമ്പോളത്തിന്റെയും മൂലധനത്തിന്റെയും ലാഭാര്‍ത്തിയുടെയും തെണ്ടലും വ്യാപനവുമാണ് ഇന്നത്തെ പ്രതിഭാസം. ഇതിന് കീഴ്പ്പെട്ടുകൊണ്ടു മാത്രമാണ് എല്ലാ കാര്യങ്ങളും ചലിക്കുന്നത്. സ്ത്രീശരീരത്തെ ചരക്കുവത്ക്കരിക്കുകയും അവളുടെ ആത്മാഭിമാനത്തെ ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന പരസ്യങ്ങള്‍, സീരിയലുകള്‍, വാര്‍ത്താവതരണങ്ങള്‍, സിനിമകള്‍ എന്നിവ അതിസാധാരണമെന്നോണം നാം സ്വീകരിച്ചു കൊണ്ടേ ഇരിക്കുന്നു. ദില്ലി പ്രതിഷേധത്തിന്റെ ബുള്ളറ്റിന്‍ കാണിക്കുന്നതിനിടയില്‍, ദേശീയ ചാനലുകളില്‍ പോലും ബാത്ത്റൂം ഫിറ്റിങ്സിന്റെയും മറ്റും കാമോത്തേജന പരസ്യങ്ങള്‍ നിറയുന്നതു കാണാം. കുളി ഒരു കാമോത്തേജന പ്രവൃത്തിയായാണ് സോപ്പിന്റെയെന്നതു പോലെ ബാത്ത്റൂം ഫിറ്റിങ്ങിന്റെ പരസ്യക്കാരും അവതരിപ്പിക്കുന്നത്. ഈ ബുള്ളറ്റിനുകള്‍ തന്നെ ഇത്തരം സ്ത്രീശരീര-ചരക്കുവത്ക്കരണക്കാരായിരിക്കും സ്പോണ്‍സര്‍ ചെയ്യുന്നത്. അത്യന്തം മനുഷ്യവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ പൈതൃക പിന്തുടര്‍ച്ചാ നിയമങ്ങളും ആണധികാര വ്യവസ്ഥകളും പുതിയ രീതിയില്‍ പുനരാവര്‍ത്തിക്കുകയും പുനപ്രക്ഷേപിക്കുകയും ചെയ്യുകയാണ്, നാടുവാഴിത്തത്തോടും മുതലാളിത്തത്തോടും കറ കളഞ്ഞ കൂറു പുലര്‍ത്തുന്ന ആനുകാലികങ്ങളും ദിനപത്രങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.

തെഹല്‍ക്ക അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു സര്‍വേ റിപ്പോര്‍ട് സുഭാഷിണി അലി ഉദ്ധരിക്കുന്നുണ്ട്. നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (ദില്ലി മഹാനഗരവും അതിനു ചുറ്റുമായി ഉത്തര്‍ പ്രദേശിലും ഹരിയാനയിലുമായി പരന്നു കിടക്കുന്ന ദ്രുതഗതിയില്‍ നഗരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശവും-ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്) പല തട്ടിലുള്ള പൊലീസുകാരോടാണ് ചോദ്യങ്ങള്‍ ചോദിച്ചത്. ഒന്നോ രണ്ടോ പേരൊഴിച്ച് എല്ലാവരും പറഞ്ഞ സമാനമായ ഒരു കാര്യം, അസാന്മാര്‍ഗിക ജീവിതം നയിച്ചു വന്നവരും സ്വയം കുറ്റം ചെയ്തവരും പിടിക്കപ്പെട്ടപ്പോള്‍ മാറ്റിപ്പറഞ്ഞവരും അച്ചടക്കമില്ലാത്തവരും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരും പിന്നെ വേശ്യകളുമാണ് സ്ത്രീ പീഡനത്തെ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നവരെന്നാണ്. നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ ഇപ്പോള്‍ നാഷണല്‍ റേപ്പ് കാപ്പിറ്റല്‍ റീജിയണ്‍ ആയി മാറിയിരിക്കുന്നുവെന്നാണ് സുഭാഷിണി പറയുന്നത്. 2012ല്‍ തന്നെ അറുനൂറിലധികം ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രത്തെ പിടിച്ചു കുലുക്കിയ ദില്ലി-ബസ് കൂട്ട ബലാത്സംഗത്തിനു ശേഷവും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. രണ്ടു കൂട്ട ബലാത്സംഗങ്ങളും മെട്രോ സ്റ്റേഷനില്‍ സ്ത്രീക്കു നേരെ പ്രായപൂര്‍ത്തിയെത്താത്ത ആണ്‍ കുട്ടികളുടെ കടന്നാക്രമണവും ആറു വയസ്സുകാരിയായ മകളെ മദ്യപാനിയായ അഛന്‍ തന്നെ ബലാത്സംഗം ചെയ്തതും, ബസിലെ കൂട്ട ബലാത്സംഗത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍, ദിവസക്കൂലിക്കാരായ സ്ത്രീകള്‍, വീട്ടു വേലക്കാരികള്‍ എന്നിവരെല്ലായ്പ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നു. ഇപ്പോള്‍ നടക്കുന്ന സമരവും അതിന്മേല്‍ പതിച്ചിട്ടുള്ള ശ്രദ്ധയും ഈ കാര്യത്തില്‍ എന്തെങ്കിലും ആശ്വാസം ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സ്ത്രീകള്‍ തന്നെയാണ് അവരുടെ മേലുള്ള ആക്രമണങ്ങള്‍ക്ക് മൂലകാരണം എന്ന സാമൂഹിക അബോധം അതിശക്തമായി നിലനില്‍ക്കുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഈ അവസ്ഥ അവരുടെ അരക്ഷിതത്വവും അവര്‍ക്കു മേലുള്ള അക്രമവും ഒരു പോലെ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വാസ്തവം.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ എന്നതു പോലെ വീടിനകത്തും കുടുംബത്തിനകത്തുമുള്ള ആക്രമണങ്ങള്‍ക്കുമെതിരെ(ഡൊമസ്റ്റിക് വയലന്‍സ്) ഇന്ത്യന്‍ പാര്‍ലമെന്റ് നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അധികാരപദവികളിലും നിയമ-ഭരണ ഉത്തരവാദിത്തങ്ങളിലും ഇരിപ്പുറപ്പിച്ചവര്‍ക്ക് ഇത്തരം കേസുകളോട് എന്തു മനോഭാവമാണ് ഉള്ളത് എന്നു പരിശോധിച്ചാല്‍ തികച്ചും തെറ്റായ സമീപനങ്ങളാണ് നിലനില്‍ക്കുന്നതും സജീവവുമെന്ന് ബോധ്യപ്പെടും. അശ്ലീലമായ പരാമര്‍ശങ്ങളും നോട്ടങ്ങളും, ബോധപൂര്‍വം നടത്തുന്ന ശരീര സ്പര്‍ശനങ്ങള്‍, കമന്റടി, കൂവിവിളികള്‍ എന്നിവയും നമ്മുടെ രാജ്യത്ത് സര്‍വസാധാരണമായി പൊതു സ്ഥലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിട്ടു വരുന്നു. ഇതൊന്നു പരാമര്‍ശിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ടതില്ലാത്ത വിധം നാം അംഗീകരിച്ചു കഴിഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കു നേരെ പുലര്‍ത്തുന്ന നിശ്ശബ്ദതയും സഹിഷ്ണുതയും ലൈംഗികാതിക്രമികള്‍ക്ക് വീരപരിവേഷം അണിയിക്കലുമാണ് നമ്മുടെ രീതികള്‍. സുരക്ഷയുടെ പേരില്‍, സ്ത്രീകള്‍ വീടുകളിലും ഹോസ്റ്റലുകളിലും പെണ്‍ സംവരണ സീറ്റുകളിലും കമ്പാര്‍ടുമെന്റുകളിലും തടവിലാക്കപ്പെട്ടിരിക്കുകയുമാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും കടുത്ത തോതിലാണ് നാം നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത്. പെണ്ണിന്റെ ചിരി മച്ചകം കേള്‍ക്കരുതെന്ന പഴമൊഴി തന്നെയാണിന്നും പ്രബലം. ആറു മണിക്ക് വീടെത്തിക്കൊള്ളണം; ഹോസ്റ്റല്‍ വാതിലടക്കും; ബസിലെ പൊതു സീറ്റിലിരിക്കരുത്; ജനറല്‍ കമ്പാര്‍ടുമെന്റില്‍ കയറരുത്, ഷെയര്‍ ഓട്ടോയില്‍ കയറരുത് എന്നീ വിലക്കുകളും നിര്‍ബന്ധങ്ങളും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. ജനിച്ച ഉടനെ തന്നെ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ച ശേഷം വ്യത്യസ്ത മനോഭാവത്തോടെയാണ് വളര്‍ത്തി വരുന്നത്. സ്വാഭാവികമായ സൗഹൃദങ്ങളും സ്നേഹങ്ങളും വിലക്കപ്പെട്ടിരിക്കുന്നു. ഇതു കാരണം, പ്രാകൃതികമായ ചോദനകളും വിചാരങ്ങളും തികച്ചും തെറ്റാണെന്ന അബോധമാണ് സ്ഥാപിക്കപ്പെടുന്നത്. ഈ അബോധം, പെണ്‍കുട്ടികളില്‍ അരക്ഷിതത്വവും ലൈംഗികത എന്നാല്‍ കുറ്റം മാത്രമാണെന്ന ധാരണയും പ്രബലമായി ഉറപ്പിച്ചെടുക്കുന്നു. ആണ്‍കുട്ടികളിലാകട്ടെ വിലക്കപ്പെട്ട കനി എന്ന നിലക്ക് ഏതു വിധേനയും നേടിയെടുക്കാനുള്ള ആന്തരികത്വരയും സജീവമാകുന്നു. ലൈംഗിക വിദ്യാഭ്യാസം ആണെങ്കില്‍ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്. ആരോഗ്യകരമായ ലൈംഗികത എന്നത് നമ്മുടെ ലക്ഷ്യങ്ങളില്‍ പോലും എവിടെയും കാണാനില്ല.

ദില്ലി കൂട്ട മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയാല്‍ എല്ലാമായി എന്ന വിധേനയാണ് ഉന്നത ന്യായാധിപന്മാരടക്കം പ്രതികരിക്കുന്നത്. കാര്യങ്ങളെ എത്ര എളുപ്പത്തിലാണ് നാം സമീപിക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകളാവശ്യമില്ല. സ്ത്രീകള്‍ക്ക് സാമൂഹിക തുല്യത ഇല്ലാതാക്കുന്നതില്‍; ഇത്തരം നിയന്ത്രണങ്ങളും പേടികളും അരക്ഷിതത്വ ബോധ-അബോധങ്ങളും മുഖ്യ പങ്കു വഹിക്കുന്നുവെന്നതാണ് വാസ്തവം. ഈ സംഭവങ്ങളുടെ മറവില്‍, വധശിക്ഷയെ സാമൂഹികമായി സാധൂകരിക്കാനും ന്യായീകരിക്കാനുമുള്ള പ്രവണതയാകട്ടെ അത്യന്തം അപലപനീയവുമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ പ്രസിദ്ധമായ എ ഷോര്‍ട് ഫിലിം എബൗട്ട് കില്ലിംഗി(കൊലപാതകത്തെ സംബന്ധിച്ച് ഒരു ഹ്രസ്വ ചിത്രം)ല്‍ ആവിഷ്ക്കരിക്കുന്നതു പോലെ, ഒരു പൗരനെ, മനുഷ്യനെ കൊല്ലാന്‍ ഭരണകൂടത്തിനോ നിയമവ്യവസ്ഥക്കോ അധികാരം ഉണ്ടെന്ന് കരുതുന്നത് തികച്ചും അസംബന്ധമാണ്. ജീവപര്യന്തം തടവിലിട്ടാല്‍, നാളെ പ്രതി പുറത്തു വരുമെന്നാണ് പലരും കരുതുന്നത്. നാളെ നിയമവ്യവസ്ഥ നിലനില്‍ക്കില്ല എന്ന അവിശ്വാസമാണ് ഈ ധാരണയിലേക്ക് നയിക്കുന്നത്. അത് കൂടുതല്‍ അപകടകരമാണ്. ഇന്നത്തെക്കാള്‍ മികച്ച നിയമവ്യവസ്ഥ വരും നാളുകളില്‍ നടപ്പിലാവും എന്ന ധാരണയായിരിക്കണം നമ്മെ നയിക്കേണ്ടത്. രാജ്യത്തെ തൊണ്ണൂറു ശതമാനം ബലാത്സംഗങ്ങളും ഇരകളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും തന്നെയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബലാത്സംഗത്തിന് വധശിക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍, അമ്മാമന്മാരും അച്ഛന്മാരും സഹോദരന്മാരും ഭര്‍ത്താക്കന്മാരും അയല്‍ക്കാരുമാണ് കുറ്റവാളികള്‍ എന്നറിയുമ്പോള്‍, വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്ന വാസ്തവം കണക്കിലെടുക്കുന്നില്ല. ഇത്തരം അവസരങ്ങളില്‍, ബലാത്സംഗം റിപ്പോര്‍ട് ചെയ്യപ്പെടുക തന്നെയില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസിനാണ് വധശിക്ഷ എന്ന വ്യവസ്ഥ നില നില്‍ക്കുന്നതിനാല്‍, മിക്കപ്പോഴും വധശിക്ഷ വിധിക്കപ്പെടാതിരിക്കാനാണ് സാധ്യത. അങ്ങിനെ വരുമ്പോള്‍, ബലാത്സംഗക്കേസുകളില്‍ ഒരു ശിക്ഷയും വിധിക്കപ്പെടുന്നില്ല എന്ന സ്ഥിതിയും സംജാതമായിക്കൂടായ്കയില്ല. ഇതിലും പ്രധാനപ്പെട്ട ഒരു പ്രശ്നം നിലനില്‍ക്കുന്നു. വളരെയധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് പൊലീസ് കസ്റ്റഡിയിലാണ്. മധുരയെയും റമീസാബിയെയും സുമന്‍ റാണിയെയും പോലീസുകാരാണ് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയത്. എണ്ണമറ്റ അനവധി കേസുകള്‍ വേറെയുമുണ്ട്. ഇവരെയും തൂക്കിക്കൊല്ലുമോ? തൊണ്ണൂറു ശതമാനം പോലീസുകാരും, സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പേടേണ്ടവരാണെന്ന പുരുഷവിശ്വാസത്തിനടിപ്പെട്ടവരാണെന്നതാണ് വാസ്തവം. സ്ത്രീ ശരീരത്തെ പ്രകൃതി നിര്‍മിച്ചിരിക്കുന്നതു തന്നെ പുരുഷന് കേറിക്കളിക്കാനാണെന്ന മനോഭാവമാണ് പ്രബലമായുള്ളത്.

പൊലീസും ഇതില്‍ നിന്ന് മുക്തരല്ല. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തവരെയും അവരുടെ വീരനേതാവിനെയും മൂന്നു തവണ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും അതേ നേതാവിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന സംസ്ഥാനവും ഇന്ത്യയിലാണെന്നതും മറന്നു പോകരുത്. മണിപ്പൂരിലും കശ്മീരിലും ആര്‍മി, എഎഫ്എസ്പിഎ 1958(കാക്കി ധാരികള്‍ക്കുള്ള പ്രത്യേക നിയമം)ന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ലൈംഗികാതിക്രമങ്ങള്‍, പുറം ലോകത്ത് ആരും ചോദ്യം ചെയ്യുന്നില്ല. കാക്കിധാരികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം കൊലപ്പെടത്തി പൂര്‍ണനഗ്നയാക്കി മനോരമാദേവിയുടെ മൃതദേഹം റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്, ഹോബം പബന്‍ കുമാറിന്റെ ഡോക്കുമെന്ററിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറോം ശര്‍മിള വര്‍ഷങ്ങളായി ഈ ക്രൂരനീതിക്കെതിരെ ഉപവാസസമരത്തിലാണ്. മണിപ്പൂരിലെ പൊലീസ് ആസ്ഥാനത്തിനു മുമ്പില്‍, അമ്മമാര്‍ പൂര്‍ണ നഗ്നകളായി സമരം നടത്തിയതു തന്നെ ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന ബാനര്‍ മുന്നിലുയര്‍ത്തിയായിരുന്നു.

ദേശീയതയും മറ്റ് ഭ്രാന്തന്‍ രാഷ്ട്രീയ-വര്‍ഗീയ മഹാഖ്യാനങ്ങളും ഇത്തരം അക്രമങ്ങളെ മഹത്വവത്ക്കരിച്ചു കൊണ്ടേ ഇരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ അപമാനങ്ങളിലൊന്നായ മേജര്‍ രവിയുടെ കീര്‍ത്തിചക്രയില്‍ ബലാത്സംഗം മഹത്വവത്ക്കരിക്കപ്പെടുന്നതോര്‍ക്കുക. കശ്മീരിലെ കുനാന്‍ പോഷ്പോരയില്‍ അമ്പത്തിമൂന്ന് സ്ത്രീകളെയാണ്, 1991 ഫെബ്രുവരി 23ന് നാലാം രജപുത്താന റൈഫിള്‍ പട്ടാളക്കാര്‍ മാനഭംഗപ്പെടുത്തിയത്. ഈ പ്രദേശത്തുള്ളവര്‍ ഇരുപത്തിയൊന്ന് വര്‍ഷത്തിനു ശേഷം ഇപ്പോഴും സാമൂഹ്യമായ ബഹിഷ്ക്കരണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. കല്യാണാലോചനകള്‍ മിക്കവാറും മുടങ്ങാറാണ് പതിവ്. ഖൈര്‍ലാഞ്ചി എല്ലാവരും മറന്നുപോയോ? ദളിത് വിഭാഗത്തില്‍ പെട്ട സുരേഖ ഭോട്മാംഗെ എന്ന അമ്മയും മകളും ഒന്നിച്ചാണ് ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടതും വധിക്കപ്പെട്ടതും. ബലാത്സംഗം ഒറ്റപ്പെട്ട കാര്യമല്ല എന്നാണിതെല്ലാം തെളിയിക്കുന്നത്.

ഇന്ത്യന്‍ സമൂഹമനസ്സിന്റെ ആഴത്തില്‍ നിലനില്‍ക്കുന്ന അക്രമോത്സുകതയാണ് പ്രധാന പ്രശ്നം. നിശ്ശബ്ദവും ശബ്ദായമാനവുമായ ആക്രമണങ്ങള്‍ക്കാണ് സ്ത്രീകളും പുരുഷന്മാരും ദിനം തോറും വിധേയരായിക്കൊണ്ടിരിക്കുന്നത്. ദില്ലി ബസില്‍ ആക്രമിക്കപ്പെട്ടത് പെണ്‍കുട്ടി മാത്രമായിരുന്നില്ല, അവളുടെ കൂട്ടുകാരന്‍ കൂടിയായിരുന്നു. അയാള്‍ തലനാരിഴ കൊണ്ടാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. നമ്മുടെ പ്രതിഷേധം അയാളെക്കൂടി രക്ഷിക്കാനുതകുന്നതാകണം. 1995ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ നൈ സാഹ്നിയെ അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ ശര്‍മ തുണ്ടുകളാക്കി, തണ്ടൂരി അടുപ്പിലിട്ടാണ് കത്തിച്ചു കരിച്ചത്. പോലീസ് ഐജിയുടെ മകനായ സന്തോഷ് കുമാര്‍ സിംഗ് ഇരുപത്തഞ്ചുകാരിയായ നിയമവിദ്യാര്‍ത്ഥിനി പ്രിയദര്‍ശിനി മാട്ടുവിനെ ബലാത്സംഗം ചെയ്തു കൊന്നതും; ഹരിയാനയിലെ കോണ്‍ഗ്രസ് രാജ്യസഭാംഗത്തിന്റെ മകനായ സിദ്ധാര്‍ത്ഥ് വസിഷ്ഠ് എന്ന മനുശര്‍മ, മോഡലായ ജസീക്കാലാലിനെ ഒരു പാര്‍ട്ടിക്കിടെ വെടി വെച്ചു കൊന്നതും മറ്റും ദില്ലിയിലും പരിസരപ്രദേശത്തും തന്നെ. ദില്ലി ഇന്ത്യയുടെ തലസ്ഥാനമാകുന്നത് ഇക്കാര്യം കൊണ്ടു കൂടിയാണെന്നു തോന്നുന്നു.

ബലാത്സംഗങ്ങളും അക്രമങ്ങളും നിറഞ്ഞ ഒരു മഹദ്രാഷ്ട്രത്തിന്റെ തലസ്ഥാനം അതിന്റെ "മേന്മ" നിലനിര്‍ത്തണമല്ലോ! ഇത്തരം നിരവധി വൈരുദ്ധ്യങ്ങള്‍ ആലോചനയിലേക്ക് ഇടിച്ചു കയറുന്നുണ്ടെങ്കിലും, ദില്ലിയില്‍ നടന്ന സമരം അസാധാരണം തന്നെയായിരുന്നു എന്നത് വീണ്ടും വീണ്ടും എടുത്തു പറയേണ്ടതാണ്. നേതാവില്ലാത്ത, സമരപരിഹാരം പോലും വ്യക്തമല്ലാത്ത, ആഹ്വാനമില്ലാത്ത ആ പന്ത്രണ്ടായിരം പേരുടെ അരാജകത്വ വാഴ്ച; ആവേശകരം തന്നെയാണ്. ജനുവരി ഇരുപത്താറിന് ടാങ്കുകളും ടാബ്ലോകളും കടന്നു പോകുന്ന ആ രാജവീഥിയെ സ്വാതന്ത്ര്യത്തിന്റെ റിപ്പബ്ലിക്കാക്കി മാറ്റിയത് ഈ സമരമായിരുന്നു എന്നതാണ് വാസ്തവം. പട്ടാളടാങ്കുകള്‍ മരണത്തിന്റെ പ്രതീകങ്ങളാണ്. സമരമാകട്ടെ പ്രത്യാശയുടെയും ഭാവനയുടെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ആവിഷ്ക്കാരവുമാണ്. ദില്ലിയും രാജ്പഥും റെയ്സിന ഹില്ലും ഇന്ത്യാ ഗേറ്റും എല്ലാവരുടേതുമായിക്കഴിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ഈ സമരക്കാഴ്ചകള്‍ നല്‍കിയത്. പ്രതിഷേധത്തിനിടെ അക്രമം ആരംഭിച്ചതു പോലും പോലീസിന്റെ നടപടികളില്‍ നിന്നാണ്. പോലീസ് കടന്നുകയറ്റത്തിനെതിരായ ചെറുത്തു നില്‍പു മാത്രമായിരുന്നു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമങ്ങള്‍. അതില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, സമൂഹത്തെയാകെ ഭീതി ഭരിക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. എല്ലാവരും അവരവരുടെ സുരക്ഷിത താവളങ്ങളിലേക്ക് ഓടിയൊളിക്കുന്നു. അതിനു പകരം എല്ലാവരും പുറത്തേക്കിറങ്ങിയ കാഴ്ചയാണ് ആവേശകരം. ഇതു തന്നെയാണ് പോംവഴിയും.

ജനസംഖ്യയില്‍ പൊലീസിന്റെ അനുപാതം കൂട്ടണമെന്ന ആവശ്യമല്ല പ്രധാനം. എല്ലാ പൊതു/സ്വകാര്യ ഇടങ്ങളും ജനാധിപത്യ വാദികള്‍ പിടിച്ചടക്കണമെന്നതാണ് പരിഹാരം. രാത്രികള്‍ അക്രമികള്‍ക്കു മാത്രമായി വിട്ടുകൊടുക്കേണ്ടതില്ല. അത് എല്ലാവരും വീണ്ടെടുക്കട്ടെ. ബസിലും മെട്രോയിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഓഫീസുകളിലും സിനിമാശാലകളിലും മാളുകളിലും മള്‍ട്ടിപ്ലെക്സുകളിലും വീടുകളിലും മാത്രമല്ല, പബ്ബുകളിലും ബാറുകളിലും വരെ സ്ത്രീകള്‍ നിറയട്ടെ. എല്ലാ സ്ഥലവും എല്ലാവരുടേതാണ്. നാം തന്നെ നമ്മുടെ രക്ഷകര്‍. പിന്തിരിഞ്ഞോടിയാല്‍, ഇരുപത്തിമൂന്നുകാരിയായ ആ അജ്ഞാതയുവതിയോട് അഞ്ച് അക്രമികള്‍ - ശര്‍മ, ശര്‍മ, താക്കൂര്‍, ഗുപ്ത, സിംഗ് - ചോദിച്ച ആ ചോദ്യം സാധൂകരിക്കപ്പടുകയാണ് ചെയ്യുക. അവര്‍ അവളോട് ചോദിച്ചത് രാത്രി ഒമ്പതു മണിക്ക് നീ എന്തിനാണ് കൂട്ടുകാരനുമൊത്ത് മുനീര്‍ക്കയില്‍ ബസ് കാത്തു നിന്നത് എന്നായിരുന്നു. അത്തരം ഒരു ചോദ്യം ഇനിയാരും ചോദിക്കരുത്. സൗഹൃദങ്ങളിലൂടെയും ഐക്യദാര്‍ഢ്യങ്ങളിലൂടെയും നമുക്കിന്ത്യയെ വീണ്ടെടുക്കാം. രാഷ്ട്രത്തിന്റെയും ദില്ലിയുടെയും പരിഹാസ്യതയെ ഈ ഐതിഹാസിക സമരം മായ്ച്ചു കളഞ്ഞിരിക്കുന്നു. കടുത്ത ആക്രമണം നേരിട്ടിട്ടും ജീവിതത്തിന്റെ പ്രത്യാശ വിട്ടുകൊടുക്കാതെ ധീരയായി തുടരുന്ന ആ ഇരുപത്തിമൂന്നുകാരിയുവതിയെ സംബന്ധിച്ച് ബിജെപി നേതാവ് സുഷമാസ്വരാജ് നടത്തിയ പ്രസ്താവന - ഉസ്ക്കി സിന്ദഗി മൗത്ത് സേ ബദ്താര്‍ ഹോ ചുക്കി ഹൈ/അവളുടെ ജീവിതം മരണത്തേക്കാള്‍ കഷ്ടമാണ് - അത്യന്തം അപലപനീയമാണെന്നു മാത്രമല്ല, പുരുഷാധികാരവ്യവസ്ഥയുടെ സദാചാര ധര്‍മ സംഹിതകളെ ഉള്‍വഹിക്കുന്നതുമാണ്. നീലക്കുയില്‍ മുതല്‍ക്കുള്ള മലയാള സിനിമകളിലും മറ്റിന്ത്യന്‍ സിനിമകളിലും "പിഴച്ചതും" മാനഭംഗം ചെയ്യപ്പെട്ടതും അവിഹിത ഗര്‍ഭം പേറിയവരുമായ സ്ത്രീകള്‍ കഥാന്ത്യത്തിനുമുമ്പ് മരണപ്പെട്ടു പോകുന്നതായി തിരക്കഥാ മഹാഖ്യാനത്തില്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗവാര്‍ത്തകളിലെ സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്ന് മമതാബാനര്‍ജി ഉത്തരവിട്ടതും സമാനമായ പീഡനമുറകള്‍ തന്നെ. ഇന്ത്യന്‍ സ്ത്രീ രാഷ്ട്രീയത്തിന്റെ തെറ്റായ മാതൃകകളാണ് ഇത്തരക്കാര്‍ എന്നാണീ പ്രസ്താവനകള്‍ തെളിയിക്കുന്നത്. ബലാത്സംഗം ചെയ്യുന്ന പുരുഷന്മാരുടെ ലിംഗം മുറിച്ചു കളഞ്ഞാല്‍ പരിഹാരമായെന്നു വിശ്വസിക്കുന്ന ശുദ്ധഗതിക്കാരുമുണ്ട്. ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം കണ്ടന്ധാളിച്ചവരും ഇക്കൂട്ടത്തിലുണ്ടാവും.

ബലാത്സംഗത്തിന് ലൈംഗികാനന്ദവുമായി ബന്ധമില്ല എന്നതാണ് വാസ്തവം. ഇണയുടെ സമ്മതവും ആസക്തിയും സഹകരണവും കൂടിയുണ്ടാകുമ്പോഴേ ലൈംഗികാനന്ദം ലഭിക്കുകയുള്ളൂ. ബലാത്സംഗത്തിലുള്ളത് സ്ത്രീയെ അവഹേളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുക എന്ന പ്രക്രിയയാണ്. താന്‍ ലൈംഗികാതിക്രമത്തിന് വിധേയയായിരിക്കുന്നുവെന്നും തന്റെ ചാരിത്രം നഷ്ടമായിരിക്കുന്നു എന്നും ഇനി ജീവിതം നാശമായി എന്നും സ്ത്രീയെക്കൊണ്ട് തോന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ബലാത്സംഗത്തിനുള്ളത്. പരപീഡനാത്മകത(സാഡിസം)യാണ് ഇത്തരം അക്രമത്തിലേക്ക് ഒരാളെ/പലരെ നയിക്കുന്നത്. അതിനെ സാധൂകരിക്കലോ ന്യായീകരിക്കലോ നിര്‍വഹിക്കലോ ആയിരിക്കും, ബലാത്സംഗം ചെയ്യപ്പെട്ടവളുടെ ജീവിതം നാശമായി എന്ന പൊതുപ്രസ്താവവും പൊതു ബോധനിര്‍മിതിയും. ബലാത്സംഗത്തിനെതിരായ അവബോധം ഇത്തരം സാമൂഹിക ബോധാബോധങ്ങള്‍ക്കുമെതിരായിരിക്കണം.

ആരുടെ ജീവനും മറ്റൊരാളുടേതിനേക്കാള്‍ പ്രധാനമോ ചെറുതോ അല്ല. എല്ലാവരും മനുഷ്യജീവിതത്തിന്റെ മനോഹര പ്രതീകങ്ങള്‍ തന്നെ. മാധവിക്കുട്ടി പറഞ്ഞതു പോലെ, ഡെറ്റോളിട്ട് കഴുകിക്കഴിഞ്ഞതിനു ശേഷം സാധാരണ ജീവിതം തുടരാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയും വേണം. എങ്കിലേ പൂര്‍വാധികം ശക്തിയോടെ, അക്രമികള്‍ക്കെതിരായ പ്രതിരോധം ഫലവത്താക്കാന്‍ കഴിയുകയുള്ളൂ. സിതാര എസിന്റെ അഗ്നി എന്ന കഥയിലെ നായിക ഇത്തരത്തില്‍ ധൈര്യം വീണ്ടെടുക്കുന്നതു കാണാം. അതല്ലാതെ, ഋതുപര്‍ണോഘോഷിന്റെ ദഹനില്‍, കടന്നാക്രമണത്തിനു വിധേയയായവള്‍ ചെറുത്തുനില്‍പ്പിന് തയ്യാറാകുമ്പോള്‍ അവളെ പിന്തിരിപ്പിക്കുന്നതു പോലുള്ള ചീഞ്ഞ സമൂഹമല്ല നമുക്കിനി വേണ്ടത്. സ്ത്രീകള്‍ രാഷ്ട്രീയാധികാരമടക്കമുള്ള സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ധാരാളമായി കടന്നുവരുന്നതിനെ ചെറുക്കുന്ന അബോധമാണ് ബലാത്സംഗത്തിലൂടെ വീണ്ടും വ്യവസ്ഥാപനപ്പെടുന്നത്.

പുറത്തിറങ്ങുന്ന സ്ത്രീകളുടെ വേഷധാരണം ശരിയല്ല എന്നും അവര്‍ മൂര്‍ദ്ധാവില്‍ സിന്ദൂരം തൊട്ടില്ല എന്നും ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസ്, സ്ത്രീകളെ വീടുകളിലൊതുക്കാനുള്ള മര്‍ദനപദ്ധതിയുടെ പ്രയോക്താക്കള്‍ തന്നെ. നിയോ ലിബറലിസം, സൈനികവത്ക്കരണം, ദേശീയത, വളര്‍ച്ചയും വികസനവും എന്നീ മര്‍ദകയാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പമാണ് സ്ത്രീയെ കേവലം ലൈംഗികശരീരം അഥവാ ചരക്ക് മാത്രമാക്കി സങ്കോചിപ്പിക്കുന്ന അതിയാഥാര്‍ത്ഥ്യപദ്ധതിയും നടപ്പിലാവുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബലാത്സംഗങ്ങളോട് കാണിക്കുന്ന വിട്ടുവീഴ്ചാ മനോഭാവവും ആഘോഷരീതിയുമാണ്, ബലാത്സംഗങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാനിടയാക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ നിശ്ശബ്ദരാക്കുന്ന പോലീസുകാര്‍, പട്ടാളക്കാര്‍, മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, ഭരണക്കാര്‍, ജഡ്ജിമാര്‍, വക്കീലന്മാര്‍, ആസൂത്രണവിദഗ്ദ്ധര്‍ എന്നിവര്‍ക്കെതിരായ സാമൂഹ്യ പ്രതിരോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ദില്ലി സമരം സാമൂഹിക ഭീതിയിലേക്കല്ല സാമൂഹിക ഭീതിരാഹിത്യത്തിലേക്കായിരിക്കണം നമ്മെ നയിക്കേണ്ടത്.

*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക


WEDNESDAY, JANUARY 9, 2013

പഞ്ചസാരവില നിയന്ത്രണവും സര്‍ക്കാര്‍ കൈവിടുന്നു


ഇന്ധന സബ്സിഡി പൂര്‍ണമായും ഒഴിവാക്കുമെന്ന്പ്രഖ്യാപിച്ച യുപിഎ സര്‍ക്കാര്‍ ഇക്കൊല്ലം മറ്റൊരു ആഘാതംകൂടി ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുന്നു. പഞ്ചസാര മില്ലുകളില്‍നിന്ന് ലെവി പഞ്ചസാര ശേഖരിച്ച് റേഷന്‍കടകളിലൂടെ വിതരണംചെയ്യുന്ന സംവിധാനം നിര്‍ത്തണമെന്ന സി രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള നടപടി ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചസാരവില നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ലെവി പഞ്ചസാരയ്ക്ക് മില്ലുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിലയില്‍ രണ്ടു രൂപ വര്‍ധന വരുത്താനാണ് ആലോചന. ഇതിനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് 22 രൂപയായി ലെവി വില നിശ്ചയിക്കാനും ആലോചനയുണ്ട്. ഇക്കൊല്ലംതന്നെ അത് നടപ്പാക്കും.

മഹാരാഷ്ട്രകേന്ദ്രമായ പഞ്ചസാര ലോബി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തില്‍ ലെവി പഞ്ചസാരയുടെ വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. പഞ്ചസാര മില്ലുകള്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരയില്‍ 10 ശതമാനം ലെവിയായി സര്‍ക്കാരിലേക്ക് നല്‍കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. സര്‍ക്കാര്‍ 19.40 രൂപയ്ക്ക് മില്ലുകളില്‍ നിന്ന് പഞ്ചസാര വാങ്ങി കിലോഗ്രാമിന് 13.50 രൂപയ്ക്ക് റേഷന്‍കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നല്‍കുന്നു. ഇതിനായി വേണ്ടിവരുന്ന അധികച്ചെലവ് ഗവണ്‍മെന്റ് സബ്സിഡിയായി നല്‍കുകയാണ്. ഈ സംവിധാനം നിര്‍ത്തണമെന്നും പഞ്ചസാരക്കുമേലുള്ള നിയന്ത്രണം പൂര്‍ണമായും എടുത്തുകളയണമെന്നുമാണ് രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശ. ലെവി സംവിധാനം എടുത്തുകളഞ്ഞാല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പഞ്ചസാര കിട്ടാതാകും. പഞ്ചസാര മില്ലുകള്‍ക്ക് കോടികളുടെ അധികവരുമാനവും ലഭിക്കും.

റേഷന്‍കടകളിലൂടെ ഇപ്പോള്‍ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വില ഇരട്ടിയാക്കാനും ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇപ്പോഴത്തെ വില 13.50 രൂപയാണ്. ഇത് 23 രൂപയെങ്കിലുമാക്കാനാണ് നീക്കം. സബ്സിഡിയിനത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുക ഇതോടെ പൂര്‍ണമായും ലാഭിക്കാന്‍ കഴിയും. ലെവി പഞ്ചസാര ശേഖരണം നിര്‍ത്തലാക്കുന്നതോടെ പഞ്ചസാരയുടെ വില പൂര്‍ണമായും വിപണിയുടെ നിയന്ത്രണത്തിലാകും. ഇപ്പോള്‍ 42 മുതല്‍ 45 രൂപ വരെയാണ് ഒരു കിലോ പഞ്ചസാരയുടെ പൊതുവിപണിയിലെ വില. 27 ലക്ഷം ടണ്‍ പഞ്ചസാരയാണ് റേഷന്‍ കടകളിലൂടെ ഒരു വര്‍ഷം വിതരണം ചെയ്യുന്നത്. ലെവി സംവിധാനം അവസാനിപ്പിക്കുന്നതോടെ ഇന്നത്തെ വിപണി നിലവാരമനുസരിച്ച് 6000 കോടി രൂപയുടെ അധികവരുമാനം പഞ്ചസാര മില്ലുകള്‍ക്ക് ഒരു വര്‍ഷം ലഭിക്കും. ഇക്കൊല്ലം 2.30 കോടി ടണ്‍ പഞ്ചസാര ഉല്‍പാദനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.60 കോടി ടണ്‍ ആയിരുന്നു ഉല്‍പ്പാദനം. ആഭ്യന്തര ഉപഭോഗത്തിന് 2.2 കോടി ടണ്‍ മതിയാകുമെന്നാണ് ഏകദേശ കണക്ക്. ബീവറേജസ്, ഔഷധ നിര്‍മാണ വ്യവസായങ്ങള്‍ക്കും ഭക്ഷ്യസംസ്കരണ മേഖലയിലുമാണ് പഞ്ചസാരയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത്. ലോകത്തെ പഞ്ചസാര ഉല്‍പാദനത്തിന്റെ 17 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നാല് ശതമാനവും.

ഭൂസമരവും യുഡിഎഫും

രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചു. പതിനാലു സമരകേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു. ഇനി ഒരു വാരം പിന്നിടുമ്പോള്‍ നൂറു സമരകേന്ദ്രങ്ങളില്‍ക്കൂടി കൊടികളുയരും; കുടിലുകളും. അങ്ങനെ ഭൂസമരം പടരും. സമരത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പോകുന്ന മിച്ചഭൂമിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുളള അടവാണ് ഈ സമരം എന്നാണ്് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ ആക്ഷേപം. അദ്ദേഹം ഒരു കണക്കും പറയുന്നു. 2.33 ലക്ഷംപേരാണത്രേ, ഭൂമിയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കാകെ മൂന്ന്, നാലു സെന്റ് ഭൂമി നല്‍കാന്‍ 7735 ഏക്കര്‍ ഭൂമി വേണം. ഇതിനുളള തയ്യാറെടുപ്പിലാണത്രേ സര്‍ക്കാര്‍. എല്‍ഡിഎഫിനു ചെയ്യാന്‍ കഴിയാതെ പോയത് യുഡിഎഫ് ചെയ്യുന്നതിലുളള പരിഭ്രാന്തിമൂലമാണത്രേ ഇപ്പോള്‍ സമരം ചെയ്യുന്നത്.

എന്നാല്‍ ഈ ഭൂമിയാകെ ഏറ്റെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ് എന്ന് അദ്ദേഹം മിണ്ടുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സെന്റ് ഭൂമിപോലും അധികമായി ഏറ്റെടുത്തിട്ടുമില്ല. മൂന്നു നാലു സെന്റുവീതം മതി ഭൂരഹിതര്‍ക്ക് എന്ന് എങ്ങനെയാണ് തീരുമാനമെടുത്തത്? വിതരണം ചെയ്യാന്‍ പോകുന്നുവെന്ന് അടൂര്‍ പ്രകാശ് പറയുന്ന 7735 ഏക്കറിന്റെ എത്രയോ മടങ്ങാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമി. അതില്‍ 11,000 ഏക്കര്‍ പൊതുവിതരണത്തിനു വേണ്ടി നീക്കിവെച്ചുവെന്ന് മുന്‍ റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമി ലഭിക്കുന്നതിന് ഭൂരഹിതരോട് രജിസ്റ്റര്‍ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നീക്കിവെച്ച ഭൂമിയിലല്ല ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇനിയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതോ തിരിമറികള്‍ തടയേണ്ടതോ ആയ ഭൂമിയിലാണ്. മാത്രമല്ല, സമരത്തിന്റെ ഈ ഘട്ടത്തില്‍ ഭൂമി പിടിച്ചെടുക്കുന്നുമില്ല. സര്‍ക്കാരിന് മിച്ചഭൂമി ചൂണ്ടിക്കാണിക്കുകയേ ചെയ്യുന്നുളളൂ. പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കൂടി പങ്കെടുക്കേണ്ട സമരമാണിത്.

ഏതൊക്കെ ഭൂമിയിലാണ് സമരഭടന്മാര്‍ പ്രവേശിക്കുന്നത്?

ഒന്ന്, മിച്ചഭൂമിയായിട്ടും, നിയമക്കുരുക്കുകള്‍ ഇല്ലാതിരുന്നിട്ടും മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതുവരെ ഏറ്റെടുക്കാത്ത ഭൂമിയുണ്ട്. വിസ്തൃതിയില്‍ വളരെയേറെ വരില്ലെങ്കിലും ശ്രദ്ധക്കുറവു കൊണ്ട് ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആരുടെയും അല്ലാതായി തുടരുന്നത് അനുവദിക്കാനാവില്ല.

രണ്ട്, ഇനിയും ഏറ്റെടുക്കാനുളള മിച്ചഭൂമിയില്‍ നല്ല പങ്കും കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. 20 വര്‍ഷത്തിലേറെ പഴക്കമുളള 1409 കേസുകള്‍ താലൂക്ക് ബോര്‍ഡുകളിലുണ്ട്. ഹൈക്കോടതിയില്‍ മറ്റൊരു 343 കേസുണ്ട്. ഇവയില്‍ ഉള്‍പ്പെട്ട ഭൂമിയുടെ വിസ്തൃതി 73,425 ഏക്കര്‍ ആണ്. ഇത്രകാലം കേസുകള്‍ കെട്ടിക്കിടന്നതിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദികള്‍ എന്ന് ഞങ്ങള്‍ പറയില്ല. ഈ കേസുകള്‍ തീര്‍പ്പാക്കി ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ ഇനി അമാന്തം പാടില്ല. ഈ ഭൂമികളില്‍ പ്രവേശിച്ച് അതു ചൂണ്ടിക്കാണിക്കുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ലല്ലോ. ആലപ്പുഴയിലെ സമരകേന്ദ്രമായ കൈനകരിയിലെ പൂപ്പളളി മിച്ചഭൂമി ഈ ഇനത്തില്‍ പെട്ടതാണ്.

മൂന്ന്, നിലവിലുളള നിയമപ്രകാരം പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഒരു കുടുംബത്തിനോ സ്ഥാപനത്തിനോ അവകാശമില്ല. ഇതു മറികടക്കുന്നതിനു വേണ്ടി ഭൂമി ബിനാമിപ്പേരിലാക്കുകയോ മറിച്ചുവില്‍ക്കുകയോ ആയിരുന്നു, അടുത്തകാലം വരെ പതിവ്. എന്നാലിപ്പോള്‍ ഒരു പുതിയ പ്രവണത വന്നിരിക്കുകയാണ്. ഭൂമാഫിയ - അതില്‍ കോര്‍പറേറ്റുകളും റിയല്‍ എസ്റ്റേറ്റുകാരും പെടും - നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തം പേരിലോ പലരുടെ പേരിലോ വാങ്ങിക്കൂട്ടുകയാണ്.

പുതിയൊരു ഭൂകേന്ദ്രീകരണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. വയലുകളാണ് അവരുടെ മുഖ്യലക്ഷ്യം. വയലുനികത്താന്‍ പാടില്ലാത്തതുകൊണ്ട് കരഭൂമിയെ അപേക്ഷിച്ച് വയലുകളുടെ വില വളരെ താഴ്ന്നതാണ്. ചുളുവിലയ്ക്ക് ഇവയും ചതുപ്പുകളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഇവ നികത്തി മറിച്ചുവില്‍ക്കുമ്പോള്‍ വമ്പന്‍ ലാഭം നേടാന്‍ ഭൂ മാഫിയയ്ക്ക് കഴിയും. ഞാന്‍ സമരം ഉദ്ഘാടനം ചെയ്ത ആറന്മുള പുഞ്ചപ്പാടം ഇതിനു നല്ല ഉദാഹരണമാണ്. എ കെ ആന്റണി കേരളം ഭരിക്കുന്ന കാലത്താണ് എബ്രഹാം കലമണ്ണില്‍ എന്നയാള്‍ വയലുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. പുതുതായി ആരംഭിക്കുന്ന ഏയ്റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. അക്കാലത്ത് നൂറു രൂപയായിരുന്നത്രേ സെന്റിനു വില. കൂടുതല്‍ ഭൂമി വാങ്ങിയപ്പോള്‍ വിലയും കുറച്ചുയര്‍ന്നു. എന്നാല്‍ അയ്യായിരം രൂപയ്ക്കപ്പുറം സെന്റിനു നല്‍കിയിട്ടില്ല. അങ്ങനെ 232 ഏക്കര്‍ വാങ്ങിയതിന് ആകെ ചെലവാക്കിയത് അഞ്ചോ ആറോ കോടി രൂപയാണ്. ഈ ഭൂമിയാണ് വിമാനത്താവളം ഉണ്ടാക്കാന്‍ 51 കോടി രൂപയ്ക്ക് കെജിഎസ് എന്ന സ്ഥാപനത്തിന് മറിച്ചുവിറ്റത്. 232 ഏക്കര്‍ വയലു മുഴുവന്‍ നികത്തിയിട്ടില്ല. കുറേ ഭാഗമേ ഇപ്പോഴും നികത്താന്‍ കഴിഞ്ഞിട്ടുളളൂ. ഇതു മുഴുവന്‍ നികത്തിക്കഴിഞ്ഞാല്‍ വില പതിന്മടങ്ങ് ഉയരാന്‍ പോവുകയാണ്. ഭൂമിയുടെ വിലയടക്കം 2000 കോടി രൂപയുടെ മുടക്കുമുതലുളള വിമാനത്താവളക്കമ്പനിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അറിയുന്നത്. വിമാനത്താവളം വരട്ടെ, വരാതിക്കട്ടെ. കെജിഎസ് കമ്പനിയ്ക്ക് ലഭിക്കാന്‍ പോകുന്ന ലാഭം എത്ര ഭീമമെന്നു നോക്കൂ.

രണ്ടു നിയമങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്.

1) പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ഭൂമി ഒരു കുടുംബത്തിനു കൈവശം വെയ്ക്കാനാവില്ല. ഇതിലേറെ ഭൂമി കൈവശമുണ്ടായിരുന്നവരുടെ പക്കല്‍നിന്നും വയലുകള്‍ വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ടും അല്ലാതെയും വാങ്ങിച്ച മൂന്നൂറ് ഏക്കറിലേറെ വയലുകള്‍ കെജിഎസ് കമ്പനിയുടെ കൈവശമുണ്ട്. പതിനഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഇവര്‍ക്കും അവകാശമില്ല.

2) ആര്‍ക്കെങ്കിലും നെല്‍വയല്‍ നികത്തണമെങ്കില്‍ പഞ്ചായത്തുതല കമ്മിറ്റി ശുപാര്‍ശ ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ/സംസ്ഥാനതല കമ്മിറ്റികള്‍ അംഗീകരിക്കണം. ഇതാണ് നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു നടപടിക്രമവും പാലിച്ചിട്ടില്ല.

കേരള ഭൂവിനിയോഗ നിയമപ്രകാരവും നെല്‍വയലുകള്‍ നികത്താന്‍ പാടില്ല. എന്നാല്‍ ആറന്മുളയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളത്തില്‍ നൂറു മീറ്റര്‍ വീതിയില്‍ വയലുകള്‍ നികത്തിക്കഴിഞ്ഞു. കേരളത്തിലുളള എല്ലാ റിയല്‍ എസ്റ്റേറ്റ് ആന്റ് ഡെവലപ്പേഴ്സും ഇത്തരത്തില്‍ വയലുകള്‍ വാങ്ങി സ്വന്തം പേരിലാക്കിയിട്ടുണ്ട്. മുന്‍ക്രിക്കറ്റ് താരം കപില്‍ദേവ് കൂടി ഡയറക്ടറായ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി വാങ്ങിക്കൂട്ടിയ പൊക്കാളി നിലത്താണ് എറണാകുളത്ത് കൊടികുത്തിയത്. പക്ഷേ, ആറന്മുളയില്‍ നിന്ന് വ്യത്യസ്തമായി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയല്ല, ബിനാമികളുടെ പേരിലാണ് ഭൂമി. കോട്ടയത്തെ മെത്രാന്‍ കായലും ഇതുപോലൊരു പ്രദേശമാണ്. ഇത്തരം ഭൂമികള്‍ ചൂണ്ടിക്കാണിക്കുന്നതിനോട് ആര്‍ക്കാണ് എതിര്‍പ്പുണ്ടാകേണ്ടത്? നാല,് ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതി സംബന്ധിച്ച് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടല്ലോ. ഹാരിസണിന്റെ പ്ലാന്റേഷന്‍സിന്റെ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിനു വിറ്റത് വലിയ വിവാദമായിരുന്നു. പാട്ടവ്യവസ്ഥകള്‍ എസ്റ്റേറ്റുടമകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും വിവാദമായിത്തീര്‍ന്നത് കേരളത്തിലെ ഏറ്റവും വലിയ രണ്ട് എസ്റ്റേറ്റ് ഉടമകളുടെ ഭൂതിരിമറിയാണ്. ടാറ്റ അനധികൃതമായി വലിയൊരു വനമേഖല കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിയമസഭാ സമിതിയടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇത്തരം വനഭൂമി തങ്ങളുടെ കൈവശമില്ല എന്ന നിലപാടാണ് ടാറ്റയുടേത്.

കൃത്യമായി അളന്നാലേ പൂര്‍ണമായി തെളിവുകള്‍ ഉണ്ടാകൂ. എന്നാല്‍ ഇത്രപോലും തര്‍ക്കത്തിനിടയില്ലാത്ത ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുടെ കാര്യത്തില്‍പ്പോലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൈവശമുളള 54,943 ഏക്കര്‍ മൂന്ന് ആധാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉളളത്. ഇതില്‍ 25,630 ഏക്കര്‍ വരുന്ന ഒരു ആധാരം വ്യാജമാണ് എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. സബ്രജിസ്ട്രാര്‍ ഓഫീസിലുളള ആധാരം മലയാളത്തിലാണ്. എന്നാല്‍ ഹാരിസണ് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയ ഇംഗ്ലീഷ് തര്‍ജമയാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കളളത്തരത്തിന് കൂട്ടുനിന്ന നോട്ടറി ഇന്ന് ജഡ്ജിയും കൂടിയാണ് എന്നറിയുക. വയനാട്ട് ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചുണ്ടേലിയാണ് മറ്റൊരു കേന്ദ്രം. എന്താണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്? ഒന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റയും ഹാരിസണും പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഔപചാരികമായിത്തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ട്, എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പുതന്നെ നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.

കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും. നാല്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും.

പതിമൂവായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും മൂവായിരത്തോളം ഏക്കര്‍ ഭൂമി നെല്‍വയലുകള്‍ നികത്തുന്നതിനുമുളള അനുമതിയാണ് വ്യവസായവകുപ്പ് ഇപ്പോള്‍ ചോദിച്ചിട്ടുളളത്. ഇതോടെ ഭൂമാഫിയ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത പതിന്മടങ്ങു ശക്തിപ്പെട്ടിരിക്കുകയാണ്. അഞ്ച്, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് ഭേദഗതിയ്ക്കുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മുന്നിലാണ് എന്നാണ് അറിയുന്നത്. അതുപ്രകാരം നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്തുന്നതിന് പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുവാദം ആവശ്യമില്ലെന്നും പൊതു ആവശ്യത്തിന് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അനുവാദം മതിയാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വ്യവസായമേഖലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടെ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെതിരായ നിയമം ബാധകമായിരിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു.

ഇതിനൊക്കെ തൊടുന്യായമായി യുഡിഎഫ് പറയുന്നത് ഇപ്പോള്‍ ആവശ്യപ്പെടുന്നതു പ്രകാരമുളള കര്‍ശന നടപടികള്‍ എല്‍ഡിഎഫ് ഭരണത്തില്‍ എന്തുകൊണ്ട് എടുത്തില്ല എന്നാണ്. കണ്ണന്‍ദേവന്‍ കമ്പനിയുടെ മിച്ചഭൂമി ഏറ്റെടുക്കുന്നതിനുളള വളരെ ശക്തമായ നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. പൂര്‍ണഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രം. ഹാരിസണിന്റെ കളളത്തരങ്ങള്‍ക്കു തെളിവു നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ലാന്‍ഡ് ബാങ്കിനു രൂപം നല്‍കുകയും കൃത്യമായ രേഖകള്‍ ഉണ്ടാക്കി പൊതുഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. എസ്റ്റേറ്റ് തിരിമറി ചെയ്യുന്നതിന് യുഡിഎഫ് കൊണ്ടുവന്ന നിയമത്തിന് അംഗീകാരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഔപചാരികമായി നിയമസഭയുടെ തീരുമാനപ്രകാരം പിന്‍വലിച്ചില്ല എന്ന പഴുതുപയോഗിച്ചാണ് ഏഴുവര്‍ഷം മുമ്പ് തങ്ങള്‍ പാസാക്കിയ നിയമം ഇപ്പോള്‍ വീണ്ടും കൊണ്ടുവരുന്നത്.

ഒന്നാം മിച്ചഭൂമി സമര കാലത്തും അതിനെത്തുടര്‍ന്നുളള രണ്ടുദശകങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭൂവിനിയോഗത്തെ നിയന്ത്രിക്കുന്നതിനും കാണിച്ച ജാഗ്രതയില്‍ ശോഷണം വന്നു എന്നത് വാസ്തവമാണ്. എന്നാല്‍ എസ്റ്റേറ്റുകള്‍ തിരിമറി ചെയ്യുന്നതിനും ഭൂപരിധി നിയമം ലംഘിക്കുന്നതിനുമുളള ഭൂമാഫിയയുടെ കടന്നുവരവും വ്യാപകമായ വയലുനികത്തലും പുതിയൊരു അവബോധവും വാശിയും ഇന്ന് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വലിയ തോതില്‍ ജനങ്ങളെ അണിനിരത്തി മാത്രമേ ഭൂവിനിയോഗ നിയമം നടപ്പിലാക്കാന്‍ കഴിയൂ. ഭൂമിയുടെ കേന്ദ്രീകരണം തടയാനാവൂ. ഭൂപരിധിയില്‍ നിന്ന് ലഭിച്ച ഇളവു ദുരുപയോഗപ്പെടുത്തി കൊളളലാഭമടിക്കാനുളള നീക്കങ്ങള്‍ക്ക് തടയിടാനാവൂ. കൃഷിയെ സംരക്ഷിക്കാനാവൂ. എല്ലാത്തിനുമുപരി ഇന്നും ഭൂരഹിതരായിരിക്കുന്ന ദളിത് - ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാവൂ. ഇനിയും അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടിയുളള സാമൂഹ്യദൗത്യമാണ് മുന്‍കാലത്ത് ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചവരടക്കം കേരളത്തിലെ ജനങ്ങള്‍ ഭൂസമരത്തിലൂടെ ഏറ്റെടുത്തിട്ടുളളത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

2013 ജനുവരി 8, ചൊവ്വാഴ്ച

സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന...

കഴിഞ്ഞ ഒന്‍പതു മാസത്തിലധികമായി സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന 17 ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഒരു നടപടിയും ഭരണാധികാരികള്‍ സ്വീകരിക്കുന്നില്ലെന്നത്‌ അത്യന്തം ഭീതിജനകമായ സ്ഥിതി സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഒമാന്‍ ഉള്‍ക്കടലില്‍ കൊള്ളസംഘം പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ ജീവനക്കാരെല്ലാം ചെറുപ്പക്കാരാണ്‌. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്‌. ഇവരെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന ആവശ്യമാണ്‌ ഭീകരന്മാരായ കൊള്ളസംഘം തടവില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്‌. കപ്പലില്‍ കഴിയുന്നവരെ പൈശാചികമായി മര്‍ദ്ദിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തയുണ്ട്‌. കഴിഞ്ഞ ദിവസം മുതല്‍ തടവുകാര്‍ക്ക്‌ ആഹാരം നല്‍കുന്നില്ല.

മരണവുമായി മല്ലടിക്കുന്ന ഈ തടവുകാരെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നിയമസഭയില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിരോധമന്ത്രി ശ്രീ. എ.കെ. ആന്റണിയോടും ശ്രീ. വയലാര്‍ രവിയോടും പ്രതിപക്ഷ നേതാക്കന്മാര്‍ നേരിട്ട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിട്ടും എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ഒരു സൂചനയുമില്ല. രാഷ്‌ട്രത്തിന്റെ അന്തസ്സിനെയും നമ്മുടെ സഹോദരങ്ങളുടെ ജീവനെയും ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണ്‌.

ഇനിയൊട്ടും വൈകാതെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഇടപെടണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.
ബലാല്‍സംഗത്തിന് ആയുഷ്കാല തടവ് നല്‍കണം 

കൂട്ടബലാല്‍സംഗം, കുട്ടികളെ പീഡിപ്പിക്കൽ, പൊലീസ് കസ്റ്റഡിയിലെ ബലാല്‍സംഗം തുടങ്ങിയ കടുത്തകുറ്റങ്ങളിൽ ഏർപ്പെടുന്ന വ്യക്തികള്‍ക്ക് ആയുഷ്കാലം മുഴുവന്‍ തടവ് നല്‍കണം. സ്ത്രീ പീഡനത്തിനെതിരെയുള്ള നിയമം കൊണ്ടു വരുന്നതിനു രൂപീകരിച്ച ജസ്റ്റിസ് വര്‍മ്മ കമീഷന് പാര്‍ട്ടി ഇതടക്കമുള്ള നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിച്ചു. മറ്റു രൂപത്തിലുള്ള ബലാല്‍സംഗത്തിന് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കണം. തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളാണ് സിപിഐ എം നല്‍കിയിട്ടുള്ളത്.

കരട് ബില്ലില്‍ പറയുന്ന കുറഞ്ഞ ശിക്ഷയില്‍ ഒരുകാരണവശാലും ഇളവ് നല്‍കാന്‍ പാടില്ല. എന്തെങ്കിലും ഒഴിവ് കഴിവ് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സഹായിക്കുന്ന ഒരു വ്യവസ്ഥയും നിയമത്തില്‍ ഉണ്ടാകരുത്. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ വ്യവസ്ഥവേണം. ഇതിനായി അതിവേഗ കോടതികള്‍ രൂപീകരിക്കാനും നിയമവ്യവസ്ഥ വേണം. എല്ലാ ലൈംഗിക പീഡന കേസുകളും മുന്നുമാസത്തിനകം തീര്‍പ്പാക്കണം. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഒരുതരത്തിലുള്ള അപ്പീലും അനുവദിക്കരുത്. സമയബന്ധിതമായി തീര്‍ക്കാന്‍ ഇതാവശ്യമാണ്. യഥാസമയത്ത് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിലടക്കം നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഇവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ നിയമത്തില്‍ വ്യക്തമാക്കണം. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരെ സാമ്പത്തികസഹായം അടക്കം നല്‍കി പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് നിയമ പിന്‍ബലം നല്‍കണം.

സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണം ഗൗരവമുള്ള കുറ്റമായി കാണണം. ഇതിനുള്ള കുറഞ്ഞ ശിക്ഷ ഉയര്‍ത്തുകയും പരമാവധി ശിക്ഷ ജീവപര്യന്തം ആക്കുകയും വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും നിയന്ത്രിക്കാനും മേല്‍നോട്ട സംവിധാനം രൂപീകരിക്കണം. ഇതിനും നിയമപിന്‍ബലം നല്‍കണം. പാര്‍ലമെന്റില്‍ ഇപ്പോഴുള്ള ബില്ലില്‍ ഏതുലിംഗത്തിലുള്ള ആള്‍ക്കെതിരെ ലൈംഗിക കുറ്റമുണ്ടായാലും ഒരേതരത്തില്‍ കൈകാര്യം ചെയ്യുംവിധമാണ് വ്യവസ്ഥ. ഇത് മാറ്റി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ വേര്‍തിരിക്കും വിധം വ്യവസ്ഥ വേണം.

കടുത്ത സ്ത്രീവിരുദ്ധമായ സ്വഭാവത്തോടെ സ്ത്രീശരീരത്തെ കച്ചവടച്ചരക്കാക്കി മാത്രം ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തടയാനും നടപടി വേണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗബോധം ഉള്‍ക്കൊള്ളാനാകും വിധത്തിലുള്ള കോഴ്സുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠ്യഭാഗങ്ങളില്‍ ഉണ്ടാകണം. ഇത് നിയമം മുലം നിര്‍ബ്ബന്ധമാക്കുകയും വേണം.

2013 ജനുവരി 7, തിങ്കളാഴ്‌ച


ദേശാഭിമാനി

കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാള ദിനപത്രം. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളില്‍ ഒന്നാമതാണ് ദേശാഭിമാനിയുടെ സ്ഥാനം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലയാള മുഖപത്രമെന്ന നിലയില്‍ വാരികയുടെ രൂപത്തിലായിരുന്നു ദേശാഭിമാനിയുടെ തുടക്കം. 1935-ല്‍ ഷൊര്‍ണൂരില്‍നിന്ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ (ഇ.എം.എസ്.) പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രഭാതം വാരികയുടെ പിന്‍ഗാമിയായാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. 1942 സെപ്. 6-ന് കോഴിക്കോട്ടുനിന്ന് പുറത്തിറങ്ങിയ ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ പ്രൊഫ. എം.എസ്. ദേവദാസ് ആയിരുന്നു. സിലോണ്‍, ബര്‍മ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് എ.കെ. ഗോപാലന്‍ (എ.കെ.ജി.) സമാഹരിച്ച ഫണ്ടും ഇ.എം.എസ്. തന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ അമ്പതിനായിരം രൂപ സംഭാവനയായി നല്കിയതുമായിരുന്നു ദേശാഭിമാനിയുടെ മൂലധനം.
ദേശാഭിമാനി ദിനപത്രം
ബ്രിട്ടിഷ് ഭരണത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ സമീപനംമൂലം ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും നാല് വര്‍ഷത്തിനകം വാരിക ദിനപത്രമായി പുറത്തിറങ്ങി (1946 ജനു. 18). ആഴ്ചപ്പതിപ്പിന്റെ അവസാനകാലത്തും ദിനപത്രത്തിന്റെ ആദ്യത്തെ കുറെ ആഴ്ചകളിലും കമ്യൂണിസ്റ്റ് വിരോധത്തെ ദേശാഭിമാനിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും നേരിടേണ്ടിവന്നു. ഇക്കാലത്തിനിടയില്‍ കൊച്ചി ഗവണ്മെന്റ് ഒരുതവണയും തിരുവിതാംകൂറിലെ ദിവാന്‍ഭരണം രണ്ടുതവണയും ദേശാഭിമാനിയെ നിരോധിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരം, കൊച്ചി തുറമുഖത്തും തൃശൂര്‍ സീതാറാം മില്ലിലും കണ്ണൂര്‍ ആറോണ്‍ കമ്പനിയിലും നടന്ന സമരങ്ങള്‍, നാടുവാഴിത്തത്തിനും ദിവാന്‍ഭരണത്തിനുമെതിരായി തിരുവിതാംകൂറില്‍ നടന്ന സമരങ്ങള്‍, വടക്കേ മലബാറിലെ പുനം-നെല്ലെടുപ്പ് സമരങ്ങള്‍, ബംഗാളിലെ തേഭാഗാ സമരം എന്നിവയിലെല്ലാം ജനപക്ഷത്തുനിന്ന്തനത് പങ്ക് നിറവേറ്റാന്‍ ദേശാഭിമാനി മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഇതാണ് പത്രത്തിനെതിരെ ഭരണാധികാരികളെ പ്രകോപിപ്പിച്ചത്.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇ.എം.എസ്. എഴുതിയ 1921-ന്റെ ആഹ്വാനവും താക്കീതും എന്ന ലേഖനത്തിന്റെ പേരില്‍ വീണ്ടും നിരോധിക്കപ്പെട്ടുവെങ്കിലും ജാമ്യസംഖ്യ കെട്ടിവച്ച് പത്രം പുറത്തിറക്കി. 1947 ജനു. 23-ന് മദിരാശി ഗവണ്മെന്റ് കൊണ്ടുവന്ന 'പൊതുരക്ഷാനിയമം' എന്ന ഓര്‍ഡിനന്‍സിലൂടെ പത്രാധിപസമിതിയിലെ മിക്ക അംഗങ്ങളെയും ലേഖകരെയും ജയിലിലടച്ചു. പത്രത്തിനെതിരെ കേസുകളുടെയും പിഴശിക്ഷകളുടെയും പരമ്പര തന്നെ ഉണ്ടായി. 1947 ജൂണ്‍ 20-ന് പത്തുദിവസത്തിനകം ജാമ്യസംഖ്യ അടയ്ക്കാന്‍ ഉത്തരവ് വന്നു. ഈ ചെറിയ ഇടവേളയില്‍ തുക ശേഖരിക്കാനാകാതെ പ്രസിദ്ധീകരണം നിറുത്തേണ്ടിവന്നുവെങ്കിലും ആഗ. 21-ന് പുനരാരംഭിച്ചു.
1948 ഏ. 12-ന് പൊതുരക്ഷാ നിയമപ്രകാരം വീണ്ടും ദേശാഭിമാനിക്കെതിരെ ഏര്‍ പ്പെടുത്തിയ നിരോധനം 1951 വരെ തുടര്‍ന്നു. ഇക്കാലത്ത് റോട്ടറി പ്രസ്സ് സ്വന്തമാക്കുകയെന്ന ലക്ഷ്യം പൊലിഞ്ഞുപോയി. എന്നാല്‍, എ.കെ.ജി. ജയില്‍മോചിതനായതോടെ ദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനുള്ള നടപടികള്‍ വീണ്ടും തുടങ്ങി. 1951 ഡി. 16-ന് പത്രം വീണ്ടും ജനങ്ങളുടെ കൈകളിലെത്തി.
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശാഭിമാനി സി.പി.ഐ.എം. മുഖപത്രമായി മാറി. 1968 മേയ് 16-ന് രണ്ടാം എഡിഷന്‍ കൊച്ചിയില്‍ രവിപുരത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയിലെ കലൂരില്‍ സ്വന്തം കെട്ടിടത്തിലേക്കു മാറിയ പത്രത്തിന്റെ രണ്ടാം എഡിഷനിലെ അച്ചടി പ്ലമാഗ് റോട്ടറി പ്രസ്സിലേക്കു വികസിച്ചു.
1946-ല്‍ സിലിണ്ടര്‍ പ്രസ്സുമായി ആരംഭിച്ച ദേശാഭിമാനി നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ എന്നും മുന്നിലായിരുന്നു. 1979 ആഗ. 19-ന് കോഴിക്കോട്ട് വെബ് ഓഫ്സെറ്റ് പ്രസ്സില്‍ അച്ചടിച്ചു തുടങ്ങിയ ദേശാഭിമാനിയുടെ മൂന്നാമത് എഡിഷന്‍ 1989 ജനു. 4-ന് തിരുവനന്തപുരത്തുനിന്നു പുറത്തിറങ്ങി. ഡി.റ്റി.പി. എന്ന ആധുനിക കമ്പോസിങ് സമ്പ്രദായം ഭാഷാപത്രങ്ങളില്‍ ആദ്യമായി നിലവില്‍ വന്നത്ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിലായിരുന്നു.
1994 ജനു. 30-ന് കണ്ണൂരില്‍നിന്ന് നാലാം എഡിഷനും 1997 മാ. 22-ന് കോട്ടയത്തുനിന്ന് അഞ്ചാം എഡിഷനും 2000 സെപ്. 1-ന് തൃശൂരില്‍നിന്ന് ആറാം എഡിഷനും 1998-ല്‍ ഇന്റര്‍നെറ്റ് എഡിഷനും പ്രസിദ്ധീകൃതമായി. പാര്‍ട്ടിയുടെ നേതാക്കന്മാരായ പി. കൃഷ്ണപിള്ള, എ.കെ.ജി., സി.എച്ച്. കണാരന്‍, ഇ.എം.എസ്. എന്നിവരുടെ പേരുകളിലാണ് വ്യത്യസ്ത എഡിഷനുകളുടെ പ്രസിദ്ധീകരണ കമ്പനികള്‍ അറിയപ്പെടുന്നത്.
ഇ.എം.എസ്., എം.എസ്.ദേവദാസ്, വി.ടി. ഇന്ദുചൂഢന്‍, കെ.പി.ആര്‍. ഗോപാലന്‍, പി. ഗോവിന്ദപ്പിള്ള, കെ. ചാത്തുണ്ണിമാസ്റ്റര്‍, ഇ.കെ. നായനാര്‍, എസ്.രാമചന്ദ്രന്‍പിള്ള എന്നിവര്‍ പല ഘട്ടങ്ങളിലായിദേശാഭിമാനിയുടെ മുഖ്യ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്.
1998 മാര്‍ച്ചില്‍ ഇ.എം.എസ്സിന്റെ മരണശേഷം വി. എസ്. അച്യുതാനന്ദന്‍ മുഖ്യ പത്രാധിപരായി. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനുശേഷം വി. വി. ദക്ഷിണാമൂര്‍ത്തി മുഖ്യ പത്രാധിപരായി സ്ഥാനമേറ്റു.
(തുളസി ഭാസ്കരന്‍)

ജനകീയ മുന്നേറ്റം


തുമ്പോട്: തലസ്ഥാനത്തെ ഭൂരഹിതരുടെ പേരാട്ടകേന്ദ്രത്തില്‍ ചരിത്രസമരം ഒരാഴ്ച പിന്നിടുന്നു. ഏഴാം ദിവസത്തിലേക്ക് തുമ്പോട്ടെ ഭൂസംരക്ഷണ സമരം പ്രവേശിക്കുമ്പോള്‍ ജില്ലയിലെ നിര്‍ധനരായ ആയിരങ്ങളാണ് കിടപ്പാടം കിട്ടിയേ പോരാട്ടം മതിയാക്കൂ എന്നുറപ്പിച്ച് സമരകേന്ദ്രത്തിലെത്തുന്നത്. പുത്തന്‍പണക്കാരുടെ അടങ്ങാത്ത ചൂഷണത്തില്‍നിന്ന് മണ്ണ് സംരക്ഷിക്കാന്‍ കൂടിയുള്ള ഈ സന്ധിയില്ലാസമരം കാണാനും അഭിവാദ്യം നേരാനുമായി രാഷ്ട്രീയ വിത്യാസമില്ലാതെയും ആളുകളെത്തുന്നുണ്ട്. മടവൂര്‍ തുമ്പോട് ഗ്രാമകേന്ദ്രത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി ജില്ലാസെക്രട്ടറി വണ്ടിത്തടം മധു അധ്യക്ഷനായി. കെ എസ് കെ ടിയു സംസ്ഥാന കമ്മിറ്റി അംഗം പി ടൈറ്റസിന് വി ശിവന്‍കുട്ടി ഹാരമണിയിച്ച് പതാക കൈമാറി.സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എം വിജയകുമാര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ രതീന്ദ്രന്‍, എം എം ബഷീര്‍, കല്ലിയൂര്‍ ശ്രീധരന്‍, എസ് കെ പ്രീജ, മടവൂര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു. ബി പി മുരളി സ്വാഗതം പറഞ്ഞു. നേമം ഏരിയയിലെ 113 വളണ്ടിയര്‍മാരാണ് ഞായറാഴ്ച അണിനിരന്നത്. ഇരട്ടിയിലേറെപ്പേര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. പ്രകടനം ആരംഭിച്ചപ്പോള്‍ മുതല്‍ വൈകിട്ടുവരെ വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും അറസ്റ്റിന് മുതിര്‍ന്നില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ സമരഭൂവില്‍ സഖാക്കളെ അഭിവാദ്യം അര്‍പ്പിച്ചു. വൈകിട്ട് സമാപനത്തില്‍ കെ എസ് കെ ടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കന്‍ അധ്യക്ഷനായി. പി ടൈറ്റസ് സംസാരിച്ചു.

ആവേശഭരിതനായി കോണ്‍ഗ്രസ് നേതാവും

തുമ്പോട്: ഭൂസംരക്ഷണസമരത്തില്‍ ആകൃഷ്ടനായി സമരഭൂവില്‍ രാഷ്ട്രീയവ്യത്യാസം മറന്ന് കോണ്‍ഗ്രസ് നേതാവും. ബ്ലോക്ക് പഞ്ചായത്ത് അംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച പള്ളിക്കല്‍ ഡിവിഷന്‍ അംഗവുമായ എ അന്‍സറാണ് തുമ്പോട്ട് കത്തിക്കയറുന്ന സമരത്തില്‍ അണിചേര്‍ന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഈ സമരം കാണാന്‍ എത്തിയത് ആവേശം കൊണ്ടുമാത്രമാണെന്ന് അന്‍സര്‍ പറഞ്ഞു. തുടര്‍ന്നും സമരത്തിന് സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ കാര്‍ഷിക സഹകരണബാങ്ക് ഭരണസമിതി അംഗവുമായ ഇദ്ദേഹം സമരഭടന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

അതിമോഹങ്ങളില്ല; തലചായ്ക്കാന്‍ ഇടം മതി

തുമ്പോട്: മണ്ണിനുവേണ്ടി പുത്തന്‍പണക്കാര്‍ കാണിക്കുന്ന അതിമോഹങ്ങളൊന്നുമല്ല ഞങ്ങള്‍ക്ക്. തലചായ്ക്കാന്‍ 10 സെന്റ് മതി. പതിറ്റാണ്ടുകളായി വാടകക്കൂരകളില്‍ മാറിമാറിത്താമസിക്കുകയാണ്. മക്കള്‍ക്കെങ്കിലും ഒരു തരി മണ്ണുവേണ്ടേ?- സമരത്തിനെത്തിയ പാപ്പനംകോട് പേരേക്കോണത്തെ പി സേതുക്കുട്ടിയമ്മയ്ക്കും മങ്കാരത്തോപ്പ്, ചാനല്‍ക്കര പുറമ്പോക്കിലെ ജി അപ്പുക്കുട്ടന്‍നായര്‍, എന്‍ പത്മനാഭന്‍ എന്നിവര്‍ക്കെല്ലാം ഒരേ ചോദ്യമാണ് ഉന്നയിക്കാനുള്ളത്. ഈ സമരത്തിന്റെ വിജയം മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ. സേതുക്കുട്ടിയമ്മ 35 വര്‍ഷമായി വാടകവീട്ടിലാണ്. വീട്ടിലാണെങ്കില്‍ കിടപ്പിലായ സഹോദരനുമുണ്ട്. 600 രൂപ മാസം ചികിത്സയ്ക്ക് മാത്രം വേണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ചെന്നെങ്കിലും സവര്‍ണരാണെന്നുപറഞ്ഞ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ഭാര്യയും ഏക മകളും മരിച്ച അപ്പുക്കുട്ടന്‍നായര്‍ ഏകനായാണ് കഴിയുന്നത്. പുറമ്പോക്കില്‍ കഴിയുകയാണ്. അറിവായ കാലംമുതല്‍ താന്‍ ഭൂരഹിതനാണെന്ന് 57കാരനായ പത്മനാഭന്‍ പറയുന്നു. ഇനി ചെങ്കൊടിയേന്തി മരണംവരെ പോരാട്ടംതന്നെ- എല്ലാവര്‍ക്കും ഒരേസ്വരംമാത്രം.

നാടിന്റെ സമരത്തില്‍ നാടന്‍പാട്ടും

തുമ്പോട്: തുമ്പോട്ടെ പോരാളികളായ മണ്ണിന്റെ മക്കള്‍ക്ക് ആവേശം പകര്‍ന്ന് നാടന്‍പാട്ടും. ബാലസംഘം കിളിമാനൂര്‍ ഏരിയ ജോയിന്റ് കണ്‍വീനര്‍കൂടിയായ രാജേന്ദ്രനാണ് നാടന്‍പാട്ടിന്റെ കലവറയുമായി സമരഭൂവിലെത്തിയത്. കത്തുന്ന വെയില്‍ ആവേശം പകരാന്‍ ആ പാട്ടുകള്‍ക്കായി. കര്‍ഷകസംസ്കൃതിയുടെ സ്മരണകള്‍ തുടിക്കുന്ന പാട്ടുകള്‍ സമരഭൂവില്‍ അനുഭൂതിയാകുകയായി മാറി.

ഭൂസമരം 7-ാം നാളിലേക്ക്:ആവേശത്തിരയിളക്കം

അരിപ്പ: തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി കുളത്തൂപ്പുഴയിലെ അരിപ്പയില്‍ നടക്കുന്ന സമരം ശക്തമായി തുടരുന്നു. തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്കു കടക്കുകയാണ് സമരം. ദിനംപ്രതി ജില്ലയുടെ നാനാഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ അണിചേരുന്നത്. ഭൂമി ഇല്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവര്‍ക്കു നല്‍കുക, നെല്‍വയല്‍-നീര്‍ത്തടസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസിക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ആറാം ദിവസത്തെ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കേരളത്തിലെ മിച്ചഭൂമി തിരിമറി നടത്താന്‍ അവസരം ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രന്‍ പറഞ്ഞു. അധികാരത്തില്‍ വന്നതിന്റെ അഞ്ചാംനാള്‍ ഭൂപരിഷ്കരണനിയമം നടപ്പാക്കി ലോകത്തിനു തന്നെ മാതൃകയായ സര്‍ക്കാരായിരുന്നു ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍. എന്നാല്‍, ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് പരിധിയില്‍ കവിഞ്ഞ ഭൂമി തിരിമറി നടത്താന്‍ ഭൂസ്വാമിമാര്‍ക്കു സഹായം നല്‍കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. 90,000 ഏക്കര്‍ ഭൂമിയാണ് ഇവരുടെ സഹായത്തോടെ ഭൂമാഫിയകള്‍ അന്നു തിരിമറി നടത്തിയത്. തോട്ടങ്ങള്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവുകള്‍ അനുവദിച്ചു. നാണ്യവിളകള്‍ കൃഷിചെയ്തു വിദേശധനം നേടിത്തരുന്നതാണ് തോട്ടം മേഖലയെന്നും അതിനാല്‍ അതിന് ഭൂപരിധി നിയമത്തില്‍ ഇളവുചെയ്തു കൊടുക്കണമെന്ന് കേന്ദ്ര പ്ലാനിങ്ബോര്‍ഡും മറ്റും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഇളവ് അനുവദിച്ചത്. എന്നാല്‍, ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത് വന്‍കിട തോട്ടങ്ങളിലെ അഞ്ചുശതമാനം ഭൂമി എന്തിനു വേണമെങ്കിലും വിനിയോഗിക്കാമെന്നാണ്. അതുമാത്രമല്ല നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനും അവസരം നല്‍കിയിരിക്കുന്നു. ഈ അവസരം ഉപയോഗിച്ച് ഭൂമാഫിയകള്‍ നെല്‍വയലുകള്‍ നികത്തുകയാണ്. ഇതുമൂലം നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്നു. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കാതെ വയല്‍ നികത്തുന്നവര്‍ക്കു സഹായം ചെയ്തു കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സാധാരണക്കാരനു ഭൂമിയും വീടും നല്‍കുന്ന തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ എം എസ് ഭവനപദ്ധതിയും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്നതിലുള്ള തമ്മിലടിമൂലം പ്രതിസന്ധിയിലായിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സമരം നയിക്കുന്ന സി ആര്‍ മധുവിനെ അദ്ദേഹം ഹാരമണിയിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് സോമന്‍പിള്ള അധ്യക്ഷനായി.

കൂത്താടിമണ്‍ സമരത്തിന്റെ തിളങ്ങുന്ന സ്മരണയുമായി വാസുപിള്ള

ആറന്മുള: കൂത്താടിമണ്‍ കര്‍ഷക സമരത്തിന്റെ തുടിക്കുന്ന ഓര്‍മകളുമായി സമരനായകന്‍ പി കെ വാസുപിള്ള ആറന്മുള സമര ഭൂമിയില്‍. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം കൂടിയായ വാസുപിള്ള വിമാനത്താവള ഭൂമിയില്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തില്‍ അണിചേരുന്നത് 1984 ലെ കൂത്താടിമണ്‍ കര്‍ഷക സമരത്തിന്റെ ആവേശം ചോര്‍ന്നുപോകാതെ. പത്തനംതിട്ട ജില്ലയുടെ രൂപീകരണ നാളുകളിലാണ് ഐതിഹാസികമായ കൂത്താടിമണ്‍ സമരം നടന്നത്. കിഴക്കന്‍ മലയോര ഗ്രാമമായ തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് കൂത്താടിമണ്ണില്‍നിന്ന് 55 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കിയതിന് എതിരേയായിരുന്നു പ്രക്ഷോഭം. പതിറ്റാണ്ടുകളായി ചോര വിയര്‍പ്പാക്കി മണ്ണില്‍ പണിയെടുത്ത് സമ്പാദിച്ചതെല്ലാം തല്ലിത്തകര്‍ത്ത് ഈ പാവങ്ങളെ അധികാരികള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെതിരെ 1984 ലാണ് കേരള കര്‍ഷക സംഘം സമരം പ്രഖ്യാപിച്ചത്. അന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയായിരുന്നു പി കെ വാസുപിള്ള. പൊലീസിന്റെ ഭീകര താണ്ഡവങ്ങള്‍ക്കിടയില്‍ ഒരു മാസം കൂത്താടിമണ്ണില്‍ താമസിച്ചാണ് ഇദ്ദേഹം സമരത്തിന് നേതൃത്വം നല്‍കിയത്. പി രാമകൃഷ്ണനും ആര്‍ ഉണ്ണികൃഷ്ണപിള്ളയും ഒപ്പം ഉണ്ടായിരുന്നു. സ്വന്തമായി ഒന്നും രണ്ടും ഏക്കര്‍ ഭൂമിയുള്ളവര്‍ കണ്ണിലെ കൃഷ്ണമണി പോലെ നട്ടുപരിപാലിച്ച ഫലവൃക്ഷാദികളും, ഉള്ള സാമ്പദ്യമെല്ലാം ചെലവഴിച്ച് നിര്‍മിച്ച വീടുകളും എല്ലാം തകര്‍ത്ത നരാധമന്‍ന്മാര്‍ കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിലും പീഡനത്തിലും എട്ട് കര്‍ഷകരാണ് മൃതപ്രായരായത്. നേതാക്കള്‍ക്ക് ഉള്‍പ്പെടെ മര്‍ദനമേറ്റു. മലയോര ജില്ലയുടെ രൂപീകരണത്തിന് ശേഷം നടന്ന പ്രഥമ ഭൂസമരം മറക്കാനാവാത്ത ഓര്‍മയാണ് 69ന്റെ നിറവിലും വാസുപിള്ളയ്ക്ക്. അന്നത്തെ സമരത്തിന്റെ ആവേശം തെല്ലും ചോരാതെയാണ് പുതിയ ആകാശത്തിനും ഭൂമിക്കും വേണ്ടിയുള്ള പ്രക്ഷോഭത്തിന് വാസുപിള്ള ആറന്മുളയിലെത്തിയത്.

പടയണിയായി...

മങ്കൊമ്പ്: അനശ്വര രക്തസാക്ഷികള്‍ കെ ജെ ജോസഫ്, ടി കെ വാസു, എം ആര്‍ മനോഹരന്‍, സഹദേവന്‍ എന്നിവരുടെ ചുടുചോര വീണുചുവന്ന കൈനകരിയുടെ മണ്ണില്‍ പൂപ്പള്ളി കുടുംബക്കാരുടെ വക 52 ഏക്കറില്‍ തുടങ്ങിയ ഭൂസമരം ഭൂരഹിതരുടെ പടയണിയായി. പാടവും നീര്‍ച്ചാലുകളും നികത്തി കോടികള്‍ കൊയ്തുകൂട്ടുന്ന മാഫിയകള്‍ക്ക് താക്കീതായി മാറുകയാണ് ജനമുന്നേറ്റം. ഭൂപരിഷ്കരണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമങ്ങളെ അട്ടിമറിച്ചവര്‍ക്ക് കേരളമണ്ണില്‍ ഇടമില്ല എന്ന് പ്രഖ്യാപിച്ചാണ് ആറാംദിവസം സമരം അവസാനിച്ചത്. കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീകുമാരന്‍ ഉണ്ണിത്താന്‍ ലീഡറായും കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം വി വി അജയന്‍ ഉപലീഡറുമായുള്ള വളണ്ടിയര്‍മാരാണ് ശനിയാഴ്ച സമരഭൂമിയില്‍ പ്രവേശിച്ച് കൊടിനാട്ടിയത്. ഹരിപ്പാട്, കാര്‍ത്തികപ്പള്ളി ഏരിയയില്‍ നിന്നുള്ള 146 വളണ്ടിയര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാകമ്മിറ്റിയംഗം കെ വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ ഭൂസമരസമിതി കണ്‍വീനര്‍ ഡി ലക്ഷ്മണന്‍, പാര്‍ടി ഹരിപ്പാട് ഏരിയ സെക്രട്ടറി സത്യപാലന്‍, ജില്ലാകമ്മിറ്റിയംഗം ബി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി പ്രസാദ് സ്വാഗതം പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാരില്ല: സി എസ് സുജാത

മങ്കൊമ്പ്: കേരളത്തിന്റെ രാഷ്ട്രീയസമരചരിത്രത്തില്‍ പുതിയ അധ്യായമായിരിക്കും ഭൂസമരമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. പൂപ്പള്ളിക്കാരുടെ വക മിച്ചഭൂമിയില്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ തെളിവാണ് സമരക്കാരെ അറസ്റ്റുചെയ്യാത്തത്. പത്താം തീയതിക്കുശേഷം സമരത്തിന്റെ രൂപംമാറും. തീരുമാനത്തില്‍ എത്തുന്നതുവരെ സമരത്തില്‍ പിന്നോട്ടുപോകില്ല. ഭൂമി പിടിച്ചുവാങ്ങി പാവപ്പെട്ടവന് നല്‍കും. രാജ്യത്ത് സമഗ്ര ഭൂപരിഷ്കരണം നടത്താന്‍ സിപിഐ എമ്മിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. കേരളം ഈ സമരത്തിലൂടെ വീണ്ടും ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. കേരളത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടവും സംരക്ഷിക്കാന്‍ സമരംകൊണ്ട് കഴിയുമെന്നും സുജാത പറഞ്ഞു.

കിലോമീറ്ററുകള്‍ താണ്ടി അണിചേര്‍ന്നു

ചിന്നക്കനാല്‍: അടിമാലി പഞ്ചായത്തിലെ വിദൂര ആദിവാസി ഗ്രാമമായ പ്ലാമല കുടിയിലെ ഭൂരഹിതരായവര്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരോടൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് ഭഭൂസമരത്തില്‍ അണിചേര്‍ന്നു. സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ വാഹനസൗകര്യം ഇവരുടെ സ്വപ്നം മാത്രമാണ്. വൈദ്യുതി കടന്നുചെല്ലാത്ത പഞ്ചായത്തിലെ ആദിവാസി ഗ്രാമമാണ് പ്ലാമല. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ ഇവയും ഉപയോഗ ശൂന്യമാണ്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ വൈദ്യുതി എത്തിക്കുന്നതിന് നടപടി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള അടിമാലി പഞ്ചായത്ത് ഭഭരണസമിതിയാണ് ഇഎംഎസ് ഭഭവനപദ്ധതി പ്രകാരം ഇവിടെ നിരവധി വീടുകള്‍ നിര്‍മിച്ച്നല്‍കിയത്. എങ്കിലും കുടിയിലെ ആദിവാസികളില്‍ ഭഭൂരിപക്ഷത്തിനും സ്വന്തമായി ഭഭൂമിയോ വീടുകളോ ഇല്ലാത്ത അവസ്ഥയാണ്.
ഇഷ്ടാപൂർതം മന്യമാനാ വരിഷ്ഠം
നാന്യത് ശ്രേയാ വേദയന്തേ പ്രമൂഢാ:
നാകസ്യ പൃഷ്ഠേ തേ സുകൃതേ /നു ഭൂത്വാ
ഇമം ലോകം ഹീനതരം വാ വിശന്തി




Ganesh Kumar

Dec 30, 2012  -  Limited
ninnil pradeeksha



MONDAY, JANUARY 7, 2013


കേബല്ലോ വീണ്ടും വെനസ്വേല ദേശീയ അസംബ്ലി തലവന്‍


കരാക്കസ്: വെനസ്വേല ദേശീയ അസംബ്ലിയുടെ നേതാവായി സോഷ്യലിസ്റ്റ് നേതാവ് ദയോസ്ദാദൂ കേബല്ലോയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് (പിഎസ്യുവി) വന്‍ ഭൂരിപക്ഷമുള്ള സഭയില്‍ കേബല്ലോയുടെ വിജയം സുനിശ്ചിതമായിരുന്നു. ക്യൂബയില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ഷാവേസിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ക്കിടെയാണ് രാജ്യത്തെ സുപ്രധാനപദവിയിലേക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേബല്ലോ എത്തിയത്. വൈസ്പ്രസിഡന്റ് നിക്കോളസ് മഡൂറോയും കേബല്ലോയുമാണ് ഷാവേസിന്റെ അഭാവത്തില്‍ വെനസ്വേലയെ നയിക്കുന്നത്.

ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഷാവേസിന് വ്യാഴാഴ്ച പുതിയ ഊഴത്തിലേക്ക് സത്യപ്രതിജഞചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം വാദമുന്നയിക്കെയാണ് ജനാധിപത്യപരമായ മറ്റ് നടപടിക്രമങ്ങളുമായി വെനസ്വേലന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഷാവേസ് ഇനി തിരിച്ചുവരില്ലെന്നുവരെയുള്ള ക്രൂരമായ പ്രചാരണമാണ് പാശ്ചാത്യചേരിയുടെ പിന്തുണയോടെ സോഷ്യലിസ്റ്റ് വിരുദ്ധര്‍ നടത്തുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്ന് മഡൂറോക്കിനു പിന്നാലേ കേബല്ലോയും വ്യക്തമാക്കി. "ജനുവരി പത്ത് കഴിഞ്ഞാലും ഷാവേസ് പ്രസിഡന്റായി തുടരും. ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജനങ്ങളെ വഞ്ചിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല"- തെരഞ്ഞെടുക്കപ്പെട്ടശേഷം കേബല്ലോ പ്രതികരിച്ചു.

അസംബ്ലിയില്‍ കേബല്ലോയുടെ തെരഞ്ഞെടുപ്പും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കും വൈസ് പ്രസിഡന്റ് മഡൂറോയും സാക്ഷ്യംവഹിച്ചു. ഷാവേസിന് അഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് റാലി നടത്തി. "2013 മുതല്‍ 2019 വരെയുള്ള ആറുവര്‍ഷത്തേക്കാണ് ഷാവേസിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആ ദൗത്യം ഭംഗിയായി നിറവേറ്റപ്പെടും. ഷാവേസാണ് വെനസ്വേലയുടെ പ്രസിഡന്റ്. മറ്റാരുമല്ല- വാര്‍ത്താവിനിമയ മന്ത്രി ഏണസ്റ്റോ വില്ലെഗാസ് പറഞ്ഞു. പത്തിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും പ്രസിഡന്റ് പദവിയില്‍ ഷാവേസിന് തുടരാമെന്ന് വൈസ് പ്രസിഡന്റ് മഡൂറോ വ്യക്തമാക്കിയിരുന്നു.
600_chavez_2.jpg »
600 × 450 - The President of Venezuela, Hugo Chavez spoke to journalists today in Porto ...