ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 26, ശനിയാഴ്‌ച

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ


മുസ്ലിം ലീഗിന്റെ വിലാപങ്ങൾ



മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ്സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.
ഇ­തി­നു മാ­ത്രം ലീ­ഗ് എന്തു ചെ­യ്തു­?  ലീ­ഗ് ഒന്നും ചെ­യ്തി­ട്ടി­ല്ല, അനർ­ഹ­മാ­യ­തു പോ­ക­ട്ടെ, അർ­ഹ­മാ­യ­ത് പോ­ലും ചെ­യ്തി­ട്ടി­ല്ല. എന്നി­ട്ടും പഴി മു­ഴു­വ­നും ലീ­ഗി­ന്റെ തല­യി­ൽ. അർ­ഹ­ത­പ്പെ­ട്ട­തും അതി­ലേ­റെ അനർ­ഹ­മാ­യ­തും ഭര­ണ­കൂ­ട­ത്തിൽ സമ്മർ­ദ്ദം ചെ­ലു­ത്തി വാ­ങ്ങി­ക്കൂ­ട്ടു­ന്ന­വ­രാ­ക­ട്ടെ ചി­ത്ര­ത്തിൽ എവി­ടെ­യു­മി­ല്ല­താ­നും. മാ­ത്ര­മ­ല്ല ലീ­ഗി­നെ­തി­രെ ആരോ­പ­ണം ഉന്ന­യി­ക്കു­ന്ന­വ­രു­ടെ നേ­തൃ­സ്ഥാ­ന­ത്തു് ഭര­ണ­ത്തിൽ നി­ന്നു് അനർ­ഹ­മാ­യ­തു വാ­രി­ക്കൂ­ട്ടു­ന്ന­വ­രു­മു­ണ്ട് എന്ന­താ­ണ് രസ­ക­രം. എന്നാൽ അവർ­ക്കെ­തി­രെ വസ്തു­ത­കൾ വി­ശ­ദ­മാ­ക്കി­ക്കൊ­ണ്ടു­ള്ള മറു­പ­ടി പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് ലീ­ഗ് നേ­തൃ­ത്വം എന്തു­കൊ­ണ്ടോ മടി­ക്കു­ന്നു­.
"ജാതിയും മതവും നിരന്തരം പറഞ്ഞ് അധികാരവിലപേശൽ നടത്തുകയാണ് സമുദായ സംഘടനകൾ ചെയ്യേണ്ടതെന്ന ‘പ്രായോഗിക’ അജണ്ടയുടെ വക്താവാണ് സുകുമാരൻ നായർ . സവർണ്ണരെ തിരുവനന്തപുരം നായരെന്നും ഡൽഹി നായരെന്നും തരം തിരിച്ചു് അധികാരസ്ഥാനങ്ങൾ കൈക്കലാക്കുവാൻ വിദഗ്ദ്ധനുമാണ് ഇദ്ദേഹം."
ആരൊ­ക്കെ­യാ­ണ് ലീ­ഗ് നേ­തൃ­ത്വ­ത്തി­ന്റെ തന്നെ ഭാ­ഷ­യിൽ 'പാ­ർ­ട്ടി­യെ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്ന'­തെ­ന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. സമീ­പ­കാല വി­വാ­ദ­ങ്ങൾ പരി­ഗ­ണി­ക്കു­മ്പോൾ പ്ര­ധാ­ന­മാ­യും എൻ എസ് എസ് – എസ് എൻ ഡി പി ഉൾ­പ്പെ­ടു­ന്ന ജാ­തി സം­ഘ­ട­ന­കൾ, ­ബി­ജെ­പി­ഉൾ­പ്പെ­ടു­ന്ന സം­ഘ­പ­രി­വാ­രം, കോ­ൺ­ഗ്ര­സ്സി­ലെ തന്നെ ഒരു വി­ഭാ­ഗം, പി­ന്നെ പ്ര­ധാന പ്ര­തി­പ­ക്ഷ­മായ സി­പി­എ­മ്മു­മാ­ണ് ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കു­ന്ന­തു­്.
ഇ­തിൽ എൻ എസ് എസ് – എസ് എൻ ഡി പി ജാ­തി­സം­ഘ­ട­ന­കൾ നാ­ളി­തു­വ­രെ ലീ­ഗു­മാ­യി സൌ­ഹാ­ർ­ദ്ദ­ത്തിൽ കഴി­ഞ്ഞി­രു­ന്ന വി­ഭാ­ഗ­ങ്ങ­ളാ­ണ്. അടു­ത്ത­കാ­ല­ത്താ­ണ് വെ­ള്ളാ­പ്പ­ള്ളി­യും സു­കു­മാ­രൻ നാ­യ­രു­മ­ട­ങ്ങു­ന്ന ഈ വി­ഭാ­ഗം ലീ­ഗി­നെ­തി­രെ തി­രി­യു­ന്ന­തു­്.
എൻ എസ് എസ് നേ­തൃ­സ്ഥാ­ന­ത്തു നാ­രാ­യ­ണ­പ്പ­ണി­ക്ക­രിൽ നി­ന്നു സു­കു­മാ­രൻ നാ­യ­രി­ലേ­ക്കു­ള്ള വഴി ദൂ­ര­മാ­ണ് എൻ എസ് എസ് നി­ല­പാ­ടു­ക­ളു­ടെ അടി­സ്ഥാന മാ­റ്റ­ങ്ങൾ­ക്ക് പ്ര­ചോ­ദ­ന­മാ­കു­ന്ന­തു­്. ജാ­തി­യും മത­വും നി­ര­ന്ത­രം പറ­ഞ്ഞു­കൊ­ണ്ട് അധി­കാ­ര­വി­ല­പേ­ശൽ നട­ത്തു­ക­യാ­ണ് സമു­ദായ സം­ഘ­ട­ന­കൾ ചെ­യ്യേ­ണ്ട­തെ­ന്ന ‘പ്രാ­യോ­ഗി­ക’ അജ­ണ്ട­യു­ടെ വക്താ­വെ­ന്ന നി­ല­യ്ക്കാ­ണ് സു­കു­മാ­രൻ നാ­യർ അറി­യ­പ്പെ­ടു­ന്ന­തു­്. സവർ­ണ്ണ­രെ തി­രു­വ­ന­ന്ത­പു­രം നാ­യ­രെ­ന്നും ഡൽ­ഹി നാ­യ­രെ­ന്നും തരം തി­രി­ച്ചു് അധി­കാ­ര­സ്ഥാ­ന­ങ്ങൾ കൈ­ക്ക­ലാ­ക്കു­വാൻ വി­ദ­ഗ്ദ്ധ­നു­മാ­ണ് സു­കു­മാ­രൻ നാ­യർ.
അ­തേ സമ­യം വെ­ള്ളാ­പ്പ­ള്ളി നടേ­ശൻ ഒരേ സമ­യം ജാ­തി രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും ഹി­ന്ദു­ത്വ മു­ദ്രാ­വാ­ക്യ­ത്തി­ന്റെ­യും വക്താ­വാ­കു­ക­വ­ഴി രാ­ഷ്ട്രീയ ഇടം കണ്ടെ­ത്താ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ്.   ബാൽ താ­ക്ക­റെ­യു­ടെ കേ­രള മോ­ഡല്‍ ആകു­വാ­നു­ള്ള ശ്ര­മം വെ­ള്ളാ­പ്പ­ള്ളി­യിൽ നി­ന്നു പല­ത­വണ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഹി­ന്ദു­ക്കൾ ചാ­വേ­റു­ക­ളാ­ക­ണ­മെ­ന്ന ബാൽ താ­ക്ക­റെ എന്ന വർ­ഗ്ഗീയ രാ­ഷ്ട്രീയ നേ­താ­വി­ന്റെ വർ­ഷ­ങ്ങള്‍­ക്കു മു­ൻ­പു­ള്ള പ്ര­സ്താ­വന കേ­ര­ള­ത്തി­നു പരി­ച­യ­പ്പെ­ടു­ത്തി­യ­തു വെ­ള്ളാ­പ്പ­ള്ളി നടേ­ശ­നാ­ണ്. ഈഴവ രാ­ഷ്ട്രീ­യ­ത്തേ­ക്കാൾ സവർ­ണ്ണ­രെ കൂ­ടെ ഉൾ­ക്കൊ­ള്ളി­ച്ചു­ള്ള ഹി­ന്ദു­ത്വ രാ­ഷ്ട്രീ­യ­ത്തി­നു­ള്ള ശ്ര­മ­മാ­ണ് അടു­ത്ത­കാ­ല­ത്താ­യി വെ­ള്ളാ­പ്പ­ള്ളി നടേ­ശ­ന്റെ നേ­തൃ­ത്വ­ത്തിൽ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തു­്. സം­ഘ­പ­രി­വാർ സം­ഘ­ട­ന­കൾ ഉയർ­ത്തി­ക്കൊ­ണ്ടു­വ­രാൻ ശ്ര­മി­ക്കു­ന്ന പല പ്ര­ചാ­ര­ണ­ങ്ങൾ­ക്കും വർ­ഗ്ഗീയ അജ­ണ്ട­കൾ­ക്കും മു­ഖ്യ­കാ­ർ­മ്മി­ക­ത്വം വഹി­ക്കു­ന്ന­തു വെ­ള്ളാ­പ്പ­ള്ളി നടേ­ശ­നും മകൻ തു­ഷാർ വെ­ള്ളാ­പ്പ­ള്ളി­യും ഇവർ നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന മാ­ദ്ധ്യ­മ­ങ്ങ­ളു­മാ­ണ്. സ്വാ­ഭാ­വി­ക­മാ­യും ലീ­ഗി­നെ­തി­രെ­യു­ള്ള രാ­ഷ്ട്രീയ പോ­രാ­ട്ട­ത്തി­നു് ഈ ജാ­തി­സം­ഘ­ട­ന­കൾ മു­ൻ­പിൽ തന്നെ ഉണ്ട്.
"ഒരേ സമയം ജാതി രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ മുദ്രാവാക്യത്തിന്റെയും വക്താവാകുകവഴി രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വെള്ളാപ്പള്ളി. ഈഴവ രാഷ്ട്രീയത്തേക്കാൾ സവർണ്ണരെ കൂടെ ഉൾക്കൊള്ളിച്ചുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിനാണ് ശ്രമം. സംഘപരിവാറിന്റെ പ്രചാരണങ്ങൾക്കും വർഗ്ഗീയ അജണ്ടകൾക്കും മുഖ്യകാർമ്മികത്വം വഹിക്കുന്നതു വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും ഇവർ നേതൃത്വം കൊടുക്കുന്ന മാദ്ധ്യമങ്ങളുമാണ്."
സം­ഘ­പ­രി­വാര സം­ഘ­ട­ന­ക­ളാ­ണ് മു­സ്ലിം ലീ­ഗി­നെ ലക്ഷ്യം വച്ചു­ള്ള പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന മറ്റൊ­രു പ്ര­ധാന വി­ഭാ­ഗം. അതെ, വട­ക­ര­യി­ലും ബേ­പ്പൂ­രും പരീ­ക്ഷി­ച്ച് നോ­ക്കിയ ലീ­ഗു­ൾ­പ്പെ­ടു­ന്ന കു­പ്ര­സി­ദ്ധ­മായ കോ­ലീ­ബി മു­ന്ന­ണി­യി­ലെ  പ്ര­ധാന സഖ്യ­ക­ക്ഷി­ത­ന്നെ. സം­ഘ­പ­രി­വാ­ര­ത്തി­നും ലീ­ഗ് എന്ന രാ­ഷ്ട്രീ­യ­പാ­ർ­ട്ടി­യോ­ടു് അടു­ത്ത­കാ­ലം വരെ അസ്‌­പൃ­ശ്യത ഇല്ലാ­യി­രു­ന്നു. മാ­ത്ര­മ­ല്ല മു­സ്ലിം ലീ­ഗും ഇട­തു­പ­ക്ഷ പാ­ർ­ട്ടി­ക­ളും നേ­ർ­ക്കു­നേർ മത്സര രം­ഗ­ത്തു വരു­മ്പോൾ പ്ര­ധാന ശത്രു­വായ ഇട­തു­പ­ക്ഷ­ത്തെ പരാ­ജ­യ­പ്പെ­ടു­ത്താൻ മു­സ്ലിം ലീ­ഗ് എന്ന മി­ത്ര­ത്തെ വി­ജ­യി­പ്പി­ക്കാ­നാ­ണ് സം­ഘ­പ­രി­വാർ ആഗ്ര­ഹി­ച്ചി­രു­ന്ന­തു­്. തി­രി­ച്ചു വട­കര ലോ­ക­സ­ഭാ മണ്ഡ­ല­ത്തി­ലും ബേ­പ്പൂർ നി­യ­മ­സ­ഭാ മണ്ഡ­ല­ത്തി­ലും സം­ഘ­പ­രി­വാർ നോ­മി­നി­ക­ളായ പൊ­തു­സ്ഥാ­നാ­ർ­ഥി­കൾ­ക്കു വേ­ണ്ടി വോ­ട്ടു ചോ­ദി­ക്കാ­നും­,  ഡോ. മാ­ധ­വൻ കു­ട്ടി­ക്കും അഡ്വ: രത്ന­സിം­ഗി­നു­മൊ­ക്കെ സ്വ­യം വോ­ട്ടു­കു­ത്താ­നും മു­സ്ലിം ലീ­ഗി­നും സന്തോ­ഷ­മാ­യി­രു­ന്നു­.
എ­ന്നാൽ കഴി­ഞ്ഞ കു­റ­ച്ചു­കാ­ല­മാ­യി സം­ഘ­പ­രി­വാ­ര­വും മു­സ്ലിം ലീ­ഗി­നെ­തി­രെ ശക്ത­മായ പ്ര­ചാ­ര­ണം നട­ത്തു­ന്നു. ലീ­ഗി­ന്റെ ഓരോ നട­പ­ടി­ക­ളും വർ­ഗ്ഗീ­യ­വി­വാ­ദ­മാ­ക്കാൻ ശ്ര­ദ്ധി­ക്കു­ന്നു. ലീ­ഗ് നേ­താ­ക്ക­ളിൽ ചി­ല­രെ വ്യ­ക്തി­പ­ര­മാ­യി ആക്ര­മി­ക്കു­ന്നു. എന്തു­കൊ­ണ്ട് സം­ഘ­പ­രി­വാ­രം ഇത്ത­ര­മൊ­രു സമീ­പ­നം സ്വീ­ക­രി­ച്ചു­?
മ­ല­ബാ­റി­ലെ മു­സ്ലിം ലീ­ഗ് രാ­ഷ്ട്രീയ ആധി­പ­ത്യ­മാ­ണ് ഇന്ത്യ­യി­ലെ പൊ­തു­ധാ­ര­യിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി കേ­ര­ള­ത്തി­ലെ­ങ്കി­ലും മു­സ്ലിം സമു­ദാ­യ­ത്തി­ന്റെ അധി­കാ­ര­പ്രാ­പ്തി­യു­ടെ പ്ര­ധാ­ന­കാ­ര­ണം. ഈ രാ­ഷ്ട്രീയ ആധി­പ­ത്യം അവ­സാ­നി­ച്ചാൽ മാ­ത്ര­മേ മു­സ്ലിം സമു­ദാ­യ­ത്തി­ന്റെ കേ­ര­ള­ത്തി­ലെ അധി­കാ­ര­പ­ങ്കാ­ളി­ത്ത­ത്തി­നു വി­രാ­മ­മി­ടാൻ സാ­ധി­ക്കൂ എന്നു സം­ഘ­പ­രി­വാ­രം തി­രി­ച്ച­റി­യു­ന്നു. സ്വാ­ഭാ­വി­ക­മാ­യും മു­സ്ലിം ലീ­ഗി­ന്റെ രാ­ഷ്ട്രീയ സ്വാ­ധീ­ന­ത്തെ എതി­ർ­ത്തി­ല്ലാ­താ­ക്കാ­നും അതു­വ­ഴി മു­സ്ലിം അധി­കാര ­രാ­ഷ്ട്രീ­യം­ തന്നെ ഉന്മൂ­ല­നം ചെ­യ്യു­വാ­നും സം­ഘ­പ­രി­വാ­ര­വും മുൻ നി­ര­യിൽ തന്നെ ഉണ്ട്.
യു­ഡി­എ­ഫി­ലാ­ക­ട്ടെ കോ­ൺ­ഗ്ര­സി­ലെ  മു­സ്ലിം നാ­മ­ധാ­രി­ക­ളായ ചില നേ­താ­ക്ക­ളാ­ണ് ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കു­ന്ന­തു­്. മു­സ്ലിം സമു­ദാ­യ­ത്തി­നെ­തി­രെ­യും മു­സ്ലിം ലീ­ഗി­നെ­തി­രെ­യും നാ­ലു­വർ­ത്ത­മാ­നം പറ­ഞ്ഞാ­ല­ല്ലാ­തെ കോ­ൺ­ഗ്ര­സി­നു­ള്ളിൽ നി­ല­നി­ൽ­പ്പി­ല്ല എന്ന ധാ­രണ വച്ചു­പു­ലർ­ത്തു­ന്ന­വ­രാ­ണ് ഈ നേ­താ­ക്കൾ. കഴി­ഞ്ഞ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ അനു­കൂല സാ­ഹ­ച­ര്യം ഉണ്ടാ­യി­ട്ടും അതു മു­ത­ലെ­ടു­ക്കാ­നാ­കാ­തെ പോയ കോ­ൺ­ഗ്ര­സ് സം­ഘ­ട­നാ സം­വി­ധാ­ന­ത്തിൽ നി­ന്ന് വി­ഭി­ന്ന­മാ­യി ലീ­ഗ് നേ­ടിയ മെ­ച്ച­പ്പെ­ട്ട വി­ജ­യ­ത്തിൽ അസ­ഹി­ഷ്ണു­ത­യു­ള്ള­വ­രു­മാ­ണ് കോ­ൺ­ഗ്ര­സി­ലെ മു­സ്ലിം നാ­മ­ധാ­രി­ക­ളായ ഈ നേ­താ­ക്കൾ. സ്വ­ന്തം സ്ഥാ­നം ലീ­ഗും ലീ­ഗ് നേ­താ­ക്ക­ളും കയ്യ­ട­ക്കു­മോ എന്ന വ്യ­ക്തി­പ­ര­മായ ആശ­ങ്ക­യിൽ നി­ന്നു് ഉയർ­ന്നു­വ­രു­ന്ന വി­രോ­ധം. യു­ഡി­എ­ഫ് എതി­രാ­ളി­കൾ ലീ­ഗി­നെ­തി­രെ നട­ത്തു­ന്ന പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് മു­ന്ന­ണി­ക്കു­ള്ളിൽ ശക്തി­പ­ക­രുക എന്ന­താ­ണ് ഈ നേ­താ­ക്ക­ളു­ടെ നാ­ളി­തു­വ­രെ­യു­ള്ള ദൌ­ത്യം. പല­പ്പോ­ഴും എതി­രാ­ളി­ക­ളേ­ക്കാൾ മു­ന്ന­ണി­ക്കു­ള്ളി­ലെ ഇത്ത­രം എതി­ർ­പ്പു­ക­ളാ­ണ് ലീ­ഗി­നെ അലോ­സ­ര­പ്പെ­ടു­ത്തു­ന്ന­തും. ഇവ­രിൽ പല­രും ജയി­ച്ചു കയ­റു­ന്ന­തു് ലീ­ഗ് വോ­ട്ടു­കൾ കൊ­ണ്ടു­മാ­ണെ­ന്ന­താ­ണ് രസ­ക­രം­.
"മുസ്ലിം ലീഗിന് മലബാറിലുള്ള രാഷ്ട്രീയ ആധിപത്യമാണ് കേരളത്തിലെങ്കിലും മുസ്ലിം സമുദായത്തിന്റെ അധികാരപ്രാപ്തിയുടെ പ്രധാനകാരണം. ഈ രാഷ്ട്രീയ ആധിപത്യം അവസാനിച്ചാൽ മാത്രമേ മുസ്ലിം സമുദായത്തിന്റെ അധികാരപങ്കാളിത്തത്തിനു വിരാമമിടാൻ സാധിക്കൂ."
പാ­ര­മ്പ­ര്യ എതി­രാ­ളി­ക­ളായ ­സി­പി­എം­ ആക­ട്ടെ അടു­ത്ത­കാ­ല­ത്താ­യി ലീ­ഗി­നെ­തി­രെ ശക്ത­മായ നി­ല­പാ­ടാ­ണ് സ്വീ­ക­രി­ക്കു­ന്ന­ത്. സി­പി­എം സം­ഘ­ട­നാ­ത­ല­ത്തിൽ നേ­രി­ടേ­ണ്ടി­വ­രു­ന്ന ഏറ്റ­വും വലിയ രാ­ഷ്ട്രീയ എതി­രാ­ളി­ക­ളാ­ണ് മു­സ്ലിം ലീ­ഗെ­ന്ന­ത് ഇവി­ടെ പ്ര­സ­ക്ത­മാ­ണ്. മല­ബാ­റി­ലെ രാ­ഷ്ട്രീയ ആധി­പ­ത്യ­ത്തി­നു വേ­ണ്ടി സി­പി­എ­മ്മും ലീ­ഗും തമ്മി­ലാ­ണ് വലിയ കി­ട­മ­ത്സ­രം നട­ക്കു­ന്ന­തു­്. ഈ മത്സ­രം പല­പ്പോ­ഴും സം­ഘർ­ഷ­ത്തി­ലും കലാ­ശി­ക്കു­ന്നു. മാ­ത്ര­മ­ല്ല അടു­ത്ത­കാ­ല­ത്താ­യി സി­പി­എ­മ്മി­ന്റെ ഒരു വി­ഭാ­ഗം നേ­താ­ക്ക­ളി­ലും അണി­ക­ളി­ലും ആരോ­പി­ക്ക­പ്പെ­ടു­ന്ന സം­ഘ­പ­രി­വാ­ര­സ്വാ­ധീ­ന­വും ലീ­ഗി­നെ­തി­രെ­യു­ള്ള പ്ര­ത്യേ­ക­ല­ക്ഷ്യം വച്ചു­ള്ള ആക്ര­മ­ണ­ത്തി­നു കാ­ര­ണ­മാ­കു­ന്നു­ണ്ട്.
മ­ല­ബാ­റി­ലെ രാ­ഷ്ട്രീയ സം­ഘർ­ഷ­ങ്ങൾ പല­പ്പോ­ഴും വർ­ഗ്ഗീയ സം­ഘർ­ഷ­ത്തി­ലേ­ക്കു വഴി­മാ­റി­പ്പോ­കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ മു­സ്ലിം സമു­ദാ­യി­ക­ത­യു­ടെ നേ­തൃ­ത്വം ലീ­ഗിൽ ആരോ­പി­ക്ക­പ്പെ­ടു­ക­യും എതിര്‍­പ­ക്ഷ­ത്തു­ള്ള സി­പി­എ­മ്മി­നെ ഹി­ന്ദു സാ­മു­ദാ­യി­ക­ത­യു­ടെ പ്ര­തി­നി­ധി­യാ­യി ചി­ല­രെ­ങ്കി­ലും കാ­ണു­ക­യും ചെ­യ്യും. സി­പി­എ­മ്മു­മാ­യി പര­സ്യ­സ­ഖ്യ­ത്തി­നു് ആഹ്വാ­നം മു­ഴ­ക്കാൻ സം­ഘ­പ­രി­വാര മാ­ദ്ധ്യ­മ­ങ്ങൾ തയ്യാ­റാ­കു­ന്നി­ട­ത്തോ­ളം ഈ സ്വാ­ധീ­ന­ത്തി­ന്റെ ആഴം ശക്ത­മാ­ണ്. അതെ­ന്താ­യാ­ലും ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണം മു­ൻ­പെ­ന്ന­ത്തെ­ക്കാ­ളും ശക്ത­മാ­ക്കി സി­പി­എ­മ്മും സജീ­വ­മാ­ണ്.
മു­സ്ലിം ലീ­ഗ് സമു­ദാ­യ­ത്തി­നു എന്തു നൽ­കി­?
മു­സ്ലിം ലീ­ഗ് എന്ന വട­വൃ­ക്ഷ­ത്തെ ഇല്ലാ­യ്മ­ചെ­യ്യാൻ പല­കോ­ണിൽ നി­ന്നും ശ്ര­മം നട­ക്കു­ന്നു. ഈ വി­ഭാ­ഗ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് മു­സ്ലിം ലീ­ഗി­നെ അക്ര­മി­ക്കേ­ണ്ട­തു് ആവ­ശ്യ­മാ­ണെ­ന്ന­തൊ­ഴി­ച്ചാൽ ഇവർ ആരോ­പി­ക്കു­മ്പോ­ലെ ലീ­ഗ് സമു­ദാ­യ­ത്തി­നു വേ­ണ്ടി അനർ­ഹ­മാ­യ­തു പോ­ക­ട്ടെ അർ­ഹ­മാ­യ­ത് തന്നെ നേ­ടി­ക്കൊ­ടു­ത്തോ എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്.
ന്യൂ­ന­പ­ക്ഷ­ങ്ങൾ എന്ന നി­ല­യ്ക്കു് ഇന്ത്യൻ മു­സ്ലിം­കൾ നി­ല­നി­ല്പു ഭീ­ഷ­ണി നേ­രി­ടു­ന്ന ഘട്ട­ങ്ങ­ളിൽ സമു­ദാ­യ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നോ മു­സ്ലിം ലീ­ഗ് നി­ല­യു­റ­പ്പി­ച്ച­ത്? വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യും സാ­മൂ­ഹി­ക­മാ­യും പി­ന്നോ­ക്കാ­വ­സ്ഥ­യിൽ കഴി­യു­ന്ന ഈ സമു­ദാ­യ­ത്തി­ന്റെ ഉന്ന­മ­ന­ത്തി­നു വേ­ണ്ടി ലീ­ഗി­ന്റെ അധി­കാ­രം ഉപ­യോ­ഗ­പ്പെ­ട്ടു­വോ? ഒരു രാ­ഷ്ട്രീ­യ­ശ­ക്തി­യാ­യി ഇനി­യും വളർ­ന്നു­വ­രാൻ കഴി­ഞ്ഞി­ട്ടി­ല്ലാ­ത്ത ഇന്ത്യൻ മു­സ്ലിം­കൾ­ക്ക് ആശ്വാ­സ­മാ­യി മു­സ്ലിം ലീ­ഗി­ന്റെ ശക്തി­യും സ്വാ­ധീ­ന­വും രാ­ജ്യ­ത്തി­ന്റെ വി­വിധ മേ­ഖ­ല­ക­ളി­ലേ­ക്ക് ചെ­ന്നെ­ത്തി­യോ? പ്ര­സ­ക്ത­മാ­ണ് ഈ ചോ­ദ്യ­ങ്ങൾ. ഒരു­പ­ക്ഷെ മറു­പ­ടി പറ­യാൻ ലീ­ഗ് ഒട്ടും താ­ല്പ­ര്യ­പ്പെ­ടാ­ത്ത ചോ­ദ്യ­ങ്ങൾ.
"യുഡിഎഫ് അധികാരത്തിലേറിയ സന്ദർഭങ്ങളിലൊക്കെ റവന്യൂവരുമാനത്തിന്റെ അൻപതുശതമാനത്തോളം വരുന്ന വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള അവസരം ലീഗിനു ലഭിച്ചു. സമുദായം ലീഗിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് വീണ്ടും വീണ്ടും ലീഗിനെ അധികാരത്തിലേറ്റിയപ്പോഴും ലീഗ് ഈ സമുദായത്തിനു ന്യായമായ എന്താണ് തിരിച്ചു നൽകിയത്?"
അൻ­പ­തു­കൊ­ല്ല­ത്തോ­ള­മാ­യി മു­സ്ലിം ലീ­ഗ് കേ­രള രാ­ഷ്ട്രീ­യ­ത്തിൽ സജീ­വ­മാ­ണ്. ദശാ­ബ്ദ­ങ്ങ­ളാ­യി ലീ­ഗ് യു­ഡി­എ­ഫ് എന്ന മു­ന്ന­ണി­യു­ടെ ശക്ത­മായ ഭാ­ഗ­വു­മാ­ണ്. യു­ഡി­എ­ഫ് അധി­കാ­ര­ത്തി­ലേ­റിയ സന്ദർ­ഭ­ങ്ങ­ളി­ലൊ­ക്കെ റവ­ന്യൂ­വ­രു­മാ­ന­ത്തി­ന്റെ അൻ­പ­തു­ശ­ത­മാ­ന­ത്തോ­ളം വരു­ന്ന വകു­പ്പു­കൾ കൈ­കാ­ര്യം ചെ­യ്യാ­നു­ള്ള അവ­സ­രം ലീ­ഗി­നു ലഭി­ച്ചു. സമു­ദാ­യം ലീ­ഗിൽ ആശ്വാ­സം കണ്ടെ­ത്താൻ ശ്ര­മി­ച്ചു­കൊ­ണ്ട് വീ­ണ്ടും വീ­ണ്ടും ലീ­ഗി­നെ അധി­കാ­ര­ത്തി­ലേ­റ്റി­യ­പ്പോ­ഴും ലീ­ഗ് ഈ സമു­ദാ­യ­ത്തി­നു ന്യാ­യ­മായ എന്താ­ണ് തി­രി­ച്ചു നൽ­കി­യ­ത്?
ഉ­ദാ­ഹ­ര­ണ­മാ­യി വി­ദ്യാ­ഭ്യാസ വകു­പ്പു തന്നെ. കേ­രള ഭര­ണ­ത്തിൽ ഒരു കക്ഷി എന്ന നി­ല­ക്ക് വി­ദ്യാ­ഭ്യാസ വകു­പ്പു് ഏറ്റ­വും കൂ­ടു­തൽ കൈ­കാ­ര്യം ചെ­യ്ത­തു മു­സ്ലിം ലീ­ഗ് ആണ്. വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­യു­ടെ വി­ഷ­യ­ത്തിൽ ഇതര സമു­ദാ­യ­ങ്ങൾ വള­രെ മു­ൻ­പെ തന്നെ സു­ര­ക്ഷി­ത­മായ സ്ഥ­ല­ത്തു അവ­രോ­ധി­ക്ക­പ്പെ­ട്ടി­രി­ക്കെ ചരി­ത്ര­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ വി­ദ്യാ­ഭ്യാ­സ­ല­ബ്ധി­യിൽ നി­ന്നു പു­റ­കോ­ട്ടു മാ­റ്റ­പ്പെ­ട്ട ഈ സമു­ദാ­യ­ത്തി­ന്റെ വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­ക്ക് എന്തു സം­ഭാ­വ­ന­യാ­ണ് ലീ­ഗ് നൽ­കി­യ­തു? കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി അട­ക്ക­മു­ള്ള ഒരു­പി­ടി സ്ഥാ­പ­ന­ങ്ങൾ മല­ബാർ കേ­ന്ദ്രീ­ക­രി­ച്ച് സ്ഥാ­പി­ക്ക­പ്പെ­ട്ടു എന്ന­തൊ­ഴി­ച്ചാൽ സമു­ദാ­യ­ത്തിൽ ഇന്നു കാ­ണു­ന്ന വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­യിൽ ലീ­ഗി­നേ­ക്കാൾ പങ്കു­വ­ഹി­ച്ച­തു് ഗൾ­ഫി­ലെ­ത്ത­പ്പെ­ട്ട പ്ര­വാ­സി­ക­ളായ രക്ഷാ­കർ­ത്താ­ക്ക­ളു­ടെ തി­രി­ച്ച­റി­വ് മാ­ത്ര­മാ­ണെ­ന്ന­തു നി­ഷേ­ധി­ക്കാ­നാ­കി­ല്ല.
ഇ­ന്നും പത്താം ക്ലാ­സ് കഴി­ഞ്ഞു് ഉപ­രി­പ­ഠ­നം നട­ത്തു­വാൻ തക്ക­വ­ണ്ണം ഉപ­രി­പ­ഠന കേ­ന്ദ്ര­ങ്ങ­ളു­ടെ അഭാ­വം മല­ബാർ മേ­ഖല നേ­രി­ടു­ന്ന വലിയ പ്ര­തി­സ­ന്ധി­യാ­ണ്. അതേ സമ­യം തന്നെ തി­രു­വി­താം­കൂർ മേ­ഖ­ല­യി­ലാ­ക­ട്ടെ ഉപ­രി­പ­ഠ­ന­ത്തി­നു വി­ദ്യാ­ർ­ഥി­ക­ളെ കാ­ത്തു വി­ദ്യാ­ഭ്യാസ കേ­ന്ദ്ര­ങ്ങൾ സു­ല­ഭ­മായ സാ­ഹ­ച­ര്യ­വും. ഇത്ത­രം ചെ­റിയ കു­റ­വു­കള്‍ നി­ക­ത്താൻ പോ­ലും നാ­ളി­തു­വ­രെ­യു­ള്ള ലീ­ഗ് ഭര­ണ­ത്തിൽ സാ­ധി­ച്ചി­ട്ടി­ല്ല.
ലീ­ഗ് മന്ത്രി­മാർ അധി­കാ­ര­ത്തി­ലി­രി­ക്കു­മ്പോൾ തന്നെ­യാ­ണ് പല വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളി­ലും മു­സ്ലിം വി­ദ്യാ­ർ­ഥി­നി­കൾ തല­മ­റ­ച്ച­തി­ന്റെ പേ­രിൽ തു­ടർ­പ­ഠ­നം നി­ര­ന്ത­രം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തു­്. ഭര­ണ­ഘ­ടന ഉറ­പ്പു നൽ­കു­ന്ന മൌ­ലി­കാ­വ­കാ­ശം ഉറ­പ്പു­വ­രു­ത്താൻ പോ­ലും ലീ­ഗ് ഭര­ണം­കൊ­ണ്ട് സാ­ധി­ക്കു­ന്നി­ല്ല. മല­ബാ­റിൽ അനു­വ­ദി­ക്ക­പ്പെ­ടു­ന്ന വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളാ­ക­ട്ടെ സമു­ദാ­യ­ത്തി­ലെ വരേ­ണ്യ വി­ഭാ­ഗ­ത്തി­നു മാ­ത്രം പ്രാ­പ്യ­മാ­കു­ന്ന നി­ല­യ്ക്കാ­ണ്. ഭൂ­രി­ഭാ­ഗം വരു­ന്ന പാ­വ­പ്പെ­ട്ട­വർ­ക്കോ ഇട­ത്ത­ര­ക്കാ­ർ­ക്കോ ഈ സ്ഥാ­പ­ന­ങ്ങ­ളി­ലെ പ്ര­വേ­ശ­നം പല­പ്പോ­ഴും സ്വ­പ്നം മാ­ത്ര­മാ­യി അവ­ശേ­ഷി­ക്കു­ന്നു. ഈ സ്ഥാ­പ­ന­ങ്ങ­ളിൽ പഠി­ക്കു­ന്ന­വ­രും പഠി­പ്പി­ക്കു­ന്ന­വ­രിൽ ഭൂ­രി­ഭാ­ഗ­വും മു­സ്ലിം സമു­ദാ­യ­വു­മാ­യി ബന്ധ­മി­ല്ലാ­ത്ത­വർ.
"സമുദായത്തിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയിൽ ലീഗിനേക്കാൾ പങ്കുവഹിച്ചതു് ഗൾഫിലെത്തപ്പെട്ട പ്രവാസികളായ രക്ഷാകർത്താക്കളുടെ തിരിച്ചറിവ് മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി."
ചു­രു­ക്ക­ത്തിൽ ലീ­ഗി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള വി­ദ്യാ­ഭ്യാസ നേ­ട്ട­ങ്ങ­ളു­ടെ ബാ­ക്കി­പ­ത്ര­മാ­ണി­തെ­ല്ലാം. മല­ബാ­റി­ലെ, പ്ര­ത്യേ­കി­ച്ച് മല­പ്പു­റം ജി­ല്ല­യിൽ അടു­ത്ത­കാ­ല­ത്താ­യി കണ്ടു­വ­രു­ന്ന വി­ദ്യാ­ഭ്യാസ നവ­ജാ­ഗ­ര­ണ­ത്തി­നു ലീ­ഗ് പല­പ്പോ­ഴും അവ­കാ­ശ­മു­ന്ന­യി­ക്കാ­റു­ണ്ടെ­ങ്കിൽ മു­ൻ­പ് സൂ­ചി­പ്പി­ച്ച­തു­പോ­ലെ അത് ലീ­ഗി­ന­വ­കാ­ശ­പ്പെ­ട്ട­ത­ല്ല, മറി­ച്ചു വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ അഭാ­വ­ത്തിൽ അവ­സ­ര­ങ്ങള്‍ നി­ഷേ­ധി­ക്ക­പ്പെ­ട്ട ഒരു വലിയ വി­ഭാ­ഗം പി­താ­ക്ക­ളു­ടെ തി­രി­ച്ച­റി­വാ­ണ് ഇന്നു കാ­ണു­ന്ന പു­രോ­ഗ­തി­യു­ടെ അടി­സ്ഥാ­നം­.
ഇ­ന്ത്യ­യി­ലെ എറ്റ­വും വലിയ മു­സ്ലിം രാ­ഷ്ട്രീയ പ്ര­സ്ഥാ­ന­മാ­ണ് ഇന്ത്യൻ യൂ­ണി­യന്‍ മു­സ്ലിം ലീ­ഗ്. കേ­ര­ള­ത്തിൽ പ്ര­ത്യേ­കി­ച്ച് മല­ബാ­റി­ലാ­ണ് പാ­ർ­ട്ടി­യു­ടെ സ്വാ­ധീ­ന­മെ­ങ്കി­ലും നി­യ­മ­സ­ഭ­യി­ലും ലോ­ക­സ­ഭ­യി­ലു­മൊ­ക്കെ പ്രാ­തി­നി­ധ്യ­ത്തി­നു ലീ­ഗി­നു നി­ര­ന്ത­രം അവ­സ­രം ലഭി­ക്കു­ന്നു. ലോ­ക­സ­ഭ­യിൽ എക്കാ­ല­വും രണ്ടോ­ളം എം പി­മാർ സ്ഥി­ര­മാ­യി ലീ­ഗ് പ്ര­തി­നി­ധി­ക­ളാ­യി ഉണ്ടാ­കു­ന്നു­.
ഇ­ന്ത്യൻ മു­സ്ലിം­കൾ അസ്തി­ത്വ­പ­ര­മായ പ്ര­തി­സ­ന്ധി­കൾ നേ­രി­ടു­ന്ന വി­വി­ധ­ഘ­ട്ട­ങ്ങ­ളിൽ രാ­ജ്യ­ത്തെ ഏറ്റ­വും വലിയ സാ­മു­ദാ­യിക പാ­ർ­ട്ടി­യു­ടെ നി­ല­പാ­ടു­കൾ എന്തൊ­ക്കെ­യാ­യി­രു­ന്നു? ബാ­ബ­റി മസ്ജി­ദ് വി­ഷ­യ­ത്തി­ൽ, കരി­നി­യ­മ­ങ്ങ­ളായ ടാ­ഡ, പോ­ട്ട, UAPA എന്നി­വ­യു­ടെ വി­ഷ­യ­ത്തി­ൽ, രാ­ജ്യ­ത്ത് നട­ക്കു­ന്ന വ്യാജ ഏറ്റു­മു­ട്ടൽ കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ വി­ഷ­യ­ത്തി­ൽ, മു­സ്ലിം ചെ­റു­പ്പ­ക്കാ­രെ അകാ­ര­ണ­മാ­യി അറ­സ്റ്റ് ചെ­യ്തു വി­ചാ­ര­ണ­യി­ല്ലാ­തെ വർ­ഷ­ങ്ങ­ളോ­ളം തട­വി­ലി­ടു­ന്ന വി­ഷ­യ­ത്തി­ൽ, ഹി­ന്ദു­ത്വ ഫാ­സി­സ്റ്റ് ഭീ­ഷ­ണി­യെ നേ­രി­ടു­ന്ന വി­ഷ­യ­ത്തി­ലൊ­ക്കെ മു­സ്ലിം ലീ­ഗ് എന്തു നി­ല­പാ­ട് സ്വീ­ക­രി­ച്ചു­?
ഈ വി­ഷ­യ­ങ്ങ­ളി­ലെ­ല്ലാം സമു­ദാ­യം ഒരു വശ­ത്തും മു­സ്ലിം ലീ­ഗി­ന്റെ അധി­കാര താ­ല്പ­ര്യ­ങ്ങ­ളും, കോ­ൺ­ഗ്ര­സ് വി­ധേ­യ­ത്വ­വും മറു­വ­ശ­ത്തു­മാ­ണ് എക്കാ­ല­വും നി­ല­യു­റ­പ്പി­ച്ച­തു­്. ബാ­ബ­രീ വി­ഷ­യ­ത്തിൽ ലീ­ഗ് സ്വീ­ക­രി­ച്ച വഞ്ച­നാ­പ­ര­മായ നി­ല­പാ­ടു­കൾ ചരി­ത്ര­ത്തിൽ ഇടം പി­ടി­ക്കു­വാൻ യോ­ഗ്യ­ത­യു­ള്ള­താ­ണ്. രാ­ജ്യ­ത്ത് നി­ര­ന്ത­രം നട­ക്കു­ന്ന ഏറ്റു­മു­ട്ടൽ കൊ­ല­പ­ത­ക­ങ്ങൾ­ക്കെ­തി­രെ, അകാ­ര­ണ­മായ അറ­സ്റ്റു­കൾ­ക്കെ­തി­രെ ഒരു നീ­ക്ക­വും ഈ പാ­ർ­ട്ടി­യു­ടെ ഭാ­ഗ­ത്തു നി­ന്നു നാ­ളി­തു­വ­രെ ഉണ്ടാ­യി­ട്ടി­ല്ല. മാ­ത്ര­മ­ല്ല ഒരു ദശാ­ബ്ദ­ക്കാ­ലം കോ­യ­മ്പ­ത്തൂർ ജയി­ലിൽ അന്യാ­യ­മാ­യി തട­വി­ലാ­ക്ക­പ്പെ­ട്ടി­രു­ന്ന മദ­നി­യു­ടെ അറ­സ്റ്റി­നു പി­ന്നിൽ ചില ലീ­ഗ് നേ­താ­ക്ക­ളു­ടെ കര­ങ്ങള്‍ പ്ര­വർ­ത്തി­ച്ചു എന്ന ആരോ­പ­ണ­വും ഉയർ­ന്നു­വ­ന്നു­.
"ബാബറി മസ്ജിദ് വിഷയത്തിൽ, കരിനിയമങ്ങളായ ടാഡ, പോട്ട, UAPA എന്നിവയുടെ കാര്യത്തിൽ, രാജ്യത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ, മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു വിചാരണയില്ലാതെ വർഷങ്ങളോളം തടവിലിടുന്നതിൽ, ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിലൊക്കെ മുസ്ലിം ലീഗ് എന്തു നിലപാട് സ്വീകരിച്ചു?"
കേ­ര­ള­ത്തിൽ ലീ­ഗ് ഭര­ണ­പ­ക്ഷ­ത്തും പ്ര­തി­പ­ക്ഷ­ത്തും നി­ല­യു­റ­പ്പി­ച്ച സന്ദർ­ഭ­ങ്ങ­ളി­ലെ­ല്ലാം ഭര­ണ­കൂ­ട­ത്തി­ന്റെ ഭാ­ഗ­ത്തു­നി­ന്നു മു­സ്ലിം സമു­ദാ­യ­ത്തി­നെ­തി­രെ പല­നീ­ക്ക­ങ്ങ­ളും ഉണ്ടാ­യി. ലീ­ഗ് പ്ര­വർ­ത്ത­ക­ര­ട­ക്കം പല­രെ­യും പൊ­ലീ­സ് വെ­ടി­വ­ച്ചു കൊ­ന്നു. പല­രെ­യും അകാ­ര­ണ­മാ­യി അറ­സ്റ്റ് ചെ­യ്തു തട­വി­ലി­ട്ടു. ഈ വി­ഷ­യ­ത്തി­ലൊ­ന്നും ഒരു പ്ര­തി­ഷേ­ധ­സ്വ­രം പോ­ലും ലീ­ഗി­ന്റെ ഭാ­ഗ­ത്തു നി­ന്നു­ണ്ടാ­യി­ല്ല. പ്ര­തി­ഷേ­ധി­ച്ചാൽ മതേ­ത­ര­മു­ഖം നഷ്ട­പ്പെ­ടു­മോ എന്ന ഭയ­മാ­കാം ഒരു കാ­ര­ണം. അത­ല്ല അധി­കാ­ര­ത്തി­ലേ­റാൻ ഇത്ത­രം നി­ല­പാ­ടു­കൾ തട­സ്സ­മാ­കു­മോ എന്ന ഭയ­മാ­കാം. എന്തു കാ­ര­ണം കൊ­ണ്ടാ­യാ­ലും രാ­ജ്യ­ത്തെ ഏറ്റ­വും വലിയ മു­സ്ലിം സാ­മു­ദാ­യിക പാ­ർ­ട്ടി എന്ന­വ­കാ­ശ­പ്പെ­ടു­ന്ന ലീ­ഗി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സമു­ദാ­യം നേ­രി­ടു­ന്ന വെ­ല്ലു­വി­ളി­കൾ­ക്കു നേ­രെ മു­ഖം തി­രി­ച്ചു­കൊ­ണ്ട് അധി­കാര രാ­ഷ്ട്രീ­യ­വു­മാ­യി ഒട്ടി­നി­ൽ­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണ് എക്കാ­ല­വും കണ്ടു­വ­രു­ന്ന­തു­്.
ഇ­ന്ത്യാ രാ­ജ്യ­ത്ത് മു­സ്ലിം ജന­സം­ഖ്യ­യിൽ വെ­റും നാ­ലു ശത­മാ­നം മാ­ത്ര­മാ­ണ് കേ­ര­ള­ത്തി­ലെ മു­സ്ലിം പ്രാ­തി­നി­ധ്യം. തൊ­ണ്ണൂ­റു ശത­മാ­ന­ത്തി­ല­ധി­കം മു­സ്ലിം ജന­സം­ഖ്യ­യും കേ­ര­ള­ത്തി­നു പു­റ­ത്തു, പ്ര­ത്യേ­കി­ച്ച് ഉത്ത­രേ­ന്ത്യൻ സം­സ്ഥാ­ന­ങ്ങ­ളി­ലാ­ണ് അധി­വ­സി­ക്കു­ന്ന­തു­്. മതേ­തര പ്ര­സ്ഥാ­ന­ങ്ങൾ എന്നു സ്വ­യം പരി­ച­യ­പ്പെ­ടു­ത്തു­ന്ന എന്നാൽ പ്രാ­യോ­ഗി­ക­ത­ല­ത്തിൽ ഒട്ടും മതേ­ത­ര­മ­ല്ലാ­ത്ത പാ­ർ­ട്ടി­ക­ളു­ടെ വോ­ട്ടു­ബാ­ങ്കു­ക­ളാ­ണ് ഈ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­സ്ലിം­കൾ. കേ­ര­ള­ത്തി­ലെ മു­സ്ലിം ജന­ത­യു­ടെ ഒരു വി­ഭാ­ഗ­മെ­ങ്കി­ലും ഗൾ­ഫ് കു­ടി­യേ­റ്റം കൊ­ണ്ട് കു­റെ­കൂ­ടെ മെ­ച്ച­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തിൽ ജീ­വി­ക്കാൻ അവ­സ­രം ലഭി­ച്ച­പ്പോൾ അതു­പോ­ലും നി­ഷേ­ധി­ക്ക­പ്പെ­ട്ടു സമൂ­ഹ­ത്തി­ലെ പി­ന്നാ­മ്പു­റ­ങ്ങ­ളി­ലേ­ക്ക് തള്ള­പ്പെ­ട്ട അവ­സ്ഥ­യി­ലാ­ണ് ഈ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­സ്ലിം­കൾ.
ചെ­രു­പ്പു­കു­ത്തി­ക­ളും റി­ക്ഷാ­വ­ലി­ക്കാ­രും അട­ങ്ങു­ന്ന, മാ­ഫി­യാ പ്ര­വർ­ത്ത­ന­ങ്ങ­ളില്‍ പെ­ട്ടു­പോ­കാ­നും എന്തി­നേ­റെ, ജീ­വി­ക്കാൻ സ്വ­ന്തം ശരീ­രം വി­ൽ­ക്കാൻ പോ­ലും നി­ർ­ബ­ന്ധി­ത­രാ­കു­ന്ന ഒരു സമൂ­ഹം. സ്വാ­ത­ന്ത്ര്യ ലബ്ധി­ക്കു  ശേ­ഷം ഹി­ന്ദു­ത്വ ഫാ­സി­സ്റ്റു­ക­ളു­ടെ നി­ര­ന്തര ആക്ര­മ­ണ­ങ്ങൾ­ക്ക് വി­ധേ­യ­രാ­ക്ക­പ്പെ­ട്ട ജന­ത. ഒരു­വേള കാ­ലി­ത്തൊ­ഴു­ത്തു­ക­ളേ­ക്കാൽ മ്ലേ­ഛ­മായ അന്ത­രീ­ക്ഷ­ത്തിൽ ജീ­വി­തം തള്ളി­നീ­ക്കാൻ നി­ർ­ബ­ന്ധി­ത­രാ­യ­വർ.
"കലാപങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ ലീഗ് എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്കു നൽകി ആശ്വസിപ്പിക്കാൻ, മാറുമറയ്ക്കാനുതകുന്ന ഒരു വസ്ത്രം നൽകി സഹായിക്കാൻ പാർട്ടി ഇക്കാലമത്രയും ശ്രമിച്ചിട്ടുണ്ടോ? ഇല്ല ഇല്ല ഇല്ല എന്നുമാത്രമെ ഉത്തരം പറയാനുണ്ടാകൂ. മാത്രമല്ല ഇവരെ സ്വന്തം പാർട്ടിക്കു കീഴിൽ സംഘടിപ്പിക്കാൻ പോലും ലീഗ് ശ്രമിച്ചിട്ടില്ല."
മു­സ്ലിം ലീ­ഗി­ന്റെ ഇക്കാ­ല­മ­ത്ര­യു­മു­ള്ള ചരി­ത്ര­വും പ്ര­വർ­ത്ത­ന­വും വി­ല­യി­രു­ത്തി­യാൽ ഈ സമൂ­ഹ­ത്തി­നു വേ­ണ്ടി പാ­ർ­ട്ടി എന്തു ചെ­യ്തു എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്. അസം­ഘ­ടി­ത­രാ­യ, അശ­ര­ണ­രാ­യ, എല്ലാം നഷ്ട­പ്പെ­ട്ട­തി­നു തു­ല്യ­മാ­യി ജീ­വി­ക്കു­ന്ന ഈ ജന­ത­ക്കു വേ­ണ്ടി ലീ­ഗ് നാ­ളി­തു­വ­രെ എന്തെ­ങ്കി­ലും ഒരു നീ­ക്കം നട­ത്തി­യി­ട്ടു­ണ്ടോ? കലാ­പ­ങ്ങ­ളിൽ ഉറ്റ­വ­രെ­യും ഉട­യ­വ­രെ­യും നഷ്ട­പ്പെ­ടു­മ്പോൾ അവ­രു­ടെ കണ്ണീ­രൊ­പ്പാൻ ലീ­ഗ് എന്നെ­ങ്കി­ലും തയ്യാ­റാ­യി­ട്ടു­ണ്ടോ? ഒരു നേ­ര­ത്തെ ഭക്ഷ­ണ­മെ­ങ്കി­ലും അവർ­ക്കു നൽ­കി ആശ്വ­സി­പ്പി­ക്കാ­ൻ, മാ­റു­മ­റ­യ്ക്കാ­നു­ത­കു­ന്ന ഒരു വസ്ത്രം നൽ­കി സഹാ­യി­ക്കാൻ പാ­ർ­ട്ടി ഇക്കാ­ല­മ­ത്ര­യും ശ്ര­മി­ച്ചി­ട്ടു­ണ്ടോ? ഇല്ല ഇല്ല ഇല്ല എന്നു­മാ­ത്ര­മെ ഉത്ത­രം പറ­യാ­നു­ണ്ടാ­കൂ. മാ­ത്ര­മ­ല്ല ഇവ­രെ സ്വ­ന്തം പാ­ർ­ട്ടി­ക്കു കീ­ഴിൽ സം­ഘ­ടി­പ്പി­ക്കാൻ പോ­ലും ലീ­ഗ് ശ്ര­മി­ച്ചി­ട്ടി­ല്ല. രാ­ജ്യ­സ­ഭ­യി­ലും, ലോ­ക­സ­ഭ­യി­ലും നി­ര­ന്ത­രം പ്ര­തി­നി­ധി­കൾ ഉണ്ടാ­യി­ട്ടു­കൂ­ടി മല­ബാ­റി­നു പു­റ­ത്തു, കേ­ര­ള­ത്തി­നു വെ­ളി­യിൽ പാ­ർ­ട്ടി­ക്ക് സ്വാ­ധീ­നം ഉണ്ടാ­ക്ക­നു­ള്ള ഒരു ശ്ര­മ­വും നട­ന്നി­ല്ല. മാ­ത്ര­മ­ല്ല ഒരു കാ­ല­ത്തു ബം­ഗാ­ളില്‍ നി­ല­നി­ന്നി­രു­ന്ന സാ­മാ­ന്യം ശക്ത­മായ മു­സ്ലിം ലീ­ഗ് സ്വാ­ധീ­നം പോ­ലും പി­ന്നീ­ട് ഇല്ലാ­തായ കാ­ഴ്ച­യാ­ണ് കണ്ട­തു­്.
മു­സ്ലിം സമു­ദാ­യം ലീ­ഗി­നു അധി­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­കു­വാ­നു­ള്ള ജന­സ­മ്മ­തി നി­ര­ന്ത­രം നൽ­കി­യ­പ്പോൾ തി­രി­കെ ഈ വി­ഭാ­ഗ­ത്തി­നു പാ­ർ­ട്ടി എന്തു നൽ­കി എന്ന­തി­ന്റെ ഉത്ത­ര­മാ­ണ് ഇവി­ടെ വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ട­തു­്. എന്നി­ട്ടും വീ­ണ്ടും വീ­ണ്ടും ലീ­ഗ് തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു, അധി­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി­.
എ­ന്തു­കൊ­ണ്ടി­ങ്ങ­നെ സം­ഭ­വി­ച്ചു എന്ന ചോ­ദ്യ­ത്തി­നു് ഒരു­ത്ത­ര­മേ ഉള്ളൂ. ഈ സ്വാ­ധീ­നം, കേ­ര­ള­ത്തി­ലെ­ങ്കി­ലും നി­ല­നി­ൽ­ക്കു­ന്ന അധി­കാ­ര­ത്തി­ലെ പ്രാ­തി­നി­ധ്യം ഇല്ല­താ­ക്ക­രു­തെ­ന്ന, നി­ല­നി­ന്നു കാ­ണ­ണ­മെ­ന്ന സമു­ദാ­യ­ത്തി­ന്റെ പൊ­തു താ­ല്പ­ര്യ­മാ­ണ് ഭി­ന്ന­ത­കൾ മറ­ന്നും ലീ­ഗി­നോ­ടു­ള്ള രാ­ഷ്ട്രീയ അഭി­പ്രാ­യ­വ്യ­ത്യാ­സം അവ­ഗ­ണി­ച്ചും, ലീ­ഗി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള പ്ര­വർ­ത്ത­ന­പ­രാ­ജ­യ­ങ്ങ­ളെ കണ്ടി­ല്ലെ­ന്നു നടി­ച്ചും വീ­ണ്ടും വീ­ണ്ടും ലീ­ഗിൽ സമു­ദാ­യം പ്ര­തീ­ക്ഷ­കൾ അർ­പ്പി­ക്കു­ന്ന­തു­്. സമു­ദാ­യ­ത്തി­ന്റെ ശത്രു­ക്കൾ ആഗ്ര­ഹി­ക്കും തര­ത്തിൽ നാ­മ­മാ­ത്ര­മായ ഈ ഭര­ണ­സ്വാ­ധീ­ന­വും ഇല്ലാ­താ­ക്കാൻ സമു­ദാ­യ­ത്തി­ന് ആഗ്ര­ഹ­മി­ല്ലെ­ന്ന സദു­ദ്ദേ­ശ്യം­.
"ലീഗ് ഒന്നും ചെയ്തില്ലെങ്കിൽ പോലും പ്രതിയോഗികളുടെ പ്രചാരണം കൊണ്ട് മുസ്ലിം ലീഗ് സമുദായത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു, ചെയ്തുകൊണ്ടിരിക്കുന്നു എന്ന സമുദായത്തിന്റെ തെറ്റായ ധാരണയുടെ പുറത്താണ് മുസ്ലിം ലീഗ് സ്വന്തം രാഷ്ട്രീയ ഇടം സുരക്ഷിതമാക്കുന്നത്. എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ബലത്തിൽ ലീഗ് കൂടുതൽ സുരക്ഷിതരാകുന്നു. "
ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്തു­ന്നു, വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്നു, തീ­വ്ര­വാദ ബന്ധം ആരോ­പി­ക്കു­ന്നു എന്നൊ­ക്കെ ലീ­ഗ് നേ­താ­ക്കൾ പരി­ത­പി­ക്കു­മ്പോ­ൾ, ഇര­വേ­ഷം അണി­യു­മ്പോൾ തരം കി­ട്ടി­യാൽ ലീ­ഗി­നു് അഭി­മ­ത­രാ­യ­വർ­ക്കെ­തി­രെ ലീ­ഗി­ന്റെ രാ­ഷ്ട്രീയ നി­ല­പാ­ടു­ക­ളെ വി­മർ­ശി­ക്കു­ന്ന­വ­രെ ഇതേ ആരോ­പ­ണം കൊ­ണ്ട് വലി­ഞ്ഞു­മു­റു­ക്കാൻ മു­സ്ലിം ലീ­ഗ് നേ­താ­ക്കൾ മറ്റാ­രേ­ക്കാൾ മു­ൻ­പെ ഉണ്ടാ­കു­മെ­ന്ന­തും കൂ­ട്ടി­വാ­യി­ക്കേ­ണ്ട­തു­ണ്ട്. അപ്പോൾ ലീ­ഗി­നു വേ­ട്ട­ക്കാ­രു­ടെ സ്വ­ഭാ­വ­മാ­യി­രി­ക്കു­മെ­ന്നു മാ­ത്രം­.
ഇ­ന്നു ലീ­ഗി­നെ ആരോ­പ­ണ­ങ്ങൾ കൊ­ണ്ട് വരി­ഞ്ഞു­മു­റു­ക്കു­ന്ന, അണി­ക­ളെ കൊ­ന്നു തി­ണ്ണ­മി­ടു­ക്ക് കാ­ണി­ക്കു­ന്ന­വർ­ക്കൊ­പ്പം നി­ന്നു­കൊ­ണ്ട് ലീ­ഗി­നി­ഷ്ട­മി­ല്ലാ­ത്ത­വ­രെ­യെ­ല്ലാം മേ­ല്പ­റ­ഞ്ഞ ലീ­ഗി­നെ­തി­രെ ഉന്ന­യി­ക്ക­പ്പെ­ട്ട ആരോ­പ­ണ­ങ്ങൾ ഒന്നൊ­ഴി­യാ­തെ ഉന്ന­യി­ക്കാൻ ലീ­ഗ് എക്കാ­ല­വും ശ്ര­മി­ച്ചി­ട്ടു­ണ്ട്. മാ­ത്ര­മ­ല്ല ഇപ്പോൾ ലീ­ഗി­നെ­തി­രെ അക്ര­മ­ണം നട­ത്തു­ന്ന ഫാ­സി­സ്റ്റ് സം­ഘ­ട­ന­ക­ളു­മാ­യി ലീ­ഗ് നേ­താ­ക്കൾ ഇപ്പോ­ഴും അടു­പ്പം പു­ലർ­ത്തു­ന്നു. സം­ഘ­പ­രി­വാ­ര­ത്തി­ന്റെ തീ­പ്പൊ­രി വർ­ഗ്ഗീയ പ്ര­ഭാ­ഷ­കർ­ക്കൊ­പ്പം വേ­ദി പങ്കി­ടാൻ ലീ­ഗ് നേ­താ­ക്കൾ ഔത്സു­ക്യം കാ­ണി­ക്കു­ന്നു. ലീ­ഗു­മാ­യി രാ­ഷ്ട്രീയ വി­യോ­ജി­പ്പു­ള്ള, ലീ­ഗിൽ ആധി­പ­ത്യ­മു­ള്ള മത­സം­ഘ­ട­ന­ക­ളിൽ നി­ന്നു വ്യ­ത്യ­സ്ത അഭി­പ്രാ­യം കൊ­ണ്ടു നട­ക്കു­ന്നു എന്ന ഒരെ­യൊ­രു കാ­ര­ണ­ത്താൽ സമു­ദാ­യ­ത്തിൽ തന്നെ­യു­ള്ള ഇതര സം­ഘ­ട­ന­ക­ളു­മാ­യു­ള്ള സൌ­ഹാ­ർ­ദ്ദം വി­ല­ക്കു­ന്ന ലീ­ഗ്, പക്ഷെ ലീ­ഗി­നെ ഇപ്പോൾ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്ന, മു­സ്ലിം ലീ­ഗ് സമം പാ­ക്കി­സ്ഥാൻ എന്ന മു­ദ്രാ­വാ­ക്യം മു­ഴ­ക്കു­ന്ന സം­ഘ­പ­രി­വാ­രി­കൾ­ക്ക് ഇന്നും പ്രി­യ­പ്പെ­ട്ട­വ­രാ­ണെ­ന്നു വരു­മ്പോൾ ലീ­ഗ് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന രാ­ഷ്ട്രീ­യ­വും താ­ല്പ­ര്യ­ങ്ങ­ളും എന്തെ­ന്നു വ്യ­ക്തം. ഒരെ സമ­യം ഇര­വേ­ഷം അണി­ഞ്ഞ് പരി­ത­പി­ക്കു­ക, അതേ സമ­യം തന്നെ വേ­ട്ട­ക്കാ­ർ­ക്കൊ­പ്പം ഇര­ക­ളെ വേ­ട്ട­യാ­ടാൻ മറ്റാ­രേ­ക്കാ­ളും ആവേ­ശം കാ­ണി­ക്കു­ക. മു­സ്ലിം ലീ­ഗി­ന്റെ ഇത­പ­ര്യ­ന്ത­മായ രാ­ഷ്ട്രീയ ശൈ­ലി­യാ­ണി­തു­്.
ലീ­ഗ് ഒന്നും ചെ­യ്തി­ല്ലെ­ങ്കിൽ പോ­ലും പ്ര­തി­യോ­ഗി­ക­ളു­ടെ പ്ര­ചാ­ര­ണം കൊ­ണ്ട് മു­സ്ലിം ലീ­ഗ് സമു­ദാ­യ­ത്തി­നു വേ­ണ്ടി എന്തൊ­ക്കെ­യോ ചെ­യ്യു­ന്നു, ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു എന്ന സമു­ദാ­യ­ത്തി­ന്റെ തെ­റ്റായ ധാ­ര­ണ­യു­ടെ പു­റ­ത്താ­ണ് മു­സ്ലിം ലീ­ഗ് സ്വ­ന്തം രാ­ഷ്ട്രീയ ഇടം സു­ര­ക്ഷി­ത­മാ­ക്കു­ന്ന­തെ­ന്ന­ത് പറ­യാ­തെ വയ്യ. സമു­ദാ­യ­ത്തി­നു വേ­ണ്ടി ലീ­ഗ് ഒന്നും ചെ­യ്യാ­തെ തന്നെ എതി­രാ­ളി­ക­ളു­ടെ രാ­ഷ്ട്രീയ പ്ര­ചാ­ര­ണ­ത്തി­ന്റെ ബല­ത്തിൽ ലീ­ഗ് കൂ­ടു­തൽ സു­ര­ക്ഷി­ത­രാ­കു­ന്നു. അതാ­യ­തു മു­സ്ലിം ലീ­ഗി­നെ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്നു എന്ന് ലീ­ഗ് നേ­താ­ക്കൾ പറ­യു­മ്പോൾ പോ­ലും ആത്യ­ന്തി­ക­മാ­യി ഇതി­ന്റെ രാ­ഷ്ട്രീയ ഗു­ണം മു­സ്ലിം ലീ­ഗി­നു തന്നെ എന്നു വ്യ­ക്തം­.
പി കെ നൌ­ഫൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ