ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 26, ശനിയാഴ്‌ച

പട്ടികജാതി ക്ഷേമസമിതി എന്തിന്?


പട്ടികജാതി ക്ഷേമസമിതി എന്തിന്?

സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.
ഉ­പ­രി­പ്ളവ ധാ­ര­ണ­ക­ളു­ടെ ധാ­രാ­ളി­ത്ത­ങ്ങ­ളില്‍ ജീ­വി­ക്കാന്‍ പരി­ശീ­ലി­പ്പി­ക്ക­പ്പെ­ട്ട ചി­ലര്‍, സ്വാ­ഭാ­വി­ക­മാ­യും ഈ പ്ര­ച­ര­ണ­ങ്ങ­ളില്‍ കു­ടു­ങ്ങാ­നി­ട­യു­ണ്ട്. അത്ത­ര­ക്കാ­രെ ലക്ഷ്യം വച്ചു­കൊ­ണ്ടു­ള്ള പതി­വ് മാ­ദ്ധ്യ­മ­ചര്‍­ച്ചാ പരി­പാ­ടി­ക­ളില്‍ സി­പി­ഐ­(എം) ന്റെ ‘ഇ­ര­ട്ട­ത്താ­പ്പി­നെ­’­ക്കു­റി­ച്ചും ­നി­ല­പാ­ട് മാ­റ്റ­ത്തെ­ക്കു­റി­ച്ചും പരാ­മര്‍­ശ­ങ്ങ­ളു­ണ്ടാ­യി. ജാ­തി-സമു­ദായ സം­ഘ­ട­ന­കള്‍ വലി­യ­തോ­തില്‍ സമൂ­ഹ­ത്തെ സ്വാ­ധീ­നി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഇക്കാ­ല­ത്ത് സി­പി­ഐ­(എം) നി­ല­പാ­ടി­ന്റെ ന്യാ­യീ­ക­ര­ണ­മെ­ന്താ­ണ് എന്നാ­യി­രു­ന്നു വി­മര്‍­ശ­ക­രു­ടെ പ്ര­ധാന ചോ­ദ്യം­.
"സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന്‍ മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. "
ആദ്യ­മേ പറ­യേ­ണ്ട ഒരു കാ­ര്യം സി­പി­ഐ­(എം) ഒരു ജാ­തി സം­ഘ­ട­ന­യും ഉണ്ടാ­ക്കി­യി­ട്ടി­ല്ല എന്നാ­ണ്. ജാ­തി രാ­ഷ്ട്രീ­യ­ത്തി­നും സ്വ­ത്വ രാ­ഷ്ട്രീ­യ­ത്തി­നും എക്കാ­ല­വും എതി­രാ­യ­തി­നാല്‍ ഒരി­ക്ക­ലും പാര്‍­ട്ടി ജാ­തി സം­ഘ­ടന ഉണ്ടാ­ക്കാ­നും പോ­കു­ന്നി­ല്ല. അപ്പോള്‍ ചരി­ത്ര­ത്തില്‍ മാ­ത്ര­മ­ല്ല; സാ­മാ­ന്യ യു­ക്തി­യി­ലും ഇട­ങ്കോ­ലി­ട്ടു­കൊ­ണ്ട് ഒരു അല്‍­പ്പ­ബു­ദ്ധി ചോ­ദി­ക്കും­:
“അ­ങ്ങി­നെ­യാ­ണെ­ങ്കില്‍ ഇപ്പോള്‍ ഉണ്ടാ­ക്കി­യ­തോ­?” 
തി­ക­ച്ചും ലളി­ത­മാ­ണ് അതി­നു­ള്ള ഉത്ത­രം­.
സി­പി­ഐ­(എം) ഇപ്പോള്‍ ഉണ്ടാ­ക്കി­യ­ത് ജാ­തി സം­ഘ­ട­ന­യ­ല്ല; പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ സം­ഘ­ട­ന­യാ­ണ്. പട്ടി­ക­ജാ­തി എന്നൊ­രു ജാ­തി­യി­ല്ലെ­ന്നും അതൊ­രു ഭര­ണ­ഘ­ട­നാ പരി­കല്‍­പ്പ­ന­യാ­ണെ­ന്നും ആദ്യ­മേ മന­സ്സി­ലാ­ക്ക­ണം. ചെ­റുമ സമു­ദായ മു­ന്ന­ണി, പാ­ണന്‍ മഹാ­സ­ഭ, മണ്ണാന്‍ സം­ര­ക്ഷണ സമി­തി തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളൊ­ന്നും പാര്‍­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഭര­ണ­ഘ­ട­ന­യില്‍, പ്ര­ത്യേക പട്ടി­ക­യില്‍ (schedule) ഉള്‍­പ്പെ­ടു­ത്തിയ ജന­വി­ഭാ­ഗ­ത്തെ പൊ­തു­വേ വി­ളി­ക്കു­ന്ന പേ­രാ­ണ് പട്ടി­ക­ജാ­തി എന്ന­ത്. സാ­മ്പ­ത്തി­ക­മാ­യും സാ­മൂ­ഹ്യ­പ­ര­മാ­യും രാ­ഷ്ട്രീ­യ­മാ­യും പി­ന്നാ­ക്കം നില്‍­ക്കു­ന്ന­വ­രാ­യ­തി­നാല്‍ പ്ര­ത്യേക പരി­ഗ­ണന അര്‍­ഹി­ക്കു­ന്ന­വര്‍ എന്ന നി­ല­യി­ലാ­ണ് അവര്‍ പ്ര­ത്യേക പട്ടി­ക­യി­ലാ­യ­ത്. അവ­രു­ടെ ഉന്ന­മ­ന­ത്തി­നാ­യി പ്ര­ത്യേ­കം പരി­ശ്ര­മി­ക്കു­ന്ന വര്‍­ഗ­സം­ഘ­ട­ന­യാ­ണ് പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി­.
അ­പ്പോള്‍ ഉന്ന­യി­ക്ക­പ്പെ­ടാ­വു­ന്ന ചോ­ദ്യം, ഇതു തന്നെ­യ­ല്ലേ ജാ­തി സം­ഘ­ട­ന­ക­ളും പറ­യു­ന്ന­ത് എന്നാ­ണ്. തീര്‍­ച്ച­യാ­യും അല്ല. ഓരോ ജാ­തി­യി­ലും ഉള്‍­പ്പെ­ട്ട ജന­വി­ഭാ­ഗ­ങ്ങ­ളെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കു­ന്ന ജാ­തി സം­ഘ­ട­ന­കള്‍ ചെ­യ്യു­ന്ന­ത് അവര്‍­ക്ക് മാ­ത്ര­മാ­യി ഒരു പ്ര­ത്യേക ­സ്വ­ത്വം­ (identity) ഉണ്ട് എന്ന് വി­ശ്വ­സി­പ്പി­ക്കു­ക­യാ­ണ്. അത് ജാ­തി­യില്‍ മാ­ത്രം ഊന്നി­ക്കൊ­ണ്ടു­ള്ള ഒരു സങ്കല്‍­പ­മാ­ണ്. പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ­പ­ശ്ചാ­ത്ത­ലം അവര്‍ കാ­ണു­ന്നേ­യി­ല്ല.
എ­ന്നാല്‍ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളെ ജാ­തി എന്ന നി­ല­യ്ക്ക­ല്ല, വര്‍­ഗം എന്ന നി­ല­യ്ക്കാ­ണ് സി­പി­ഐ­(എം) പരി­ഗ­ണി­ക്കു­ന്ന­ത്. അതാ­യ­ത്  പാര്‍­ട്ടി അവ­രോ­ട് പറ­യു­ന്ന­ത് ‘നി­ങ്ങ­ളൊ­രു ജാ­തി­യ­ല്ല, വര്‍­ഗ­മാ­ണ് ’ എന്നാ­ണ്. നി­ങ്ങ­ളൊ­രു ‘ജാ­തി മാ­ത്ര­മാ­ണ്’ എന്ന് നി­ര­ന്ത­ര­മാ­യി അവ­രെ വി­ശ്വ­സി­പ്പി­ക്കാന്‍ പരി­ശ്ര­മം നട­ക്കു­ന്ന­കാ­ല­ത്ത് ‘നി­ങ്ങ­ളൊ­രു വര്‍­ഗ്ഗ­മാ­ണ്’ എന്ന് അവ­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്തേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­ണ് എന്ന് പാര്‍­ട്ടി കരു­തു­ന്നു. അതി­നാ­യി അവ­രെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കുക തന്നെ വേ­ണം­.
"ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്‍പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല. "
കേ­ര­ള­ത്തില്‍ സി­പി­ഐ­(എം) ന്റെ അടി­ത്തറ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളാ­ണ് എന്ന­താ­ണ് പരി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട മറ്റൊ­രു വസ്തു­ത.  ഇതൊ­രു വര്‍­ഗ്ഗ­പ­ര­മായ അടി­ത്തറ തന്നെ­യാ­ണ്. അതേ­സ­മ­യം അവ­രോ­രു­ത്ത­രും വി­ഭി­ന്ന  ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ടു­ന്ന­വ­രു­മാ­ണ്.
ആ­ഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ദു­രി­തം അനു­ഭ­വി­ക്കു­ന്ന ജന­ങ്ങ­ളെ, ആ നയ­ങ്ങള്‍­ക്കെ­തി­രാ­യി സം­ഘ­ടി­പ്പി­ക്കുക എന്ന­താ­ണ് പാര്‍­ട്ടി ആഗ്ര­ഹി­ക്കു­ന്ന­ത്. (സ്വാ­ഭാ­വി­ക­മാ­യും പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങള്‍­ക്ക് പു­റ­ത്തു­ള്ള­വ­രും അതില്‍ ഉള്‍­പ്പെ­ടും­.) എന്നാല്‍ ജാ­തി സം­ഘ­ട­ന­കള്‍ പരി­ശ്ര­മി­ക്കു­ന്ന­ത്, ഈ വര്‍­ഗ്ഗ ഐക്യ­ത്തെ തകര്‍­ക്കാ­നും വര്‍­ഗ്ഗ­പ­ര­മായ ഉള്ള­ട­ക്ക­മു­ള്ള­വ­രെ­പ്പോ­ലും ജാ­തി സ്വ­ത്വ­ത്തില്‍ തള­ച്ചി­ടാ­നു­മാ­ണ്.
ഇ­ന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പ്ര­ത്യേ­ക­ത, അതി­ന്റെ ജാ­തി -സ­മു­ദായ കെ­ട്ടു­പാ­ടു­ക­ളാ­ണ്.  ആയി­ര­ക്ക­ണ­ക്കി­ന് വര്‍­ഷ­ങ്ങ­ളാ­യി നി­ല­നില്‍­ക്കു­ന്ന ഈ അവ­സ്ഥ ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണ്. സി­പി­ഐ­(എം) ആഗ്ര­ഹി­ക്കു­ന്ന­ത് ഒരു ജാ­തി­ര­ഹിത സമൂ­ഹ­മാ­ണ്. കാ­ര­ണം ജാ­തി­യും അതു­മാ­യി ബന്ധ­പ്പെ­ട്ട ആചാ­ര­ങ്ങ­ളും വലിയ തോ­തില്‍ സമൂ­ഹ­ത്തെ പി­റ­കോ­ട്ട് വലി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പി­ന്നാ­ക്കാ­വ­സ്ഥ­ക്ക് ജാ­തി­വ്യ­വ­സ്ഥ എത്ര­മാ­ത്രം കാ­ര­ണ­മാ­യി­ട്ടു­ണ്ടെ­ന്ന് അസ­ന്നി­ഗ്ദ­മാ­യി വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്.
ഒ­രു നൂ­റ്റാ­ണ്ട് മുന്‍­പു­വ­രെ പോ­ലും കേ­ര­ള­വും ഈയൊ­രു പൊ­തു­ധാ­ര­യില്‍ തന്നെ­യാ­യി­രു­ന്നു. എന്നാല്‍ പത്തൊന്‍­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­നം തൊ­ട്ട് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ മധ്യം വരെ­യു­ള്ള കാ­ല­ത്ത്, ജാ­തി­യില്‍ നി­ന്നു­യര്‍­ന്ന് മനു­ഷ്യ­നാ­വുക എന്ന വലിയ ആശ­യം കേ­ര­ള­ത്തെ സ്വാ­ധീ­നി­ക്കു­ക­യു­ണ്ടാ­യി. ശ്രീ­നാ­രാ­യണ ഗു­രു­വും, അയ്യ­ങ്കാ­ളി­യും, ചട്ട­മ്പി സ്വാ­മി­ക­ളും ഉള്‍­പ്പെ­ട്ട കേ­ര­ളീയ നവോ­ത്ഥാ­ന­മാ­ണ് ഈ പരി­വര്‍­ത്ത­ന­ത്തി­ന് തു­ട­ക്ക­മി­ട്ട­ത്.
ഇ­തി­ന് തു­ല്യ­മായ നി­ല­യില്‍ ഇന്ത്യ­യി­ലെ മറ്റ് സം­സ്ഥാ­ന­ങ്ങ­ളി­ലും അത്ത­രം മു­ന്നേ­റ്റ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്. എന്നാല്‍ കേ­ര­ള­ത്തി­ലു­ണ്ടായ വ്യ­ത്യാ­സം, കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ രൂ­പീ­ക­ര­ണ­വും അതി­ലൂ­ടെ നവോ­ത്ഥാന മൂ­ല്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ ഉള്ള­ട­ക്കം ചോര്‍­ന്നു പോ­കാ­തെ­യു­ള്ള അതി­ന്റെ വി­കാ­സ­വു­മാ­യി­രു­ന്നു. ഈയൊ­രു രാ­ഷ്ട്രീയ പ്ര­ക്രി­യ­യാ­ണ് കേ­ര­ള­ത്തില്‍, വി­വിധ ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങ­ളെ വലി­യൊ­ര­ള­വില്‍  സമൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ എത്തി­ച്ച­ത്.
എ­ന്നാല്‍ കഴി­ഞ്ഞ രണ്ട് ദശ­ക­ങ്ങ­ളി­ലെ ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ കാ­ര്യ­ങ്ങ­ളെ കു­റ­ച്ചു­കൂ­ടി ദു­ഷ്ക­ര­മാ­ക്കി­യ­താ­യി കാ­ണാ­നാ­കും. സമൂ­ഹ­ത്തി­ലെ എല്ലാ വി­ഭാ­ഗം ജന­ങ്ങ­ളേ­യും ചൂ­ഷ­ണം ചെ­യ്യാന്‍ കു­ത്തക മു­ത­ലാ­ളി­ത്ത­ത്തി­ന് സമ്പൂര്‍­ണ്ണ­മായ അവ­സ­ര­മൊ­രു­ക്കു­ക­യാ­ണ് അത് ചെ­യ്ത­ത്. പട്ടിക ജാ­തി വി­ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് ഏതെ­ങ്കി­ലും തര­ത്തില്‍ ഉയര്‍­ന്നു­വ­രാ­നു­ള്ള എല്ലാ സാ­ദ്ധ്യ­ത­ക­ളേ­യും അത് മങ്ങ­ലേല്‍­പി­ച്ചു. കേ­ര­ള­ത്തി­ലെ എയ്ഡ­ഡ് വി­ദ്യാ­ഭ്യാസ മേ­ഖല പരി­ശോ­ധി­ച്ചാല്‍ അതില്‍ അദ്ധ്യാ­പ­ക­രായ പട്ടി­ക­ജാ­തി­ക്കാ­രു­ടെ എണ്ണം വി­ര­ലില്‍ എണ്ണാ­വു­ന്ന­തേ ഉണ്ടാ­കൂ എന്ന് കാ­ണാ­നാ­കും­.  സ്വ­കാ­ര്യ മൂ­ല­ധ­ന­ത്തി­ന് പ്രാ­ധാ­ന്യം ഏറി­വ­രു­ന്ന എല്ലാ മേ­ഖ­ല­ക­ളി­ലും ഇത് തന്നെ­യാ­ണ് അവ­സ്ഥ. അത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ അവര്‍­ക്കി­ട­യില്‍ ഉണ്ടാ­കു­ന്ന സ്വാ­ഭാ­വിക അസം­തൃ­പ്തി­യെ  ജാ­തി­സ്വ­ത്വ­ബോ­ധ­ത്തില്‍  തള­ച്ചി­ടാ­നാ­ണ് ജാ­തി സം­ഘ­ട­ന­കള്‍ ശ്ര­മി­ക്കു­ന്ന­ത്.
"ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്‍ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്."
ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ ശക്തി­പ്പെ­ട്ട അതേ കാ­ല­ത്താ­ണ് ജാ­തി സം­ഘ­ട­ന­ക­ളും ശക്തി­പ്പെ­ട്ട­ത് എന്ന­ത് യാ­ദൃ­ശ്ചി­ക­മ­ല്ല. അതാ­യ­ത് ഇരു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തില്‍ കേ­ര­ള­ത്തില്‍ രൂ­പ­പ്പെ­ട്ട ജാ­തി­സം­ഘ­ട­ന­ക­ള­ല്ല ഇരു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ  തു­ട­ക്ക­ത്തില്‍ ഉണ്ടാ­യി­ട്ടു­ള്ള­ത് എന്നര്‍­ത്ഥം. ‘ച­രി­ത്രം രണ്ടാ­മ­ത് ആവര്‍­ത്തി­ക്കുക ദു­ര­ന്ത­മാ­യി­ട്ടാ­യി­രി­ക്കും’ എന്ന മാര്‍­ക്സി­ന്റെ പ്ര­സ്താ­വന അതി­ന്റെ അസാ­ധാ­ര­ണ­മായ പ്ര­വ­ച­നാ­ത്മ­കത കൊ­ണ്ട് ഇപ്പോള്‍ ശ്ര­ദ്ധേ­യ­മാ­യി­രി­ക്ക­യാ­ണ്.
ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തില്‍ ആധു­നിക കേ­ര­ള­ത്തെ സൃ­ഷ്ടി­ക്കു­ന്ന­തില്‍ നിര്‍­ണ്ണാ­യക പങ്ക് വഹി­ച്ച കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി എന്ത് ചെ­യ്യ­ണ­മെ­ന്നാ­ണ് വി­മര്‍­ശ­കര്‍ പറ­യു­ന്ന­ത്? ആ രൂ­പീ­ക­ര­ണ­ത്തില്‍ പങ്കാ­ളി­ക­ളായ അടി­സ്ഥാന ജന­വി­ഭാ­ഗ­ങ്ങ­ളെ, വ്യ­ക്ത­മായ രാ­ഷ്ട്രീ­യഅ­ജ­ണ്ട­യു­ടെ പേ­രില്‍ ജാ­തി സം­ഘ­ട­ന­കള്‍ പകു­ത്തെ­ടു­ക്കാന്‍ ശ്ര­മി­ക്കു­മ്പോള്‍ നി­ശ്ശ­ബ്ദ­മാ­യി ഇരി­ക്ക­ണ­മെ­ന്നാ­ണോ? അങ്ങി­നെ ആവ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് അത് തു­ട­രാ­വു­ന്ന­താ­ണ്. എന്നാല്‍ അവ­രു­ടെ അത്ത­രം ആവ­ശ്യ­ങ്ങള്‍ പിന്‍­പ­റ്റാന്‍ വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളു­ള്ള സി­പി­ഐ­(എം­)­ന് ഒരു ബാ­ദ്ധ്യ­ത­യു­മി­ല്ല.
‘­ജാ­തി­യി­ല്ല എന്ന­ല്ലേ ഇത് വരെ നി­ങ്ങള്‍ പറ­ഞ്ഞി­രു­ന്ന­ത്’ എന്ന് ഇപ്പോള്‍ സ്ഥി­ര­മാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഇത്ത­രം ആക്ഷേ­പ­ങ്ങള്‍ ഉന്ന­യി­ക്കു­ന്ന­വര്‍ കാ­ര്യ­ങ്ങ­ളെ തീ­രെ ലളി­ത­വല്‍­ക്ക­രി­ക്കു­ക­യോ വള­ച്ചൊ­ടി­ക്കു­ക­യോ ആണ് ചെ­യ്യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന­ല്ല, ജാ­തി വേ­ണ്ട എന്നാ­ണ് സി­പി­ഐ­(എം) പറ­യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന് പറ­യു­ന്ന­തും ജാ­തി വേ­ണ്ട എന്നു പറ­യു­ന്ന­തും രണ്ടു കാ­ര്യ­ങ്ങ­ളാ­ണ്. ജാ­തി ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണെ­ന്നും അത് സമൂ­ഹ­ത്തി­ന്റെ നി­ശ്ച­ലാ­വ­സ്ഥ­ക്ക് കാ­ര­ണ­മാ­കും എന്നും കണ്ടാ­ണ്  ‘ജാ­തി­ര­ഹി­ത­സ­മൂ­ഹം’ എന്ന  ലക്ഷ്യം പാര്‍­ട്ടി മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന­ത്. അതാ­ക­ട്ടെ പു­തി­യൊ­രു മു­ദ്രാ­വാ­ക്യ­മ­ല്ല­താ­നും­.
സ­മൂ­ഹ­ത്തില്‍ ജാ­തി­യു­ടെ സ്വാ­ധീ­ന­മു­ണ്ട് എന്നും അത് ശക്തി­പ്പെ­ടു­ത്താ­നു­ള്ള ആസൂ­ത്രിത നീ­ക്ക­ങ്ങള്‍ നട­ക്കു­ന്നു­ണ്ട് എന്നും മന­സ്സി­ലാ­ക്കി അതി­നെ ഇല്ലാ­താ­ക്കാ­നു­ള്ള പരി­ശ്ര­മ­ങ്ങള്‍ നട­ത്തുക എന്ന­ത് തി­ക­ച്ചും എളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല. ജാ­തി­ര­ഹിത സമൂ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള കേ­വ­ല­മായ ആഹ്വാ­ന­ങ്ങള്‍ മാ­ത്രം അതി­ന് മതി­യാ­കി­ല്ല. ഈയൊ­രു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തി­ക­ച്ചും വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യി ഈ വി­ഷ­യ­ത്തെ സി­പി­ഐ­(എം) സമീ­പി­ക്കു­ന്ന­ത്. അതാ­യ­ത്, ജാ­തി വേ­ണ്ട എന്ന് പറ­യു­മ്പോള്‍ തന്നെ ജാ­തി സം­വ­ര­ണ­ത്തെ അനു­കൂ­ലി­ക്കു­ന്ന­തും ഒരു വര്‍­ഗ്ഗ­സം­ഘ­ടന എന്ന നി­ല­യില്‍ പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി രൂ­പീ­ക­രി­ക്കു­ന്ന­തും ജാ­തി­യെ നി­ല­നിര്‍­ത്താ­ന­ല്ല; ജാ­തി സ്വ­ത്വ­ബോ­ധ­ത്തില്‍ നി­ന്ന് വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളി­ലേ­ക്ക് ജന­ങ്ങ­ളെ ഉയര്‍­ത്താ­നാ­ണ്.
കെ. ജയ­ദേ­വന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ