കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നാല്‍ 22 ലക്ഷം പേര്‍ ദുരിതത്തില്‍
കോട്ടയം : പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ കേരളത്തില്‍ 22.16 ലക്ഷം ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും. 13,108 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്താണ് നിയന്ത്രണങ്ങള്‍ വരുക .
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഹരിതട്രൈബ്യൂണലിനെ അറിയിക്കാന്‍ പോകുന്നത് .പശ്ചിമഘട്ട മേഖലയില്‍ മൊത്തം 60,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലാമായി കണക്കാക്കുന്നതാണ് .എന്നാല്‍ മുന്‍പ് വന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ വളരെ മെച്ചമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. കേരളത്തിലെ 633 വില്ലേജുകളടക്കം 25000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലാമായി കണക്കാക്കുന്നതായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് .
ആ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ രണ്ടേകാല്‍ കോടി ജനങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ വരുമായിരുന്നു . പശ്ചിമഘട്ട മേഖലയെ ജൈവ വൈവിധയതിന്റെ പേരില്‍ ജനവാസവിമുക്തമാക്കാനുള്ള ശ്രമങ്ങളിലെ നിര്‍ണ്ണായക ഘട്ടമായാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കാണാന്‍ . ജനങ്ങളില്‍ അമിതമായ ഭീതി ജനിപ്പിക്കുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് .സംസ്ഥാനത്തെ മൂന്നില്‍ രണ്ടു ജനങ്ങളെ വികസനം പാടില്ലാത്ത മേഖലയില്‍ പെടുത്താനാവില്ല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം . ആ റിപ്പോര്‍ട്ട് കാട്ടി പേടിപ്പിച്ച ശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആശ്വാസ രൂപത്തില്‍ വരികയാണ് . രണ്ടേകാല്‍ കോടി ആളുകളോട് മാറാന്‍ പറഞ്ഞ ഗാഡ്ഗിലിന്റെ സ്ഥാനത്ത് അതിന്‍റെ പത്തിലൊന്നു പേരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതാണ് കസ്തൂരിരംഗന്‍.
ഇടുക്കി ജില്ലയിലാണ് സ്വാഭാവികമായും ഏറ്റവും അധികം പേര്‍ക്ക് ദുരിതം വരുക .8,36,357 പേര്‍ വസിക്കുന്ന അവിടം മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുകയാണ് . മൊത്തം 11.06 ലക്ഷമാണ് ഇടുക്കിയിലെ ജനസംഖ്യ ഇതില്‍ 75 ശതമാനവും പരിസ്ഥിതിലോല മേഖലയില്‍ വരും. ഇടുക്കി കഴിഞ്ഞാല്‍ കോഴിക്കോട് , മലപ്പുറം ജില്ലകളാണ് അടുത്ത സ്ഥാനങ്ങളില്‍ . പാലക്കാട് 1.60 ലക്ഷംപേര്‍ പ്രശ്നത്തില്‍ ആകുമ്പോള്‍ കണ്ണൂരില്‍ 61413 പേരാണ് പരിസ്ഥിതി ലോല മേഖലയില്‍ വരുന്നത് .
തൃശൂര്‍ ജില്ലയില്‍ ആതിരപ്പിള്ളി ഉള്‍പ്പെട്ട പരിയാരം വില്ലേജാണ് പരിസ്ഥിതിലോലമാവുക . പത്തനംതിട്ടയില്‍ കോഴഞ്ചേരി,റാന്നി താലൂക്കുകളും വിഷമവൃത്തതിലാകും .കോട്ടയത്ത് മീനച്ചില്‍ തീക്കോയി , മേലുകാവ് തുടങ്ങിയ സ്ഥലങ്ങള്‍ പരിസ്ഥിതി ലോലമാകും . കൊല്ലത്ത് പത്തനാപുരം താലുക്കില്‍ പുന്നല ,തെന്മല തുടങ്ങിയ വില്ലേജുകളിലെ 1,24,252 പേര്‍ക്ക് റിപ്പോര്‍ട്ട് വിനയാകും .തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലുക്കില്‍ പെരിങ്ങമല,തേനൂര്‍,മണ്ണൂര്‍ക്കര ,വിതുര കൂടാതെ നെയ്യാറ്റിന്‍കര താലൂക്കിലെ വാഴിച്ചാല്‍,അമ്പൂരി,കള്ളിക്കാട് എന്നിവിടങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണ് .