ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 11, വെള്ളിയാഴ്‌ച





ഒപ്പമുണ്ട് നാടിന്റെ പരിഛേദം


നക്ഷത്രമുദ്രയുള്ള വെള്ളപതാകയേന്തി തിരമാലകണക്കെ ഇരമ്പിയെത്തിയ യുവത. തിളച്ചുമറിയുന്ന വെയിലിനെ തോല്‍പിച്ച് കാല്‍നടയായി താണ്ടിയ തൊണ്ണൂറിലധികം കിലോമീറ്റര്‍. പാതയോരങ്ങളില്‍ അഭിവാദ്യവും ഐക്യദാര്‍ഢ്യവുമായി പതിനായിരങ്ങള്‍. കേരളം കാത്തിരുന്ന യുവജനമുന്നേറ്റമാണിതെന്ന് ചരിത്രം രേഖപ്പെടുത്തുകയാണ്. മഹിതമായ ആശയധാരക്ക് പിന്നില്‍ അണിനിരന്ന ജനമനസ് കണ്ണൂരിലെ ഏറ്റവും വലിയ യുവജനമുന്നേറ്റമായി ഈ യൂത്ത്മാര്‍ച്ചിനെ വിലയിരുത്തും. വെള്ളിയാഴ്ച രാവിലെ മാഹിയിലെ സ്വീകരണത്തോടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി നേതൃത്വം നല്‍കുന്ന യൂത്ത്മാര്‍ച്ച് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരുടെയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് യുവജനജാഥയുടെ കണ്ണൂരിലെ പര്യടനം സമാപിക്കുന്നത്. ജാതി വിവേചനങ്ങളെ തിരസ്കരിക്കുന്ന പോരാട്ടങ്ങള്‍ക്ക് തിരികൊളുത്തിയ പഴയതലമുറയിലെ കണ്ണികള്‍ മുതല്‍ വിദ്യാര്‍ഥികളും കുട്ടികളും വരെ യാത്രയുടെ ഭാഗമായി. മതനിരപേക്ഷ ജീവിതം നയിക്കുന്നവര്‍, ജനനേതാക്കള്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, തൊഴിലാളികള്‍ തുടങ്ങി നാടിന്റെ പരിഛേദം യുവജനയാത്രക്ക് പിന്തുണയുമായെത്തി. മുദ്രാവാക്യം മുഴക്കി യാത്ര കടന്നുപോയ വഴികളില്ലൊം ചെറുതും വലുതുമായ സംഘങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു.

വ്യാഴാഴ്ച കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് യൂത്ത് മാര്‍ച്ചിന്റെ പര്യടനം തുടങ്ങിയത്. താഴെചൊവ്വയിലായിരുന്നു ആദ്യസ്വീകരണം. പുഞ്ചേന്‍ വത്സലന്‍ അധ്യക്ഷനായി. കെ വി ബിജു സ്വാഗതം പറഞ്ഞു. എടക്കാട് ഇ കെ അശോകന്‍ അധ്യക്ഷനായി. ടി സുനീഷ് സ്വാഗതം പറഞ്ഞു. ധര്‍മടത്ത് പി എം പ്രഭാകരന്‍ അധ്യക്ഷനായി. സി രാജീവന്‍ സ്വാഗതം പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളില്‍ യൂത്ത്മാര്‍ച്ച് ഗായകസംഘം ആലപിച്ച വിപ്ലവഗാനവും ഉണ്ടായി. തലശേരി പുതിയ ബസ്സ്റ്റാന്റിലേക്ക് ശാരദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയം പരിസരത്ത് നിന്ന് വന്‍റാലിയോടെയാണ് മാര്‍ച്ചിനെ സ്വീകരിച്ച് ആനയിച്ചത്. സമാപന പൊതുയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. സി കെ രമേശന്‍ അധ്യക്ഷനായി. എം വി ജയരാജന്‍ യൂത്ത്മാര്‍ച്ച് ബ്ലോഗ് പ്രകാശനം ചെയ്തു. പാനൂര്‍ ബ്ലോക്ക് കമ്മറ്റി പുറത്തിറക്കുന്ന കലണ്ടര്‍ എം ബി രാജേഷ് പുഷ്പന് നല്‍കി പ്രകാശനം ചെയ്തു. ടി വി രാജേഷ്, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി പി വിജേഷ് സ്വാഗതം പറഞ്ഞു. കാഞ്ഞിലേരിയില്‍ കിണറില്‍ വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി ധീരതക്കുള്ള അവാര്‍ഡിന് അര്‍ഹനായ രമിത്ത്, ഉദ്ഘാടന വേദി രൂപകല്‍പന ചെയ്ത കലാകാരന്‍ വടക്കുമ്പാടെ ശ്രീജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചോരയിരമ്പുന്ന സാന്നിധ്യമായി പുഷ്പന്‍

തലശേരി: തിളച്ചുമറിയുന്ന ആവേശമായി യൂത്ത്മാര്‍ച്ചിന്റെ വേദിയില്‍ പോരാളികളുടെ പോരാളി പുഷ്പനെത്തി. തലശേരി പുതിയ ബസ്സ്റ്റാന്റില്‍ ചേര്‍ന്ന സമാപനപൊതുയോഗത്തില്‍ പുഷ്പനെത്തിയത്. കൂത്തുപറമ്പ് വെടിവെപ്പില്‍ സുഷുമ്ന നാഡി തകര്‍ന്ന് രോഗശയ്യയിലായ പുഷ്പനെ പ്രത്യേക വാഹനത്തിലാണ് സമപാനവേദിയിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ആളുകള്‍ എഴുന്നേറ്റ് നിന്ന് മുദ്രവാക്യം മുഴക്കിയാണ് പോരാളികളുടെ പോരാളിയെ സ്വീകരിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ അഛന്‍ കെ വി വാസുവും വേദിയില്‍ എത്തിയിരുന്നു.

റോഷന്റെ അദൃശ്യമായ സാനിധ്യവും പുഷ്പന്റെ ത്രസിപ്പിക്കുന്ന സാനിധ്യവും യൂത്ത്മാര്‍ച്ചിനെ അങ്ങേയറ്റം അര്‍ഥപൂര്‍ണമാക്കിയതായി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം ബി രാജേഷ് എം പി പറഞ്ഞു. പുഷ്പനെ രാജേഷ് പൊന്നാട ചാര്‍ത്തി ആദരിച്ചു. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കാരായി രാജന്‍ ജയിലില്‍ നിന്നയച്ച സന്ദേശം ജില്ലാ സെക്രട്ടറി പി സന്തോഷ് വായിച്ചു. ജാതീയതക്കും വര്‍ഗീയതക്കുമെതിരെ പ്രതിരോധത്തിന്റെ നെടുങ്കന്‍ കോട്ടകളുയര്‍ത്തി മുന്നേറുന്ന സഖാക്കളെ ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായി കാരായി സന്ദേശത്തില്‍ പറഞ്ഞു. നിയമത്തിന്റെ ഏതറ്റം വരെയും ചെന്ന് സഖാവിനെ മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പിന്മുറക്കാരെന്ന മുദ്രാവാക്യം മുഴക്കിയാണ് സന്ദേശത്തെ പൗരാവലി സ്വീകരിച്ചത്.

പ്രധാനമന്ത്രി വാ തുറക്കുന്നത് വിലകൂട്ടല്‍ പ്രഖ്യാപിക്കാന്‍ മാത്രം: എം ബി രാജേഷ്

തലശേരി: ഇടതുപക്ഷത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടായ ബലക്ഷയത്തിന്റെ വിലയാണ് നാട് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി പറഞ്ഞു. കേരളത്തില്‍ നിന്ന് ഇടതുപക്ഷം 4 സീറ്റില്‍ ഒതുങ്ങിയതും നിയമസഭയില്‍ രണ്ടായിരം വോട്ടുകള്‍ക്ക് അധികാരം നഷ്ടപ്പെടുത്തിയതിനും എന്ത് വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് ഇനിയും കാണാനിരിക്കുന്നതെയുള്ളൂ. എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ സന്തോഷിച്ചവര്‍ ഇരിക്കുന്ന കൊമ്പാണ് മുറിച്ചതെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്നും തലശേരിയില്‍ യൂത്ത്മാര്‍ച്ച് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെ രാജേഷ് പറഞ്ഞു.

കണ്ണില്‍ച്ചോരയില്ലാത്ത വിധം ജനദ്രോഹനയങ്ങള്‍ കൊാണ്ട് ംൂടകയാണ് കേന്ദ്ര-കേരളസര്‍ക്കാരുകള്‍. പ്രധാനമന്ത്രി വാ തുറക്കുമ്പോള്‍ ജനത്തിന് പേടിയാണ് ഇപ്പോള്‍. സബ്സിഡി വെട്ടിക്കുറക്കാനും വിലകൂട്ടല്‍ പ്രഖ്യാപിക്കാനും മാത്രമാണ് മന്‍മോഹന്‍ സിംഗ് ഉരിയാടുന്നത്. സാമ്രാജ്വ്യത്വത്തോട് മാത്രമാണ് പ്രധാനമന്ത്രിയുടെ വിധേയത്വം. സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്ന് ജനത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രി വിജയ്മല്യയുടെയും അംബാനിയുടെയും കടവും നികുതിപ്പണവും എഴുതിത്തള്ളിയത് ഏത് മരത്തില്‍ കായ്ച പണം ഉപയോഗിച്ച പണം കൊണ്ടാണെന്ന് വ്യക്തമാക്കണം. ഇതുവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടെ ശാപം. ജനങ്ങളോട് വിധേയത്വമില്ലാത്തതും അവരെ അഭിമുഖീകരിക്കാത്തതുമായ ആളാണ് പ്രധാനമന്ത്രി. അമേരിക്ക കീ കൊടുത്തുവിട്ട പാവയായി മന്‍മോഹന്‍ അധപതിച്ചു. പാചകവാതക സബ്സിഡി വെട്ടിക്കുറച്ച് പ്രഖ്യാപനം ഉണ്ടായതിന്റെ രണ്ടാംനാള്‍ റിലയന്‍സ് കേരളത്തിലെ പാചകവാതക മേഖലയിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. റിലയന്‍സിന് വേണ്ടിയാണ് മന്‍മോഹന്റെ പ്രഖ്യാപനമെന്ന് ബോധ്യമായിരിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

അനിശ്ചിതകാല പണിമുടക്കിന് പിന്തുണയേറുന്നു


അനിശ്ചിതകാല പണിമുടക്കിന് പിന്തുണയേറുന്നു


കൊല്ലം: ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്ത്. വ്യാഴാഴ്ച കലക്ടറേറ്റിനു മുന്നിലെയും താലൂക്കുകളിലെയും സമരകേന്ദ്രങ്ങളില്‍ യുവജനസംഘടനകളുടെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, പിഎസ്യു സംഘടനകളില്‍പ്പെട്ട നൂറുകണക്കിന് യുവതീയുവാക്കളും വിദ്യാര്‍ഥികളും അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തിന് ജില്ലാസമരകേന്ദ്രം സാക്ഷ്യംവഹിച്ചു. രാവിലെ മുതല്‍തന്നെ സമരകേന്ദ്രങ്ങളിലെല്ലാം പണിമുടക്കിയ ജീവനക്കാരുടെയും അധ്യാപരുടെയും കൂട്ടായ്മകളുണ്ടായി. ഇതിന് പിന്തുണയുമായാണ് വിദ്യാര്‍ഥി-യുവജനസംഘടനകളുടെ പ്രകടനം നടന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനാരോഗ്യമേഖലയിലെ അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ ജില്ലാആശുപത്രി വളപ്പില്‍ പ്രകടനം നടത്തി.

പണം അടയ്ക്കാന്‍ ട്രഷറിയില്‍ എത്തിയ യുവാക്കളെ എന്‍ജിഒ അസോസിയേഷന്‍കാര്‍ തല്ലിച്ചതച്ചു

കൊല്ലം: മൈക്ക്സാങ്ഷനുവേണ്ടി പണം അടയ്ക്കാന്‍ ട്രഷറിയില്‍ എത്തിയ യുവാക്കളെ എന്‍ജിഒ അസോസിയേഷന്‍കാരും ഖദര്‍ധാരികളും തല്ലിച്ചതച്ചു. വ്യാഴാഴ്ച പകല്‍ മൂന്നോടെജില്ലാട്രഷറിയിലാണ് സംഭവം. ട്രഷറിക്കുള്ളില്‍ രസീതു വാങ്ങാന്‍ എത്തിയ ഇരവിപുരം സ്വദേശികളായ ഷബീര്‍, രാഹുല്‍ എന്നിവരോട് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പണം അടയ്ക്കാന്‍ കഴിയില്ലെന്ന് എന്‍ജിഒ അസോസിയേഷന്‍ അംഗമായ പ്യൂണ്‍ പറഞ്ഞു. മൈക്ക് സാങ്ഷന്‍ വേണമെങ്കില്‍ സമരക്കാരോട് ചോദിക്കെടാ എന്ന് പ്യൂണ്‍ ആക്രോശിച്ചു. തുടര്‍ന്ന് പ്യൂണ്‍ മേശഡ്രായര്‍ ഊരിയെടുത്ത് അടിക്കാനായി പാഞ്ഞടുത്തു. ഇതുകണ്ട് ഭയന്നുവിറച്ച യുവാക്കളെ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുപ്പതംഗ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാക്കളെ പൊതിരെ തല്ലിയ സംഘം ഇരുവരുടെയും ഷര്‍ട്ട് വലിച്ചുകീറി എറിഞ്ഞു. അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ചവറ ജയകുമാര്‍, ട്രഷറി ജീവനക്കാരായ ഷാജി, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.തങ്ങള്‍ സമരക്കാരല്ലെന്നും മൈക്ക് സാങ്ഷന് പണം അടയ്ക്കാന്‍ എത്തിയതാണെന്നു പറഞ്ഞിട്ടും അസോസിയേഷന്‍കാര്‍ തല്ലുകയായിരുന്നു. അക്രമം കണ്ടുനിന്ന പോലീസും സംഘത്തെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല.

സമരം നേരിടാന്‍ പൊലീസ്-കെഎസ്യു സംഘം

നീലേശ്വരം: അധ്യാപക സമരത്തെ അടിച്ചെതുക്കാന്‍ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസും കെഎസ്യു പ്രവര്‍ത്തകരും. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പണിമുടക്കിയ അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവായ പിടിഎ പ്രസിഡന്റ് എറുവാട്ട് മോഹനന്റെ നേതൃത്വത്തിലാണ് പൊലീസ്- കെഎസ്യു സംഘമെത്തിയത്. പണിമുടക്കിയ അധ്യാപക സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ സ്കൂള്‍ ഗെയ്റ്റില്‍ പിക്കറ്റ് ചെയ്യുമ്പോള്‍ പിടിഎ പ്രസിഡന്റും കെഎസ്യുക്കാരുമെത്തി സമരക്കാരെ അക്രമിക്കാനൊരുങ്ങി. പൊലീസെത്തിയതോടെ ഉന്തും തള്ളുമായി. എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റായിരുന്ന വിപിന്‍ചന്ദ്രനെ കെഎസ്യുക്കാര്‍ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ നീലേശ്വരത്ത് പ്രകടനം നടത്തി.

വനിതാ ജീവനക്കാര്‍ക്കു നേരെ സെറ്റോ നേതാക്കളുടെ കൈയേറ്റശ്രമം

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ വനിതാ ജീവനക്കാര്‍ക്കു നേരെ സെറ്റോ സംഘടനാ നേതാക്കളുടെ കൈയേറ്റശ്രമം പ്രതിഷേധമുയര്‍ത്തി. വനിതാ ജീവനക്കാരിലൊരാളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച സെറ്റോ നേതാക്കള്‍ക്കെതിരെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കി. ലേബര്‍ ഓഫീസര്‍ ഹെന്‍ട്രി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ചവറ ജയകുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ബിജുമോന്‍, ആഗ്മാര്‍ക്ക് ഓഫീസിലെ സുനില്‍ ജോസ് എന്നിവര്‍ക്കെതിരെയാണ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിന് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്. ജീവനക്കാരെ കൈയേറ്റം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമതിയുടെയും കണ്‍വീനര്‍മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിവിധ അധ്യാപക സര്‍വീസ് സംഘടനാ നേതാക്കള്‍ ശക്തിയായി പ്രതിഷേധിച്ചു. കൈയേറ്റം തുടര്‍ന്നാല്‍ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി ഭീഷണി നേരിടുമെന്ന് സമരസമിതി നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.

കെഎസ്ടിഎ നേതാവിനെ ആക്രമിക്കാന്‍ ശ്രമം

പത്തനംതിട്ട: അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണ പരിപാടിയുടെ വാഹനം തടഞ്ഞ് കെഎസ്ടിഎ നേതാവിനെ ആക്രമിക്കാന്‍ ശ്രമം. കോന്നി ഐരവണില്‍ യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി മോഹനചന്ദ്രനെയും മറ്റ് നേതാക്കളെയുമാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ കെഎസ്ടിഎ കോന്നി സബ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ജീവനക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കള്ളക്കേസ്

കോട്ടയം: പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ എന്‍ജിഒ അസോസിയേഷന്റെ നിര്‍ദേശപ്രകാരം പൊതുമുതല്‍ നശീകരണത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കള്ളക്കേസെടുത്തു. പഴയ ബോട്ട്ജെട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജലഗതാഗതവകുപ്പിന്റെ സ്റ്റേഷന്‍ ഓഫീസില്‍ അതിക്രമം കാട്ടിയെന്ന കള്ളപ്പരാതിയിലാണ് എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഉദയന്‍ വി കുരുവിള, കോട്ടയം ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് കെ കെ ഷാജി എന്നിവരടക്കം ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തത്. ഓഫീസിലെ മേശയും മറ്റും എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരാണ് അതിക്രമം കാട്ടിയതെന്ന് പറഞ്ഞു. ഇതിനു ശേഷം പൊലീസിനും വിവരം കൈമാറുകയായിരുന്നു.

വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കെഎസ്യു ആക്രമണം

കൊച്ചി: വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍ കെഎസ്യു ആക്രമണം. പത്തോളം കെഎസ്യു പ്രവര്‍ത്തകര്‍ ഓഫീസിലെ വസ്തുവകകള്‍ തല്ലിത്തകര്‍ത്തു. ജീവനക്കാരെ അസഭ്യംവിളിക്കുകയുംചെയ്തു. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കൊടിമരവും ബോര്‍ഡുകളും പതാകയും നശിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ക്യാമ്പസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നേത്രചികിത്സാ ക്യാമ്പിലെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.

വ്യാഴാഴ്ച പകല്‍ 2.30 ഓടെയാണ് അക്രമം. ജലവിതരണത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കാനുള്ള ഉത്തരവിനെതിരെ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷമാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയത്. ഓഫീസ്വളപ്പില്‍ പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമായിരുന്നു. പാത്രത്തില്‍ ചാണകവെള്ളവുമായി എത്തിയ ഇവര്‍ അത് ഓഫീസിനുമുന്നിലെ റോഡില്‍ ഒഴിച്ചു. നേത്രപരിശോധനാ ക്യാമ്പിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന കെഎസ്യു പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

കെഎസ്യു പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം നീചമാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് ടി ശിവദാസമേനോന്‍ പറഞ്ഞു. ഫാസിസം നടപ്പാക്കാന്‍ ഹിറ്റ്ലര്‍ കുട്ടികളെ ഉപയോഗിച്ചതുപോലെയാണ് ജീവനക്കാര്‍ക്കെതിരെ കോണ്‍ഗ്രസും സര്‍ക്കാരും കെഎസ്യുക്കാരെ ഇളക്കിവിടുന്നത്. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് ടി ശിവദാസമേനോന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസിനു നേരെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് സര്‍വീസ് സംഘടനാ ഐക്യസമരസമിതിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി. സിഐടിയു മേഖലാ സെക്രട്ടറി കെ വി മനോജ്, സി എസ് ശശികുമാര്‍, എ പി ലൗലി, എ പി സുധീരഥന്‍, ഇ പി കെ സുഭാഷിതന്‍, എസ് എസ് അനില്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കൃഷ്ണപ്രസാദ്, ബെഫി നേതാവ് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകസംഘടനയായ കെഎസ്ടിഎയുടെ ജില്ലാകമ്മിറ്റി ഓഫീസിനു നേരെയും കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം നടത്തി. സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി കെഎസ്ടിഎ ഓഫീസില്‍ കടന്നുകയറിയ ഇവര്‍ ജനാലച്ചില്ലകള്‍ എറിഞ്ഞുടച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചെയര്‍മാന്‍ പി രാജു, സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി സി സഞ്ജിത് എന്നിവര്‍ സംസാരിച്ചു.

സമരസമിതി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ കൈയേറ്റംചെയ്തു

മലപ്പുറം: അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണത്തിലേര്‍പ്പെട്ട ഐക്യ സമരസമിതി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ കൈയേറ്റംചെയ്തു. എടരിക്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രചാരണം നടത്തി തിരിച്ചുവരികയായിരുന്ന പ്രവര്‍ത്തകരെയാണ് കൈയേറ്റംചെയ്തത്. വ്യാഴാഴ്ച പകല്‍ 3.30-നാണ് സംഭവം. യൂത്ത് ലീഗ് അക്രമത്തില്‍ സമരസഹായസമിതി പ്രതിഷേധിച്ചു. എടരിക്കോട്ട് സമരസഹായസമിതി നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. സിപിഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി എം മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. ഇ സുരേഷ്, കെ ദാസന്‍, എന്‍ എം അഷറഫ് എന്നിവര്‍ സംസാരിച്ചു.

ജീവനക്കാരെ അസഭ്യം പറഞ്ഞ് കെഎസ്യു മാര്‍ച്ച്

കല്‍പ്പറ്റ: പണിമുടക്കിന്റെ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തിയ അധ്യാപകരെയും ജീവനക്കാരേയും ആക്രമിക്കാന്‍ കെഎസ്യു മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കെഎസ്യുക്കാര്‍ മണിക്കൂറോളോളം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് കലി തീര്‍ത്തു. യാത്രക്കാര്‍ ഏറെനേരം പെരുവഴിയിലായി. ഈ സമയം പൊലീസ് കാഴ്ചക്കാരായി. പിന്നീട് ആളുകള്‍ പ്രതിഷേധവുമയെത്തിയതോടെയാണ് കെഎസ്യുക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. അഞ്ചുപേര്‍ക്കെതിരെ കേസ് എടുത്തു. അധ്യാപകരെ തെറിവളിച്ചും അസഭ്യം പറഞ്ഞുമായിരുന്നു കെഎസ്യു മാര്‍ച്ച്. വിരലിലെണ്ണാവുന്നവരാണ് കൊടികെട്ടിയ വടികളുമേന്തി മാര്‍ച്ചുമായി എത്തിയത്. കലക്ടറേറ്റിന്റെ പ്രധാന ഗെയ്റ്റില്‍ ധര്‍ണനടത്തുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രധാന ഗെയ്റ്റ് എത്തുന്നതിനുമുമ്പുള്ള കലക്ടറേറ്റ് കവാടത്തില്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ ഇവര്‍ റോഡില്‍ നിരന്നിരുന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി. അരികിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ റോഡില്‍ കിടന്ന് പൂര്‍ണമായും ഗതാഗതം സ്തംഭിപ്പിച്ചു. വാഹനങ്ങള്‍ കടത്തിവിടാനുള്ള യാത്രക്കാരുടെ അഭ്യര്‍ഥനയും മാനിച്ചില്ല. ഒരുമണിക്കൂറിനുശേഷം ആളുകള്‍ ഇടപെടാന്‍ തുടങ്ങിയതോടെ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ മറ്റുള്ളവര്‍ പിരിഞ്ഞുപോയി. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടു.

ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച മിച്ചഭൂമികളില്‍ കുടിലുകളുയര്‍ന്നു പത്തുദിവസമായി നടക്കുന്ന ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പുതിയ സമരമുഖങ്ങളിലേക്ക്. സ്വന്തമായി മണ്ണില്ലാത്ത ആയിരങ്ങള്‍ വെള്ളിയാഴ്ച മിച്ചഭൂമികളില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. പതിനാലും ജില്ലകളിലും വിതരണം ചെയ്യാതെ കിടക്കുന്ന മിച്ചഭൂമികളിലാണ് കര്‍ഷകത്തൊഴിലാളികളും പട്ടികവിഭാഗക്കാരുമടങ്ങിയ സമരസഞ്ചയം കൈയ്യേറിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഈ ഭൂമികളില്‍ കൃഷിയാരംഭിക്കും. അറസ്റ്റുചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാനാണ് സമരഭടന്‍മാരുടെ തീരുമാനം. ഇതോടെ ജില്ലകളിലെ പതിനാല് സമരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച സമരം വിവിധകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. സമരവളന്റിയര്‍മാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കും. പ്രക്ഷോഭം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. സമരം ഒത്തുതീര്‍ക്കുന്നതിന് ചര്‍ച്ചയ്ക്ക് വിളിക്കാന്‍പോലും സര്‍ക്കാര്‍ സന്നദ്ധമാകാത്തതിനെതിരെ ജനരോഷം ശക്തമായി. ഭഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭഭൂമി നല്‍കുക, ഭഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭഭൂസമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച പെരുമ്പാവൂര്‍: ആദിവാസി കുടിലുകളെപ്പോലും നാണിപ്പിക്കുന്ന ഒറ്റമുറി ഷെഡുകള്‍. ഇവയില്‍ അമ്മയും അച്ഛനും മകനും ഭാര്യയും പേരക്കുട്ടികളും. സ്ത്രീകള്‍ക്കു വസ്ത്രം മാറണമെങ്കില്‍ പുരുഷന്മാര്‍ പുറത്തുനില്‍ക്കണം. പ്ലാസ്റ്റിക്ഷീറ്റുകളും ആസ്ബറ്റോസ്ഷീറ്റും കൊണ്ടുള്ള മേച്ചിലുകള്‍. ഷെഡില്‍ ഏതുനിമിഷവും ഇഴജന്തുക്കള്‍ കയറാവുന്ന സ്ഥിതി... പെരുമ്പാവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ദുരിതക്കാഴ്ച. നഗരസഭാ ഓഫീസിന്റെ വിളിപ്പാടകലെ ഏഴാംവാര്‍ഡില്‍ മേലേടത്ത് ലെയ്നില്‍. പെരിയാര്‍വാലി ബ്രാഞ്ചുകനാല്‍ പുറമ്പോക്കില്‍ ഇത്തരത്തിലുള്ള ഒമ്പതു വീടുകളാണുള്ളത്. 10 സെന്റ് സ്ഥലത്ത് ഒമ്പതു വീടുകളിലായി 33 പേരാണ് താമസക്കാര്‍. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഇവര്‍ ഇവിടെ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു. കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ പെരിയാര്‍വാലി അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭ അധികൃതരും കുറച്ചുനാള്‍മുമ്പ് രംഗത്തുവന്നിരുന്നു. റോഡ്വികസനത്തിന്റെ പേരിലായിരുന്നു കണ്ണില്‍ ചോരയില്ലാത്ത ഈ നീക്കം. പുനരധിവാസത്തിനു സൗകര്യമൊരുക്കിയാലേ ഇവിടെനിന്ന് ഒഴിയൂവെന്ന നിലപാടിലാണ് താമസക്കാര്‍. എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് ഇവര്‍ക്ക് നഗരസഭയില്‍നിന്ന് കെട്ടിടനമ്പര്‍ അനുവദിച്ചത്. അതുവഴി വൈദ്യുതി കണക്ഷനും റേഷന്‍കാര്‍ഡും ലഭിച്ചു. കിണറില്ലാത്തതുമൂലം പൈപ്പുവെള്ളമാണ് ആശ്രയം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭയപ്പാടോടെയാണ് ഇവര്‍ രാവും പകലും കഴിഞ്ഞുകൂടുന്നത്. ആറുമാസംമുമ്പ് അച്ഛനും അമ്മയും പണിക്കുപോയ സന്ദര്‍ഭം നോക്കി സാമൂഹ്യവിരുദ്ധര്‍ ഒരു വീട്ടില്‍ കയറി ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച കുട്ടി ഇപ്പോള്‍ മാനസികാരോഗത്തിന് ചികിത്സയിലാണ്. കേരളത്തിലെ രണ്ടരലക്ഷത്തോളംഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയപ്രക്ഷോഭത്തെ പരിഹസിക്കുന്നവര്‍ക്കുള്ള ഉത്തമമറുപടിയാണ് വേദനമൂടിയ ഈ ജീവിതക്കാഴ്ചകള്‍. പള്ളിക്കൂടത്തില്‍ പുത്തന്‍വീട് ഹനീഫ, മൂലേക്കുടി മുരളി, കല്ലൂഴത്തില്‍ ഗോപി, ഈരേഴത്ത് ഭവാനി, പറമ്പാത്ത് കൃഷ്ണന്‍, പാലമൂട്ടില്‍ കുട്ടപ്പന്‍, കൊച്ചുകുഞ്ഞ്, തട്ടാമ്പറമ്പില്‍ രാധാകൃഷ്ണന്‍, ഷണ്‍മുഖന്‍ എന്നിവരുടെ കുടിലുകളാണ് ഇവിടെയുള്ളത്. (എം ഐ ബീരാസ്) സമരമുഖത്ത് ഇടിമിന്നല്‍ശബ്ദമായി വിവേകാനന്ദന്‍ അരിപ്പ (കുളത്തൂപ്പുഴ): എഴുപതുകളിലെ മിച്ചഭൂമി സമരത്തിന്റെ ആവേശം ഇന്നും വിവേകാനന്ദന്റെ സിരകളിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അരിപ്പയിലെ സമരകേന്ദ്രത്തില്‍ വിവേകാനന്ദന്‍ ഉച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും അതേ ഊര്‍ജവും ആവേശവും. അരിപ്പയിലെ ഭൂസമരകേന്ദ്രത്തില്‍ സജീവ സാന്നിധ്യമായ ഈ അറുപതുകാരന് അധഃസ്ഥിതന്റെ അവകാശപോരാട്ടങ്ങള്‍ക്ക് എന്നും ആവേശമാകുന്നത് നീണ്ടകര നീലേശ്വരം തോപ്പിലെ അഞ്ചേക്കറില്‍ അവകാശം സ്ഥാപിക്കാനായി എന്‍ ശ്രീധരന്റെയും വി സാംബശിവന്റെയും സി കെ തങ്കപ്പന്റെയും നേതൃത്വത്തില്‍നടന്ന പ്രക്ഷോഭമാണ്. യുവാവായ വിവേകാനന്ദന്‍ അന്നു വിളിച്ച മുദ്രാവാക്യങ്ങള്‍ സമരസഖാക്കള്‍ക്കു പകര്‍ന്നുനല്‍കിയ ആവേശംചെറുതല്ല. ജില്ലയിലെ പ്രക്ഷോഭ മുഖങ്ങളില്‍ പ്രാക്കുളം തൃക്കരുവ സരസ്വതിഭവനില്‍ വിവേകാനന്ദന്റെ ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങള്‍ ഇന്നും കേള്‍ക്കാം. കര്‍ഷകത്തൊഴിലാളികളായ ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകനായ വിവേകാനന്ദന്‍ ഒമ്പതാമത്തെ വയസ്സില്‍ കശുവണ്ടിത്തൊഴിലാളിയായ മുതിര്‍ന്ന സഹോദരി ഓമനയുടെ കൈപിടിച്ചാണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. കശുവണ്ടിത്തൊഴിലാളികളോടുള്ള അച്യുതമേനോന്‍ സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ കൊച്ചു വിവേകാനന്ദന്‍ തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധനേടി. തുടര്‍ന്നിങ്ങോട്ട് ഒരു നൂറു സമരങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു വിവേകാനന്ദന്റെ സഞ്ചാരം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ കൊല്ലം താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ 90 ദിവസത്തെ തടവിനുശേഷമാണ് വിട്ടയച്ചത്. എം ജി ധനപാലനും എന്‍ പത്മലോചനുമൊക്കെ ഒപ്പം ജയിലില്‍ ഉണ്ടായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടെ നെല്‍പ്പാടങ്ങളില്‍ ആറിലൊന്ന് പതവും പതത്തിന്റെ നാലിലൊന്ന് തീര്‍പ്പും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ചരിത്രമെഴുതിയ പ്രക്ഷോഭത്തില്‍ വിവേകാനന്ദനും സജീവമായി പങ്കെടുത്തു. "പാടം ഞങ്ങടെ വീടാണെങ്കില്‍ കതിര്‍മണി ഞങ്ങടെ സ്വത്താണ്. വിയര്‍പ്പൊഴുക്കാതെ ഊണുകഴിക്കും വമ്പന്‍മാരെ സൂക്ഷിച്ചോ"- വിവേകാനന്ദന്റെ മുദ്രാവാക്യങ്ങള്‍ സമരം തീരുംവരെ കര്‍ഷകര്‍ ഏറ്റുചൊല്ലി. ഗാട്ടു കരാറിനെതിരെ 96 സെപ്തംബറില്‍ നടന്ന പ്രക്ഷോഭത്തില്‍ വിവേകാനന്ദന്റെ മുദ്രാവാക്യങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം. മാറിവരുന്ന സമരങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് നിമിഷനേരംകൊണ്ട് മുദ്രാവാക്യം രൂപപ്പെടുത്താന്‍ വിവേകാനന്ദന് പ്രത്യേക കഴിവാണ്. ആദ്യഘട്ട ഭൂസമരത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാവിലെ ചോഴിയക്കോട്ടുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത് വിവേകാനന്ദന്റെ ആവേശം തുളുമ്പുന്ന മുദ്രാവാക്യങ്ങളാണ്. നീണ്ടകര നീലേശ്വരം തോപ്പില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ വിളിച്ച മൂദ്രാവാക്യങ്ങള്‍ മനോധര്‍മം അനുസരിച്ച് മാറ്റംവരുത്തി വിളിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി. "ഭൂസമരം സിന്ദാബാദ്, അവകാശത്തിനു സമരം ചെയ്താല്‍, അടിച്ചമര്‍ത്താന്‍ വന്നെന്നാല്‍, ബിഹാറല്ല, യുപിയല്ല, കേരളമാണെന്നോര്‍ത്തോളൂ..." ചോഴിയക്കോട്ടുനിന്ന് അരിപ്പയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നയിച്ച വിവേകാനന്ദന്‍ എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമായി. സമരകേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും ഭാര്യ സരസ്വതിക്കൊപ്പം വിവേകാനന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പോരാട്ട സ്മരണകളുമായി ഇവര്‍... പരിയാരം: ജന്മി നാടുവാഴിത്തത്തിനെതിരെ നടത്തിയ കര്‍ഷക പോരാട്ടങ്ങളുടെ അനുഭവക്കരുത്തുമായാണ് ആദ്യകാല നേതാക്കളും പ്രവര്‍ത്തകരും അവുങ്ങുംപൊയിലിലെ ഭൂസമരകേന്ദ്രത്തിലെത്തിയത്. ഭൂസമരസഹായ സമിതി ചെയര്‍മാനായ ബക്കളം കാനൂലിലെ കരിക്കന്‍ കുഞ്ഞപ്പ (69) അമ്പത് വര്‍ഷം മുമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഭൂസമരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവവുമായാണ് സമരത്തില്‍ പങ്കെടുത്തത്. 70ലെ വളച്ചുകെട്ടി സമരത്തിലും 72ല്‍ മഴൂര്‍ ഈശാന്‍ നമ്പൂതിരിയുടെ കൈയ്യിലുണ്ടായിരുന്ന മിച്ചഭൂമിയിലും സമരം നടത്തി. കൊട്ടയാട് മിച്ചഭൂമി കൈയേറി കുടില്‍കെട്ടി താമസിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍മകളില്‍നിന്നും വരച്ചുകാട്ടി. 76ല്‍ കടമ്പേരി മുതിരക്കാലിലെ കരക്കാട്ടിടം നായനാരുടെ മിച്ചഭൂമിയില്‍ ഒരുവര്‍ഷം നീണ്ട സമരം മധ്യസ്ഥം പറഞ്ഞ് തീര്‍ത്ത് 96 പേര്‍ക്ക് വിതരണം ചെയ്തു. 79ല്‍ പടിയൂര്‍ മലബാര്‍ എസ്റ്റേറ്റ് സമരം, മങ്കട്ട എസ്റ്റേറ്റ് സമരം, പടിയൂര്‍ ആര്യാങ്കോട് എസ്റ്റേറ്റ് സമരം, കാസര്‍കോട് നായന്മാര്‍മൂല മിച്ചഭൂമി സമരം, കുന്നത്തൂര്‍പാടി മിച്ചഭൂമിസമരം തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍ മനസില്‍ തെളിയുകയാണ്. സിപിഐ എം ജില്ലാകമ്മറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതാഴത്തുനിന്നുമെത്തിയ ടി വി ചന്തുക്കുട്ടി (77)യും നിരവധി സമരപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുണ്ട്. കടുത്തവേനലിലും തളരാത്ത മനോബലമാണ് പ്രായംമറന്ന് മിച്ചഭൂമി സമരത്തിനെത്താന്‍ കാരണം. 69ല്‍ ആലപ്പുഴയില്‍ എ കെ ജി പങ്കെടുത്ത ഭൂസമര പ്രഖാപനത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളാണ് മനസ് നിറയെ. 72ല്‍ ആറോണ്‍ മിച്ചഭൂമി സമരത്തിലും, 73ല്‍ ചീമേനി മിച്ചഭൂമി സമരത്തിലും കുളപ്രം നെല്ല് സമരത്തിലും പങ്കെടുത്തു. കാസര്‍കോട് ഭാഗത്ത് ഭൂസമരം ശക്തമാക്കുന്നതിന് സഹായിക്കാന്‍ സിപിഐ എം വേളൂര്‍ പനത്തടി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 70ലെ ഭൂസമരത്തിന്റെ കരുത്തുമായി പരിയാരത്തുനിന്ന് എം കെ ഗംഗാധരനും കാനൂലില്‍നിന്ന് വി പി ബാലനും കുറ്റ്യേരി വട്ടക്കൂലില്‍നിന്ന് കെ കോരനും പറശ്ശിനിക്കടവില്‍നിന്ന് കെ വി ബാലകൃഷ്ണനും പുവ്വത്തുനിന്ന് പി പി അബ്ദുള്‍ സലാം, പരിയാരം തീയ്യന്നൂരില്‍നിന്ന് പി കെ ശശീധരനും സമരത്തിനെത്തിയത്.


ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച


മിച്ചഭൂമികളില്‍ കുടിലുകളുയര്‍ന്നു

പത്തുദിവസമായി നടക്കുന്ന ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പുതിയ സമരമുഖങ്ങളിലേക്ക്. സ്വന്തമായി മണ്ണില്ലാത്ത ആയിരങ്ങള്‍ വെള്ളിയാഴ്ച മിച്ചഭൂമികളില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. പതിനാലും ജില്ലകളിലും വിതരണം ചെയ്യാതെ കിടക്കുന്ന മിച്ചഭൂമികളിലാണ് കര്‍ഷകത്തൊഴിലാളികളും പട്ടികവിഭാഗക്കാരുമടങ്ങിയ സമരസഞ്ചയം കൈയ്യേറിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഈ ഭൂമികളില്‍ കൃഷിയാരംഭിക്കും. അറസ്റ്റുചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാനാണ് സമരഭടന്‍മാരുടെ തീരുമാനം.

ഇതോടെ ജില്ലകളിലെ പതിനാല് സമരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച സമരം വിവിധകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. സമരവളന്റിയര്‍മാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കും. പ്രക്ഷോഭം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. സമരം ഒത്തുതീര്‍ക്കുന്നതിന് ചര്‍ച്ചയ്ക്ക് വിളിക്കാന്‍പോലും സര്‍ക്കാര്‍ സന്നദ്ധമാകാത്തതിനെതിരെ ജനരോഷം ശക്തമായി. ഭഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭഭൂമി നല്‍കുക, ഭഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭഭൂസമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച

പെരുമ്പാവൂര്‍: ആദിവാസി കുടിലുകളെപ്പോലും നാണിപ്പിക്കുന്ന ഒറ്റമുറി ഷെഡുകള്‍. ഇവയില്‍ അമ്മയും അച്ഛനും മകനും ഭാര്യയും പേരക്കുട്ടികളും. സ്ത്രീകള്‍ക്കു വസ്ത്രം മാറണമെങ്കില്‍ പുരുഷന്മാര്‍ പുറത്തുനില്‍ക്കണം. പ്ലാസ്റ്റിക്ഷീറ്റുകളും ആസ്ബറ്റോസ്ഷീറ്റും കൊണ്ടുള്ള മേച്ചിലുകള്‍. ഷെഡില്‍ ഏതുനിമിഷവും ഇഴജന്തുക്കള്‍ കയറാവുന്ന സ്ഥിതി... പെരുമ്പാവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ദുരിതക്കാഴ്ച. നഗരസഭാ ഓഫീസിന്റെ വിളിപ്പാടകലെ ഏഴാംവാര്‍ഡില്‍ മേലേടത്ത് ലെയ്നില്‍. പെരിയാര്‍വാലി ബ്രാഞ്ചുകനാല്‍ പുറമ്പോക്കില്‍ ഇത്തരത്തിലുള്ള ഒമ്പതു വീടുകളാണുള്ളത്. 10 സെന്റ് സ്ഥലത്ത് ഒമ്പതു വീടുകളിലായി 33 പേരാണ് താമസക്കാര്‍. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഇവര്‍ ഇവിടെ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു. കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ പെരിയാര്‍വാലി അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭ അധികൃതരും കുറച്ചുനാള്‍മുമ്പ് രംഗത്തുവന്നിരുന്നു. റോഡ്വികസനത്തിന്റെ പേരിലായിരുന്നു കണ്ണില്‍ ചോരയില്ലാത്ത ഈ നീക്കം. പുനരധിവാസത്തിനു സൗകര്യമൊരുക്കിയാലേ ഇവിടെനിന്ന് ഒഴിയൂവെന്ന നിലപാടിലാണ് താമസക്കാര്‍.

എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് ഇവര്‍ക്ക് നഗരസഭയില്‍നിന്ന് കെട്ടിടനമ്പര്‍ അനുവദിച്ചത്. അതുവഴി വൈദ്യുതി കണക്ഷനും റേഷന്‍കാര്‍ഡും ലഭിച്ചു. കിണറില്ലാത്തതുമൂലം പൈപ്പുവെള്ളമാണ് ആശ്രയം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭയപ്പാടോടെയാണ് ഇവര്‍ രാവും പകലും കഴിഞ്ഞുകൂടുന്നത്. ആറുമാസംമുമ്പ് അച്ഛനും അമ്മയും പണിക്കുപോയ സന്ദര്‍ഭം നോക്കി സാമൂഹ്യവിരുദ്ധര്‍ ഒരു വീട്ടില്‍ കയറി ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച കുട്ടി ഇപ്പോള്‍ മാനസികാരോഗത്തിന് ചികിത്സയിലാണ്. കേരളത്തിലെ രണ്ടരലക്ഷത്തോളംഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയപ്രക്ഷോഭത്തെ പരിഹസിക്കുന്നവര്‍ക്കുള്ള ഉത്തമമറുപടിയാണ് വേദനമൂടിയ ഈ ജീവിതക്കാഴ്ചകള്‍. പള്ളിക്കൂടത്തില്‍ പുത്തന്‍വീട് ഹനീഫ, മൂലേക്കുടി മുരളി, കല്ലൂഴത്തില്‍ ഗോപി, ഈരേഴത്ത് ഭവാനി, പറമ്പാത്ത് കൃഷ്ണന്‍, പാലമൂട്ടില്‍ കുട്ടപ്പന്‍, കൊച്ചുകുഞ്ഞ്, തട്ടാമ്പറമ്പില്‍ രാധാകൃഷ്ണന്‍, ഷണ്‍മുഖന്‍ എന്നിവരുടെ കുടിലുകളാണ് ഇവിടെയുള്ളത്.
(എം ഐ ബീരാസ്)

സമരമുഖത്ത് ഇടിമിന്നല്‍ശബ്ദമായി വിവേകാനന്ദന്‍

അരിപ്പ (കുളത്തൂപ്പുഴ): എഴുപതുകളിലെ മിച്ചഭൂമി സമരത്തിന്റെ ആവേശം ഇന്നും വിവേകാനന്ദന്റെ സിരകളിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അരിപ്പയിലെ സമരകേന്ദ്രത്തില്‍ വിവേകാനന്ദന്‍ ഉച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും അതേ ഊര്‍ജവും ആവേശവും. അരിപ്പയിലെ ഭൂസമരകേന്ദ്രത്തില്‍ സജീവ സാന്നിധ്യമായ ഈ അറുപതുകാരന് അധഃസ്ഥിതന്റെ അവകാശപോരാട്ടങ്ങള്‍ക്ക് എന്നും ആവേശമാകുന്നത് നീണ്ടകര നീലേശ്വരം തോപ്പിലെ അഞ്ചേക്കറില്‍ അവകാശം സ്ഥാപിക്കാനായി എന്‍ ശ്രീധരന്റെയും വി സാംബശിവന്റെയും സി കെ തങ്കപ്പന്റെയും നേതൃത്വത്തില്‍നടന്ന പ്രക്ഷോഭമാണ്. യുവാവായ വിവേകാനന്ദന്‍ അന്നു വിളിച്ച മുദ്രാവാക്യങ്ങള്‍ സമരസഖാക്കള്‍ക്കു പകര്‍ന്നുനല്‍കിയ ആവേശംചെറുതല്ല. ജില്ലയിലെ പ്രക്ഷോഭ മുഖങ്ങളില്‍ പ്രാക്കുളം തൃക്കരുവ സരസ്വതിഭവനില്‍ വിവേകാനന്ദന്റെ ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങള്‍ ഇന്നും കേള്‍ക്കാം.

കര്‍ഷകത്തൊഴിലാളികളായ ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകനായ വിവേകാനന്ദന്‍ ഒമ്പതാമത്തെ വയസ്സില്‍ കശുവണ്ടിത്തൊഴിലാളിയായ മുതിര്‍ന്ന സഹോദരി ഓമനയുടെ കൈപിടിച്ചാണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. കശുവണ്ടിത്തൊഴിലാളികളോടുള്ള അച്യുതമേനോന്‍ സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ കൊച്ചു വിവേകാനന്ദന്‍ തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധനേടി. തുടര്‍ന്നിങ്ങോട്ട് ഒരു നൂറു സമരങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു വിവേകാനന്ദന്റെ സഞ്ചാരം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ കൊല്ലം താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ 90 ദിവസത്തെ തടവിനുശേഷമാണ് വിട്ടയച്ചത്. എം ജി ധനപാലനും എന്‍ പത്മലോചനുമൊക്കെ ഒപ്പം ജയിലില്‍ ഉണ്ടായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടെ നെല്‍പ്പാടങ്ങളില്‍ ആറിലൊന്ന് പതവും പതത്തിന്റെ നാലിലൊന്ന് തീര്‍പ്പും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ചരിത്രമെഴുതിയ പ്രക്ഷോഭത്തില്‍ വിവേകാനന്ദനും സജീവമായി പങ്കെടുത്തു. "പാടം ഞങ്ങടെ വീടാണെങ്കില്‍ കതിര്‍മണി ഞങ്ങടെ സ്വത്താണ്. വിയര്‍പ്പൊഴുക്കാതെ ഊണുകഴിക്കും വമ്പന്‍മാരെ സൂക്ഷിച്ചോ"- വിവേകാനന്ദന്റെ മുദ്രാവാക്യങ്ങള്‍ സമരം തീരുംവരെ കര്‍ഷകര്‍ ഏറ്റുചൊല്ലി. ഗാട്ടു കരാറിനെതിരെ 96 സെപ്തംബറില്‍ നടന്ന പ്രക്ഷോഭത്തില്‍ വിവേകാനന്ദന്റെ മുദ്രാവാക്യങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.

മാറിവരുന്ന സമരങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് നിമിഷനേരംകൊണ്ട് മുദ്രാവാക്യം രൂപപ്പെടുത്താന്‍ വിവേകാനന്ദന് പ്രത്യേക കഴിവാണ്. ആദ്യഘട്ട ഭൂസമരത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാവിലെ ചോഴിയക്കോട്ടുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത് വിവേകാനന്ദന്റെ ആവേശം തുളുമ്പുന്ന മുദ്രാവാക്യങ്ങളാണ്. നീണ്ടകര നീലേശ്വരം തോപ്പില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ വിളിച്ച മൂദ്രാവാക്യങ്ങള്‍ മനോധര്‍മം അനുസരിച്ച് മാറ്റംവരുത്തി വിളിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി. "ഭൂസമരം സിന്ദാബാദ്, അവകാശത്തിനു സമരം ചെയ്താല്‍, അടിച്ചമര്‍ത്താന്‍ വന്നെന്നാല്‍, ബിഹാറല്ല, യുപിയല്ല, കേരളമാണെന്നോര്‍ത്തോളൂ..." ചോഴിയക്കോട്ടുനിന്ന് അരിപ്പയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നയിച്ച വിവേകാനന്ദന്‍ എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമായി. സമരകേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും ഭാര്യ സരസ്വതിക്കൊപ്പം വിവേകാനന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

പോരാട്ട സ്മരണകളുമായി ഇവര്‍...

പരിയാരം: ജന്മി നാടുവാഴിത്തത്തിനെതിരെ നടത്തിയ കര്‍ഷക പോരാട്ടങ്ങളുടെ അനുഭവക്കരുത്തുമായാണ് ആദ്യകാല നേതാക്കളും പ്രവര്‍ത്തകരും അവുങ്ങുംപൊയിലിലെ ഭൂസമരകേന്ദ്രത്തിലെത്തിയത്. ഭൂസമരസഹായ സമിതി ചെയര്‍മാനായ ബക്കളം കാനൂലിലെ കരിക്കന്‍ കുഞ്ഞപ്പ (69) അമ്പത് വര്‍ഷം മുമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഭൂസമരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവവുമായാണ് സമരത്തില്‍ പങ്കെടുത്തത്.

70ലെ വളച്ചുകെട്ടി സമരത്തിലും 72ല്‍ മഴൂര്‍ ഈശാന്‍ നമ്പൂതിരിയുടെ കൈയ്യിലുണ്ടായിരുന്ന മിച്ചഭൂമിയിലും സമരം നടത്തി. കൊട്ടയാട് മിച്ചഭൂമി കൈയേറി കുടില്‍കെട്ടി താമസിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍മകളില്‍നിന്നും വരച്ചുകാട്ടി. 76ല്‍ കടമ്പേരി മുതിരക്കാലിലെ കരക്കാട്ടിടം നായനാരുടെ മിച്ചഭൂമിയില്‍ ഒരുവര്‍ഷം നീണ്ട സമരം മധ്യസ്ഥം പറഞ്ഞ് തീര്‍ത്ത് 96 പേര്‍ക്ക് വിതരണം ചെയ്തു. 79ല്‍ പടിയൂര്‍ മലബാര്‍ എസ്റ്റേറ്റ് സമരം, മങ്കട്ട എസ്റ്റേറ്റ് സമരം, പടിയൂര്‍ ആര്യാങ്കോട് എസ്റ്റേറ്റ് സമരം, കാസര്‍കോട് നായന്മാര്‍മൂല മിച്ചഭൂമി സമരം, കുന്നത്തൂര്‍പാടി മിച്ചഭൂമിസമരം തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍ മനസില്‍ തെളിയുകയാണ്.

സിപിഐ എം ജില്ലാകമ്മറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതാഴത്തുനിന്നുമെത്തിയ ടി വി ചന്തുക്കുട്ടി (77)യും നിരവധി സമരപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുണ്ട്. കടുത്തവേനലിലും തളരാത്ത മനോബലമാണ് പ്രായംമറന്ന് മിച്ചഭൂമി സമരത്തിനെത്താന്‍ കാരണം.

69ല്‍ ആലപ്പുഴയില്‍ എ കെ ജി പങ്കെടുത്ത ഭൂസമര പ്രഖാപനത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളാണ് മനസ് നിറയെ. 72ല്‍ ആറോണ്‍ മിച്ചഭൂമി സമരത്തിലും, 73ല്‍ ചീമേനി മിച്ചഭൂമി സമരത്തിലും കുളപ്രം നെല്ല് സമരത്തിലും പങ്കെടുത്തു. കാസര്‍കോട് ഭാഗത്ത് ഭൂസമരം ശക്തമാക്കുന്നതിന് സഹായിക്കാന്‍ സിപിഐ എം വേളൂര്‍ പനത്തടി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 70ലെ ഭൂസമരത്തിന്റെ കരുത്തുമായി പരിയാരത്തുനിന്ന് എം കെ ഗംഗാധരനും കാനൂലില്‍നിന്ന് വി പി ബാലനും കുറ്റ്യേരി വട്ടക്കൂലില്‍നിന്ന് കെ കോരനും പറശ്ശിനിക്കടവില്‍നിന്ന് കെ വി ബാലകൃഷ്ണനും പുവ്വത്തുനിന്ന് പി പി അബ്ദുള്‍ സലാം, പരിയാരം തീയ്യന്നൂരില്‍നിന്ന് പി കെ ശശീധരനും സമരത്തിനെത്തിയത്.

deshabhimani 110113

പകുതി ആകാശം സ്ത്രീകളുടേത് പ്രകാശ് കാരാട്ട്

പകുതി ആകാശം സ്ത്രീകളുടേത് 
പ്രകാശ് കാരാട്ട്


ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ ഭയാനകമായ സംഭവം രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തി; പ്രത്യേകിച്ചും യുവജനങ്ങളില്‍. ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ഈ ദുരന്തം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും കാലവിളംബം കൂടാതെ നീതി ലഭ്യമാക്കേണ്ടതിന്റെയും അനിവാര്യതയിലേക്കും ഈ ദുരന്തം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ താഴ്ന്ന പദവിയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും ലൈംഗികവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന മനോഭാവവും സ്ത്രീകളോടുള്ള തുല്യതാനിഷേധവും മറ്റുമാണ് പൊതുവെ സമരത്തില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിരവധി യുവതീ- യുവാക്കള്‍ ധീരമായി രംഗത്തിറങ്ങിയതാണ് ഏറെ ആശാവഹം.

സമരത്തിന്റെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും ആശാവഹമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടം ക്ലേശങ്ങള്‍ നിറഞ്ഞതാണ്. ദുരന്തവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യനിലപാടില്‍ നിന്നുകൊണ്ട് ലൈംഗികച്ചുവയുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങളും കാണാനിടയായി. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും സാമൂഹ്യ-സമുദായനേതാക്കളുടെയും ഒന്നിനുപുറകെ ഒന്നായി വന്ന പ്രസ്താവനകള്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ഇത്തരം സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല." അദ്ദേഹത്തിന്റെ ഈ പ്രസ്താവന യഥാര്‍ഥ വസ്തുതകളുടെ വികൃതാനുകരണമാണ്. ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളൊന്നുമില്ലെന്ന ഭഗവതിന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. മനുസ്മൃതിയിലെന്നപോലെ സ്ത്രീവിരുദ്ധ പുരുഷാധിപത്യസമീപനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്ന് കാണാം. ഈ വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ വിമര്‍ശം ആര്‍എസ്എസ് മേധാവിയെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ഭഗവത് സ്ത്രീകള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു "സാമൂഹ്യക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണെ"ന്ന് പറഞ്ഞ ഭഗവത്, ഇതനുസരിച്ച് "സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയാണ് വേണ്ടത്. ഭര്‍ത്താവിന്റെ ചുമതല വീടിനുവേണ്ടി സമ്പാദിക്കലും" എന്ന് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ആശയം ഇതാണ്. സ്ത്രീകളുടെ ഇടം വീടാണ്. വിദ്യാഭ്യാസം ചെയ്യുകയും ജോലിസമ്പാദിച്ച് പണമുണ്ടാക്കി മറ്റ് പൗരന്മാര്‍ക്കൊപ്പം തുല്യതയോടെ ജീവിക്കുകയും ചെയ്യുന്നത് പാശ്ചാത്യ ആശയം മാത്രമാണ്.

ഛത്തീസ്ഗഢ് വനിതാകമീഷന്‍ അധ്യക്ഷ വിഭാറാവുവിന്റെ പ്രസ്താവനയിലും ആര്‍എസ്എസിന്റെ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട വനിതകള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തെറ്റായ സൂചനകളാണ് നല്‍കുന്നതെന്നും ഈ സൂചനകളാണ് പുരുഷന്മാരെ മോശം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് വിഭാറാവു പറഞ്ഞത്. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണ പറഞ്ഞതും സ്ത്രീകളെപ്പറ്റിയുള്ള ഇത്തരം വികലമായ വീക്ഷണത്തിനുദാഹരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി രാത്രികാലത്ത് സഞ്ചരിച്ചതുകൊണ്ടാണ് കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംപി അഭിജിത്് മുഖര്‍ജി പറഞ്ഞത്, പ്രതിഷേധിച്ച യുവതികള്‍ "ചായംതേച്ച പരിഷ്കാരികളായ സ്ത്രീകളാണ്, അവര്‍ വിദ്യാര്‍ഥിനികളല്ല" എന്നാണ്. ധീരയായ പെണ്‍കുട്ടിയുടെ ഓര്‍മകളെപ്പോലും അപമാനിച്ചത് ആള്‍ദൈവമായ അസറാമാണ്. മതപ്രഭാഷണത്തിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മദ്യപിച്ച് അക്രമാസക്തരായ ആറ് പുരുഷന്മാര്‍ ഓരോരുത്തരോടും അവരെ സഹോദരനായാണ് കാണുന്നതെന്ന് പറഞ്ഞ് ദയവിനുവേണ്ടി യാചിച്ചിരുന്നെങ്കില്‍ യുവതിക്ക് ഈ ദുരന്തമുണ്ടാകില്ലെന്നായിരുന്നു അസറാമിന്റെ പ്രസ്താവന. ഒരു ഭാഗത്തു നിന്നുമാത്രം തെറ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍നിന്ന് എല്ലാ പ്രോത്സാഹനവും ലഭിക്കുന്ന ഈ മനുഷ്യനെതിരെ, ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും ലൈംഗിക അധിക്ഷേപം സംബന്ധിച്ചും കേസുണ്ടെന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലത് പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പെരുമാറണമെന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങളാണ് ഇവയില്‍ ചിലത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചുള്ള സഹവിദ്യാഭ്യാസം ഉപേക്ഷിക്കണമെന്ന ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ നിര്‍ദേശം ഇതിലൊന്നാണ്. വിവിധ വസ്ത്രധാരണ രീതിയും നിര്‍ദേശിക്കപ്പെട്ടു. ഖാപ്പ് പഞ്ചായത്താകട്ടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് നിരോധിക്കണമെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാമോ എന്നതാണ് കാതലായ പ്രശ്നം. അതായത് വീട്ടില്‍നിന്ന് പുറത്തിറങ്ങി മറ്റെല്ലാ പൗരന്മാരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അധികാരമുണ്ടോ?

സ്വന്തം വീട്ടിലും പൊതുസ്ഥലത്തും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് പ്രശ്നം. സ്ത്രീകളുടെ തുല്യപദവിക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളില്‍ അവരുടെ പങ്കാളിത്തത്തിനും വേണ്ടിയാണ് പോരാട്ടം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍, പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ പരിഷ്കൃതസമൂഹത്തിന് ഇത് അത്യാവശ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയായി ഇത് സ്ഥാനം പിടിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സാമൂഹ്യ-സാംസ്കാരികമൂല്യങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ആധിപത്യമുണ്ടെന്ന കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാവിഭാഗം ജനങ്ങളുടെയും കാഴ്ചപ്പാടും മൂല്യബോധവും ഉടച്ചുവാര്‍ത്തുകൊണ്ടുമാത്രമേ പുരുഷാധിപത്യത്തിനും സങ്കുചിതമായ പുരുഷമേല്‍ക്കോയ്മക്കെതിരെയുമുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവൂ. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനുമാവണം.