ബ്ലോഗ് ആര്‍ക്കൈവ്

2013, നവംബർ 13, ബുധനാഴ്‌ച

ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ പട്ടിണിമരണം പെരുകുന്നു

ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ പട്ടിണിമരണം പെരുകുന്നു

കൊല്‍ക്കത്ത: വടക്കന്‍ ബംഗാളിലെ തേയില തോട്ടങ്ങളില്‍ മൂന്നാഴ്ചയ്ക്കിടെ 12 പേര്‍ പട്ടിണികിടന്ന് മരിച്ചു. ഒരു വര്‍ഷത്തിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 35 പേരാണ് മരിച്ചത്. നിരവധി പേര്‍ മരണത്തോട് മല്ലിടുകയാണ്. ഡൂവാര്‍സ് മേഖലയിലെ സുരേന്ദ്ര നഗര്‍, റെഡ്ബാങ്ക്, ധരണിപുര്‍ തോട്ടങ്ങളിലെ തൊഴിലാളികളാണ് പട്ടിണി മരണത്തിനിരയായത്. ആദിവാസി-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്.

കഴിഞ്ഞമാസം തോട്ടങ്ങള്‍ പൂട്ടിയതോടെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. ചായത്തോട്ടങ്ങളിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും തൊഴിലാളികളുടെ കൊടുംദുരിതം അകറ്റാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ പൂട്ടിക്കിടന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍രഹിത അലവന്‍സ് മമതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ത്തലാക്കി. സൗജന്യനിരക്കില്‍ നല്‍കിയ റേഷന്റെ അളവും കുറച്ചു. വില വന്‍തോതില്‍ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 40 പൈസ നിരക്കില്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് ഒമ്പത് രൂപ നിരക്കില്‍. സ്വകാര്യമേഖലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ ശ്രമമില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ്് ഇതു മൂലം നരകിക്കുന്നത്. പട്ടിണിമൂലം മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. പട്ടിണി മൂലമല്ല അസുഖം മൂലമാണ് മരണമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കും പ്രചരിപ്പിക്കുന്നത്. തോട്ടങ്ങളില തൊഴിലില്ലായ്മയും പട്ടിണിയും മുതലെടുത്ത് മറ്റിടങ്ങളില്‍ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്നുന്നതും വ്യാപകം.
(ഗോപി)

കോണ്‍ഗ്രസുകാരുടെ കൈ വെട്ടുമെന്ന് തൃണമൂല്‍ നേതാവ്

കത്വ: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണബോര്‍ഡുകളോ പാര്‍ടി കൊടികളോ നശിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈ വെട്ടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മണ്ഡലിന്റെ പ്രസ്താവന വിവാദമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭൂം ജില്ലാ അധ്യക്ഷനായ മണ്ഡലിനെതിരെ കത്വയിലെ കോണ്‍ഗ്രസ് എംഎല്‍എ രബീന്ദ്രനാഥ് ചതോപാധ്യായ പൊലീസിന് പരാതി നല്‍കി. മണ്ഡലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലിന്റെ പ്രസംഗം തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പെടുത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആറിന് നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസുകാരുടെ കൈ വെട്ടുമെന്ന് ഇയാള്‍ പ്രസംഗിച്ചത്.

deshabhimani

ചോര വീഴുന്ന കേരളം

ചോര വീഴുന്ന കേരളം

കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ചന്ദ്രശേഖരന്‍ വധക്കേസിന്റെ നേരായ ദിശയിലുള്ള അന്വേഷണമാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ കാരണം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ആഭ്യന്തരമന്ത്രി) നവംബര്‍ ഏഴ് 2013, 

കുറ്റ്യാടി. അതിന് രണ്ടുദിവസം മുമ്പ് നവംബര്‍ അഞ്ചിന് രാത്രി പത്തര. തിരുവനന്തപുരം ജില്ലയിലെ ആനാവൂര്‍ കല്ലറ സരസ്വതി വിലാസം വീട്. രണ്ട് യുവാക്കളും മാതാപിതാക്കളുമടങ്ങിയ കുടുംബം. അത്താഴം കഴിച്ച് മക്കള്‍ വായനയിലായിരുന്നു. പിതാവ് നാരായണന്‍നായര്‍ ഊണിനുമുന്നില്‍. ഓര്‍ക്കാപ്പുറത്ത് കയറിവന്നവര്‍ ഇളയമകന്‍ ശിവപ്രസാദ് എവിടെയെന്ന് തിരക്കി. ഞൊടിയിടയില്‍ ആ വീട് ചോരക്കളമാകുന്നു. ഭാര്യയുടെയും രണ്ടുമക്കളുടെയും കണ്‍വെട്ടത്ത് 33 വെട്ടുകളേറ്റ് ചിതറിത്തെറിക്കുകയായിരുന്നു നാരായണന്‍നായരുടെ ശരീരം. മകനെ തേടിയെത്തിയവര്‍ അച്ഛനെ അരിഞ്ഞുവീഴ്ത്തി മടങ്ങി. മക്കളായ ശിവപ്രസാദിനെയും ഗോപകുമാറിനെയും വെട്ടിവീഴ്ത്തി. പക്ഷേ, അവരുടെ ജീവനെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ അരിശം നാരായണന്‍നായരുടെ ശരീരത്തില്‍ തീര്‍ത്തു.

നാരായണന്‍നായരുടെ സഹോദരി സുധ അടുത്ത വീട്ടിലാണ്. നിലവിളിയും കൊലയാളികളുടെ ആക്രോശവും കേട്ട് ഓടിയെത്തിയ അവര്‍ക്കുമുന്നില്‍ ജീവനുവേണ്ടി പിടയുന്ന സഹോദരന്‍. വാരിയെടുക്കാന്‍ നോക്കി. ഊര്‍ന്നുപോകുന്ന മാംസം. പരിക്കുകളോടെ, വാവിട്ട് കരഞ്ഞ് ശിവപ്രസാദ് പിതാവിനെ നെഞ്ചത്തടക്കിപ്പിടിച്ച് ഓടി. ആ മകനും ഒന്നും ചെയ്യാനില്ലാത്തവിധം നാരായണന്‍നായര്‍ മരണത്തിലേക്ക് വീണു.

കറുത്ത പുസ്തകമില്ല; കരിങ്കവിതയില്ല. അടുത്ത തിരിവില്‍ ഒരു കൊല നടന്നുവെന്നറിഞ്ഞ കവികള്‍ വെട്ടുവഴിയിലൂടെ തിരിഞ്ഞുനടന്നു. കൊലയാളികള്‍ ഏതു പാര്‍ടി ഓഫീസിലേക്കാണ് ചെന്നുകയറുന്നതെന്ന് പിന്തുടര്‍ന്നുനോക്കേണ്ട കുഞ്ഞുകവികളും ഉറക്കത്തിലായിരുന്നു. മക്കളുടെ മുന്നിലിട്ട് മുപ്പത്തിമൂന്നു വെട്ടുകളേറ്റ് പിടഞ്ഞുവീണ നാരായണന്‍നായരുടെ അന്‍പത്തിയൊന്നു വയസ്സിനെ അന്‍പത്തിയൊന്നക്ഷരങ്ങളോട് ചേര്‍ത്തുകെട്ടാന്‍ മാനവികതയുടെ മഹാശ്വങ്ങള്‍ രഥവുമായി വന്നതുമില്ല. കൊലപാതകം രാഷ്ട്രീയമായിരുന്നോ എന്ന് കൊലയാളിയോട് ചോദിക്കുക. ആര്‍എസ്എസ് രാഷ്ട്രീയകക്ഷിയല്ലല്ലോ എന്ന് മറുപടി കിട്ടും. നാരായണന്‍നായര്‍ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. കെഎംസിഎസ്യു എന്ന സംഘടനയുടെ സംസ്ഥാനനേതാവായിരുന്നു. സിപിഐ എം ആനാവൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനുമായിരുന്നു. കക്ഷിഭേദം മറന്ന് എല്ലാവരെയും സഹായിക്കുന്നവനായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകന്‍ ഡിവൈഎഫ്ഐ വെള്ളറട ഏരിയകമ്മിറ്റിയംഗം ഗോപകുമാര്‍. ഇളയമകന്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദ്. "മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണ"മെന്നും "ശിവപ്രസാദിനെത്തേടിയാണ് അക്രമികള്‍ വന്നതെ"ന്നും പൊലീസ് പറയും. എന്തായിരുന്നു മുന്‍വൈരാഗ്യം?

ശിവപ്രസാദ് എസ്എഫ്എയുടെ പ്രധാന നേതാവാണ് എന്നതുതന്നെ. രണ്ടുപതിറ്റാണ്ടുമുമ്പ് കൂത്തുപറമ്പില്‍ കെ വി സുധീഷ് എന്ന എസ്എഫ്ഐ നേതാവിനെത്തേടിയും ഇതുപോലൊരു സംഘമാണ് ചെന്നത്. വീടിന്റെ വാതില്‍തകര്‍ത്ത് സുധീഷിനെ വലിച്ച് പുറത്തിട്ട് മുപ്പത്തിയെട്ടു വെട്ടുകള്‍. മാതാപിതാക്കളുടെ ദീനരോദനം വെട്ടിയകറ്റി സുധീഷിനെ അരിഞ്ഞുകൊന്നു. ശിവപ്രസാദിനുള്ള ആര്‍എസ്എസിന്റെ ശിക്ഷാവിധിയും അതുതന്നെയായിരുന്നു. പക്ഷേ, നാരായണന്‍നായരുടെ ജീവനുംകൊണ്ട് വേട്ടനായ്ക്കള്‍ തിരിച്ചുപോയി. മക്കളുടെ പ്രാണന്‍ രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിക്കേണ്ടിവന്നു ആ പിതാവിന്. "രാഷ്ട്രീയകൊലപാതകം അവസാനിച്ച" കേരളത്തില്‍ ഈ പിതാവ് എങ്ങനെ കൊല്ലപ്പെട്ടു എന്ന് ആഭ്യന്തരമന്ത്രി ഇനിയും പറയാനിരിക്കുന്നു. ചൊവ്വാഴ്ച മാതൃഭൂമി ഒന്നാംപേജില്‍ നല്‍കിയ സചിത്ര വാര്‍ത്ത ഇങ്ങനെ: ""ആനാവൂരില്‍ എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലില്‍ ക്രൂരമര്‍ദനം. ഇതില്‍ പ്രതിഷേധിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സബ് ജയില്‍ ഉപരോധിച്ചു. സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജയിലര്‍ വേലപ്പന്‍നായര്‍, വാര്‍ഡന്മാരായ സനല്‍കുമാര്‍, ശ്രീജി കൃഷ്ണന്‍ എന്നിവരെയാണ് സ്ഥലംമാറ്റി ജയില്‍ ഡിജിപി ഉത്തരവിറക്കിയത്."" നാരായണന്‍നായര്‍ പ്രിയപ്പെട്ടവരുടെ മുന്നില്‍ കശാപ്പുചെയ്യപ്പെട്ടപ്പോള്‍ കാണാത്ത ക്രൂരത മാതൃഭൂമി ഇവിടെ കാണുന്നു. ആ കൊലപാതകത്തിനു നല്‍കാത്ത പ്രാധാന്യം രണ്ട് കുറ്റവാളികളുടെ തല്ലുകൊള്ളല്‍ നാടകത്തില്‍ ദര്‍ശിക്കുന്നു. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും കൊല്ലപ്പെട്ടാല്‍ സാധാരണ സംഭവവും ആര്‍എസ്എസുകാരന്‍ തല്ലുകൊണ്ടു എന്ന് പറഞ്ഞാല്‍ മഹാസംഭവവുമാകുന്ന രസതന്ത്രം യുഡിഎഫ് സര്‍ക്കാരിനെയും മാതൃഭൂമിയെയും നയിക്കുന്നു; വലതുപക്ഷരാഷ്ട്രീയത്തെയാകെ നയിക്കുന്നു.

ആനാവൂരില്‍ ആര്‍എസ്എസിന്റെ മാരകായുധങ്ങള്‍ ശിവപ്രസാദിനെ തേടിയാണ് ചെന്നത്. ആ വിദ്യാര്‍ഥിനേതാവ് ആരെയും കൊന്നിട്ടില്ല; സമൂഹത്തിന് നന്മയല്ലാതെ ഒന്നും ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും നാടിനും വേണ്ടി ആത്മാര്‍ഥമായി നില്‍ക്കുന്നത് കുറ്റവുമല്ല. പക്ഷേ, ആര്‍എസ്എസിന് ഈ ന്യായങ്ങളും നിയമസംഹിതയും ബാധകമല്ല. ആനാവൂരിലെ ക്ഷേത്രം അവര്‍ക്ക് പരിശീലനക്കളരിയാക്കണം; ആയുധപ്പുരയാക്കണം. ക്ഷേത്രത്തിനും ആര്‍എസ്എസിനും ഒരു വിലാസമേ പാടുള്ളൂ. അതിന് തടസ്സം ശിവപ്രസാദടക്കമുള്ള പുരോഗമനാശയക്കാരായ ചെറുപ്പക്കാരാണ്. തടസ്സം തുടച്ചുനീക്കാന്‍ സംഘപരിവാറിന്റെ നിഘണ്ടുവില്‍ തുടച്ചുനീക്കല്‍ എന്ന വഴിയേ ഉള്ളൂ. വടകരയിലെ ചന്ദ്രശേഖരനുശേഷം ഒരു കൊലപാതകവും ആഭ്യന്തരമന്ത്രി കണ്ടിട്ടില്ല. കൊലചെയ്യപ്പെടുന്നത് ഇടതുപക്ഷത്തുള്ളവരായാല്‍ അക്രമത്തിന്റെ ജനിതകാന്വേഷണവുമില്ല. പ്രതികള്‍ വലതുപക്ഷത്തായാല്‍ അവരുടെ നോവുകളിലാണ് ക്രൂരതയുടെ കൈപ്പാടുകള്‍ അന്വേഷിക്കേണ്ടതെന്നാകുന്നു വലതുപക്ഷധാര്‍മികതയുടെ നീതിസാരം. കൊലയാളികള്‍ക്ക് വര്‍ഗീയഭ്രാന്തന്മാരുടെ മുഖമുണ്ട്; തീവ്രവാദികളുടെ ക്രൗര്യമുണ്ട്; വലതുപക്ഷരാഷ്ട്രീയത്തിന്റെ ഹൃദയശൂന്യതയുണ്ട്. വര്‍ഗീയ-തീവ്രവാദശക്തികള്‍ക്ക് ഇന്ന് കേരളം ഇഷ്ടഭൂമിയാണ്. അവര്‍ സദാചാര പൊലീസാകുന്നു; പട്ടാളവേഷമണിയുന്നു. കൊടിയത്തൂരിലും തൃക്കരിപ്പൂരിലും രണ്ടു യുവാക്കളെ കൊന്നത് സദാചാരക്കാവലേറ്റെടുത്ത തീവ്രവാദികളാണ്. നബിദിനത്തിന് കാസര്‍കോട്ട് പട്ടാള യൂണിഫോമില്‍ മതഭ്രാന്തര്‍ മാര്‍ച്ച്ചെയ്തു. കുറ്റവാളികള്‍ ഭരണപക്ഷത്തിന്റെ കൊടിപിടിച്ചാല്‍ നിരപരാധിത്വത്തിലേക്ക് മാര്‍ച്ച്ചെയ്യാം.

കാസര്‍കോട് വെടിവയ്പ് കേസ് അന്വേഷിച്ച നിസാര്‍ കമീഷന്‍, മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം- ഭരണപക്ഷത്തിനുനേരെ നീളുന്ന അന്വേഷണങ്ങള്‍ അകാലചരമമടയുന്നു. കോഴിക്കോട്ട് നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് മുസ്ലിംലീഗുകാര്‍ക്ക് കൂട്ടമരണമുണ്ടായി. കേസും അന്വേഷണവും എവിടെയുമെത്തുന്നില്ല. സംസ്ഥാനത്ത് ഇരുനൂറിലേറെ വര്‍ഗീയ- സമുദായിക സംഘട്ടനങ്ങളുണ്ടായി. വര്‍ഗീയസ്വാഭാവമുള്ള 559 കേസുകളുണ്ടായി. പത്തൊന്‍പതിടത്ത് ലാത്തിചാര്‍ജും രണ്ടിടത്ത് വെടിവയ്പുമുണ്ടായി. പത്തോളം തീവ്രവാദകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിദേശ കറന്‍സി, ആയുധങ്ങള്‍, ബോംബുനിര്‍മാണസാമഗ്രികള്‍- അവ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സന്നാഹങ്ങള്‍. എല്ലാറ്റിനും ഭരണത്തിന്റെ സംരക്ഷണം. മറുവശത്ത് ഭൂരിപക്ഷവര്‍ഗീയതയാണ്. മുസ്ലിം തീവ്രവാദം ചൂണ്ടിക്കാട്ടി അവര്‍ കൊലക്കത്തിയെടുക്കുന്നു. ആരാധനാലയങ്ങള്‍ തീയിടുന്നതും മതപഠനശാലകള്‍ തകര്‍ക്കുന്നതും തടയാതെ; കുറ്റവാളികളെ പിടികൂടാതെ പൊലീസ് അറച്ചുനില്‍ക്കുമ്പോഴും ഭരണനേതൃത്വം "മാര്‍ക്സിസ്റ്റക്രമ"ത്തെക്കുറിച്ച് വാചാലരാകുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊലചെയ്യപ്പെട്ടിട്ടും അതില്‍ രാഷ്ട്രീയമല്ല, രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരമേ യുഡിഎഫ് സര്‍ക്കാര്‍ കാണുന്നുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസം കാസര്‍കോട് അഡൂര്‍ ബാലനടുക്കയില്‍ രവീന്ദ്രറാവു എന്ന സിപിഐ എം പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു തുടങ്ങിയതാണ് സിപിഐ എം വേട്ട. ആനാവൂരില്‍ മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനെ വെട്ടിവീഴ്ത്തുന്നതുവരെ അത് എത്തി.

ഒരിടത്തും പ്രത്യേക പൊലീസ് സംഘമില്ല; ടെലിഫോണ്‍ പരിശോധനയില്ല; മാധ്യമവിലാപങ്ങളില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷകരാകേണ്ടവര്‍ കൊലപാതകികള്‍ക്കൊപ്പം ആര്‍ത്തട്ടഹസിക്കുന്നു. സിപിഐ എമ്മുകാര്‍ കൊല്ലപ്പെടേണ്ടവരും പ്രിയപ്പെട്ടവര്‍ക്ക് കുഴിമാടമൊരുക്കി കണ്ണീരൊഴുക്കേണ്ടവരുമാണെന്ന് ഭരണാധികാരികള്‍ ധരിച്ചുപോകുന്നു. ആ ധാരണയാണ്, ഇന്ന് കേരളത്തിന്റെ ദുരന്തമായി, നിരപരാധികളുടെ ചുടുചോരയായി, കൊലയാളികളുടെ ഉന്മാദമായി വായിക്കപ്പെടുന്നത്. ആത്മാഭിമാനമുള്ള മനുഷ്യന്റെ നെഞ്ചിനുനേരെ ധിക്കാരത്തിന്റെയും ക്രൗര്യത്തിന്റെയും ചൂണ്ടുവിരലുയര്‍ത്തുകയാണ് വലതുപക്ഷരാഷ്ട്രീയം. അവരുടെ കൊലക്കത്തികളില്‍ ഇനിയും മനുഷ്യരക്തം പുരളേണ്ടതുണ്ടോ, മൃഗീയതയുടെ കാവല്‍നായ്ക്കള്‍ കുര തുടരേണ്ടതുണ്ടോ എന്നതാണ് മലയാളിയുടെ വിവേകബുദ്ധിക്കുമുന്നില്‍ വളര്‍ന്നു പടര്‍ന്നുനില്‍ക്കുന്ന സമസ്യ. (അവസാനിക്കുന്നില്ല)

പി എം മനോജ് deshabhimani 131113

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

സോളാര്‍ കേസില്‍ സരിത എം നായരുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ എസിജെഎം എന്‍ പി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. സരിതക്ക് അഭിഭാഷകനുമായി സംസാരിക്കുന്നതിന് വിലക്കിയതും മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ കുറിച്ചും വിശദീകരിക്കണം. 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂലൈ 20ന് മജിസ്ട്രേട്ടിന് സരിത രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല.

കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പലരും ലൈംഗികമായി ചൂഷണംചെയ്തെന്നും പല പ്രമുഖരുമായും ബന്ധമുണ്ടെന്നും സരിത മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം അഭിഭാഷകന്‍ മുഖേന രേഖാമൂലം എഴുതിനല്‍കാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതോടെ 22 പേജുള്ള മൊഴി സരിത എഴുതിനല്‍കി. ഈ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെസരിതയെ തിരുവനന്തപുരം ജയിലിലേക്ക് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മാറ്റി.

അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവും സിജെഎം എന്‍ വി രാജു ഇതിനിടയില്‍ ഇറക്കി. നീതിന്യായ നിര്‍വഹണത്തെ അട്ടിമറിക്കുന്ന അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. 22 പേജുണ്ടായിരുന്ന മൊഴി നാലു പേജിലൊതുങ്ങി.

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

കൊച്ചി: ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കിയിട്ടും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജു ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേട്ടിന് വീഴ്ചപറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. പരാതി രേഖപ്പെടുത്താതിരുന്നതിന് മജിസ്ട്രേട്ട് എന്‍ വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

രഹസ്യമൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേട്ടിന്റെ വിവാദ നടപടിയാണ് സോളാര്‍ക്കേസിന്റെ ഗതി മാറ്റിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കേസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതോടെ വെളിപ്പെടുന്നത്.

വിവരാവകാശപ്രകാരം മാതൃഭൂമി ടെലിവിഷന്‍ ചാനലിന് ലഭിച്ച രേഖയിലാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമായത്. വിവരാവകാശപ്രകാരം ആദ്യം നല്‍കിയ അപേക്ഷ തള്ളി. തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായത്. ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സരിത മൊഴി നല്‍കിയതായി മജിസ്ട്രേട്ട് എന്‍ വി രാജു രജിസ്ട്രാറോട് സമ്മതിച്ചു. "അവര്‍ ചിലരുടെ പേരുകള്‍ പറഞ്ഞു, മറ്റു ചില കാര്യങ്ങളും പറഞ്ഞു. എന്നാല്‍, ഇതൊന്നും രേഖപ്പെടുത്തിയില്ല" എന്നാണ് അദ്ദേഹം രജിസ്ട്രാറോടു പറഞ്ഞത്. വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. തുടര്‍നടപടി സ്വീകരിക്കേണ്ടത് ചീഫ് ജസ്റ്റിസ് ആണ്. മജിസ്ട്രേട്ട് ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത എസ് നായര്‍, മജിസ്ട്രേട്ട് എന്‍ വി രാജു, സരിത മൊഴി നല്‍കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വിശദമായ മൊഴിയെടുത്തശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൂലൈ 20 നാണ് സരിത എസ് നായര്‍ കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി എന്‍ വി രാജുവിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്. സോളാര്‍ ഇടപാടില്‍ ഉള്‍പ്പെട്ട ചില പ്രമുഖരുടെ പേരുകള്‍ സരിത അന്ന് വെളിപ്പെടുത്തിയിരുന്നതായി വിവരമുണ്ടായിരുന്നു. ഉന്നതരെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്താന്‍ അന്വേഷകസംഘം തയ്യാറാകുന്നില്ലെന്നും രഹസ്യമൊഴിയില്‍ സരിത വ്യക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയതെന്നും എന്നാല്‍, ഇത് പുറത്തുപറയാന്‍ പാടില്ലെന്ന് കോടതിയുടെ കര്‍ശനനിര്‍ദേശമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോളാര്‍ക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ജൂലൈ 20ന് സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് തനിക്ക് രഹസ്യമായി ചിലതു പറയാനുണ്ടെന്ന് സരിത പറഞ്ഞത്. ആ സമയം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്താനായിരുന്നു കോടതിനിര്‍ദേശം. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം അടച്ചിട്ട മുറിയിലാണ് സരിതയുടെ മൊഴിയെടുത്തത്.

20 മിനിറ്റോളം മൊഴിയെടുക്കല്‍ തുടര്‍ന്നു. എ പി പി ആരോമല്‍, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍, ശിരസ്തദാര്‍, രണ്ട് കോടതിജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് അപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നത്. സരിതയുടെ മൊഴിയെപ്പറ്റി മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോടതി പിന്നീട് പരാമര്‍ശിച്ചിരുന്നു. ഇതിനുശേഷം അഡ്വ. എ ജയശങ്കര്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചത്.

"ഭുരഹിതരില്ലാത്ത കേരളം" പദ്ധതിയും തട്ടിപ്പ്

"ഭുരഹിതരില്ലാത്ത കേരളം" പദ്ധതിയും തട്ടിപ്പ്

ജില്ലകള്‍ തോറും ജനസമ്പര്‍ക്ക പരിപാടി നടത്തി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നതിനിടെ ഭൂരഹിതരില്ലാത്ത കേരള പദ്ധതിയും തട്ടിപ്പെന്ന് വ്യക്തമായി. പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള ഭവനപദ്ധതി നിര്‍ത്തിയതിനു പുറമെയാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. സോണിയ ഗാന്ധി ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉദ്ഘാടനംചെയ്ത് ആഴ്ചകള്‍ക്കകമാണ് കണ്ണൂരിനെ സമ്പൂര്‍ണ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ജയറാം രമേഷിനെ എത്തിച്ചായിരുന്നു റവന്യൂവകുപ്പ് ഉദ്ഘാടന മാമാങ്കം നടത്തിയത്. എന്നാല്‍, കണ്ണൂരിലെ മുഴുവന്‍ ആദിവാസി കോളനികളിലും തുണ്ടു ഭൂമിപോലുമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീര്‍ക്കഥകളാണ് ഓരോ ദിവസവും മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ഭൂമിയില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. ഭുരഹിത കര്‍ഷക തൊഴിലാളികള്‍ ഇതിനു പുറമെ.

സോണിയ ഗാന്ധി ഉദ്ഘാടനംചെയ്ത ദിവസം തിരുവനന്തപുരം ജില്ലയില്‍ നല്‍കിയ പട്ടയങ്ങളേറെയും വ്യാജമായിരുന്നു. ആറ്റിങ്ങലില്‍ ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ള ശ്മശാന ഭൂമിയാണ് നല്‍കിയതെങ്കില്‍ അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റി ഡാംസൈറ്റ് സ്ഥലമാണ് "കൈയേറിയത്". ജില്ലയില്‍ മറ്റ് പ്രദേശങ്ങളില്‍ നല്‍കിയ സ്ഥലമാകട്ടെ മുട്ടന്‍ പാറകളും. ഭൂമി അനുവദിച്ചതില്‍ അഞ്ച് ശതമാനത്തിനുപോലും യഥാര്‍ഥ ഭൂമിയുടെ അവകാശികളാകാനായില്ല. കൂടുതല്‍ ആദിവാസികളുള്ള വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും ഭൂവിതരണം പ്രഹസനമായി. സ്വന്തം ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ച് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ച വകുപ്പുമന്ത്രി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി.

എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച നിലയില്‍ മുന്നേറിയ ഇ എം എസ് ഭവനപദ്ധതി അട്ടിമറിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ ഇന്ദിരാ ആവാസ് യോജന പ്രഖ്യാപിച്ചത്. സാമ്പത്തിക സഹായം രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചുവെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചുവെങ്കിലും ബാധ്യത മുഴുവന്‍ ത്രിതല പഞ്ചായത്തുകളെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണംമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും അവതാളത്തിലായ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഉള്‍പ്പെടെ ഇത് ഇരുട്ടടിയായി.

deshabhimani