ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 9, ബുധനാഴ്‌ച

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ


ജാനശ്രുതിയും രൈക്വനും (19)


ജാനശ്രുതിയുടെ വംശപരമ്പരയില്‍പ്പെട്ട പൗത്രായണന്‍ ലോകര്‍ക്കിടയില്‍ വേഗം ആരാധ്യനായിത്തീര്‍ന്നു. ജാനശ്രുതി എന്നും ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നു.
പ്രാണികള്‍ക്ക് ആഹാരം അത്യാവശ്യ ഘടകമാണെന്ന് ജാനശ്രുതിയ്ക്കറിയാം ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്റെ ശക്തിയിലാണ് പ്രാണികള്‍ ജീവിക്കുന്നത്. ആഹാരമില്ലാതെ വന്നാല്‍ എല്ലാം നശിച്ചുപോകും. പ്രാണികള്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ വന്നാല്‍ മഹാകഷ്ടം തന്നെ. പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ കഷ്ടം മനുഷ്യര്‍ക്ക് മറ്റൊന്നില്ല. അതുകൊണ്ട് വിശന്നുപൊരിയുന്നവന് ഒരു നേരത്തെയെങ്കിലും ആഹാരം കഴിക്കാന്‍ കൊടുക്കാനായാല്‍ അതൊരു നല്ല കാര്യമാണെന്ന് ജാനശ്രുതിയ്ക്കു തോന്നി. അന്നദാനം മഹാപുണ്യമാണ്. പവിത്രമാണ്.
രാജാവായ തനിക്ക് സമ്പത്ത് കുമിഞ്ഞു കൂടിയിട്ട് എന്തുകാര്യം? ധനം അന്നദാനത്തിനായി വിനിയോഗിക്കുന്നത് നല്ലതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അന്നദാനം നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ദേവാലയങ്ങളിലും വഴിയമ്പലങ്ങളിലും അന്നദാനം ആരംഭിക്കണം. അന്നദാനം നല്‍കുന്ന ശീലം തന്റെ പ്രജകളിലും വളര്‍ന്നു വരണം. ആഹാരം ആരും രഹസ്യമായിട്ട് വച്ചനുഭവിക്കരുത്.
ഇങ്ങനെ അന്നദാനത്തിന്റെ മഹത്വത്തെ അറിയുന്നവനായ ജാനശ്രുതി ധാരാളം ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് അനേകം പേര്‍ക്ക് ദാനം ചെയ്തു. വളരെ ശ്രദ്ധയോടുകൂടിയാണ് ഇക്കാര്യം നിര്‍വ്വഹിച്ചുപോന്നത്. താന്‍ കൊടുക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലായിടത്തും ജനങ്ങള്‍ ഭക്ഷിക്കട്ടെ എന്നു കരുതി ധാരാളം വഴിയമ്പലങ്ങള്‍ ഉണ്ടാക്കി. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ സദ്യതന്നെ ജനങ്ങള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞു. ജാനശ്രുതിയുടെ പേരും പെരുമായും അന്യനാടുകളില്‍കൂടി കേള്‍വികേട്ടു.
അന്നദാനത്തിന്റെ പുണ്യഫലമായി ജാനശ്രുതിയ്ക്ക് പല സിദ്ധികളും കൈവന്നു. പണ്ഡിതന്മാരും മഹാജ്ഞാനികളും അദ്ദേഹത്തെത്തേടി കൊട്ടാരത്തിലെത്തി. അതിഥികളെല്ലാം ആദരവോടെ സ്വീകരിക്കപ്പെട്ടു. ശാസ്ത്രചര്‍ച്ചകളും വിദ്വത് സംവാദങ്ങളും മുടങ്ങാതെ നടന്നു.
അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം കൊട്ടാരത്തിന്റെ മുകളിലൂടെ പറന്നുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരു ഹംസം അതിനെ വിലക്കാന്‍ ശ്രമിച്ചു. ജാനശ്രുതി രാജാവിനോടുള്ള ബഹുമാനസൂചകമായി കൊട്ടാരത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കുകയില്ലായിരുന്നു.
"ഹോ, ഹോ ഭല്ലാക്ഷ, ഭല്ലാക്ഷ നീ വഴിമാറി പറന്നു പോകുക. പൗത്രായണനായ ജാനശ്രുതി മഹാരാജാവിന്റെ കൊട്ടാരമാണ് താഴെ കാണുന്നത്. നമ്മുടെ ചിറകടികള്‍ അതിനു മുകളിലൂടെ പാടില്ല."
അതുകേട്ട് സഹസഞ്ചാരിയായ ഹംസം ആകാശത്ത് ചിറകുകള്‍ ഇളക്കിയിളക്കി നിന്നു. എന്നിട്ട് തന്നെ ഉപദേശിച്ച ഹംസത്തോട് പറഞ്ഞു:
"നാം പക്ഷിവര്‍ഗ്ഗത്തില്‍ ഉള്‍പ്പട്ടതാണ്. ആകാശം ആരുടേയും സ്വന്തമല്ല. ഹംസങ്ങള്‍ക്ക് ആകാശത്തിലൂടെ എവിടെയും പറന്നു പോകാം."
"ഹേ ഭല്ലാക്ഷ, നീ ഭൂമിയിലേയ്ക്കു നോക്കുക. പുണ്യവാനായ ജാനശ്രുതിയുടെ തേജസ്സുകൊണ്ട് കൊട്ടാരമാകെ പകല്‍പോലെ ശോഭിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ കാന്തിയും ശക്തിയും അതിനുണ്ട്. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആ തേജസ്സ് ശക്തമായി വ്യാപിച്ചു കിടക്കുകയാണ്. നീ പറന്ന് ആ പ്രഭാവലത്തില്‍ അകപ്പെടരുത്. നീ അതിനെ സ്പര്‍ശിച്ചാല്‍ അതു നിന്നെ ദഹിപ്പിച്ചുകളയും! അതിനാല്‍ വഴിമാറി പറന്നു പോകുക."
"ഓ, നീ വെറുതെ ഭയപ്പെടുത്തരുത്. ഈ ജാനശ്രുതി വണ്ടിക്കാരനായ രൈക്വന് സമനാണോ? തീര്‍ച്ചയായും അല്ല. ഇവനേക്കാള്‍ സിദ്ധിയും ജ്ഞാനവും തേജസ്സും രൈക്വനുണ്ട്." ഭല്ലാക്ഷനെന്ന ഹംസം നിസ്സാരമായി പറഞ്ഞു.
"വണ്ടിക്കാരനായ രൈക്വനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിവില്ല. അവന്‍ ഏതു തരക്കാരനാണ് ?"
"ഈ ജാനശ്രുതി വെറും സാധാരണക്കാരനാണ്. വണ്ടിക്കാരന്‍ രൈക്വനാകട്ടെ മഹാമനസ്ക്കനാണ്. ഇവരെ പരസ്പരം താരതമ്യപ്പെടുത്താനാകുകയില്ല. അങ്ങനെ ചെയ്യുന്നത് രൈക്വനെ ആക്ഷേപിയ്ക്കലാണ്. നീ ചൂതുകളി കണ്ടിട്ടില്ലേ ? ചൂതുകളിയില്‍ കൃതന്‍ എന്നു പേരോടുകൂടിയ പകിട മുഖേന ജയിക്കുന്നവന് അതില്‍ കുറഞ്ഞ തരത്തിലുള്ള എല്ലാ പകിടകളും കിട്ടിയതായി കരുതുന്നില്ലേ. അതുപോലെ പ്രജകള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ എല്ലാം രൈക്വനു കിട്ടുന്നു. അതു പോലെ രൈക്വന് അറിവുള്ള കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും സിദ്ധിക്കുന്നു. ഞാന്‍ പറഞ്ഞ വണ്ടിക്കാരന്‍ രൈക്വന്‍ ഇപ്രകാരമുള്ളവനാണ്. രൈക്വന്റെ അറിവിനാണ് പ്രാധാന്യം. അതു കൊണ്ട് ധൈര്യമായിട്ട് നീ എന്നോടൊപ്പം പറന്നു വന്നാലും. ഭയം വേണ്ട."
"ശരി." എന്ന് മറ്റേ ഹംസം സമ്മതിച്ചു. അവര്‍ ജാനശ്രുതിയുടെ കൊട്ടാരത്തിനുമുകളിലൂടെ സംസാരിച്ചുകൊണ്ട് പറന്നു പോയി.
ഉണര്‍ന്നു കിടക്കുകയായിരുന്ന ജാനശ്രുതിരാജാവ് ഹംസങ്ങളുടെ ഈ സംഭാഷണം കേട്ടു. ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വനെന്ന് ജിജ്ഞാസയുണ്ടായി. ആയാള്‍ ഇത്രയും വലിയ ഒരു മഹാനെങ്കില്‍ ഉടനെ കണ്ടെത്തണമെന്ന് നിശ്ചയിച്ചു. പക്ഷേ എവിടെച്ചെന്ന് അന്വേഷിക്കും ? രൈക്യനെന്ന പേരുകൂടി മുമ്പ് കേട്ടു പരിചയമില്ല.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ രാജാവ് ദ്വാരപാലകനെ വിളിച്ചു. ദ്വാരപാലകന്‍ രാജസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ രാജാവിനെ വാഴ്ത്തിസ്തുതിച്ചു. സുപ്രഭാതം പാടി. അതുകേട്ട് രാജാവ് ദ്വാരപാലകനേയും സ്തുതിപാഠകരേയും വിലക്കി. അദ്ദേഹം ദ്വാരപാലകനോട് ആരാഞ്ഞു:
"എടാ, നീ എന്തിനാണ് വണ്ടിക്കാരനായ രൈക്വന്റെ ഗുണഗണങ്ങള്‍ ആലപിച്ച് എന്നെ സ്തുതിക്കുന്നത് ? വണ്ടിക്കാരനായ രൈക്വനോട് എന്നെ എന്തിനാണ് സാദൃശ്യപ്പെടുത്തുന്നത് ?"
രാജാവിന്റെ ചോദ്യം കേട്ട് ദ്വാരപാലകന്‍ അന്ധാളിച്ചു പോയി. ജാനശ്രുതി മഹാരാജാവിനെക്കാള്‍ മഹാത്മാവായി ഒരാളെ അയാള്‍ക്കു ചിന്തിക്കാന്‍ കൂടി പ്രയാസമായിരുന്നു.
രാജാവ് തുടര്‍ന്നു: "പേരും പെരുമയും സിദ്ധിയും ജ്ഞാനവുമൊക്കെ അവനാണ് ഉള്ളത്. ആകാശത്തുകൂടി പറന്നു പോകുന്ന പക്ഷികള്‍ കൂടി അവനെ സ്തുതിക്കുന്നു. നാം അവനു മുമ്പില്‍ ആരുമല്ല!"
"പ്രഭോ! അവിടുന്ന് എന്താണ് ഈ വിധം സംസാരിക്കുന്നത് ?"
"ഇന്നലെ രാത്രി കുറെ ഹംസങ്ങള്‍ നമ്മുടെ ഈ കൊട്ടാരത്തിന്റെ മുകളിലൂടെ എന്നെ ആക്ഷേപിച്ചുകൊണ്ട് പറന്നുപോയി. അവന്‍ മഹത്വം കണ്ടത് വണ്ടിക്കാരന്‍ രൈക്വനിലാണ്."
"സ്വാമിന്‍ , ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വന്‍ ? അവന്‍ എങ്ങനെയുള്ളവനാണ് ? അവന്റെ അടയാളങ്ങള്‍ എന്തെങ്കിലും കല്പിച്ചരുളുമോ?"
രാജാവ് പറഞ്ഞു: "കൃതം എന്ന പകിട കിട്ടുന്നവന്‍ ചൂതുകളി ജയിക്കും. അപ്പേള്‍ അവന് മറ്റു പകിടകളും കിട്ടിയതായി കണക്കാക്കുന്നു. അതുപോലെ പ്രജകള്‍ ചെയ്യുന്ന എല്ലാ സത്കര്‍മ്മങ്ങളുടേയും ഫലം രൈക്വന് അറിയാവുന്നത് മറ്റാര്‍ക്കങ്കിലും അറിയാമെങ്കില്‍ അവര്‍ക്കും അത്രയും ഫലം ലഭിക്കുന്നു. ഇപ്രകാരമുള്ളവനാണ് ആ രൈക്വന്‍ ."
ചൂതുകളിയില്‍ ഉപയോഗിക്കുന്ന നാല് ഭാഗങ്ങളുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പകിടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് എഴുതിയിട്ടുള്ള പകിടയ്ക്ക് ‘കലി’ എന്നു പേരു പറയും. രണ്ട് എന്നതിന് ‘ദ്വാപാരം’ എന്നും മൂന്ന് എന്നതിന് ‘ത്രേതാ’ എന്നും നാലിന് ‘കൃതം’ എന്നും പേരുകള്‍ വിളിക്കും.
"ആ വണ്ടിക്കാരന്‍ രൈക്വനെ ഉടനെതന്നെ കണ്ടെത്തണം. നമുക്ക് ഉടനെ അവനെ കാണണം." - രാജാവ് ആജ്ഞാപിച്ചു.
"ഉത്തരവുപോലെ." ദ്വാരപാലകന്‍ രൈക്വനെ തേടി പുറപ്പെട്ടു. ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിച്ച ആ ദ്വാരപാലകന്‍ നല്ലൊരു തേരാളി കൂടി ആയിരുന്നു. രാജ്യത്തുള്ള എല്ലാ വണ്ടിക്കാരെക്കുറിച്ചും ദ്വാരപാലകന്‍ അന്വേഷണം നടത്തി. തേരാളികള്‍ , കുതിരക്കാര്‍ , ആനക്കാര്‍ , വള്ളക്കാര്‍ , തുടങ്ങി പലതരം വാഹനങ്ങള്‍ ഒടിക്കുന്നവരെ ദ്വാരപാലകന്‍ കണ്ടെത്തി. പക്ഷേ അവര്‍ക്കിടയിലെങ്ങും രൈക്വന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. വളരെ അന്വേഷിച്ചിട്ടും രൈക്യനെ കണ്ടെത്താനാകാതെ വിഷണ്ണനായി ദ്വാരപാലകന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തി. അയാള്‍ രാജാവിനെക്കണ്ട് പറഞ്ഞു:
"സ്വാമിന്‍ , എനിക്ക് വണ്ടിക്കാര്‍ക്കിടയില്‍ രൈക്വനെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരുവനെ എങ്ങും കാണുന്നില്ല."
"എടോ, താന്‍ രൈക്വനെ എവിടെയാണ് അന്വേഷിച്ചത് ? അവന്‍ വെറുമൊരു വണ്ടിക്കാരനെന്ന് കരുതിയോ? ബ്രഹ്മജ്ഞാനികളുടെ ഇടയില്‍പ്പോയി രൈക്വനെ അന്വേഷിക്കുക."
അതുകേട്ട് ദ്വാരപാലകന്‍ വീണ്ടും പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട് അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞ വേഷം ധരിച്ച് ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കുപുണ്ട അയാള്‍ ശരീരം ശക്തിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തു ചെന്നിട്ട് വിളിച്ചു ചോദിച്ചു:
"ഭഗവാന്‍ , അങ്ങുതന്നയാണോ വണ്ടിക്കാരനായ രൈക്വന്‍ ?"
ചോദ്യം കേട്ട് അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട് എന്തുവേണമെന്ന് കണ്ണുകൊണ്ട് ആംഗ്യഭാഷയില്‍ ചോദിച്ചു:
"ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക." ദ്വാരപാലകന്‍ കല്പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞുകൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴി വന്ന ചിലരോടായി അന്വേഷിച്ചിട്ട് അത് വണ്ടിക്കാരനായ രൈക്വനാണെന്ന് ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു.
രൈക്വനെ നേരില്‍ ചെന്നു കാണുവാന്‍തന്നെ ജാനശ്രുതിനിശ്ചയിച്ചു ദ്വാരപാലകനില്‍നിന്ന് മനസ്സിലാക്കിയ രൈക്വന്റെ ഭൗതിക അവസ്ഥയില്‍ നിന്ന് അയാളെ രക്ഷിക്കമെന്ന് രാജാവിനു തോന്നി. അറുന്നൂറ് നല്ലയിനം പശുക്കള്‍ , കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ് രൈക്വന്റെ അടുത്തേയ്ക്ക് പുറപ്പെട്ടു. രൈക്വനെ നേരില്‍ കണ്ട് ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി.
വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന് ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികംഉന്നതമാണ്. അറിവില്‍ , രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന് ഹംസങ്ങള്‍ പറഞ്ഞത് രാജാവ് വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു.
"അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടു വന്നിരിക്കുകയാണ്. ദയവായി ഇതെല്ലാം അങ്ങ് സ്വീകരിച്ച് സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനശ്രുതി പൗത്രായണന്‍ ഗുരുവായി വരിക്കുന്നു. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!"
ജാനശ്രുതിയുടെ അഭ്യര്‍ത്ഥനകേട്ട് രൈക്വന് ദേഷ്യം വന്നു. അവന്‍ വണ്ടിക്കിടയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി വന്നു. അലസമായി ചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടി മീശയും ശക്തിയില്‍ ഇളക്കിയിട്ട് രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി.
"എടാ ശൂദ്രാ!" രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട് രൈക്വന്‍ അലറി. രാജാവും പരിവര്‍ത്തനങ്ങളും ഞെട്ടി വിറച്ച് പിന്നോട്ട് ഒരു ചുവട് മാറി നിന്നു.
"നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക് ആവശ്യമില്ല. ഇതെല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ."
രാജാവ് എന്തെങ്കിലും പറയുന്നതിനുമുമ്പ് രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക് തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത് പുതച്ചു കിടന്നു.
മറ്റു ഗത്യന്തരമില്ലാതെ രാജാവ് കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നുനിന്ന് ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന് രാജാവ്‌ വിചാരിച്ച് വിഷമിച്ചു.
തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന് ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിര പശുക്കള്‍ , ഒരു മാല, പെണ്‍കോവര്‍കഴുതകളെ പൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട് രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന് ഇളവെയില്‍ കായുകയ്യായിരുന്നു.
ജനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു.
"അല്ലയോ രൈക്വാ, ആയിരം പശുക്കളും മാലയും, ഈ രഥവും നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ് ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചുകൊണ്ട് അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ് ഉപാസിക്കുന്നത് ഏതൊരു ദേവതയെ ആണെന്ന് എനിക്ക് ഉപദേശിച്ചു തന്നാലും."
ഇതുകേട്ട് രൈക്വന്‍ എഴുന്നേറ്റ് ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍ , മല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറേനേരം അവളെ നോക്കി നിന്നു.വിദ്യാദാനത്തിന് അവള്‍ ഉത്തമയെന്ന് രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ് പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന് സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്ക് വിളിച്ചു.
"ഹേ ശൂദ്ര, നീ പശുക്കളേയും മറ്റും കൊണ്ടുവന്നത് ഉത്തമം ആയി. നല്ലത്. ഞാന്‍ എല്ലാത്തിനേയും സ്വീകരിക്കുന്നു. ഈ കന്യക വിദ്യാദാനത്തിന് ഉത്തമയാണ്. ഇവര്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്."
രാജാവ് സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍ , പുന്തോട്ടങ്ങള്‍ , കൃഷിസ്ഥലങ്ങള്‍ , മാളികകള്‍ , കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ച് അവള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം ‘രൈക്വപര്‍ണ്ണം’ എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു.
രൈക്വന് യഥേഷ്ടം തപസ്സ് അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ‘മഹാവൃക്ഷ’ ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമ ത്തെയും രൈക്വനു നല്‍കി.
രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്പിച്ചപിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചു. താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി.
ഉപദേശത്തിന് കാലമായെന്ന് തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു.
"പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക് ഇപ്പോഴില്ല. രജസ്തമോഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക് അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും."
ശുഭദിനത്തില്‍ ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട് അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു.
"സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ് അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത് ആത്മാവാണ്. ഇതിന് ദേവന്മാരുടെ കൂട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്. അധിദൈവത ദര്‍ശനത്തില്‍ വായുവാണ് സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ് ഉള്ളത്. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത് കണ്ടിടേടില്ലോ? തീ അണയുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത് വായുവിന്റെ പ്രത്യേകതയാണ്.
ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗ്ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ദ്രിയങ്ങളെല്ലാം പ്രാണനെയാണ് പ്രാപിക്കുന്നത്. എല്ലാം പ്രാണനെ ആശ്രയിച്ച് നില്‍ക്കുന്നു. കണ്ണും കാതും മനസ്സും എല്ലാം പ്രാണനെ പ്രാപിക്കുന്നു. പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്.
വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന് സ്ഥൂലത്തിലും മറ്റേത് സൂക്ഷ്മത്തിലുമാണ്. ഈ പ്രാണനെയാണ് ഉപാസിക്കേണ്ടത്."
പ്രാണനെ ഉപാസിക്കുന്നത് എങ്ങനെയെന്ന് ഒരെക്വന്‍ , ജനശ്രുതിയ്ക്ക് ഉപദേശിച്ചു കൊടുത്തു. അതനുസരിച്ച് മുഖ്യതത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക് സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുവാനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു.
ഓം തത് സത്
അവലംബം - ഛാന്ദോഗ്യോപനിഷത്ത്


Courtesy : http://sreyas.in/janasuthiyum-raikvanum-19#ixzz2HTquoQjM

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ




മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ

രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്



രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്



ഇ­ന്ത്യന്‍ ക്രി­ക്ക­റ്റില്‍ ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ എന്നും ­സ്പിന്‍ ബോ­ളിം­ഗി­ന് ഒരു സവി­ശേ­ഷ­സ്ഥാ­ന­മു­ണ്ട്. പേ­സ് ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ വലിയ ദൌര്‍­ബ­ല്യ­ങ്ങള്‍ കാ­ട്ടു­ന്ന ഇന്ത്യന്‍ ­ബോ­ളിം­ഗ് നിര എന്നും അതി­ന്റെ വി­ജ­യ­ങ്ങള്‍­ക്ക്, പ്ര­ത്യേ­കി­ച്ച് ടെ­സ്റ്റ് വി­ജ­യ­ങ്ങള്‍­ക്ക് സ്പി­ന്നി­ന്റെ കു­ത്തി­ത്തി­രി­വു­ക­ളെ­യാ­ണ് ആശ്ര­യി­ച്ചി­ട്ടു­ള്ള­ത്.
ഇ­ന്ത്യ­യ്ക്ക് എക്കാ­ല­വും നല്ല പേ­സ് ബോ­ളര്‍­മാ­രെ­ക്കെ­യു­ണ്ടാ­യി­ട്ടു­ണ്ട്. റോ­ജര്‍ ബി­ന്നി­യി­ലും കപില്‍ ദേ­വി­ലും തു­ട­ങ്ങി, ജവ­ഗല്‍ ശ്രീ­നാ­ഥി­ലും ഇന്ന് സഹീര്‍ ഖാ­നി­ലും വന്നു­നില്‍­ക്കു­ന്ന പേ­സ് മി­ക­വു­കാര്‍ നമ്മു­ടെ അഭി­മാ­നം തന്നെ­യാ­ണ്. എന്നാല്‍ ഇങ്ങ­നെ ചി­ലര്‍­ക്ക­പ്പു­റം പേ­സ് ബോ­ളര്‍­മാര്‍ തങ്ങ­ളു­ടെ സ്ഥി­രത നി­ല­നിര്‍­ത്തു­ന്ന­ത് നാം കാ­ണാ­നാ­ശി­ച്ച് നി­രാ­ശ­രായ ചി­ത്ര­മാ­ണ്.
തു­ട­ക്ക­ത്തില്‍ അത്യ­ദ്ഭു­ക­ര­മായ പ്ര­തീ­ക്ഷ ജനി­പ്പി­ച്ച് പി­ന്നീ­ട് നി­റം മങ്ങി­പ്പോ­യ­വ­രാ­ണ് ഏറെ­യും. പ്ര­ത്യേ­കി­ച്ച് ഈയ­ടു­ത്ത കാ­ല­ത്ത് ജ്വ­ലി­ച്ചു­യര്‍­ന്ന അജി­ത് അഗര്‍­ക്ക­റും ലക്ഷ്മി­പ­തി ബാ­ലാ­ജി­യും ഇര്‍­ഫാന്‍ പഠാ­നും ഇശാ­ന്ത് ശര്‍­മ­യും മു­തല്‍ മു­നാ­ഫ് പട്ടേ­ലും വരുണ്‍ ആറോ­ണും വരെ. ഇവ­രില്‍ പല­രും ടീ­മി­ന­ക­ത്തും പു­റ­ത്തു­മാ­യി ആയു­സ്സും കരി­യ­റും കഴി­ച്ചു­കൂ­ട്ടു­ന്നു­.
സ­ഹീര്‍ ഖാന്‍ മാ­ത്ര­മാ­ണ് സ്ഥി­ര­ത­യും മി­ക­വി­ന്റെ മേ­ന്മ­യും മൂര്‍­ച്ച­പ്പെ­ടു­ത്തി­യെ­ടു­ത്ത­ത്. പരി­ക്കി­ന്റെ പതി­വു­പ­ല്ല­വി­കള്‍ ആ കളി­ക്കാ­ര­നു ബാ­ദ്ധ്യ­ത­യു­മാ­കു­ന്നു­.
എ­ന്നാല്‍ സ്പി­ന്നി­ന്റെ കാ­ര്യ­ത്തില്‍ എന്നും ഇ­ന്ത്യ മു­ന്നി­ലാ­യി­രു­ന്നു. ഉപ­ഭൂ­ഖ­ണ്ഡ­ത്തി­ലെ നാ­ലു ­ക്രി­ക്ക­റ്റ് ടീ­മു­ക­ളെ­യും ഇക്കാ­ര്യ­ത്തില്‍ ഒന്നി­ച്ചു­കാ­ണാം. പാ­ക്കി­സ്ഥാ­നില്‍ നി­ന്നു അബ്ദള്‍ ഖാ­ദര്‍ മു­തല്‍ തു­ട­ങ്ങി സഖ്ലൈന്‍ മു­ഷ്താ­ഖി­ലും മു­ഷ്താ­ഖ് അഹ­മ്മ­ദി­ലും ഷഹീ­ദ് അഫ്രീ­ദി­യി­ലും കൂ­ടി മു­ന്നോ­ട്ടു­വ­രു­ന്ന നി­ര. ശ്രീ­ല­ങ്ക­യില്‍ എക്കാ­ല­ത്തെ­യും ഇതി­ഹാ­സ­താ­ര­മാ­യി കണ­ക്കാ­ക്കാ­വു­ന്ന മു­ത്ത­യ്യ മു­ര­ളീ­ത­ര­നില്‍ നി­ന്ന് ബാ­റ്റണ്‍ സ്വീ­ക­രി­ച്ചു­വ­രു­ന്ന അജാ­ന്ത മെന്‍­ഡി­സും സൂ­ര­ജ് റണ്‍­ദി­വും ഒക്കെ. ബം­ഗ്ലാ കടു­വ­ക­ളും സ്പിന്‍ ബോ­ളിം­ഗു­കൊ­ണ്ട് എതി­രാ­ളി­ക­ളെ ചു­രു­ട്ടി­ക്കെ­ട്ടാ­വു­ന്ന­വര്‍ തന്നെ­.
ഇ­ന്ത്യന്‍ സ്പിന്‍ ബോ­ളിം­ഗില്‍ എക്കാ­ല­ത്തും മഹാ­ര­ഥ­ന്മാ­രായ കളി­ക്കാ­രു­ണ്ടാ­യി­രു­ന്നു. ബി­ഷന്‍ സിം­ഗ് ബേ­ദി, പ്ര­സ­ന്ന, വെ­ങ്കി­ട്ട രാ­ഘ­വന്‍ തു­ട­ങ്ങി­യ­വ­രില്‍ ആരം­ഭി­ക്കു­ന്ന ആ നിര ഇട­ക്കാ­ല­ത്ത് വേ­ണ്ട­ത്ര പ്ര­തി­ഭാ­ശേ­ഷി­യു­ള്ള പി­ന്മു­റ­ക്കാ­രി­ല്ലാ­തെ വല­ഞ്ഞി­രു­ന്നു. എണ്‍­പ­തു­ക­ളില്‍ മനീ­ന്ദര്‍ സിം­ഗി­ലൂ­ടെ­യാ­ണ­ത് തു­ടര്‍­ന്ന­ത്. പി­ന്നീ­ട്, അനില്‍ കും­ബ്ലേ­യെ­ന്ന മാ­ന്ത്രി­ക­താ­രം രം­ഗ­ത്തു­വ­ന്നു­.
ഇ­ട­ക്കാ­ല­ത്ത് നരേ­ന്ദ്ര ഹിര്‍­വാ­നി­യെ­യും അയ്യൂ­ബി­നെ­യും പോ­ലു­ള്ള സ്പി­ന്നര്‍­മാര്‍ രം­ഗ­ത്തു­വ­രി­ക­യും ഞെ­ട്ടി­ക്കു­ന്ന തു­ട­ക്കം നേ­ടു­ക­യും ചെ­യ്തെ­ങ്കി­ലും അവര്‍­ക്കാര്‍­ക്കും ആ തു­ട­ക്ക­ത്തി­ന്റെ മോ­ഹ­നത തു­ട­രാ­നാ­യി­ല്ല. അനില്‍ കും­ബ്ലേ­ക്കൊ­പ്പം വെ­ങ്കി­ട­പ­തി രാ­ജു­വും പി­ന്നീ­ട് രാ­ജേ­ഷ് ചൌ­ഹാ­നും ഒരു പരി­ധി­വ­രെ മി­ക­വു കാ­ട്ടി. അനില്‍ കും­ബ്ലേ­യു­ടെ യു­ഗം അതി­ന്റെ ചാ­ഞ്ഞു­വീ­ഴ­ലി­ലേ­ക്കു സം­ക്ര­മി­ക്കു­മ്പോ­ഴേ­ക്കും ­ഹര്‍­ഭ­ജന്‍ സിം­ഗ് എത്തി­.
ഇ­പ്പോള്‍ ഈ നി­ര­യില്‍ പു­തിയ താ­ര­സൌ­ഭാ­ഗ്യ­മാ­യി­ത്തീ­രു­ക­യാ­ണ് ­ര­വി­ച­ന്ദ്ര അശ്വിന്‍. ബേ­ദി­യി­ലും പ്ര­സ­ന്ന­യി­ലും മു­തല്‍ മനീ­ന്ദ­റി­ലും രാ­ജു­വി­ലും വരെ­യു­ള്ള കു­ത്തി­തി­രി­പ്പു­കാ­രില്‍ കാ­ണാ­ത്ത ഒരു സൌ­ഭാ­ഗ്യം കൂ­ടി­യു­ണ്ട് അശ്വി­ന്. അത്യാ­വ­ശ്യം ബാ­റ്റു­ചെ­യ്യാ­നു­ള്ള കഴി­വ്.
കും­ബ്ലേ­യി­ലാ­ണ് സ്പിന്‍ ബോ­ളര്‍­മാ­രില്‍ ഒരു ഓള്‍­റൌ­ണ്ട് മി­ക­വി­ന്റെ മി­ന്ന­ലാ­ട്ടം കാ­ണു­ന്ന­ത്. ഏക­ദി­ന­ത്തി­ലും ടെ­സ്റ്റി­ലും അര­ഡ­സ­നി­ലേ­റെ കളി­ക­ളില്‍ കും­ബ്ലേ­യു­ടെ ബാ­റ്റ് വി­ജ­യം കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ട്. ടെ­സ്റ്റില്‍ ശത­ക­മി­ടാ­നും കും­ബ്ലേ­ക്കാ­യി. ഹര്‍­ഭ­ജന്‍ സിം­ഗ് പി­ഞ്ച് ഹി­റ്റ­റാ­യി ശോ­ഭി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും വി­ശ്വ­സ്ത­നായ ബാ­റ്റ്സ്മാ­നാ­യി­രു­ന്നി­ല്ല. ചൌ­ഹാന്‍ ചില സി­ക്സ­റു­കള്‍ തൊ­ടു­ത്ത് വി­സ്മ­യം ജനി­പ്പി­ച്ചി­ട്ടു­ണ്ട്.
ഇ­വ­രേ­ക്കാ­ളൊ­ക്കെ മി­ക­ച്ച ബാ­റ്റ്സ്മാ­നാ­ണ് രവി­ച­ന്ദ്ര അശ്വിന്‍. പന്തേ­റില്‍ കാ­ട്ടു­ന്ന അതേ ക്ഷ­മ­യും പോ­രാ­ട്ട­വീ­ര്യ­വും അശ്വി­ന്റെ ബാ­റ്റി­ലും സമ്മേ­ളി­ച്ചി­ട്ടു­ണ്ട്. അതു­കൊ­ണ്ടു­ത­ന്നെ ടെ­സ്റ്റ് ­ശ­ത­കം­ നേ­ടാ­നും ആ കളി­ക്കാ­ര­നു തു­ട­ക്ക­കാ­ല­ത്തു­ത­ന്നെ സാ­ധി­ച്ചു­.
ഹര്‍­ഭ­ജന്‍ സിം­ഗി­ന്റെ പെ­രു­മാ­റ്റ­ദൂ­ഷ്യം സൃ­ഷ്ടി­ച്ച വി­ട­വി­ലാ­ണ് സത്യ­ത്തില്‍ അശ്വിന്‍ ടീ­മി­ലെ­ത്തു­ന്ന­ത്. എന്നാല്‍ ഇപ്പോള്‍ ഹര്‍­ഭ­ജ­ന് ഒരു തി­രി­ച്ചു­വ­ര­വു സ്വ­പ്നം പോ­ലും നി­ഷേ­ധി­ച്ചു­കൊ­ണ്ട് അശ്വിന്‍ ടീ­മി­ന്റെ നെ­ടു­ന്തൂ­ണാ­യി­രി­ക്കു­ന്നു. ഇനി വരാന്‍ സാ­ധി­ച്ചാല്‍ തന്നെ ഹര്‍­ഭ­ജ­ന് ടീ­മി­ലെ രണ്ടാം സ്പി­ന്ന­റു­ടെ സീ­റ്റി­നാ­യി മത്സ­രി­ച്ചേ­പ­റ്റൂ. അവി­ടെ­യും രവീ­ന്ദ്ര ജഡേ­ജ­യും പ്ര­ഗ്യാന്‍ ഓജ­യും മി­ക­വോ­ടെ നില്‍­ക്കു­ന്നു­.


Dec 31, 2012

കര്‍മ്മയോദ്ധാ - കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിന്റെ നിരാശാജനകമായ അവതരണം 3.60/10

കീര്‍ത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത സിനിമയാണ്കര്‍മ്മയോദ്ധാ. മേജര്‍ രവി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മേജര്‍ രവി പ്രൊഡക്ഷന്‍സിനു വേണ്ടി മേജര്‍ രവിയും റെഡ് റോസ് ക്രിയേഷന്‍സിനു വേണ്ടി ഹനീഫ് മുഹമ്മദും സംയുക്തമായി നിര്‍മ്മിച്ച കര്‍മ്മയോദ്ധായില്‍ മാഡ് മാഡി എന്ന വിളിപെരില്‍ അറിയപെടുന്ന മുംബൈ പോലീസ് ഡി.ജി.പി. മാധവ മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. സ്ത്രീകളോടും കുട്ടികളോടും തെറ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കുറ്റം തെളിഞാലുടന്‍ മരണ ശിക്ഷ വിധിക്കണം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന മാഡ് മാഡി അത് പ്രാവര്‍ത്തികമാക്കുന്ന സ്വഭാവക്കാരനാണ്. ഏതു കാരഗ്രഹത്തിലും ഒറ്റയ്ക്ക് ചെന്ന് കുറ്റവാളികളെ പിടികൂടി അവരെ വെടിവെച്ചു കൊല്ലുന്നതാണ് മാഡിയുടെ രീതി. മുംബൈയിലും ഇന്ത്യയിലുമൊട്ടാകെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയീ വില്‍ക്കുന്ന ഒരു സംഘം കുറ്റവാളികള്‍ക്കെതിരെ മാഡ് മാഡി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ കഥാതന്തു. ഒരിക്കല്‍, മുബൈയിലുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കുറെ ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നു. ഖയിസ് ഖാന്‍ എന്ന അന്താരാഷ്ട്ര കുറ്റവാളിയാണ് ഇതിനു പിന്നില്‍ എന്ന മാഡിയുടെ സംശയം മാഡിയെ കൊണ്ടെത്തിച്ചത് കേരളത്തിലാണ്. തട്ടികൊണ്ടുപോയ 13 വയസുള്ള പെണ്‍കുട്ടി മാഡ് മാഡിയുടെ സ്വന്തം മകളാണ് എന്ന സത്യം അറിയുന്നതോടെ ഒരു ഭ്രാന്തനെ പോലെ കുറ്റവാളികളെ അന്വേഷിച്ചു പോവുകയാണ് മാഡി. തുടര്‍ന്ന് മകളെയും മകളോടൊപ്പം കേരളത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ മറ്റു കുട്ടികളെയും മാഡി രക്ഷിക്കുന്നതാണ് കര്‍മ്മയോദ്ധാ എന്ന സിനിമയുടെ കഥ.  

കഥ,തിരക്കഥ: ബിലോ ആവറേജ്
കാലികപ്രസക്തിയുള്ളൊരു പ്രമേയമാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്ത് ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കണം എന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഇന്നത്തെ നിയമം അനുവദിക്കാത്തത് കൊണ്ട് തെറ്റ് ചെയ്യുന്നവരെയെല്ലാം അപ്പോള്‍ തന്നെ കൊല്ലണം എന്ന വസ്തുതയോട് ജനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മാഡ് മാഡിയെ പോലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണം എന്നാന്നു ഈ സിനിമയിലൂടെ മേജര്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം. അതുകൂടാതെ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കാതെ, മാതാപിതാക്കളുടെ ശ്രദ്ധ വേണം എന്നതും ഈ സിനിമയിലൂടെ പരാമര്‍ശിക്കുന്നു. പ്രമേയപരമായി മികച്ചുനില്‍ക്കുന്ന ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും മേല്പറഞ്ഞ നല്ലവശങ്ങള്‍ ഒന്നും പ്രേക്ഷര്‍ക്കു ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലാണ് മേജര്‍ എഴുതിയിരിക്കുന്നത്. നല്ലൊരു പ്രമേയം ലഭിച്ചിട്ടും അതിനെ നല്ലൊരു തിരക്കഥയാക്കി മാറ്റുവാന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല. 

സംവിധാനം: ബിലോ ആവറേജ് 
മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആറാമത്തെ മലയാള സിനിമയാണ് കര്‍മ്മയോദ്ധാ. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും മികച്ചൊരു തിരക്കഥ എഴുതുവാന്‍ സാധിക്കാത്ത സംവിധായകന് ത്രില്ലടിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാനും സാധിച്ചില്ല. വേഗതയുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാനൊ പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിക്കുവാനൊ മേജര്‍ രവിയ്ക്ക് കഴിഞ്ഞില്ല. സാധരണ ഒരു കുറ്റാന്വേഷണ കഥ ഏതൊക്കെ രീതിയില്‍ മുമ്പോട്ടു പോകുമോ, അതെ രീതിയില്‍ തണുപ്പന്‍ മട്ടില്‍ ത്രില്ലടിപ്പിക്കാതെ സംവിധാനം ചെയ്തിട്ടുണ്ട് മേജര്‍. മലയാള സിനിമയില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സാധാരണ ഒരു കുറ്റാന്വേഷണ ആക്ഷന്‍ സിനിമകള്‍ പോലെ കര്‍മ്മയോദ്ധയും അവസാനിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. നായകന്‍റെ ശൂരത്വവും സാമര്‍ത്യവും, നായകന്‍ വില്ലന്മാരെ അടിചിടിച്ചു തോല്‍പ്പിക്കുന്നതും കാണിക്കുന്നതിന് പകരം, നമ്മുടെ രാജ്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂട്ടുന്നതിനായി എന്തെല്ലാം ചെയ്യണം എന്നായിരുന്നു ഈ സിനിമയുടെ കഥയെങ്കില്‍ കീര്‍ത്തിചക്ര പോലെ പ്രേക്ഷകര്‍ ഈ സിനിമയെയും സ്വീകരിക്കുമായിരുന്നു. മേജര്‍ രവിയുടെ മുന്‍കാല സിനിമയായ കാണ്ഡഹാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, കര്‍മ്മയോദ്ധാ തികച്ചും വ്യതസ്തവുമാണ് കണ്ടിരിക്കവുന്നതുമാണ്. 

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലും, മുംബൈയിലും തൂത്തുകുടിയിലുമായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. പുതുമുഖം ജെഫ്രി ജോനതനാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. പ്രദീപ്‌ നായരുടെ ചായഗ്രഹണമോ, ഡോണ്‍ മാക്സിന്റെ ചിത്രസന്നിവേശാമോ, ജെഫ്രി ജോനതന്റെ പശ്ചാത്തല സംഗീതത്തിനൊ മേജര്‍ രവിയുടെ കര്‍മ്മയോദ്ധയെ ഉദ്യോഗനകമായ ത്രില്ലര്‍ സിനിമയക്കുവാന്‍ സാധിച്ചില്ല. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഒരേയൊരു പാട്ടാണ് ഈ സിനിമയിലുള്ളത്. മുരുകന്‍ കട്ടക്കടയാണ് ഗാനരചന. സാലൂ കെ.ജോര്‍ജിന്റെ കലാസംവിധാനം, എസ് ബി. സതീശന്റെ വസ്ത്രാലങ്കാരം, സുദേവന്റെ മേക്കപ്പ് എന്നിവ ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. മാഫിയ ശശിയും പഴനി രാജും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. 

അഭിനയം: ആവറേജ്
മാഡ് മാഡി എന്ന സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്റെയും, മകളെ വീണ്ടെടുക്കുവാനായി ശ്രമിക്കുന്ന ഒരു അച്ഛന്റെയും വികാരവിചാരങ്ങള്‍ ഒരേപോലെ വെള്ളിത്തിരയിലെത്തിക്കുവാന്‍ മോഹന്‍ലാലിനു സാധിച്ചു. തികഞ്ഞ ആത്മാര്‍ഥതയോടെ മാഡിയെ അവതരിപ്പിക്കുവാന്‍ മോഹന്‍ലാലിന് സാധിച്ചതാണ് ഈ സിനിമയെ ഒരുപരുധിവരെ രക്ഷിച്ചത്‌. മോഹന്‍ലാലിനെ കൂടാതെ മുകേഷ്, സായികുമാര്‍, മുരളി ശര്‍മ്മ,ബിനീഷ് കോടിയേരി, ബദ്രി, ബേസില്‍, ജനാര്‍ദനന്‍, റിയാസ് ഖാന്‍, അനില്‍ മുരളി, സുധീര്‍ കരമന,ശശി കലിങ്ക, രാജീവ്‌ പിള്ള, കണ്ണന്‍ പട്ടാമ്പി, ഡോക്ടര്‍ റോണി, മജീദ്‌, ആശ ശരത്, ഐശ്വര്യാ ദേവന്‍, മാളവിക, സരയൂ, സുകുമാരി, സോനാ, ലക്ഷ്മി മേനോന്‍, ഷാലിന്‍, വിനിത മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. രാജിവ് പിള്ള, ബിനീഷ് കോടിയേരി, ആശ ശരത്, കുറെ പുതുമുഖങ്ങള്‍ എന്നിവരുടെ നിരാശാജനകമായ അഭിനയമാണ് ഈ സിനിമയെ ദോഷകരമായി ബാധിച്ച മറ്റൊരു ഘടകം. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.പ്രമേയം
2.മോഹന്‍ലാലിന്‍റെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.തിരക്കഥ,സംഭാഷണങ്ങള്‍ 
2.ചില പുതുമുഖങ്ങളുടെ അഭിനയം
3.മേജര്‍ രവിയുടെ സംവിധാനം 
4.ചായാഗ്രഹണം, പശ്ചാത്തല സംഗീതം 
5.പാട്ടുകള്‍

കര്‍മ്മയോദ്ധാ റിവ്യൂ:കാലികപ്രസക്തിയുള്ളൊരു പ്രമേയവും മോഹന്‍ലാലിനെ പോലെ മികവുറ്റ അഭിനേതാവിനെ ലഭിച്ചിട്ടും നല്ലൊരു സിനിമയൊരുക്കി സമൂഹത്തിനൊരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല.

കര്‍മ്മയോദ്ധാ റേറ്റിംഗ്: 3.60/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

രചന,സംവിധാനം: മേജര്‍ രവി 
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌, മേജര്‍ രവി 
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്, മേജര്‍ രവി പ്രൊഡക്ഷന്‍സ് 
ചായാഗ്രഹണം: പ്രദീപ്‌ നായര്‍ 
ചിത്രസന്നിവേശം: ഡോണ്‍ മാക്സ് 
ഗാനരചന:മുരുകന്‍ കാട്ടകട
സംഗീതം:എം.ജി.ശ്രീകുമാര്‍ 
പശ്ചാത്തല സംഗീതം: ജെഫ്രി ജോനാതന്‍ 
കലാസംവിധാനം: സാലൂ കെ. ജോര്‍ജ് 
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
സംഘട്ടനം: പഴനി രാജ്, മാഫിയ ശശി 
വിതരണം: റെഡ് റോസ് റിലീസ് 

അന്നയും റസൂലും - പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ റിയലസ്റ്റിക്ക് പ്രണയകാവ്യം 7.50/10

കൊച്ചിയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന പൊന്നാനി സ്വദേശി റസൂലും, ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ട വൈപ്പിന്‍ക്കാരി അന്നയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ ശക്തമായ കഥ പറയുന്ന സിനിമയാണ് അന്നയും റസൂലും. പ്രശസ്ത ചായഗ്രഹകാന്‍ രാജീവ്‌ രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും നിര്‍മ്മിച്ചിരിക്കുന്നത് വിനോദ് വിജയനും സെവന്‍ ആര്‍ട്സ് മോഹനും ചേര്‍ന്നാണ്. അന്നയായി ദക്ഷിണ ഇന്ത്യയിലെ പ്രമുഖ നടിയും ഗായികയുമായ ആന്‍ഡ്രിയ ജറമിയയും റസൂലായി മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസിലുമാണ്‌ അഭിനയിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, പി.ബാലചന്ദ്രന്‍, ജോയ് മാത്യു, എം.ജി.ശശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ സെക്കന്റ്‌ ഷോനി കൊ ഞാ ചാ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സണ്ണി വെയിനും ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെചാപ്പ്റ്റേഴ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം, പുതുമുഖങ്ങളായ സൗബിന്‍ ഷാഹിര്‍, ജിന്‍സ് ഭാസ്കര്‍, നി കൊ ഞാ ചാ ഫെയിം സിജ റോസ്,22 ഫീമെയില്‍ കോട്ടയം ഫെയിം ശ്രിന്ദ അഷബ്, മുത്തുമണി, പുതിയ തീരങ്ങള്‍ ഫെയിം മോളി എന്നിവരുമുണ്ട്. രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് എന്നിവരുടെ കഥയ്ക്ക്‌ സന്തോഷ്‌ എച്ചിക്കാനം തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. മധു നീലകണ്ഠന്‍ ചായാഗ്രഹണവും, ബി.അജിത്കുമാര്‍ ചിത്രസന്നിവേശവും, തപസ് നായക് ശബ്ദമിശ്രണവും, കെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഒരു ബോട്ട് യാത്രക്കിടയില്‍ അന്നയെ റസൂല്‍ കാണുന്നു. കണ്ട ആദ്യ നിമിഷം മുതലേ അന്നയെ റസൂല്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മയുടെ മരണശേഷം മൂകനായി ജീവിക്കുന്ന അപ്പനും, തല്ലും വഴക്കുമായി നടക്കുന്ന കൌമാരക്കാരന്‍ അനുജനും മാത്രമുള്ള അന്നയുടെ ജീവിതം കഷ്ടപാടുകള്‍ നിറഞ്ഞതാണ്‌. ജേഷ്ടന്‍ ഹൈദരും, പൊന്നാനിയില്‍ വേറൊരു ഭാര്യയും കുട്ടികളുമായി കഴിയുന്ന ബാപ്പയും മാത്രമുള്ള റസൂലും ജീവിക്കുവാന്‍ വേണ്ടി കഷ്ടപെടുന്നയാളാണ്. കഷ്ടപാടുകളുടെ ലോകത്തില്‍ അന്നയ്ക്കു ലഭിച്ച ചെറിയ സന്തോഷമാണ് റസൂലിന്റെ പ്രണയം. ഒരുപാട് നാളത്തെ പ്രണയ അഭ്യര്‍ത്ഥനയ്ക്ക് ശേഷം റസൂലിന്റെ സ്നേഹത്തിനു മുന്നില്‍ അന്ന കീഴടങ്ങുന്നു. ഒരിക്കല്‍, ഇരുവരുടെയും പ്രണയം അന്നയുടെ വീട്ടില്‍ അറിയുന്നു. തുടര്‍ന്ന് അന്നയുടെയും റസൂലിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: വെരി ഗുഡ് 
മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഇത്രയും റിയലസ്റ്റിക്കായ തിരക്കഥയും സംഭാഷണങ്ങളും ഒരു തിരക്കഥകൃത്തും എഴുതിയിട്ടില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് സന്തോഷ്‌ എച്ചിക്കാനം പുതിയൊരു അധ്യായം മലയാള സിനിമയില്‍ തുടങ്ങിയിരിക്കുകയാണ്. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അന്നയെയും റസൂലിനെയും, സിനിമയിലെ മറ്റു അഭിനേതാക്കളെയെല്ലാം നേരിട്ട് പരിചയമുള്ളതുപോലെ അനുഭവപെടുന്നുണ്ട്. ഈ സിനിമയുടെ കഥ പറയുന്നതിന് ആവശ്യമല്ലാത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അന്നയെ പോലെ ഒരു പെണ്‍കുട്ടി റസൂലിനെ പോലെ ഒരു അപരിചിതനെ പ്രേമിക്കുവാന്‍ എത്രത്തോളം സമയമെടുക്കുമോ, അത്രത്തോളം സമയമെടുക്കുന്നത് പോലെ പ്രേക്ഷകര്‍ക്ക്‌ തോന്നുന്ന വിധത്തിലുള്ള രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അനിവാര്യമായ സംഭാഷണങ്ങളും നടീനടന്മാരുടെ അഭിനയവും രംഗങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. മട്ടാഞ്ചേരിയിലെ ജനങ്ങള്‍ എങ്ങനെയോക്കെയാണോ സംസാരിക്കുന്നത്, അതെ രീതിയിലാണ് സിനിമയുടെ സംഭാഷണങ്ങള്‍. സന്തോഷ്‌ എച്ചിക്കാനം എന്ന തിരക്കഥ രചയ്താവിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച തിരക്കഥയാണ് അന്നയും റസൂലും. അഭിനന്ദനങ്ങള്‍! 

സംവിധാനം: ഗുഡ് 
ശേഷം, രസികന്‍, ക്ലാസ് മേറ്റ്സ്, സീത കല്യാണം, ഇവന്‍ മേഘരൂപന്‍ എന്നീ സിനിമകളുടെ ചായഗ്രഹകനായിരുന്ന രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമാണ് അന്നയും റസൂലും. തിരക്കഥയിലെ ഓരോ രംഗങ്ങളും ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിച്ചു, അഭിനേതാക്കളെ സ്വഭാവീകതയോടെ അഭിനയിപ്പിച്ചു, റിയാലിറ്റി കൈവിടാതെ ശബ്ദമിശ്രണം ചെയ്തു സിനിമയെ ഉന്നത നിലവാരത്തില്‍ കൊണ്ടെത്തിച്ചത് രാജീവ്‌ രവിയുടെ കഴിവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ പുതുമുഖ നടീനടന്മാരെ കണ്ടുപിടിച്ചു നല്ല രീതിയില്‍ അവരെകൊണ്ട് അഭിനയിപ്പിക്കുവാന്‍ രാജീവ്‌ രവിയ്ക്ക് സാധിച്ചു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, രണ്ടു വ്യതസ്ത മതങ്ങളിലുള്ള ആണും പെണ്ണും തമ്മിലുള്ള പ്രണയകഥകളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും വളരെ കളര്‍ഫുള്‍ ആയ ദ്രിശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അതിലുപരി പ്രേക്ഷകരെ രസിപ്പിക്കുന്നതിനായുള്ള എല്ലാ ഘടഗങ്ങളും ആ സിനിമകളില്‍ ഉണ്ടായിരുന്നു. ആ സിനിമകളില്‍ നിന്നെല്ലാം വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ് രാജീവ്‌ രവിയുടെ അന്നയും റസൂലും. ഇത്രയും റിയലസ്റ്റികായ, മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു പ്രണയകഥയും മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ബാലു മഹേന്ദ്രയുടെ യാത്ര, പ്രിയദര്‍ശന്റെ താളവട്ടം, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, രാജീവ്കുമാറിന്റെ ക്ഷണക്കത്ത് തുടങ്ങിയ വ്യതസ്ത പ്രണയകഥകള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും നൊമ്പരമുണര്‍ത്തുന്ന ചലച്ചിത്ര അനുഭവങ്ങളാണ്. അതെ ശ്രേണിയില്‍ മലയാളികള്‍ ഇന്നും എന്നും എന്നാളും ഓര്‍ക്കും അന്നയെയും റസൂലിനെയും. രാജീവ്‌ രവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
തപസ് നായകിന്റെ ശബ്ദമിശ്രണം, മധു നീലകണ്ടന്റെ സ്വഭാവീകതയോടെയുള്ള ചായഗ്രഹണവും, ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശവും, മെഹബൂബിന്റെ സംഗീതത്തിലുള്ള പാട്ടുകളും, നാഗരാജിന്റെ കലാസംവിധാനവും തുടങ്ങി ശ്യാം കൌശലിന്റെ സംഘട്ടന രംഗങ്ങള്‍ വരെ പുതുമയുള്ളതായിരുന്നു. സിനിമയുടെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദങ്ങള്‍ പകര്‍ത്തിയതുകൊണ്ട് ഓരോ രംഗങ്ങള്‍ക്കും ജീവനുള്ളതുപോലെ അനുഭവപെട്ടു. അനാവശ്യമായ വെളിച്ചമോ കളറുകളൊ നല്‍ക്കാതെ യഥാര്‍ത്ഥ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മധു നീലകണ്ടനും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യാനുഭവം സമ്മാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍ അജിത്കുമാറിന്റെ സന്നിവേശവും മികവുറ്റതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, മനോജിന്റെ മേക്കപും, നാഗരാജിന്റെ കലാസംവിധാനവും, ശ്യാം കൌശലിന്റെ സംഘട്ടനവും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ മെഹബൂബ് സംഗീതം നല്‌ക്കിയ കണ്ടു രണ്ടു കണ്ണ്, കായലിനരികെ എന്ന് തുടങ്ങുന്ന പാട്ടുകള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കെ എന്ന പേരില്‍ ഒരാളാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് വീണ്ടും സംഗീതം നല്ക്കിയിരിക്കുന്നത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: വെരി ഗുഡ്
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഫഹദ് ഫാസിലിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റസൂല്‍. ഫഹദ് അഭിനയിച്ച സിനിമകളില്‍ ഏറ്റവും മികച്ച രീതിയില്‍ അഭിനയിചിരിക്കുന്നതും അന്നയും റസൂലിലുമാണ്. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായിരിക്കും ഈ സിനിമയിലെ കഥാപാത്രം. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് റസൂലിന്റെ സുഹൃത്തുക്കളായി അഭിനയിച്ച ആഷ്‌ലി(സണ്ണി വെയ്ന്‍), അബു(ഷൈന്‍), കോളി(സൗബിന്‍), അബുവിന്റെ ഭാര്യ(ശ്രിന്ദ) എന്നിവരാണ്. മട്ടാഞ്ചേരിയിലെ ആളുകള്‍ എങ്ങനെയാണോ പെരുമാറുന്നത് ആ ഭാവപ്രകടനങ്ങള്‍ തെല്ലിടെ വ്യതാസമില്ലാതെയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവും, രഞ്ജിത്തും, ജോയ് മാത്യുവും, പി.ബാലചന്ദ്രനും, ഒട്ടെറ പുതുമുഖങ്ങളും ഒക്കെ മികവുറ്റ രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നായിക നടി ആന്‍ഡ്രിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് അന്നയും റസൂലും. ആദ്യ മലയാള സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ അവിസ്മരണീയമാക്കി അന്ന എന്ന കഥാപാത്രത്തെ. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ ആന്‍ഡ്രിയയ്ക്ക് ലഭിക്കട്ടെ എന്ന ആശംസിക്കുന്നു.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍ 
2.റിയലസ്റ്റിക് രീതിയിലുള്ള സംവിധാനം 
3.എല്ലാ നടീനടന്മാരുടെയും അഭിനയം 
4.ചായാഗ്രഹണം, ശബ്ദമിശ്രണം
5.പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം

അന്നയും റസൂലും റിവ്യൂ: കെട്ടുറപ്പുള്ള കഥയും, റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ സാങ്കേതിക പിന്‍ബലവും, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൂടിച്ചേര്‍ന്ന അന്നയും റസൂലും, നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട സിനിമയാണ്.

അന്നയും റസൂലും റേറ്റിംഗ്: 7.50/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 22.5/30 [7.5/10]

സംവിധാനം: രാജീവ്‌ രവി 
കഥ: രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് 
തിരക്കഥ,സംഭാഷണം:സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍ 
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി 
ചായാഗ്രഹണം: മധു നീലകണ്ടന്‍  
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍ 
കലാസംവിധാനം:നാഗരാജ് 
ശബ്ദമിശ്രണം: തപസ് നായക് 
ഗാനരചന: അന്‍വര്‍ അലി, റഫീക്ക് തിരുവള്ളൂര്‍ 
സംഗീതം: കെ 
മേക്കപ്പ്: മനോജ്‌ 
വസ്ത്രാലങ്കാരം: സമീറ സനീഷ് 
സംഘട്ടനം:ശ്യാം കൌശല്‍
വിതരണം: ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ്


WEDNESDAY, JANUARY 9, 2013

സ്ത്രീവിരുദ്ധ നിര്‍ദേശങ്ങളുമായി ജമാഅത്തെ ഇസ്ലാമിയും


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാരണം കണ്ടെത്തുന്നതില്‍ ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറിന്റെ പാതയില്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്നതിന് അവസരം നല്‍കുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി. വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാര്‍ ശാരീരികമായി അടുത്ത് ഇടപഴകാന്‍ ഒരുകാരണവശാലും അനുവദിക്കരുതെന്നും വിവാഹിതരല്ലാതെ ഒരുമിച്ച് ജീവിക്കുന്നതടക്കം എല്ലാ തരത്തിലുള്ള വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും കുറ്റകരവും ശിക്ഷാര്‍ഹവുമാക്കണമെന്നും ജസ്റ്റിസ് ജെ എസ് വര്‍മ സമിതി മുമ്പാകെ ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

യാഥാസ്ഥിതിക ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ നിയമസംവിധാനങ്ങളാണ് നിര്‍ദേശങ്ങളെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവച്ചിട്ടുള്ളത്. സ്ത്രീകളെ അടുക്കളയില്‍ത്തന്നെ ഒതുക്കണമെന്ന ആര്‍എസ്എസ് തലവന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ജമാഅത്തെയുടെ തികച്ചും സ്ത്രീവിരുദ്ധമായ നിര്‍ദേശങ്ങള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുപഠിക്കുന്ന നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കണം. പ്രാഥമികതലം മുതല്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങണം. ആത്മനിയന്ത്രണം സാധ്യമാകുന്നതും മാന്യവുമായ വസ്ത്രം പെണ്‍കുട്ടികള്‍ ധരിക്കണമെന്ന നിബന്ധന വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണം. ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ പരസ്യമായി വേണം ശിക്ഷ നടപ്പാക്കേണ്ടത്. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും ജമാഅത്തെ ഇസ്ലാമി നിര്‍ദേശിച്ചു.

ജാതിപഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ടീഷര്‍ട്ടും നിരോധിച്ചു

ഹിസാര്‍ (ഹരിയാന): യുവജനങ്ങള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്നും ഹരിയാനയിലെ ഹിസാറില്‍ ഖേദര്‍ ഗ്രാമത്തില്‍ ജാതിപഞ്ചായത്ത് തീട്ടൂരമിറക്കി. വൈകുന്നേരങ്ങളിലെ നൃത്ത ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് ഉചിതമായ വേഷമല്ലാത്തതിനാലാണ് ടീ ഷര്‍ട്ടും ജീന്‍സും നിരോധിച്ചതെന്ന് ഗ്രാമമുഖ്യന്‍ ഷമീര്‍ സിങ് പറഞ്ഞു. പഞ്ചായത്ത് തീരുമാനം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. വിലക്ക് ലംഘിച്ച് നൃത്താഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 11,000 രൂപവരെ പിഴയിടും.


ബിഹാറില്‍ ദളിത് പഞ്ചായത്ത് ഉപമുഖ്യക്കും മകനും മര്‍ദനം

പറ്റ്ന: ബിഹാറില്‍ പഞ്ചായത്ത് യോഗത്തില്‍ മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ കസേരയിലിരുന്നതിന് ദളിത് പഞ്ചായത്ത് ഉപമുഖ്യക്കും (വൈസ്പ്രസിഡന്റ്) മകനും മര്‍ദനം. അതിര്‍ത്തി ജില്ലയായ സിവാനിലെ കൗറിയ ഗ്രാമപഞ്ചായത്തില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ സ്കൂള്‍പരിസരത്ത് നടന്ന ചടങ്ങിനിടെയാണ് പഞ്ചായത്ത് ഉപമുഖ്യയായ അസ്മ ഖാടുന്‍ (60) മേല്‍ജാതിക്കാര്‍ ഇരുന്ന വേദിയില്‍ കസേരയില്‍ ഇരുന്നത്. തുടര്‍ന്ന് മേല്‍ജാതിക്കാര്‍ വൃദ്ധയെയും സ്ഥലത്തുണ്ടായിരുന്ന മകന്‍ അഫ്താബിനെയും മര്‍ദിക്കുകയായിരുന്നു. ആസ്മയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്കെതിരെ കേസെടുത്തെന്ന് സിവാന്‍ പൊലീസ് സൂപണ്ട് അറിയിച്ചു. പൊലീസില്‍ പരാതിപ്പെട്ടതില്‍ പ്രതിഷേധിച്ച് തന്റെ വീട്ടിലേക്കുള്ള റോഡ് തകര്‍ത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും അഫ്താബ് മാധ്യമങ്ങളോട് പറഞ്ഞു.


deshabhimani

Wednesday, December 28, 2011

ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും

മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു.

വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്.

ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി.

അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ .

ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി.

ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്.

ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു.

സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്?

മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും.

ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.

"നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു.

പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു.

സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്.
മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ?

മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.


*****

എം എം പൗലോസ്, deshabhimani 281211

Wednesday, February 15, 2012

ക്രിസ്തുവും കമ്യൂണിസവും

"മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്ന ക്രിസ്ത്യാനി മാര്‍ക്സിസവുമായി വളരെയൊന്നും ബന്ധമില്ലാത്ത പല ഭൗതിക തത്വശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നുമായിട്ടായിരിക്കാം ബന്ധം പുലര്‍ത്തുന്നത്. ഒരു ക്രിസ്ത്യാനി മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെട്ടാല്‍ അത് മാര്‍ക്സിന്റെ രചനകളെല്ലാം വായിച്ചിട്ടില്ലാത്തതു കൊണ്ടാവാം. ഈ എതിര്‍പ്പ് വെറും അജ്ഞതയുടെ ഒരു ലക്ഷണമാണ്. യഥാര്‍ഥത്തില്‍ ഞാനതു കാര്യമാക്കുന്നില്ല. മാര്‍ക്സിസത്തെ സംരക്ഷിക്കാനുള്ള കടപ്പാടൊന്നും എനിക്കില്ല. പക്ഷേ, ഒരു ക്രിസ്ത്യാനി കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. മാത്രമല്ല സംശയലേശമെന്യേ ഇതു നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദവുമാണ്".

മേല്‍കൊടുത്ത ഉദ്ധരണി മൂന്നാം ലോകരാജ്യങ്ങളിലെ പ്രമുഖ ബൈബിള്‍ വ്യാഖ്യാതാവും അഭിവന്ദ്യ വൈദികനും കൂടിയായ ഡോ. ജോസഫ് പൊര്‍ഫിമിയോ മിറാന്‍ഡയുടേതാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനയായ കമ്യൂണിസം ബൈബിളില്‍ എന്ന പുസ്തകത്തിലെ "ക്രിസ്തുമതം കമ്യൂണിസമാണ്" എന്ന ആദ്യ അധ്യായത്തിലെ ആദ്യ ഖണ്ഡികയിലാണ് ഇങ്ങനെ പറയുന്നത്.

തുടര്‍ന്ന് മറ്റൊരു ഭാഗത്ത് അദ്ദേഹം ഇതുകൂടി പറയുന്നു. "ക്രിസ്ത്യാനികളുടെ അഭാവത്തില്‍ , കമ്യൂണിസത്തിന്റെ ആശയം പ്രചരിപ്പുകൊണ്ട് മാര്‍ക്സിസ്റ്റുകള്‍ നമുക്കൊരു ഉപകാരം ചെയ്തുതരികയായിരുന്നു". ഇതില്‍ "ക്രിസ്ത്യാനികളുടെ അഭാവത്തില്‍" എന്ന പ്രയോഗം സവിശേഷ ശ്രദ്ധ നേടുന്നു.

സ്വയം ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന വലിയൊരു വിഭാഗവും അവര്‍ക്കു നേതൃത്വം കൊടുക്കുന്ന വലിയ ഇടയവൃന്ദവും നിലനില്‍ക്കെയാണ് അദ്ദേഹം "ക്രിസ്ത്യാനികളുടെ അഭാവ"ത്തിലെന്നു പറയുന്നത്. തന്റെ വിവാദ ക്രിസ്തുമത വിമര്‍ശഗ്രന്ഥമായ "ആന്റിക്രൈസ്റ്റ്"-ല്‍ "ലോകത്ത് ഒരൊറ്റ ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളു. അയാളാകട്ടെ കുരിശിലേറ്റപ്പെട്ടു" എന്ന ഫ്രഡറിക് നീത്ഷേയുടെ പരാമര്‍ശത്തിന് തുല്യമാണിത്. മിറാന്‍ഡാ പറയുന്നു: "കമ്യൂണിസം കൂടുതല്‍ പൂര്‍ണമാണെന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് ലോകത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വ്യാപൃതമാകുകയാണ് യുക്തിയുക്തമായ തീരുമാനം. പക്ഷേ അതിനുപകരം കമ്യൂണിസത്തെ ചെറുക്കാന്‍ സ്വയം സമര്‍പ്പിക്കുകയും അതു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ മരണംവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്ന് സഭ സ്വീകരിച്ച നടപടി. (കമ്യൂണിസം) പൂര്‍ണതയുടെ മാര്‍ഗമാണെന്ന സിദ്ധാന്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രവും സൈദ്ധാന്തികമായ ഒഴിഞ്ഞുമാറ്റവുമാണെന്ന് പ്രകടമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവു വേണ്ടതില്ല". -"കമ്യൂണിസം ബൈബിളില്‍" - പ്രോഗ്രസ് പബ്ലിക്കേഷന്‍ പേജ് 32.

കേരളത്തെ കമ്യൂണിസത്തില്‍നിന്ന് രക്ഷിക്കാന്‍ 1959ല്‍ വിമോചന മസരം നടത്തുകയും ഈ അടുത്തകാലത്ത് "രണ്ടാം വിമോചന സമരം" പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിക്കുകയും ചെയ്ത സഭയുടെ സ്വരത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിത്തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഡോ. മിറാന്‍ഡയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാകുന്നു. "സ്നേഹത്തിന്റെ വഴി, അഥവാ കുരിശിന്റെ വഴിയില്‍ , നീതിയുടെ ആധിപത്യമുള്ള സമൂഹത്തിലെത്താന്‍ ക്രിസ്തു അനുശാസിക്കുന്നു. മാനവികതയുടെ പ്രായോഗികതയാണ് ഈ ദര്‍ശനം. മാര്‍ക്സിസവും നീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് മനസ്സിലാക്കുന്നത്. നീതിയിലധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തില്‍ ക്രൈസ്തവദര്‍ശനവും മാര്‍ക്സിസവും തമ്മില്‍ യോജിക്കാവുന്നതാണ്". ക്രൈസ്തവ പ്രസിദ്ധീകരണമായ "സത്യനാദ"ത്തിന്റെ ചീഫ് എഡിറ്ററും കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനുമായ ഫോ. പോള്‍ തേലക്കാടില്‍നിന്ന് ഇങ്ങനെ മാറ്റത്തിന്റെ ഒരു ശബ്ദം കേള്‍ക്കാന്‍ ഇടയാകുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ ആദ്യവിപ്ലവകാരിയും രക്തസാക്ഷിയുമായി ക്രിസ്തുവിനെ ചിത്രീകരിച്ചതിനെതിരെ പരോക്ഷസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ക്രിസ്തുമത വിശ്വാസികളില്‍ ചിലരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫാ. തേലക്കാടിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇത് ഏറെ ആഹ്ലാദകരം തന്നെ. എന്നാല്‍ ഫാ. തേലക്കാടിന് ചില വിയോജിപ്പുകളുണ്ട്. അത് അദ്ദേഹം തുറന്നുപറയുന്നു.

"മാര്‍ക്സിന്റെ വഴി വര്‍ഗസമരത്തിന്റേതാണ്. ക്രൈസ്തവര്‍ സ്നേഹത്തിന്റെ വഴിയില്‍ പരസ്പരം കൂട്ടിയിണക്കി സാമൂഹ്യനീതിയുടെ പരിഷ്കരണം കൈവരിക്കാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം വര്‍ഗസമരം ഉപാധിയാക്കുന്നു. ഇതില്‍ കലാപമുണ്ട്. ഇവിടെയാണ് ക്രിസ്തുവും മാര്‍ക്സും വേര്‍പിരിയുന്നത്". ഈ പരാമര്‍ശത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നിശ്ചയമായും ആവശ്യമുണ്ട്. മാര്‍ക്സ് വര്‍ഗസമരത്തിന്റെ വഴിയിലൂടെ വര്‍ഗരഹിത സമൂഹമാണ് ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന വര്‍ഗരഹിത സമൂഹം!! ഇതുതന്നെയാണ് ക്രിസ്തു ദര്‍ശനമെന്ന് ചില ബൈബിള്‍ വ്യാഖ്യാതാക്കളും സ്ഥാപിക്കുന്നു. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നീ കല്പനകളെല്ലാം അനുസരിച്ചുവന്ന ഒരു ധനവാനോട് ക്രിസ്തു പറഞ്ഞു: "നിനക്കൊരു കുറവുണ്ട്; പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക." ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം വാടി. അയാള്‍ വിഷാദിച്ച് തിരികെപ്പോയി. കാരണം അയാള്‍ക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോടു പറഞ്ഞു.

"സമ്പത്തുള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്ക്കരം". അവന്റെ വാക്കുകള്‍ കേട്ട ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു. "കുഞ്ഞുങ്ങളേ! ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം". (മര്‍ക്കോസ് 10: 21-25). മത്തായി 19 : 23 - 30, ലൂക്കോസ്, 18 : 24 - 30 എന്നീ സുവിശേഷങ്ങളിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ബൈബിള്‍ വാക്യങ്ങളെ അധികരിച്ച് മിറാന്‍ഡാ പറയുന്നു "വര്‍ഗരഹിത സമൂഹം മാര്‍ക്സ് കണ്ടുപിടിച്ചതല്ല. ആവിഷ്ക്കരണം മാറ്റിനിറുത്തിയാല്‍ ആശയം അസന്ദിഗ്ധമായി യേശുവിന്റെ യഥാര്‍ഥവും ഏറ്റവും അഭിപ്രായൈക്യമുള്ളതുമായ പഠനത്തിലുള്ളതാണ്".

-കമ്യൂണിസം ബൈബിളില്‍ (പേജ് 35).

മാര്‍ക്സിസം വര്‍ഗസമരത്തെ ഉപാധിയാക്കുന്നതിനാലും അതില്‍ കലാപമുള്ളതിനാലുമാണ് അതിനോടു വിയോജിച്ചുകൊണ്ട് സഭ ക്രിസ്തുവിന്റെ "സ്നേഹവഴി" തെരഞ്ഞെടുത്ത് മാറി സഞ്ചരിക്കുന്നതെന്ന ഫാ. തേലക്കാടിന്റെ നിരീക്ഷണം തികച്ചും തെറ്റാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ന്നവന്‍ , താണവന്‍ എന്ന ഭേദമില്ലാതെ അംഗങ്ങളെയെല്ലാം "സഖാവെ" എന്ന് അഭിസംബോധന ചെയ്യുന്നു. മാര്‍ക്സിസത്തിന്റെ ഈ "സ്നേഹവഴി" അദ്ദേഹം കാണാതെ പോകുന്നത് എന്തുകൊണ്ട്? തേലക്കാട് പറയുന്ന "സ്നേഹാനുരഞ്ജനങ്ങളുടെ" വഴി മാത്രമല്ലല്ലോ ക്രിസ്തുവും സ്വീകരിച്ചിരുന്നത്. മാര്‍ക്സിസത്തില്‍ "സ്നേഹവഴി" ഇല്ല "കലാപവഴി" മാത്രമേയുള്ളു എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്ന സമീപനം ഫാ. തേലക്കാടിന്റേതു മാത്രമല്ല; സഭയുടെ നിലവിലുള്ള പൊതു സമീപനവുമാണത്. ഇത്തരം സങ്കുചിത വീക്ഷണങ്ങള്‍ ക്രിസ്തുവിനെ പ്രതി തിരുത്തേണ്ടത് സഭയുടെ സല്‍പ്പേരിന് സഹായകമാവുകയേയുള്ളു. പ്രപഞ്ചവിജ്ഞാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മനുഷ്യസ്നേഹികളായ കോപ്പര്‍നിക്കസ്, ബ്രൂണോ, ഗലീലിയോ തുടങ്ങിയ ശാസ്ത്രജ്ഞന്മാരെ, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഏതു ക്രിസ്തു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഇപ്പോള്‍ ചോദിച്ചിട്ടു കാര്യമില്ല എങ്കിലും സഭാ നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ തീരാക്കളങ്കങ്ങളായിരുന്നു ഈ ദാരുണ സംഭവങ്ങള്‍ .

ചെയ്ത തെറ്റുകള്‍ ഏറ്റുപറയാനും തിരുത്താനും സഭ എത്രയോ വൈകി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണോ സഭ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന സംശയം പരക്കെ ഉയരുന്നുണ്ട് എന്ന കാര്യം സഭാപിതാക്കള്‍ സമചിത്തതയോടെയും വിവേകത്തോടെയും കാണേണ്ടതല്ലേ, പുതിയ ജനാധിപത്യതിനു പൊരുത്തപ്പെടാത്ത ഏകാധിപത്യ പ്രവണതയുടെ ദുഷ്ടുകള്‍ വളരെ വൈകി മാത്രം പരിശോധിച്ച് തിരുത്തുന്നത് നിഷ്ഫലമാണല്ലോ. പുതിയ കാല മാനവികതയുമായി പൊരുത്തപ്പെടാന്‍ സന്നദ്ധമാണെങ്കില്‍ സഭ അടിയന്തരമായി ചെയ്യേണ്ടത് കമ്യൂണിസത്തോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ "കുരിശുയുദ്ധം" അവസാനിപ്പിക്കുക എന്നതാണ്. ക്രിസ്തുവിന്റേത് "സ്നേഹ അനുരഞ്ജനവഴി" മാത്രമാണെങ്കില്‍ ആ വഴി പിന്‍തുടര്‍ന്ന് സഭയ്ക്ക് എന്തുകൊണ്ട് മാര്‍ക്സിസവുമായി പൊരുത്തപ്പെട്ടുകൂടാ? മാര്‍ക്സും മാര്‍ക്സിസ്റ്റുകാരും കലാപകാരികളാണ് എങ്കില്‍ ക്രിസ്തുവും ക്രിസ്ത്യാനികളും കലാപകാരികളായിരുന്നിട്ടില്ലേ? അനീതികള്‍ക്ക് എതിരായിട്ടുള്ള കലാപങ്ങള്‍ക്ക് അയിത്തം കല്പിക്കേണ്ടതുണ്ടോ? "ഇരു ദര്‍ശനങ്ങള്‍ക്കും തമ്മില്‍ , ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നവഴികളില്‍ സഞ്ചരിക്കുന്ന സഹോദരങ്ങളുടെ പോരായി ഈ വൈരുധ്യത്തെ കാണാന്‍ കഴിയും. സഹോദരന്മാര്‍ തമ്മില്‍ പോരടിക്കുന്നതുപോലെ, പങ്കാളിത്തവും സഹകരണവും ആകാവുന്നതേയുള്ളു. അതിലേക്കുള്ള വഴി സുഗമമാക്കുക എന്ന ലക്ഷ്യമാണ് സിപിഐ എമ്മിന്റെ സമീപനമെങ്കില്‍ സ്വാഗതാര്‍ഹമാണ്"-ഫാ. തേലക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് അനുരഞ്ജനതിന്റെ സമീപനമാണ്. എന്നാല്‍ വ്യവസ്ഥാപിത സഭയുടെ സമീപനമായി അതു പരിണമിക്കുമോ എന്നതാണ് ഏറെ പ്രധാനം. സഭ ആഗോളാടിസ്ഥാനത്തില്‍ത്തന്നെ അടിത്തറയുള്ള ഒരു സ്ഥാപനമാണ്. നയപരമായിത്തന്നെയുള്ള ചില തിരുത്തലുകള്‍ക്ക് സഭ തയാറാകാതെ തേലക്കാടിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ?

നയപരമായി സഭ വരുത്തേണ്ട തിരുത്തലില്‍ ഏറെ പ്രധാനമായത് സംബന്ധിച്ച് ഡോ. മിറാന്‍ഡാ എഴുതിയതു നോക്കുക. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം നോക്കാന്‍ ധൈര്യപ്പെടാതിരുന്നതിനാല്‍ മാത്രമാണ് പാശ്ചാത്യന്റെ ചരിത്രം ക്രിസ്തുമതത്തിന്റെ ദുര്‍വ്യാഖ്യാനമായിപ്പോയത്... ഇങ്ങനെ വഴി മാറിപ്പോയതിന്റെ ഒരു ഫലം ക്രിസ്തുദര്‍ശനം പോലും അപ്രസക്തവും വിലയില്ലാത്തതുമായ പഠനങ്ങളുടെ കള്ളപ്രചാരമായിരിക്കുന്നു എന്നതാണ്. സുവിശേഷം പറയിക്കുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ടാകണമെങ്കില്‍ യേശുവിനെ മാധുര്യമൂറുന്ന അനുരഞ്ജകനായി സങ്കല്പിക്കുന്നത് നിറുത്തിയേ തീരൂ. യഥാര്‍ഥത്തില്‍ അവിടുന്ന് ഒരു മൂര്‍ച്ചയുള്ള മനുഷ്യനായിരുന്നു. സ്വയം പ്രചോദിതരായി, തന്നെ പിന്‍തുടരാനാഗ്രഹിച്ചുവന്ന ധനികരെ അവരുടെ വഴിയില്‍ മരവിപ്പിച്ചു നിര്‍ത്തിക്കൊണ്ട് "ആദ്യം പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കിയശേഷം എന്നെ പിന്‍തുടരുക" എന്നു പറഞ്ഞ യേശുവിനെക്കാള്‍ വിട്ടുവീഴ്ചയ്ക്ക് തയാറില്ലാത്ത ഒരാള്‍ ചരിത്രത്തില്‍ മറ്റാരെങ്കിലും ഉണ്ടോ? ഈ പ്രസ്താവനകള്‍ കര്‍ശനവും സമരോത്സുകവുമായ സ്വരത്തില്‍ മാത്രമല്ലാതെ ചെയ്തിരിക്കാന്‍ സാധ്യമല്ല - ധനത്തെപ്പറ്റി പറയുമ്പോള്‍ "അനീതിയുടെ കാശ്" (ലൂക്ക 16 : 9 - 11) എന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യന്റെ സ്വരത്തില്‍ ; പ്രീശന്മാരുടെയും നിയമജ്ഞരുടെയും നേര്‍ക്ക് "കപടവിശ്വാസികളെ!" എന്ന് ഏഴുപ്രാവശ്യം തുടര്‍ച്ചയായി (മത്തായി 23 : 13, 14, 15, 23, 25, 27, 29) ആക്രോശിച്ച മനുഷ്യന്റെ സ്വരത്തില്‍ , ദേവാലയത്തെപ്പറ്റി പരാമര്‍ശിക്കവെ കഠിനമായി "കല്ലിന്മേല്‍ കല്ല് ശേഷിക്കുകയില്ല" എന്നുപറയുന്ന മനുഷ്യന്റെ കര്‍ശനമായ സ്വരത്തില്‍ യേശുവിന് ഒരു വിപ്ലവകാരിയുടെ സ്വഭാവമായിരുന്നു. ഇതു നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു".-കമ്യൂണിസം ബൈബിളില്‍ (പേജ് 37 - 38)

ലോകചരിത്രത്തെ "മാനവികമായി" മാറ്റിത്തീര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത പ്രവാചകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും ജീവിതം വിലയിരുത്തുമ്പോള്‍ ഈ സവിശേഷതകളെല്ലാം സാമാന്യേന അവരിലൊക്കെ കണ്ടെത്താന്‍ കഴിയും. അവര്‍ സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ആള്‍രൂപങ്ങള്‍ ആയിരിക്കുന്നതോടൊപ്പം നീതികേടുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നവര്‍ കൂടിയായിരുന്നു എന്നു കാണാം. നീതികേടിനെതിരെ അനുരഞ്ജനം അനീതിക്ക് കൂട്ടുനില്‍ക്കല്‍ തന്നെയാണല്ലോ. സ്നേഹംകൊണ്ടും അനുരഞ്ജനം കൊണ്ടും മാത്രം മാറ്റി എഴുതപ്പെട്ടതല്ല ലോകചരിത്രം. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം" ഒഴിവാക്കാന്‍ അസമമായ സമ്പത്തു കൈയാളുന്നവര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ക്രിസ്തുവില്‍ അവര്‍ തെറ്റായി ആരോപിച്ച "അമിത സ്നേഹ അനുരഞ്ജനങ്ങളും വിപ്ലവരാഹിത്യവും". മാര്‍ക്സിസത്തെയും ക്രിസ്റ്റ്യാനിറ്റിയെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫാ. തേലക്കാട് അറിഞ്ഞോ അറിയാതെയോ പരാമര്‍ശിക്കുന്നത് തെറ്റായ ഇക്കാര്യം തന്നെയാണ്. "സ്നേഹത്തിനുവേണ്ടി പരാജയപ്പെടാനും കുരിശിലേറാനും യേശു പഠിപ്പിച്ച മാര്‍ഗമേ എനിക്കു സ്വീകാര്യമാവുകയുള്ളു" എന്നു പറയുന്ന ഫാ. തേലക്കാട് താന്‍കൂടി നേതൃത്വം കൊടുക്കുന്ന കേരള കത്തോലിക്കാ സഭാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം വിമര്‍ശനപരമായി ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും എന്നുമാത്രമേ പറയാനുള്ളു. സ്നേഹത്തിനുവേണ്ടി പരാജയപ്പെട്ട ക്രിസ്തുവിന്റെ പിന്‍മുറക്കാര്‍ "സ്നേഹത്തെത്തന്നെ പരാജയപ്പെടുത്തിയ" എത്രയോ അനുഭവകഥകള്‍ പറയാനുണ്ട്.... കേരളത്തിന്റെ "തിരുഹൃദയ"ത്തിനേറ്റ മായാത്ത മുറിപ്പാടുകളായി ഇപ്പോഴും അവ അവശേഷിക്കുന്ന കാര്യം അഭിവന്ദ്യനായ അദ്ദേഹത്തിനും അറിയാത്തതൊന്നുമല്ലല്ലോ. എന്തായാലും ഫാ. തേലക്കാട് ചൂണ്ടിക്കാട്ടുന്ന ഗൗരവപൂര്‍ണവും യുക്തിസഹവുമായ ചില നിരീക്ഷണങ്ങളെ സൂക്ഷ്മമായ വിലയിരുത്തലിനു തന്നെ വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "കാള്‍മാര്‍ക്സ് എന്ന മനുഷ്യന് ക്രൈസ്തവ പശ്ചാത്തലമുണ്ട്്. മാര്‍ക്സ് പറഞ്ഞതനുസരിച്ച് 1800 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിന്റെ സ്നേഹം പ്രാവര്‍ത്തികമായിട്ടില്ല. അതിന് സാമൂഹ്യപരിഷ്കരണത്തിന് വേണ്ട ഊര്‍ജം ഇല്ല. അതുകൊണ്ട് മാര്‍ക്സ് വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ചു. എന്നാല്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെയുള്ള സാമൂഹ്യ പരിഷ്കരണവും വിജയിച്ചിട്ടില്ല. സ്നേഹം എപ്പോഴും വിജയിക്കുന്നില്ല"".

തികച്ചും തുറന്ന മനസ്സോടെയുള്ള ഈ മാനവിക നിരീക്ഷണങ്ങളെ മുന്‍വിധികള്‍ കൂടാതെതന്നെ നാം നോക്കിക്കാണേണ്ടതുണ്ട്. അതിനു 2000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതലുള്ള ക്രൈസ്തവ ചരിത്രത്തിന്റെ പരിശോധന ആവശ്യവുമാണ്. 160-170 വര്‍ഷത്തിന്റെ മാത്രം പഴക്കമുള്ള മാര്‍ക്സിസത്തിന്റെ പരിശോധന താരതമ്യേന എളുപ്പവുമാണ്. 1800 വര്‍ഷംകൊണ്ട് നേടാന്‍ കഴിയാത്തത് 170 വര്‍ഷങ്ങള്‍കൊണ്ട് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ. യേശുവിനെക്കുറിച്ചുള്ള കഥകള്‍ ഏറെയും രൂപപ്പെട്ടത് "പാഗന്‍" മതവിശ്വാസത്തില്‍ നിന്നാണ്. സുമേറിയന്‍ ദൈവമായ "ഡുമൂസ്" കുഞ്ഞാട്, ദൈവത്തിന്റെ പുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ ദേവന്‍ പീഡാനുഭവങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെട്ടെന്നും സംസ്കാരശേഷം മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റെന്നും കഥ പ്രചരിച്ചിരുന്നു. ബാബിലോണിയക്കാരുടെ "താമൂസ്" ദേവന്‍ "കന്യക"യില്‍നിന്ന് ജനിച്ചവന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഈ ദൈവവും പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി മരിച്ചെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്നും മറ്റൊരു കഥയുണ്ട്. ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയ്ക്ക് ഈ ദേവന്റെ കഥയുമായി ബന്ധമുണ്ട്. "ഇറ്റസ്" എന്ന ദൈവം "നല്ല ഇടയന്‍" എന്നാണ് അറിയപ്പെട്ടിരുന്നത്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളിലെല്ലാം പീഡിതരായി കൊല്ലപ്പെട്ടവരും ഉയര്‍ത്തെഴുന്നേറ്റവരുമായ നിരവധി ദൈവങ്ങളെക്കുറിച്ചുള്ള കഥകള്‍ നിറയെ കേള്‍ക്കാം. വിവിധങ്ങളായ ഈ മതവിശ്വാസങ്ങളെക്കുറിച്ച് അഗാധ ജ്ഞാനം നേടിയ വ്യക്തിയായിരുന്നു പൗലോസ്. അദ്ദേഹമാണ് ഇവയിലെ ആശയങ്ങളും പദപ്രയോഗങ്ങളും സമ്പ്രദായങ്ങളുമെല്ലാം ക്രിസ്തുമതത്തിലേക്ക് സന്നിവേശിപ്പിച്ചതെന്ന് എച്ച് ജി വെല്‍സ് പറയുന്നു. പൗലോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദ്യകാല ക്രിസ്തീയ സഭ നിരവധി ആശയവൈരുധ്യങ്ങളെ നേരിട്ടിരുന്നു. ക്രിസ്തുമതത്തിന്റെ അടിത്തറയായി കരുതപ്പെട്ടിരുന്ന ഓരോ ആശയങ്ങളും അന്ന് വെല്ലുവിളിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ബിഷപ്പുമാരും പുരോഹിതന്മാരുംഉള്‍പ്പെടുന്ന "സത്യവിശ്വാസ സംരക്ഷകരുടെ" ഏകസഭ രൂപപ്പെട്ടത്. നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ വേണ്ടി ഇറേനിയൂസിന്റെ നേതൃത്വത്തില്‍ നാലു കാനോനിക സുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം വിഷം പോലെ വര്‍ജ്യമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ വാലന്റീനിയന്‍ ഗ്നോസ്റ്റിക്കുകള്‍ ഇത് അംഗീകരിക്കുവാന്‍ തയാറായില്ല. ജ്ഞാനസ്നാനം, കൂദാശ, പ്രാര്‍ഥന എന്നിവയെല്ലാം യഥാര്‍ഥ ജ്ഞാനത്തിന്റെ ആരംഭം മാത്രമാണെന്ന് പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ഇടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇത് "സത്യവിശ്വാസ സംരക്ഷകരായ" ഇറേനിയൂസിന്റെ നേതൃസഭയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശന കവാടമായി ഉയര്‍ത്തി പ്രചരിപ്പിച്ച ഈ സഭ ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ആഴമേറിയ ജ്ഞാനാന്വേഷണങ്ങള്‍ക്ക് ഒരിടവും നല്‍കിയിരുന്നില്ല. ഇക്കാലത്ത് റോമാസാമ്രാജ്യം ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്തുമതം ശക്തിപ്പെടുകയും വിഗ്രഹപൂജയോടൊപ്പം ചക്രവര്‍ത്തി പൂജയും അസ്തമിച്ചു തുടങ്ങുകയുമായിരുന്നു. തന്റെ സിംഹാസനം ഉറപ്പിക്കാന്‍ വേണ്ടി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തീയ സഭയുടെ സഹകരണം തേടി. ഇഋ 313 ല്‍ മിലാന്‍ ശാസനയിലൂടെ കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുമതത്തെ റോമിന്റെ അംഗീകൃത മതമായി പ്രഖ്യാപിച്ചു.

"ക്രിസ്തു ശിഷ്യതുല്യനായി" തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി ക്രിസ്തീയ സഭയെ അദ്ദേഹം ആവോളം പ്രീണിപ്പിച്ചു. "ഒരു ദൈവം ഒരു സഭ" എന്ന അജന്‍ഡ നടപ്പാക്കുകയും ചെയ്തു. യാഥാസ്ഥിതിക സഭാവിശ്വാസം തന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്ന് ചക്രവര്‍ത്തി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ട് ക്രിസ്തുവിന് ദൈവിക പരിവേഷം നല്‍കാത്ത ഒരു ചിന്തയെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. ക്രിസ്തുവിനെ പൂര്‍ണമായും അംഗീകരിച്ചിരുന്ന അരിയൂസിനെപ്പോലുള്ള ഉജ്വല ചിന്തകര്‍ , പക്ഷേ യേശുവിനെ പൂര്‍ണ ദൈവമായി അംഗീകിക്കാന്‍ തയാറായില്ല. "നശ്വരനായ മഹാനായൊരു പ്രവാചകന്‍" എന്ന പദവി നല്‍കാനേ അരിയൂസ് തയാറായുള്ളു. അരിയൂസ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര ചിന്തകരെ ചക്രവര്‍ത്തി ഉന്മൂലനം ചെയ്തു. ഒപ്പം "പള്ളിമത"ത്തെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. യേശുവിന്റെ മാനുഷിക അംശങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കിയിരുന്ന എല്ലാ ഗ്രന്ഥങ്ങളും നശിപ്പിക്കുകയും നിരോധിക്കുകയും ചെയ്തു. പൂര്‍വാധികം ശക്തനായി മാറിയ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളോടെ സഭയും വളരെവേഗം ശക്തിപ്രാപിച്ചു. ചക്രവര്‍ത്തിയുടെ പിന്‍ബലത്തില്‍ സഭ സ്വത്തുവകകള്‍ വാരിക്കൂട്ടി. ബിഷപ്പുമാരെയും പുരോഹിതന്മാരെയും ചക്രവര്‍ത്തിക്കു തുല്യം അധികാരം കയ്യാളുന്നവരായി വാഴിച്ചു. ഇതിനു സഹായകങ്ങളായ നിയമങ്ങള്‍ തന്നെ രൂപപ്പെടുത്തി.....

ഇങ്ങനെയൊക്കെ സഭയുടെ അധികാരം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോടെ ക്രിസ്തുമതത്തിന്റെ സര്‍ഗാത്മകശേഷിയും ആന്തരികസത്തയും ചോര്‍ന്നുപോയി. യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറമുള്ള ആശയതലത്തിനു യാതൊരു പ്രസക്തിയും ഇല്ലാതെയായി. ഏകശിലാ ശാസനകള്‍ക്കും ചോദ്യംചെയ്യപ്പെടാനാവാത്ത ഇടയലേഖനങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്ന ഒരു "ആള്‍ക്കൂട്ട മതമായി" ക്രിസ്തുമതം അധഃപതിച്ചു. അജ്ഞരും സ്വാര്‍ഥരും അക്രമാസക്തക്കാരുമായ ഒരു വലിയ അനുയായി വൃന്ദം രൂപപ്പെട്ടപ്പോള്‍ ഗ്നോസ്റ്റിക്കുകള്‍ ഒറ്റപ്പെട്ടുപോയി. അവര്‍ അസംഘടിതരായി ചെറുസംഘങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയി. സ്നേഹം, ത്യാഗം തുടങ്ങിയ കര്‍മമാര്‍ഗത്തിന് ശോഷണം സംഭവിക്കുകയും, ആചാരക്രമങ്ങള്‍ മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. ചിന്താ സ്വാതന്ത്ര്യം അനുവദിക്കാത്ത ഏതു പ്രസ്ഥാനത്തിനും നേരിടുന്ന ദുര്‍ഗതിയാണിത്. ഫാ. തേലക്കാട് പറയുമ്പോലെ "സ്നേഹം എപ്പോഴും വിജയിക്കുന്നില്ല" എന്ന ഒരു സാമാന്യ പ്രസ്താവനയില്‍ ചുരുക്കി ഒതുക്കാവുന്നതല്ല ക്രിസ്തുവിന്റെ ഭൗതിക രക്തസാക്ഷിത്വം. ഇതൊക്കെക്കൊണ്ടാണല്ലോ ക്രിസ്തുമതത്തിലെ പഴയ ഗ്നോസ്റ്റിക്കുകളുടെ പിന്‍മുറക്കാര്‍ "വിമോചനത്തിന്റെ ദൈവശാസ്ത്രവു"മായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അധീശ ഭരണവര്‍ഗത്തിന്റെ തണലില്‍ പഴയകാലത്തെപ്പോലെ സ്വതന്ത്രചിന്തകളെയും ജനാധിപത്യ ബോധത്തെയും ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രതയിലാണ് സഭാനേതൃത്വം ഇപ്പോഴും ഉള്ളത്. ലാറ്റിന്‍ അമേരിക്കയിലെ മൂന്നാം ലോകരാജ്യങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ത്തന്നെ ശക്തിപ്പെട്ടുവരുന്ന "വിമോചനത്തിന്റെ ദൈവശാസ്ത്രത്തെ" കേരളത്തിലെ പുരോഗമന പശ്ചാത്തലം ഉപയോഗപ്പെടുത്തി കേരളത്തിലെ സഭാനേതൃത്വം ഉള്‍ക്കൊള്ളേണ്ടതല്ലേ? എന്നാല്‍ സ്ഥിതി നേരെമറിച്ചാണ്. സഭാനേതൃത്വത്തില്‍ പലരും ഇതൊന്നും അറിഞ്ഞ ഭാവമേ നടിക്കാറില്ല. ഡോ. ജെ പി മിറാന്‍ഡയെപ്പോലുള്ളവരുടെ ദൈവശാസ്ത്ര കൃതികള്‍ ഘണ്ഡനാഭിപ്രായ പ്രകടനത്തിനു വേണ്ടിയെങ്കിലും ഒന്നു മറിച്ചുനോക്കാനുള്ള സന്മനസ്സ് കാട്ടേണ്ടതല്ലേ? ഈ ലേഖനത്തിലെ മുഖ്യപ്രതിപാദ്യ വിഷയമായ ഫാ. തേലക്കാടിന്റെ സംവാദാത്മക സമീപനമെങ്കിലും സഭാനേതൃത്വം പൊതുവെ പ്രകടിപ്പിക്കേണ്ടതല്ലേ? ഫാ. തേലക്കാട് ആശങ്കകളുടെ മുനനീട്ടിക്കൊണ്ടാണെങ്കിലും ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ സംവാദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്ന് സന്തോഷപൂര്‍വം പറയേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "പ്രദര്‍ശന വിജയത്തെതുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ വിശദീകരണം ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുന്നതിന്റെ സൂചനയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അത് മതവിശ്വാസത്തിന് ആതിഥേയത്വം നല്‍കുന്നതിലേക്കുള്ള വാതില്‍ തുറക്കലാണെന്ന് കരുതട്ടെയോ? മാര്‍ക്സിസം മതവിശ്വാസം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. അതു കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവും അദ്ദേഹത്തിന്റെ ദര്‍ശനവും ഏതു പരിധിവരെ മാര്‍ക്സിസത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന സംശയം സ്വാഭാവികമായും നിലനില്‍ക്കുന്നു". ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുമോ എന്നതിനൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് സഭാനേതൃത്വം ഉയരുമോ എന്നതാണ് ആ ചോദ്യം. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നതിനെക്കാള്‍ ഏറെ, ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായി ക്രിസ്തുമതത്തെ സ്ഥാപനവല്‍ക്കരിക്കുക എന്നതിലായിരുന്നല്ലോ സഭ എക്കാലവും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നാല്‍ "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്ന് സഭ പൊതുവെ പറഞ്ഞുവരുന്ന സാമാന്യ പ്രസ്താവനയ്ക്കും അപ്പുറം മാനങ്ങളുണ്ട് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. "അന്വേഷിപ്പിന്‍ , കണ്ടെത്തും" എന്ന ക്രിസ്തുവചനത്തെ ഉള്‍ക്കൊള്ളേണ്ടത് മനുഷ്യസ്നേഹികളായ അന്വേഷകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം. ദൗര്‍ഭാഗ്യത്തിന് "വിശ്വാസികള്‍" അന്വേഷകരായി ഉയര്‍ന്നപ്പോഴൊക്കെ "മതനിന്ദ" എന്ന ഖഡ്ഗമുയര്‍ത്തി അന്വേഷണങ്ങളുടെയും അന്വേഷകരുടെയും ഗളഛേദം ചെയ്ത ചരിത്രമാണ് സഭയ്ക്കുള്ളത്. അപ്പോള്‍ സഭയ്ക്കുതന്നെ ക്രിസ്തുവിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടി വരും. ഇനി മാര്‍ക്സിസത്തിന് എങ്ങനെ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു നോക്കാം.

"പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിനു പുണ്യം കിട്ടാന്‍ വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായത്" എന്നു പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് ക്രിസ്തുവിനെ ഉള്‍ക്കൊണ്ടിരുന്നത്. സഭാസംഘടനകളുടെ പുതുരൂപങ്ങളായി മാറിയ "ഇടവക"കളെക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ക്രിസ്തുവിനെ ഉള്‍ക്കൊണ്ട ആദ്യകാല ക്രൈസ്തവ യോഗങ്ങളെന്നും അവയ്ക്ക് സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായിട്ടാണ് കൂടുതല്‍ സാമ്യമുള്ളതെന്നും ഏണസ്റ്റ് രെനാന്‍ പറയുമ്പോള്‍ , സഭയുടെ ഇടവകയെക്കാള്‍ എന്തുകൊണ്ടും ക്രിസ്തുവോട് അടുത്തുനില്‍ക്കുന്നത് മാര്‍ക്സ് കെട്ടിപ്പടുത്ത തൊഴിലാളി സംഘടനകളാണെന്നു വരുന്നു. "മറ്റേതൊരു വിപ്ലവ പ്രസ്ഥാനവും പോലെ ക്രിസ്തുമതവും സ്ഥാപിച്ചത് ബഹുജനങ്ങളാണ്" എന്ന് എംഗല്‍സ് അര്‍ഥശങ്കക്കിടയില്ലാതെ പറയുന്നുണ്ട്. എംഗല്‍സ് "ആന്റിഡ്യൂറിംഗി"ല്‍ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നു. "എല്ലാവിധ ആളുകളുടെയും സമത്വമെന്നത് പ്രാചീനര്‍ക്കിടയില്‍ ഭ്രാന്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നുമാത്രമല്ല അത് കുറ്റകരവുമായിരുന്നു. സ്വാഭാവികമായും ക്രൈസ്തവ ലോകത്തില്‍ അതിന്റെ ആദ്യനാമ്പുകള്‍ പുറത്തു കണ്ടപ്പോള്‍തന്നെ അവയ്ക്കെതിരായ മര്‍ദനമുറകള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ക്രൈസ്തവ ലോകത്തില്‍ ആദ്യമാദ്യം എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നില്‍ സമന്മാരാണെന്ന ഒരു നിഷേധാത്മക സമത്വം ഉണ്ടായിരുന്നു. കുറെക്കൂടി സങ്കുചിതമായി യേശുവിന്റെ അനുഗ്രഹത്താലും രക്തത്താലും പാപമോചനം കിട്ടിയ എല്ലാ ദൈവസന്തതികളുടെയും സമത്വമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. രണ്ടായാലും അത് അടിമകളുടെ മതമെന്ന നിലയ്ക്കുള്ള ഭ്രഷ്ടരും നിസ്വരും പീഡിതരും മര്‍ദിതരുമായ ആളുകളുടെ മതമെന്ന നിലയ്ക്കുള്ള ക്രൈസ്തവസഭയുടെ പങ്കില്‍ വേരൂന്നിയതായിരുന്നു.

ക്രിസ്തുമതം വിജയിച്ചതോടെ ഈ പരിഗണന പിന്നിലേക്ക് തള്ളപ്പെടുകയും പ്രാഥമികമായ പ്രാധാന്യം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യാഥാസ്ഥിതികരും പാഷണ്ഡന്മാരും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് ആവുകയും ചെയ്തു". ഇങ്ങനെ ക്രിസ്തുവിനെയും ക്രിസ്റ്റ്യാനിറ്റിയെയും അത് അര്‍ഹിക്കുന്ന പരിഗണനകളോടെ ആണ് മാര്‍ക്സിസം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ സംഘടിത സഭ എങ്ങനെ അതു ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് ലഭിക്കുന്നത് സര്‍ഗാത്മക രചനകളില്‍ നിന്നാണ്. ദസ്തയോവിസ്കി, ഡാവിഞ്ചി, ടോള്‍സ്റ്റോയി, സരമാഗു, ഖലീല്‍ ജിബ്രാന്‍ , കസാന്‍ത്സാക്കീസ് തുടങ്ങി ഫിലിപ്പ് പുള്‍മാന്‍ വരെയുള്ള പ്രഗത്ഭമതികള്‍ സഭയുടെ "തടങ്കലി"ലായ ക്രിസ്തുവിനെ വിമോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദസ്തയോവിസ്കിയുടെ "ഉഗ്രനായ മതദ്രോഹ വിചാരകന്‍" എന്ന ഉപാഖ്യാനം ഏറ്റവും നല്ല ഉദാഹരണമാണ്.

റോമാ സഭയുടെ മതദ്രോഹ വിചാരകനായ കര്‍ദിനാള്‍ തടവിലാക്കപ്പെട്ട യേശുവിനോടു ചോദിക്കുന്നു. "നീ അവജ്ഞാപൂര്‍വം നിരസിച്ചതിനെ ഞങ്ങള്‍ ഏറ്റുവാങ്ങി... ഞങ്ങള്‍ റോമാസാമ്രാജ്യവും സീസറിന്റെ ഉടവാളും സ്വീകരിച്ചു. ലോകത്തിന്റെ ഏക ഛത്രാധിപതികള്‍ ഞങ്ങളാണെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെ തടസ്സപ്പെടുത്താന്‍ നീ എന്തിനു വന്നു?.. ഞങ്ങളുടെ സാമ്രാജ്യം സ്ഥാപിതമാകും. ഞാന്‍ പറയുന്നു, ഞങ്ങളെ തടസ്സപ്പെടുത്തിയ കുറ്റത്തിന് നിന്നെ ദഹിപ്പിക്കാന്‍ പോകുന്ന ചിതയ്ക്ക് തീ കൂട്ടാന്‍ ഞാന്‍ ഒരു അടയാളം നല്‍കുന്ന മാത്രയില്‍ ഓടിക്കൂടുന്ന ആ അനുസരണയുള്ള സമൂഹത്തെ നാളെ നീ കാണാന്‍ പോകുകയാണ്". അതെ! സത്യത്തെ ക്രൂശിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ സഭയ്ക്കുവേണ്ടി ഓടിക്കൂടുന്ന അനുസരണയുള്ള ഒരു ന്യൂനപക്ഷസമൂഹം "മതേതര മാനവികതയ്ക്കു" മുന്‍തൂക്കമുള്ള കേരളത്തില്‍പ്പോലും ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. "മതമില്ലാത്ത ജീവന്" എതിരായും "അവസാനത്തെ അത്താഴ"ത്തിന്റെ പേരില്‍ ആരോ പ്രതിഷ്ഠിച്ച പരസ്യപ്പലകയ്ക്ക് എതിരായും ഓടിക്കൂടി തെരുവില്‍ പ്രകടനം നയിക്കുന്ന ആള്‍ക്കൂട്ടം ആദര്‍ശശാലിയായ ഒരു വിപ്ലവ പ്രതീകത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക