ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 26, ശനിയാഴ്‌ച

പട്ടികജാതി ക്ഷേമസമിതി എന്തിന്?


പട്ടികജാതി ക്ഷേമസമിതി എന്തിന്?

സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.
ഉ­പ­രി­പ്ളവ ധാ­ര­ണ­ക­ളു­ടെ ധാ­രാ­ളി­ത്ത­ങ്ങ­ളില്‍ ജീ­വി­ക്കാന്‍ പരി­ശീ­ലി­പ്പി­ക്ക­പ്പെ­ട്ട ചി­ലര്‍, സ്വാ­ഭാ­വി­ക­മാ­യും ഈ പ്ര­ച­ര­ണ­ങ്ങ­ളില്‍ കു­ടു­ങ്ങാ­നി­ട­യു­ണ്ട്. അത്ത­ര­ക്കാ­രെ ലക്ഷ്യം വച്ചു­കൊ­ണ്ടു­ള്ള പതി­വ് മാ­ദ്ധ്യ­മ­ചര്‍­ച്ചാ പരി­പാ­ടി­ക­ളില്‍ സി­പി­ഐ­(എം) ന്റെ ‘ഇ­ര­ട്ട­ത്താ­പ്പി­നെ­’­ക്കു­റി­ച്ചും ­നി­ല­പാ­ട് മാ­റ്റ­ത്തെ­ക്കു­റി­ച്ചും പരാ­മര്‍­ശ­ങ്ങ­ളു­ണ്ടാ­യി. ജാ­തി-സമു­ദായ സം­ഘ­ട­ന­കള്‍ വലി­യ­തോ­തില്‍ സമൂ­ഹ­ത്തെ സ്വാ­ധീ­നി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഇക്കാ­ല­ത്ത് സി­പി­ഐ­(എം) നി­ല­പാ­ടി­ന്റെ ന്യാ­യീ­ക­ര­ണ­മെ­ന്താ­ണ് എന്നാ­യി­രു­ന്നു വി­മര്‍­ശ­ക­രു­ടെ പ്ര­ധാന ചോ­ദ്യം­.
"സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന്‍ മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. "
ആദ്യ­മേ പറ­യേ­ണ്ട ഒരു കാ­ര്യം സി­പി­ഐ­(എം) ഒരു ജാ­തി സം­ഘ­ട­ന­യും ഉണ്ടാ­ക്കി­യി­ട്ടി­ല്ല എന്നാ­ണ്. ജാ­തി രാ­ഷ്ട്രീ­യ­ത്തി­നും സ്വ­ത്വ രാ­ഷ്ട്രീ­യ­ത്തി­നും എക്കാ­ല­വും എതി­രാ­യ­തി­നാല്‍ ഒരി­ക്ക­ലും പാര്‍­ട്ടി ജാ­തി സം­ഘ­ടന ഉണ്ടാ­ക്കാ­നും പോ­കു­ന്നി­ല്ല. അപ്പോള്‍ ചരി­ത്ര­ത്തില്‍ മാ­ത്ര­മ­ല്ല; സാ­മാ­ന്യ യു­ക്തി­യി­ലും ഇട­ങ്കോ­ലി­ട്ടു­കൊ­ണ്ട് ഒരു അല്‍­പ്പ­ബു­ദ്ധി ചോ­ദി­ക്കും­:
“അ­ങ്ങി­നെ­യാ­ണെ­ങ്കില്‍ ഇപ്പോള്‍ ഉണ്ടാ­ക്കി­യ­തോ­?” 
തി­ക­ച്ചും ലളി­ത­മാ­ണ് അതി­നു­ള്ള ഉത്ത­രം­.
സി­പി­ഐ­(എം) ഇപ്പോള്‍ ഉണ്ടാ­ക്കി­യ­ത് ജാ­തി സം­ഘ­ട­ന­യ­ല്ല; പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ സം­ഘ­ട­ന­യാ­ണ്. പട്ടി­ക­ജാ­തി എന്നൊ­രു ജാ­തി­യി­ല്ലെ­ന്നും അതൊ­രു ഭര­ണ­ഘ­ട­നാ പരി­കല്‍­പ്പ­ന­യാ­ണെ­ന്നും ആദ്യ­മേ മന­സ്സി­ലാ­ക്ക­ണം. ചെ­റുമ സമു­ദായ മു­ന്ന­ണി, പാ­ണന്‍ മഹാ­സ­ഭ, മണ്ണാന്‍ സം­ര­ക്ഷണ സമി­തി തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളൊ­ന്നും പാര്‍­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഭര­ണ­ഘ­ട­ന­യില്‍, പ്ര­ത്യേക പട്ടി­ക­യില്‍ (schedule) ഉള്‍­പ്പെ­ടു­ത്തിയ ജന­വി­ഭാ­ഗ­ത്തെ പൊ­തു­വേ വി­ളി­ക്കു­ന്ന പേ­രാ­ണ് പട്ടി­ക­ജാ­തി എന്ന­ത്. സാ­മ്പ­ത്തി­ക­മാ­യും സാ­മൂ­ഹ്യ­പ­ര­മാ­യും രാ­ഷ്ട്രീ­യ­മാ­യും പി­ന്നാ­ക്കം നില്‍­ക്കു­ന്ന­വ­രാ­യ­തി­നാല്‍ പ്ര­ത്യേക പരി­ഗ­ണന അര്‍­ഹി­ക്കു­ന്ന­വര്‍ എന്ന നി­ല­യി­ലാ­ണ് അവര്‍ പ്ര­ത്യേക പട്ടി­ക­യി­ലാ­യ­ത്. അവ­രു­ടെ ഉന്ന­മ­ന­ത്തി­നാ­യി പ്ര­ത്യേ­കം പരി­ശ്ര­മി­ക്കു­ന്ന വര്‍­ഗ­സം­ഘ­ട­ന­യാ­ണ് പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി­.
അ­പ്പോള്‍ ഉന്ന­യി­ക്ക­പ്പെ­ടാ­വു­ന്ന ചോ­ദ്യം, ഇതു തന്നെ­യ­ല്ലേ ജാ­തി സം­ഘ­ട­ന­ക­ളും പറ­യു­ന്ന­ത് എന്നാ­ണ്. തീര്‍­ച്ച­യാ­യും അല്ല. ഓരോ ജാ­തി­യി­ലും ഉള്‍­പ്പെ­ട്ട ജന­വി­ഭാ­ഗ­ങ്ങ­ളെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കു­ന്ന ജാ­തി സം­ഘ­ട­ന­കള്‍ ചെ­യ്യു­ന്ന­ത് അവര്‍­ക്ക് മാ­ത്ര­മാ­യി ഒരു പ്ര­ത്യേക ­സ്വ­ത്വം­ (identity) ഉണ്ട് എന്ന് വി­ശ്വ­സി­പ്പി­ക്കു­ക­യാ­ണ്. അത് ജാ­തി­യില്‍ മാ­ത്രം ഊന്നി­ക്കൊ­ണ്ടു­ള്ള ഒരു സങ്കല്‍­പ­മാ­ണ്. പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ­പ­ശ്ചാ­ത്ത­ലം അവര്‍ കാ­ണു­ന്നേ­യി­ല്ല.
എ­ന്നാല്‍ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളെ ജാ­തി എന്ന നി­ല­യ്ക്ക­ല്ല, വര്‍­ഗം എന്ന നി­ല­യ്ക്കാ­ണ് സി­പി­ഐ­(എം) പരി­ഗ­ണി­ക്കു­ന്ന­ത്. അതാ­യ­ത്  പാര്‍­ട്ടി അവ­രോ­ട് പറ­യു­ന്ന­ത് ‘നി­ങ്ങ­ളൊ­രു ജാ­തി­യ­ല്ല, വര്‍­ഗ­മാ­ണ് ’ എന്നാ­ണ്. നി­ങ്ങ­ളൊ­രു ‘ജാ­തി മാ­ത്ര­മാ­ണ്’ എന്ന് നി­ര­ന്ത­ര­മാ­യി അവ­രെ വി­ശ്വ­സി­പ്പി­ക്കാന്‍ പരി­ശ്ര­മം നട­ക്കു­ന്ന­കാ­ല­ത്ത് ‘നി­ങ്ങ­ളൊ­രു വര്‍­ഗ്ഗ­മാ­ണ്’ എന്ന് അവ­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്തേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­ണ് എന്ന് പാര്‍­ട്ടി കരു­തു­ന്നു. അതി­നാ­യി അവ­രെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കുക തന്നെ വേ­ണം­.
"ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്‍പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല. "
കേ­ര­ള­ത്തില്‍ സി­പി­ഐ­(എം) ന്റെ അടി­ത്തറ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളാ­ണ് എന്ന­താ­ണ് പരി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട മറ്റൊ­രു വസ്തു­ത.  ഇതൊ­രു വര്‍­ഗ്ഗ­പ­ര­മായ അടി­ത്തറ തന്നെ­യാ­ണ്. അതേ­സ­മ­യം അവ­രോ­രു­ത്ത­രും വി­ഭി­ന്ന  ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ടു­ന്ന­വ­രു­മാ­ണ്.
ആ­ഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ദു­രി­തം അനു­ഭ­വി­ക്കു­ന്ന ജന­ങ്ങ­ളെ, ആ നയ­ങ്ങള്‍­ക്കെ­തി­രാ­യി സം­ഘ­ടി­പ്പി­ക്കുക എന്ന­താ­ണ് പാര്‍­ട്ടി ആഗ്ര­ഹി­ക്കു­ന്ന­ത്. (സ്വാ­ഭാ­വി­ക­മാ­യും പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങള്‍­ക്ക് പു­റ­ത്തു­ള്ള­വ­രും അതില്‍ ഉള്‍­പ്പെ­ടും­.) എന്നാല്‍ ജാ­തി സം­ഘ­ട­ന­കള്‍ പരി­ശ്ര­മി­ക്കു­ന്ന­ത്, ഈ വര്‍­ഗ്ഗ ഐക്യ­ത്തെ തകര്‍­ക്കാ­നും വര്‍­ഗ്ഗ­പ­ര­മായ ഉള്ള­ട­ക്ക­മു­ള്ള­വ­രെ­പ്പോ­ലും ജാ­തി സ്വ­ത്വ­ത്തില്‍ തള­ച്ചി­ടാ­നു­മാ­ണ്.
ഇ­ന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പ്ര­ത്യേ­ക­ത, അതി­ന്റെ ജാ­തി -സ­മു­ദായ കെ­ട്ടു­പാ­ടു­ക­ളാ­ണ്.  ആയി­ര­ക്ക­ണ­ക്കി­ന് വര്‍­ഷ­ങ്ങ­ളാ­യി നി­ല­നില്‍­ക്കു­ന്ന ഈ അവ­സ്ഥ ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണ്. സി­പി­ഐ­(എം) ആഗ്ര­ഹി­ക്കു­ന്ന­ത് ഒരു ജാ­തി­ര­ഹിത സമൂ­ഹ­മാ­ണ്. കാ­ര­ണം ജാ­തി­യും അതു­മാ­യി ബന്ധ­പ്പെ­ട്ട ആചാ­ര­ങ്ങ­ളും വലിയ തോ­തില്‍ സമൂ­ഹ­ത്തെ പി­റ­കോ­ട്ട് വലി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പി­ന്നാ­ക്കാ­വ­സ്ഥ­ക്ക് ജാ­തി­വ്യ­വ­സ്ഥ എത്ര­മാ­ത്രം കാ­ര­ണ­മാ­യി­ട്ടു­ണ്ടെ­ന്ന് അസ­ന്നി­ഗ്ദ­മാ­യി വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്.
ഒ­രു നൂ­റ്റാ­ണ്ട് മുന്‍­പു­വ­രെ പോ­ലും കേ­ര­ള­വും ഈയൊ­രു പൊ­തു­ധാ­ര­യില്‍ തന്നെ­യാ­യി­രു­ന്നു. എന്നാല്‍ പത്തൊന്‍­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­നം തൊ­ട്ട് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ മധ്യം വരെ­യു­ള്ള കാ­ല­ത്ത്, ജാ­തി­യില്‍ നി­ന്നു­യര്‍­ന്ന് മനു­ഷ്യ­നാ­വുക എന്ന വലിയ ആശ­യം കേ­ര­ള­ത്തെ സ്വാ­ധീ­നി­ക്കു­ക­യു­ണ്ടാ­യി. ശ്രീ­നാ­രാ­യണ ഗു­രു­വും, അയ്യ­ങ്കാ­ളി­യും, ചട്ട­മ്പി സ്വാ­മി­ക­ളും ഉള്‍­പ്പെ­ട്ട കേ­ര­ളീയ നവോ­ത്ഥാ­ന­മാ­ണ് ഈ പരി­വര്‍­ത്ത­ന­ത്തി­ന് തു­ട­ക്ക­മി­ട്ട­ത്.
ഇ­തി­ന് തു­ല്യ­മായ നി­ല­യില്‍ ഇന്ത്യ­യി­ലെ മറ്റ് സം­സ്ഥാ­ന­ങ്ങ­ളി­ലും അത്ത­രം മു­ന്നേ­റ്റ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്. എന്നാല്‍ കേ­ര­ള­ത്തി­ലു­ണ്ടായ വ്യ­ത്യാ­സം, കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ രൂ­പീ­ക­ര­ണ­വും അതി­ലൂ­ടെ നവോ­ത്ഥാന മൂ­ല്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ ഉള്ള­ട­ക്കം ചോര്‍­ന്നു പോ­കാ­തെ­യു­ള്ള അതി­ന്റെ വി­കാ­സ­വു­മാ­യി­രു­ന്നു. ഈയൊ­രു രാ­ഷ്ട്രീയ പ്ര­ക്രി­യ­യാ­ണ് കേ­ര­ള­ത്തില്‍, വി­വിധ ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങ­ളെ വലി­യൊ­ര­ള­വില്‍  സമൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ എത്തി­ച്ച­ത്.
എ­ന്നാല്‍ കഴി­ഞ്ഞ രണ്ട് ദശ­ക­ങ്ങ­ളി­ലെ ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ കാ­ര്യ­ങ്ങ­ളെ കു­റ­ച്ചു­കൂ­ടി ദു­ഷ്ക­ര­മാ­ക്കി­യ­താ­യി കാ­ണാ­നാ­കും. സമൂ­ഹ­ത്തി­ലെ എല്ലാ വി­ഭാ­ഗം ജന­ങ്ങ­ളേ­യും ചൂ­ഷ­ണം ചെ­യ്യാന്‍ കു­ത്തക മു­ത­ലാ­ളി­ത്ത­ത്തി­ന് സമ്പൂര്‍­ണ്ണ­മായ അവ­സ­ര­മൊ­രു­ക്കു­ക­യാ­ണ് അത് ചെ­യ്ത­ത്. പട്ടിക ജാ­തി വി­ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് ഏതെ­ങ്കി­ലും തര­ത്തില്‍ ഉയര്‍­ന്നു­വ­രാ­നു­ള്ള എല്ലാ സാ­ദ്ധ്യ­ത­ക­ളേ­യും അത് മങ്ങ­ലേല്‍­പി­ച്ചു. കേ­ര­ള­ത്തി­ലെ എയ്ഡ­ഡ് വി­ദ്യാ­ഭ്യാസ മേ­ഖല പരി­ശോ­ധി­ച്ചാല്‍ അതില്‍ അദ്ധ്യാ­പ­ക­രായ പട്ടി­ക­ജാ­തി­ക്കാ­രു­ടെ എണ്ണം വി­ര­ലില്‍ എണ്ണാ­വു­ന്ന­തേ ഉണ്ടാ­കൂ എന്ന് കാ­ണാ­നാ­കും­.  സ്വ­കാ­ര്യ മൂ­ല­ധ­ന­ത്തി­ന് പ്രാ­ധാ­ന്യം ഏറി­വ­രു­ന്ന എല്ലാ മേ­ഖ­ല­ക­ളി­ലും ഇത് തന്നെ­യാ­ണ് അവ­സ്ഥ. അത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ അവര്‍­ക്കി­ട­യില്‍ ഉണ്ടാ­കു­ന്ന സ്വാ­ഭാ­വിക അസം­തൃ­പ്തി­യെ  ജാ­തി­സ്വ­ത്വ­ബോ­ധ­ത്തില്‍  തള­ച്ചി­ടാ­നാ­ണ് ജാ­തി സം­ഘ­ട­ന­കള്‍ ശ്ര­മി­ക്കു­ന്ന­ത്.
"ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്‍ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്."
ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ ശക്തി­പ്പെ­ട്ട അതേ കാ­ല­ത്താ­ണ് ജാ­തി സം­ഘ­ട­ന­ക­ളും ശക്തി­പ്പെ­ട്ട­ത് എന്ന­ത് യാ­ദൃ­ശ്ചി­ക­മ­ല്ല. അതാ­യ­ത് ഇരു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തില്‍ കേ­ര­ള­ത്തില്‍ രൂ­പ­പ്പെ­ട്ട ജാ­തി­സം­ഘ­ട­ന­ക­ള­ല്ല ഇരു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ  തു­ട­ക്ക­ത്തില്‍ ഉണ്ടാ­യി­ട്ടു­ള്ള­ത് എന്നര്‍­ത്ഥം. ‘ച­രി­ത്രം രണ്ടാ­മ­ത് ആവര്‍­ത്തി­ക്കുക ദു­ര­ന്ത­മാ­യി­ട്ടാ­യി­രി­ക്കും’ എന്ന മാര്‍­ക്സി­ന്റെ പ്ര­സ്താ­വന അതി­ന്റെ അസാ­ധാ­ര­ണ­മായ പ്ര­വ­ച­നാ­ത്മ­കത കൊ­ണ്ട് ഇപ്പോള്‍ ശ്ര­ദ്ധേ­യ­മാ­യി­രി­ക്ക­യാ­ണ്.
ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തില്‍ ആധു­നിക കേ­ര­ള­ത്തെ സൃ­ഷ്ടി­ക്കു­ന്ന­തില്‍ നിര്‍­ണ്ണാ­യക പങ്ക് വഹി­ച്ച കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി എന്ത് ചെ­യ്യ­ണ­മെ­ന്നാ­ണ് വി­മര്‍­ശ­കര്‍ പറ­യു­ന്ന­ത്? ആ രൂ­പീ­ക­ര­ണ­ത്തില്‍ പങ്കാ­ളി­ക­ളായ അടി­സ്ഥാന ജന­വി­ഭാ­ഗ­ങ്ങ­ളെ, വ്യ­ക്ത­മായ രാ­ഷ്ട്രീ­യഅ­ജ­ണ്ട­യു­ടെ പേ­രില്‍ ജാ­തി സം­ഘ­ട­ന­കള്‍ പകു­ത്തെ­ടു­ക്കാന്‍ ശ്ര­മി­ക്കു­മ്പോള്‍ നി­ശ്ശ­ബ്ദ­മാ­യി ഇരി­ക്ക­ണ­മെ­ന്നാ­ണോ? അങ്ങി­നെ ആവ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് അത് തു­ട­രാ­വു­ന്ന­താ­ണ്. എന്നാല്‍ അവ­രു­ടെ അത്ത­രം ആവ­ശ്യ­ങ്ങള്‍ പിന്‍­പ­റ്റാന്‍ വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളു­ള്ള സി­പി­ഐ­(എം­)­ന് ഒരു ബാ­ദ്ധ്യ­ത­യു­മി­ല്ല.
‘­ജാ­തി­യി­ല്ല എന്ന­ല്ലേ ഇത് വരെ നി­ങ്ങള്‍ പറ­ഞ്ഞി­രു­ന്ന­ത്’ എന്ന് ഇപ്പോള്‍ സ്ഥി­ര­മാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഇത്ത­രം ആക്ഷേ­പ­ങ്ങള്‍ ഉന്ന­യി­ക്കു­ന്ന­വര്‍ കാ­ര്യ­ങ്ങ­ളെ തീ­രെ ലളി­ത­വല്‍­ക്ക­രി­ക്കു­ക­യോ വള­ച്ചൊ­ടി­ക്കു­ക­യോ ആണ് ചെ­യ്യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന­ല്ല, ജാ­തി വേ­ണ്ട എന്നാ­ണ് സി­പി­ഐ­(എം) പറ­യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന് പറ­യു­ന്ന­തും ജാ­തി വേ­ണ്ട എന്നു പറ­യു­ന്ന­തും രണ്ടു കാ­ര്യ­ങ്ങ­ളാ­ണ്. ജാ­തി ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണെ­ന്നും അത് സമൂ­ഹ­ത്തി­ന്റെ നി­ശ്ച­ലാ­വ­സ്ഥ­ക്ക് കാ­ര­ണ­മാ­കും എന്നും കണ്ടാ­ണ്  ‘ജാ­തി­ര­ഹി­ത­സ­മൂ­ഹം’ എന്ന  ലക്ഷ്യം പാര്‍­ട്ടി മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന­ത്. അതാ­ക­ട്ടെ പു­തി­യൊ­രു മു­ദ്രാ­വാ­ക്യ­മ­ല്ല­താ­നും­.
സ­മൂ­ഹ­ത്തില്‍ ജാ­തി­യു­ടെ സ്വാ­ധീ­ന­മു­ണ്ട് എന്നും അത് ശക്തി­പ്പെ­ടു­ത്താ­നു­ള്ള ആസൂ­ത്രിത നീ­ക്ക­ങ്ങള്‍ നട­ക്കു­ന്നു­ണ്ട് എന്നും മന­സ്സി­ലാ­ക്കി അതി­നെ ഇല്ലാ­താ­ക്കാ­നു­ള്ള പരി­ശ്ര­മ­ങ്ങള്‍ നട­ത്തുക എന്ന­ത് തി­ക­ച്ചും എളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല. ജാ­തി­ര­ഹിത സമൂ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള കേ­വ­ല­മായ ആഹ്വാ­ന­ങ്ങള്‍ മാ­ത്രം അതി­ന് മതി­യാ­കി­ല്ല. ഈയൊ­രു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തി­ക­ച്ചും വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യി ഈ വി­ഷ­യ­ത്തെ സി­പി­ഐ­(എം) സമീ­പി­ക്കു­ന്ന­ത്. അതാ­യ­ത്, ജാ­തി വേ­ണ്ട എന്ന് പറ­യു­മ്പോള്‍ തന്നെ ജാ­തി സം­വ­ര­ണ­ത്തെ അനു­കൂ­ലി­ക്കു­ന്ന­തും ഒരു വര്‍­ഗ്ഗ­സം­ഘ­ടന എന്ന നി­ല­യില്‍ പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി രൂ­പീ­ക­രി­ക്കു­ന്ന­തും ജാ­തി­യെ നി­ല­നിര്‍­ത്താ­ന­ല്ല; ജാ­തി സ്വ­ത്വ­ബോ­ധ­ത്തില്‍ നി­ന്ന് വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളി­ലേ­ക്ക് ജന­ങ്ങ­ളെ ഉയര്‍­ത്താ­നാ­ണ്.
കെ. ജയ­ദേ­വന്‍

ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍


ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍

ഓര്‍ത്തുചിരിക്കാന്‍ ഒട്ടേറെ തമാശകള്‍ ബാക്കിയാക്കി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ സമാപിച്ചു. ചിന്തന്‍ ശിബിര്‍ എന്നാണ് പേരെങ്കിലും ആര്, ആര്‍ക്ക് വേണ്ടിയാണ് ചിന്തിച്ചതെന്ന സംശയം മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. എന്തായാലും രാജ്യത്തിനും ജനത്തിനും വേണ്ടി ആരും ഒന്നും അവിടെ ചിന്തിച്ചില്ലെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിച്ച് രാഹുല്‍ഗാന്ധിയുടെ അരിയിട്ട് വാഴ്ചയാണ് ചിന്തന്‍ ശിബിറിന്റെ ബാക്കിപത്രം. എന്നാല്‍ കേരളത്തില്‍ പൊതുവെ ശ്രദ്ധിക്കപ്പെട്ടത് ചിന്തന്‍ ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയതായി പറയപ്പെടുന്ന പ്രസംഗമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് മാനുഷികമുഖമില്ലെന്ന വിമര്‍ശനം ചിന്തന്‍ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിന്തന്‍ ശിബിറിലെ ചര്‍ച്ചകള്‍ നടക്കുന്ന വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതായി അറിയില്ല. ചര്‍ച്ചകളില്‍ നിന്നും പുറത്തുവന്നത് ചെന്നിത്തലയും വയലാര്‍ രവിയും പറഞ്ഞത് മാത്രമാണ് താനും. ചിന്തന്‍ ശിബിരത്തിലെ തങ്ങളുടെ ധീരസാഹസിക കൃത്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത് അവര്‍ തന്നെയാണെന്ന് ഇതില്‍ നിന്നും ഊഹിക്കാം!

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നു മാത്രമല്ല ഈ നയങ്ങളുടെ സൃഷ്ടാക്കളും വക്താക്കളും കോണ്‍ഗ്രസാണ്. ആ നയങ്ങള്‍ 1990 കളില്‍ രാജ്യത്ത് അവതരിപ്പിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരുന്ന നരസിംഹ റാവുവും അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും ചേര്‍ന്നാണ്. 
അന്ന് മുതല്‍ ഇന്ന് വരെ ആ നയങ്ങള്‍ക്കായി ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നവ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ കാലത്ത് പാര്‍ലമെന്റംഗമായിരുന്നു രമേശ് ചെന്നിത്തല. മാത്രമല്ല അതിന് ശേഷം അദ്ദേഹം എ ഐ സി സി യുടെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. ഈ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കെടുതികള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും മേല്‍ ദുരിതങ്ങളുടെ തീമഴ വര്‍ഷിച്ച ഇക്കാലയളവിലൊന്നും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. കേരളത്തില്‍ ചെന്നിത്തലയുടെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതും ഈ നയങ്ങള്‍ തന്നെ. ഇതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. ഡീസലിന്റെ വിലനിയന്ത്രണം കൂടി എടുത്തുകളഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി.യും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. ചെറുകിട വ്യാപാരമേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ നയവും കൂടുതല്‍ ദുരിതം സൃഷ്ടിക്കുക കേരളത്തിലാണ്. വൈദ്യുതി മേഖലയും, കുടിവെള്ള മേഖലയും സ്വകാര്യവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. ഈ നയങ്ങള്‍ കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് രമേശ് ചെന്നിത്തല വാദിച്ചതായി ഇതുവരം നാം കേട്ടിട്ടുമില്ല.

വയലാര്‍ രവിയാണെങ്കില്‍ ഈ നയം നടപ്പാക്കുന്ന സര്‍ക്കാരിന്റെ ഭാഗം കൂടിയാണ്. സാമ്പത്തിക പരിഷ്‌ക്കരണനയങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെടേണ്ടത് മന്ത്രിസഭായോഗത്തിലല്ലേ? അവിടെ കണ്ണും ചെവിയും പൂട്ടി വിധേയനായിരിക്കുന്ന വയലാര്‍ രവി പുറത്തുവന്ന് ഈ നയങ്ങള്‍ക്ക് താന്‍ എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ചെന്നിത്തലയും വയലാര്‍ രവിയുമെല്ലാം കോണ്‍ഗ്രസിലെ 'തൊമ്മി'മാരാണ്. പട്ടേലര്‍മാര്‍  സോണിയയും രാഹുലും അവരെ നിയന്ത്രിക്കുന്ന  കോര്‍പ്പറേറ്റ് മുതലാളിമാരുമാണ്.
സ്വന്തം പാര്‍ട്ടിയുടെ ഒരു വൈസ് പ്രസിഡന്റിനെപ്പോലും നിശ്ചയിക്കാന്‍ അവകാശമില്ലാത്ത ഈ 'തൊമ്മി'മാര്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരാണോ കേരള ജനത. വയലാര്‍ രവിയും ചെന്നിത്തലയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചിന്തന്‍ ശിബറില്‍ നടത്തിയ ധീരകൃത്യം മലയാള മനോരമയെപ്പോലെ ചില മാധ്യമങ്ങളെ ചിലപ്പോള്‍ പുളകമണിയിച്ചിരിക്കും. പക്ഷേ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ പൊള്ളത്തരം തിരിച്ചറിയാനാകും. 'ദീപസ്തംഭം മഹാശ്ചര്യം' എന്ന് ചിന്തിക്കുന്നവരുടെ ഒരു കസര്‍ത്തായി ജനം ഇത് കാണുക തന്നെ ചെയ്യും. 

ഗായിക എസ് ജാനകി പത്മവിഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു.

 ചെന്നൈ: പത്മ അവാര്‍ഡിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യയോട് കാണിച്ച് അവഗണനയില്‍ പ്രതിഷേധിച്ച് ഗായിക എസ് ജാനകി പത്മവിഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു. ലിസ്റ്റിലെ 90 ശതമാനം പേരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ഇത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അവാര്‍ഡ് സ്വീകരിക്കില്ല-വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ 74കാരിയായ ഗായിക വ്യക്തമാക്കി. 1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് ജാനകി പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. അഞ്ചു ദശകത്തോളം നീണ്ട കരിയറിനിടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദികളിലുമായി 15000ഓളം പാട്ടുകള്‍ പാടിയിട്ടുണ്ട്. നാല് ദേശീയ അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാറിന്റെ കലാമാമനി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. പത്മപുരസ്‌കാരങ്ങള്‍ക്ക് കേരളം മാത്രം 42 പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു. ഇതില്‍ മധുവിനെ മാത്രമാണ് പരിഗണിച്ചത്. അതേ സമയം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കാര്യമായി പരിഗണിക്കാത്തതിനു കാരണമെന്ന് ആരോപണമുണ്ട്.

 S Janaki Refuse Padma Bhushan

ഭരണം കൊള്ളില്ല: കെപിസിസി


ഭരണം കൊള്ളില്ല: കെപിസിസി


സംസ്ഥാനഭരണത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ ഗ്രൂപ്പുഭേദമെന്യേ അതിരൂക്ഷവിമര്‍ശമുയര്‍ന്നു. ഭരണം കൊള്ളില്ലെന്ന പൊതുവികാരമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഭരണത്തിനെതിരായ വിമര്‍ശമുയര്‍ന്നത്. ജനദ്രോഹനയങ്ങള്‍ തുടര്‍ന്നാല്‍, എന്തിന് യുഡിഎഫിന് വോട്ടുചെയ്യണമെന്ന് ജനങ്ങള്‍ ചിന്തിച്ചുപോകുമെന്ന് കെ ശിവദാസന്‍നായര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റില്‍ കൂടുതല്‍ സാധനം വാങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയാണ് പതിവ്. എന്നാല്‍, കൂടുതല്‍ ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസിക്ക് ശിക്ഷ എന്നതാണ് കേന്ദ്രത്തിന്റെ നയം. ഇതെങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

ഖജനാവിന്റെ സാമ്പത്തികസുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങളെ എതിരാക്കുകയാണ്. സംസ്ഥാനഭരണം മറ്റു ചിലര്‍ക്ക് കൈമാറാന്‍ അച്ചാരം വാങ്ങിയ ചിലരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നു തോന്നുന്നു- ശിവദാസന്‍നായര്‍ പറഞ്ഞു. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ്, നഷ്ടത്തിലാണെങ്കിലും ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ഇത്തരം സര്‍വീസുകള്‍ പിന്‍വലിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. പൊലീസ് നിയമനങ്ങള്‍ പരിശോധിക്കണമെന്ന് എം എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സംസാരം സ്നേഹത്തിലാണെങ്കിലും നടപടി അങ്ങനെയല്ലെന്ന് രവി പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന് ദോഷമേറെയുണ്ടായിരുന്നെങ്കിലും പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായിരുന്നുവെന്ന് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. എന്നാല്‍, ഇന്ന് വിലക്കയറ്റം രൂക്ഷവും പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലുമാണെന്നത് മുഖ്യമന്ത്രി കാണണം.

എല്‍ഡിഎഫ് ഭരണകാലത്ത് കാര്യക്ഷമമായിരുന്ന സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവും ഏറെ സ്ഥലങ്ങളില്‍ നിലച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം എന്നാണ് പേരെങ്കിലും ഘടകകക്ഷികളുടെ ആധിപത്യമാണ് നടക്കുന്നതെന്ന് കെ പി അനില്‍കുമാര്‍ പരാതിപ്പെട്ടു. കോടതി നിയമനങ്ങളിലടക്കം കോണ്‍ഗ്രസ് തഴയപ്പെട്ടു. ഭരണത്തിനെതിരായ അഭിപ്രായങ്ങള്‍ക്കു പുറമെ, കോണ്‍ഗ്രസും സംസ്ഥാനത്ത് നിശ്ചലമാണെന്നും ഭരണത്തെ നിയന്ത്രിക്കാന്‍ പാര്‍ടിക്ക് കഴിയുന്നില്ലെന്നുമുള്ള വിമര്‍ശങ്ങളും ഉയര്‍ന്നു. കെഎസ്ആര്‍ടിസിയെ സേവനമേഖലയായി പരിഗണിച്ച് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ടിയെ സുശക്തമാക്കുമെന്നും വാര്‍ഡ്തലത്തിലടക്കം പുനഃസംഘടനയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഭരണവും പാര്‍ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കെപിസിസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 28ന് ചേരാന്‍ തീരുമാനിച്ചു.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയായി


കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയായി


നിരത്തുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം പകുതിയായി കുറഞ്ഞതോടെ സംസ്ഥാനം കടുത്ത ഗതാഗതപ്രതിസന്ധിയിലായി. ഡീസല്‍ക്ഷാമം രൂക്ഷമായതോടെ വെള്ളിയാഴ്ചയും സംസ്ഥാനവ്യാപകമായി നൂറു കണക്കിനു ട്രിപ്പുകളും സര്‍വീസുകളും റദ്ദാക്കി. വഴിയില്‍ കുടുങ്ങുമെന്ന ഭയത്താല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ റദ്ദാക്കി.

വെള്ളിയാഴ്ച രാവിലെ 550 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച 1500 സര്‍വീസുകളാണ് ഒഴിവാക്കിയിത്. തിരുവനന്തപുരം ജില്ലയില്‍ മലയോര സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തി. തലസ്ഥാന ഡിപ്പോയിയില്‍ നിന്നുള്ള 625 ട്രിപ്പുകള്‍ മുടങ്ങി. നാലു ദിവസത്തിനിടെ 4 കോടി വരുമാന നഷ്ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മധ്യകേരളത്തിലും നൂറുകണക്കിന് സര്‍വീസുകള്‍ മുടങ്ങി. സര്‍വീസ് കഴിഞ്ഞ് ഡിപ്പോകളില്‍ എത്തുന്ന ബസുകള്‍ വര്‍ക്ക് ഷോപ്പിലേക്ക് നീക്കുകയാണ്. ഏറ്റവും കൂടുതല്‍ ശബരിമല സര്‍വീസുകള്‍ കോട്ടയം, എറണാകുളം ഡിപ്പോകളില്‍ നിന്നാണ്. മടങ്ങിയെത്തിയ ബസുകള്‍ അറ്റകുറ്റപ്പണിക്കായി മാറ്റി. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.

തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. കര്‍ണാടകം, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളുടെ ബസുകളാണ് യാത്രക്കാര്‍ക്ക് ആശ്രയം. സാഹചര്യം മുതലെടുത്ത് അന്തര്‍സംസ്ഥാന റൂട്ടുകളിലും മറ്റും സ്വകാര്യബസുകള്‍ വന്‍ലാഭം കൊയ്യുകയാണ്. മുന്നറിയിപ്പില്ലാതെ ബസുകള്‍ മുടങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ വഴിയില്‍ കുടുങ്ങി. പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാവിലെ ഒന്‍പതു മണിയോടെ നടത്തിയ ചര്‍ച്ചയില്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തു. ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡീസലില്ല; വഴിയില്‍ കുടുങ്ങുമെന്ന ആശങ്കയില്‍ യാത്ര

പത്തനംതിട്ട: സമയം വ്യാഴാഴ്ച രാവിലെ 6.30. തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തിന് പോകേണ്ട ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാന്‍ഡിലെത്തി. യാത്രക്കാരിലധികവും തലസ്ഥാന നഗരിയിലേക്ക് ടിക്കറ്റെടുത്തവര്‍. കണ്ടക്ടറും ഡ്രൈവറും പരസ്പരം എന്തോ രഹസ്യം പറയുന്നു... വണ്ടിയില്‍ ഡീസല്‍ പരിമിതം. എങ്ങനെ കൊണ്ടെത്തിക്കുമെന്നറിയാതെ കണ്ടക്ടറും ഡ്രൈവറും വിഷമിച്ചു. യാത്രക്കാരില്‍ ആര്‍ക്കോ സംഭവം പിടികിട്ടി. അവരും തങ്ങളുടെ ആശങ്ക പങ്കുവച്ചു. പിന്നെ ഓരോ ഡിപ്പോയും കയറി ഇറക്കമായി. ആരും കനിയുന്നില്ല... വണ്ടി കായംകുളവും കരുനാഗപ്പള്ളിയും പിന്നിട്ടു. ഏതു സമയവും റോഡില്‍ കിടക്കുമെന്ന അവസ്ഥ. ഒടുവില്‍ കൊല്ലത്തെത്തുമ്പോള്‍ 30 ലിറ്റര്‍. ഒന്നിനും തികയില്ല... പിന്നെ ചാത്തന്നൂരില്‍നിന്ന് 50. ഒരു പരുവത്തില്‍ തിരവനന്തപുരത്ത് എത്തിച്ചു. അവിടെ പുറത്തുനിന്നുള്ള വണ്ടികള്‍ക്ക് ഡീസല്‍ കൊടുക്കരുതെന്ന കര്‍ശന നിര്‍ദേശം. തിരികെ വരും വഴിയിലും ഇരക്കല്‍ തുടര്‍ന്നു...

ഇത് ഒരു വണ്ടിയുടെയോ ഒരു കണ്ടക്ടറുടെയോ കഥയല്ല. സ്വന്തമായി ഡീസല്‍ ശേഖരം ഇല്ലാത്ത എല്ലാ ഡിപ്പോകളിലെയും അവസ്ഥയാണിത്. ജില്ലയില്‍ തിരുവല്ല, പന്തളം, മല്ലപ്പള്ളി എന്നിവിടങ്ങളിലെ വണ്ടികള്‍ ഡീസലിന് മറ്റു ജില്ലകളിലെ ഡിപ്പോകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, അതത് ഡിപ്പോയിലെ വാഹനങ്ങള്‍ക്ക് നല്‍കിയ ശേഷമേ ഇവര്‍ക്ക് നല്‍കാറുള്ളൂ എന്ന പരാതിയുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും മറ്റു ഡിപ്പോകളിലെ ജീവനക്കാരുമായി വഴക്കടിക്കേണ്ടി വരുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍, യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോ കനിയുമെന്ന പ്രതീക്ഷയിലാണ് യാത്ര തുടരുന്നത്. തിരുവല്ലയില്‍ ഒരു ദിവസം 75 സര്‍വീസുകള്‍ക്ക് 7000 ലിറ്റര്‍ ഡീസല്‍ വേണം. പത്തനംതിട്ടയ്ക്ക് 5000 ലിറ്ററും. ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയില്‍ 42 സര്‍വീസുകളാണ് റദ്ദാക്കിയത്. പത്തനംതിട്ട ഡിപ്പോ-15, തിരുവല്ല-12, അടൂര്‍-7, മല്ലപ്പള്ളി-4, പന്തളം-4 എന്നിങ്ങനെയാണ് റദ്ദാക്കിയ സര്‍വീസുകള്‍. പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടും പ്രശ്ന പരിഹാരം കാണാതെ ബന്ധപ്പെട്ടവര്‍ ഒളിച്ചു കളിക്കുകയാണ്. പമ്പ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസുകള്‍ റീജണല്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപണിക്ക് കയറ്റിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും പത്തനംതിട്ട ഡിപ്പോയില്‍നിന്ന് പമ്പയ്ക്ക് സര്‍വീസ് നടത്തിയ 22 വണ്ടികളില്‍ 14 എണ്ണം ഇപ്പോഴും പത്തനംതിട്ട ഗ്യാരേജില്‍ കിടപ്പുണ്ട്. എട്ടെണ്ണം മാവേലിക്കര ഡിപ്പോയിലേക്ക് മാറ്റി. ഇത്തരം വണ്ടികളിലെ ഡീസല്‍ ഊറ്റിയാണ് ചില സര്‍വീസുകള്‍ പിടിച്ചു നിന്നത്. ഈ നില തുടര്‍ന്നാല്‍ എവിടെയെത്തുമെന്ന ആശങ്കയിലാണ് ജീവനക്കാരും നാട്ടുകാരും.

കട്ടപ്പുറത്ത് പുതിയ മോഡലുകളും

എടപ്പാള്‍: ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച് കട്ടപ്പുറത്ത് കയറ്റിയവയില്‍ പുതിയ മോഡലിലുള്ള ബസുകളും ഉള്‍പ്പെടുന്നു. ശബരിമലയില്‍ സര്‍വീസ് നടത്തിയിരുന്ന 600 ഓളം ബസുകള്‍ ആര്‍എസ് വിഭാഗത്തില്‍പ്പെട്ട ഏറ്റവും പുതിയ വണ്ടികളാണ്. ഇത്തരം ബസുകള്‍ എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളിലായി കയറ്റിയിട്ടിരിക്കയാണ്. വിവിധ ധനകാര്യകേന്ദ്രങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ഉയര്‍ന്ന പലിശക്ക് വായ്പവാങ്ങി പണികഴിപ്പിച്ച ബസുകളാണ് കട്ടപ്പുറത്തായത്. നിര്‍മാണം പൂര്‍ത്തീകരിച്ച് ഒരു ബസ് പുറത്തിറക്കുമ്പോള്‍ 16 ലക്ഷത്തിന് മുകളില്‍ വരും. ദിനംപ്രതി 15,000 മുതല്‍ 20,000 രൂപക്ക് മുകളില്‍ കലക്ഷന്‍ കിട്ടുന്ന ബസുകളാണ് വര്‍ക്ക്ഷോപ്പുകളില്‍ കയറ്റിയിട്ടിരിക്കുന്നത്. ഇതുകാരണം സര്‍ക്കാരിന് ദിനംപ്രതി ഭീമമായ സംഖ്യയാണ് നഷ്ടംവരുന്നത്.

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പറഞ്ഞത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് വാഹനങ്ങളുടെ അറ്റക്കുറ്റപ്പണിക്കെന്നാണ്. എന്നാല്‍ കയറ്റിയിട്ട ഭൂരിഭാഗം വാഹനങ്ങളും കാലപ്പഴക്കമില്ലാത്തതും ഓടാന്‍ പാകത്തിനുള്ളതുമാണ്. എടപ്പാള്‍ റീജിണല്‍ വര്‍ക്ക്ഷോപ്പില്‍ ഇത്തരത്തില്‍ ആര്‍എസ്ഇ വിഭാഗത്തില്‍പ്പെട്ട 15 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്തായത്. സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതോടെ സ്വകാര്യമേഖലക്ക് കടന്നുവരാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പൊതുഗതാഗത രംഗത്ത് ജനങ്ങള്‍ക്ക് സേവനം നടത്തുന്ന കെഎസ്ആര്‍ടിസി ഇല്ലാതാവും.

ദീര്‍ഘകാല പദ്ധതി വേണം: കെഎസ്ആര്‍ടിഇഎ

മലപ്പുറം: കെഎസ്ആര്‍ടിസി പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരനും ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്ബും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തൊഴിലാളി യൂണിയനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സംയുക്തയോഗം വിളിക്കണം. നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു പകരം പ്രശ്നപരിഹാരമാകുംവരെ സ്വകാര്യ ഡീലര്‍മാരില്‍നിന്ന് ഡീസല്‍ വാങ്ങണം. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍വീസ് റദ്ദാക്കല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുമ്പോള്‍ നാലായിരത്തോളം ജീവനക്കാരുടെ തൊഴില്‍ദിനങ്ങളും നഷ്ടമാകുന്നു. പുതിയ ബസുകള്‍ ഇറങ്ങാത്തതിനാല്‍ പഴയവ തന്നെയാണ് സര്‍വീസ് നടത്തുന്നത്. ഇതുവഴി സ്പെയര്‍ പാര്‍ട്സ്-തേയ്മാന ഇനത്തില്‍ അധിക ബാധ്യത വരുന്നു. ഇത്തരം ഗുരുതര പ്രശ്നം നേരിടുമ്പോഴും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റോ സര്‍ക്കാരോ ശ്രമിക്കാത്തത് വീഴ്ചയാണ്.

സര്‍ക്കാര്‍ ഏറ്റെടുക്കുക, ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുക, ദേശസാല്‍കൃത റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുക, പുതിയ ബസുകള്‍ വാങ്ങിക്കുക, അന്യസംസ്ഥാനങ്ങളുമായി പുതിയ കരാര്‍ ഒപ്പിടുക, പെര്‍മിറ്റില്ലാത്ത സര്‍വീസുകള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. സംസ്ഥാന ട്രഷറര്‍ എസ് വിദ്യാനന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വി പി അഹമ്മദ്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സേവ് കെഎസ്ആര്‍ടിസി സിഐടിയുവിന്റെ മനുഷ്യച്ചങ്ങല 31ന്

കോട്ടയം: പെട്രോള്‍-ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുനല്‍കിയതിന്റെ ഫലമായി അടച്ചുപൂട്ടല്‍ ഭീഷണിനേരിടുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന്ആവശ്യപ്പെട്ട് 31ന് വൈകിട്ട് അഞ്ചിന് കോട്ടയത്ത് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കും. മനുഷ്യചങ്ങലയില്‍ ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളും പങ്കെടുക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

ആറായിരത്തില്‍പ്പരം ബസുകളും 5,743 ദൈനംദിന ഷെഡ്യൂളുകളും ഉള്‍പ്പെടെ ദിവസേന 16 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന കേരളത്തിലെ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളുടെ ഭാഗമായി കെഎസ്ആര്‍ടിസി തകര്‍ച്ചയുടെ വക്കിലാണ്. ഡീസല്‍ വിലവര്‍ധനയുടെ ഫലമായി ഒരു മാസത്തില്‍ 15 കോടി രൂപയുടെ അധികബാധ്യതയാണുള്ളത്. 40,000 ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും 37,000 പെന്‍ഷന്‍കാരുടെയും ജീവിതം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് ഇക്കാര്യത്തില്‍ അവരുടെ നിലപാടാണ് കാണിക്കുന്നത്. ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി പൊതുജനങ്ങളുടെ യാത്രാക്ലേശവും രൂക്ഷമായി. കെഎസ്ആര്‍ടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 31ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് വി എന്‍ വാസവനും സെക്രട്ടറി ടി ആര്‍ രഘുനാഥനും അഭ്യര്‍ഥിച്ചു.

deshabhimani 

അസഹിഷ്ണുത: പിണറായി





FRIDAY, JANUARY 25, 2013

"വിശ്വരൂപ"ത്തിനെതിരെയുള്ള അക്രമം തികഞ്ഞ അസഹിഷ്ണുത


കമലഹാസന്റെ ;വിശ്വരൂപം; സിനിമ നിരോധിക്കാനുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ തികഞ്ഞ അസഹിഷ്ണുതയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഉന്നത മാനവിക മതനിരപേക്ഷാബോധമുള്ള കലാകാരനാണ് കമലഹാസന്‍. അദ്ദേഹം നിര്‍മ്മാതാവും സംവിധായകനുമായ ;വിശ്വരൂപം; സിനിമയെ സമുദായ വിരോധം ആരോപിച്ച് നിരോധിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമല്ല. രാജ്യത്തെ ജനങ്ങളെ യോജിപ്പിക്കാന്‍ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതാണ് തന്റെ ചിത്രമെന്ന കമലഹാസന്റെ അഭിപ്രായം ശരിയോ തെറ്റോ എന്ന് വിലയിരുത്താനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത്. ഒരു ഉന്നത കലാകാരന്റെ ആശയപ്രകാശന സ്വാതന്ത്ര്യത്തെ നിഹനിക്കാന്‍ അക്രമമാര്‍ഗം കൈക്കൊള്ളുന്നത് ഉചിതമല്ല. കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചില സമുദായ സംഘടനകള്‍ പ്രകടനവും ഭീഷണിയുമായി രംഗത്തുവന്നത് മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ഏതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെ അടച്ചാക്ഷേപിക്കുന്ന ആശയഗതിയോട് ഇടതുപക്ഷക്കാര്‍ യോജിക്കുന്നില്ല. വംശീയമോ മതപരമോ ആയ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒന്നും തന്റെ സിനിമയിലില്ലെന്ന് കമലഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയാണിത്. എന്നിട്ടും ചില സംഘടനകളുടെ ആവലാതിയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ചെന്നൈ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. പാലക്കാട് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ സിനിമയ്ക്കെതിരെ വര്‍ഗീയ വികാരം ആളിക്കത്തിക്കാനുള്ള നീക്കം ദുരുപദിഷ്ടമാണ്. സിനിമയെ കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്, കണ്ണു തുറന്ന് കണ്ട് ശരി തെറ്റ് നിശ്ചയിക്കുകയാണ് വേണ്ടത്. ഒരു സിനിമയെ കടന്നാക്രമിച്ച് കലാകാരനെ മൗനിയാക്കാനുള്ള നീക്കം ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതാണ്. കൈയൂക്കുകൊണ്ട് കലാസൃഷ്ടിയെ ഇല്ലാതാക്കാനുള്ള ജനാധിപത്യവിരുദ്ധ രീതിക്കെതിരെ എല്ലാ കലാസ്നേഹികളും മതനിരപേക്ഷവാദികളും രംഗത്തുവരണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimaniസാംസ്കാരിക ഭീകരത: കമല്‍


വിശ്വരൂപത്തിന്റെ പ്രദര്‍ശനം തടഞ്ഞ നടപടി സാംസ്കാരികഭീകരതയാണെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. മുസ്ലിം സമുദായത്തോട് അനുഭാവമുള്ള ചിത്രമാണിതെന്നും ഇപ്പോള്‍ അമേരിക്കയിലുള്ള കമല്‍ പ്രതികരിച്ചു. അതിനിടെ, കമലിന് പിന്തുണയുമായി തമിഴ്സൂപ്പര്‍താരം രജനീകാന്തും രംഗത്തെത്തി. വിശ്വരൂപം നിരോധിക്കണമെന്ന ആവശ്യം പിന്‍വലിക്കണമെന്ന് രജനി അഭ്യര്‍ഥിച്ചു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ആളല്ല കമല്‍. സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചശേഷം മുസ്ലിംസമുദായ നേതാക്കള്‍ക്ക് മാത്രമായി സിനിമയുടെ പ്രത്യേകപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായും രജനി ഈദ് ആശംസകള്‍ അറിയിച്ച് എഴുതിയ തുറന്നകത്തില്‍ അനുസ്മരിച്ചു. തമിഴ്നാട്ടില്‍ പ്രദര്‍ശനം തടഞ്ഞ വിശ്വരൂപം ഹൈദരാബാദിലും ബംഗളൂരുവിലും വെള്ളിയാഴ്ച റിലീസ് ചെയ്തില്ല. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് പ്രദര്‍ശനം വേണ്ടെന്നുവച്ചതെന്ന് വിതരണക്കാര്‍ അറിയിച്ചു.

"വിശ്വരൂപ"ത്തിനുനേരെ അക്രമം; പ്രദര്‍ശനം നിര്‍ത്തി

കൊച്ചി: കമല്‍ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വ്യാപക ആക്രമണം. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചില തിയറ്ററുകള്‍ ആക്രമിച്ചു. തിയറ്റര്‍ ഉടമകള്‍ക്ക് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പതിനഞ്ചോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തി. എറണാകുളം, കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രദര്‍ശനം നിര്‍ത്തേക്കണ്ടിവന്നത്.

തീവ്രവാദസംഘടനയുടെയും ഒരുവിഭാഗം തിയറ്റര്‍ ഉടമകളുടെയും പ്രതിഷേധത്തിനിടെയാണ് വിശ്വരൂപം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. ബി ക്ലാസ് തിയറ്ററുകളുടെ സഹകരണത്തോടെ 86 കേന്ദ്രത്തില്‍ ചിത്രം റിലീസ്ചെയ്തിരുന്നു. ആദ്യ ഷോ കഴിഞ്ഞ ഉടനെ പലയിടത്തും പ്രതിഷേധം ഉയര്‍ന്നു. പാലക്കാട്, പട്ടാമ്പി, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ ആദ്യ ഷോയോടെ പ്രദര്‍ശനം മതിയാക്കി. മുസ്ലിംസമുദായത്തിനെതിരായ പരാമര്‍ശങ്ങളുണ്ടെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഉന്നയിക്കുന്ന ആക്ഷേപം. കൊല്ലത്തെ പാര്‍ഥാസ് തിയറ്ററിന്റെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. പെരുമ്പാവൂരിലെ ജ്യോതി തിയറ്ററിലും പ്രദര്‍ശനം തടഞ്ഞു. രണ്ട് ഷോ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചതെന്നും പ്രേക്ഷകരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നെന്നും അവരാരും ആക്ഷേപം ഉന്നയിച്ചില്ലെന്നും ജ്യോതി തിയറ്റര്‍ ഉടമ വി മോഹനന്‍ പറഞ്ഞു. കൊല്ലത്തെ പത്തനാപുരം സീമ, ഓയൂര്‍ എന്‍വിപി സിനിമ എന്നിവിടങ്ങളിലും പ്രദര്‍ശനം മുടങ്ങി.

എറണാകുളം ജില്ലയില്‍ ഒമ്പതു കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതില്‍ പട്ടിമറ്റം ജിജോയിലും ആദ്യ രണ്ട് ഷോയ്ക്കുശേഷം പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. പാലക്കാട്ട് 11 റിലീസ് കേന്ദ്രങ്ങളില്‍ മൂന്നിടത്തു മാത്രമാണ് "വിശ്വരൂപം" പ്രദര്‍ശിപ്പിച്ചത്. രണ്ടിടത്ത് ഒരു ഷോ മാത്രം കാണിച്ചു. പ്രദര്‍ശനകേന്ദ്രങ്ങളിലേക്ക് എസ്ഡിപിഐക്കാര്‍ മാര്‍ച്ച് നടത്തി. ചിറ്റൂരില്‍ കെഎസ്എഫ്ഡിസിയുടെ ചിത്രാഞ്ജലി, വേലന്താവളം ധനലക്ഷ്മി എന്നീ തിയറ്ററുകളിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീദേവി ദുര്‍ഗയില്‍ രാവിലത്തെ പ്രദര്‍ശനത്തിനുശേഷം നിര്‍ത്തി. ഒറ്റപ്പാലത്ത് പൊലീസ് കാവലില്‍ ഒരു പ്രദര്‍ശനമേ ഉണ്ടായുള്ളൂ. മറ്റിടങ്ങളിലൊന്നും പ്രദര്‍ശനം നടന്നില്ല. ചിലയിടങ്ങളില്‍ പ്രദര്‍ശനം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രതിഷേധക്കാര്‍ എത്തി മുടക്കിയത്. എ ക്ലാസ് തിയറ്ററുകള്‍ ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്റെ 75 തിയറ്ററും നാല് മള്‍ട്ടിപ്ലക്സുകളും ഏഴ് സര്‍ക്കാര്‍ തിയറ്ററുകളും ഉള്‍പ്പെടെ 86 തിയറ്ററിലാണ് വിശ്വരൂപം റിലീസ് ചെയ്തത്.

2013 ജനുവരി 22, ചൊവ്വാഴ്ച

ഹൈടെക് മോഷണത്തിന് പിന്നില്‍ ബണ്ടിചോര്‍

ഹൈടെക് മോഷണത്തിന് പിന്നില്‍ ബണ്ടിചോര്‍

 Bunty Chor Behind Hi Tech Robbery Tvm

തിരുവനന്തപുരം: പട്ടത്ത് ഗള്‍ഫ് മലയാളികളുടെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപയുടെ കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലെ പ്രതി അന്താരാഷ്ട്ര മോഷ്ടാവെന്ന് പൊലീസ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലായി അഞ്ഞൂറോളം മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിംഗാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ മരപ്പാലം-മുട്ടട റോഡിലെ വിഷ്ണു ഭവനില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് 28 ലക്ഷം രൂപയുടെ ആഡംബര കാര്‍ അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് താക്കോല്‍ സംഘടിപ്പിച്ചു റിമോട്ട് സംവിധാനമുള്ള ഗേറ്റ് തുറക്കുകയായിരുന്നു. നന്തന്‍കോട്ടെ വീട്ടില്‍ കര്‍ണാടക റജിസ്‌ട്രേഷനുള്ള മോഷ്ടിച്ച കാറിലെത്തിയ ഇയാള്‍ ഇത് ഇവിടെ ഉപേക്ഷിച്ചാണ് ആഡംബര കാറില്‍ കടന്നത്. എല്ലാ സുരക്ഷാ സംവിധാനത്തോടും പണി കഴിപ്പിച്ച വീട്ടില്‍ ഇത്തരത്തില്‍ വന്‍ കവര്‍ച്ച നടന്നതു പൊലീസിനെയും ഞെട്ടിച്ചു. സിനിമകളെ വെല്ലുന്നതല്ല, ഒരു സിനിമാക്കഥ തന്നെയാണ് ദേവീന്ദര്‍ സിംഗിന്റെ ജീവിതം. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഓയ് ലക്കിയെന്ന സിനിമ പോലും പുറത്തിറങ്ങിയിട്ടുണ്ട്. നൂറുകണക്കിന് കേസുകളില്‍ പ്രതിയാണെങ്കിലും തെളിവുകളില്ലാത്തതിനാല്‍ ഇയാളെ കുടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. അതിസുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലങ്ങളില്‍ വിദഗ്ദ്ധമായി മോഷണം നടത്തുന്നതിന്റെ ത്രില്‍ അനുഭവിയ്ക്കുന്നയാള്‍കൂടിയാണ് ഇയാള്‍. മോഷണമുതലുകളല്ല മോഷണം നടത്തുമ്പോഴുള്ള വെല്ലുവിളികളിലാണ് ഇയാള്‍ക്ക് താത്പര്യം, 2008ലാണ് ഒരു മോഷണ കേസില്‍ ബണ്ടി ഏറ്റവും ഒടുവില്‍ പിടിയിലായത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ ഇയാളെ കുറിച്ച് അടുത്ത കാലംവരെ പൊലീസിന് യാതൊരു വിവരവും ഇല്ലായിരുന്നു.

Read more at: http://malayalam.oneindia.in/news/2013/01/22/kerala-bunty-chor-behind-hi-tech-robbery-tvm-107100.html

എച്ചിലില്‍ ഉരുളുന്ന ആചാരത്തിനെതിരെ സിപിഎം

എച്ചിലില്‍ ഉരുളുന്ന ആചാരത്തിനെതിരെ സിപിഎം


Read more at: http://malayalam.oneindia.in/news/2012/12/28/india-cpm-protest-against-made-snana-106720.htmlഉഡുപ്പി: കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന 'മദേ സ്‌നാന' എന്ന അനാചാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വരലക്ഷ്മി ഉള്‍പ്പെടെ പത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 21ന് മംഗലാപുരം, കുന്താപുര എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച രണ്ട് പദയാത്രകള്‍ ഉഡുപ്പി അജ്ജറക്കാട് മൈതാനിയില്‍ സംഗമിച്ചു.അനാചാരം നിലനില്‍ക്കുന്ന ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഉച്ചയോടെ പ്രതിഷേധറാലി സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് സംസ്‌കൃതകോളേജിനു സമീപം റാലിയെ പൊലീസ് തടഞ്ഞു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി റാലി ഉദ്ഘാടനംചെയ്തു. എം എ ബേബി മടങ്ങിയശേഷം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രകോപനമില്ലാതെ പൊലീസ് നടത്തിയ അക്രമത്തില്‍ സിപിഎമ്മിന്റെ ഒട്ടേറെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ത്വക് രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാരെ ഉരുട്ടിക്കുന്നത്്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മദേ സ്‌നാനയ്ക്കു പകരം പൂജചെയ്ത ഇലയില്‍ ഉരുളുന്ന 'യദേ സ്‌നാന നടത്താന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, സുപ്രീംകോടതി വിധി സ്‌റ്റേചെയ്തതോടെ കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പിക്ഷേത്രമുള്‍പ്പെടെ കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇത്തവണ മദേ സ്‌നാന ആചരിച്ചു. ക്ഷേത്രങ്ങളില്‍ ഉയര്‍ന്നജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയില്‍ ഭക്ഷണം വിളമ്പുന്നതാണ് കര്‍ണാടകത്തിലെ മറ്റൊരു ദുരാചാരം. ഇതിനതിരെയും സിപിഎം സമരരംഗത്തുണ്ട്.  
ത്വക് രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാരെ ഉരുട്ടിക്കുന്നത്്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മദേ സ്‌നാനയ്ക്കു പകരം പൂജചെയ്ത ഇലയില്‍ ഉരുളുന്ന 'യദേ സ്‌നാന നടത്താന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, സുപ്രീംകോടതി വിധി സ്‌റ്റേചെയ്തതോടെ കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പിക്ഷേത്രമുള്‍പ്പെടെ കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇത്തവണ മദേ സ്‌നാന ആചരിച്ചു. ക്ഷേത്രങ്ങളില്‍ ഉയര്‍ന്നജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയില്‍ ഭക്ഷണം വിളമ്പുന്നതാണ് കര്‍ണാടകത്തിലെ മറ്റൊരു ദുരാചാരം. ഇതിനതിരെയും സിപിഎം സമരരംഗത്തുണ്ട്.

Read more at: http://malayalam.oneindia.in/news/2012/12/28/india-cpm-protest-against-made-snana-106720.html
Read more at: http://malayalam.oneindia.in/news/2012/12/28/india-cpm-protest-against-made-snana-106720.html

രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകവും ചിന്തന്‍ ശിബിര്‍ ബാക്കിവെച്ച ഫലിതവും


രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകവും ചിന്തന്‍ ശിബിര്‍ ബാക്കിവെച്ച ഫലിതവും

രാഹുല്‍ഗാന്ധി എന്ന എട്ടു വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനായി എന്ന വാര്‍ത്ത ശ്രവിച്ച രാത്രിയില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ദീപാവലിയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല, രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകം ആഘോഷിച്ചത്. ചര്‍ച്ചകള്‍, സംവാദങ്ങള്‍, കുടുംബപുരാണവിവരണം എന്നിവയൊക്കെ അരങ്ങേറി. രാഹുല്‍ഗാന്ധിയും ഒരു ചെറുകൂട്ടം കോണ്‍ഗ്രസ് ഭൃത്യന്‍മാരും ദീപാവലി ഘോഷിച്ച് മത്താപ്പുകള്‍ കത്തിക്കുകയും പൂത്തിരികള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ മഹാഭൂരിപക്ഷം ഭാരതീയര്‍ ഇരുണ്ട അമാവാസിയില്‍ ദുഃഖിതരും പീഡിതരുമായി കഴിയുകയാണ്. അവര്‍ക്ക് മത്താപ്പ് കത്തിക്കുവാന്‍ കഴിയുകയില്ല. ഇത് നമ്മുടെ മാധ്യമ ദുഷ്പ്രഭുക്കള്‍ പക്ഷേ റിപ്പോര്‍ട്ട് ചെയ്യുകയില്ല.

കേരളത്തിലെ മരങ്ങളിലും തൂണുകളിലും നിറപുഞ്ചിരിയോടെ എണ്ണിതീര്‍ക്കാനാവാത്ത കെ പി സി സി ഭാരവാഹികള്‍ നിറപുഞ്ചിരിയുമായി ഫഌക്‌സ് ബോര്‍ഡുകളില്‍ തൂങ്ങിനില്‍ക്കുന്നു. 41 സെക്രട്ടറിമാര്‍, 25 ജനറല്‍ സെക്രട്ടറിമാര്‍, 4 വൈസ് പ്രസിഡന്റുമാര്‍. അവരെല്ലാം ആനന്ദാതിരേകത്തോടെ തൂങ്ങിയാടുന്നു. (ട്രഷറര്‍ ഒന്നേയുള്ളൂ എന്നത് കഷ്ടമായി) അവരെ പോലെ രാഹുല്‍ഗാന്ധിയും നിറപുഞ്ചിരിയുമായി വീണ്ടും ഫഌക്‌സ് ബോര്‍ഡുകളില്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ആനന്ദഭരിതരും പുഞ്ചിരിതൂകാന്‍ കഴിയുന്നവരുമാണ് എന്നത് തീര്‍ച്ചതന്നെ. പക്ഷേ മഹാഭൂരിപക്ഷം ഭാരതീയര്‍ കിണഞ്ഞു പരിശ്രമിച്ചാല്‍പോലും ഒരു നേര്‍ത്ത ചിരിപോലും ഉണ്ടാവുകയില്ല. അത്രമേല്‍ ജീവിതദുരിത പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നട്ടം തിരിയുകയാണവര്‍.

രാഹുല്‍ഗാന്ധി എ ഐ സി സി വൈസ് പ്രസിഡന്റാകുന്നതുകൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കും എന്തു നേട്ടം? നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഒരാള്‍ വൈസ് പ്രസിഡന്റാകുന്നതില്‍ ഇത്രമേല്‍ ആഘോഷിക്കപ്പടാനെന്തിരിക്കുന്നു? രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി പതിനൊന്നാം മാസത്തില്‍ മുത്തശിയുടെയും പിതാവിന്റെയും മാതാവിന്റെയും ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയായ ആളാണ് രാഹുല്‍ഗാന്ധി. ലോക്‌സഭയില്‍ ഏതെങ്കിലും ഒരു ജനകീയ പ്രശ്‌നം ഉന്നയിക്കുകയോ ഏതെങ്കിലും സുപ്രധാന നിയമനിര്‍മാണത്തില്‍ ഫലപ്രദമായി ഇടപെടുകയോ ചെയ്തിട്ടില്ല അദ്ദേഹം. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ സ്ഥാനലബ്ധിയെ ആഘോഷിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍പോലും രാഹുലിനെ ആശ്‌ളേഷിച്ച് ആനന്ദം പങ്കുവയ്ക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനമന്ത്രി രാഹുലാണെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നതെന്നുള്ളതുകൊണ്ട് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംചെന്ന നേതാവുപോലും രാഹുല്‍ഗാന്ധിയുടെ കാല്‍ കഴുകിയേക്കും.

വംശപരമ്പരകളുടെ കാലം ഇന്ത്യക്ക് പറയാനുണ്ട്. ചക്രവര്‍ത്തിമാരുടെ കാലം. പക്ഷേ ജനാധിപത്യ ഇന്ത്യ ഇത്തരമൊരു ദുരവസ്ഥയുടെ പേരില്‍ നാണിക്കണം. ഭരണതന്ത്രജ്ഞതയോ, ഇന്ത്യയെന്ത് എന്നുള്ള അറിവോ ഇല്ലാതെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന മഹനീയ ഗ്രന്ഥമെഴുതിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ഒരു മഹാരാഷ്ട്രത്തെ കുടുംബമഹിമയുടെ പേരില്‍ മാത്രം അടക്കിഭരിക്കുവാന്‍ കഠിനാധ്വാനം ചെയ്യുന്നു. നെഹ്‌റുവിനു പിന്നാലെ ഇന്ദിരാഗാന്ധി, ഇന്ദിരയ്ക്കു പിന്നാലെ രാജീവ്ഗാന്ധി, ഇനി ഇതാ രാഹുല്‍ഗാന്ധി എന്ന് പ്രഖ്യാപിക്കുന്നു.
ലാല്‍ബഹദൂര്‍ ശാസ്ത്രിയും നരസിംഹറാവുവും മന്‍മോഹന്‍ സിംഗും കേവലം യാദൃച്ഛിതകള്‍ മാത്രം. തന്റെ വിധിയില്‍ തീരുമാനമായി എന്നു വ്യക്തമായതുകൊണ്ടാവാം രാഹുല്‍ഗാന്ധിയെ ആശ്ലേഷിക്കുന്ന വേളയില്‍ പോലും മന്‍മോഹന്‍സിംഗിന്റെ മുഖത്ത് വിഷാദഭാവം മുഴച്ചുനിന്നത്.

ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പുതിയ ചിന്തകളൊന്നുമുണ്ടായില്ല. പകരം പുതിയ നാടുവാഴിയുടെ നെറ്റിത്തടത്തിലെ മുദ്രചാര്‍ത്തല്‍ മാത്രം നടന്നു. രാജ്യത്തിലെ മഹാഭൂരിപക്ഷം മനുഷ്യരെ കൊടും ദുരിതത്തിന്റെ കയങ്ങളിലേക്ക് തള്ളിവിടുന്ന ഭരണനയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിനും സന്നദ്ധമായില്ല. എന്നും കുത്തക മുതലാളിമാരെയും സാമാന്യത്വത്തെയും പ്രീതിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ അങ്ങനെയായിരുന്നു. അവര്‍ പാവപ്പെട്ട മനുഷ്യരെ, ദരിദ്രരെ, സാമൂഹ്യ മേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരെക്കുറിച്ച് വാചാലമാവും. പക്ഷേ നയസമീപനങ്ങള്‍ നടപ്പാക്കുന്നത് കുബേരന്‍മാര്‍ക്കും സമ്പന്നന്‍മാര്‍ക്കും വേണ്ടിയാവും. ഫാസിസ്റ്റുകള്‍ക്ക് എന്നതുപോലെ സാമാജ്യത്വദാസന്‍മാര്‍ക്കും ഇരട്ടമുഖവും ഇരട്ട നാവുമുണ്ടാവും 'ആം ആദ്മി' എന്ന് വിക്കിവിക്കി രാഹുല്‍ഗാന്ധി പറഞ്ഞതും മറ്റൊന്നും കൊണ്ടല്ല.

സ്ഥാനം ഏറ്റെടുത്ത് രാഹുല്‍ഗാന്ധി നടത്തിയ (അല്ല ആരോ എഴുതി നല്‍കിയ പ്രസംഗം വായിച്ച) വേളയില്‍ താന്‍ രാജ്യത്തിനും ജനതയ്ക്കും വേണ്ടി പൊരുതുമെന്ന് പ്രഖ്യാപിച്ചു. ഒരു നാടകത്തിലേതെന്നതുപോലെ വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, മുദ്രാവാക്യം മുഴക്കി. പക്ഷേ വിലക്കയറ്റത്തെക്കുറിച്ചോ, സബ്‌സിഡികള്‍ റദ്ദു ചെയ്യുന്നതിനെക്കുറിച്ചോ കുത്തക മുതലാളിമാര്‍ക്ക് സാമ്പത്തിക സൗജന്യം നല്‍കുന്നതിനെക്കുറിച്ചോ, സാമ്രാജ്യത്വ  സാമ്പത്തിക അജണ്ടയിലൂടെ ഇന്ത്യ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചോ, ഇന്ധനവില അടിക്കടി ഉയരുന്നതിനെക്കുറിച്ചോ, എണ്ണ മുതലാളിമാരെ രാജ്യം കൊള്ളയടിക്കുവാന്‍ അനുവദിക്കുന്നതിനെക്കുറിച്ചോ, അഴിമതിയുടെ ഹീനപര്‍വതങ്ങള്‍ ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് സൃഷ്ടിക്കുന്നതിനെക്കുറിച്ചോ, രാജ്യതലസ്ഥാനമായ ഡല്‍ഹിപോലും അരക്ഷിതമാകുന്നതിനെക്കുറിച്ചോ പട്ടിണിയും ദാരിദ്ര്യവും പെരുകുന്നതിനെക്കുറിച്ചോ ഒന്നും പറയാനുണ്ടായിരുന്നില്ല രാഹുല്‍ഗാന്ധി എന്ന ഈ അവരോധിത നാടുവാഴിക്ക്. പിന്നെ എന്തിനീ മാധ്യമ പ്രകീര്‍ത്തനങ്ങള്‍? എന്തിന് ഈ ദീപാവലി ആഘോഷങ്ങള്‍? അതാണ് പുതുകാല മാധ്യമ ദുഷ്പ്രഭുക്കളുടെ പ്രവര്‍ത്തനം.
ദരിദ്രരുടെ വീടുകളിലും സാധാരണ ഹോട്ടലുകളിലും ദൃശ്യമാധ്യമ ക്യാമറകളുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്ന് നിലവാരമില്ലാത്ത പബ്ലിസിറ്റി നേടിയാല്‍ ജനങ്ങളെ സ്വാധീനിക്കുവാനാവുകയില്ലെന്ന് ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മത്താപ്പുകള്‍ കത്തിക്കുന്നവര്‍ ആ യാഥാര്‍ഥ്യം കൂടി വല്ലപ്പോഴുമെങ്കിലും ഓര്‍മിക്കണം.

രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന അതികഠിന ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാതെ, പരിഹാരം ആരായാതെ പിരിഞ്ഞ 'ചിന്തന്‍ ശിബിറി'ന്റെ ഏക ബാക്കിപത്രം ഒരു ഫലിതംപോലെ തോന്നുന്ന സ്ഥാനാരോഹണമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും സാധാരണ ജനങ്ങളെ വേട്ടയാടുന്ന നയങ്ങള്‍ക്കെതിരായി ചുരുക്കം ചില കോണ്‍ഗ്രസുകാര്‍ ദുര്‍ബലമായ നിലയില്‍ പ്രതിഷേധിച്ചുവത്രേ! അവരുടെ വാക്കുകള്‍ പതിച്ചത് ബധിരകര്‍ണങ്ങളിലാണെന്ന് രാഹുല്‍ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മകന്റെ സ്ഥാനലബ്ധിയില്‍ സോണിയാഗാന്ധിയില്‍ നിന്നുണ്ടായത് ആനന്ദകണ്ണീരാണ്. പക്ഷേ ഇന്ത്യ കരയുകയാണ്. ആ കരച്ചില്‍ ഹൃദയവേദനയില്‍ നിന്നുയിര്‍കൊള്ളുന്ന പൊള്ളുന്നകരച്ചിലാണ്. ഒരു രാഹുല്‍ഗാന്ധി മുഖാവരണം കൊണ്ട് അത് അവസാനിപ്പിക്കുവാനുമാകുകയില്ല. അതുകൊണ്ടാണ് ജയ്പ്പൂരില്‍ നിന്നുയര്‍ന്നത് ഒരു ഫലിതമാവുന്നത്. വെറും ഫലിതമല്ല, ഒരു കറുത്ത രാഷ്ട്രീയ ഫലിതം.

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 22 ജനുവരി 2013

2013 ജനുവരി 19, ശനിയാഴ്‌ച

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം


ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
Posted on: 19-Jan-2013 05:47 PM
റാഞ്ചി: ഇന്ത്യന്‍ നായകന്‍ ധോണിയുടെ ജന്‍മസ്ഥലമായ റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 131 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 155 റണ്‍സിന് പുറത്താക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ ദുര്‍ബലമായ വിജയലക്ഷ്യം മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയുടെ(പുറത്താകാതെ 77) ചിറകിലേറി ഇന്ത്യ അനായാസം മറികടന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ റണ്‍ കുറിച്ച് നായകന്‍ ധോണി(പുറത്താകാതെ 12)യായിരുന്നു വിജയനിമിഷത്തില്‍ കോഹ്ലിയ്ക്ക് കൂട്ട്. രഹാനയെ(0) തുടക്കത്തിലെ നഷ്ടമായ ഇന്ത്യയെ കോഹ്ലിയും ഗംഭീറും(33) ചേര്‍ന്നാണ് മല്‍സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഗംഭീര്‍ പുറത്തായ ശേഷമെത്തിയ യുവരാജ് 21 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നാണ് ധോണി ക്രീസിലെത്തിയത്. 9 ഫോറും രണ്ട് സിക്സറുമടക്കമാണ് കോഹ്ലി 77 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ട്രെഡ്വെല്‍ രണ്ട് വിക്കറ്റും ഫിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. കൊച്ചിയിലെ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ തളച്ചത്. 6.2 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ജഡേജ നേടിയത്. ആര്‍ അശ്വിനും ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം നേടി. ശേഷിക്കുന്ന വിക്കറ്റുകള്‍ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും സുരേഷ് റെയ്നയും പങ്കിട്ടു. 39 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. 25 റണ്‍സ് വീതമെടുത്ത ബെല്ലും ബ്രസ്നും ഇംഗ്ലണ്ടിനെ 150 കടക്കാന്‍ സഹായിച്ചു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കെവിന്‍ പീറ്റേഴ്സന്‍(17) അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം


അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം
Posted on: 18-Jan-2013 11:50 PM
ബംഗളൂരു: മടെസ്നാന, പന്തിഭോജന തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ ഒപ്പുശേഖരണം നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ ചരിത്രപുരുഷന്‍ ബസവണ്ണയുടെ പ്രതിമയ്ക്കു മുന്നില്‍ നടന്ന ഒപ്പുശേഖരണത്തില്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളായി. കന്നട വികസന അതോറിറ്റി മുന്‍ ചെയര്‍മാന്‍ ബറഗൂര്‍ രാമചന്ദ്രപ്പ ഉദ്ഘാടനംചെയ്തു.

സാംസ്കാരിക പ്രവര്‍ത്തകരായ പ്രൊഫ. രവിവര്‍മകുമാര്‍, ഡോ. എല്‍ ഹനുമന്തയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മാരുതി മാന്‍പടെ എന്നിവര്‍ സംസാരിച്ചു. അനാചാരങ്ങള്‍ക്കെതിരെ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഡിസംബര്‍ 27നു സിപിഐ എം മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒപ്പുശേഖരണം. വിവിധ ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ ജാതീയ അനാചാരവിരുദ്ധ കണ്‍വന്‍ഷന്‍ ചേരും.ഫെബ്രുവരി ആദ്യവാരം സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ബംഗളൂരുവില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നും തുടര്‍ന്നും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും മാരുതി മാന്‍പടെ പറഞ്ഞു.

വര്‍ഗീയതയുടെ അത്യാപത്ത്


വര്‍ഗീയതയുടെ അത്യാപത്ത്
Posted on: 16-Apr-2012 11:57 PM
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിം ലീഗ് പറയുന്നതില്‍ അതിശയോക്തി കാണാനാകില്ല. ആര്‍എസ്എസിന്റെ സേവനം തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും വേണ്ടുവോളം ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലായിട്ടില്ല ഒരിക്കലും. വടകര-ബേപ്പൂര്‍ മോഡല്‍ കേരളീയര്‍ക്ക് മറക്കാവുന്നതല്ല. ഇടതുപക്ഷത്തിനെതിരെ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പൊതുസ്ഥാനാര്‍ഥികളാണ് വടകരയിലും ബേപ്പൂരിലും മത്സരിച്ചത്.

വര്‍ഗീയതകളുടെ ആ മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യത്തെ കണ്ട് അമ്പരന്നു നില്‍ക്കുകയല്ല; അടിച്ചോടിക്കുകയാണ് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങള്‍ ചെയ്തത്. വോട്ടിനുവേണ്ടി ആര്‍എസ്എസിന്റെ കാര്യാലയങ്ങളിലും വര്‍ഗീയ നേതാക്കളുടെ ഉമ്മറപ്പടികളിലും പാടുകിടക്കാന്‍ മടികാട്ടിയില്ലാത്ത മുസ്ലിം ലീഗുകാര്‍ ഒരു സുപ്രഭാതത്തില്‍ ആ കുറ്റം കോണ്‍ഗ്രസില്‍ ആരോപിച്ച് സ്വന്തം ശരീരം രക്ഷപ്പെടുത്താന്‍ നോക്കുന്നതിനെ കൗതുകത്തോടെയേ കാണാനാകൂ. ലീഗും വര്‍ഗീയതയും തമ്മില്‍ വേര്‍തിരിവ് അനുദിനം ഇല്ലാതാവുകയാണ്. കോണ്‍ഗ്രസിന്റെ ജീവവായുതന്നെ വര്‍ഗീയതയാണിന്ന്. മതേതര പാര്‍ടി എന്ന പ്രതിച്ഛായ പാടേ മാഞ്ഞുപോയാലും അധികാരം മതി എന്ന സമവാക്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തിയതുകൊണ്ടാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍, അതിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിതന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. ലീഗിനെ വര്‍ഗീയമുദ്ര ചാര്‍ത്തി അപമാനിക്കാന്‍ അഞ്ചാംമന്ത്രി വിഷയം കോണ്‍ഗ്രസ് ഉപയോഗിച്ചു, എന്‍എസ്എസ് അടക്കമുള്ളവയെ ഇറക്കിവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ് എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ക്ക് പുറമെ സാമുദായികസന്തുലനം, മതനിരപേക്ഷത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമുണ്ടായി എന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ജയിലില്‍ അടയ്ക്കേണ്ട കുറ്റങ്ങളും ഇതിലുണ്ട്. നാട് ഭരിക്കുന്ന കക്ഷിതന്നെ വര്‍ഗീയത കളിച്ചു എന്ന് മുഖ്യ സഖ്യകക്ഷിയാണ് ആരോപിക്കുന്നത്. ഒന്നുകില്‍ ലീഗ് ഇപ്പറഞ്ഞത് പിന്‍വലിക്കണം; അല്ലെങ്കില്‍ എന്തു സംഭവിച്ചു എന്ന് കോണ്‍ഗ്രസ് പറയണം. ആരോപണങ്ങള്‍ ശരിയെങ്കില്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത ആ നിമിഷം നഷ്ടപ്പെടും; യുഡിഎഫ് എന്ന സംവിധാനം പിരിച്ചുവിടേണ്ടിയും വരും. ശരിയല്ലെങ്കില്‍ ലീഗിന് പിന്നെ ഭരണത്തിലും മുന്നണിയിലും തുടരാന്‍ എന്തര്‍ഹത?

മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുക എന്ന സമീപനം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകംകൂടിയാണ്. അത് തകര്‍ക്കാന്‍ വലതുപക്ഷം എന്നും ശ്രമിച്ചിട്ടുണ്ട്. ഐക്യകേരളത്തിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മതത്തെയും സാമുദായിക ശക്തികളെയുമാണ് ഉപയോഗപ്പെടുത്തിയത്. വര്‍ഗീയതയും ജാതിഭ്രാന്തുമുള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ സമീപനങ്ങളെ യുഡിഎഫ് ഇന്നും മുറുകെപ്പിടിക്കുന്നു. അതിന്റെ ഫലമാണ്, ഭരണമുന്നണിയിലെ രണ്ട് മുഖ്യകക്ഷികള്‍ ചേരിതിരിഞ്ഞ് വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആശങ്കാജനകമായ അവസ്ഥ. മുസ്ലിംലീഗിന് എത്ര മന്ത്രിമാരുണ്ടെന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഭരണമുന്നണിക്കകത്തെ പങ്കുവയ്പിന്റെ മാത്രം വിഷയമാണത്. ലീഗ് മന്ത്രിയായാലും കോണ്‍ഗ്രസ് മന്ത്രിയായാലും അവര്‍ ഏതു സമുദായത്തില്‍പെട്ടവരായാലും, സംരക്ഷിക്കുന്നത് സമ്പന്നവര്‍ഗത്തിന്റെയും സങ്കുചിത ശക്തികളുടെയും താല്‍പ്പര്യങ്ങളാണ്. മന്ത്രിസ്ഥാനത്തെച്ചൊല്ലി വര്‍ഗീയച്ചുവയുള്ള തര്‍ക്കങ്ങളും ഭിന്നതകളും സൃഷ്ടിക്കപ്പെടുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അഞ്ചാംമന്ത്രിയെച്ചൊല്ലി ഉണ്ടായ ബഹളങ്ങളെല്ലാം യുഡിഎഫില്‍നിന്നോ യുഡിഎഫിനെ സഹായിക്കുന്ന ബാഹ്യഘടകങ്ങളില്‍നിന്നോ ആണ്. എന്‍എസ്എസ് ആസ്ഥാനത്തേക്കും കെപിസിസി പ്രസിഡന്റിന്റെ വീട്ടിലേക്കും ലീഗുകാര്‍ പ്രകടനം നടത്തിയ അനുഭവം അപകടകരമായ സൂചനകളാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സ്വരമെന്ന് മുസ്ലിം ലീഗ് പരിഭവിക്കുമ്പോള്‍, ലീഗിന്റേത് പലപ്പോഴും താലിബാന്‍ സ്വരമാണെന്നത് മറന്നുകൂടാ. അക്രമ രാഷ്ട്രീയത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും നടത്തിപ്പ് ഏറ്റെടുത്താണ് പ്രാദേശികതലത്തില്‍ ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കളികള്‍ക്ക് പള്ളികളെ വേദിയാക്കുന്നതില്‍നിന്ന് അവര്‍ മാറിനില്‍ക്കുന്നില്ല. രണ്ടുകക്ഷികളും വര്‍ഗീയതയെയാണ് ഉപയോഗിക്കുന്നത്. അന്യന്റെ കുറ്റങ്ങള്‍ പരസ്യമായി അവര്‍ പരസ്പരം വിളിച്ചുപറയുന്നു എന്നതിനപ്പുറമാണ് യഥാര്‍ഥ പ്രശ്നം. നാടിന്റെ മതനിരപേക്ഷ സ്വഭാവമാണ്, അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരാല്‍ ആക്രമിക്കപ്പെടുന്നത്. അധികാരം പിടിച്ചടക്കാന്‍ ഭിന്നവര്‍ഗീയതകളുമായി സഖ്യം ചെയ്യുന്നവര്‍ക്ക് അവയെ മാറിമാറി പ്രീണിപ്പിച്ചേ തുടരാനാകൂ. അത്തരം പ്രീണനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ തര്‍ക്കങ്ങളും ഭിന്നതകളും സംഘട്ടനങ്ങളും ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അത്തരമൊരു പ്രതിസന്ധിയാണ് ഇന്ന് യുഡിഎഫിനെ ഗ്രസിച്ചിരിക്കുന്നത്. ഇത് മറികടക്കുക എളുപ്പമല്ല. വര്‍ഗീയ പ്രീണനം കോണ്‍ഗ്രസോ മുസ്ലിം ലീഗോ ഉപേക്ഷിക്കുമെന്ന് കരുതാനുമാകില്ല. ഇപ്പോള്‍ വെല്ലുവിളിമുഴക്കി പോരടിക്കുന്ന ഇവരെ പിടിച്ചുനിര്‍ത്തി കണക്കുപറയിക്കാനും നിലയ്ക്കുനിര്‍ത്താനുമുള്ള ജനശക്തിയാണ് ഉണരേണ്ടത്. നവ ലിബറല്‍ നയങ്ങളുള്‍പ്പെടെയുള്ള ജനവിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ആ സമരവും. അധികാരത്തിനുവേണ്ടിയുള്ള വര്‍ഗീയക്കളികളെ കഴുത്തിനുപിടിച്ച് അറബിക്കടലിലെറിഞ്ഞേ കേരളത്തിന് രക്ഷപ്പെടാനാകൂ.

ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ജയ്പുര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഐഎന്‍ടിയുസിയെ തഴഞ്ഞു. തൊഴിലാളിപ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നതിനാലാണ് ഐഎന്‍ടിയുസി നേതാക്കളെ ക്ഷണിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉദ്ഘാടനപ്രസംഗത്തിലും വ്യവസായ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുള്ള കോടിക്കണക്കിനു വരുന്ന തൊഴിലാളികളെപ്പറ്റി പരാമര്‍ശമില്ല. ഐഎന്‍ടിയുസി പ്രസിഡന്റ് എന്ന നിലയിലല്ല, വര്‍ക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണനയിലാണ് സംഘടനയുടെ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡിയെ ക്ഷണിച്ചത്. ഐഎന്‍ടിയുസിയില്‍ നിന്ന് വേറെ പ്രാതിനിധ്യമില്ല. എന്നാല്‍, ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്ന മുന്നൂറ്റമ്പതോളം പേരില്‍ 160 പേര്‍ എന്‍എസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ നിന്നാണ്. തൊഴിലാളി പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഒട്ടും ഗൗരവമില്ലെന്ന വിമര്‍ശം ഐഎന്‍ടിയുസി നേരത്തെ ഉന്നയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് സംഘടനകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുന്ന സംഘടന ഐഎന്‍ടിയുസി മാത്രമായിരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇതാണ് ഐഎന്‍ടിയുസിയെ തഴയാന്‍ കാരണം.

സാമ്പത്തിക നയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ധനമന്ത്രി പി ചിദംബരത്തെ ഉള്‍പ്പെടുത്തിയില്ല. പകരം രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ (എ കെ ആന്റണി ചെയര്‍മാന്‍) പെടുത്തി. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആചാര്യന്‍ സാം പിത്രോദയെയും ഈ നയങ്ങളോട് ആഭിമുഖ്യക്കുറവുള്ള മണിശങ്കര്‍ അയ്യര്‍, വയലാര്‍ രവി എന്നിവരെയും സാമ്പത്തിക നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. സാമ്പത്തികവളര്‍ച്ച കൊണ്ട് പാവപ്പെട്ടവരുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായെന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് വയലാര്‍ രവി ഉദ്ഘാടനപ്രസംഗത്തിനുശേഷം മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഉദ്ഘാടന സമ്മേളനവേദിയില്‍ സോണിയാഗാന്ധി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവര്‍ക്കുശേഷമുള്ള കസേരയിലായിരുന്നു എ കെ ആന്റണി. അതിനുശേഷം രാഹുല്‍ഗാന്ധിയും. പക്ഷേ, വേദിയുടെ പശ്ചാത്തലത്തില്‍ സോണിയ, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി എന്നിവരുടെ ചിത്രം മാത്രം.

മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം


Sunday, 6 January 2013

മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം

ഊര്‍ക്കടവ്: ആള്‍മാറാട്ടം നടത്തി മണല്‍ പാസ് വാങ്ങി മറിച്ചുവിറ്റ സംഭവം കെട്ടടങ്ങും മുമ്പേ മാവൂരില്‍ പുതിയ വിവാദം. മാവൂരിലെ ഊര്‍ക്കടവ് പതാറില്‍ നിന്ന് ശനിയാഴ്ച കയറ്റിക്കൊണ്ടുപോയ മണലിനെ ചുറ്റിപ്പറ്റിയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്.
കുന്ദമംഗലം വരിട്ട്യാക്കല്‍ വടക്കേടത്ത് സുധാകരന്റെ പേരില്‍ പഞ്ചായത്തില്‍നിന്ന് അനുവദിച്ച പാസിലാണ് തിരിമറി നടന്നതായി ആരോപണം. ശനിയാഴ്ച പത്തര മണിയോടെ പെരുമണ്ണ പുളിക്കല്‍ താഴത്ത് സുധാകരന് നല്കിയ മണല്‍ ഇറക്കിയതായി കണ്ടെത്തി. ഊര്‍ക്കടവില്‍നിന്ന് സുധാകരന്റെ പേരില്‍ മറ്റാരോ മണല്‍ കൊണ്ടുപോകുന്നതില്‍ പന്തികേടു തോന്നിയ ഏതാനും പേര്‍ മണല്‍ വണ്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരിമറി കണ്ടെത്തിയത്. മണല്‍ പിന്നീട് 11025 രൂപയ്ക്ക് പെരുമണ്ണ പഞ്ചായത്ത് അധികൃതര്‍ ലേലത്തില്‍ വിറ്റു.
അതേസമയം തനിക്ക് ശനിയാഴ്ച തന്നെ ഒരു ലോഡ് മണല്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ മണലിന്റെ കൈപ്പറ്റ് രസീതും ശനിയാഴ്ചത്തെ തിയ്യതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ മറ്റെവിടെനിന്നോ മണല്‍ സംഘടിപ്പിച്ച് ഇദ്ദേഹത്തിന് നല്കിയതായാണ് ആക്ഷേപം.