Sunday, 6 January 2013
മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം
ഊര്‍ക്കടവ്: ആള്‍മാറാട്ടം നടത്തി മണല്‍ പാസ് വാങ്ങി മറിച്ചുവിറ്റ സംഭവം കെട്ടടങ്ങും മുമ്പേ മാവൂരില്‍ പുതിയ വിവാദം. മാവൂരിലെ ഊര്‍ക്കടവ് പതാറില്‍ നിന്ന് ശനിയാഴ്ച കയറ്റിക്കൊണ്ടുപോയ മണലിനെ ചുറ്റിപ്പറ്റിയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്.
കുന്ദമംഗലം വരിട്ട്യാക്കല്‍ വടക്കേടത്ത് സുധാകരന്റെ പേരില്‍ പഞ്ചായത്തില്‍നിന്ന് അനുവദിച്ച പാസിലാണ് തിരിമറി നടന്നതായി ആരോപണം. ശനിയാഴ്ച പത്തര മണിയോടെ പെരുമണ്ണ പുളിക്കല്‍ താഴത്ത് സുധാകരന് നല്കിയ മണല്‍ ഇറക്കിയതായി കണ്ടെത്തി. ഊര്‍ക്കടവില്‍നിന്ന് സുധാകരന്റെ പേരില്‍ മറ്റാരോ മണല്‍ കൊണ്ടുപോകുന്നതില്‍ പന്തികേടു തോന്നിയ ഏതാനും പേര്‍ മണല്‍ വണ്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരിമറി കണ്ടെത്തിയത്. മണല്‍ പിന്നീട് 11025 രൂപയ്ക്ക് പെരുമണ്ണ പഞ്ചായത്ത് അധികൃതര്‍ ലേലത്തില്‍ വിറ്റു.
അതേസമയം തനിക്ക് ശനിയാഴ്ച തന്നെ ഒരു ലോഡ് മണല്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ മണലിന്റെ കൈപ്പറ്റ് രസീതും ശനിയാഴ്ചത്തെ തിയ്യതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ മറ്റെവിടെനിന്നോ മണല്‍ സംഘടിപ്പിച്ച് ഇദ്ദേഹത്തിന് നല്കിയതായാണ് ആക്ഷേപം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ