ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

കുര്യനെ പിന്തുണയ്ക്കാതിരുന്ന ഏക പാര്‍ടി സിപിഐ എം സ്വന്തം ലേഖകന്‍ Posted on: 07-Feb-2013 01:27 AM ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേയ്ക്ക് പി ജെ കുര്യന്റെ പേര് നിര്‍ദേശിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതിരുന്ന ഏക പാര്‍ടി സിപിഐ എം ആണെന്ന് പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഒഴിവുവന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ടി പ്രതിനിധികളുമാണ് കുര്യന്റെ പേര് നിര്‍ദേശിച്ചതും പിന്താങ്ങിയതും. സിപിഐ എം ഈ രണ്ട് കാര്യങ്ങള്‍ക്കും ഉണ്ടായില്ല. ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച സാഹചര്യത്തില്‍ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ അര്‍ഥമില്ലായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഉപാധ്യക്ഷനെ അനുമോദിക്കുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ മര്യാദയാണ്. അതുപ്രകാരമാണ് കുര്യനെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞത്-യെച്ചൂരി പറഞ്ഞു. കുര്യനെ നാമനിര്‍ദേശംചെയ്തുള്ള പ്രമേയത്തില്‍ നിര്‍ദേശകനായി ഒപ്പുവച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. പിന്താങ്ങിയവരിലെ ആദ്യ ഒപ്പുകാരന്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും. സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ കുര്യനുവേണ്ടി വാദിച്ചതും ജെയ്റ്റ്ലി. യുപിഎയിലെയും എന്‍ഡിഎയിലെയും മറ്റ് പാര്‍ടികളുടെ പ്രതിനിധികളും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി ഒപ്പുവച്ചു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഏതെങ്കിലും ഘടകകക്ഷിക്ക് നല്‍കണമെന്ന അഭിപ്രായം യുപിഎയില്‍ ശക്തമായിരുന്നു. സ്വന്തംസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന അഭിപ്രായം എന്‍ഡിഎയിലും ഉയര്‍ന്നു. രാജ്യസഭയില്‍ യുപിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മത്സരത്തിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. താരിഖ് അന്‍വറിനെ ഉപാധ്യക്ഷനാക്കണമെന്ന അഭിപ്രായം യുപിഎയില്‍ എന്‍സിപി പരസ്യമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍,കുര്യനെത്തന്നെ ഉപാധ്യക്ഷനാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നത് എ കെ ആന്റണിയാണ്. സോണിയ ഗാന്ധി ഇതിന് സമ്മതം മൂളി. ഉപാധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് എന്‍ഡിഎയ്ക്കുള്ളിലും അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്ലി ഇടപെട്ട് കുര്യനെതിരെ സ്ഥാനാര്‍ഥി വേണ്ടെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചു. തുടര്‍ന്നാണ് കുര്യന്റെ പേര് പ്രധാനമന്ത്രി നിര്‍ദേശിച്ചതും ജെയ്റ്റ്ലി പിന്താങ്ങിയതും. 2012ല്‍ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവന്നതും ആന്റണിയുടെ താല്‍പ്പര്യപ്രകാരമായിരുന്നു. യുഡിഎഫില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കു മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം ശക്തമായി നില്‍ക്കെയാണ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് വിട്ടത്. കോണ്‍ഗ്രസില്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ കുര്യന് രാജ്യസഭാ പ്രവേശം എളുപ്പമായി.


കുര്യനെ പിന്തുണയ്ക്കാതിരുന്ന ഏക പാര്‍ടി സിപിഐ എം
സ്വന്തം ലേഖകന്‍
Posted on: 07-Feb-2013 01:27 AM
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേയ്ക്ക് പി ജെ കുര്യന്റെ പേര് നിര്‍ദേശിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതിരുന്ന ഏക പാര്‍ടി സിപിഐ എം ആണെന്ന് പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഒഴിവുവന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ടി പ്രതിനിധികളുമാണ് കുര്യന്റെ പേര് നിര്‍ദേശിച്ചതും പിന്താങ്ങിയതും. സിപിഐ എം ഈ രണ്ട് കാര്യങ്ങള്‍ക്കും ഉണ്ടായില്ല. ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച സാഹചര്യത്തില്‍ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ അര്‍ഥമില്ലായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഉപാധ്യക്ഷനെ അനുമോദിക്കുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ മര്യാദയാണ്. അതുപ്രകാരമാണ് കുര്യനെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞത്-യെച്ചൂരി പറഞ്ഞു. കുര്യനെ നാമനിര്‍ദേശംചെയ്തുള്ള പ്രമേയത്തില്‍ നിര്‍ദേശകനായി ഒപ്പുവച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. പിന്താങ്ങിയവരിലെ ആദ്യ ഒപ്പുകാരന്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും. സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ കുര്യനുവേണ്ടി വാദിച്ചതും ജെയ്റ്റ്ലി. യുപിഎയിലെയും എന്‍ഡിഎയിലെയും മറ്റ് പാര്‍ടികളുടെ പ്രതിനിധികളും കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി ഒപ്പുവച്ചു. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഏതെങ്കിലും ഘടകകക്ഷിക്ക് നല്‍കണമെന്ന അഭിപ്രായം യുപിഎയില്‍ ശക്തമായിരുന്നു. സ്വന്തംസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന അഭിപ്രായം എന്‍ഡിഎയിലും ഉയര്‍ന്നു. രാജ്യസഭയില്‍ യുപിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മത്സരത്തിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. താരിഖ് അന്‍വറിനെ ഉപാധ്യക്ഷനാക്കണമെന്ന അഭിപ്രായം യുപിഎയില്‍ എന്‍സിപി പരസ്യമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍,കുര്യനെത്തന്നെ ഉപാധ്യക്ഷനാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നത് എ കെ ആന്റണിയാണ്. സോണിയ ഗാന്ധി ഇതിന് സമ്മതം മൂളി. ഉപാധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് എന്‍ഡിഎയ്ക്കുള്ളിലും അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്ലി ഇടപെട്ട് കുര്യനെതിരെ സ്ഥാനാര്‍ഥി വേണ്ടെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചു. തുടര്‍ന്നാണ് കുര്യന്റെ പേര് പ്രധാനമന്ത്രി നിര്‍ദേശിച്ചതും ജെയ്റ്റ്ലി പിന്താങ്ങിയതും. 2012ല്‍ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവന്നതും ആന്റണിയുടെ താല്‍പ്പര്യപ്രകാരമായിരുന്നു. യുഡിഎഫില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കു മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം ശക്തമായി നില്‍ക്കെയാണ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് വിട്ടത്. കോണ്‍ഗ്രസില്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ കുര്യന് രാജ്യസഭാ പ്രവേശം എളുപ്പമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ