സാംസങ് ഗാലക്‌സി നോട്ട് പൊട്ടിത്തെറിച്ച് ഉടമയ്ക്ക് പരിക്ക്
Written By kvarthakochi on Wednesday, February 06, 2013 | 3:55 pm
സിയോള്‍(കൊറിയ): സാംസങ് ഗാലക്‌സി നോട്ട് പൊട്ടിത്തെറിച്ച് ഫോണിന്റെ ഉടമയ്ക്ക് പരിക്കേറ്റു. കൊറിയയിലാണ് സംഭവം. 2011ല്‍ പുറത്തിറിക്കിയ ഫാബ്ലെറ്റ് വിഭാഗത്തില്‍ പെടുന്ന സ്മാര്‍ട്ട് ഫോണാണ് ഗാലക്‌സി നോട്ട്. കൊറിയയിലെ ഒരു മാധ്യമം പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് മൊബൈലിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
ഫോണിനോടൊപ്പം പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്‌പെയര്‍ ബാറ്ററിയാണോ, മൊബൈലിനുള്ളിലെ ബാറ്ററിയാണോ പൊട്ടിത്തെറിച്ചതെന്നു വ്യക്തമല്ല. സംഭവം സാംസങ് സ്ഥിരീകരിച്ചിടുണ്ട്. ലിഥിയം അയണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് വലിയ കാര്യമല്ലന്ന് സാംസങ് വക്താവ് പറഞ്ഞു. താപനിലയില്‍ പെട്ടന്നുണ്ടാകുന്ന മാറ്റമോ അല്ലങ്കില്‍ സമ്മര്‍ദം കാരണമോ ബാറ്ററികള്‍ പൊട്ടിത്തെറിക്കാമെന്ന് വക്താവ് അഭിപ്രായപ്പെട്ടു.
ഗാലക്‌സി നോട്ടിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ഗാലക്‌സി എസ്2 പൊട്ടിത്തെറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്കു പൊള്ളലേറ്റിരുന്നു. ഈ സംഭവവും കൊറിയയില്‍ തന്നെയാണ് ഉണ്ടായത്. ട്രൗസറിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൊബൈലാണ് അന്ന് പൊട്ടിത്തെറിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ