ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 19, ശനിയാഴ്‌ച

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം


ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
Posted on: 19-Jan-2013 05:47 PM
റാഞ്ചി: ഇന്ത്യന്‍ നായകന്‍ ധോണിയുടെ ജന്‍മസ്ഥലമായ റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 131 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 155 റണ്‍സിന് പുറത്താക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ ദുര്‍ബലമായ വിജയലക്ഷ്യം മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയുടെ(പുറത്താകാതെ 77) ചിറകിലേറി ഇന്ത്യ അനായാസം മറികടന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ റണ്‍ കുറിച്ച് നായകന്‍ ധോണി(പുറത്താകാതെ 12)യായിരുന്നു വിജയനിമിഷത്തില്‍ കോഹ്ലിയ്ക്ക് കൂട്ട്. രഹാനയെ(0) തുടക്കത്തിലെ നഷ്ടമായ ഇന്ത്യയെ കോഹ്ലിയും ഗംഭീറും(33) ചേര്‍ന്നാണ് മല്‍സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഗംഭീര്‍ പുറത്തായ ശേഷമെത്തിയ യുവരാജ് 21 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നാണ് ധോണി ക്രീസിലെത്തിയത്. 9 ഫോറും രണ്ട് സിക്സറുമടക്കമാണ് കോഹ്ലി 77 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ട്രെഡ്വെല്‍ രണ്ട് വിക്കറ്റും ഫിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. കൊച്ചിയിലെ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ തളച്ചത്. 6.2 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ജഡേജ നേടിയത്. ആര്‍ അശ്വിനും ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം നേടി. ശേഷിക്കുന്ന വിക്കറ്റുകള്‍ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും സുരേഷ് റെയ്നയും പങ്കിട്ടു. 39 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. 25 റണ്‍സ് വീതമെടുത്ത ബെല്ലും ബ്രസ്നും ഇംഗ്ലണ്ടിനെ 150 കടക്കാന്‍ സഹായിച്ചു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കെവിന്‍ പീറ്റേഴ്സന്‍(17) അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം


അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം
Posted on: 18-Jan-2013 11:50 PM
ബംഗളൂരു: മടെസ്നാന, പന്തിഭോജന തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ ഒപ്പുശേഖരണം നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ ചരിത്രപുരുഷന്‍ ബസവണ്ണയുടെ പ്രതിമയ്ക്കു മുന്നില്‍ നടന്ന ഒപ്പുശേഖരണത്തില്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളായി. കന്നട വികസന അതോറിറ്റി മുന്‍ ചെയര്‍മാന്‍ ബറഗൂര്‍ രാമചന്ദ്രപ്പ ഉദ്ഘാടനംചെയ്തു.

സാംസ്കാരിക പ്രവര്‍ത്തകരായ പ്രൊഫ. രവിവര്‍മകുമാര്‍, ഡോ. എല്‍ ഹനുമന്തയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മാരുതി മാന്‍പടെ എന്നിവര്‍ സംസാരിച്ചു. അനാചാരങ്ങള്‍ക്കെതിരെ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഡിസംബര്‍ 27നു സിപിഐ എം മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒപ്പുശേഖരണം. വിവിധ ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ ജാതീയ അനാചാരവിരുദ്ധ കണ്‍വന്‍ഷന്‍ ചേരും.ഫെബ്രുവരി ആദ്യവാരം സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ബംഗളൂരുവില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നും തുടര്‍ന്നും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും മാരുതി മാന്‍പടെ പറഞ്ഞു.

വര്‍ഗീയതയുടെ അത്യാപത്ത്


വര്‍ഗീയതയുടെ അത്യാപത്ത്
Posted on: 16-Apr-2012 11:57 PM
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിം ലീഗ് പറയുന്നതില്‍ അതിശയോക്തി കാണാനാകില്ല. ആര്‍എസ്എസിന്റെ സേവനം തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും വേണ്ടുവോളം ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലായിട്ടില്ല ഒരിക്കലും. വടകര-ബേപ്പൂര്‍ മോഡല്‍ കേരളീയര്‍ക്ക് മറക്കാവുന്നതല്ല. ഇടതുപക്ഷത്തിനെതിരെ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പൊതുസ്ഥാനാര്‍ഥികളാണ് വടകരയിലും ബേപ്പൂരിലും മത്സരിച്ചത്.

വര്‍ഗീയതകളുടെ ആ മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യത്തെ കണ്ട് അമ്പരന്നു നില്‍ക്കുകയല്ല; അടിച്ചോടിക്കുകയാണ് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങള്‍ ചെയ്തത്. വോട്ടിനുവേണ്ടി ആര്‍എസ്എസിന്റെ കാര്യാലയങ്ങളിലും വര്‍ഗീയ നേതാക്കളുടെ ഉമ്മറപ്പടികളിലും പാടുകിടക്കാന്‍ മടികാട്ടിയില്ലാത്ത മുസ്ലിം ലീഗുകാര്‍ ഒരു സുപ്രഭാതത്തില്‍ ആ കുറ്റം കോണ്‍ഗ്രസില്‍ ആരോപിച്ച് സ്വന്തം ശരീരം രക്ഷപ്പെടുത്താന്‍ നോക്കുന്നതിനെ കൗതുകത്തോടെയേ കാണാനാകൂ. ലീഗും വര്‍ഗീയതയും തമ്മില്‍ വേര്‍തിരിവ് അനുദിനം ഇല്ലാതാവുകയാണ്. കോണ്‍ഗ്രസിന്റെ ജീവവായുതന്നെ വര്‍ഗീയതയാണിന്ന്. മതേതര പാര്‍ടി എന്ന പ്രതിച്ഛായ പാടേ മാഞ്ഞുപോയാലും അധികാരം മതി എന്ന സമവാക്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തിയതുകൊണ്ടാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍, അതിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിതന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. ലീഗിനെ വര്‍ഗീയമുദ്ര ചാര്‍ത്തി അപമാനിക്കാന്‍ അഞ്ചാംമന്ത്രി വിഷയം കോണ്‍ഗ്രസ് ഉപയോഗിച്ചു, എന്‍എസ്എസ് അടക്കമുള്ളവയെ ഇറക്കിവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ് എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ക്ക് പുറമെ സാമുദായികസന്തുലനം, മതനിരപേക്ഷത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമുണ്ടായി എന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ജയിലില്‍ അടയ്ക്കേണ്ട കുറ്റങ്ങളും ഇതിലുണ്ട്. നാട് ഭരിക്കുന്ന കക്ഷിതന്നെ വര്‍ഗീയത കളിച്ചു എന്ന് മുഖ്യ സഖ്യകക്ഷിയാണ് ആരോപിക്കുന്നത്. ഒന്നുകില്‍ ലീഗ് ഇപ്പറഞ്ഞത് പിന്‍വലിക്കണം; അല്ലെങ്കില്‍ എന്തു സംഭവിച്ചു എന്ന് കോണ്‍ഗ്രസ് പറയണം. ആരോപണങ്ങള്‍ ശരിയെങ്കില്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത ആ നിമിഷം നഷ്ടപ്പെടും; യുഡിഎഫ് എന്ന സംവിധാനം പിരിച്ചുവിടേണ്ടിയും വരും. ശരിയല്ലെങ്കില്‍ ലീഗിന് പിന്നെ ഭരണത്തിലും മുന്നണിയിലും തുടരാന്‍ എന്തര്‍ഹത?

മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുക എന്ന സമീപനം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകംകൂടിയാണ്. അത് തകര്‍ക്കാന്‍ വലതുപക്ഷം എന്നും ശ്രമിച്ചിട്ടുണ്ട്. ഐക്യകേരളത്തിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മതത്തെയും സാമുദായിക ശക്തികളെയുമാണ് ഉപയോഗപ്പെടുത്തിയത്. വര്‍ഗീയതയും ജാതിഭ്രാന്തുമുള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ സമീപനങ്ങളെ യുഡിഎഫ് ഇന്നും മുറുകെപ്പിടിക്കുന്നു. അതിന്റെ ഫലമാണ്, ഭരണമുന്നണിയിലെ രണ്ട് മുഖ്യകക്ഷികള്‍ ചേരിതിരിഞ്ഞ് വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആശങ്കാജനകമായ അവസ്ഥ. മുസ്ലിംലീഗിന് എത്ര മന്ത്രിമാരുണ്ടെന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഭരണമുന്നണിക്കകത്തെ പങ്കുവയ്പിന്റെ മാത്രം വിഷയമാണത്. ലീഗ് മന്ത്രിയായാലും കോണ്‍ഗ്രസ് മന്ത്രിയായാലും അവര്‍ ഏതു സമുദായത്തില്‍പെട്ടവരായാലും, സംരക്ഷിക്കുന്നത് സമ്പന്നവര്‍ഗത്തിന്റെയും സങ്കുചിത ശക്തികളുടെയും താല്‍പ്പര്യങ്ങളാണ്. മന്ത്രിസ്ഥാനത്തെച്ചൊല്ലി വര്‍ഗീയച്ചുവയുള്ള തര്‍ക്കങ്ങളും ഭിന്നതകളും സൃഷ്ടിക്കപ്പെടുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അഞ്ചാംമന്ത്രിയെച്ചൊല്ലി ഉണ്ടായ ബഹളങ്ങളെല്ലാം യുഡിഎഫില്‍നിന്നോ യുഡിഎഫിനെ സഹായിക്കുന്ന ബാഹ്യഘടകങ്ങളില്‍നിന്നോ ആണ്. എന്‍എസ്എസ് ആസ്ഥാനത്തേക്കും കെപിസിസി പ്രസിഡന്റിന്റെ വീട്ടിലേക്കും ലീഗുകാര്‍ പ്രകടനം നടത്തിയ അനുഭവം അപകടകരമായ സൂചനകളാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സ്വരമെന്ന് മുസ്ലിം ലീഗ് പരിഭവിക്കുമ്പോള്‍, ലീഗിന്റേത് പലപ്പോഴും താലിബാന്‍ സ്വരമാണെന്നത് മറന്നുകൂടാ. അക്രമ രാഷ്ട്രീയത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും നടത്തിപ്പ് ഏറ്റെടുത്താണ് പ്രാദേശികതലത്തില്‍ ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കളികള്‍ക്ക് പള്ളികളെ വേദിയാക്കുന്നതില്‍നിന്ന് അവര്‍ മാറിനില്‍ക്കുന്നില്ല. രണ്ടുകക്ഷികളും വര്‍ഗീയതയെയാണ് ഉപയോഗിക്കുന്നത്. അന്യന്റെ കുറ്റങ്ങള്‍ പരസ്യമായി അവര്‍ പരസ്പരം വിളിച്ചുപറയുന്നു എന്നതിനപ്പുറമാണ് യഥാര്‍ഥ പ്രശ്നം. നാടിന്റെ മതനിരപേക്ഷ സ്വഭാവമാണ്, അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരാല്‍ ആക്രമിക്കപ്പെടുന്നത്. അധികാരം പിടിച്ചടക്കാന്‍ ഭിന്നവര്‍ഗീയതകളുമായി സഖ്യം ചെയ്യുന്നവര്‍ക്ക് അവയെ മാറിമാറി പ്രീണിപ്പിച്ചേ തുടരാനാകൂ. അത്തരം പ്രീണനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ തര്‍ക്കങ്ങളും ഭിന്നതകളും സംഘട്ടനങ്ങളും ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അത്തരമൊരു പ്രതിസന്ധിയാണ് ഇന്ന് യുഡിഎഫിനെ ഗ്രസിച്ചിരിക്കുന്നത്. ഇത് മറികടക്കുക എളുപ്പമല്ല. വര്‍ഗീയ പ്രീണനം കോണ്‍ഗ്രസോ മുസ്ലിം ലീഗോ ഉപേക്ഷിക്കുമെന്ന് കരുതാനുമാകില്ല. ഇപ്പോള്‍ വെല്ലുവിളിമുഴക്കി പോരടിക്കുന്ന ഇവരെ പിടിച്ചുനിര്‍ത്തി കണക്കുപറയിക്കാനും നിലയ്ക്കുനിര്‍ത്താനുമുള്ള ജനശക്തിയാണ് ഉണരേണ്ടത്. നവ ലിബറല്‍ നയങ്ങളുള്‍പ്പെടെയുള്ള ജനവിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ആ സമരവും. അധികാരത്തിനുവേണ്ടിയുള്ള വര്‍ഗീയക്കളികളെ കഴുത്തിനുപിടിച്ച് അറബിക്കടലിലെറിഞ്ഞേ കേരളത്തിന് രക്ഷപ്പെടാനാകൂ.

ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ജയ്പുര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഐഎന്‍ടിയുസിയെ തഴഞ്ഞു. തൊഴിലാളിപ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നതിനാലാണ് ഐഎന്‍ടിയുസി നേതാക്കളെ ക്ഷണിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉദ്ഘാടനപ്രസംഗത്തിലും വ്യവസായ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുള്ള കോടിക്കണക്കിനു വരുന്ന തൊഴിലാളികളെപ്പറ്റി പരാമര്‍ശമില്ല. ഐഎന്‍ടിയുസി പ്രസിഡന്റ് എന്ന നിലയിലല്ല, വര്‍ക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണനയിലാണ് സംഘടനയുടെ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡിയെ ക്ഷണിച്ചത്. ഐഎന്‍ടിയുസിയില്‍ നിന്ന് വേറെ പ്രാതിനിധ്യമില്ല. എന്നാല്‍, ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്ന മുന്നൂറ്റമ്പതോളം പേരില്‍ 160 പേര്‍ എന്‍എസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ നിന്നാണ്. തൊഴിലാളി പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഒട്ടും ഗൗരവമില്ലെന്ന വിമര്‍ശം ഐഎന്‍ടിയുസി നേരത്തെ ഉന്നയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് സംഘടനകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുന്ന സംഘടന ഐഎന്‍ടിയുസി മാത്രമായിരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇതാണ് ഐഎന്‍ടിയുസിയെ തഴയാന്‍ കാരണം.

സാമ്പത്തിക നയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ധനമന്ത്രി പി ചിദംബരത്തെ ഉള്‍പ്പെടുത്തിയില്ല. പകരം രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ (എ കെ ആന്റണി ചെയര്‍മാന്‍) പെടുത്തി. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആചാര്യന്‍ സാം പിത്രോദയെയും ഈ നയങ്ങളോട് ആഭിമുഖ്യക്കുറവുള്ള മണിശങ്കര്‍ അയ്യര്‍, വയലാര്‍ രവി എന്നിവരെയും സാമ്പത്തിക നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. സാമ്പത്തികവളര്‍ച്ച കൊണ്ട് പാവപ്പെട്ടവരുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായെന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് വയലാര്‍ രവി ഉദ്ഘാടനപ്രസംഗത്തിനുശേഷം മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഉദ്ഘാടന സമ്മേളനവേദിയില്‍ സോണിയാഗാന്ധി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവര്‍ക്കുശേഷമുള്ള കസേരയിലായിരുന്നു എ കെ ആന്റണി. അതിനുശേഷം രാഹുല്‍ഗാന്ധിയും. പക്ഷേ, വേദിയുടെ പശ്ചാത്തലത്തില്‍ സോണിയ, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി എന്നിവരുടെ ചിത്രം മാത്രം.

മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം


Sunday, 6 January 2013

മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം

ഊര്‍ക്കടവ്: ആള്‍മാറാട്ടം നടത്തി മണല്‍ പാസ് വാങ്ങി മറിച്ചുവിറ്റ സംഭവം കെട്ടടങ്ങും മുമ്പേ മാവൂരില്‍ പുതിയ വിവാദം. മാവൂരിലെ ഊര്‍ക്കടവ് പതാറില്‍ നിന്ന് ശനിയാഴ്ച കയറ്റിക്കൊണ്ടുപോയ മണലിനെ ചുറ്റിപ്പറ്റിയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്.
കുന്ദമംഗലം വരിട്ട്യാക്കല്‍ വടക്കേടത്ത് സുധാകരന്റെ പേരില്‍ പഞ്ചായത്തില്‍നിന്ന് അനുവദിച്ച പാസിലാണ് തിരിമറി നടന്നതായി ആരോപണം. ശനിയാഴ്ച പത്തര മണിയോടെ പെരുമണ്ണ പുളിക്കല്‍ താഴത്ത് സുധാകരന് നല്കിയ മണല്‍ ഇറക്കിയതായി കണ്ടെത്തി. ഊര്‍ക്കടവില്‍നിന്ന് സുധാകരന്റെ പേരില്‍ മറ്റാരോ മണല്‍ കൊണ്ടുപോകുന്നതില്‍ പന്തികേടു തോന്നിയ ഏതാനും പേര്‍ മണല്‍ വണ്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരിമറി കണ്ടെത്തിയത്. മണല്‍ പിന്നീട് 11025 രൂപയ്ക്ക് പെരുമണ്ണ പഞ്ചായത്ത് അധികൃതര്‍ ലേലത്തില്‍ വിറ്റു.
അതേസമയം തനിക്ക് ശനിയാഴ്ച തന്നെ ഒരു ലോഡ് മണല്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ മണലിന്റെ കൈപ്പറ്റ് രസീതും ശനിയാഴ്ചത്തെ തിയ്യതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ മറ്റെവിടെനിന്നോ മണല്‍ സംഘടിപ്പിച്ച് ഇദ്ദേഹത്തിന് നല്കിയതായാണ് ആക്ഷേപം.

2013 ജനുവരി 17, വ്യാഴാഴ്‌ച

ഒരാളുടെ സ്വഭാവം ധരിക്കുന്ന ഷൂസ് കണ്ടാല്‍ അറിയാം.


ഒരാളുടെ സ്വഭാവം ധരിക്കുന്ന ഷൂസ് കണ്ടാല്‍ അറിയാം.

കന്‍സാസ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ടീമിന്റെ അഭിപ്രായത്തില്‍ ഒരാളുടെ സ്വഭാവം ഏതാണ്ട് തൊണ്ണൂറു ശതമാനവും അയാള്‍ ധരിക്കുന്ന പാദരക്ഷകള്‍ നോക്കി പറയാം. ഇതൊരുപക്ഷേ എങ്ങിനെ ശരിയാവും എന്ന് തോന്നാം. ചെറുപ്പകാലത്ത് എന്റെ ഒരു സുഹൃത്ത് പെണ്‍കുട്ടികളുടെ മുഖത്തിലും അധികമായി അവര്‍ ധരിക്കുന്ന പാദരക്ഷകള്‍ക്കു പ്രാധാന്യം കൊടുക്കുമായിരുന്നു. ‘ഇടുന്ന ചെരുപ്പ് കണ്ടാല്‍ അറിയാം,’ എന്ന് അവന്‍ പറയുന്നത് ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി.
ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് പേര്‍സണാലിറ്റിയില്‍ ആണ് ഈ പഠനം പബ്ലിഷ് ചെയ്തത്. അറുപത്തിമൂന്ന് വിദ്യാര്‍ഥികള്‍ ഇരുന്നൂറ്റിഎട്ടു ആളുകളുടെ പാദരക്ഷകളുടെ ചിത്രങ്ങള്‍ കണ്ടതിനു ശേഷം ഒരു ചോദ്യാവലിയില്‍ ഉത്തരങ്ങള്‍ നല്‍കുകയായിരുന്നു. അതില്‍ നിന്നുമാണ് ഈ നിഗമനങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നത്. അതിലെ ചില പ്രധാന കാര്യങ്ങള്‍ ഇവിടെ എഴുതുന്നു. കൂടുതലായി ഇത് വായിക്കണം എന്നുള്ളവര്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തി വായിക്കുവാന്‍ അപേക്ഷ.
വിലകൂടിയ ഷൂസുകള്‍ ഉള്ളവര്‍ തീര്‍ച്ചയായും പണക്കാര്‍ തന്നെ ആയിരുന്നു. വളരെ ഫ്‌ലാഷി, കളര്‍ഫുള്‍ ഷൂസുകള്‍ പുറം മോടിയുള്ള ആളുകള്‍ ആയിരുന്നു ധരിച്ചത്. ഒരു പൊടിപോലും തട്ടാതെയുള്ള ഷൂസുകള്‍ ധരിച്ചിരുന്നവര്‍ അതീവ ശ്രദ്ധാലുക്കള്‍ ആണെന്നും പഠനം കണ്ടെത്തി. സാധാരണ ഷൂസുകളും ഉപയോഗ ക്ഷമതയുള്ള ഷൂസുകളും ധരിച്ചിരുന്നവര്‍ പൊതുവേ അംഗീകാരം ലഭിക്കുന്ന ആളുകള്‍ ആയിരിക്കും. വളരെ സാഹസികതയുള്ളവരും ദേഷ്യ സ്വഭാവം ഉള്ളവരും ആങ്കിള്‍ ബൂട്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും കണ്ടെത്തപ്പെട്ടു. എന്നാല്‍ ഒട്ടും സുഖകരം അല്ല എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന ഷൂസുകള്‍ ധരിക്കുന്നവര്‍ വളരെ സമാധാനപ്രിയര്‍ ആകുമെന്നും പറയുന്നു. ആളുകളുടെ വയസ്സ്, ആണാണോ പെണ്ണാണോ, ആളുകളുടെ മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ വളരെ വ്യക്തമായി പറയുവാന്‍ ഈ ഷൂസ് ഒബ്‌സെര്‍വേഷന്‍ കൊണ്ട് കഴിഞ്ഞു.അറ്റാച്‌മെന്റ് ആങ്ക്‌സൈറ്റി അല്ലെങ്കില്‍ തങ്ങളുടെ സ്‌നേഹ ബന്ധങ്ങളെപ്പറ്റി ആകാംഷയുള്ള ആളുകള്‍ ഏപ്പോഴും പുതിയതും വൃത്തിയുള്ളതുമായ ഷൂസുകള്‍ ധരിക്കും. സ്വന്തം പ്രതിശ്ചായയില്‍ ഇവര്‍ക്ക് എന്നും ഒരുതരം ആകാംഷയുണ്ടാവുക സാധാരണം ആയിരിക്കും എന്നാണു വിദഗ്ദര്‍ പറയുന്നത്. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് വിചാരിക്കും എന്ന ഒരു വിചാരം ഏപ്പോഴും ഇവര്‍ക്ക് കാണും.
ഷൂസുകള്‍ കുറെയൊക്കെ ആളുകളുടെ സ്വഭാവം വിളിച്ചറിയിക്കും. അതുപോലെ മറ്റൊരാള്‍ ഇടുന്ന ഷൂസുകള്‍ നമ്മളെല്ലാം നോക്കാറും ഉണ്ട്. ആളുകളുടെ സ്വഭാവത്തിന്റെ ഒരംശം അതില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഈ പഠനത്തില്‍ ഏറ്റവും വികൃതമായ ഷൂസുകള്‍ ധരിച്ചിരുന്നവര്‍ക്ക് മറ്റുള്ളവരുമായി സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുവാനുള്ള കഴിവ് കുറവായിരിക്കും എന്ന കാര്യം കണ്ടത്തപ്പെടുകയുണ്ടായില്ല.ബോറന്‍ ഷൂസുകള്‍ ധരിക്കുന്നവര്‍ തങ്ങളെപ്പറ്റി മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് തീരെ ചിന്തയില്ലാത്തവര്‍ ആയിരുന്നു.
അങ്ങിനെ ഷൂസുകള്‍ ആളുകളുടെ സ്വഭാവം വിളിച്ചറിയിക്കുന്ന ഒരു വസ്തുവാണ് എന്നുതന്നെ ഈ പഠനം നടത്തിയവര്‍ പറയുകയാണ്. എന്നാല്‍ ചില ആളുകള്‍ മറ്റുള്ളവരെ ബോധിപ്പിക്കുവാനായി കരുതിക്കൂട്ടി നല്ല ഷൂസുകള്‍ ധരിക്കാറുണ്ടത്രേ ! സത്യത്തില്‍ ഈ ഷൂസുകളും അവരുടെ സ്വഭാവവുമായി അധികം ബന്ധവും ഉണ്ടാകാറില്ല. ഇത് വളരെ ചുരുക്കമായി മാത്രം കാണുന്ന ഒരു കാര്യം ആണെന്നും സൈക്കോളജിസ്റ്റുകള്‍ പറയുന്നു.


Read & Share on Ur Facebook Profile: http://boolokam.com/archives/70310#ixzz2IFpmXpnP

ഭൂസമരം വിജയിച്ചു


ഭൂസമരം വിജയിച്ചു

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മണ്ണിന്റെ മക്കള്‍ നടത്തിയ സഹനസമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഭൂസംരക്ഷണ സമിതി നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പതിനാറുനാള്‍ നീണ്ട ഐതിഹാസിക സമരം ഒത്തുതീര്‍ന്നത്.

ഭൂസംരക്ഷണ സമിതി നേതാക്കളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍, വിദ്യാധരന്‍ കാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമര സമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി ചര്‍ച്ചയ്ക്കുശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. എന്നാല്‍ വില്ലേജ് തലത്തിലുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

നല്ല നിലയിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായമാണ് ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് ഭൂരഹിതരായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭൂമി നല്‍കുന്നത് ത്വരിതപ്പെടുത്തും. ഭൂരഹിതര്‍ക്ക് കുറഞ്ഞത് മൂന്നു സെന്റ് ഭൂമി വീതം നല്‍കും. ഫെബ്രുവരി 15നകം ഇതിനായി അപേക്ഷ നല്‍കണം. ആഗസ്തിനകം ഒരു ലക്ഷം പേര്‍ക്കെങ്കിലും ഭൂമി നല്‍കും. ആദിവാസികള്‍ക്ക് ഒരേക്കര്‍ വരെ ഭൂമിനല്‍കുന്ന നടപടി ത്വരിതപ്പെടുത്തും. ഭൂമി അനധികൃതമായി കൈവശം വയ്ക്കുനവര്‍ക്കെതിരെ നടപടിയെടുക്കും ഇതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തും. ഭൂസമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

പുതുവര്‍ഷപ്പുലരിയിലാണ് മണ്ണിന്റെ മക്കള്‍ മിച്ചഭൂമികളില്‍ അവകാശം സ്ഥാപിക്കുന്ന ഐതിഹാസികമായ പ്രക്ഷോഭം തുടങ്ങിയത്. അറസ്റ്റു വരിക്കാന്‍ സന്നദ്ധമായാണ് 14 ജില്ലയിലും ഓരോ കേന്ദ്രത്തില്‍ വീതം സമര വളന്റിയര്‍മാര്‍ മിച്ച ഭൂമിയില്‍ കൊടികെട്ടി അവകാശം സ്ഥാപിച്ചതെങ്കിലും സര്‍ക്കാര്‍ ഒളിച്ചോടി. പത്തുനാള്‍ നീണ്ട ഒന്നാംഘട്ടം പിന്നിട്ടിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നപ്പോഴാണ് വെള്ളിയാഴ്ച മുതല്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഭൂരഹിതരായ പതിനായിരങ്ങള്‍ അവകാശം സ്ഥാപിച്ചു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമായത്. എന്നാല്‍, ചര്‍ച്ച പ്രഹസനമാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂസമരത്തിലൂടെ മുന്നോട്ടുവച്ചത്.

ഐതിഹാസിക സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസികള്‍ മാത്രം 100 കുടില്‍ കെട്ടി. മറ്റു ജില്ലകളിലും സമരകേന്ദ്രങ്ങളില്‍ പുതിയ കുടില്‍ കെട്ടി സമരരംഗത്ത് ആവേശം വിതറിനില്‍ക്കുകയാണ് ഭൂരഹിതരായ സമര വളന്റിയര്‍മാരും അവര്‍ക്കൊപ്പമുള്ള ആയിരങ്ങളും. തിരുവനന്തപുരത്ത് മൂന്നു സമരകേന്ദ്രത്തിലായി 45 കുടില്‍ പുതുതായി കെട്ടി. കൊല്ലത്ത് പുതുതായി രണ്ടു കേന്ദ്രത്തില്‍ കൂടി കുടില്‍ കെട്ടി 1010 കുടിലായി വര്‍ധിച്ചു. പത്തനംതിട്ടയില്‍ 840ഉം ആലപ്പുഴയില്‍ 138ഉം കോട്ടയത്ത് പുതിയ 7 കുടിലും ഇടുക്കിയില്‍ 575ഉം എറണാകുളത്ത് 177ഉം തൃശൂരില്‍ 665ഉം കുടില്‍ കെട്ടി. പാലക്കാട്ട് 400ഉം മലപ്പുറത്ത് 659ഉം കോഴിക്കാട്ട് 130 വയനാട്ടില്‍ 471ഉം കുടില്‍ കെട്ടി, ഒരു കേന്ദ്രത്തില്‍ ആദിവാസി ജനവിഭാഗങ്ങള്‍ മാത്രമായിരുന്നു. കണ്ണൂരില്‍ പുതിയ 49 കുടിലും കാസര്‍കോട്ട് 487 കുടിലുമാണ് കെട്ടിയത്.

ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്


ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്


ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി. പുതിയ തീരുമാനമനുസരിച്ച് ഡീസല്‍ വില കൂട്ടാനുള്ള പൂര്‍ണ്ണ അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചു. ഒറ്റയടിക്ക് വന്‍ തോതില്‍ വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡീസല്‍ വില ഉടന്‍ കൂടിയേക്കും. രണ്ട് വര്‍ഷം മുന്‍പ് പെട്രോളിന്റെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടിയ്ക്ക് ശേഷം പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. പത്തൊന്‍പത് തവണയായി 31 ശതമാനമാണ് ഇക്കാലയളവില്‍ പെട്രോള്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 6 ആക്കി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. കടുത്ത പ്രതിഷേധമാണ് രാജ്യത്താകെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ആറില്‍ നിന്ന് ഒന്‍പതാക്കിയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. വരുന്ന ഏപ്രിലോടെ തീരുമാനം പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രഖ്യാപനം നടത്തിയത്.

deshabhimani

2013 ജനുവരി 16, ബുധനാഴ്‌ച

കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി


കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി

കെ.കെ. കൊച്ച്‌


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം ആണെങ്കിലും ആ സംഘടനയെ ഒരു ബഹുവംശ - വര്‍ഗ, ദേശീയ പ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാഗാന്ധിയാണ്. ഇതിനായി സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ അനിഷേധ്യ ഭാഗമായതുകൊണ്ടാണ് ജഗ്ജീവന്റാം അടക്കം നിരവധി പേര്‍ക്ക് നേതൃത്വത്തിലും ഭരണരംഗത്തും എത്തിച്ചേരാന്‍ കഴിഞ്ഞത്. ഇപ്പോഴാകട്ടെ, ഗാന്ധിയുടെ പിന്മുറക്കാര്‍ നയിക്കുന്ന കോണ്‍ഗ്രസ് കെട്ടുകാഴ്ചകളിലൂടെയും വ്യാജമായ അവകാശവാദങ്ങളിലൂടെയും ദലിത് സ്‌നേഹത്തിന്റെ അപ്പോസ്തലന്മാരാകുമ്പോള്‍, ഭരണ - രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ദലിതരുടെ അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കോണ്‍ഗ്രസ് പുനഃസംഘടനാലിസ്റ്റ് പരിശോധിക്കുക. ഒരു കെ.പി.സി.സി. പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരടങ്ങിയ 69 ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരുമടങ്ങുന്നതാണ് ലിസ്റ്റ്. ഇവരില്‍ ജില്ലാപ്രസിഡന്റുമാരില്‍ ഒരാള്‍പോലും ദലിത് സമുദായത്തില്‍നിന്നില്ല. എട്ടു വര്‍ഷം മുമ്പ്, ജില്ലാ പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തപ്പോള്‍ ദലിത് നേതാക്കന്മാരെ ഒഴിവാക്കിയതിനെതിരെ ദലിത് സംഘടനകളും കെ.പി.സി.സി. നിര്‍വാഹക സമിതിയിലെ ഏതാനും ദലിത് പ്രതിനിധികളും പ്രതിഷേധിച്ചിരുന്നു. അന്ന്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്, വരുംനാളുകളില്‍ ദലിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു. എന്നാല്‍, പുതിയ ലിസ്റ്റില്‍ ഒരാളെയെങ്കിലും നിര്‍ദേശിക്കാന്‍ കഴിയാതിരുന്നതിലൂടെ, അന്നത്തേത് പൊള്ളയായ വാഗ്ദാനമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദലിത് സമുദായത്തില്‍നിന്ന് ഒരു വൈസ് പ്രസിഡന്റുള്‍പ്പെടെ നാലു പേര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളത്. ഇവരില്‍ മൂന്നു പേര്‍ സെക്രട്ടറിമാരാണെങ്കില്‍, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍പോലുമില്ല. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ 20 ശതമാനം പ്രാതിനിധ്യം ദലിതര്‍ക്കുണ്ടായിരിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ള പത്തുശതമാനം സംവരണംപോലും പാലിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. നിലവിലുള്ള സെക്രട്ടറിമാരായ ഭുവനേശ്വരന്‍, സുധീര്‍, വിജയലക്ഷ്മി എന്നിവരുടെ പ്രാതിനിധ്യം അംഗീകരിക്കുമ്പോള്‍ത്തന്നെ, കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിട്ടുള്ളവരും ഭരണനിര്‍വഹണ സ്ഥാനത്തുണ്ടായിരുന്നവരുമായ ഡോ. എം. കുട്ടപ്പന്‍, പന്തളം സുധാകരന്‍ തുടങ്ങിയ നേതാക്കന്മാര്‍ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല.

വയനാട്ടിലെ ഏക പാര്‍ലമെന്റ് സീറ്റും മുഴുവന്‍ നിയമസഭാസീറ്റുകളും യു.ഡി.എഫിന്് ലഭിക്കുന്നതിന് സഹായിച്ച ആദിവാസികളുടെ പ്രതിനിധികളില്‍ ഒരാള്‍പോലും പുതിയ ലിസ്റ്റിലില്ല. മധ്യ തിരുവിതാംകൂറില്‍ മാത്രമല്ല, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും സ്ഥിരം വോട്ടുബാങ്കായ ദലിത് ക്രൈസ്തവരില്‍നിന്ന് ഒരംഗംപോലും ഭാരവാഹിപ്പട്ടികയിലില്ല. ചുരുക്കത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന ദലിത്, ദലിത് ക്രിസ്ത്യന്‍, ആദിവാസി ജനതകളെ ബോധപൂര്‍വം അവഗണിച്ച് സംഘടിത മത - സാമുദായികാംഗങ്ങളുടെ മേല്‍ക്കോയ്മയാണ് പുനഃസംഘടനാ ലിസ്റ്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.

വസ്തുതകള്‍ ഇപ്രകാരമായിരിക്കേ, കെ.പി.സി.സി. പ്രസിഡന്റിന്റെ അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലും ദേശീയരാഷ്ട്രീയത്തിലും നാല്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള, ആറു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, കേന്ദ്ര സഹമന്ത്രിയായി നിയമിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ അര്‍ഹതയുടെയും യോഗ്യതയുടെയും അംഗീകാരമായല്ല; മറിച്ച് കോണ്‍ഗ്രസ്സിന്റെ ദലിത് സ്‌നേഹത്തിന്റെ മാതൃകയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കേന്ദ്രമന്ത്രിസഭയിലെ നായര്‍ - ക്രിസ്ത്യന്‍ - ഈഴവ മന്ത്രിമാര്‍ക്ക് സാമുദായിക പ്രാതിനിധ്യം കല്പിക്കാതെ, കൊടിക്കുന്നില്‍ സുരേഷിന് മാത്രം സാമുദായിക പ്രാതിനിധ്യം കല്പിക്കുന്നത്, സവര്‍ണ ഉദാരതയല്ലാതെ മറ്റൊന്നുമല്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളായ എ.കെ. മണിയുടെ കാര്യത്തിലും രമേശ് ചെന്നിത്തലയുടെ നിലപാട് വ്യത്യസ്തമല്ലെന്നറിയുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ സ്വന്തം 'ഹരിജന്‍ കോളനി'യായി ദലിത് നേതൃത്വം മാറിയിട്ടുണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്.

സ്വന്തം ഹരിജന്‍ കോളനിയെ തൊട്ടും തലോടിയും നിലനിര്‍ത്തുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ ഗാന്ധിയന്‍ അനുഷ്ഠാനമാണ് ഗാന്ധിഗ്രാംപദ്ധതി. അറുപതു വര്‍ഷത്തെ ഭരണനേട്ടമായ കോളനികളിലെ ഭൂരഹിതര്‍ക്ക് ഭൂമിയും തൊഴിലും വിദ്യാഭ്യാസവും നല്‍കാനല്ല, കോളനികള്‍ക്കുമേല്‍ വെറുംവാക്കുകളും പൊള്ളവാഗ്ദാനങ്ങളുംകൊണ്ട് ചായംതേച്ച് മോടിപിടിപ്പിച്ച ഒരനുഷ്ഠാനമാണ് ഇതെന്നത് പകല്‍പോലെ വ്യക്തമാണ്.

'യഥാ രാജാ തഥാ പ്രജാ' എന്നാണ് ചൊല്ലെങ്കിലും കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം 'യഥാ പ്രജാ തഥാ രാജാ' എന്നാണ് മാറ്റിയെഴുതേണ്ടത്. കോണ്‍ഗ്രസ്സില്‍ 'യോഗ്യത' മാത്രം മാനദണ്ഡമാക്കുന്ന നേതാക്കന്മാര്‍ സ്വന്തം കാര്യത്തിലും അവരവര്‍ പ്രതിനിദാനം ചെയ്യുന്ന സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി വിലക്കുകള്‍ ലംഘിച്ച് പരസ്യ പ്രസ്താവനകളും തെരുവുയോഗങ്ങളും കോലംകത്തിക്കലും നടത്തുമ്പോള്‍, അച്ചടക്കംപാലിക്കുന്ന മര്യാദാപുരുഷോത്തമന്മാരായി മാറുന്നവരാണ് കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാര്‍. കോണ്‍ഗ്രസ് പുനഃസംഘടനാ ലിസ്റ്റിനെതിരെ കെ. മുരളീധരന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍, മുന്‍ചൊന്ന നേതാക്കന്മാര്‍ മഹാമൗനത്തിലായിരുന്നു. തൃശ്ശൂരില്‍ പി.സി. ചാക്കോ എം.പി.യുടെ കോലം കത്തിക്കലും വീടിനുനേരെ കല്ലേറും ഐ ഗ്രൂപ്പുകാര്‍ നടത്തുമ്പോള്‍, അച്ചടക്കത്തെ അടിമത്തമാക്കിയവര്‍ പാര്‍ട്ടി വേദികളില്‍പ്പോലും ശബ്ദമുയര്‍ത്താന്‍ തയ്യാറായില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ - ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റേതൊഴിച്ചുള്ള സ്ഥാനങ്ങളില്‍നിന്നൊഴിവാക്കപ്പെട്ടപ്പോള്‍ പുലര്‍ത്തിയ അതേ നിശ്ശബ്ദതയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഒറ്റ എം.എല്‍.എ.പോലുമില്ലാത്ത എം.വി.രാഘവന്റെ സി.എം.പി. ഇതേകാരണത്താല്‍ യു.ഡി.എഫിനോട് കണക്കുചോദിച്ചുകൊണ്ടിരിക്കുകയാണെന്ന നേര്‍ക്കാഴ്ച, ദലിത് നേതാക്കന്മാര്‍ക്കെന്തുകൊണ്ട് പാഠമാകുന്നില്ല? ഒരു ജനാധിപത്യസമൂഹത്തില്‍ സമത്വം ലക്ഷ്യമായിമാറുന്നത്, അവഗണനയ്ക്കും വിവേചനത്തിനുമെതിരെ വ്യക്തിയും സമൂഹവും നിലകൊള്ളുമ്പോഴാണ്. കോണ്‍ഗ്രസ്സിലെ ദലിത് നേതൃത്വത്തിനറിവില്ലാത്ത പാഠവും ഇതാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.

കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ


കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ

1
അലകടലായി കാണികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റില്‍ നിന്നും ഫോറും സിക്‌സും ഒഴുകി, ബൗളര്‍മാര്‍ ഹൃദയം കൊണ്ട് പന്തെറിഞ്ഞു, ഫീല്‍ഡര്‍മാര്‍ പറന്നു നടന്ന് പന്തുകള്‍ പിടിച്ചു. എല്ലാ മേഖലയിലും ഇംഗ്ലീഷ് താരങ്ങളെ പിന്തള്ളി കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യ ആധികാരിക വിജയം നേടി. ഇന്ത്യയുടെ വിജയം കാണാന്‍ ബൂലോകം പ്രതിനിധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
ബൂലോകം പ്രതിനിധി ലിജീഷ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ
1
1
45678910111213
14


Read & Share on Ur Facebook Profile: http://boolokam.com/archives/84007#ixzz2I7R8HHMr

കൌതുകലോകം (പൊതുവിജ്ഞാനം)


കൌതുകലോകം (പൊതുവിജ്ഞാനം)

ഇനി അല്പം കൌതുകം പങ്കുവെയ്ക്കാം. പലയിടങ്ങളിലായി ഞാന്‍ വായിച്ചതും, എഴുതിവെച്ചതുമായ ചില കൌതുക വാര്‍ത്തകളും വസ്തുതകളും ശേഖരിച്ചു ഒറ്റ പോസ്റ്റില്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇവയെല്ലാം കിട്ടിയ സ്രോതസ്സ് അതിന്‍റെ കൂടെ തന്നെ കൊടുത്തിട്ടുണ്ട്. വായിക്കുക, അത്ഭുതപ്പെടുക! മാത്രമല്ല, നിങ്ങളുടെ പക്കല്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഉണ്ടെങ്കില്‍ അവ ലിങ്ക് സഹിതം ഷെയര്‍ ചെയ്യുക.


വനിതകളുടെ കണ്ടുപിടുത്തങ്ങള്‍


നമ്മളെല്ലാം കുട്ടിക്കാലം മുതല്‍ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്‍, ഐന്‍സ്റീന്‍, ന്യൂട്ടന്‍, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.

അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)

  • വട്ടത്തിലുള്ള അറക്കവാള്‍

  • വൈദ്യുത ഹീറ്റര്‍

  • ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്

  • ഡയപ്പര്‍

  • എന്‍ജിനുകളുടെ പുകക്കുഴല്‍

  • കോബോള്‍ പ്രോഗ്രാമ്മിംഗ് ഭാഷ

  • ഡിഷ്‌ വാഷര്‍

  • വാഹനങ്ങളുടെ വൈപ്പര്‍

  • വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"

  • ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്‌

  • കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)

  • പേപ്പര്‍ ക്യാരി ബാഗ്‌

  • ലേസര്‍ പ്രിന്‍റര്‍‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)

ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff WorksFactMonster)


നീല നിറമുള്ള ഫേസ്ബുക്ക്


ഫേസ്ബുക്ക് ലോഗോ

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്  "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)


പൊതുവായ ചില തെറ്റിദ്ധാരണകള്‍


യേശു ജനിച്ചത്‌ ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ്‌ ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.

അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.

"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.

ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം -http://en.wikipedia.org/wiki/List_of_common_misconceptions


ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"


അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.

ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.

(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)


ചിലതരം പേടികള്‍


പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:

  • "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.

  • "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്‍റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.

മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം -http://en.wikipedia.org/wiki/List_of_phobias


"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍


മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ്‌ "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.

1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.

(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ്  (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ്‌ വെബ്സൈറ്റിലെ ലേഖനം)

ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ്‌ "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)


ജന്തുലോകത്തെ ചില കൌതുകങ്ങള്‍


കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത്‌ ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)

സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)

നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക്‌ കൊടുക്കാതിരിക്കുക.

(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)



തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.

നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)



ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.



***     ***    ***     ***



കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!



***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!



***     ***    ***     ***



എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!



***     ***    ***     ***



റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!



***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)



***     ***    ***     ***



മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@



***     ***    ***     ***



മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്. അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്. എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്. പത്രക്കുറിപ്പു്. ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി. ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്. ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും. ബാബു ഡൊമിനിക് (ഡയറക്ടര്‍, എടിപിഎസ്) 9446564540, babudomnic@gmail.com 12-01-2013 (തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.) സെമിനാറുകള്‍ ചര്‍ച്ചകള്‍ (നടന്നവ)

സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളുടെ മുഴുവന്‍ പ്രതിഷേധം. പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ പ്രിന്‍സിപ്പലിനെ തിരിച്ചുകൊണ്ടുത്തരണമെന്ന ആവശ്യവുമായി സമരരംഗത്ത് എത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരിലാണ് പട്ടം സ്കൂളിലെ പ്രിന്‍സിപ്പല്‍ എന്‍ രത്നകുമാറിനെ ചിറയിന്‍കീഴ് കൂന്തളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

ഇദ്ദേഹത്തിനെതിരെ പ്രതികാരനടപടി എടുത്ത ദിവസംതന്നെ വിദ്യാര്‍ഥിനികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി റദ്ദുചെയ്ത് സ്കൂളിന് പ്രിയപ്പെട്ട പ്രിന്‍സിപ്പലിനെ തിരകെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. പണിമുടക്ക് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പണിമുടക്കിയവര്‍ക്കെതിരായ പ്രതികാരനടപടികള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയും രത്നകുമാറിനെ തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനികള്‍ പ്രത്യക്ഷസമരം തുടങ്ങിയത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥിനികളും ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച് പ്രത്യക്ഷസമരം തുടങ്ങി. സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാന്‍ സ്കൂളിലെത്തിയ രത്നകുമാറിനെ കുട്ടികള്‍ പോകാന്‍ അനുവദിച്ചില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ അധ്യാപകനെ തടഞ്ഞത്. ഇദ്ദേഹത്തിന് പകരമെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥിനികള്‍ സ്കൂളിന് മുന്നില്‍ തടഞ്ഞു.

ഇതോടെ രക്ഷിതാക്കളും കുട്ടികളുടെ പ്രതിഷേധത്തിനൊപ്പം കൂടി. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ സ്ഥലത്തെത്തി കുട്ടികളും രക്ഷിതാക്കളുമായി സംസാരിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് സെക്രട്ടറി കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. ഇതിനിടെ, പൊലീസ് സംഘവും സ്കൂളിലെത്തി.

deshabhimani 160113

കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


"കാരുണ്യ" ഭാഗ്യക്കുറിയുടെ വരുമാനം റെക്കോഡ് കുറിക്കുമ്പോഴും രോഗികള്‍ക്ക് വിതരണം ചെയ്തത് ലാഭത്തുകയുടെ പകുതിമാത്രം. 336.94 കോടി രൂപയുടെ വിറ്റുവരവില്‍നിന്ന് 112 കോടിയാണ് ലാഭം. ഇതില്‍ 56.14 കോടി രൂപയാണ് സംസ്ഥാനത്തെ 5404 രോഗികള്‍ക്ക് വിതരണം ചെയ്തത്. ജില്ലകളില്‍ നൂറുകണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, തലച്ചോറിനും കരളിനും ബാധിക്കുന്ന അസുഖങ്ങള്‍, ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങള്‍ക്കും സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികള്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാത്തവരാകണം. ആജീവനാന്തമുള്ള ചികിത്സക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സഹായം ലഭിച്ചവര്‍ക്ക് 70,000 രൂപ കുറച്ചാണ് നല്‍കുക. അപേക്ഷ സംബന്ധിച്ച നൂലാമാലകളാണ് നിര്‍ധന രോഗികളെ വലയ്ക്കുന്നത്. ഇത് പരിഹരിക്കുന്നതിനുപകരം സ്വകാര്യമേഖലയില്‍ കാരുണ്യ പദ്ധതിയുടെ പണം ചെലവഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍ക്ക് പുറമെ സംസ്ഥാനത്തെ 40 പ്രമുഖ സ്വകാര്യ ആശുപത്രികളെയും പദ്ധതിയില്‍ പങ്കാളികളാക്കി. ഓരോ താലൂക്കിലും രണ്ട് സ്വകാര്യ ആശുപത്രികളെ "കാരുണ്യ" കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇതിലൂടെ ലക്ഷങ്ങള്‍ ഈ ആശുപത്രികളിലേക്ക് ഒഴുകിയെത്തും. ഡയാലിസിസിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുകയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ മരുന്ന് കാരുണ്യ പദ്ധതിയില്‍ പണം ഈടാക്കി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് പണം കൈമാറാന്‍ വ്യവസ്ഥയില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിക്കുന്നത്. ആശുപത്രികള്‍ക്കും ന്യായവില മരുന്നുഷോപ്പുകള്‍ക്കും പരിശോധനാ ലാബുകള്‍ക്കുമുള്ള ബില്‍ തുക അടയ്ക്കാന്‍ മാത്രമേ നിയമപ്രകാരം അനുമതിയൂള്ളൂ. ജില്ലാ ലോട്ടറി ഓഫീസുകളിലെ "കാരുണ്യ" വിഭാഗത്തിലെത്തുന്ന അപേക്ഷയില്‍ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് സഹായം ശുപാര്‍ശ ചെയ്യുന്നത്.

deshabhimani 160113

2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു


2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു


വാഷിങ്ടണ്‍: 2012ല്‍ 349 അമേരിക്കന്‍ സൈനികര്‍ ആത്മഹത്യചെയ്തതായി പെന്റഗണ്‍. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം 229 സൈനികരാണ് കൊല്ലപ്പെട്ടത്. 2011ല്‍ 301 സൈനികരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാനിരക്ക് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആത്മഹത്യാനിരക്കില്‍ മുന്നിലുള്ള സേനാവിഭാഗം മറീന്‍ കോറാണ്. മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം മറീനുകള്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കി. 48 പേര്‍. പൊതുവേ ആത്മഹത്യാനിരക്ക് കുറഞ്ഞ വ്യോമസേനയിലും നാവികസേനയിലും ഇക്കുറി കൂടുതല്‍പേര്‍ ആത്മഹത്യ ചെയ്തു. 60 നാവികസേനാംഗങ്ങളും 59 വ്യോമസേനാംഗങ്ങളുമാണ് ജീവനൊടുക്കിയത്. സൈനികരുടെ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ക്ലിനിക്ക് തുടങ്ങിയെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ല. ആത്മഹത്യ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രശ്നത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ പഠിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പെന്റഗണ്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

2013 ജനുവരി 14, തിങ്കളാഴ്‌ച

കൗതുകവാര്‍ത്തകള്‍


ഭൂമി ഇനിയെത്ര കാലം

500 കോടി വര്‍ഷത്തിനകം ഭൂമിയെ ബുധനോ ചൊവ്വയോ ഇടിച്ചു തകര്‍ക്കും!


അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധനോ ചൊവ്വയോ ഭ്രമണപഥത്തില്‍നിന്ന് തെറ്റിവന്ന് ഭൂമിയില്‍ ഇടിച്ച് ജീവജാലങ്ങളെല്ലാം നശിച്ചേക്കുമെന്ന് പ്രവചീക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.
സൌരയൂധത്തെ സംബന്ധിച്ചു നടത്തിയ രണ്ടു പ്രത്യേക പഠനങ്ങളില്‍ സൂര്യന് ചുറ്റിനും നിശ്ചിത ഭ്രമണപഥത്തില്‍ 40 ദശലക്ഷം വര്‍ഷം മാത്രമേ ഒരു ഗ്രഹത്തിന് സ്ഥിരമായി ഭ്രമണം ചെയ്യാന്‍ കഴിയൂ എന്നു കണ്ടെത്തി. അതിനുശേഷം ഭ്രമണത്തില്‍നിന്ന് ഗ്രഹം അകലും. അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധന്‍റെ ഭ്രമണത്തില്‍ സ്ഥാനചലനം ഉണ്ടാകാനിടയുണ്ടത്രെ.
ഈ സ്ഥാനഭ്രംശം സൌരയൂഥത്തിന്‍റെ ബാലന്‍സ് തകര്‍ക്കും. ചൊവ്വയോ ബുധനോ ഭൂമിയുമായി കൂട്ടി ഇടിക്കുന്നതിന് ഇത് ഇടയാക്കും. അതോടെ ഭൂമിയിലെ സമസ്ത ജീവജാലങ്ങളും നശിക്കും. ചൊവ്വയുമായാണ് കൂട്ടിയിടിക്കുന്നതെങ്കില്‍ ഭൂമി 1000 വര്‍ഷത്തോളം ഒരു ചുവന്ന നക്ഷത്രമായി 
കിടക്കുമെന്ന് 'ന്യൂ സയന്‍റിസ്റ്റ്' മാഗസിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഗ്രിഗറി ലാവ്ലിന്‍ പറയുന്നു.


( കലാകൌമുദി ദിനപത്രം )

ഇന്ത്യ ദരിദ്രയോ


ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന 200 കമ്പനി മേധാവികളില്‍ ഇന്ത്യക്കാരായ ഇന്ദ്ര നൂയി, വിക്രം പണ്ഡിറ്റ്, രാജീവ് എല്‍ ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്നു.
പെപ്സി കമ്പനി മേധാവിയായ ഇന്ദ്രനൂയിക്ക് 49 ലക്ഷം ഡോളര്‍ ശമ്പളം ഉള്‍പ്പെടെ വാര്‍ഷിക പ്രതിഫലമായി ലഭിച്ചത് 1.47 കോടി ഡോളറാണ്. ( 58.73 കോടി രൂപ )
.
റോം അന്‍ഡ്ഹൌസിന്‍റെ ചീഫ് എക്സികൂട്ടിവ് ഓഫീസറായ ഗുപ്തയ്ക്ക് 73 ലക്ഷം ഡോളറാണ്. ( 29.16 കോടി രൂപ ) വാര്‍ഷിക പ്രതിഫലം. ഇതില്‍ 29 ലക്ഷം ഡോളര്‍ ശമ്പളമാണ്.
സിറ്റി ഗ്രൂപ്പിന്‍റെ മേധാവിയായി കഴിഞ്ഞ ഡിസംബറിലാണ് പണ്ഡിറ്റ് ചുമതലയേറ്റത്. 32 ലക്ഷം ഡോളറാണ് ( 12.78 കോടി രൂപ ) അദ്ദേഹത്തിന്‍റെ വാര്‍ഷിക പ്രതിഫലം.
( കടപ്പാട് - കലാകൌമുദി ദിനപത്രം ഏപ്രില്‍, 8, 2008 

ഇന്ത്യയിലെ വില കൂടിയ വീടുകള്‍


താമസിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല വീടുകള്‍. . തങ്ങളുടെ പണ കൊഴുപ്പും പ്രൌഡിയും കാണിക്കുവാന്‍ വേണ്ടിയും വീടുയ്ക്ല്‍ ഉപയോഗിക്കാറുണ്ട്.
ഇതാ ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ചിലത്
ഒന്നാമതായി മുകേഷ് അംബാനിയുടെ Antilla തന്നെ. 27 നിലകള്‍ ഉള്ള 4 ലക്ഷം square feet വിസ്തീര്‍ണമുള്ള ഈ വീടിന്റെ വില കേട്ടാല്‍ ഞെട്ടരുത്. 2 billion US Dollars . ഒരു Billion എന്ന് പറഞ്ഞാന്‍ 100 കോടി. ഡോളറിന്റെ ഇന്നത്തെ വില Rs 56 /- . ഇനി ഈ വീടിന്റെ വില രൂപയില്‍ ഒന്ന് കൂട്ടി നോക്ക്. ബോധം കെടാതെ നോക്കണേ …














ഷാരൂഖ്‌ ഖാന്‍റെ mannat എന്ന കൊട്ടാരത്തിന്റെ ഇന്നത്തെ വില 100 കോടി … മുംബൈയിലെ ബാന്ദ്ര യിലാണ് ഈ കൊട്ടാരം


Anil Ambani’s Abode
പണി ഇതുവരെ തീര്‍നിട്ടില്ലങ്കിലും ഈ സൌധത്തിന്റെ വില ഏകദേശം 5000 കോടി വരുമത്ര. മുകേഷ് അംബാനി യുടെ അടിപൊളി വീട് കണ്ടു അനിയന്‍ അനില്‍ അംബാനിക്കും ഒരു മോഹം .. നടക്കട്ടെ

വിജയ്‌ മല്ല്യ യുടെ White House
KingFisher വിമാനങ്ങള്‍ മൂക്ക് കുത്തി എങ്കിലും മല്ല്യ യുടെ Bangalore UB City യിലുള്ള White House എന്ന കൊട്ടത്തിന്റെ പണി ഗംബീരമായ് നടക്കുന്നുണ്ട് .

ഇന്ന് ഞാന്‍, നാളെ നീ – മരിച്ചവര്‍ തിരിച്ചു വരുന്നു

ഇന്തോനേഷ്യയില്‍ ‘മാ-നേന്‍ ‘ എന്ന വിചിത്രമായ ചടങ്ങുണ്ട്. ആ ദിവസം മമ്മികളില്‍ അടക്കിയ മരണപ്പെട്ടവരെ ബന്ധുക്കള്‍ പുറത്തെടുത്ത് കുളിപ്പിച്ച്, പൗഡറിട്ട്, ഡൈ ചെയ്ത്, പുത്തനുടുപ്പിടുവിച്ച് കുറച്ചുനേരം കൂടെ നിര്‍ത്തി വീണ്ടും കുഴിയിലേക്ക് കിടത്തും. മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ ‘മാ-നേന്‍ ‘ -ലൂടെ. കുടുംബത്തില്‍ മരിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും മരണപ്പെട്ട വ്യക്തിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തും.
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും
2012 ആഗസ്റ്റ് 23-ന് ഇന്തോനേഷ്യയിലെ ടാനാ ടോറജോയില്‍ ‘മാ-നേന്‍’ വീണ്ടും നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവര്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ടു. പുതിയ കാലത്തിലേക്ക് അവര്‍ വേഷമണിഞ്ഞു. ഉറ്റവര്‍ അവര്‍ക്കരികില്‍ വന്ന് അനുഗ്രഹം വാങ്ങി. സ്‌നേഹസങ്കടങ്ങളോടെ ഓര്‍മകള്‍ മനസ്സില്‍ നിറച്ച് അവര്‍ വീണ്ടും മരണപ്പെട്ടവരെ കുഴിമാടത്തിലേക്ക് യാത്രയാക്കി. അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.