വേണ്ട, ഇനിയീ പുകവലി
ഡോ. ശ്രീജിത്ത്
അതിയായ ആഗ്രഹവും മനസുമുണ്ടെങ്കിലേ പുകവലി നിര്‍ത്താന്‍ ഒരു വ്യക്തിക്ക് സാധിക്കൂ. ഇങ്ങനെ ആഗ്രഹം തോന്നി പെട്ടെന്ന് പുകവലി നിര്‍ത്തുന്ന വ്യക്തികളും നമ്മുടെ ഇടയിലുണ്ട്. ‘മനസുണ്ടെങ്കില്‍ മാര്‍ഗവും ഉണ്ടാവും.' ആഗ്രഹമില്ലാത്തവരില്‍ ആഗ്രഹം ഉണ്ടാക്കിയെടുക്കണം. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വരാവുന്ന രോഗങ്ങളെക്കുറിച്ചും അവരോട് പറയുമ്പോള്‍, പുകവലിക്കാത്തവര്‍ക്കും ഈ രോഗങ്ങള്‍ വരുന്നില്ലേ? എന്ന മറുചോദ്യമാവും ഉണ്ടാവുക. നേരായ മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രയാസമായതിനാല്‍ വളഞ്ഞമാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതായത് പുകവലിക്കുന്നതിലൂടെ ഉണ്ടായ പെരുമാറ്റത്തിലെ മാറ്റങ്ങള്‍, പ്രതികരണം, സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെ. പുകവലി ഉപേക്ഷിച്ചാല്‍ ആരോഗ്യപരമായ ഒരു ജീവിതം അവര്‍ക്ക് സാധിക്കും എന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കുന്നതും ഏറെ സഹായകരമാണ്.
|
പുകവലി നിര്‍ത്താനുള്ള പ്രേരണയാവുക
അതിയായ ആഗ്രഹവും മനസുമുണ്ടെങ്കിലേ പുകവലി നിര്‍ത്താന്‍ ഒരു വ്യക്തിക്ക് സാധിക്കൂ. ഇങ്ങനെ ആഗ്രഹം തോന്നി പെട്ടെന്ന് പുകവലി നിര്‍ത്തുന്ന വ്യക്തികളും നമ്മുടെ ഇടയിലുണ്ട്. ‘മനസുണ്ടെങ്കില്‍ മാര്‍ഗവും ഉണ്ടാവും.' ആഗ്രഹമില്ലാത്തവരില്‍ ആഗ്രഹം ഉണ്ടാക്കിയെടുക്കണം. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വരാവുന്ന രോഗങ്ങളെക്കുറിച്ചും അവരോട് പറയുമ്പോള്‍, പുകവലിക്കാത്തവര്‍ക്കും ഈ രോഗങ്ങള്‍ വരുന്നില്ലേ? എന്ന മറുചോദ്യമാവും ഉണ്ടാവുക. നേരായ മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രയാസമായതിനാല്‍ വളഞ്ഞമാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതായത് പുകവലിക്കുന്നതിലൂടെ ഉണ്ടായ പെരുമാറ്റത്തിലെ മാറ്റങ്ങള്‍, പ്രതികരണം, സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെ. പുകവലി ഉപേക്ഷിച്ചാല്‍ ആരോഗ്യപരമായ ഒരു ജീവിതം അവര്‍ക്ക് സാധിക്കും എന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കുന്നതും ഏറെ സഹായകരമാണ്.
പുകവലി ഉപേക്ഷിച്ച് വിജയകരമായ ജീവിതം നയിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് പുകവലി നിര്‍ത്താനുള്ള പ്രേരണ ഇവരില്‍ ഉടലെടുക്കാന്‍ സഹായിക്കും. ഇങ്ങനെ ഒരു പോസിറ്റീവ് ചിന്താഗതി ഇവരില്‍ രൂപപ്പെട്ടുകഴിയുമ്പോള്‍ ആവശ്യമായ അറിവ് പകര്‍ന്നുനല്‍കണം. പുകവലി നിര്‍ത്താനുള്ള ഒരു ദിവസം നിശ്ചയിച്ചു നല്‍കണം. ഉദാഹരണത്തിന് അടുത്തയാഴ്ച മോളുടെ പിറന്നാളാണ് അന്നുമുതല്‍ പുകവലി നിര്‍ത്തുന്നു. ഇങ്ങനെ വിശേഷപ്പെട്ട ദിവസങ്ങളില്‍ തീരുമാനങ്ങള്‍ എടുപ്പിക്കുന്നത് വളരെ ഗുണം ചെയ്യാറുണ്ട്. പുകവലി സാധനങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്ന പണം എത്രമാത്രമാണെന്നും ഇതുപയോഗിച്ച് മറ്റു കാര്യങ്ങള്‍ ചെയ്യാനാവും എന്ന തോന്നല്‍ ഇവരില്‍ വളര്‍ത്തിയെടുക്കണം.
കൂടെയുണ്ടാവണം
ഒരാളുടെ പുകവലി മാറ്റിയെടുക്കാന്‍ ആ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ഭീഷണിയുടെ സ്വരത്തിലൂടെയോ പരിഹാസത്തിലൂടെയോ അവഗണനയിലൂടെയോ ഒരു വ്യക്തിയുടെ പുകവലി മാറ്റിയെടുക്കാന്‍ സാധിക്കില്ല. പലരും പുകവലി ആരംഭിക്കുന്നതിനു കാരണം. കുടുംബത്തില്‍ നിലനില്‍ക്കുന്ന മോശമായ അന്തരീക്ഷം തന്നെയാണ്. തിരക്കേറിയ ജീവിതം നയിക്കുന്ന കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും ആശയവിനിമയം നടക്കാറില്ല. അതിനാല്‍ കുടുംബത്തിന്റെ വിലയെന്തെന്ന് ഇവര്‍ മറന്നുപോകുന്നു. ‘എന്റെ കുടുംബം എനിക്ക് വിലപ്പെട്ടതാണ്' എന്ന ചിന്തയുണ്ടെങ്കിലേ ദുശീലങ്ങള്‍ ഉപേക്ഷിക്കാന്‍ മനുഷ്യന്‍ തയാറാവൂ.
സംസാരം കലഹത്തിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്നേഹത്തോടെയുള്ള സംസാരരീതിയും പ്രവര്‍ത്തികളും വഴി ജീവിതത്തിന്റെ അര്‍ത്ഥം മനസിലാക്കാനും അതിലൂടെ പുകവലി നിര്‍ത്തണം എന്ന ആഗ്രഹം രൂപപ്പെടുത്താനാകും. ‘ഞാന്‍ നാളെ മുതല്‍ പുകവലിക്കില്ല' എന്നു പറയുമ്പോള്‍ അതിനുവേണ്ട പിന്തുണ നല്‍കണം. അല്ലാതെ പരിഹസിച്ച് തള്ളിക്കളയുകയല്ല ചെയ്യേണ്ടത്. കാരണം പരിഹസിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ വാശി രൂപപ്പെടുകയും മുമ്പ് പുകവലിച്ചിരുന്ന അളവ് ഇരട്ടിയാക്കാനുള്ള പ്രേരണ ഇവര്‍ക്ക് ഉണ്ടാകുന്നു. കുഞ്ഞുങ്ങളെ സ്നേഹിക്കാത്തവരായ മാതാപിതാക്കള്‍ ഇല്ലായെന്നു പറയാം. തന്റെ പുകവലിയിലൂടെ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ദൂഷ്യങ്ങള്‍ മനസിലാക്കിയാല്‍ ആദ്യം വീട്ടില്‍വച്ചുള്ള പുകവലി അവസാനിപ്പിക്കും. ക്രമേണ പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇവര്‍ തയാറാവുന്നു. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാണെന്ന കാര്യം മറക്കരുത്. മാതാപിതാക്കള്‍ പുകവലിക്കുകയും മക്കളോട് പുകവലിക്കുകയുമരുത് എന്നു പറയുന്നത് ശരിയായ രീതിയല്ല. വീട്ടിലുള്ളവര്‍ പുകവലിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ അതേ പാത പിന്‍തുടരാന്‍ സാധ്യതകള്‍ കൂടുതലാണ്. തങ്ങളുടെ അവസ്ഥ കുട്ടികള്‍ക്കുമുണ്ടാകും എന്ന സത്യം മനസിലാക്കുമ്പോള്‍ ഈ ശീലം ഉപേക്ഷിക്കാന്‍ ഇവര്‍ തയാറാകുന്നു.
പുകവലി നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ആദ്യം ഒരാഴ്ച പുകവലിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. ആറുദിവസം ഇത് വിജയകരമായി തുടര്‍ന്നു. എന്നാല്‍ ഏഴാം ദിവസം ഒരു സിഗരറ്റ് വലിച്ചു. ഇങ്ങനെ സംഭവിക്കുമ്പോള്‍ കലഹിച്ചതുകൊണ്ട് പ്രയോജനമില്ല. ആറുദിവസം വലിക്കാതിരുന്നില്ലേ ‘വെരിഗുഡ്' എന്നു പറയാന്‍ ശീലിക്കണം. 'പപ്പ ഇത്രയും ദിവസം പുകവലിക്കാതിരുന്നില്ലേ പപ്പയെകൊണ്ട് പുകവലിക്കാതിരിക്കാന്‍ പറ്റും' എന്ന രീതിയിലുള്ള സംസാരം അവര്‍ക്കൊരു പ്രോത്സാഹനം നല്‍കുന്നു.
ഇത്രദിവസം പുകവലിക്കാതിരുന്നാല്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാമെന്ന വാഗ്ദാനം നല്‍കുന്നതും നല്ലതാണ്.
ഇത്രദിവസം പുകവലിക്കാതിരുന്നാല്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാമെന്ന വാഗ്ദാനം നല്‍കുന്നതും നല്ലതാണ്.
അന്തരീക്ഷം അനുകൂലമാക്കുക
പുകവലി നിര്‍ത്തിയ വ്യക്തികള്‍ക്ക് വീണ്ടും പുകവലിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇങ്ങനെ തോന്നാതിരിക്കാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കണം. അതായത് സിഗരറ്റിന്റെ പായ്ക്കറ്റ്, ആഷ്ട്രേ എന്നിവ എടുത്തുമാറ്റുക. ഈ വക സാധനങ്ങള്‍ കാണുമ്പോഴാണ് ഒരാളില്‍ വീണ്ടും പുകവലി തുടങ്ങാനുള്ള പ്രേരണകള്‍ ഉണ്ടാവുന്നത്.
കുട്ടിക്കാലത്തുതന്നെ ബോധവല്‍ക്കരണം
‘മഴപെയ്തിട്ട് കുട നിവര്‍ക്കുന്നതിനേക്കാള്‍ നല്ലത് മഴ വരുമ്പോഴേ കുട നിവര്‍ക്കുന്നതാണ്.' പുകവലി തുടങ്ങിയിട്ട് അത് തടയാന്‍ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. അതിനാല്‍ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ശരിയായ അറിവ് കുട്ടിക്കാലത്തുതന്നെ നല്‍കണം. പുകവലി തുടങ്ങിയവരുടെ ഇടയില്‍ സംസാരിക്കുന്നതിന്റെ ഇരട്ടി ഫലമാണ് കുട്ടികളോട് സംസാരിക്കുന്നതിലൂടെ ലഭിക്കുന്നത്. കാരണം ഈ കാലത്തു പറയുന്ന കാര്യങ്ങള്‍ അതേപോലെ ഗ്രഹിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് സാധിക്കും. അങ്ങനെ പുകവലിക്കാത്ത ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയും. ഇതിനായി അദ്ധ്യാപകരും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പുകവലി നിര്‍ത്തുന്ന വ്യക്തികളില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ കാണപ്പെടുന്നു. ഉറക്കമില്ലായ്മ, ചുമ, മലബന്ധം, തലവേദന തുടങ്ങിയവ. എന്നാല്‍ ഇങ്ങനെ വരുമ്പോള്‍ പേടിക്കുകയോ പുകവലി വീണ്ടും തുടങ്ങുകയോ ചെയ്യരുത്. ഏതാനും ദിവസം കഴിയുമ്പോള്‍ ഇവ താനേ മാറും. ഇല്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ മരുന്നുകള്‍ കഴിക്കാവുന്നതാണ്.
നിക്കോട്ടിന്‍ റീ പ്ളെയ്സ്മെന്റ് തെറാപ്പി
അമിതമായി പുകവലിക്കുന്നവരെ വൈദ്യസഹായത്തോടെ ചികിത്സിക്കുന്ന രീതിയാണ് ഇത്. മറ്റു മാര്‍ഗങ്ങള്‍ ഫലം കാണാത്തപ്പോഴാണ് ഈ രീതി സ്വീകരിക്കുന്നത്.
ചില വഴികള്‍
പുകവലി നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും പെട്ടെന്ന് ഇവര്‍ക്ക് അതിന് സാധിച്ചെന്ന് വരില്ല. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് അടിമപ്പെട്ടിരിക്കുന്നു. നിക്കോട്ടിന്റെ അളവ് കുറച്ചുപയോഗിച്ച് പൂര്‍ണമായും പുകവലിയേ ഉപേക്ഷിക്കാന്‍ സാധിക്കും. മരുന്നിന്റെയോ മന്ത്രത്തിന്റെയോ സഹായമില്ലാതെ ചെയ്യാവുന്ന കാര്യങ്ങള്‍.
പുകവലിക്കുന്ന സമയങ്ങളില്‍ സിഗരറ്റ് കത്തിക്കുക. രണ്ടുമൂന്ന് പ്രാവശ്യം വലിക്കുക പിന്നെയത് കളയുക. അടുത്ത സിഗരറ്റ് വലിക്കുന്ന സമയമാവുമ്പോള്‍ ഇതേരീതിതന്നെ ചെയ്യുക. അങ്ങനെ സിഗരറ്റ് പൂര്‍ണമായി വലിക്കാത്തതിനാല്‍ ശരീരത്തിലെത്തുന്ന നിക്കോട്ടിന്റെ അളവ് കുറച്ച് പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധിക്കുന്നു.
പുകവലിക്കണമെന്ന് ആഗ്രഹം തോന്നുമ്പോള്‍ സിഗരറ്റ് കത്തിച്ച് ഒന്നു വലിക്കുക. പിന്നെ അതിന്റെ തീ കെടുത്തുക. വീണ്ടും വലിക്കാനായി കത്തിക്കുക. പിന്നെയും തീ കെടുത്തുക ഇങ്ങനെ തുടരുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു സിഗരറ്റ് വലിക്കാന്‍ ധാരാളം സമയമെടുക്കുന്നു. പുകവലി ഒരു മെനക്കെട്ട പണിയാണെന്ന് തോന്നുകയും ഇതിനെ ഉപേക്ഷിക്കാനും തയാറാകുന്നു.
ആദ്യം മിണ്ടുന്നയാള്‍ കഴുത എന്നു പറഞ്ഞ് നാം കുട്ടിക്കാലത്ത് കളിക്കാറില്ലേ. അതുപോലെ ഏറ്റവും കൂടുതല്‍ ദിവസം പുകവലിക്കാതിരിക്കുന്ന വ്യക്തിക്ക് സമ്മാനം. ഇങ്ങനെയുള്ള രീതികള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.
സിഗരറ്റ് കൈയില്‍പിടിച്ച് ശീലിച്ചവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ട് തോന്നും. ഇത് പരിഹരിക്കാന്‍ സിഗരറ്റിന് പകരക്കാരനെ കണ്ടെത്തുക. അതായത് പ്ളാസ്റ്റിക് സിഗരറ്റ്, കുരുമുളകിന്റെ മണം, പുകവലിക്കണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ മിഠായി, ചൂയിംഗം ചവയ്ക്കുക. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് അതില്‍നിന്ന് ശ്രദ്ധതിരിക്കുക. ഇഷ്ടമുള്ള വ്യക്തിയുടെ മുഖം മനസില്‍ ഓര്‍ക്കുക. വെള്ളം കുടിക്കുക എന്നിവ ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ