ലാവ് ലിന്‍ കേസിലെ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി
ലാവ് ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി. സിബിഐയുടെ കുറ്റപത്രവും അഭിഭാഷകന്റെ വാദവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായത്തിനുള്ള ധാരണ കരാറാക്കിയാലുംനിയമസാധുതയില്ല. ധനസഹായം നല്‍കാമെന്ന് സമ്മതിച്ചത് കനേഡിയന്‍ ഏജന്‍സികളല്ലേയെന്ന് കോടതി ചോദിച്ചു. കനേഡിയന്‍ ഏജന്‍സികള്‍ നല്‍കിയ ഉറപ്പില്‍ ലാവ് ലിനുമായി കരാറിലേര്‍പ്പെടാനാവില്ല. നിലനില്‍ക്കാത്ത കരാറിന്റെ പേരില്‍ ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകുമോ എന്നും കോടതി ചോദിച്ചു.
പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് കുറ്റപത്രത്തില്‍ തന്നെ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഏത് സാഹചര്യത്തിലാണ് പിണറായി കേസില്‍ പ്രതിയായതെന്നും കോടതി ചോദിച്ചു. കരാറുണ്ടാക്കുന്ന സമയത്ത് പിണറായി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എംഒയു ഒപ്പുവെച്ച കാലത്തെ മന്ത്രിയായ കാര്‍ത്തികേയനെ കേസില്‍ നിന്ന് എങ്ങനെ ഒഴിവായെന്നും കോടതി ചോദിച്ചു.
കോടതിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതുനുസരിച്ച് ഉച്ചയ്ക്ക് ശേഷം പരിഗണിച്ച വിടുതല്‍ ഹര്‍ജി വിധിപറയാന്‍ നവംബര്‍ 5 ലേക്ക് മാറ്റി. മൊഴിയിലെ വ്യക്തിപരമായ അഭിപ്രായം വെച്ച് ഒരാളെ എങ്ങനെ പ്രതിയാക്കുമെന്നും ഭരണസംവിധാനങ്ങള്‍ക്ക് പറ്റിയ പോരായ്മയ്ക്ക് വ്യക്തികളെ പ്രതിചേര്‍ക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ