ബ്ലോഗ് ആര്‍ക്കൈവ്

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞു


നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞു


സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ രണ്ടാംവിളയില്‍ വന്‍ ഇടിവാണുണ്ടാകുക. നെല്ലുല്‍പ്പാദനം വന്‍തോതില്‍ കുറയുകയാണെന്നും വന്‍ അരിക്ഷാമം നേരിടാന്‍ പോകുകയാണെന്നും കൃഷിവകുപ്പ്, സിവില്‍സപ്ലൈസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടികളില്ല. ജൂലൈ-ഒക്ടോബര്‍ കാലയളവിലെ ഒന്നാംവിള (വിരുപ്പ്), നവംബര്‍- ഫെബ്രുവരി കാലയളവിലെ രണ്ടാംവിള (മുണ്ടകന്‍), മാര്‍ച്ച്-ജൂണിലെ മൂന്നാംവിള (പുഞ്ച) എന്നിങ്ങനെ മൂന്നു സീസണിലാണ് കേരളത്തില്‍ കൃഷി നടക്കുന്നത്. രണ്ടാംവിളയായ മുണ്ടകനില്‍ ഇത്തവണത്തെ വിളവെടുപ്പ് വന്‍തോതില്‍ കുറയുമെന്നാണ് സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ട്. 6847.996 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. മാര്‍ച്ചിലാണ് പ്രധാനമായും കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിളവെടുപ്പ്. എങ്കിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം ടണ്‍ നെല്ല് സംഭരണം കുറയുമെന്നാണ് കരുതുന്നത്.

തൃശൂര്‍, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സംഭരണത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതായി സിവില്‍സപ്ലൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ മുണ്ടകനില്‍ 4,06,354.218 മെട്രിക്ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇത്തവണ ഇതിന്റെ പകുതിപോലും സംഭരിക്കാനാകില്ല. കഴിഞ്ഞ തവണത്തെ മുണ്ടകന്‍ സീസണിലേതിനേക്കാള്‍ ഒന്നരലക്ഷം ടണ്‍ നെല്ല് ഉല്‍പ്പാദനം ഇത്തവണ കുറയാനാണ് സാധ്യതയെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച്-ജൂണ്‍ കാലയളവിലെ മൂന്നാംവിളയിലും (പുഞ്ച) കാര്യമായ നെല്‍സംഭരണമുണ്ടാകില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഒരു വര്‍ഷം സംസ്ഥാനത്തിന് ആവശ്യം 60 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്. ഉല്‍പ്പാദനം ആറുലക്ഷം മെട്രിക്ടണ്ണിനടുത്തുമാത്രം. ബാക്കി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒന്നാംവിളയില്‍ (വിരുപ്പ്) 2011-12ല്‍ മുഴുവന്‍ ജില്ലകളില്‍നിന്നും സിവില്‍സപ്ലൈസ് നെല്ല് സംഭരിച്ചില്ല. മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്ന് നെല്ലുസംഭരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൃഷിയിറക്കാത്തതുമൂലം എറണാകുളം, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നെല്ല് സംഭരിക്കാനായില്ല. മറ്റ് അഞ്ചു ജില്ലകളില്‍നിന്ന് 79,843.596 മെട്രിക്ടണ്‍ നെല്ലാണ് 2011-12ല്‍ സംഭരിച്ചത്. 2012-13ല്‍ വിരുപ്പ് കൃഷിയില്‍ മുഴുവന്‍ ജില്ലകളില്‍നിന്നും 1,36,132.975 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. സംഭരണത്തില്‍ ഒന്നാംവിളയില്‍ തിരിച്ചടിയേറ്റിട്ടും കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രണ്ടാംവിളയില്‍ കൃഷിയിറക്കാതെ കര്‍ഷകര്‍ പിന്‍വാങ്ങാനും വിളവെടുപ്പ് കുറയാനും ഇത് കാരണമായി. നെല്ലു സംഭരണത്തിലെ ഇടിവ് വിപണിയില്‍ അരിക്ക് ക്ഷാമം സൃഷ്ടിക്കുമെന്ന് ഉറപ്പായി. വിവിധ ഇനം അരിക്ക് 30 മുതല്‍ 40 രൂപവരെയാണ് പൊതുവിപണിയിലെ വില. നെല്ലുസംഭരണം കുറയുന്നത് അരിവില വീണ്ടും കുതിക്കാനിടയാക്കും. എന്നാല്‍, വില നിയന്ത്രിക്കാനും ഉല്‍പ്പാദനം കൂട്ടാനും നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന പാടം നികത്തലിന് എതിരെയും നടപടിയില്ല.
(ടി വി വിനോദ്)

deshabhimani 240213

2013 ഫെബ്രുവരി 16, ശനിയാഴ്‌ച

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ: ചന്ദ്രിക നിലപാട് മാറ്റി | Indiavision Live | Malayalam News, Kerala News, Malayalam Videos, latest News

ഒരു വര്‍ഷം അയക്കുന്നത് 17500 കോടി


ഒരു വര്‍ഷം അയക്കുന്നത് 17500 കോടി


സംസ്ഥാനത്ത് 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. ഇവര്‍ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നത് ഏകദേശം 17,500 കോടി രൂപ. ഇവരില്‍ 70 ശതമാനം തൊഴിലാളികള്‍ക്കും ദിവസം 300 രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്. ഓരോരുത്തരും പ്രതിവര്‍ഷം 70,000 രൂപയോളം ബാങ്ക് ഇടപാട് നടത്തുന്നു. വര്‍ഷം 2.35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍തേടി കേരളത്തില്‍ എത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ് പഠനം നടത്തിയത്. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 75 ശതമാനത്തോളം തൊഴിലാളികളും. 18-35 വയസ്സുള്ള പുരുഷന്മാരാണ് അധികവും എത്തുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെയാണ് ഭൂരിപക്ഷംപേരും കേരളത്തില്‍ എത്തിയത്. തൊഴിലാളികളില്‍ ഏറെയും വിവിധ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പണിയെടുക്കുകയാണ്. 60 ശതമാനത്തോളം പേര്‍ നിര്‍മാണമേഖലയിലാണ്. മിക്കവരും ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്യുന്നതായും കണ്ടെത്തി. പ്രതിദിനം 8-10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു. മരപ്പണി, ഇലക്ട്രിക്കല്‍, നിര്‍മാണമേഖല തുടങ്ങി വൈദഗ്ധ്യം ലഭിക്കാത്ത മേഖലയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ശോചനീയമായ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍പ്പിടമോ, ആഹാരം പാചകം ചെയ്യാന്‍ വൃത്തിയുള്ള സ്ഥലമോ പലപ്പോഴും ലഭിക്കുന്നില്ല- ഷിബു ബേബിജോണ്‍ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അവരവരുടെ ഭാഷയില്‍ ആശയവിനിമയം നടത്തുന്ന ഹെല്‍പ്ലൈന്‍ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ രജിസ്ട്രേഷന് ഏകജാലക സംവിധാനവും കൊണ്ടുവരും.

deshabhimani 160213

2013 ഫെബ്രുവരി 14, വ്യാഴാഴ്‌ച

കവിതയുടെ തോരാത്ത ചാറ്റല്‍


കവിതയുടെ തോരാത്ത ചാറ്റല്‍

പല കാരണങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന സൃഷ്ടികളാണ് ഡി വിനയചന്ദ്രന്റേത്. വൈവിധ്യത്തിന്റെ അനുഭവമണ്ഡലങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കോലാഹലങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമിടയില്‍ സത്യത്തിന്റെ വിളക്കുമാടംപോലെ നില്‍ക്കുന്ന കവിയുടെ അന്താരാഷ്ട്ര യാത്രാനുഭവങ്ങളും സാഹിത്യ പരിചയവും സഞ്ചാരങ്ങളും ആഴത്തിലുള്ളതാണ്. ആഫ്രിക്കന്‍ എഴുത്തിന്റെ ഒരുപാട് ഏടുകള്‍ അദ്ദേഹം മലയാളികള്‍ക്ക് പകര്‍ന്നു തന്നു. കറുത്ത കവിതകളിലേക്ക് പ്രത്യേക ശ്രദ്ധയൂന്നുകയുമുണ്ടായി. സ്വന്തം വായനയിലേക്ക് ഇത്തരം ലോകത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു.
 
കവിതയുടെ തോരാത്ത ചാറ്റല്‍

ഡി വിനയചന്ദ്രന്റെ സ്വഭാവത്തില്‍ എഴുത്തുകാരുടെ ഭാവം മാത്രമല്ല ഞാന്‍ കണ്ടത്. പച്ചയായ മനുഷ്യന്റെ സ്നേഹവും വാത്സല്യവും നോക്കിലും വാക്കിലും പ്രകടമായിരുന്നു. ഈ വലിയ മനുഷ്യന്റെ എക്കാലത്തെയും പ്രത്യേകത യാത്രകളായിരുന്നു. ചെറിയ സ്ഥലത്തെപോലും വലിയ ഇടമായി കണ്ടു. എല്ലാ ഭൂഭാഗത്തിനും അതിന്റേതായ പ്രാധാന്യവും വലുപ്പവും നല്‍കിയിരുന്നു. നെയ്യാറിനടുത്തുള്ള ചെറിയ സ്ഥലത്തെ പോലും ഇത്തരത്തിലാണ് കണ്ടത്. പലപ്പോഴും യാത്രകള്‍ കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ തന്റെ സൗഹൃദ വലയത്തിലുള്ളവരോട് അതിന്റെ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ചെപ്പുതുറക്കുക പതിവായിരുന്നു. അതില്‍ അല്‍പ്പംപോലും തീവ്രതക്ക് കുറവുണ്ടായില്ല. അത്തരം കഥകള്‍ക്കുമുന്നില്‍ ഞാനും കുട്ടിയെപോലെ ഇരുന്നിട്ടുണ്ട്. പിരിയുംമുമ്പ് കവിതയുടെ ചാറ്റല്‍മഴയുമുണ്ടാകും.

കണ്ടുമുട്ടുന്നവരോട് വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടതും കാലങ്ങളോളം സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചതും ഞാന്‍ നേരിട്ടനുഭവിച്ചു. മാഷോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അമൂല്യങ്ങളാണ്. മനുഷ്യനോടും പ്രകൃതിയോടും ജീവജാലങ്ങളോടും ഒരുപോലെ സ്നേഹമുള്ള മാഷിന്റെ വാക്കുകളും പ്രവൃത്തികളും ഇതിനുസൃതമായിരുന്നു. ഇത്തരം ആളുകളുടെ വിയോഗം മഹാനഷ്ടമാണ്. മാഷിന്റെ മുറിക്കുള്ളില്‍ പലപ്പോഴും പുസ്തകങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കണ്ടിരുന്നെങ്കിലും ഏതെല്ലാം പുസ്തകങ്ങള്‍ എവിടെയാണെന്നതില്‍ കൃത്യതയുണ്ടായിരുന്നു. ഇതുപോലെയാണ് തന്റെ സൗഹൃദ വലയത്തുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ വിവരങ്ങളും. പ്രകൃതിയോടും ജീവജാലങ്ങളോടും വളരെയേറ അടുപ്പം പ്രകടിപ്പിച്ച മാഷ് എവിടെനിന്നും പോകുന്നില്ല. ചലനം നിലക്കാത്ത ഒരുചക്രം പോലെ ചുറ്റിക്കൊണ്ടേയിരിക്കും.

കവിതയെയും മനുഷ്യനെയും പ്രകൃതിയയെും പ്രണയിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഒരു റോസാദളം പോലെ. സജീവവും ചൈതന്യവത്തുമായ അവസ്ഥയിലായിരുന്നു എപ്പോള്‍ കണ്ടാലും വിനയചന്ദ്രന്‍. മനുഷ്യ സ്നേഹികള്‍ക്ക് കെടാവിളക്കുപോലെ വെളിച്ചം പകര്‍ന്ന് ഇനി ആ ഓര്‍മ

.യാത്രകള്‍ ലോക സാഹിത്യത്തില്‍

ഘാന സന്ദര്‍ശിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ മനു ഹെര്‍ബ്സ്റ്റെയ്ന്‍ "അമ-സ്റ്റോറി ഓഫ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്" വിനയചന്ദ്രന് നേരിട്ടു സമ്മാനിക്കുകയായിരുന്നു. ഘാനയിലെ അടിമവര്‍ഗം നേരിട്ട നരകയാതനകളാണ് ഇതില്‍ വിവരിക്കുന്നത്. ഘാനാ തുറമുഖത്തുനിന്ന് ബ്രസീലിലെ കരിമ്പിന്‍പാടങ്ങളിലേക്ക് കടത്തുന്ന അടിമകളോട് മനുഷ്യത്വകണികപോലും തൊട്ടുതീണ്ടാത്ത രീതിയിലാണ് വെള്ളക്കാരുടെ പെരുമാറ്റം. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ശത്രുതയും ഉപയോഗിച്ചാണ് വെള്ളക്കാര്‍ ഇവരെ അടിമകളാക്കിയത്. ക്യാമ്പുകളില്‍ ദാരുണമായ മനുഷ്യപീഡനങ്ങളാണ് നടന്നത്. കലഹിക്കുന്നവരെ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയരാക്കി. നീണ്ട അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ഹെര്‍ബ്സ്റ്റെയ്ന്‍ വേദനയുടെ ഈ ഇതിഹാസം പടുത്തുയര്‍ത്തിയതെന്നാണ് വിനയചന്ദ്രന്‍ അഭിപായപ്പെട്ടത്.

""എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്ന ശീലക്കാരനാണ് ഞാന്‍. ശാസ്ത്ര പുസ്തകങ്ങള്‍ ഏറെ ഇഷ്ടമാണ്. ശാസ്ത്രം സാഹിത്യത്തേക്കാള്‍ ഭാവനാത്മകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന "ഓക്സ്ഫോര്‍ഡ് ബുക്ക് ഓഫ് മോഡേണ്‍ സയന്‍സ് റൈറ്റിങ്". ശാസ്ത്രസമസ്യകളെ കാവ്യാത്മകമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന ഇ സി ജി സുദര്‍ശന്റെ "ഡൗട്ട് ആന്‍ഡ് സെര്‍ട്ടേനിറ്റി" തുടങ്ങിയവ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.""

ഉമ്പര്‍ട്ടോ എക്കോയുടെ "ദി പ്രാഗ് സെമിത്തേരി"യെക്കുറിച്ച് വിനയചന്ദ്രന്‍ എഴുതിയപ്പോള്‍ ചരിത്രവും രാഷ്ട്രീയവുമാണ് മുന്‍നിന്നത്. 19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം ജൂതന്മാരുടെയും ജെസ്യൂട്ടുകളുടെയും ഏറ്റുമുട്ടലുകളുടേതാണ്. പരസ്പരം സംഹരിക്കാനായി അവര്‍ നടത്തിയ ഉപജാപങ്ങളുടെയും ഗൂഢപദ്ധതികളുടെയും ചരിത്രമാണ് കറുത്തചിരിയോടെ എക്കോ വരച്ചിടുന്നത്. വഞ്ചനയുടെയും ഭീകരവാദത്തിന്റെയും കൊലപാതകങ്ങളുടെയും അധ്യായങ്ങളാണ് നോവലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനകഥാപാത്രത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സംഭവവികാസങ്ങള്‍ യഥാര്‍ഥമാണെന്ന എക്കോയുടെ അവകാശവാദത്തില്‍ അടിവരയിട്ടിട്ടുമുണ്ട്.

(മധുപാല്‍)

സ്വന്തം വാക്കിന്റെ ഉടമ

എന്റെ കവിത
പുരാതനമായ
ഒരു പ്രേമവിലാപമാകുന്നു
മെല്ലെ ആഴംവയ്ക്കുന്ന കടല്‍
എന്റെ കവിത
പൂര്‍ണ്ണചന്ദ്രോദയത്തിലേക്ക് തുള്ളിയുണരുന്ന കടല്‍.

അനുഭവരാശിയിലും ആവിഷ്കരണ ഭാഷണ സാഫല്യത്തിലും അധികം പരിചിതമല്ലാത്ത ചേതനാപ്രപഞ്ചങ്ങള്‍ മലയാളത്തിന് താന്‍ നല്‍കിയിട്ടുണ്ടെന്ന് സ്വയം കരുതിയ എഴുത്തുകാരനാണ് ഡി വിനയചന്ദ്രന്‍. സമകാല ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും ചരിത്രത്തിന്റെ സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും അദ്ദേഹത്തിന്റെ കവിതകളില്‍ സര്‍ഗ്ഗാത്മകമായി ആവിഷ്കരിക്കപ്പെട്ടതുകൊണ്ടുതന്നെ മലയാളിവായനക്കാര്‍ സന്തോഷത്തോടെ ഈ കവിയുടെ സ്വയംബോധ്യത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വീട്ടിലേക്കെന്നുപോകുന്നു
ചോദിക്കുന്നു കൂട്ടുകാര്‍
കൂട്ടുകിടക്കുന്ന പുസ്തകത്താളുകള്‍
അമ്മയില്ലാത്തവര്‍ക്കെങ്ങുവീ-
ടില്ല വീടെങ്ങുമേ വീട്

സംസ്കാരത്തെയും മാന്യതയെയും സൗഹൃദത്തെയും കുടുംബത്തെയുമൊക്കെ വേറെ വിതാനങ്ങളിലാണ് വിനയചന്ദ്രന്‍ ആവിഷ്കരിച്ചത്. അലിഞ്ഞുചേരുമ്പോഴും വേറിട്ടുനില്‍ക്കുന്ന രുചികളായി ആധുനികതയും പാരമ്പര്യവും ആ വരികളില്‍ നിറഞ്ഞു. ലോര്‍ക്ക, ഒക്ടോവിയോ പാസ്, കുമാരനാശാന്‍, ഉണ്ണായിവാര്യര്‍, നിരണം, ചങ്ങമ്പുഴ, ഇടപ്പള്ളി എന്നീ ഇഷ്ടകവികളൊക്കെ പ്രലോഭനവും വെല്ലുവിളിയുമായിരുന്നു. ആത്മാനുകരണത്തിന്റെ പാപത്തിലും ആ കവിതകള്‍ ചെന്നുവീണില്ല.

പ്രകൃതിയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളായി പരിണമിക്കുന്ന അപൂര്‍വരസതന്ത്രങ്ങള്‍ അവയെ ഒരേസമയം പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റേയും മഹാഖ്യാനങ്ങളാക്കി. ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങളില്‍ പി കുഞ്ഞിരാമന്‍ നായരെ ഓര്‍മിപ്പിക്കുമ്പോഴും കവിതയുടെ പരിചരണരീതികളില്‍, പ്രകൃതി മുഖ്യപ്രമേയമായി വരുമ്പോള്‍പ്പോലും, അദ്ദേഹത്തിന്റെ തുടര്‍ച്ചയായിരുന്നില്ല വിനയചന്ദ്രന്‍.

മുമ്പേ നടക്കൂ മകനേയച്ഛന്റെയീ കൊമ്പും
കുടയുമുപേക്ഷിച്ചുപോകുക
. ............................................................
എന്റെ വാക്കേ നീ സുഖം ദുഃഖമാകിലും
എന്റെ വാക്കായി മുമ്പോട്ടുനടക്കുക

എന്ന ദൃഢവിശ്വാസത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു ആദ്യം മുതലേ ആ കവിതകള്‍. സ്വന്തം വാക്ക് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു വിനയചന്ദ്രന് കവിതയെഴുത്ത്.

വാക്ക് എത്ര മഴ നഞ്ഞാലാണ്
ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും
അതിന് അതിന്റെ
മരങ്ങളും മൗനങ്ങളും തിരിച്ചുകിട്ടുന്നത്.

വാക്കിനെ കാണുന്ന രോഗം റൊളാങ് ബാര്‍ത്തിനുള്ളതുപോലെ, വാക്കിന്റെ മണമറിയുന്ന രോഗം തനിക്കുമുണ്ടായിരുന്നു എന്ന് കവി.

ഞാന്‍ ഞാനല്ല! മേഘം,
മഴ, വാന്‍ഗോഗ്,
സാവിത്രി

പല വര്‍ണങ്ങളില്‍ പകര്‍ന്നാടിയ ജീവിതമായിരുന്നു കവിയുടേത്്. ബഷീറിനെപ്പോലെ, ജീവിക്കാന്‍ പല വേഷങ്ങള്‍ കെട്ടുകയോ സി വി ശ്രീരാമനെപ്പോലെ പല നാടുകളില്‍ രാപ്പാര്‍ക്കുകയോ ചെയ്തുകൊണ്ടല്ല വിനയചന്ദ്രന്‍ ജീവിതനാടകത്തിന്റെ സങ്കീര്‍ണവൈചിത്ര്യങ്ങള്‍ സ്വയമറിഞ്ഞത്. തീര്‍ച്ചയായും സഞ്ചാരമായിരുന്നു ആ ജീവിതത്തിന്റെ സ്ഥായീഭാവം.

""എവിടെപ്പോയാലും മറ്റെവിടെയെങ്കിലും പോകുന്നു""

മനസ്സും ശരീരവും. ആരോടും പങ്കുവയ്ക്കാന്‍ കഴിയാതിരുന്ന വറുതിയുടെ ബാല്യം വിനയചന്ദ്രന്‍കവിതയിലെ അടിയടരായിത്തീര്‍ന്നു. ബെക്കറ്റിനും കുറസോവക്കും മല്ലികാര്‍ജ്ജുന്‍ മന്‍സൂറിനും ശ്രീകൃഷ്ണനും സിദ്ധാര്‍ഥനുമെല്ലാം ആയുസ്സിന്റെ പുസ്തകമായിത്തീര്‍ന്നത് കുട്ടിക്കാലമായിരുന്നെന്നും, തന്റെ കുട്ടിക്കാലത്തെ ദിവസത്തെക്കുറിച്ചെഴുതണമെങ്കില്‍ ബ്രഹ്മാവിന്റെ ആയുസ്സു മതിയാവില്ലെന്നും നഞ്ഞ ചിരിയോടെ കവി കുറിച്ചിട്ടിട്ടുണ്ട്.

കാടിനു ഞാനെന്തുപേരിടും?
കാടിനു ഞാനെന്റെ പേരിടും.

ഖരമായും ജലമായും, വൃത്തത്തിലും താളത്തിലും ഗദ്യത്തിലും, വിനയചന്ദ്രന്റെ കവിതകള്‍ ജന്മമെടുത്തിട്ടുണ്ട്. അലിവിന്റെയും പാരുഷ്യത്തിന്റെയും വൈരുധ്യങ്ങളെ ഒരേ സ്വാഭാവികതയോടെ ഏറ്റുവാങ്ങുന്നു അവ. പ്രണയവും യാത്രയും പ്രകൃതിയുമാണ് ആ സര്‍ഗലോകത്തിലെ അടിസ്ഥാനപ്രമേയങ്ങള്‍. ഈ മൂന്നിന്റെ സങ്കലനവും വികര്‍ഷണവുംകൊണ്ട് ഏത് ജീവിതസന്ദര്‍ഭങ്ങളും ആ കവിതയില്‍ ആഖ്യാനംചെയ്യപ്പെട്ടു.

ഞാനിതാ യാത്രയാകുന്നു
പ്രിയേ ശുഭം പ്രേമദു:ഖങ്ങള്‍
പ്രിയങ്ങളായിത്തീരുക
ഇന്നിതേ ജീവിതം
നാമോര്‍ത്തിരിക്കാതെ
പെണ്ണുമാണും പ്രണയസമയമായ്ത്തീരുന്നു"

കവിതയില്‍ പ്രളയബോധം കഴിഞ്ഞുവരുന്ന മാര്‍ക്കണ്ഡേയനായും മൃതിയില്‍നിന്ന് സത്യവാനെ വീണ്ടെടുക്കുന്ന സാവിത്രിയായും സ്വയം മനസ്സിലാക്കുന്ന കവി പക്ഷേ, കഥകളായും നോവലുകളായും വാര്‍ന്നുവീണ തന്റെ ആത്മാവിഷ്കാരങ്ങളെക്കൂടി മലയാളികള്‍ കവിതയെപ്പോലെ ഏറ്റുവാങ്ങണമെന്ന ആഗ്രഹം ബാക്കിനിര്‍ത്തിയാണ് കടന്നുപോകുന്നത്.എന്‍എസ് മാധവന്റെയും ജോണ്‍ എബ്രഹാമിന്റെയും കഥകളുടെകൂടെയാണ് സ്വന്തം കഥകളെ വിനയചന്ദ്രന്‍ ചേര്‍ത്തുനിര്‍ത്തിയത്.

പ്രസിദ്ധീകരിച്ച കൃതികള്‍

നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകള്‍
ദിശാസൂചി
കായിക്കരയിലെ കടല്‍
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍)
പൊടിച്ചി ഉപരിക്കുന്ന് (നോവല്‍)
പേരറിയാത്ത മരങ്ങള്‍ (കഥകള്‍)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ)
ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം)
ദിഗംബര കവിതകള്‍ (പരിഭാഷ)

എഡിറ്റ് ചെയ്തവ

യൂണിവേഴ്സിറ്റി കോളേജ് കവിതകള്‍
കര്‍പ്പൂരമഴ (പി.യുടെ കവിതകള്‍)
ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍

(പി കെ സുരേഷ്കുമാര്‍)
*
കടപ്പാട്: ദേശാഭിമാനി

ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു


ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു

ഇരുപത്, 21 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 കേന്ദ്ര ട്രേഡ് യൂണിയനും വിവിധ ദേശീയ ഫെഡറേഷനുകളും ആഹ്വാനം നല്‍കിയ പണിമുടക്കിന് മേഖലാതലത്തിലുള്ള ഇതര സംഘടനകളില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇതോടൊപ്പം, ഫാക്ടറിതലത്തിലുള്ള സ്വതന്ത്ര ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും ബദല്‍ നയരേഖ മുന്നോട്ടുവച്ചുമുള്ള ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ഘട്ടം, രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കുമെന്ന് രാജ്യമെങ്ങുംനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി വി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാര്‍ 1991ല്‍ നവഉദാര നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ചു. 1980കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നപ്പോഴേ ട്രേഡ് യൂണിയനുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് 1982 ജനുവരി 19ന് നടത്തിയ പൊതുപണിമുടക്കും ഹര്‍ത്താലും വന്‍ വിജയമായി.

ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1991ലാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് കമ്മിറ്റിയുടെയും ബഹുജനസംഘടനകളുടെ ദേശീയവേദിയുടെയും നേതൃത്വത്തിലാണ് 1991 മുതലുള്ള പ്രക്ഷോഭങ്ങള്‍ നടന്നത്. തൊഴിലാളികള്‍ക്കും ചൂഷിതജനവിഭാഗങ്ങള്‍ക്കും നീതി ആവശ്യപ്പെട്ട് 2008 വരെ 12 തവണ രാജ്യവ്യാപക പണിമുടക്കുകളുണ്ടായി. 2009 കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചു, അക്കൊല്ലം സെപ്തംബറില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനോടെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.

2010 സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലും അതിന് മുന്നോടിയായി നടന്ന വന്‍ പ്രചാരണത്തിലും അറസ്റ്റുവരിക്കലിലുമൊക്കെ കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്നു. 2011 ഫെബ്രുവരി 23ന് നടന്ന അഭൂതപൂര്‍വമായ, ഉജ്വല പാര്‍ലമെന്റ് മാര്‍ച്ചും മറ്റ് പ്രക്ഷോഭപരിപാടികളും 11 കേന്ദ്രട്രേഡ് യൂണിയന്റെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ സംയുക്തവേദി കൂടുതല്‍ ശക്തമാകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടത്തി, എല്ലാ മേഖലയില്‍നിന്നുമായി 10 കോടി തൊഴിലാളികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത മേഖലകളിലെ തൊഴിലാളികള്‍പോലും അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം അണിചേരാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ആ പണിമുടക്ക് കഴിഞ്ഞ്, ഒരുവര്‍ഷം പിന്നിടുംമുമ്പേ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കിന് തയ്യാറെടുത്തു.

പണിമുടക്കില്‍ ഉയര്‍ത്തുന്ന അവകാശപത്രികയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കുക തുടങ്ങി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം മിനിമം വേതനം പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക, തുല്യജോലിക്ക് തുല്യവേതനം, വന്‍തോതില്‍ ചൂഷണം നടക്കുന്ന കരാര്‍തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക എന്നീ അടിയന്തരാവശ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയേക്കാളുപരി, യൂണിയന്‍ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയ 2012 ഫെബ്രുവരി കണ്‍വന്‍ഷനുശേഷം തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനത്തും സംസ്ഥാനതല സംയുക്ത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും ജില്ല-ഏരിയാതല കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. സംസ്ഥാനതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത കേന്ദ്രട്രേഡ് യൂണിയനുകളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോട് താഴെതലങ്ങളില്‍വരെ പണിമുടക്ക് സന്ദേശം എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇക്കുറി മേഖലാതലത്തില്‍ സംഘടിപ്പിച്ച സംയുക്ത കണ്‍വന്‍ഷനുകളും പ്രചാരണപരിപാടികളും പുതിയ മാനം കൈവരിച്ചു. ഡിസംബര്‍ 15ന് ചൈന്നൈയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖല യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്‍പിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വതന്ത്ര യൂണിയനുകളുടെയും ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള സംയുക്ത കര്‍മസമിതികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതു-സ്വകാര്യ ഗതാഗതമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സംയുക്ത കണ്‍വന്‍ഷനുകള്‍ നടത്തി. ഇത്തരം കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും അഭൂതപൂര്‍വമായ ഐക്യവും സജീവമായ പങ്കാളിത്തവും പ്രകടമായി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ സംഘടനകള്‍പോലും യോഗങ്ങളില്‍ സംബന്ധിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്; സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയതും. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 20ന് രാജ്യവ്യാപക പണിമുടക്ക് നടന്ന ബാങ്കിങ് മേഖലയില്‍, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നല്‍കിയ ആഹ്വാനത്തോടെ 48 മണിക്കൂര്‍ പണിമുടക്കില്‍ സമ്പൂര്‍ണ ഐക്യം ഉറപ്പായിരിക്കയാണ്. തൊഴിലാളികളുടെ 13 യൂണിയനുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ടെലികോം മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. മുന്‍കാലങ്ങളിലെപോലെ ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കും.

ദേശീയ ഫെഡറേഷനുകള്‍ സംയുക്തമായി ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളും ഈ രണ്ട് ദിവസം നിശ്ചലമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരികയും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. അങ്കണവാടി, ആശ, ഉച്ചഭക്ഷണപരിപാടി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. അങ്കണവാടി മേഖലയില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയതല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. രാജ്യത്തെ എല്ലാ വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യമേഖലയിലും പണിമുടക്ക് പൂര്‍ണമാകും. ഗുഡ്ഗാവ്, മനേസ്വര്‍, ഗാസിയാബാദ്, തമിഴ്നാട്ടിലെ ശ്രീപെരുംപതൂര്‍, കര്‍ണാടകത്തില്‍ ബംഗളൂരും പരിസരപ്രദേശങ്ങളും, വിശാല ഹൈദരാബാദ് മേഖല എന്നിവിടങ്ങളിലൊക്കെ പൂര്‍ണമായ തോതില്‍ തയ്യാറെടുപ്പ് നടന്നുവരികയാണ്. നിര്‍മാണം, ബീഡി, കൈത്തറി, യന്ത്രത്തറി, ചുമട് മേഖലകളിലും പ്രചാരണപ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. കണ്‍വന്‍ഷനുകള്‍ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ജനപങ്കാളിത്തമുള്ള പൊതുയോഗങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തൊഴിലാളികളോട് സംസാരിക്കുന്നു. മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ്, അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖലാതല ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളുടെ സംഘടനകളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും പൊതുപണിമുടക്ക് വന്‍ വിജയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2012 ഡിസംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിച്ച വഴിതടയല്‍- അറസ്റ്റുവരിക്കല്‍ സമരങ്ങളിലും 20ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ വന്‍ ജനപങ്കാളിത്തം പ്രചാരണത്തിന്റെ സ്വാധീനവും വര്‍ധിച്ച പിന്തുണയും പ്രതിഫലിപ്പിച്ചു. സംയുക്ത പ്രക്ഷോഭ- പ്രചാരണ പരിപാടികളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിനോടൊപ്പം സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും മേഖലകളിലും സ്വതന്ത്രമായ പ്രചാരണവും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ലഘുപുസ്തകം വീണ്ടും അച്ചടിക്കുകയും സംസ്ഥാന കമ്മിറ്റികള്‍ ഇത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംചെയ്തു. സിഐടിയു ആന്ധ്രപ്രദേശ് ഘടകം ഇതിന്റെ 4.5 ലക്ഷം പ്രതികള്‍ വിറ്റഴിച്ച് വിദ്യാഭ്യാസ പരിപാടിയുടെ പുതിയ ഉയരം കുറിച്ചു. മറ്റ് പല സംസ്ഥാന ഘടകങ്ങളും സിഐടിയുവില്‍ അംഗമായ ദേശീയ ഫെഡറേഷനുകളും ഇതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ പ്രസിദ്ധീകരിച്ചു, ദശലക്ഷക്കണക്കിന് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചു. ഏപ്രിലില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല-സംസ്ഥാനതല സമ്മേളനങ്ങളില്‍, 48 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയുംചെയ്തു. സമസ്ത മേഖലയിലെയും ഓരോ തൊഴിലാളിയിലും സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിന് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകളായ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അവരവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചും ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത് ഇതിനിടയിലുണ്ടായ പ്രധാന സംഭവവികാസമാണ്. പൊതുപണിമുടക്കിന്റെ രണ്ടു ദിവസങ്ങളിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വന്‍റാലികള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, വഴി തടയല്‍, ട്രെയിന്‍ തടയല്‍ എന്നിവ നടക്കും. ചുരുക്കത്തില്‍, 48 മണിക്കൂര്‍ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാകുമെന്നു മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഏറ്റവും വലിയ പണിമുടക്കായി മാറും.

പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്.

ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായകമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തോടെയുള്ള പോരാട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റെല്ലാ ജനവിഭാഗങ്ങളെയും ഭാവിയില്‍ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും.

*
എ കെ പത്മനാഭന്‍ ദേശാഭിമാനി 13 ഫെബ്രുവരി 2013

വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


സ്വകാര്യമായി ഖേദം പ്രകടിപ്പിച്ചതുകൊണ്ട് പൊറുക്കാവുന്നതല്ല വയലാര്‍ രവി ചെയ്ത അപരാധം. കേരളത്തിലെ ഉന്നതശീര്‍ഷരായ നേതാക്കളിലാണ് രവിയുടെ സ്ഥാനം. രാജ്യം ഭരിക്കുന്ന സീനിയര്‍ മന്ത്രിയാണദ്ദേഹം. അങ്ങനെയൊരു മനുഷ്യന്‍, അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ തന്റെ കൊച്ചുമകളുടെ പ്രായംപോലുമില്ലാത്ത മാധ്യമപ്രവര്‍ത്തകയോട് പരസ്യമായി പറഞ്ഞ വാക്കുകളും പെരുമാറിയ രീതിയും സംസ്കാരം തൊട്ടുതീണ്ടാത്തതാണ് എന്ന് പറയുന്നത് അതിശയോക്തിയാവില്ല. തന്റെ പാര്‍ടിയിലെ മറ്റൊരു നേതാവ് ലൈംഗികാരോപണത്തില്‍ തകര്‍ന്നടിയുമ്പോള്‍ രക്ഷിക്കാനുള്ള സന്നദ്ധതയും വെപ്രാളവും വയലാര്‍ രവിക്കുണ്ടാകുന്നതില്‍ ആരും കുറ്റംപറയില്ല. ആ ബാധ്യതയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമുതല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസഫ് അലിവരെയുള്ളവര്‍ ലജ്ജാശൂന്യമായി നിറവേറ്റുന്നത്.

കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് ഇര ആവര്‍ത്തിച്ച് വിളിച്ചുപറയുന്നത് കേള്‍ക്കാതെ, ആ വിലാപം ശരിവയ്ക്കുന്ന കുറ്റസമ്മതങ്ങളും സാക്ഷിമൊഴികളും അവഗണിച്ച് കുര്യന് വിശുദ്ധപട്ടം ചാര്‍ത്തിക്കൊടുക്കാനുള്ള മത്സരമാണവര്‍ നടത്തുന്നത്. ആ കോറസില്‍ സഭ്യതയുടെ അതിരുകള്‍ ഭേദിച്ചാണ് വയലാര്‍ രവി പങ്കാളിയായത്. പി ജെ കുര്യനെതിരായ ആരോപണം നാട്ടിലാകെ ചര്‍ച്ചചെയ്യുമ്പോള്‍ വയലാര്‍ രവിയുടെ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തക തന്റെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് വയലാര്‍ രവിയുടേത്. ചോദ്യമുന്നയിച്ചത് വനിതയാകുമ്പോള്‍ അത് മറ്റൊരര്‍ഥത്തിലും കുറ്റകരമാകുന്നു.

ഇവിടെ ഒരു മാധ്യമപ്രവര്‍ത്തക സമുന്നത രാഷ്ട്രീയ നേതാവിനാല്‍ നേരിട്ട് അധിക്ഷേപിക്കപ്പെട്ടിരിക്കയാണ്. സ്വതന്ത്രവും നിര്‍ഭയവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരോട് രാഷ്ട്രീയ നേതൃത്വം ഇവ്വിധം പെരുമാറുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍തന്നെയാണ് തച്ചുതകര്‍ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെമാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണാതെ, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പൊതുസമൂഹമാകെയും ഗൗരവമായി ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. വയലാര്‍ രവിയുടെ അധിക്ഷേപവും, സംസ്കാരവും സഭ്യതയും കൈവിട്ട പെരുമാറ്റവും ഒരു വ്യക്തിയോടുള്ളതുമാത്രമായി നിസ്സാരവല്‍ക്കരിക്കാനാവില്ല. രവിയുടെ ടെലിഫോണ്‍ ഖേദപ്രകടനത്തിന് അതുകൊണ്ടുതന്നെ വിലയുമില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. രവിയില്‍നിന്ന് പരസ്യമായ ഖേദപ്രകടനവുമുണ്ടാകണം.

deshabhimani editorial

കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


ബംഗളൂരു: ജാതീയ അനാചാരങ്ങള്‍ക്കും ദളിത് പീഡനങ്ങള്‍ക്കുമെതിരെ സിപിഐ എം നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായി ബംഗളൂരുവില്‍ ദളിത്-പിന്നോക്ക വിഭാഗക്കാര്‍ വിധാന്‍സൗധ ചലോ മാര്‍ച്ച് നടത്തി. "മഡെസ്നാ", "പന്തിഭേദ" തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കുക, വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക, ദേവദാസികളെ പുനരധിവസിപ്പിക്കുക, പിന്നോക്കക്കാര്‍ക്ക് വിദ്യാഭ്യാസ സംവരണവും ജോലിസംവരണവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നുറുകണക്കിന് ദളിത്-പിന്നോക്ക വിഭാഗക്കാര്‍ അണിനിരന്നു. ഫ്രീഡംപാര്‍ക്ക് പരിസരത്ത് പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ദളിതര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭരണഘടനപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ലെന്നും ദളിത് ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം വകമാറ്റി ചെലവഴിക്കുന്നതായും ശ്രീറാംറെഡ്ഡി പറഞ്ഞു. സെക്രട്ടറിയറ്റ് അംഗങ്ങളായ മാരുതിമാന്‍പടെ, വി ജെ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിപിഐ എം നേതാക്കള്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് നിവേദനവും നല്‍കി.

deshabhimani

2013 ഫെബ്രുവരി 12, ചൊവ്വാഴ്ച

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാം !


മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാം !

ഇത്തവണ ഒരു തകര്‍പ്പന്‍ ടുട്ടോറിയല്‍ ആണ് നിങ്ങള്‍ക്കു പരിചയപെടുത്തുന്നത്. ഒരു മൊബൈല്‍ ഫോണിന്റെ  ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന വിധമാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. സാധരണ നമ്മള്‍ ഇംഗ്ലീഷ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടാക്കും ചിലര്‍ ചിലരെ ട്രാക്ക് ചെയ്യുന്നത് ഇല്ലെ..?
നമ്മുടെ Sameer Thahir ന്‍റെ  സിനിമയില്ലേ.. ചാപ്പാ കുരിശു അതില്‍ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നതു കണ്ടില്ലേ..?
സിനിമയില്‍ ഒന്നും കാണിക്കുന്നില്ലെങ്കില്ലും സംഭവം ഉള്ളതു തന്നെയട്ടോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എല്ലാം ട്രാക്ക് ചെയ്യാം..പേടിച്ചോ…?
പേടിക്കേണ്ടട്ടോ..! നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ 4 ലെവല്‍ കോഡ്കളാണ് ഉപയോഗിക്കുന്നത്.
  • MCC – Mobile country code (fixed code and available online)
  • MNC – Mobile network code (fixedcode and available online)
  • LAC – Local Area Code (dynamic and required from the handset)
  • CID – Cell ID (dynamic and required from the handset)
ഇതിലെ LAC-Local Area Code, CID-Cell ID കോഡുകള്‍ നിങ്ങള്‍ സഞ്ചരിക്കുന്നതിനു അനുസരിച്ച് മാറികൊണ്ടേ ഇരിക്കും. അതുകൊണ്ട് ഈ കോഡുകള്‍ ഒന്ന് നിങ്ങള്‍ക്കും, നിങ്ങളുടെ സര്‍വീസ് പ്രോവിടെര്‍ക്കും മാത്രമേ അറിയൂ..അതുകൊണ്ട പറഞ്ഞേ പേടികേണ്ട എന്ന്.
(അതെ ഈ കോഡ് instant ആയി ഇമെയില്‍ലേക്ക് അയച്ചു തരുന്ന andorid അപ്പസ് ഉണ്ട്‌ട്ടോ ..! ആ കോഡ് ഗൂഗിള്‍ മാപ് ലിങ്ക് ആയിട്ടാണ് വരുന്നത് ആയതു കൊണ്ടുതന്നെ ഒരു ക്ലിക്ക് കൊണ്ട് തന്നെ നിങ്ങളുടെ ശരിക്കും ഉള്ള location കാണിച്ചു തരുട്ടോ..! ഇനി ഇച്ചിരി പേടിച്ചോ..andorid ഫോണ്‍ ഉള്ളവര്‍ മാത്രം.)
step 1
ഇനി നമുക്ക് ഒരു മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തു നോക്കാം..
ഇതിനായി കുറച്ചു സാധനങ്ങള്‍ ഒപ്പികണം.
  1. A smartphone/cellphone – Android, IPhone, Blackberry, Nokia – S60 or above, Sony Ericsson – JP or above (other than these not many are supported).
  2. GPRS or internet connection.
  3. Software to get location codes.
  4. A working computer with internet connection and ofcourse Google maps.
step 2
ഇവയൊക്കെ ഒപ്പിച്ചോ എന്നാല്‍ രണ്ടാം ഭാഗത്തേക്ക്‌ കടക്കാം.
  1. MCC – Mobile country code (fixed code and available online)
  2. MNC – Mobile network code (fixedcode and available online)
ഈ ലിങ്കില്‍ കയറി നിങ്ങളുടെ രാജ്യം, നിങ്ങളുടെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിവയ്ക്ക് നേരെ കോഡ് കണ്ടില്ലേ..? അതൊക്കെ ഒപ്പിച്ചോ…മനസിലായില്ല
ഉദാഹരണത്തിന് നിങ്ങളുടെ airtel ആണെങ്കില്‍  MCC 404, MNC 95 ആയിരിക്കും.
step 3
ഇനി LAC, CIDയും കിട്ടണം. ഇതു കിട്ടാന്‍ നിങ്ങളുടെ ഫോണില്‍ കുറച്ചു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. നിങ്ങളുടെ ഫോണിനെ അനുസരിച്ച  സോഫ്റ്റ്‌വെയറുകളും  താഴെ കൊണ്ടുക്കുന്നു.
Android
ഈ സോഫ്റ്റ്‌വെയര്‍ ഒന്നും ഇല്ലാതെ തന്നെ Androidല്‍ നിന്നും കോഡ് കിട്ടാന്‍ ഈ (*#*#4636#*#*) നമ്പര്‍ ഡയല്‍ ചെയ്താ മതിട്ടോ..! അതില്‍ ഫോണ്‍ ഇന്‍ഫര്‍മേഷന്‍ കണ്ടില്ലേ അതിന്‍റെ  അടിയില്‍ LAC,CIDയും ഒളിച്ചിരിക്കുന്നത്.കാണാം.
Nokia
Sony Ericsson
ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലെവല്‍ കോഡ്കളെല്ലാം ഒപ്പിച്ചില്ലേ..?
ഹും…എന്‍റെ  കൈയില്‍ Android ഫോണ്‍ ഉള്ളതുകൊണ്ട് ഈ കോഡ് എല്ലാം പെട്ടന്ന് തന്നെ കിട്ടി
  • MCC – 404
  • MNC – 94
  • LAC – 131
  • CID – 994a
ഇതാണ് എന്‍റെ ഫോണ്‍ന്‍റെ  ലെവല്‍ കോഡ്
step 4
ഇനി നമുക്ക് ഈ മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ്ന്റെ വളരെ പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കാം.
നമ്മള്‍ സാധാരണ location കണ്ടെത്തുക ഗൂഗിള്‍ മാപ് വെച്ചല്ലേ..?
ഈ ഗൂഗിള്‍ മാപ് വര്‍ക്ക്‌ ചെയ്യുന്നത് latitude and longitude വെച്ചാണ്‌ എന്ന് അറിയാലോ. ഈ latitude and longitude ഒക്കെ hex or decimal ഫോര്‍മാറ്റ്‌ വെച്ചാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്. ആയതുകൊണ്ട്  നിങ്ങളുടെ LAC, CID കോഡുകള്‍ decimal ഫോര്‍മാറ്റിലേക്കു മാറ്റണം. അതിനുവേണ്ടി ഈ വെബ്സൈറ്റില്‍ പോയി മാറ്റിക്കോ ..!
അതെ എന്‍റെ
  • LAC – 131
  • CID – 994a
കോഡ്  decimal ലേക്കു മാറ്റിയപ്പോള്‍ കിട്ടിയ റിസള്‍ട്ട്‌
  • LAC – 305
  • CID – 39242
ആണ്
step 5
ഇനി നമുക്ക് മറ്റൊരു  വെബ്സൈറ്റ്ലേക്ക് പോകാം. അവിടെ നല്‍കിയ കോളത്തില്‍ ഈ കോഡ് എല്ലാം നല്‍കാം. എതാണ്ട് ഇതുപോലെ
ഇനിയൊന്നു സെന്‍റ്  അടിച്ചു നോക്ക് നിങ്ങളുടെ ഇപ്പോഴുള്ള ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ചു തരും. എന്‍റെ മൊബൈല്‍ ട്രാക്ക് ചെയ്ത കോഡ് അതെ ഇതും വെച്ച് വിട്ടിലേക്ക്‌ വന്നാല്‍ പണി കിട്ടുട്ടാ..
ഈ കോഡ് നിങ്ങള്ക്ക് പ്രൊജക്റ്റ്‌ ആയി ഉപയോഗിക്കാട്ടോ ഈ കോഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നെ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ ഒരു android ആപ്പ് അതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.


Read & Share on Ur Facebook Profile: http://boolokam.com/archives/76388#ixzz2KgN0QkQN

ജഗതിക്ക് അടുത്ത വര്‍ഷം ഏപ്രിലോടെ അഭിനയം തുടരാനാവും


ജഗതിക്ക് അടുത്ത വര്‍ഷം ഏപ്രിലോടെ അഭിനയം തുടരാനാവും

മലയാളികള്‍ക്ക് ആശ്വസിക്കാം. കാരണം മലയാളത്തിന്‍റെ മഹാ നടനെ കുറിച്ച് അത്രയും ശുഭകരമായ വാര്‍ത്ത‍കളാണ് പുറത്തു വരുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെ മലയാള സിനിമയില്‍ സജീവമാകാന്‍ അദ്ധേഹത്തിനു ആകും എന്നതാണ് ആ വാര്‍ത്ത‍…. സംസാര ശേഷി പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട നിലയില്‍ വെല്ലൂരില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിന് ആളെ തിരിച്ചറിയാന്‍ കഴിയുകയും തുടര്‍ന്ന് രണ്ടു മൂന്നു ദിവസമായി അല്പം സംസാരിക്കാന്‍ കഴിയുകയും ചെയ്യുന്നതായാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. അപകടത്തില്‍ തകര്‍ന്ന കാലുകള്‍ ഉപയോഗിച്ച് തന്നെ ഇപ്പോള്‍ പിടിച്ചു നടക്കാന്‍ കഴിയുന്നെന്നു മകന്‍ രാജ് കുമാര്‍ പറയുന്നു.
ആരാധകന്മാര്‍ അയക്കുന്ന കത്തുകള്‍ മകള്‍ വായിച്ചു കൊടുക്കുമ്പോള്‍ ജഗതിയുടെ മുഖത്ത് കാണുന്ന ഭാവഭേദം വിവരണാതീതമാണെന്ന് അദ്ധേഹത്തെ സന്ദര്‍ശിച്ച മമ്മൂട്ടി അഭിപ്പ്രയപ്പെടുന്നു. മമ്മൂട്ടിയെ കൂടാതെ മോഹന്‍ ലാലും സുരേഷ് ഗോപിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സന്തോഷത്തോടെയാണ് മാധ്യമങ്ങളെ കണ്ടതും. ഇതെല്ലം സൂചിപ്പിക്കുന്നത് മലയാളത്തിന്‍റെ മഹാ നടന്‍റെ തിരിച്ചു വരവിനെ കുറിച്ചുള്ള സൂചന തന്നെയാവാം.
ഈ വരുന്ന സെപ്റ്റംബറിലോ ഒക്ടോബറിലോ ആശുപത്രി വിടാനാവുമെന്നാണ് വെല്ലൂര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അത് കഴിഞ്ഞു ആറു മാസത്തെ ബെഡ് റസ്റ്റ്‌ ആണ് വേണ്ടത്. അതും വീട്ടില്‍ വെച്ച് തന്നെ. ആ സമയത്ത് ഫിസിയോതെറാപ്പികളും മറ്റും ചെയ്തു ശരീരാവയവങ്ങളുടെ ചലനനങ്ങള്‍ പൂര്‍ണ സ്ഥിതിയിലേക്ക് എത്തേണ്ടതുണ്ട്. അങ്ങിനെ ആ നിലയിലേക്ക് എത്തുമെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശ്വാസവും.
ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ആരാധകന്മാരുടെ പ്രാര്‍ത്ഥനകള്‍ സഫലമായി ആ അതുല്യ നടന്റെ അരങ്ങിലെക്കുള്ള പുനപ്രവേശം കാത്തിരിക്കുകയാണ് മലയാളികള്‍.


Read & Share on Ur Facebook Profile: http://boolokam.com/archives/56723#ixzz2KgKobCNO

കറുത്ത വര്‍ഗ്ഗക്കാരന്‍ അടുത്ത പോപ്പ് ആകുമോ?


കറുത്ത വര്‍ഗ്ഗക്കാരന്‍ അടുത്ത പോപ്പ് ആകുമോ?

1
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചുള്ള വാര്‍ത്ത‍ മണിക്കൂറുകള്‍ക്ക് മുന്‍പാണ് നാം വായിച്ചത്. പലരും ആ വാര്‍ത്ത‍ അറിഞ്ഞു തുടങ്ങുന്നെ ഉള്ളൂ എങ്കിലും ആരാകും പുതിയ പോപ്പ് എന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ പരക്കുകയാണ്. പല കര്‍ദിനാള്‍മാരുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുവെങ്കിലും ഇതില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ അറിന്‍സെക്കാണ്.
1932 – ല്‍ നൈജീരിയയില്‍ ആണ് അറിന്‍സെയുടെ ജനനം. കത്തോലിക്കാ പുരോഹിതന്‍ ആയി അവരോധിക്കപ്പെടുന്നത് 1958ല്‍ റോമില്‍ വെച്ചും. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കാ പുരോഹിതന്‍ ആയി 1965 ല്‍ അദ്ദേഹം അവരോധിക്കപ്പെടുമ്പോള്‍ അദ്ധേഹത്തിന്റെ പ്രായം 32 വയസ്സ് മാത്രം.
1985 ല്‍ അദ്ദേഹം റോമില്‍ കര്‍ദിനാള്‍ ആയി അവരോധിക്കപ്പെട്ടു. 2005 ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ മരണ ശേഷം 11 ല്‍ 4 പേരും അറിന്‍സെയെ പോപ്പ് ആയി പിന്തുണക്കുന്നവര്‍ ആയിരുന്നു. എന്തായാലും പോപ്പ് ബെനഡിക്റ്റ്‌ സ്ഥാനം ഒഴിയുന്നതോടെ അറിന്‍സെയുടെ സാധ്യത വര്‍ധിച്ചു എന്നാണ് കേള്‍ക്കുന്നത്.


Read & Share on Ur Facebook Profile: http://boolokam.com/archives/88701#ixzz2KgK9kQTj

സന്നദ്ധസംഘടനകളും ആക്ഷന്‍ ഗ്രൂപ്പുകളും സാമ്രാജ്യത്വ സാന്നിധ്യവും പ്രകാശ് കാരാട്ട്


സന്നദ്ധസംഘടനകളും ആക്ഷന്‍ ഗ്രൂപ്പുകളും
സാമ്രാജ്യത്വ സാന്നിധ്യവും
പ്രകാശ് കാരാട്ട്
നമ്മുടെ രാജ്യത്ത് ഭൂരഹിതര്‍, ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, ചേരിനിവാസികള്‍, അസംഘടിതരായ തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ ആക്ഷന്‍ ഗ്രൂപ്പുകളുടെയും സന്നദ്ധസംഘടകളുടെയും വ്യാപനത്തിന്റെ പ്രതിഭാസം പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. കണക്കുകളനുസരിച്ച് സാമ്രാജ്യത്വ ശക്തികളുമായി ബന്ധമുള്ള വിവിധ ഏജന്‍സികളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അല്ലെങ്കില്‍ ഫണ്ട് കൈപ്പറ്റുന്ന വ്യത്യസ്തങ്ങളായ അയ്യായിരത്തിലധികം സംഘടനകളുണ്ട്. വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിലും പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പുകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? അവയുടെ ആശയപരമായ അടിത്തറയെന്താണ്? ഇത് സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തിത്തിനായുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണോ? അവസാനമായി, അധ്വാനിക്കുന്ന വര്‍ഗപ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)ക്കും അതുളവാക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്ക് ഒരുത്തരം കണ്ടെത്തുക എന്നതാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ ശക്തികളുടെ തന്ത്രപരമായ സന്തുലനത്തിലുണ്ടായ മാറ്റത്തോടൊപ്പം നേരിട്ട് പ്രതിവിപ്ളവം കയറ്റുമതി ചെയ്യുന്നതിലൂടെ, ദേശീയവിമോചനപ്രസ്ഥാനങ്ങളുടെ പുരോഗതിയെയും മൂന്നാം ലോകത്തിലെ മുന്‍ കോളനികളുടെ വര്‍ദ്ധിതമായ തോതിലുള്ള രാഷ്ട്രീയ സ്വാതന്ത്യ്രത്തിന്റെ ഊന്നിപ്പറയലിനെയും എളുപ്പത്തില്‍ തടയുവാന്‍ സാമ്രാജ്യത്വത്തിന് സാധിക്കാതെ വന്നു. 1957ല്‍ സോഷ്യലിസ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ് തൊഴിലാളിപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് അംഗീകരിച്ച പ്രഖ്യാപനത്തിന് ശേഷം ഈ യാഥാര്‍ത്ഥ്യത്തെ അന്താരാഷ്ട്ര കമ്മ്യൂണിസ്റ് പ്രസ്ഥാനം ശ്രദ്ധിക്കുകയുണ്ടായി. ചരിത്രത്തിന്റെ വിപ്ളവ ഒഴുക്കിനെ തടയാന്‍ അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്തിന് കഴിഞ്ഞില്ല എന്നത് സത്യമായിരിക്കുമ്പോള്‍ തന്നെ, സാമ്രാജ്യത്വ മേധാവിത്തത്തിന്റെ ഈ തകര്‍ച്ചയ്ക്ക് തടയിടാന്‍ അവര്‍ നിരന്തരം പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചികൊണ്ടിരിക്കുന്നു എന്ന വസ്തുതയും അംഗീകരിച്ചേ മതിയാവൂ. ബഹുരാഷ്ട്രകുത്തകകളുടെ സാന്നിധ്യവും സാസ്ക്കാരിക നുഴഞ്ഞുകയറ്റങ്ങളും കീഴ്പ്പെടുത്തി നിലനിര്‍ത്താനുള്ള സാമ്പത്തിക സഹായങ്ങളുമെല്ലാം തന്നെ സാമ്രാജിത്വത്തിന്റെ ആധുനിക നവ കൊളോണിയലിസ്റ് തന്ത്രത്തിന്റെ ഘടകങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്ന സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തെയും സന്നദ്ധസംഘടനകളെയും ആക്ഷന്‍ ഗ്രൂപ്പുകളെയും ഉപയോഗിക്കുന്നതിലെ തന്ത്രത്തെയും നാം വീക്ഷിക്കേണ്ടത്. ഏജന്‍സികളുടെ ഈ ശൃംഖലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നത് മുതലാളിത്ത തന്ത്രത്തിലെ ഒരു പുതിയ ഘടകമായിത്തീര്‍ന്നിരിക്കുന്നു. 1979 ല്‍ ആസാമിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ‘പ്രോജക്ട് ബ്രഹ്മപുത്ര’ ഗവേഷണത്തിന്റെ ആവരണമണിയിച്ചുകൊണ്ട് അരങ്ങേറിയ കാര്യങ്ങള്‍ നമുക്കറിവുള്ളതാണ്. അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും സി.ഐ.എയും അസംതാഴ്വരയിലും അയല്‍ സംസ്ഥാനങ്ങളിലും എങ്ങനെയാണ് വിഘടനവാദത്തെ പരിപോഷിപ്പിച്ചതെന്ന് അത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ് സാമ്രാജ്യത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില ചര്‍ച്ച് ഏജന്‍സികളില്‍ നിന്നുമുള്ള ഭീഷണി ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്ന, 1981 ജൂണില്‍ പാസ്സാക്കിയ സിപിഐ എം കേന്ദ്രകമ്മറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്. അശയപരമായ അടിത്തറയില്‍ നിന്നുകൊണ്ട് കേന്ദ്രകമ്മിറ്റിയുടെ നിലപാടുകളും വാളണ്ടറി സംഘടനകള്‍ അല്ലെങ്കില്‍ ആക്ഷന്‍ ഗ്രൂപ്പുകള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ഈ ഏജന്‍സികളുടെ ഭീഷണമായ സ്വഭാവവും പങ്കും വിശദീകരിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഈ പഠനത്തിന്റെ നിഗമനങ്ങളുടെ ആകെത്തുക താഴെകാണും പ്രകാരം സംഗ്രഹിക്കാവുന്നതാണ്:
സിപിഐ എം മുന്നോട്ട് വെക്കുന്ന ഭൂസമരത്തിനെതിരെ, ദളിതുകളെ സംഘടിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ക്കെതിരെ, സ്ത്രീ പദവിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങള്‍ക്കെതിരെ വലതുപക്ഷവും സന്നദ്ധസംഘടനകളുടെയും ആക്ഷന്‍ഗ്രൂപ്പുകളുടെയും വക്താക്കളായ അരാഷ്ട്രീയ ബുദ്ധിജീവികളും അവരുടെ എച്ചില്‍ നുണയുന്ന ചില കപട ആക്ടിവിസ്റുകളും മുന്നോട്ട് വരികയാണ്. അവര്‍ സൈബര്‍ ലോകത്ത് വളരെ സജീവമായുണ്ട്. ഇടതുപക്ഷത്തുള്ളവര്‍ വരെ ഇവര്‍ പറയുന്നതിലും കുറച്ചൊക്കെ കാര്യമുണ്ട്, ഇവരെ വെറുപ്പിക്കരുത്, അവരെ ഇടതുപക്ഷത്തോടൊപ്പം കൂട്ടാന്‍ കഴിയണം എന്നൊക്കെ പറഞ്ഞ് വ്യാമോഹത്തോടെ നില്‍ക്കുന്നു. മാന്‍വേഷമിട്ട മാരീചന്‍മാരെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യന്‍ സമൂഹത്തില്‍ നുഴഞ്ഞുകയറാനും ഇന്ത്യയുടെവികസനത്തിന്റെ ദിശയെ സ്വാധീനിക്കാനുമുള്ള സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സന്നദ്ധസംഘടനകളുടെ/ആക്ഷന്‍ ഗ്രൂപ്പുകളുടെ ശക്തികളെ കൂട്ടിയോജിപ്പിക്കുന്ന വിദഗ്ദ്ധവും സമര്‍ത്ഥവുമായ തന്ത്രം സാമ്രാജ്യത്വ കേന്ദ്രങ്ങളില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രൂപ്പുകളുടെ പുറം മോടിക്ക് വേണ്ടി, രാഷ്ട്രീയവും ആശയപരവുമായ അടിത്തറയുള്ള അക്കാദമിക സ്ഥാപനങ്ങളിലൂടെ പരിപോഷണം ലഭ്യമാക്കിക്കൊടുക്കുന്നത് സാമ്രാജ്യത്വ ഭരണ കേന്ദ്രങ്ങളാണ്. ഈ ഗ്രൂപ്പുകള്‍ക്ക് ഉദാരമായി പണം നല്‍കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ മര്‍മ്മപ്രധാനമായ തലങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ആവശ്യമായ മാര്‍ഗം സാമ്രാജ്യത്വം സൃഷ്ടിക്കുകയും ഒപ്പം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കഴിവിനെ ചെറുക്കാനും അപകടപ്പെടുത്താനുമുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ ഈ ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ മറ്റുള്ള ഉപകരണങ്ങളെയും തന്ത്രങ്ങളെയും പറ്റി ഊന്നിപ്പറയുമ്പോള്‍ തന്നെ സാമ്രാജ്യത്വത്തിന്റെ ഈ ആയുധത്തെയും വളരെ ഗൌരവമായി കാണേണ്ടതുണ്ട്. കേവലാദര്‍ശം കുത്തിവച്ച് ഇത് പെറ്റി ബൂര്‍ഷ്വാ യുവത്വത്തെ ആകര്‍ഷിക്കുന്നു എന്നതുകൊണ്ട് ഈ ഗ്രൂപ്പുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്വശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ അടിയന്തിരമായി ആശയപരമായ ഒരാക്രമണത്തിന് സന്നദ്ധരാവേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഈ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാന്‍ സുദൃഢമായ തന്ത്രങ്ങള്‍ മുന്നോട്ടുവെക്കേണ്ടതുണ്ട്. മുതലാളിത്ത നുഴഞ്ഞുകയറ്റത്തിന്റെ ഈ വെല്ലുവിളിയെ അഭിമുഖീകരിച്ചേ മതിയാവൂ.
സാമ്രാജ്യത്വ നയത്തിന്റെ പുതിയ മാനം
മൂന്നാം ലോകരാജ്യങ്ങള്‍ക്ക് വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും ഭരണകേന്ദ്രങ്ങള്‍ നടത്തിയ മൊത്തം നയരൂപീകരണത്തില്‍ 1970 കളുടെ തുടക്കത്തില്‍ സുപ്രധാനമായൊരു പുതിയ ബാഹ്യവീക്ഷണം പരിചയപ്പെടുത്തുകയുണ്ടായി. അവികസിത രാജ്യങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള തന്ത്രപരമായ പദ്ധതിയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരു പുതിയ ഘടകം ഉള്‍പ്പെടുത്തി. ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ വികസനത്തില്‍ വാളണ്ടറി ഏജന്‍സീസ് മൂവ്മെന്റിന് ഒരു പ്രത്യേക സ്ഥാനം കല്‍പ്പിച്ചു കൊടുത്തതായിരുന്നു അത്. ലോകബാങ്കും മറ്റ് സാമ്രാജ്യത്വ ഏജന്‍സികളും ആ പുതിയ നയത്തെ അത്യാവേശത്തോടെ പ്രചരിപ്പിച്ചു. വികസനത്തിന് പരമ്പരാഗത രീതിയിലുള്ള ദാനം അല്ലെങ്കില്‍ സഹായം എന്ന സമീപനത്തിനുമപ്പുറത്തേക്ക് പോകണമെന്നു വാദിച്ച ഈ നയം താഴെപറയുന്ന രീതികളാണ് മുന്നോട്ടുവെക്കുന്നത്.
1. മുതലാളിത്തത്തിന്റെ വികാസം ഉറപ്പാക്കാന്‍ അടിയന്തിരമായി ആവശ്യമായ പരിഷ്കരണങ്ങള്‍ ഭരണവര്‍ഗത്തിന്റെയും സങ്കുചിതതാല്പര്യങ്ങളുടെയും ഉദ്യോഗസ്ഥവര്‍ഗത്തിന്റെയും ഇടുങ്ങിയ ഉപരിവര്‍ഗസ്വഭാവം മൂലം മൂന്നാം ലോകരാജ്യങ്ങളില്‍ തടസ്സപ്പെട്ടിരിക്കുന്നു. സാമൂഹികമായി സ്ഫോടനാത്മകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഭൂപരിഷ്കരണങ്ങള്‍ പരിമിതമായ തോതിലെങ്കിലും നടപ്പിലാക്കേണ്ടതിന്റെയും വ്യാപ്തിയേറിവരുന്ന അസമത്വം കുറക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ഭരണകേന്ദ്രങ്ങള്‍ തീരെ ഹ്രസ്വദൃഷ്ടിയുള്ളവയാണ്.
2. അക്കാരണത്താല്‍, അപകടകരമാം വിധം വ്യാപ്തിയേറിക്കൊണ്ടിരിരിക്കുന്ന അസമത്വം കുറയ്ക്കാനും ആശ്വാസവും മെച്ചപ്പെട്ട ഉല്പാദനക്ഷമതയും ലഭ്യമാക്കിക്കൊണ്ട് സാമൂഹ്യവിപ്ളവത്തിന്റെ ഭീഷണി ഇല്ലാതാക്കാനും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥവര്‍ഗത്തിന്റെയും കുലീനവര്‍ഗത്തിന്റെയും താല്പര്യങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള അടിയന്തിര നടപടികള്‍ ആവശ്യമാണ്.
3. അതുകൊണ്ട് ഭരണകേന്ദ്രങ്ങള്‍ക്ക് എത്രതന്നെ രുചിക്കാത്തതായാലും അത്തരം നടപടികള്‍ കൈക്കൊള്ളാന്‍ ഈ രാജ്യങ്ങളുടെ ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കുമ്പോള്‍ തന്നെ ദാരിദ്യ്രമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയിലെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളാല്‍ കുലീനവര്‍ഗ-ഉദ്യോഗസ്ഥവര്‍ഗഘടനയ്ക്ക് പുറത്ത് ചാനലുകള്‍ സൃഷ്ടിക്കേണ്ടതാണ്. യോഗ്യതയുള്ള ആളുകളാല്‍ കൈകാര്യം ചെയ്യപ്പെടുന്നതും ഉദ്യോഗസ്ഥവര്‍ഗ-രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രവുമായ ഈ ഏജന്‍സികള്‍ക്ക് ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്ക് വികസനത്തിന്റെ ഫലങ്ങള്‍ എത്തിപ്പിടിക്കുന്നതിന് സഹായിക്കാന്‍ കഴിയും. അങ്ങനെ പ്രതിസന്ധികളാല്‍ കലുഷിതമായ സമ്പ്രദായത്തിലെ വികസനത്തില്‍ ചില പങ്കുകള്‍ വഹിക്കാന്‍ സാധിക്കും. ഈ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായ ധനസഹായം നല്കേണ്ടതാണ്. സാധാരണയായി സാമ്രാജ്യത്വധനസഹായം കൈപ്പറ്റുന്ന ഔദ്യോഗിക ഏജന്‍സിക്കുള്ള സഹായം തുടരുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള സഹായം കൂടി ലഭ്യമാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് കടന്നുവരാന്‍ പറ്റുന്ന മറ്റൊരു ചാനല്‍ കൂടി തുറക്കേണ്ടതാണ്
4. ഈ തന്ത്രത്തിന്റെ രാഷ്ട്രീയമായ അനന്തരഫലം മുതലാളിത്ത വികസനത്തിന്റെ/ ആധുനിക വത്ക്കരണത്തിന്റെ മുഴുവന്‍ പ്രക്രിയയെയും അട്ടിമറിക്കുന്ന വിനാശകാരിയായ വിപ്ളവപ്രസ്ഥാനങ്ങളിലേക്ക് പട്ടിണി അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ എത്തിച്ചേരുമെന്ന അപകടം ഒഴിവാക്കാന്‍ സഹായിക്കും. ഏറ്റവും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നതും സാമ്രാജ്യത്വത്താല്‍ ധനസഹായം നല്‍കപ്പെടുന്ന ഈ സന്നദ്ധസംഘടനകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാനും ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നൊരു സമൂഹം വികസിപ്പിക്കാനും അങ്ങനെ അധ്വാനിക്കുന്ന വര്‍ഗത്താല്‍ നയിക്കപ്പെടുന്ന വിപ്ളവപ്രസ്ഥാനങ്ങള്‍ക്ക് കാര്യക്ഷമമായൊരു ബദല്‍ ആയിത്തീരാനും സാധിക്കും.
മൂന്നാം ലോകരാജ്യങ്ങളിലെ സന്നദ്ധസംഘടനകളുടെ പങ്കിനെകുറിച്ച് പടിഞ്ഞാറന്‍ അക്കാദമികളിലെ ഔദ്യോഗിക വൃത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാഹിത്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സങ്കീര്‍ണഭാഷണത്തിലുള്ള മികച്ച തത്വശാസ്ത്രം ഇതാണ്.
'വിപ്ളവ-ഏകാധിപത്യ'ഭരണക്രമത്തെ എതിര്‍ക്കുന്നതെന്ന നിലയിലും 'ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്ന' ഒരു ജനാധിപത്യ സമൂഹത്തിനുള്ള അടിത്തറയെന്ന നിലയിലുമാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ വാളണ്ടറി സംഘടനകളുടെ ശൃംഖലയുടെ വികാസത്തെ പശ്ചാത്യ ആചാര്യന്‍മാര്‍ വീക്ഷിച്ചിട്ടുള്ളത്. " അവസാനമായി നിരവധി മാര്‍ഗങ്ങളിലൂടെ വാളണ്ടറി സംഘടനകള്‍ രാഷ്ട്രീയ സമരങ്ങളെ നിയന്ത്രിക്കുന്നുവെന്ന് കരുതപ്പെടുന്നു. ബഹുലമായ അംഗത്വം തൊഴില്‍പരമായ സംഘടനകളുടെ ദുഷ്പ്രവേശ്യമായ സ്വന്തം താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എന്തെങ്കിലും ചെയ്യുന്ന എതിരൊഴുക്കുകളെ സൃഷ്ടിച്ചെന്നു വരാം. കാലഘട്ടത്തിന്റെ ആവശ്യകതമനസിലാക്കി ഉണ്ടായിതീരുന്നതും നശീകരണസ്വഭാവം കൈവരിച്ചേക്കാവുന്നതുമായ സമരോത്സുകതയെ ആക്ടിവിസ്റ് സംഘടനകള്‍ ആരോഗ്യകരമായി ചോര്‍ത്തിക്കളയുന്നു. സചേതനവും സുസ്ഥിരവുമായ നടപടിക്രമങ്ങളുള്ള സംഘടനയുടെ കേവല സത്യം വൈകാരികമായൊരു ബഹുജനസംഘടനയുടെ ത്വരിതഗതിയിലുള്ള മലീനീകരണത്തിനെതിരായ സുരക്ഷിതത്വം ലഭ്യമാക്കിക്കൊടുക്കുന്നു. അതുകൊണ്ടാണ് വാളണ്ടറി സംഘടനകളെ തകര്‍ത്തുകൊണ്ട് ഏകാധിപത്യഭരണകൂടങ്ങള്‍ ആരംഭം കുറിക്കുന്നത്." (പെന്തോക്സ്, ചാപ്മാന്‍ (എഡിറ്റര്‍മാര്‍) വാളണ്ടറി അസോസിയേഷന്‍സ്)
അതുകൊണ്ട് വാളണ്ടറി സംഘടനകള്‍ പടുത്തുയര്‍ത്താനുള്ള ആശയപരമായ അടിത്തറ 1960 കളുടെ അവസാനത്തോടെ തന്നെ ആവിഷ്ക്കരിക്കപ്പെടുകയും, പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുകയും ചെയ്തു. എഴുപതുകളുടെ തുടക്കത്തില്‍ സാമ്രാജ്യത്വ സഹായം ഉപയോഗിച്ചുകൊണ്ട് വികസനപരിപാടികള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ തുടങ്ങിയെങ്കിലും അത് കൂടുതല്‍ കൂടുതലായി പ്രതിസന്ധികളെയും പരാജയത്തെയും നേരിട്ടു. പുതിയ നയത്തിനായി വാദിച്ചവര്‍ക്ക് നേതൃത്വം നല്കിയത് ലോകബാങ്കിന്റെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മക് നമാറയാണ്. 1973ല്‍ നയ്റോബിയില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ഗവര്‍ണര്‍മാരുടെ വാര്‍ഷികയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വികസനസഹായം മൂന്നാം ലോകരാജ്യങ്ങളിലെ ശരാശരി നാല്പത് ശതമാനം വരുന്ന ദരിദ്രര്‍ക്ക് പ്രയോജനമൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളോട് തുറന്നടിച്ചു. ഗ്രാമീണ വികസന ത്തിന്റെ ഒരു പുതിയ തന്ത്രത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം അതിന്റെ പുതിയ ഘടകങ്ങളെക്കുറിച്ചും വിശദീകരിച്ചു. "യഥാര്‍ത്ഥ ഭൂപരിഷ്കരണവും പാട്ടപരിഷ്കരണവും എളുപ്പമാണെന്ന് ആര്‍ക്കും ഭാവിക്കാനാവില്ല. വന്‍തോതില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന രാഷ്ട്രീയ അധികാരഘടനയിലെ അംഗങ്ങള്‍ പരിഷ്ക്കരണത്തെ എതിര്‍ക്കും എന്നതില്‍ അത്ഭുതമില്ല. എന്നാല്‍, യഥാര്‍ത്ഥ വിഷയത്തി•ലുള്ള അനിശ്ചിതമായ കാലവിളംബം രാഷ്ട്രീയമായി അനുവദിക്കാന്‍ പറ്റില്ല. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തുല്യതയില്ലായ്മയുടെ ഒരു സാഹചര്യം രാഷ്ട്രീയമായ സുസ്ഥിരതയ്ക്ക് കൂടുതലായി ഭീഷണിയുയര്‍ത്തും. രാഷ്ട്രീയമായ അപകടസാധ്യതയുള്ളതിനാല്‍ അതിന് വളരെ കൂടുതല്‍ തന്റേടം ആവശ്യമാണ്. ഭൂസ്വത്തുള്ള ഉപരിവര്‍ഗത്തിനിടയിലെ രാഷ്ട്രീയമായി മുന്‍പന്തിയിലുള്ളവര്‍ ഗ്രാമീണവികസനം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ നടപടികളില്‍ അപൂര്‍വ്വമായി മാത്രമേ താല്പര്യം കാണിക്കാറുള്ളു."
അദ്ദേഹം അവതരിപ്പിച്ച പുതിയ തന്ത്രത്തിലെ ഒരു സുപ്രധാന ഘടകം ഇതായിരുന്നു: “പൊതുവില്‍ ഉപരിവര്‍ഗത്തിന്റെ അധികാരത്തെ സംരക്ഷിക്കുന്നതെന്ന നിലയില്‍ പാവപ്പെട്ടവരില്‍ അന്തര്‍ലീനമായിട്ടുള്ള കഴിവിലും ഉല്പ്പാദനക്ഷമതയിലും പരമാവധി ശ്രദ്ധപതിപ്പിക്കുന്ന ഗ്രാമീണസ്ഥാപനങ്ങളുടെയും സംഘടനകളുടെയും പുതിയ രൂപങ്ങളാണത്” (റോബര്‍ട്ട് മക്നമാറ, ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരോട് നടത്തിയ പ്രസംഗം, നയ്റോബി)
ഈ മാര്‍ഗം പിന്തുടരുന്ന കാര്യത്തില്‍ സാമ്രാജ്യത്വ ഏജന്‍സികളുടെ ഏഷ്യയിലെ ആശ്രിതരും വളരെയൊന്നും പിറകിലായിരുന്നില്ല. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസ്താവിച്ചു: “അപ്പോഴും, ഇന്ത്യയിലെ സര്‍വ്വോദയപ്രസ്ഥാനം ഗാന്ധിയന്‍പ്രസ്ഥാനം പോലുള്ള ഗ്രാമീണ (നഗരങ്ങളിലെയും) ദരിദ്രരുടെ ഉന്നമനത്തിനായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സുദീര്‍ഘമായൊരു പാരമ്പര്യം ഏഷ്യന്‍ രാജ്യങ്ങളിലുണ്ടെന്ന കാര്യം വിസ്മരിച്ചു കൂട. ഫിലിപ്പീന്‍സിലെ പീപ്പിള്‍സ് റൂറല്‍ റീ കണ്‍സ്ട്രക്ഷന്‍ പ്രസ്ഥാനവും കൊറിയയിലെ സേ മ്യൂയലും അവയില്‍പ്പെടും. ഈ പ്രസ്ഥാനങ്ങളിലെ പ്രാദേശികമായ നിറം നിലനിര്‍ത്തിപ്പോരുന്ന പ്രവര്‍ത്തകര്‍ക്ക് പാവപ്പെട്ടവരുടെയും നിരാലംബരുടെയും സ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ ആശയപരമായൊരു പ്രതിബദ്ധതയുണ്ട്. നിരവധി സംഭവങ്ങളില്‍ ഉദ്യോഗസ്ഥതലത്തിലുള്ള സംഘടനകളെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി ഗ്രാമീണ വികസനത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.” (റൂറല്‍ ഏഷ്യ, ചാലഞ്ച് ആന്റ് ഓപ്പര്‍ച്യുനിറ്റി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്)
1970കളുടെ തുടക്കം മുതല്‍ സാമ്രാജ്യത്വ തന്ത്രത്തിന്റെ ഈ ഘടകം ഇന്ത്യയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനെ രണ്ട് ഘട്ടങ്ങളായി വിഭജിക്കാം.
വാളണ്ടറി സംഘടനകള്‍ പടുത്തുയര്‍ത്താനുള്ള ആശയപരമായ അടിത്തറ 1960 കളുടെ അവസാനത്തോടെ തന്നെ ആവിഷ്ക്കരിക്കപ്പെടുകയും, പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുകയും ചെയ്തു. എഴുപതുകളുടെ തുടക്കത്തില്‍ സാമ്രാജ്യത്വ സഹായം ഉപയോഗിച്ചുകൊണ്ട് വികസനപരിപാടികള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ തുടങ്ങിയെങ്കിലും അത് കൂടുതല്‍ കൂടുതലായി പ്രതിസന്ധികളെയും പരാജയത്തെയും നേരിട്ടു. പുതിയ നയത്തിനായി വാദിച്ചവര്‍ക്ക് നേതൃത്വം നല്കിയത് ലോകബാങ്കിന്റെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മക് നമാറയാണ്. 1973ല്‍ നയ്റോബിയില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ഗവര്‍ണര്‍മാരുടെ വാര്‍ഷികയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വികസനസഹായം മൂന്നാം ലോകരാജ്യങ്ങളിലെ ശരാശരി നാല്പത് ശതമാനം വരുന്ന ദരിദ്രര്‍ക്ക് പ്രയോജനമൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളോട് തുറന്നടിച്ചു. ഗ്രാമീണ വികസന ത്തിന്റെ ഒരു പുതിയ തന്ത്രത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം അതിന്റെ പുതിയ ഘടകങ്ങളെക്കുറിച്ചും വിശദീകരിച്ചു. “യഥാര്‍ത്ഥ ഭൂപരിഷ്കരണവും പാട്ടപരിഷ്കരണവും എളുപ്പമാണെന്ന് ആര്‍ക്കും ഭാവിക്കാനാവില്ല. വന്‍തോതില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന രാഷ്ട്രീയ അധികാരഘടനയിലെ അംഗങ്ങള്‍ പരിഷ്ക്കരണത്തെ എതിര്‍ക്കും എന്നതില്‍ അത്ഭുതമില്ല. എന്നാല്‍, യഥാര്‍ത്ഥ വിഷയത്തി•ലുള്ള അനിശ്ചിതമായ കാലവിളംബം രാഷ്ട്രീയമായി അനുവദിക്കാന്‍ പറ്റില്ല. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തുല്യതയില്ലായ്മയുടെ ഒരു സാഹചര്യം രാഷ്ട്രീയമായ സുസ്ഥിരതയ്ക്ക് കൂടുതലായി ഭീഷണിയുയര്‍ത്തും. രാഷ്ട്രീയമായ അപകടസാധ്യതയുള്ളതിനാല്‍ അതിന് വളരെ കൂടുതല്‍ തന്റേടം ആവശ്യമാണ്. ഭൂസ്വത്തുള്ള ഉപരിവര്‍ഗത്തിനിടയിലെ രാഷ്ട്രീയമായി മുന്‍പന്തിയിലുള്ളവര്‍ ഗ്രാമീണവികസനം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ നടപടികളില്‍ അപൂര്‍വ്വമായി മാത്രമേ താല്പര്യം കാണിക്കാറുള്ളു.”
ഒന്നാം ഘട്ടം : 1975-76 വരെ നീണ്ടുനിന്ന ഒന്നാം ഘട്ടത്തില്‍ ഈ ഗ്രൂപ്പുകള്‍ ഊന്നല്‍ നല്‍കിയത് അങ്ങനെ ധനസഹായം നല്‍കിയതും മാര്‍ഗനിര്‍ദ്ദേശം നല്‍കപ്പെട്ടതുമായ വികസനപദ്ധതികള്‍ക്കാ യിരുന്നു. ഗ്രാമീണ വികസനം, തൊഴില്‍ സൃഷ്ടിക്കല്‍, ചേരിവികസനം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയായിരുന്നു അവ. താഴേത്തട്ടിലെ (ആക്ഷന്‍ ഗ്രൂപ്പുകളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന മുതലാളിത്ത സങ്കീര്‍ണ്ണഭാഷണത്തിലെ ഒരു ഇഷ്ടപദമാണിത്) വികസനപ്രവര്‍ത്തനവും നുഴഞ്ഞുകയറ്റവുമായി വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍/ഔദ്യോഗിക പദ്ധതികളുടെ തുടരുന്ന സാമ്പത്തിക സഹായവും കൂട്ടിച്ചേര്‍ക്കപ്പെട്ടു. മൊത്തത്തിലുള്ള വികസനതന്ത്രത്തില്‍ ഔപചാരികമായൊരു മേഖല (ഔദ്യോഗികം) യും അനൌപചാരികമായ ഒരു മേഖലയുമുണ്ടായിരുന്നു. അവ രണ്ടിനും സാമ്രാജ്യത്വം പണവും സഹായവും ലഭ്യമാക്കിക്കൊടുത്തു. മൂന്നാം ലോകരാജ്യങ്ങള്‍ക്ക് വേണ്ടി ‘വികസന’ത്തിന്റെ സാമ്രാജ്യത്വ മാതൃകയില്‍ സുപ്രധാനമായ സ്ഥാനം നല്കപ്പെട്ട ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ദാനധര്‍മ്മങ്ങളില്‍ അധിഷ്ഠിതമായ പദ്ധതികള്‍ക്കും വേണ്ടിയാണ് അറുപതുകളില്‍ അനൌദ്യോഗികമേഖലയെ കൂടുതലായി ഉപയോഗിച്ചത്. അത് പുതിയ മാനത്തെ അല്ലെങ്കില്‍ സാമ്രാജ്യത്വ ധാരണയെ പ്രതിനിധീകരിക്കുന്നതായിരുന്നു. ‘വികസന’ത്തിലെ തടസങ്ങളും വികസന പ്രക്രിയയുടെ വഴിത്താരകളില്‍ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടതിന്റെ ആവശ്യകതയും സാമ്രാജ്യത്വം ഇന്ത്യയിലെ സന്നദ്ധതയുള്ള സൈദ്ധാന്തികന്‍മാര്‍ക്കും ഏജന്റുമാര്‍ക്കുമായി വിശകലനം ചെയ്ത്, സിദ്ധാന്തവല്‍ക്കരിച്ച് അവരുടെ അര്‍ദ്ധ-ഔദ്യോഗിക സ്ഥാപനങ്ങളിലൂടെ പകര്‍ന്നു നല്‍കി. അത് തദ്ദേശജന്യമായൊരു പ്രക്രിയയായിരുന്നില്ല. മറിച്ച്, സാമ്രാജ്യത്വ ഇടപെടലിലൂടെയാണ് സാധ്യമായിത്തീര്‍ന്നത്. വികസനത്തിലെ വാളണ്ടറി ഏജന്‍സികളുടെ പങ്ക് അമേരിക്കയുടെയും പടിഞ്ഞാറന്‍ യൂറോപ്പിലെ അതിന്റെ സഖ്യകക്ഷികളുടെയും ഔദ്യോഗിക നയത്തിന്റെ ഭാഗമായിത്തീര്‍ന്നു. മാത്രമല്ല, സാമ്പത്തികമായ മേധാവിത്തത്തിലൂടെ ഇന്ത്യന്‍ ഭരണകൂടമുള്‍പ്പെടെ സഹായം സ്വീകരിക്കുന്നവര്‍ക്ക് ഈ ആശയം വില്‍ക്കാനുള്ള കഴിവ് സാമ്രാജ്യത്വ ശക്തികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കുകയും ചെയ്തു.
മുമ്പ് പ്രസ്താവിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളെ മുമ്പില്‍ കണ്ടുകൊണ്ട് നേരിട്ടുള്ള ഇടപെടലിനാവശ്യമായ മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ ലോകബാങ്കും യു.എസ്. എയ്ഡും സമാനമായ ഏജന്‍സികളും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മെക് നമാറയുടെ പ്രയോഗം ഉപയോഗിക്കാവുന്ന ‘തീര്‍ത്തും പാവങ്ങള്‍’ ആരാണ്? ഈ വിശകലനത്തില്‍ നിന്നും താഴെപറയുന്ന മുന്‍ഗണനാവിഭാഗങ്ങളില്‍ ‘താഴേത്തട്ടി’ലുള്ള പ്രവര്‍ത്തനം നടത്താനാണ് സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തിയിട്ടുള്ളത്. അവര്‍(1) ഗ്രാമങ്ങളിലെ ദരിദ്രര്‍, കര്‍ഷകതൊഴിലാളികള്‍, ഹരിജനങ്ങള്‍ (2) ഗോത്രവര്‍ഗക്കാര്‍ (3) നഗരങ്ങളിലെ ദരിദ്രര്‍-ചേരി നിവാസികളും അസംഘടിതതൊഴിലാളികളും (4) സ്ത്രീകള്‍. ഇന്ത്യയില്‍ വികാരഭരിതമായി രാഷ്ട്രീയത്തെ നോക്കി കാണുന്ന, ഇടപെടുന്ന ഈ വിഭാഗങ്ങള്‍ക്കിടയിലാണ് സാമ്രാജ്യത്വം പണം മുടക്കുന്ന ഈ സംഘടനകള്‍ അവയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്.
വാളണ്ടറി ഗ്രൂപ്പുകളുടെ ആദ്യത്തെ ബാച്ച് അവര്‍ പറയുന്ന ‘വികസന പ്രവര്‍ത്തന’ ങ്ങള്‍ക്ക് കളങ്കമില്ലാതെ അര്‍പ്പണമനോഭാവത്തോടെ മുന്നോട്ട് വന്നു.
രണ്ടാം ഘട്ടം : ഗ്രാമങ്ങളില്‍ ഏതാനും വര്‍ഷങ്ങളിലെ അനുഭവങ്ങളുണ്ടായിക്കഴിഞ്ഞപ്പോള്‍ ഈ പ്രവര്‍ത്തന രീതിയില്‍ കടുത്ത തടസ്സങ്ങളുള്ളതായി സന്നദ്ധ സംഘടനകളില്‍ നിന്നും സാമ്രാജ്യത്വം തിരിച്ചറിഞ്ഞു. ഭൂജന്മിത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും താല്‍പര്യങ്ങളാല്‍ അട്ടിമറിക്കപ്പെടാതിരിക്കുകയോ, സ്വീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നിടത്തോളം നാട്ടിന്‍പുറങ്ങളിലെ നിലവിലുള്ള സാമൂഹിക സാമ്പത്തിക ഘടനയില്‍ കാര്യമായ മുന്നേറ്റം നടത്താനാവില്ലെന്നത് ഈ ഏജന്‍സികള്‍ക്ക് ബോധ്യമാവുകയും ചെയ്തു. ഈ പദ്ധതികളുടെ നേട്ടം സ്വായത്തമാക്കാന്‍ ഒരു ഗ്രാമീണദരിദ്രന്‍ തയ്യാറുമായിരുന്നില്ല.
സാമ്രാജ്യത്വ ഏജന്‍സികളെയും, ആവശ്യമെങ്കില്‍ രാഷ്ട്രീയ ‘ഇടപെട‘ലിനായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആശയാടിത്തറ രൂപീകരിക്കുന്ന ഗ്രൂപ്പുകളുടെയും ഒന്നാംഘട്ടത്തിലെ അനുഭവം അവരെ നയിച്ചത് ‘ജനകീയ പ്രസ്ഥാനം’, ‘ജനകീയ ആത്മബോധം’, ‘ജനകീയ സംഘടന’ തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങളിലേക്കായിരുന്നു. അതുകൊണ്ട് ‘വിദ്യാഭ്യാസ-ആത്മബോധ-സംഘടനാസമരത്തിന്റെ വകഭേദങ്ങള്‍ക്കായി വാദമുയരുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ ആചാര്യന്‍മാര്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നതുപോലെ, അത് പൂര്‍ണമായും തദ്ദേശജന്യമായൊരു പ്രക്രിയയല്ലെന്ന കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മുന്‍കാല സമീപനത്തിന്റെ വിഫലത താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച ഈ ‘വികസന’ ഗ്രൂപ്പുകളില്‍ മിക്കതിനും ബോധ്യമായതുകൊണ്ടോ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചൂഷണത്തിനും സ്ഥാപിതതാല്‍പര്യങ്ങള്‍ക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാവുന്ന തരത്തില്‍ അവര്‍ സമൂല പരിവര്‍ത്തന വാദികളായതുകൊണ്ടോ അല്ല അങ്ങനെ സംഭവിച്ചത്. സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളും സാമ്രാജ്യത്വത്തിന്റെ ബുദ്ധിരാക്ഷസന്മാരും അതേ നിഗമനത്തില്‍ എത്തിച്ചേരുകയും രണ്ടാം ഘട്ടത്തിന്റെ ‘ആക്ടിവിസ്റ്’ റോള്‍ സ്വീകരിക്കാന്‍ നിരവധി വാളണ്ടറി ഏജന്‍സികളെ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണതിന് കാരണം. 1975-76 മുതലുളള ഈ കാലഘട്ടത്തില്‍ ഫണ്ട്ദാതാക്കളായ പ്രമുഖ ഏജന്‍സികള്‍ അവരുടെ ഫണ്ടിംഗ് പ്രോഗ്രാം വഴിയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വികസനപ്രവര്‍ത്തനങ്ങളെ സഹായിക്കുക മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും ‘തികച്ചും ദരിദ്രരായവരെ’ സംഘടിപ്പിക്കാനും ശിക്ഷണം നല്കാനുമുള്ള നടപടികളും ആവശ്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. ഉദാഹരണമായി, ജര്‍മ്മനിയിലെ ‘ആക്ഷന്‍ ഫോര്‍ വേള്‍ഡ് സോളിഡാരിറ്റി’(അടണ) അതിന്റെ ഉദ്ദേശ്യങ്ങളില്‍ പ്രസ്താവിക്കുന്നു: “ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് മാത്രമല്ല, ബഹുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതും അറിവുകൊണ്ട് അവരെ ആയുധമണിയിക്കുന്നതും ചൂഷകശക്തികളില്‍ നിന്നും അവരുടെ മോചനത്തിനുള്ള ശക്തി പകര്‍ന്നുകൊടുക്കുന്നതുമായ അനൌപചാരിക വിദ്യാഭ്യാസവും പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിദ്യാഭ്യാസവും കൂടി ഞങ്ങള്‍ ലക്ഷ്യമിടുന്നു.”
തുടര്‍ന്നുവരുന്ന ഭാഗങ്ങളില്‍ കാണുന്നതുപോലെ, ധനസഹായത്തിനൊപ്പം രണ്ടാം ഘട്ടത്തില്‍ ഒരു പാക്കേജും കൂടി കടന്നുവന്നു. മറിച്ചാണെങ്കില്‍, സാമ്രാജ്യത്വ ഏജന്‍സികളും സര്‍ക്കാര്‍ ഫണ്ടിംഗ് ഏജന്‍സികളും സംഘടിതമായി, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ചൂഷണത്തിനെതിരെയും പോരാടാന്‍ ഗ്രാമീണ-നഗര ദരിദ്രരെ സംഘടിപ്പിക്കാന്‍ വേണ്ടി രംഗത്തെത്തിയ അത്ഭുതകരമായ കാഴ്ചയെ നമുക്കെങ്ങനെ വിശദീകരിക്കാനാവും?
ഓരോ ഘട്ടങ്ങളിലും ഈ ഗ്രൂപ്പുകള്‍ക്കും ആക്ടിവിസ്റുകള്‍ക്കും തങ്ങളുടെ സിദ്ധാന്തവും രാഷ്ട്രീയവും വില്‍ക്കാന്‍ പാശ്ചാത്യ നാടുകളിലും ഇന്ത്യയിലും ഗുരുക്കന്മാരും ബുദ്ധിജീവികേന്ദ്രങ്ങളും മുളച്ചുപൊന്തിയത് നാം കണ്ടുകഴിഞ്ഞു. ഇവയിലെ ഒന്നാം ഘട്ടത്തില്‍ വിശാലമായ രണ്ട് ഒഴുക്കുകളുണ്ടായിരുന്നു. മതേതര സൈദ്ധാന്തികരുടേയും സമൂലപരിവര്‍ത്തനവാദികളായ ക്രിസ്ത്യന്‍ ആചാര്യന്മാരുടെതുമായിരുന്നു അവ. ഒരേ പ്രശ്നത്തെ കൈകാര്യം ചെയ്യാന്‍ സ്വന്തമായ രാഷ്ട്രീയ സമീപനങ്ങളുണ്ടായിരുന്നപ്പോള്‍ തന്നെ, തീര്‍ച്ചയായും ഇരുകൂട്ടര്‍ക്കും പൊതുവായൊരു അടിത്തറയുമുണ്ടായിരുന്നു. രണ്ടാം ഘട്ടത്തിലെ പൊതുവായ ഈ അടിത്തറ (ജനങ്ങള്‍ക്കിടയിലേക്ക് കടന്നുചെല്ലുകയും അവരെ സംഘടിപ്പിക്കുകയും ചെയ്യുക എന്നത് ഒരുദാഹരണം) സമൂല പരിവര്‍ത്തനവാദപരമോ ഇടതുപക്ഷ ചിന്താഗതിയുടേതോ ആയ ഒന്നാണ്. നല്ല ശ്രദ്ധയില്ലാത്തവര്‍ക്കിടയില്‍ മിഥ്യാബോധവും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ പര്യാപ്തമ ാണ് ഈ അടിത്തറ.
പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മകളുടെ വക്താക്കള്‍
ഒന്നാം ഘട്ടത്തില്‍ ഗ്രൂപ്പുകള്‍ക്ക് സന്നദ്ധ സംഘടനകള്‍ എന്ന വിളിപ്പേരായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഈ ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്ന മാറ്റങ്ങളെ മുന്നില്‍ കണ്ടുകൊണ്ട്, രണ്ടാംഘട്ടത്തില്‍ അവയെ 'ആക്ഷന്‍ ഗ്രൂപ്പുകള്‍' എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഉചിതമാവുക എന്ന് അവയുടെ താത്വികന്‍മാര്‍ കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തില്‍ അവയുടെ അവശ്യകതയും അവയുടെ നിലനില്പിനും രാഷ്ട്രീയ ഇടപെടലിനുമുള്ള കാരണവിചാരണം വിശദീകരിക്കാനും താത്വികന്‍മാര്‍ മുന്നോട്ടു വന്നു.
ഡിഎല്‍ ഷെത്ത്, ഹാര്‍ഷ് സേഥി, ഡുനു റോയ്, രജ്നി കോത്താരി തുടങ്ങിയവരാണ് ഈ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട പ്രമുഖരായ ചില താത്വികര്‍. ഈ ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മകള്‍’ എന്ന പ്രയോഗമാണ് അവര്‍ ഉപയോഗിക്കുന്നത്. ആശയപരമായ അടിയൊഴുക്കുകള്‍ വ്യക്തമാക്കാന്‍ കഴിയുന്ന അവരുടെ രചനകളില്‍ നിന്നുമുള്ള ചില ഉദ്ധരണികള്‍ ചുവടെ ചേര്‍ക്കുന്നു:
നേരിട്ടുള്ള ഇടപെടലിനാവശ്യമായ മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ ലോകബാങ്കും യു.എസ്. എയ്ഡും സമാനമായ ഏജന്‍സികളും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മെക് നമാറയുടെ പ്രയോഗം ഉപയോഗിക്കാവുന്ന ‘തീര്‍ത്തും പാവങ്ങള്‍’ ആരാണ്? ഈ വിശകലനത്തില്‍ നിന്നും താഴെപറയുന്ന മുന്‍ഗണനാവിഭാഗങ്ങളില്‍ ‘താഴേത്തട്ടി’ലുള്ള പ്രവര്‍ത്തനം നടത്താനാണ് സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തിയിട്ടുള്ളത്. അവര്‍(1) ഗ്രാമങ്ങളിലെ ദരിദ്രര്‍, കര്‍ഷകതൊഴിലാളികള്‍, ഹരിജനങ്ങള്‍ (2) ഗോത്രവര്‍ഗക്കാര്‍ (3) നഗരങ്ങളിലെ ദരിദ്രര്‍-ചേരി നിവാസികളും അസംഘടിതതൊഴിലാളികളും (4) സ്ത്രീകള്‍. ഇന്ത്യയില്‍ വികാരഭരിതമായി രാഷ്ട്രീയത്തെ നോക്കി കാണുന്ന, ഇടപെടുന്ന ഈ വിഭാഗങ്ങള്‍ക്കിടയിലാണ് സാമ്രാജ്യത്വം പണം മുടക്കുന്ന ഈ സംഘടനകള്‍ അവയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്.
"പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മകള്‍ കണിശമായും അയവില്ലാത്തതും തത്വാധിഷ്ഠിതമല്ലാത്തതും അഴിമതി നിറഞ്ഞതും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമുള്ളതുമായ ഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ ബഹുജനസംഘടനകളുടെയും തത്വങ്ങള്‍ക്കുമെതിരായ തിരിച്ചടികളാണ്. അവസാനത്തെ രണ്ട് ദശകങ്ങളിലായി വിഭിന്നങ്ങളായ മാര്‍ഗങ്ങളിലൂടെയും രീതികളിലൂടെയുമാണ് ഇവ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇന്ത്യന്‍ വികസനത്തിന്റെയും രാഷ്ട്രീയ പ്രക്രിയയുടെയും പുറംമോടി തകരാന്‍ തുടങ്ങിപ്പോള്‍ തൊള്ളായിരത്തി അറുപതുകളില്‍ സമൂല പരിവര്‍ത്തനവാദികളായിത്തീര്‍ന്ന യുവാക്കളും യുവതികളുമാണ് സത്താപരമായി ഈ കൂട്ടായ്മകളിലുള്ളത്. ഈ സമൂലപരിവര്‍ത്തനപ്രക്രിയയ്ക്ക് വ്യത്യസ്ത സ്രോതസുകളും ചോദനകളുമുണ്ട്. മറ്റു ചിലര്‍ അവരുടെ പ്രചോദനത്തിന് ഗാന്ധിസം മാര്‍ക്സിസം എന്നീ ആശയങ്ങളോട് കടപ്പെട്ടിരിക്കുന്നു. വലിയൊരു വിഭാഗം ചര്‍ച്ചില്‍ നിന്നുമാണ് വന്നിട്ടുള്ളത്" (എസ്. പാണ്ഡേ, എ. കെ. റോയ്, ഹാര്‍ഷ് സേഥി- "HOW": A look at non-party political formations)
“ചരിത്രപരമായി നോക്കുമ്പോള്‍, പരീക്ഷണാത്മക വിജ്ഞാനത്തിന്റെ വലിയ സ്രോതസ്സ് ഇടത് രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും, രാഷ്ട്രീയത്തിന്റേതൊഴികെയുള്ള എല്ലാ മേഖലകളില്‍ നിന്നും അവ സ്വയം വിഛേദിച്ചു മാറി. അവിടങ്ങളില്‍ ഉണ്ടായിവന്ന വേരുകളെ ശക്തിപ്പെടുത്താന്‍ അവ ശ്രമിച്ചില്ല. പരസ്പരസംയോജനത്തിന്റെ ദൌത്യം, വികസനത്തില്‍ നിന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിലേക്കുള്ള വഴിയുടെ വിശാലത കൂട്ടുന്ന കര്‍ത്തവ്യം സ്വയം ഏറ്റെടുത്ത ഏതാനും പരിശീലനസ്ഥാപനങ്ങള്‍ക്കും സ്വതന്ത്ര പരിശീലകര്‍ക്കുമായിത്തീര്‍ന്നു...”
“മറുവശത്ത് കേന്ദ്രീകൃതമായൊരു സംവിധാനമെന്ന നിലയില്‍ ബദലിന് രൂപപ്പെടാന്‍ കഴിയുകയില്ല. കൌണ്ടര്‍-ഐഡിയോളജിയുടെ യുക്തി ആവശ്യപ്പെടുന്നത് വികേന്ദ്രീകൃതവും ചൂഷണേതരവും ശ്രേണിരഹിതവുമായൊരു സംവിധാനമാണ്” (ഡുനു റോയ് : Between Dogma and Debate)
“ഇടതു പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി ആക്ടിവിസ്റ് ഗ്രൂപ്പുകള്‍ ജനങ്ങളുമായി നേരിട്ട് പ്രവര്‍ത്തിക്കുകയും അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും ദൃഢമായ വിഷയങ്ങള്‍ ഏറ്റെടുക്കുകയും ആ പ്രക്രിയയില്‍ ചൂഷണവും അടിച്ചമര്‍ത്തലുമായ ഘടനകളെ കുറിച്ചുള്ള അവരുടെ ധാരണ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. സംഘടിപ്പിക്കാനാവാത്തതെന്ന് ഇടതുപാര്‍ട്ടികള്‍ കരുതുന്നതും, അതു കൊണ്ടുതന്നെ സാമൂഹികമായ പരിവര്‍ത്തനം സാധ്യമല്ലാത്തതുമായ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ തലത്തില്‍ പരിവര്‍ത്തനത്തിന്റെ പരമ്പരാഗത രാഷ്ട്രീയത്തിനപ്പുറത്തേക്ക് പോകാനുള്ള ഒരു കഴിവ് അവര്‍ സൃഷ്ടിക്കുന്നു.” (ഡിഎല്‍ ഷെത്ത് : Movements, in "Seminar")
"ഗ്രൂപ്പുകള്‍ രാഷ്ട്രീയമില്ലാത്തവരാവണമെന്ന് ഞങ്ങള്‍ വാദിക്കുന്നില്ല. എന്നാലവരുടെ വിശിഷ്ടഗുണം കുടികൊള്ളുന്നത് സ്റേറ്റിന്റെ അധികാരം പിടിച്ചെടുക്കുന്നതിന്റെ പരിഗണനകള്‍ക്ക് പുറത്ത് പ്രവര്‍ക്കുന്നതിനാലാണ്.... സാമൂഹിക പരിവര്‍ത്തനത്തിന് പ്രാപ്തിയുള്ള ഏക ഏജന്‍സിയെന്ന നിലയിലുള്ള ഒരു വലിയ ബോള്‍ഷെവിക്ക്് പാര്‍ട്ടിയുടെ ധാരണയെ വെല്ലുവിളിക്കുന്നു എന്നത് തന്നെ അവരുടെ നിലനില്‍പ്പിന് പ്രസക്തിയുണ്ടാക്കിക്കൊടുക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതിന് കാരണമായ അധികാരം പിടിച്ചെടുക്കുന്നത് രാഷ്ട്രീയ പരിവര്‍ത്തനത്തിനുള്ള ഒരു അവശ്യനിബന്ധയായിരിക്കുമെന്നാണ് നാം പഠിച്ചിട്ടുള്ളത്. തീര്‍ച്ചയായും അത് മതിയായൊരു നിബന്ധനയല്ല." (ഹാര്‍ഷ് സേഥി : Redefinitions, Groups in a New Politics of Transformation)
മുകളിലെ ഖണ്ഡികകളില്‍ നാം കണ്ടത് പോലെ, ഇവിടെ മുഴുവന്‍ ഊന്നലും നല്കിയിട്ടുള്ളത് മര്‍മ്മപ്രധാനമായൊരു പോയിന്റിലാണ്. ഇടത് പക്ഷം അപ്രസക്തമാണ്. അതിനെ കടത്തിവെട്ടേണ്ടതാണ്. ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളെപ്പോലെ തന്നെ ചൂഷണോന്മുഖമാണ്. കമ്മ്യൂണിസ്റുകള്‍ക്ക് കൂടുതല്‍ പരിവര്‍ത്തനോന്മുഖമായൊരു ബദലിനെ ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മകള്‍’ പ്രതിനിധീകരിക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഭരണകൂടങ്ങള്‍ ഈ ഗ്രൂപ്പുകള്‍ക്ക് വളരെ ഉദാരമായി ഫണ്ടുകള്‍ നല്കുന്നത് എന്തുകൊണ്ടാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. പുതിയൊരു വേഷത്തില്‍ നിരീശ്വരവാദപരമായ കമ്മ്യൂണിസത്തിനെതിരെ യുദ്ധം തുടരാന്‍ തങ്ങളുടെ വന്‍ തോതിലുള്ള വിഭവങ്ങള്‍ പരമ്പരാഗത ചര്‍ച്ച് സംഘടനകള്‍ ചെലവഴിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് വിശദീകരിക്കുന്നു. വളരെ മികവുറ്റ മറ്റൊരു വേഷമാണെന്ന വ്യത്യാസം മാത്രമേ ഇവിടെയുള്ളു. ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കളുടെ വക്താക്കളുടെ കപടമായ പരിഷ്കരണവാദത്തെയും അര്‍ത്ഥശൂന്യമായ അക്കാദമിക് സംസാരങ്ങളെയും മുഴുവനായും പരിശോധിക്കുമ്പോള്‍ ഹാനികരമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ആശയത്തിന്റെ കാമ്പ് വെളിച്ചത്ത് വരുന്നത് കാണാന്‍ സാധിക്കും.
“മൈക്രോ-ലെവല്‍” ഗ്രാസ് റൂട്ട് ആക്ഷന്‍ ഗ്രൂപ്പുകളുടെ മഹത്വവല്‍ക്കരണം “മാക്രോ-ലെവല്‍” കമ്മ്യൂണിസ്റ് പാര്‍ട്ടിയെ നിസാര വല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അവര്‍ ഉപയോഗിക്കുന്ന ന ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മകള്‍’എന്ന പ്രയോഗം തന്നെ രാഷ്ട്രീയവിരുദ്ധ സമീപനത്തെ തെറ്റായ വഴിയിലൂടെ നയിക്കാനുള്ളതാണ്. ഇവിടെ ഒരു കൌണ്ടര്‍ ഐഡിയോളജി വികേന്ദ്രീകരിക്കപ്പെടുന്നതുകൊണ്ട് കേന്ദ്രീകൃത ഭരണവര്‍ഗങ്ങള്‍ക്കുള്ള ഭീഷണി ഇല്ലാതാവുന്നു.
സ്റേറ്റിന്റെ അധികാരം പിടിച്ചെടുക്കുന്നതിനെ അധികാരത്തിന്റെ പിന്നാലെയുള്ള സ്വാര്‍ത്ഥപരമായ നെട്ടോട്ടമായിട്ടാണ് വീക്ഷിക്കപ്പെടുന്നത്. “പരിവര്‍ത്തനത്തിനായുള്ള പരമ്പരാഗത രാഷ്ട്രീയം” കൂടാതെ തന്നെ വിപ്ളവാത്മക പരിവര്‍ത്തനം സാധ്യമാണെന്ന് ആക്ഷന്‍ ഗ്രൂപ്പുകളുടെ വക്താക്കള്‍ അവകാശപ്പെടുന്നു. സ്റേറ്റിന്റെ അധികാരവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ ചിന്തയെ മാറ്റിവെച്ച് ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കള്‍ക്കുവേണ്ടി വാദിക്കുന്നതിന് മുന്‍ഗണനകൊടുക്കുന്ന ഈ വിപ്ളവാത്മക പ്രവര്‍ത്തനങ്ങള്‍ സാമ്രാജ്യത്വ ഭരണവൃത്തങ്ങള്‍ക്ക് ആഹ്ളാദം പകരുന്നു. മാത്രമല്ല, മുതലാളിത്ത ധാരണയില്‍ വര്‍ദ്ധിച്ച ഉല്‍പ്പാദനക്ഷമതയിലേക്ക് നയിക്കുന്ന ആധുനികവത്ക്കരണ ബിംബങ്ങളെന്ന നിലയില്‍ നമ്മുടെ ബൂര്‍ഷ്വാ ഭരണവര്‍ഗത്തിനും ഇക്കൂട്ടര്‍ അഭികാമ്യരാവുന്നു. സംഘടിതതൊഴിലാളിവര്‍ഗ പ്രസ്ഥാനത്തോടുള്ള അവിശ്വാസം അതിരുകടക്കുന്ന അവരുടെ രചനകള്‍ ജനപങ്കാളിത്തത്തോടെയുള്ള വര്‍ഗസമരങ്ങള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും വര്‍ഗങ്ങളെ പകരം വയ്ക്കാനാവശ്യപ്പെടുന്നു. ബൂര്‍ഷ്വാ പരിഷ്കരണത്തിന്റെ വൈവിധ്യം ആവശ്യപ്പെടുന്നതും വസ്തുതകളെ മൂടിവയ്ക്കാന്‍ കഴിയുന്നതുമായ കുടിലതയുടെ ബോധപൂര്‍വ്വമായ രൂപീകരണമാണത്.
ഇവയില്‍ ഏറ്റവും അപകടകാരിയായിട്ടുള്ളത് ഇടതുപാര്‍ട്ടികളില്‍ നിന്നും വേര്‍പെടുത്തി ജനങ്ങളുടെ സ്വബോധത്തെ വികസിപ്പിക്കണമെന്ന വാദഗതിയാണ്. "ആശ്രിതഗ്രൂപ്പുകളെ (ഉദാ. അടിച്ചമര്‍ത്തപ്പെട്ടവര്‍) ഇടതുപാര്‍ട്ടികളില്‍ നിന്നുപോലും സ്വതന്ത്രരായി, സ്വതന്ത്രമായി ചിന്തിക്കാന്‍ പഠിപ്പിക്കണം. സംഘടനാപ്രവര്‍ത്തനങ്ങളിലൂടെയും ഇടതുപാര്‍ട്ടികളിലൂടെയും മാത്രമായി ആശ്രിതഗ്രൂപ്പുകളുടെ വിപ്ളവപ്രസ്ഥാനങ്ങള്‍ക്ക് തുടര്‍ന്നും മുന്നേറാനാവില്ല. കാരണം അവ രണ്ടിനും അവയുടേതായത പരിമിതികളുണ്ട്. വിപ്ളവപ്രസ്ഥാനത്തിന്റെ അടിത്തറ പടുത്തുയര്‍ത്തണമെങ്കില്‍, വിദ്യാഭ്യാസപരമായ ശ്രമങ്ങള്‍ നിര്‍ണയിക്കുന്നതിലൂടെ ആശ്രിതഗ്രൂപ്പുകളുടെ ബോധം വികസിപ്പിക്കേണ്ടതാവശ്യമാണ്." (Development of the dependent groups in the context of politics of the dominant group : The role of Activist groups)
ഹരിജനങ്ങളായ കാര്‍ഷിക തൊഴിലാളികള്‍, ദരിദ്രരായ ക്രിസ്ത്യന്‍ മത്സ്യത്തൊഴിലാളികള്‍, പുറത്താക്കപ്പെട്ട ആദിവാസികള്‍, പീഡിതരായ സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്നും സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനത്തില്‍ നിന്നും സ്വയംഭരണാവകാശം ആവശ്യമാണ്. അവരെയെല്ലാം പുതിയൊരു രീതിയില്‍ സംഘടിപ്പിക്കുകയും ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’ കളിലൂടെ അവരുടെ ബോധം വികസിപ്പിച്ചെടുക്കുകയും വേണം. കാരണം, മാര്‍ക്സിസത്തിന്റെയും അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സിന്റെയും ബാന്ധവം ഈ പുത്തന്‍ വിപ്ളവ സൈദ്ധാന്തികരെ വിസ്മയാവഹമായ പുതിയൊരു കണ്ടുപിടിത്തത്തിലേക്കാണ് നയിച്ചത്. അതാകട്ടെ, തൊഴിലാളിവര്‍ഗ ആശയത്തെയും സംഘടനയെയും നിരാകരിച്ചുകൊണ്ട് ഭരണവര്‍ഗ തത്വശാസ്ത്രത്തിനും അതിന്റെ ഘടനയ്ക്കും ഫലപ്രദമായൊരു ബദയായിത്തീരാന്‍ കഴിയുന്ന പുതിയൊരു വിപ്ളവാത്മക ആശയവും പ്രസ്ഥാനവും വികസിപ്പിച്ചെടുക്കാന്‍ സാധിക്കും എന്നതായിരുന്നു. സ്വയംഭരണാവകാശ പ്രസ്ഥാനത്തിന്റെ ഈ സിദ്ധാന്തത്തെ ബൂര്‍ഷ്വാ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ വിനാശകരമായ സ്വാധീനമുളവാക്കുന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി കാണാവുന്നതാണ്. മാത്രമല്ല, വര്‍ഗചൂഷണത്തിനും ലൈംഗിക ചൂഷണത്തിനുമെതിരായിട്ടുള്ള പോരാട്ടത്തില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന ബോധത്തെ വഴിതിരിച്ചു വിടാനും അത് ലക്ഷ്യമിടുന്നു.
ബൂര്‍ഷ്വാ ഫെമിനിസ്റ് സമീപനം സ്വതന്ത്ര സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ആര്‍ജ്ജവം പകര്‍ന്നുകൊടുക്കാനായി ഇറക്കുമതിചെയ്യപ്പെട്ടതാണ്. ബോംബെ കേന്ദ്രമാക്കി ഒരു ഡോക്യുമെന്റേഷന്‍ സെന്ററടക്കമുള്ള ആക്ഷന്‍ഗ്രൂപ്പ് സ്ഥാപിച്ച ഛായാ ദത്താര്‍ ആവിഷ്കരിച്ച ലക്ഷണങ്ങള്‍ തികഞ്ഞ ചില ഫോര്‍മുലകളുണ്ട്. ഇന്ത്യയിലേക്ക് പടിഞ്ഞാറന്‍ മുതലാളിത്ത ഏജന്‍സികളാല്‍ ഇറക്കുമതി ചെയ്യപ്പെട്ട ഐഡിയോളജിക്കല്‍ പാക്കേജിന്റെ മാതൃകയാണവ. ആക്ഷന്‍ഗ്രൂപ്പിന്റെ ഫിലോസഫിക്കും ബൂര്‍ഷ്വാ ഫെമിനിസത്തിനും വേണ്ടിയുള്ള ഒരു സുപ്രധാന ബൌദ്ധികകേന്ദ്രമായ ഹേഗിലെ ഇന്‍സ്റിറ്റ്യൂട്ട്് ഓഫ് സോഷ്യല്‍ സ്റഡീസിന്റെ ഒരു ഉല്‍പ്പന്നമാണ് ഛായാ ദത്താര്‍ എന്ന വസ്തുതയും ഇതോടൊപ്പം കൂട്ടിവായിക്കണം.
"രാഷ്ട്രീയമായ പക്വതയാര്‍ജ്ജിക്കുന്ന ഈ സ്ത്രീകളില്‍ നിരവധിപേര്‍ പാശ്ചാത്യ ഫെമിനിസ്റുകളുടെ ആശയങ്ങളാല്‍ പ്രചോദിതരായവരും സ്ത്രീകളെ സഹായിക്കാന്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തെക്കുറിച്ച് ബോധവതികളായി തീര്‍ന്നവരുമാണ്. അവരുടെ സമരോത്സുകത ഒരു പ്രത്യേക കാര്യത്തെ ലക്ഷ്യമിട്ടുള്ളതും ശക്തവുമായി തീര്‍ന്നപ്പോള്‍ അവര്‍ ഇടതുപക്ഷത്തെയും വലതുപക്ഷത്തയും സ്ത്രീകളുടെ വ്യവസ്ഥാപിത സംഘടനകളെ നിരാകരിക്കുകയും അങ്ങനെ സ്വയം ഭരണാവകാശഗ്രൂപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു...
“അങ്ങനെ വ്യവസ്ഥാപിത പാര്‍ട്ടികളുടെ പോഷകസംഘടനകളാല്‍ സ്ത്രീകള്‍ക്കുവേണ്ടി നടത്തപ്പെട്ട മുന്നേറ്റങ്ങള്‍ നിശ്ചിതമായ അടയാളങ്ങളില്‍ രേഖപ്പെടുത്തപ്പെടുകയും വ്യക്തിപരവും അടിയന്തിരവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ, സ്ത്രീകളുടെ ഉയര്‍ന്നുവരുന്ന സ്വതന്ത്രഗ്രൂപ്പുകള്‍ സ്വയം സാന്നിധ്യങ്ങളറിയിക്കുകയും ചെയ്തു. അദ്ധ്വാനിക്കുന്ന വര്‍ഗത്തോടുളള തങ്ങളുടെ പ്രതിബദ്ധതയില്‍ പുറമേക്ക് ശങ്കയൊന്നുമില്ലാതെ ഏതെങ്കിലും ‘പാര്‍ട്ടിലൈനി’ന് കീഴ്പ്പെടാതെ ഈ ഗ്രൂപ്പുകാര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു...
സ്ത്രീവിമോചനം സാമ്രാജ്യത്വ ഏജന്‍സികളുടെ മാത്രമല്ല, ഇന്ത്യയിലെ ബൂര്‍ഷ്വാവര്‍ഗത്തിന്റെ പുരോഗതി നേടിയ വിഭാഗങ്ങളുടെ പോലും താല്പര്യങ്ങള്‍ക്ക് വളരെ അനുഗുണമാണെന്ന് ഇടതുപക്ഷക്കാര്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ബൂര്‍ഷ്വാ ഫെമിനിസ്റ് ആശയം ആക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് ഇന്ത്യയിലേക്കും കുത്തിവയ്ക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് നടക്കുന്നത്. വസ്തുതാപരമായി പറഞ്ഞാല്‍ രാഷ്ട്രീയ പ്രേരിതമെന്നവകാശപ്പെടുന്ന ഏതൊരു ആക്ഷന്‍ ഗ്രൂപ്പിനും സ്ത്രീ പ്രസ്ഥാനം വഴി ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനായി സ്ത്രീകളുടെ പരിപാടികളും പ്രസിദ്ധീകരണങ്ങളും ഒരു സംഘടനയും ഉണ്ടായേ മതിയാവൂ. ബൂര്‍ഷ്വാ ഫെമിനിസ്റ് ആശയത്തെ വിമര്‍ശന വിധേയമാക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. എങ്കിലും ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കളുടെ സിദ്ധാന്തത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ വികസിച്ചുവരുന്ന, അവരോട് ഐക്യപ്പെടുന്ന ഏതൊരു വര്‍ഗപ്രസ്ഥാനത്തെയും ശരിയോ തെറ്റോ എന്ന് വേര്‍തിരിച്ചറിയുന്നതിന് സാധിക്കാതെ വരുന്നതിനുള്ള കാരണം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.
"തീരുമാനമെടുക്കുന്നതിന്റെ പരമാവധി നിയന്ത്രണം സ്ത്രീകളായ സ്വീകര്‍ത്താക്കളുടെ കരങ്ങളില്‍ നിലനില്ക്കണം എന്നാണ് സ്വയംഭരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യേകിച്ചും സാമൂഹ്യമാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന ഇടതുപാര്‍ട്ടികള്‍ കുലപതി ഭാവം ഉള്ളവയാണ്. അതുകൊണ്ടു തന്നെ സ്ത്രീകളുടെ ചോദ്യത്തെ പൊതുവായ ചോദ്യത്തിന് കീഴില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള പാര്‍ട്ടികളുടെ ധാരണയും അവയുടെ ഒതുക്കി നിര്‍ത്തുന്ന നയത്തോട് പൊരുത്തമുള്ളതാണ്. അവ സ്ത്രീകളെ സംഘടിപ്പിക്കുന്നുണ്ടോ എന്നതല്ല. മറിച്ച്, ഒരു സ്ത്രീപക്ഷ വീക്ഷണകോണിലൂടെ സംഘടിപ്പിക്കുന്നുണ്ടോ എന്നതാണ് ഇവിടത്തെ ചോദ്യം" (The women's movement - a feminist perspective ; the non- party political process : Uncertain Alternatives; UNRISD-LOKAYAN)
സ്ത്രീവിമോചനം സാമ്രാജ്യത്വ ഏജന്‍സികളുടെ മാത്രമല്ല, ഇന്ത്യയിലെ ബൂര്‍ഷ്വാവര്‍ഗത്തിന്റെ പുരോഗതി നേടിയ വിഭാഗങ്ങളുടെ പോലും താല്പര്യങ്ങള്‍ക്ക് വളരെ അനുഗുണമാണെന്ന് ഇടതുപക്ഷക്കാര്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ബൂര്‍ഷ്വാ ഫെമിനിസ്റ് ആശയം ആക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് ഇന്ത്യയിലേക്കും കുത്തിവയ്ക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് നടക്കുന്നത്. വസ്തുതാപരമായി പറഞ്ഞാല്‍ രാഷ്ട്രീയ പ്രേരിതമെന്നവകാശപ്പെടുന്ന ഏതൊരു ആക്ഷന്‍ ഗ്രൂപ്പിനും സ്ത്രീ പ്രസ്ഥാനം വഴി ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനായി സ്ത്രീകളുടെ പരിപാടികളും പ്രസിദ്ധീകരണങ്ങളും ഒരു സംഘടനയും ഉണ്ടായേ മതിയാവൂ.
ബൂര്‍ഷ്വാ ഫെമിനിസ്റ് ആശയത്തെ വിമര്‍ശന വിധേയമാക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. എങ്കിലും ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കളുടെ സിദ്ധാന്തത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ വികസിച്ചുവരുന്ന, അവരോട് ഐക്യപ്പെടുന്ന ഏതൊരു വര്‍ഗപ്രസ്ഥാനത്തെയും ശരിയോ തെറ്റോ എന്ന് വേര്‍തിരിച്ചറിയുന്നതിന് സാധിക്കാതെ വരുന്നതിനുള്ള കാരണം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.
ചുരുക്കത്തില്‍ ആക്ഷന്‍ ഗ്രൂപ്പുകളുടെ പങ്കിന് വേണ്ടി വാദിക്കുന്ന കപട പരിവര്‍ത്തന സിദ്ധാന്തത്തിനുള്ള ചട്ടക്കൂടിന് പടിഞ്ഞാറന്‍ ബൂര്‍ഷ്വാ രാഷ്ട്രീയവികസന സിദ്ധാന്തങ്ങളില്‍ ആഴത്തില്‍ വേരുകളുണ്ട്. പല കാര്യങ്ങള്‍ ഏകകാലത്ത് ചെയ്യുന്ന ഒരു സമൂഹത്തില്‍ സന്നദ്ധ സംഘടനകളെ അവരെങ്ങനെ നോക്കിക്കാണുന്നുവെന്ന് വ്യക്തമാക്കാന്‍ അവരുടെ രചനകളില്‍ നിന്ന് തന്നെ ഇതിന്റെ മുന്‍ഭാഗങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിനോടൊപ്പം അറുപതുകള്‍ക്കുശേഷം തേച്ചുമിനുക്കപ്പെട്ട അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സിനെ അതായത്, വര്‍ഗരാഷ്ട്രീയത്തെ നിരാകരിക്കുന്ന കമ്മ്യൂണിറ്റി വികസനത്തിന്റെയും കമ്മ്യൂണിറ്റി രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും വകഭേദങ്ങളെ കൂട്ടിച്ചേര്‍ക്കേണ്ടതായിട്ടുണ്ട്. അവ മൌലികമായ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഊതിവീര്‍പ്പിച്ച സിദ്ധാന്തങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും പുതിയ ഇടപെടലിനുള്ള അടിത്തറ ലഭ്യമാക്കിക്കൊടുക്കുന്നു.
റാഡിക്കല്‍ ക്രിസ്ത്യന്‍ സൈദ്ധാന്തികര്‍
മൊത്തത്തിലുള്ള തന്ത്രത്തിന്റെ ഭാഗമായി, ആവശ്യാനുസരണം സാമ്രാജ്യത്വ സേവ ചെയ്യുന്ന അക്കാദമിക സൈദ്ധാന്തികരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ നിലപാടുകളെ മുറുകെപിടിച്ച് മുന്നോട്ടു പോവുന്ന റാഡിക്കല്‍ ക്രിസ്ത്യന്‍ സൈദ്ധാന്തികര്‍ വളരെ മികച്ച വിശ്വാസ്യതയാണ് പ്രകടമാക്കിയിട്ടുളളത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍, പരമ്പരാഗതവും പൂര്‍വ്വസ്ഥിതി നിലനിന്ന് പോരണമെന്ന് കരുതുകയും ചെയ്യുന്നൊരു പള്ളിയിലെ ക്രിസ്ത്യാനി; ക്രിസ്ത്യന്‍ പള്ളിയുടെ അധീനതയിലുള്ള സ്ഥാപനത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും ഭരണവര്‍ഗവുമായുള്ള അതിന്റെ സഹവര്‍ത്തിത്വത്തിനുമിടയില്‍ കുടുങ്ങി ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നു. തന്റെ വിശ്വാസങ്ങളെ സ്വന്തം ക്രൈസ്തവീയ ധാരണകളുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്നതാണ് അവനെ അലട്ടുന്ന പ്രശ്നം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ, പരിവര്‍ത്തനവാദപരമായൊരു ഒഴുക്ക് ക്രിസ്ത്യന്‍ മുഖ്യധാരയില്‍ ഉരുത്തിരിഞ്ഞുവരികയും വികസിക്കുകയും ചെയ്തു. മുന്‍പ് മാര്‍ക്‌സിസ്റ്റ് റിവ്യുവില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ബാസ്റിയന്‍ വിലെംഗ; ലാറ്റിനമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളിയുടെ വിഭാഗങ്ങളുടെ പുരോഗമനപരമായ പങ്കിനെക്കുറിച്ച് സിപിഐ എം’ന് അറിയില്ലേ? അതറിയാമെങ്കില്‍ സമാനമായ ഇന്ത്യയിലെ ഇടപെടലുകളെ അന്ധമായ വിദ്വേഷത്തോടെ എന്തിന് സമീപിക്കണം? എന്ന് ചോദിച്ചു. ആ ചോദ്യം പരിഗണിക്കപ്പെടേണ്ടതും മറുപടി അര്‍ഹിക്കുന്നതുമാണ്. വിമര്‍ശനാത്മക ചര്‍ച്ചകളോട് വിരോധം പുലര്‍ത്തുന്ന, സിപിഐ എം “സ്റാലിനിസ്റ് പൈതൃകത്തിന്” വഴങ്ങിയെന്ന അദ്ദേഹത്തിന്റെ സംശയത്തെ ദൂരീകരിക്കാനും ആ മറുപടി സഹായകമാകും.
തൊഴിലെടുക്കുന്ന വര്‍ഗത്തിന്റേതായ നിലപാടുകളോടും സാമൂഹികമായ ആവശ്യങ്ങളോടും പുരോഗമനപരമായി പ്രതികരിക്കാന്‍ സ്വന്തം പള്ളികളെ സന്നദ്ധരാക്കുന്ന ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ പരിവര്‍ത്തനാത്മകമായ ഏതൊരു നീക്കത്തെയും തീര്‍ച്ചയായും അനുഭാവത്തോടെയായിരിക്കും സിപിഐ എം നോക്കി കാണുക.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മേഖലയിലുള്ള നിരവധി റാഡിക്കല്‍ ക്രിസ്ത്യന്‍ ആക്ഷന്‍ ഗ്രൂപ്പുകളുടെ പങ്കിനെക്കുറിച്ചുള്ള വിലെംഗയുടെ വിലയിരുത്തലിനോട് നമുക്ക് വിയോജിപ്പുണ്ട്. ഈ ഗ്രൂപ്പുകളില്‍ മിക്കവയും അവയുടെ പ്രചോദനം ഉരുത്തിരിച്ചെടുത്തിരിക്കുന്നത് പൌലോ ഫ്രിയറെയില്‍ നിന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന ‘വിദ്യാഭ്യാസ’ത്തിന്റെ രീതിയില്‍ നിന്നുമാണ്. അവര്‍ ‘ന്യായാനുവര്‍ത്തി‘യായ പുണ്യശീലത്തെക്കുറിച്ചും പ്രവര്‍ത്തന/പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും പരീശീലനത്തിലൂടെയുള്ള വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിക്കുന്നു. പുണ്യശീലം അടിച്ചമര്‍ത്തപ്പെട്ടവന്റെ “നിശ്ശബ്ദതയുടെ സംസ്കാര”ത്തെ തകര്‍ത്തെറിയുന്നതിലേക്കും ചരിത്രപരപമായ പ്രതിബദ്ധതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ബ്രസീലിലെ ഒരു കത്തോലിക്കനായ ഫ്രിയറെ ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ കുലീനവര്‍ഗ ചൂഷണത്തിന്റെ കീഴില്‍ നരകിക്കുകയായിരുന്ന കത്തോലിക്കരായ ജനതയ്ക്ക് വേണ്ടി ആവിഷ്ക്കരിച്ച ഈ സിദ്ധാന്തം ആ സമൂഹത്തിന്റെ പരിവര്‍ത്തനത്തനവാദപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള കത്തോലിക്കാ മതവിശ്വാസവുമായി പൊരുത്തപ്പെടുന്നതായിരുന്നു. മുഖ്യമായും, നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഉപയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ രീതി അനൌപചാരിക വിദ്യാഭ്യാസത്തിനായുള്ള ഒരു രീതിയെന്ന നിലയിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. നിരക്ഷരത ഇല്ലായ്മ ചെയ്യുന്നതില്‍ അതിന്റെ കാര്യക്ഷമത എന്തുതന്നെയായാലും ചൂഷണത്തെ ചെറുക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവനുള്ള ഒരു ആയുധമെന്നനിലയിലാണ് തല്‍പ്പരകക്ഷികള്‍ അതിനെ ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ ചിലരതിനെ മാര്‍ക്സിസത്തിന് പകരം വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അതാണ് മാര്‍ക്സിസമെന്ന് വേറെ ചിലര്‍ ഉദ്ഘോഷിച്ചു. തന്റെ സിദ്ധാന്തത്തിന്റെ ആശയപരവും ഉട്ടോപ്യനുമായ അടിത്തറയെ അംഗീകരിക്കുന്ന ഫ്രിയറെ ക്രിസ്തുമതത്തിന്റെ പരമ്പരാഗതമായ ആചാരത്തെ മാനുഷീകരിക്കാന്‍ പോന്ന പ്രബലതയും ആര്‍ജ്ജവവും അതിനുണ്ടെന്ന് കരുതുകയും ചെയ്യുന്നു.
തൊഴിലെടുക്കുന്ന വര്‍ഗത്തിന്റേതായ നിലപാടുകളോടും സാമൂഹികമായ ആവശ്യങ്ങളോടും പുരോഗമനപരമായി പ്രതികരിക്കാന്‍ സ്വന്തം പള്ളികളെ സന്നദ്ധരാക്കുന്ന ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ പരിവര്‍ത്തനാത്മകമായ ഏതൊരു നീക്കത്തെയും തീര്‍ച്ചയായും അനുഭാവത്തോടെയായിരിക്കും സിപിഐ എം നോക്കി കാണുക.
ആശയപരമായ ഈ തലത്തില്‍ അധിഷ്ഠിതമായ പ്രായോഗികപ്രവര്‍ത്തനത്തിലൂടെ നഗര/ഗ്രാമീണ ദരിദ്രരെ സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷം ഉളവാകുന്നത്. ക്രിസ്ത്യന്‍ ആക്ഷന്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തത്തില്‍ നിന്ന് രൂപപ്പെടുന്ന ആഴമേറിയതും ആശയപരവുമായ പരസ്പര വൈരുദ്ധ്യം മൂലം സംഘടിത ഇടതുപക്ഷത്തിനെതിരെ തങ്ങളുടെ അനുയായികളെ തിരിച്ചുവിടാന്‍ സമൂലപരിവര്‍ത്തനവാദികളെന്ന് അവകാശപ്പെടുന്ന അവര്‍ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടിയെയും അതിന്റെ ബഹുജനസംഘടനകളെയും ജനങ്ങളുടെ ചൂഷകരെന്നും ഉദ്യോഗസ്ഥ നിയന്ത്രണത്തിലേക്കു നയിക്കുന്ന ആശ്രിത ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നവരെന്നും വലതുപക്ഷത്തിന്റെ 'അടിച്ചമര്‍ത്തല്‍ സംസ്ക്കാരത്തെ' അനുകരിക്കുന്നവരെന്നുമുള്ള നിലകളില്‍ അവര്‍ വീക്ഷിക്കുന്നു. അതിനുപകരം വയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നത് ക്രിസ്ത്യന്‍ പരിഷ്ക്കരണവാദത്തിന്റെ വ്യക്തിഗതമായൊരു വകഭേദത്തെയാണ്. വ്യത്യസ്ഥ തോതുകളില്‍ മാര്‍ക്‌സിസ്റ്റ് നാട്യോക്തി കുത്തിനിറച്ച ഫ്രിയറെയുടെയും സോള്‍ അലിന്‍സ്കീയുടെയും മിശ്രിതവും ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കളുടെ സിദ്ധാന്തങ്ങളും സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ത്ഥ ദൌത്യങ്ങളില്‍ നിന്നും അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടാനും പാളം തെറ്റിക്കാനും ഉദ്ദേശിച്ചുള്ളതാണ്. അതിനെ സാമ്രാജ്യത്വവൃത്തങ്ങളും ആഭ്യന്തര ഭരണവര്‍ഗ ആചാര്യന്മാരും വളരെ എളുപ്പത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു. അക്കാരണത്താല്‍, ചര്‍ച്ച് എസ്റാബ്ളിഷ്മെന്റിന് സവിശേഷമായും സാമ്രാജ്യത്വ ഏജന്‍സികള്‍ക്ക് പൊതുവിലും ഫ്രിയറെയുടെ രീതിയെ അടിസ്ഥാനമാക്കിയുള്ള അനൌപചാരിക വിദ്യാഭ്യസം സ്വീകാര്യമായിത്തീരുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
ഇന്ത്യയില്‍ സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടി ക്രിസ്ത്യന്‍ സമുദായത്തിനുള്ളിലെ ശ്രമങ്ങളെ ഗുണപരമായി മനസിലാക്കി അതിനോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും ആഗോളവ്യാപകമായ വികാസങ്ങളിലെ പരിവര്‍ത്തനപരമായ പ്രവണതകളാല്‍ പ്രചോദിതരായ കത്തോലിക്കരും പൊട്ടസ്റന്റുകാരുമായ യുവജനങ്ങളുടെ മുന്നേറ്റത്തെ ഗുണപരമായിത്തന്നെ ശ്രദ്ധിക്കുമ്പോഴും പ്രാഥമികമായി അതൊരു പെറ്റി-ബൂര്‍ഷ്വാ പ്രതിഭാസമായി നിലനില്ക്കുന്നുവെന്ന കാര്യം വിസ്മരിക്കാന്‍ കഴിയുകയില്ല. വര്‍ഗപരമായ പശ്ചാത്തലവും വിദ്യാഭ്യാസവും അദ്ധ്വാനിക്കുന്ന ജനങ്ങളില്‍ നിന്നുമുള്ള സാമൂഹികമായ ഒറ്റപെടലും കണക്കിലെടുക്കുമ്പോള്‍ അത്തരം കഴിവുകള്‍ അവ ഇടതുപക്ഷം, തീവ്ര ഇടതുപക്ഷം, മാര്‍ക്‌സിസ്റ്റ് റിവിഷനിസം അല്ലെങ്കില്‍ ബൂര്‍ഷ്വാ ഫെമിനിസം എന്നിവയില്‍ ഏത് ലേബലിന്റെ കീഴിലായാലും പടിഞ്ഞാറ് നിന്നും ഇറക്കുമതി ചെയ്യപ്പെട്ട പെറ്റി ബൂര്‍ഷ്വാ ഐഡിയോളജിയുടെ ഒരു 'അവിയല്‍' പരുവത്തിലേക്ക് എളുപ്പത്തില്‍ നിപതിച്ചേക്കാം. അവരുടെ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക അവബോധത്തോടൊപ്പം ഇതെല്ലാം മാര്‍ക്സിസവുമായി സംയോജിപ്പിക്കപ്പെടാനുള്ളതാണ്. ആക്ഷന്‍ ഗ്രൂപ്പുകളിലെ അവരുടെ പ്രവര്‍ത്തനം ഇന്ത്യന്‍ സമൂഹത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും വര്‍ഗപരമായ ചൂഷണത്തിലേക്കും അവരെ തുറന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ വശം ചൂണ്ടിക്കാണിച്ചതില്‍ വിലെംഗ ശരിയായിരുന്നു.
പ്രക്രിയ ഇത്രമാത്രമാണ് മുന്നോട്ടു പോയിട്ടുള്ളതെങ്കില്‍ മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റുകളില്‍ നിന്നും വിഭിന്നമായൊരു പ്രതികരണമാണ് ഉണ്ടാവുമായിരുന്നത്. നിര്‍ഭാഗ്യവശാല്‍ സര്‍വ്വവ്യാപിയായൊരു വസ്തുതയെന്ന നിലയില്‍ അവിടെ സാമ്രാജ്യത്വമുണ്ട്. തങ്ങളുടെ രചനകളില്‍ മൂന്നാംലോകത്തിലെ സാമ്രാജ്യത്വ ചൂഷണം അംഗീകരിക്കുകയും ബഹുരാഷ്ട്ര കുത്തകകളാലുള്ള കൊള്ള അവസാനിപ്പിക്കാനാവശ്യപ്പെടുകയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന അതേ ക്രിസ്ത്യന്‍ സമൂല പരിവര്‍ത്തനവാദികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ സാമ്രാജ്യത്വത്തിന് നേരെയും അവരുടെ പ്രവര്‍ത്തനമേഖലകളിലെ പ്രയോഗങ്ങളില്‍ അതെങ്ങനെ തടസം നില്‍ക്കുന്നു എന്നതിന് നേരെയും അന്ധത നടിക്കുന്നത് വിചിത്രമായിരിക്കുന്നു. മറിച്ചാണെങ്കില്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയമായ ശിക്ഷണം നല്‍കാനും അവരെ സംഘടിപ്പിക്കാനും വിദേശ ചര്‍ച്ച് ഫണ്ടിന്റെ ഉപയോഗത്തിന്റെ വിഷയത്തില്‍ ന്യായീകരണം കണ്ടെത്താന്‍ അല്ലെങ്കില്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവര്‍ക്കെങ്ങനെയാണ് സാധിക്കുക? ഇടതുപക്ഷത്തിനെതിരെ വാചകക്കസര്‍ത്ത് നടത്തുന്ന അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദേശചൂഷണത്തിന്റേയും 'ആശ്രിതഗ്രൂപ്പുകളു'ടെയും മറ്റൊരു രൂപം തന്നെയല്ലേ? അവരുടെ നിലനില്‍പ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ച് സ്ഥാപനങ്ങളും സാമ്രാജ്യത്വരാജ്യങ്ങളിലെ ഭരണവൃത്തങ്ങളും എന്തുകൊണ്ട് ഫണ്ടുകള്‍ സംഭാവന ചെയ്യുന്നുവെന്ന് അവരെപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ഈ വൈരുദ്ധ്യത്തെ അവര്‍ക്കെങ്ങനെ വിശദീ കരിക്കാനാവും?
ലളിതമായൊരു ചോദ്യം ചോദിക്കുന്നു: ബ്രഡ് ഫോര്‍ ദി വേള്‍ഡ് (Bread for the world), EZE, CEBEMO തുടങ്ങിയവയുടെ ബോര്‍ഡ് റൂമുകള്‍ 'പുണ്യശീലത്വ'മുള്ളതാണോ? ക്രിസ്ത്യന്‍ റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഒരു പരിശീലനമാതൃക രൂപപ്പെടുത്തിയിട്ടുണ്ടോ? സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടിത്തത്തിന് കീഴില്‍ സംഘടിത ഇടതുപക്ഷത്തിന്റെ നശീകരണത്തിനായുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടും. അതോടൊപ്പം ഗോത്രവര്‍ഗ വിഘടനവാദത്തിന്റെയും മറ്റ് തലങ്ങളിലുള്ള വിഘടന വാദത്തിന്റെയും വളര്‍ച്ചയ്ക്കായുള്ള ഹീനമായ തന്ത്രങ്ങളും നിലനില്ക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഐഡിയലിസ്റിക് റാഡിക്കലിസത്തെ സഹിച്ചുപോവുകയെന്ന സത്യത്തില്‍ നിന്നും ക്രിസ്ത്യന്‍ റാഡിക്കലുകള്‍ക്ക് ഓടിയൊളിക്കാനാവില്ലെന്നത് വസ്തുതയാണ്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെയോ ത്രിപുര ഉപജാതി ജുബാ സമിതിയുടെയോ അല്ലെങ്കില്‍ ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെയോ കാര്യത്തിലായാലും ക്രിസ്ത്യന്‍ റാഡിക്കലുകളാല്‍ നയിക്കപ്പെടുന്ന ആക്ഷന്‍ ഗ്രൂപ്പുകള്‍ ആ പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നു നിന്നില്ലെന്ന് മാത്രമല്ല, അവയില്‍ ചിലത് ആ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുകപോലും ചെയ്തു.
ഏറ്റവും സാരവത്തായ ഭാഗം കുടികൊള്ളുന്നത് ഇവിടെയാണ്. സ്വന്തം പ്രാദേശിക അണികള്‍ക്ക് മാര്‍ഗദര്‍ശനം ലഭിക്കുന്നതിനായി നേതാക്കന്മാര്‍ അവരെ പുറത്തേയ്ക്കയക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സിപിഐ എം’നെ നേരിടാന്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ ഗ്രൂപ്പുകളിലെ ചില വിഭാഗങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ രൂപംകൊള്ളുന്നത് കേന്ദ്രീകൃതമായൊരു മേല്‍ത്തട്ടില്‍ നിന്നാണെന്നും അതൊരു തരം കൃത്രിമം കാട്ടലാണെന്നും കമ്മ്യൂണിസ്റ് പാര്‍ട്ടിസംഘടനയുടെ തത്വങ്ങള്‍ ബ്യൂറോക്രാറ്റിക്കാണെന്നും പ്രയോഗത്തില്‍ തെരഞ്ഞെടുപ്പ് ആവശ്യകതകളാണ് പാര്‍ട്ടിയെ ഭരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. മാര്‍ക്സിസ്റുകളെന്ന നിലയില്‍ ഇത്തരത്തിലുള്ള മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ് വിരുദ്ധ ജല്പനങ്ങളെ തള്ളിക്കളയുമ്പോള്‍ തിരിച്ച് ഞങ്ങളവരോട് ലളിതമായൊരു ചോദ്യം ചോദിക്കുന്നു: ബ്രഡ് ഫോര്‍ ദി വേള്‍ഡ് (Bread for the world), EZE, CEBEMO തുടങ്ങിയവയുടെ ബോര്‍ഡ് റൂമുകള്‍ 'പുണ്യശീലത്വ'മുള്ളതാണോ? ക്രിസ്ത്യന്‍ റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഒരു പരിശീലനമാതൃക രൂപപ്പെടുത്തിയിട്ടുണ്ടോ? സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടിത്തത്തിന് കീഴില്‍ സംഘടിത ഇടതുപക്ഷത്തിന്റെ നശീകരണത്തിനായുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടും. അതോടൊപ്പം ഗോത്രവര്‍ഗ വിഘടനവാദത്തിന്റെയും മറ്റ് തലങ്ങളിലുള്ള വിഘടന വാദത്തിന്റെയും വളര്‍ച്ചയ്ക്കായുള്ള ഹീനമായ തന്ത്രങ്ങളും നിലനില്ക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഐഡിയലിസ്റിക് റാഡിക്കലിസത്തെ സഹിച്ചുപോവുകയെന്ന സത്യത്തില്‍ നിന്നും ക്രിസ്ത്യന്‍ റാഡിക്കലുകള്‍ക്ക് ഓടിയൊളിക്കാനാവില്ലെന്നത് വസ്തുതയാണ്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെയോ ത്രിപുര ഉപജാതി ജുബാ സമിതിയുടെയോ അല്ലെങ്കില്‍ ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെയോ കാര്യത്തിലായാലും ക്രിസ്ത്യന്‍ റാഡിക്കലുകളാല്‍ നയിക്കപ്പെടുന്ന ആക്ഷന്‍ ഗ്രൂപ്പുകള്‍ ആ പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നു നിന്നില്ലെന്ന് മാത്രമല്ല, അവയില്‍ ചിലത് ആ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുകപോലും ചെയ്തു. അക്കാര്യത്തില്‍ സിപിഐ എം ന്റെ സംശയങ്ങള്‍ സാധൂകരിക്കുന്നതരത്തില്‍ ആക്ഷന്‍ ഗ്രൂപ്പുകളോട് അനുഭാവമുള്ള ഒരു വിമര്‍ശകന്‍ എഴുതുകയുണ്ടായി : "രണ്ടാമതായി ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ആശയപരമായൊരു നിലപാടില്ല. കൃത്യമായൊരു ആശയമില്ലാത്ത വിപ്ളവാത്മക ദേശീയതാവാദം അതിനുള്ളില്‍ തന്നെ 'വലതുപക്ഷ അവസരവാദത്തിന്റെ’ വിത്തുകള്‍ വഹിക്കുകയും ചിലപ്പോഴെല്ലാം വിഭാഗീയതാവാദത്തിന്റെയും അരാജകവാദത്തിന്റെയും രൂപത്തില്‍ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയും അതിനുദാഹരണങ്ങളാണ്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഗ്രൂപ്പുകള്‍ ഈ പ്രസ്ഥാനങ്ങളുടെ കടുത്ത അനുഭാവികളാണ് എന്നത് ആകസ്മികമായൊരു സംഭവമല്ല.” (ജെ. ജോണ്‍, Critique of Action Groups, The Marxist Review)
ഇതേ അനിയതരൂപമായ ആശയം തന്നെയാണ് ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ ആക്ഷന്‍ ഗ്രൂപ്പുകളെ നയിക്കുന്നത്. ഇന്ത്യയില്‍ അവയോട് അനുഭാവമുള്ള ചില ഗ്രൂപ്പുകള്‍ തമിഴ് വിഘടനവാദികളുടെ ഈഴം ആവശ്യത്തെ പിന്തുണക്കുന്നവയുമാണ്.
ക്രിസ്ത്യന്‍ ആക്ഷന്‍ ഗ്രൂപ്പുകളുടെ നേതാക്കളിലൊരാളും ഒരു സംഘാടകനുമായ ജോര്‍ജ്ജ് നൈനാന്‍ വിദേശഫണ്ടുകള്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. അതിലൂടെ ചര്‍ച്ച് ശ്രേണിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സ്വതന്ത്രമായി നിലകൊള്ളാന്‍ അവയ്ക്ക് കഴിയുമെന്ന് അദ്ദേഹം വാദിക്കുന്നു. "ക്രിസ്ത്യന്‍ ആക്ഷന്‍ ഗ്രൂപ്പുകള്‍ക്കും ചര്‍ച്ചിനുമിടയിലെ ബന്ധത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ദാതാക്കളായ ഏജന്‍സികളില്‍ നിന്നും ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് നേരിട്ട് സഹായം ലഭിക്കുന്നകാര്യം ഞാന്‍ പരാമര്‍ശിക്കുകയുണ്ടായി. അത് ചര്‍ച്ചിന്റെ നിയന്ത്രണത്തില്‍ നിന്നും അവയെ സ്വതന്ത്രമാക്കുകയും കമ്മിറ്റികളുടെയോ കടലാസുപണികളുടെയോ ഒരു പരമ്പരയിലൂടെ കടന്നു പോവാതെ, ഏതെങ്കിലും ചര്‍ച്ച് നേതാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കീഴടങ്ങാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും, എല്ലാ ഗ്രൂപ്പുകളെയും എല്ലാ പ്രവര്‍ത്തനങ്ങളെയും ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയുകയില്ല.'' (നൈനാന്‍ : 'Towards a New Heaven and a New Faith", Build News.)
പുറംകാഴ്ചകളെ വക്രീകരിക്കല്‍ കൃത്യമായും ഇവിടെ വെളിച്ചത്ത് വരുന്നു. റാഡിക്കലുകളുടെ സുപ്രധാന ദൌത്യം ചര്‍ച്ച് ശ്രേണിയിലെ യാഥാസ്ഥിതിക/പ്രതിലോകഘടകങ്ങളെ ചെറുക്കുന്നതും പൂര്‍ണമായും ജനാധിപത്യരീതിയില്‍ ചര്‍ച്ചിനെയും മറ്റ് കൂട്ടായ്മകളെയും മുന്നോട്ടു കൊണ്ടുപോകുന്നതുമാണെന്ന് ഒരാള്‍ക്ക് തോന്നിയേക്കാം. എന്നാല്‍, റാഡിക്കലുകള്‍ വിദേശപണത്തെ ആശ്രയിക്കുന്നവരും പള്ളിയുടെഘടനയെയും പുറംകാഴ്ചകളെയും ജനാധിപത്യവത്ക്കരിക്കുകയെന്ന പ്രധാന പോരാട്ടത്തില്‍ നിന്നും പിന്‍വാങ്ങുന്നവരും ആയിത്തീരുന്നതായാണ് ഇവിടെ ഉദാഹരണങ്ങളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്ത്രവും
ഉപയോഗപ്പെടുത്തുന്ന ശക്തികളും
സന്നദ്ധ സംഘടനകള്‍/ആക്ഷന്‍ ഗ്രൂപ്പുകള്‍ക്കുള്ള മുന്‍ഗണനാ മേഖലകള്‍ ഗ്രാമീണ ദരിദ്രര്‍, ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, പട്ടണവാസികളായ അസംഘടിത തൊഴിലാളികള്‍ എന്നിവരാണെന്ന് ഞങ്ങള്‍ മുമ്പ് പരാമര്‍ശിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ അവയുടെ പ്രവര്‍ത്തനവുമായി എങ്ങനെ മുന്നോട്ടു പോവുന്നുവെന്നും അവയെ പിന്തുണക്കുന്ന ഏജന്‍സികള്‍ ഏതൊക്കെയാണെന്നും നോക്കാം.
വികസന പ്രവര്‍ത്തനത്തിന്റെ ഒരു പ്രാഥമിക ഘട്ടത്തോടെ ഈ ഗ്രൂപ്പുകള്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ യോജിച്ചവരായി മാറുന്നു. അല്‍പ്പം വേരുപിടിക്കുകയും പ്രാദേശിക ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തു കഴിയുമ്പോള്‍ അവ തങ്ങളുടെ പ്രവര്‍ത്തകരെ ഗ്രാമീണ ദരിദ്രര്‍, കരകൌശല പണിക്കാര്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങിയവരുടെ ബഹുജനസംഘടനകളുണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. നെയ്ത്ത്-കൂലി സംഘങ്ങള്‍, കര്‍ഷകസംഘങ്ങള്‍, മത്സ്യത്തൊഴി ലാളി യൂണിയനുകള്‍, ആദിവാസി സംഘടനകള്‍, സ്ത്രീകളുടെ ഗ്രൂപ്പുകള്‍ തുടങ്ങിയവ അത്തരത്തില്‍ രൂപപ്പെടുന്നു. ഈ സംഘടനകള്‍ രൂപപ്പെടുന്ന ഭാഗത്ത് വ്യക്തിഗത നിക്ഷിപ്ത താല്പര്യങ്ങള്‍ക്കെതിരായോ, സംഘടനാ രൂപത്തില്‍ കൂട്ടായ്മ ഉണ്ടാക്കിയവരുടെ അവകാശങ്ങള്‍ ഊന്നിപ്പറയുന്നതിന് വേണ്ടിയോ ചില പ്രാദേശിക സമരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പതിവായി ഇന്ത്യന്‍ മേല്‍ത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്കോ വിദേശങ്ങളിലെ ദാതാക്കളുടെ ഏജന്‍സികള്‍ക്കോ ആക്ഷന്‍ ഗ്രൂപ്പുകളാല്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഡോക്യുമെന്റേഷന്‍ സെന്ററുകള്‍ക്കോ അയച്ചുകൊടുക്കുന്നു.
സ്പോണ്‍സറിംഗ് നെറ്റ്വര്‍ക്ക് : ഔദ്യോഗിക എയ്ഡ് ഏജന്‍സികളും യുഎസ്ഐഎസും(ഡടകട) അമേരിക്കന്‍ എമ്പസിയും വാളണ്ടറി സംഘടനകളില്‍ വളരെ താല്പര്യം കാണിക്കുന്നു. കാലാകാലങ്ങളില്‍ യുഎസ്ഐഎസും സമാനമായ ഏജന്‍സികളും അവയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു വരാറുണ്ട്. ഗ്രാമീണ വികസനത്തെയും വാളണ്ടറി ഏജന്‍സികളുടെ പങ്കിനെയും അധികരിച്ച് കുറച്ച് കാലം മുന്‍പ് അത്തരമൊരു വര്‍ക്ക്ഷോപ്പ് ഊട്ടിയില്‍ വച്ച് നടത്തുകയുണ്ടായി. അക്കാര്യത്തിന് സര്‍ക്കാര്‍ അനുമതിയുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഈ ആവശ്യത്തിന് വേണ്ടി വിദേശത്ത് നിന്നും കഴുകിയെത്തുന്ന പണത്തിന് ഭരണക്കൂടം ഒരു നിഷ്ക്കര്‍ഷയും പാലിക്കുന്നില്ല. രണ്ടാമതായി, സാമ്പത്തികമായും സാമൂഹിക വികസനത്തിനും വേണ്ടിയുള്ള സുപ്രധാനമായൊരു ഏജന്‍സിയെന്ന നിലയില്‍ ഗ്രാസ്റൂട്ട് വാളണ്ടറി പ്രവര്‍ത്തനത്തിന്റെ തത്വശാസ്ത്രത്തെ അംഗീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അതുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിക്കുന്നു. അടിയന്തരാവസ്ഥക്ക് മുമ്പുള്ള കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ വേളയില്‍ ആരംഭിച്ച ഈ പ്രവണത ജനതാഭരണകാലത്തും തുടര്‍ന്നു. ഈ ആശയത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്‍ക്കാന്‍ ലോകബാങ്കിനും സമാനമായ ഏജന്‍സികള്‍ക്കും പ്രകടമായിത്തന്നെ കഴിഞ്ഞു. വന്‍തോതില്‍ സാമ്പത്തിക സ്വാധീനമുള്ള ആസൂത്രകരും അതിന് കീഴടങ്ങി. വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെയും ഒരു സംയോജനം ആവിര്‍ഭവിക്കുകയും അവരുടെ വിഭവങ്ങള്‍ ഏകീകരിക്കുകയും മുകളില്‍ നിന്നും വിപ്ളവം എന്ന് പറയപ്പെടുന്ന ഒന്ന് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. വാളണ്ടറി മേഖലയില്‍ സാമ്പത്തിക സംരംഭങ്ങള്‍ നടപ്പിലാക്കുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ ചിലത് ഇവയാണ് : ഹിന്ദുസ്ഥാന്‍ ലിവര്‍, റ്റാറ്റാസ്, മഫത്ലാല്‍സ്്, മോഡിസ്, താപ്പാഴ്സ്്, സിസിഎം ഗ്രൂപ്പ്. കാര്‍ഷിക മൂലധനത്തെ ഉത്തേജിപ്പിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തില്‍ നിന്നും വിഭിന്നമായി, നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഫണ്ടുകള്‍ പുറത്തേക്കൊഴുക്കുന്നതും അവര്‍ക്ക് സഹായകമായി. ഇതൊക്കെയാണെങ്കിലും, ഭരണവര്‍ഗത്തിന്റേതായ തദ്ദേശീയമായ സംഭാവന ചെറിയൊരു ഭാഗം മാത്രമാണ്. ഫണ്ടിങ്ങിന്റെയും ആശയപരമായ പ്രചോദനത്തിന്റെ സിംഹഭാഗത്തിന്റെയും അടിത്തറ ഇപ്പോഴും വിദേശ രാജ്യങ്ങളിലാണുള്ളത്.
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വിഘടനത്തിന്റെയും അതിന്റെ ഫലമായുണ്ടായ സൈദ്ധാന്തികമായ അങ്കലാപ്പിന്റെയും അനന്തരഫലമായിട്ടാണ് പെറ്റിബൂര്‍ഷ്വാ നക്സലൈറ്റ് യുവാക്കള്‍ ആക്ഷന്‍ ഗ്രൂപ്പുകളിലേക്ക് പ്രവേശിച്ചത്. അതിലൂടെ, പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ അവരുടെ പഴയ രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്താനുള്ള ചില അവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഒരു തൊഴിലാളി വര്‍ഗ സംഘടനയുടെ കര്‍ശനമായ അച്ചടക്കം കൂടാതെതന്നെ പെറ്റിബൂര്‍ഷ്വാ- അരാജകവാദ രീതിയിലുള്ള ഒരു ഉപജീവനമാര്‍ഗവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കപ്പെട്ടു എന്നതിനാലാണ് അവര്‍ ആ പാത പിന്തുടര്‍ന്നത്. ഇടതുപക്ഷത്തിന് നേരെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ശത്രുത അവര്‍ പുലര്‍ത്തിയിരുന്നു. അത്തരം കാര്യങ്ങള്‍ ആക്ഷന്‍ ഗ്രൂപ്പുകളില്‍ മിക്കവയും പ്രചരിപ്പിച്ച തത്വശാസ്ത്രത്തിന് അവരെ തികച്ചും യോജ്യരാക്കി.
ഒന്നാം ഭാഗത്തിലെ വാദത്തിന് കൂടുതല്‍ പിന്‍ബലമേകുന്ന ഒന്നാണ് ലോകായാന്റെ രൂപീകരണം. ഡോ. രജ്നി കോത്താരിയില്‍ നിന്നും ഡല്‍ഹിയിലെ സെന്റര്‍ഫോര്‍ ഡവലപ്മെന്റ് സ്റഡിസില്‍ നിന്നുമാണ് ലോകായാന്‍ ഉല്‍ഭവിച്ചത്. അറുപതുകളില്‍ രൂപീകരിച്ചതും അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതും റോക്ക്ഫെല്ലറെ പോലുള്ള അമേരിക്കന്‍ ഫൌണ്ടേഷനുകള്‍ പണം ചെലവാക്കുന്നതുമായ ഈ അക്കാദമിക കേന്ദ്രം രാഷ്ട്രീയ വികസനത്തില്‍ സവിശേഷ പഠനങ്ങള്‍ നടത്തുന്നു. കേന്ദ്രത്തിന്റെ തലവനായ രജ്നി കോത്താരി ഇന്ത്യയിലെ അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സ് സ്ക്കൂളിന്റെ പ്രമുഖ അക്കാദമിക്കുകളില്‍ ഒരാളാണ്. വിവിധ ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ആശയ വിനിമയം നടത്താനും പൊതുവായ വീക്ഷണങ്ങളുടെയും ലക്ഷ്യങ്ങളുടെയും വ്യക്തതയുടെ പ്രക്രിയയില്‍ സഹായിക്കാനുള്ള ഒരു കേന്ദ്രമെന്ന നിലയില്‍ 1980 ലാണ് ലോകായാന്‍ രൂപീകരിച്ചത്.
ലോകായാനും വിദേശഫണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടിയാലോചനകളും കോണ്‍ഫറ ന്‍സുകളും നടത്തുന്നതിലൂടെ ഇടതുവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു സമവായമുണ്ടാക്കാന്‍ അത് ശ്രമിക്കുന്നു. അവര്‍ ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കളുടെ ഒരു ദേശീയ ശൃംഘലയുടെ കോ-ഓര്‍ഡിനേറ്ററാവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 1980-81കളില്‍ ഡെല്‍ഹിയില്‍ വെച്ച് സംഘടിപ്പിച്ച ‘കൊളോക്യം ഓണ്‍ കമ്യൂണിക്കേറ്റിംഗ് ആന്റ് ഡവലപ്മെന്റ്’ എന്ന പേരിലുള്ള ഗ്രൂപ്പുകളുടെ ഒരു യോഗത്തിലെ റിപ്പോര്‍ട്ടില്‍ താഴെ കാണുന്ന ഒരു നിരീക്ഷണമുണ്ട്:
“അധികാരത്തിലെത്തുന്ന ഏതൊരു പാര്‍ട്ടിയും പ്രാമാണിക സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെയും സിപിഐ എംന്റെയും ഭരണകൂടങ്ങള്‍ക്ക് കീഴില്‍ വാളണ്ടറി ഗ്രൂപ്പുകള്‍ കഷ്ടപ്പെടേണ്ടി വന്നു...
“പാവപ്പെട്ടവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ മുഴുവന്‍ ‘ഭാരവും’ ഏറ്റെടുക്കേണ്ടി വരുന്നതിന്റെ ഒരനുഭവം ഇവിടെ വിവരിക്കുകയുണ്ടായി. ചിലപ്പോഴൊക്കെ അതിന്റെ ഫലമായുണ്ടാവുന്ന സമീപനം ‘ഇടതുപക്ഷ സാമ്രാജ്യത്വ’ത്തിന്റെ രൂപം കൈക്കൊള്ളുന്നു. ഇടതുപക്ഷക്കാര്‍ ലഭ്യമാവുന്ന ഏതൊരു മികവും ഉപയോഗിക്കുകയും മാനുഷിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു...
“റാഡിക്കല്‍ ആശയങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഉപകരണമെന്ന നിലയില്‍ ആശയവിനിമയത്തെ വീക്ഷിക്കാതിരിക്കാന്‍ വീറുറ്റ ഒരു വാദഗതി മുന്നോട്ട് വെയ്ക്കപ്പെടുന്നു. ഉള്ളടക്കത്തിന്റെ മൂല്യം കുത്തിനിറച്ച ഏതൊരു അടിച്ചേല്‍പ്പിക്കലും ചൂഷണത്തിന്റെ ലളിതമായൊരു രൂപമാണ്.”
ഇവിടെ സാമൂഹ്യശാസ്ത്രത്തെ ഉപയോഗിക്കുന്നത് മറപിടിക്കാന്‍ വേണ്ടിയാണ്. മൂല്യത്തില്‍ നിന്നും സ്വതന്ത്രമായ ഒരു ആശയവിനിമയത്തിനും ആശയത്തില്‍ നിന്നും സ്വതന്ത്രമായ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുളള പഴയ വാദഗതിയാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. അറുപതുകളുടെ അതേ സി ഡി എസ് രാഷ്ട്രീയ വികസന മാതൃകകള്‍ ഗ്രാസ് റൂട്ട് സംഘടനകളുടെ തത്വശാസ്ത്രത്തില്‍ വീണ്ടും തുന്നിചേര്‍ക്കപ്പെടുന്നു. ‘വികസനം’മൂല്യത്തില്‍ നിന്നും സ്വതന്ത്രമായിരിക്കണമെന്ന് വാദിച്ചവര്‍, ‘മൂല്യം കുത്തിനിറച്ച അടിച്ചേല്‍പ്പിക്ക‘ലല്ലാത്ത ഒരു ബദല്‍ വിപ്ളവശക്തി കെട്ടിപ്പടുക്കാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു.
വാളണ്ടറിസംഘടനകളുടെ മാതൃകകള്‍ : മതസ്ഥാപനങ്ങളുമായോ മതേതര സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടു നില്‍ക്കുന്ന പഴയ സാമൂഹ്യ സേവന സ്വഭാവമുള്ള സംഘടനകളടങ്ങുന്നതാണ് ഒന്നാമത്തെ മാതൃക.
അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളിലും പൊട്ടിമുളച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്രാസ്റൂട്ട് ഏജന്‍സികളെന്ന നിലയില്‍ ആരംഭിച്ച, സംഘടനകളാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്.
1975ന് ശേഷം രൂപപ്പെട്ട, വളണ്ടറി സംഘടനാ പ്രസ്ഥാനത്തിന്റെ മുഖ്യധാരക്കുള്ളിലെ യഥാര്‍ത്ഥ ആക്ഷന്‍ ഗ്രൂപ്പുകള്‍ അടങ്ങുന്നതാണ് മൂന്നാമത്തെ വിഭാഗം. വിദ്യാഭ്യാസം പരിശീലനം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ ഇടപെടാനായി സംഘടനകള്‍ രൂപീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഒപ്പം ഡോക്യുമെന്റേഷനും റിസര്‍ച്ചിനും ഊന്നല്‍ നല്‍കുന്നു. മറ്റ് ഗ്രൂപ്പുകളും ഇത് നടപ്പിലാക്കുന്നുണ്ട്. ഈ മൂന്ന് ഗ്രൂപ്പുകള്‍ക്കും വിദേശഫണ്ട് ലഭിക്കുന്നുണ്ട്.
ആക്ഷന്‍ ഗ്രൂപ്പുകളുടെ കോര്‍ഡിനേഷനും ശൃംഖലയും : ഒറ്റപ്പെട്ട ആക്ഷന്‍ ഗ്രൂപ്പുകളുടെ വര്‍ദ്ധനക്കൊപ്പം സംയോജനവും അനുഭവങ്ങളും വിഭവങ്ങളും സമാഹരിക്കാന്‍ പ്രാദേശിക/ദേശീയ തലത്തില്‍ ശൃംഖലയും ആവശ്യമാണെന്ന് ആ ഗ്രൂപ്പുകള്‍ക്കും അവയ്ക്ക് പണം നല്‍കുന്ന ഏജന്‍സികള്‍ക്കും തോന്നുന്നു. ഫണ്ടിന്റെ കണ്‍സള്‍ട്ടന്റുകളെന്ന നിലയില്‍ ആരംഭിച്ച സംഘടനകളില്‍ ചിലതെല്ലാം ക്രമേണയായി കോ-ഓര്‍ഡിനേഷനുള്ള വേദികളായി പരിണമിക്കുകയുണ്ടായി.
ആയിരക്കണക്കിനുള്ള അത്തരം സംഘടനകളുടെയും ഗ്രൂപ്പുകളുടെയും സംയോജനത്തിന്റെ ഉദ്ദേശത്തെ കുറിച്ചുള്ള പഠനം അവയ്ക്ക് സ്ഥാപനങ്ങളുമായും രാഷ്ട്രീയവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നുണ്ട്.
കൃസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍, ശ്രമത്തിന്റെയും ആസൂത്രണത്തിന്റെയും കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയ സംഗതികളിലൊന്ന് കത്തോലിക്കാ കേന്ദ്രത്തിന്റേതായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ (കടക) പ്രവര്‍ത്തനങ്ങളാണ്. അതിന് ബാംഗ്ളൂരില്‍ ഒരു ഐ എസ് ഐ സെന്ററും ഡോക്യുമെന്റേഷന്‍ സെന്ററുമുണ്ട്. തമിഴ്നാട്,കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഇരുപത്തഞ്ചോളം ആക്ഷന്‍ ഗ്രൂപ്പുകളുടെ ഒരു ശൃംഖലയെ ഈ കേന്ദ്രം സംയോജിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഫണ്ടുകളും മറ്റ് മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്യുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഇവയെ കത്തോലിക്കാ അടിത്തറയുള്ള ആക്ഷന്‍ ഗ്രൂപ്പുകളെന്ന് വിളിക്കാം. വേറിട്ടൊരു ഇടത് സ്വഭാവമുള്ള ആക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തകര്‍ക്കായി അത് മൂന്ന് മാസക്കാലത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
രാഷ്ട്രീയമായി ഇടപെടുന്നു എന്ന് ഭാവിക്കുന്ന ഒരു ധാരയുണ്ട്. ന്യൂ ലെഫ്റ്റ്/ അള്‍ട്രാ ലെഫ്റ്റ് വിഭാഗങ്ങളാണ് അവ. തീവ്ര ഇടതുപക്ഷം ശരിയായ ഇടതുപക്ഷം എന്നൊക്കെ അവകാശപ്പെടുന്ന ഇക്കൂട്ടര്‍ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ പ്രവണതകളാല്‍ സ്വാധീനിക്കപ്പെട്ടവരാണ്. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ഇടം കണ്ടെത്താന്‍ കഴിയാത്തവരോ, അതിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലാത്തവരോ ആണ്. ഇവരെയും ഇവരുടെ പ്രസിദ്ധീകരണങ്ങളെയും സജീവമായി നിലനിര്‍ത്താന്‍ സ്പോണ്‍സര്‍ ചെയ്യുന്നതും അവര്‍ക്കാവശ്യമായ സാമ്പത്തികം ലഭ്യമാക്കിക്കൊടുക്കുന്നതും വൈദേശിക സാമ്പത്തിക സഹായമുള്ള ഗ്രൂപ്പുകളും ലോകായാന്‍ പോലുള്ള ഏജന്‍സികളുമാണ്. തീവ്ര ഇടതുപക്ഷം സവിശേഷമായൊരു സംഭാവന നെറ്റ്വര്‍ക്കിന് നല്കിയിട്ടുണ്ട്. വളരെ വിപുലമായ അതിന്റെ അക്കാദമിക മികവ്. ഡോക്യുമെന്റേഷന്‍ സെന്ററുകളുടെ രൂപത്തിലാണ് അതുള്ളത്.
വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചിന് കീഴിലുള്ള പ്രൊട്ടസ്റന്റ് അടിത്തറയുള്ള ഗ്രൂപ്പുകള്‍ക്ക് വേണ്ടി 1970ല്‍ ‘കമ്മീഷന്‍ ഓണ്‍ ദി ചര്‍ച്ചസ് പാര്‍ട്ടിസിപ്പേഷന്‍ ഇന്‍ ഡവലപ്മെന്റ്’ (CCPD) രൂപീകരിക്കുകയുണ്ടായി. സിസിപിഡിക്ക് അതിന്റെ ഏഷ്യാ റീജിയണില്‍ ഫെല്ലോഷിപ്പുണ്ട്. ‘അര്‍ബന്‍ ഇന്റസ്ട്രിയില്‍ റൂറല്‍ ഡവലപ്മെന്റിന്’ (U I R M) കീഴിലാണ് അത് പ്രവര്‍ത്തിക്കുന്നത്. പ്രൊട്ടസ്റന്റ് കുടക്കീഴില്‍ വരുന്ന ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നത് സിസിപിഡിയും യു ഐ ആര്‍ എമ്മും ആണ്. ഈ ഗ്രൂപ്പുകള്‍ക്ക് അവശ്യമായ പ്രധാനപ്പെട്ട ബൌദ്ധിക സ്രോതസ്സിന്റെ കേന്ദ്രമാണ് ബംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘കൃസ്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റഡി ഓഫ് റിലീജിയന്‍ ആന്റ് സൊസൈറ്റി’ (CISR) വടക്കേയിന്ത്യയിലെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇപ്പോഴതിന് ഡല്‍ഹിയിലും ഓഫീസുണ്ട്.
ചര്‍ച്ചിന്റെയല്ലാത്ത സംഘടനകളുടെ കൂട്ടത്തില്‍ ലോകായനെ കുറിച്ച് നമ്മള്‍ ഇതിനകം പരാമര്‍ശിച്ച് കഴിഞ്ഞു. എങ്കിലും ഈ വിഭാഗത്തിലെ പ്രമുഖ സ്ഥാപനം അസോസിയേഷന്‍ ഓഫ് വാളണ്ടറി ഏജന്‍സീസ് ഫോര്‍ റൂറല്‍ ഡെവലപ്മെന്റും (AVARD) അതിന്റെ പ്രചോദകരായ ഗാന്ധി പീസ് ഫൌണ്ടേഷനു(GPF)മാണ്. ഇന്ത്യയിലെ വാളണ്ടറി അസോസിയേഷനുകളുടെ നെറ്റ്വര്‍ക്കിനും വിദേശഫണ്ടിങ്ങിനുമുള്ള പ്രധാന കേന്ദ്രമായി നില്‍ക്കുന്ന ഇവ രണ്ടും സ്വഭാവത്തിന്റെ കാര്യത്തില്‍ വിഭിന്നങ്ങളാണ്. അറുപതുകള്‍ മുതല്‍ തന്നെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള വിവിധ വിദേശ സ്ത്രോതസുകളില്‍ നിന്നും (പടിഞ്ഞാറന്‍ ജര്‍മ്മനിയ്ക്കാണ് അവയില്‍ പ്രഥമസ്ഥാനം) ഗാന്ധി പീസ് ഫൌണ്ടേഷനും പിന്നീട് AVARDനും ഭീമമായ തുകകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ 'വികസന' തത്വശാസ്ത്രം ആക്ടിവിസ്റ് ഗ്രൂപ്പുകളിലേക്ക് വിന്യസിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ് GPF–AVARDഎന്നിവ. ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. 1960’കളില്‍ വേള്‍ഡ് അസംബ്ളി ഓഫ് യൂത്തിലൂടെ സി ഐ എയുടെ സാമ്പത്തിക സഹായം ലഭിക്കുന്നവര്‍ എന്ന നിലയില്‍ പ്രാമുഖ്യം നേടിയ വിശ്വയുവക് കേന്ദ്രയും ഫണ്ടിങ്ങിനും ചില ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രമെന്ന നിലയിലുമാണ് വികസിച്ചു വന്നത്.
പ്രസ്ഥാനത്തിലേക്ക് ഇണക്കിച്ചേര്‍ക്കപ്പെടുന്ന ശക്തികള്‍ : രാഷ്ട്രീയ ഘടകങ്ങളുടെ മൂന്ന് ധാരകള്‍ ആക്ഷന്‍ഗ്രൂപ്പ് പ്രസ്ഥാനങ്ങളാല്‍ പ്രത്യേകമായി ഇണക്കിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആ പ്രസ്ഥാനത്തിന്റ ഇടതുപക്ഷ വിരുദ്ധമുഖം മനസിലാക്കാന്‍ അവയെ വിശദീകരിക്കേണ്ടതാവശ്യമാണ്.
ഒന്നാംഘട്ടം മുതല്‍ തന്നെ ആദ്യാവസാനം അടിത്തറയായി വര്‍ത്തിച്ചുപോന്നിട്ടുള്ള പ്രമുഖധാര പഴയ സര്‍വ്വോദയക്കാരും സോഷ്യലിസ്റുകളുമാണ്. GPF ലൂടെയും അതുമായി ബന്ധപ്പെട്ട ഗാന്ധിയന്‍ സ്ഥാപനങ്ങളിലൂടെയും മുമ്പ് പരാമര്‍ശിച്ചിട്ടുള്ളതുപോലെ, വാളണ്ടറി ഏജന്‍സികളുടെ പ്രസ്ഥാനം ഒരു റെഡിമെയ്ഡ് അടിത്തറ കണ്ടെത്തി. അത് തകര്‍ന്നുകൊണ്ടിരിക്കുന്നതും നിര്‍ജീവവുമായ സര്‍വ്വോദയ പ്രസ്ഥാനത്തിന് പുതുജീവന്‍ കുത്തിവെക്കുകയും പുതിയൊരു രൂപത്തില്‍ അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ജെ.പി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ചില പ്രവര്‍ത്തകരും സോഷ്യലിസ്റുകളും ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ ആശയക്കുഴപ്പമുള്ളവരും അവരുടെ പിന്തുണ ആക്ഷന്‍ഗ്രൂപ്പ് പ്രസ്ഥാനത്തിന് പ്രഖ്യാപിച്ചപ്പോള്‍ ഈ ധാര കൂടുതല്‍ ശക്തയായി. മറ്റു ചില യുവ സോഷ്യലിസ്റുകള്‍ ലോകായാന്‍’പോലുള്ള സ്ഥാപനങ്ങളിലും ഗാന്ധി പീസ് ഫൌണ്ടേഷന്‍ സ്പോണ്‍സര്‍ ചെയ്ത പദ്ധതികളിലും ചേര്‍ന്നു. ജെ പി പ്രസ്ഥാനത്തില്‍ രൂപംകൊണ്ട ഛത്രസംഘര്‍ഷ യുവവാഹിനിയെയും ഒരു ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’എന്ന നിലയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കമ്മ്യൂണിസ്റ് വിരുദ്ധത അന്തര്‍ലീനമായിട്ടുള്ള പെറ്റിബൂര്‍ഷ്വാ സോഷ്യലിസ്റുകളുടെ ആക്ഷന്‍ഗ്രൂപ്പിലേക്കുള്ള പ്രവേശനം വാളണ്ടറി ഏജന്‍സികള്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ് വിരുദ്ധതയിലൂന്നിയ പുറംകാഴ്ചക്ക് ആശയപരമായ ധാര്‍ഡ്യം പകര്‍ന്നുകൊടുത്തു.
ഗാന്ധി പീസ് ഫൌണ്ടേഷന്‍, AVARD പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ബി ജി വര്‍ഗീസ്, രാധാകൃഷ്ണന്‍, പന്നാലാല്‍ ദാസ്ഗുപ്ത തുടങ്ങിയവരെ പോലെ വളരെ കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ആ സ്ഥാപനങ്ങളുടെ നിശ്വാസം പോലെ തുടക്കം മുതല്‍ തന്നെ സാമ്രാജ്യത്വത്തെ അനുകൂലിച്ചിരുന്നു. ഈ സാമ്രാജ്യത്വ അനുകൂല സ്ഥാപനങ്ങള്‍ എങ്ങനെയാണ് ‘പാര്‍ട്ടി-ഇതര രാഷ്ട്രീയ കൂട്ടായ്മ’കളുടെ ബുദ്ധി ഉപദേഷ്ടാക്കളായി എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
ഫീല്‍ഡ് ആക്ടിവിസ്റുകളിലൂടെയും വ്യക്തികള്‍ എന്ന നിലയിലും ഈ ഗ്രൂപ്പുകളുടെ മുന്നോട്ടു കൊണ്ടുപോകാനുള്ള റിക്രൂട്ട്മെന്റിന്റെ രണ്ടാമത്തെ വലിയ സ്രോതസ് നക്സലൈറ്റുകളും മുന്‍ നക്സ്ലെറ്റുകളുമായിരുന്നു. ഈ വസ്തുത അനേകം പേര്‍ക്ക് ഒരു അസംബന്ധമായിട്ടാണ് അനുഭവപ്പെടുന്നത്. ഇത് തികഞ്ഞൊരു വിഡ്ഢിത്തമായാണ് പലരും നോക്കിക്കാണുന്നത്. സാമ്രാജ്യത്വം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീരാന്‍ നക്സ്ലെറ്റുകള്‍ക്ക് എങ്ങനെ കഴിയും എന്നാണവരുടെ ചോദ്യം. അപ്പോള്‍ സിപിഐ എം അപവാദപ്രചരണത്തില്‍ കടിച്ചു തുങ്ങുന്നുവെന്ന പതിവ് ആരോപണം അവരില്‍നിന്നുമുണ്ടാവുന്നു. അതുകൊണ്ട് ഈ പ്രതിഭാസത്തെ വിശദീകരിക്കേണ്ടത് ഒരു ആവശ്യമാണ്. 1970കളുടെ തുടക്കത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വിഘടനത്തിന്റെയും അതിന്റെ ഫലമായുണ്ടായ സൈദ്ധാന്തികമായ അങ്കലാപ്പിന്റെയും അനന്തരഫലമായിട്ടാണ് പെറ്റിബൂര്‍ഷ്വാ നക്സലൈറ്റ് യുവാക്കള്‍ ആക്ഷന്‍ ഗ്രൂപ്പുകളിലേക്ക് പ്രവേശിച്ചത്. അതിലൂടെ, പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ അവരുടെ പഴയ രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്താനുള്ള ചില അവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഒരു തൊഴിലാളി വര്‍ഗ സംഘടനയുടെ കര്‍ശനമായ അച്ചടക്കം കൂടാതെതന്നെ പെറ്റിബൂര്‍ഷ്വാ- അരാജകവാദ രീതിയിലുള്ള ഒരു ഉപജീവനമാര്‍ഗവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കപ്പെട്ടു എന്നതിനാലാണ് അവര്‍ ആ പാത പിന്തുടര്‍ന്നത്. ഇടതുപക്ഷത്തിന് നേരെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ശത്രുത അവര്‍ പുലര്‍ത്തിയിരുന്നു. അത്തരം കാര്യങ്ങള്‍ ആക്ഷന്‍ ഗ്രൂപ്പുകളില്‍ മിക്കവയും പ്രചരിപ്പിച്ച തത്വശാസ്ത്രത്തിന് അവരെ തികച്ചും യോജ്യരാക്കി.
ഈ വാദഗതിയെ സാധൂകരിക്കാന്‍ ഇത്തരം ഘടകങ്ങള്‍ സജീവമായിട്ടുള്ള ചില സംഘടനകളുടെ സുദൃഢമായ ഏതാനും ഉദാഹരണങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയും : (1) റൂറല്‍ ഡെവലപ്മെന്റ് അഡ്വൈസറി സര്‍വ്വീസ്, ഹൈദരാബാദ്, (2) ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മോട്ടിവേറ്റിംഗ് സെല്‍ഫ്-എംപ്ളോയ്മെന്റ് (IMSE)കല്‍ക്കത്ത/ബോള്‍പ്പൂര്‍,പശ്ചിമബംഗാള്‍ (3) റോസ് (ഞീലെ), കന്യാകുമാരി ജില്ല, തമിഴ്നാട്, (4) ഹൈദരാബാദ് ബുക്ക് ട്രസ്റ്, ആന്ധ്രാപ്രദേശ്. തീവ്ര ഇടതുപക്ഷവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന ചില വ്യക്തികളുടെയും ആക്ടിവിസ്റുകളുടെയും പേരുകള്‍ ഈ സ്ഥാപനങ്ങളില്‍ നിന്നെല്ലാം പണ്ടും ഇപ്പോഴും ലഭ്യമാണ്.
ഈ ശൃംഘലയില്‍ രാഷ്ട്രീയമായി ഇടപെടുന്നു എന്ന് ഭാവിക്കുന്ന ഒരു ധാരയുണ്ട്. ന്യൂ ലെഫ്റ്റ്/ അള്‍ട്രാ ലെഫ്റ്റ് വിഭാഗങ്ങളാണ് അവ. തീവ്ര ഇടതുപക്ഷം ശരിയായ ഇടതുപക്ഷം എന്നൊക്കെ അവകാശപ്പെടുന്ന ഇക്കൂട്ടര്‍ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ പ്രവണതകളാല്‍ സ്വാധീനിക്കപ്പെട്ടവരാണ്. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ഇടം കണ്ടെത്താന്‍ കഴിയാത്തവരോ, അതിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലാത്തവരോ ആണ്. ഇവരെയും ഇവരുടെ പ്രസിദ്ധീകരണങ്ങളെയും സജീവമായി നിലനിര്‍ത്താന്‍ സ്പോണ്‍സര്‍ ചെയ്യുന്നതും അവര്‍ക്കാവശ്യമായ സാമ്പത്തികം ലഭ്യമാക്കിക്കൊടുക്കുന്നതും വൈദേശിക സാമ്പത്തിക സഹായമുള്ള ഗ്രൂപ്പുകളും ലോകായാന്‍ പോലുള്ള ഏജന്‍സികളുമാണ്. തീവ്ര ഇടതുപക്ഷം സവിശേഷമായൊരു സംഭാവന നെറ്റ്വര്‍ക്കിന് നല്കിയിട്ടുണ്ട്. വളരെ വിപുലമായ അതിന്റെ അക്കാദമിക മികവ്. ഡോക്യുമെന്റേഷന്‍ സെന്ററുകളുടെ രൂപത്തിലാണ് അതുള്ളത്.
ഡോക്യുമെന്റേഷനും റിസര്‍വ്വും : നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രൂപീകൃതമായ ഡോക്യുമെന്റേഷന്‍ കേന്ദ്രങ്ങള്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. : (1) ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് വേണ്ടി അറിവ് വിതരണം ചെയ്യുന്ന ഇടങ്ങളായി പ്രവര്‍ത്തിക്കുക. (2) ആക്ഷന്‍ ഗ്രൂപ്പുകള്‍ക്കും അവയുടെ ബൌദ്ധിക അനുഭാവികള്‍ക്കും എല്ലാ ഗ്രൂപ്പുകളുടെയും രാഷ്ട്രീയം ഏകോപനം നടത്തി വിതരണം ചെയ്യുക. (3) പ്രധാനപ്പെട്ട രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിശകലനാത്മകവും പശ്ചാത്തലപരവുമായ പേപ്പറുകള്‍ പുറത്തുകൊണ്ടുവരിക. (4) അങ്ങനെ സമാഹരിച്ചതും വിശകലനം ചെയ്തതും രേഖപ്പെടുത്തിയതുമായ എല്ലാ കാര്യങ്ങളും വിദേശത്തുള്ള പരിശോധനാ ഏജന്‍സികള്‍ക്കും തല്പരരായ വരിക്കാര്‍ക്കും അയച്ചു കൊടുക്കുക.
സ്പോണ്‍സര്‍ ചെയ്യുന്നത് ക്രിസ്ത്യന്‍-മതേതര വാദിയായാലും, ഈ ഡോക്യുമെന്റേഷന്‍ സെന്ററുകളിലെ ശ്രദ്ധേയമായ കാര്യം അവയില്‍ മിക്കവയിലെയും തീവ്ര ഇടതുപക്ഷക്കാരുടെ സാന്നിധ്യമാണ്.
ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ഡോക്യുമെന്റേഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ബോംബെയിലും ബാംഗ്ളൂരിലുമാണ്. അവയില്‍ പ്രധാനപ്പെട്ട ചിലത് നോക്കൂ. ബില്‍ഡ് (BUILD) ഡോക്യുമെന്റേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ഡെവലപ്പ്മെന്റ്, ഇന്ത്യന്‍ സ്ക്കൂള്‍ ഫോര്‍ റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷന്‍ (ISRE) ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ബോംബെയിലാണ്. കടക ഡോക്യുമെന്റേഷന്‍ സെന്റര്‍, CIEDS എന്നിവ ബാംഗ്ളൂരിലും പ്രവര്‍ത്തിക്കുന്നു.
ഡോക്യുമെന്റേഷന്‍ സെന്ററുകളില്‍ ചിലത് BUILD അല്ലെങ്കില്‍ ISI പോലുള്ള വലിയ ഏജന്‍സികളുടെ ഡിപ്പാര്‍ട്ടുമെന്റുകളോ ശാഖകളോ ആണ്. രണ്ടാമതായി, ഡോക്യുമെന്റേഷന്‍ സെന്ററുകളില്‍ നിരവധിയെണ്ണം ഗവേഷണത്തിലും ഡോക്യുമെന്റേഷനിലും മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. അവ ആക്ഷന്‍ ഗ്രൂപ്പുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഉദാഹരണമായി CIEDS'വിമോചന' എന്ന പേരില്‍ ബാംഗ്ളൂരില്‍ സ്ത്രീകളുടെ ഒരു ഗ്രൂപ്പുണ്ട്. ISREന് ഒരു 'ഫെമിനിസ്റ് സെന്ററും' ബുള്ളറ്റിനുമുണ്ട്.
പൊതുവെയുള്ള സമീപനങ്ങളിലെ സഖ്യകക്ഷികളെന്ന നിലയില്‍ വിമര്‍ശന ബുദ്ധിയോടെയല്ലാതെ ഇത്തരം ഗ്രൂപ്പുകളെയും അവയുടെ വക്താക്കളെയും വീക്ഷിക്കാന്‍ ശ്രമിക്കുന്ന ഉദാരമായ സമീപനം ഇവിടെ ഉണ്ടായിക്കൂടാ. ഇടതുപക്ഷം ദുര്‍ബലമായിരിക്കുന്ന മേഖലകളില്‍ യുവാക്കളും ആദര്‍ശ ശുദ്ധിയുള്ളവരുമായ നിരവധി പേര്‍ ഈ ഏജന്‍സികളുടെ ശൃംഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എങ്കില്‍പോലും, ഒരിക്കല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ മാര്‍ക്സിസം ലെനിനിസത്തെ ആശ്ളേഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള അനുഭവത്തെ വിസ്മരിക്കാനും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുപോവാനും പ്രചോദിതരായിത്തീരുന്നു. അവര്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ പരിഷ്ക്കരണവാദ-ഉദ്യോഗസ്ഥവര്‍ഗ സംവിധാനത്തിന്റെ ഭാഗമെന്ന നിലക്ക് കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് കടുത്ത വിദ്വേഷം വളര്‍ത്തുന്ന തീവ്ര ഇടത്/ നവ ഇടത് ചിന്താഗതിയിലേക്കായിരിക്കും എത്തിച്ചേരുക. ഒരിക്കല്‍ ആ ഘട്ടത്തിലകപ്പെട്ട് കഴിഞ്ഞാല്‍ ആ വ്യക്തികളെ ജനാധിപത്യ പ്രസ്ഥാനത്തിന് നഷ്ടമാവും. പെറ്റിബൂര്‍ഷ്വാ അരാജക ആശയങ്ങള്‍ അവരെ കീഴ്പ്പെടുത്തുകയും സാമ്രാജ്യത്വ മധുരഭാഷണത്തിന് എളുപ്പത്തില്‍ അവര്‍ ഇരകളായിത്തീരുകയും ചെയ്യും.
ഡോക്യുമെന്റേഷന്‍ സെന്ററുകളുടെ പ്രധാനപ്പെട്ടൊരു സവിശേഷത മാധ്യമങ്ങളുമായി അവ നിലനിര്‍ത്താന്‍ ശ്രമിച്ചുപോരുന്ന ഉറ്റ ബന്ധമാണ്. മാധ്യമങ്ങളിലെ കവറേജിന് വേണ്ടി ആക്ഷന്‍ ഗ്രൂപ്പുകളുടെ സമരങ്ങളുടെ പശ്ചാത്തലവും വാര്‍ത്തകളും നിരവധി യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥിരമായി ലഭ്യമാക്കിക്കൊടുക്കുന്നു. വിദേശത്ത് നിന്ന് ഫണ്ട് നല്കുന്ന ഏജന്‍സികള്‍ക്ക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഇടപെടലുകളുടെ വാര്‍ത്തകള്‍ സമാഹരിച്ച്, വിശകലനം ചെയ്യുന്ന വിവരങ്ങള്‍ കയറ്റുമതി ചെയ്യുന്നു എന്നതാണ് ഈ ഡോക്യുമെന്റേഷന്‍ സെന്ററുകള്‍ ഉയര്‍ത്തുന്ന പ്രശ്നാധിഷ്ഠിതമായ കാര്യം. വാര്‍ത്തകള്‍ സമാഹരിക്കുന്നതിന് പുറമെ, ഈ സെന്ററുകള്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നടക്കുന്ന ചലനങ്ങളുടെ സ്വഭാവത്തിന്റെയും സമരങ്ങളുടെ ആവശ്യകതയുടെയും വിശദാംശങ്ങളും അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ പ്രബലതയും ദൌര്‍ബല്യങ്ങളും ശേഖരിച്ച് വിശദമായ വിവരങ്ങള്‍ പ്രത്യേകമായി വിശകലന വിധേയ മാക്കുന്നു. അവിടെ ഇടതുപാര്‍ട്ടികള്‍ പ്രത്യേക ശ്രദ്ധാകേന്ദ്രമായിത്തീരുന്നു. ആ മെറ്റീരിയലുകളെല്ലാം ഡിജിറ്റല്‍ രേഖകളാക്കിയും മൈക്രോ ഫിലിമില്‍ പകര്‍ത്തിയും പരമോന്നത കേന്ദ്രങ്ങളിലേക്ക് അയക്കുന്നു. ഇവിടെ ഒരു ആഗോള പ്രതിഭാസമായിത്തീര്‍ന്നിട്ടുള്ള 'ഇന്‍ഫര്‍മേഷന്‍ ഇമ്പീരിയലിസ'ത്തെക്കുറിച്ച് ബോധവാന്മാരായിത്തീരേണ്ടത് ആവശ്യമാണ്. അമേരിക്ക നേതൃത്വം നല്കുന്ന ഇത്തരം നിരവധി ഏജന്‍സികള്‍ ഇന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലെ സമൂഹങ്ങളിലെ ഓരോ തലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്ന ആ ഏജന്‍സികള്‍ അമേരിക്കയുടെ അതിവിപുലമായ ഡാറ്റാ ബാങ്കിനെ വിപുലമാക്കുന്നു. അതുവഴി നയരൂപീകരണത്തിനും ഇടപെടല്‍ തന്ത്രങ്ങള്‍ക്കും വേണ്ട വിലപ്പെട്ട വിവരങ്ങളുടെ അടിത്തറ ലഭ്യമാക്കിക്കൊടുക്കുന്നു.
വിദേശ ഫണ്ടിംഗ്
സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തിന്റെ മുഖ്യ സ്രോതസ്
"കഴിഞ്ഞ നിരവധി ദശകങ്ങളായി, സമാധാനപരവും ജനാധിപത്യപരവുമായ പുരോഗതി കൈവരിക്കുന്നതിനായി പടിഞ്ഞാറന്‍ യൂറോപ്പിലെ ശക്തികളും സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ചില നേതാക്കളും രാഷ്ട്രീയ-സാമൂഹ്യ സ്ഥാപനങ്ങള്‍ക്ക് തുറന്ന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശരിയായ, ഊര്‍ജ്ജസ്വലമായ പുതിയൊരു ജനാധിപത്യത്തിന് വേണ്ടി ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ രാഷ്ട്രീയ ഫൌണ്ടേഷനുകള്‍ ഈ ശ്രമത്തിലെ പ്രധാന ശക്തിയായിത്തീര്‍ന്നു'': പ്രസിഡന്റ് റൊണാള്‍ഡ് റീഗണ്‍.
മുഴുവന്‍ വാളണ്ടറി ഏജന്‍സികളും/ആക്ഷന്‍ ഗ്രൂപ്പുകളും പശ്ചിമ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളില്‍ നിന്നുമുള്ള ഫണ്ടുകളിലാണ് നിലനിര്‍ത്തപ്പെടുന്നതെന്നും പരിപോഷിപ്പിക്കപ്പെടുന്നതുമെന്ന് പറയുന്നത് ഒരു പെരുപ്പിച്ചു കാണിക്കലല്ല. തികച്ചും വിസ്മയാവഹമായ തരത്തിലുള്ള ഫണ്ടിംഗിന്റെ തോതും അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീമമായ തുകകളും അത്ഭുതപ്പെടുത്തുന്നതാണ്. 1976-ല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് (റെഗുലേഷന്‍) ആക്ട്, 1976 എന്ന പേരില്‍ ഗവണ്‍മെന്റ് പാര്‍ലമെന്റിലൂടെ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും അവയുമായി ബന്ധപ്പെട്ട ബഹുജനസംഘടനകളും വിദേശത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകള്‍ സ്വീകരിക്കുന്നതിനെ ഈ ചട്ടം നിരോധിക്കുന്നു. എങ്കിലും, സ്വഭാവംകൊണ്ട് സാമൂഹികമോ സാമ്പത്തികമോ സാംസ്കാരികമോ ആയ സംഘടനകള്‍ക്ക് ഈ നിയമം ബാധകമല്ല. ആ ഗണത്തിന് കീഴില്‍ വരുന്നത് സൊസൈറ്റീസ് ഓഫ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള സംഘടനകളാണ്. ഈ സംഘടനകള്‍ക്കെല്ലാം തന്നെ മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ വിദേശത്ത് നിന്നും നേരിട്ട് പണം സ്വീകരിക്കാന്‍ സാധിക്കും. അവ ആകെ ചെയ്യാനുള്ളത് ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ക്കും അതെന്തിനായി ചെലവഴിച്ചു എന്നതിനെക്കുറിച്ചും ആണ്ടുതോറും ആഭ്യന്തര മന്ത്രാലയത്തില്‍ ഒരു ഡിക്ളറേഷന്‍ ഫയല്‍ ചെയ്യുക മാത്രമാണ്. ഒപ്പം, അത്തരം സംഘടനകള്‍ അവയുടെ ഓഡിറ്റ് ചെയ്ത കണക്കുകളുടെ ഒരു കോപ്പി സമര്‍പ്പിക്കുകയും വേണം. സര്‍ക്കാരിനാല്‍ അനുവദിക്കപ്പെട്ട വിദേശ ഫണ്ടുകളിലേക്കുള്ള ഈ തുറന്ന കടന്നുവരവ് രാജ്യത്ത് സാമ്പത്തികമായി സാമ്രാജ്യത്വ നുഴഞ്ഞു കയറ്റത്തിനുള്ള മുഖ്യ സ്രോതസുകളിലൊന്നായി പരിണമിച്ചു.
1973‘ല്‍, PL 480ന് കീഴില്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ഫണ്ടിംഗിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും അത്തരം ഫണ്ടുകള്‍ സര്‍ക്കാര്‍ വഴി തിരിച്ചുവിടണമെന്ന് നിഷ്ക്കര്‍ഷിക്കുകയും ചെയ്തിരുന്നു. എങ്കിലും അടിയന്തിരാവസ്ഥയുടെ കാലത്ത് അപകടം പിടച്ച ഒരു നിയമ നിര്‍മ്മാണത്തിലൂടെ ഇന്ദിരാ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ട് നുഴഞ്ഞുകയറാനും എല്ലാത്തരം ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ടുള്ള കടന്നുവരവ് സാധ്യമാക്കുന്ന രീതിയില്‍ സാമ്രാജ്യത്വ ഫണ്ടുകള്‍ ഒഴുകിയെത്താനും അനുവദിച്ചു.
ഇടതുപക്ഷ നാട്യം വെളിച്ചത്താവുന്നു
മനസിലാക്കുക, വെല്ലുവിളി ഏറ്റെടുക്കുക
ഇടതുനിലപാടും പൊളിറ്റിക്കല്‍ ആക്ഷന്‍ ഗ്രൂപ്പുകളുടെ തേച്ചുമിനുക്കിയ അര്‍ത്ഥശൂന്യമായ കപട-പരിഷ്കരണവാദ സംസാരവും നമ്മുടെ നിരവധി സഖാക്കളെയും ഇടതുപക്ഷക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പലപ്പോഴും നാം ജാഗരൂകരാവുന്നത് അറിയപ്പെടുന്ന തീവ്രഇടതു പക്ഷക്കാര്‍ ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നോ അല്ലെങ്കില്‍ അവയുമായി അവര്‍ ബന്ധം നിലനിര്‍ത്തുന്നുവെന്നോ മനസിലാക്കുമ്പോഴാണ്. എന്നാല്‍, മുമ്പ് നാം പരാമര്‍ശിച്ച തീവ്ര ഇടതുപക്ഷ നുഴഞ്ഞുകയറ്റം ഇപ്പോഴും പൂര്‍ണമായും മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
വിദേശപണം ഉപയോഗിക്കുന്ന ഈ ഘോഷയാത്രാ വണ്ടിയില്‍ ചാടികയറിയിട്ടുള്ളത് നക്സലൈറ്റ് ധാരയില്‍ നിന്നുമുള്ള തീവ്ര ഇടതുപക്ഷക്കാര്‍ മാത്രമല്ല. ആക്ഷന്‍ ഗ്രൂപ്പുകളില്‍/സന്നദ്ധ സംഘടനകളില്‍ എല്ലാ വകഭേദങ്ങളിലും പെട്ട തീവ്ര ഇടതുപക്ഷക്കാര്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
ഈ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗും അവയോടുള്ള അവരുടെ സമീപനരീതിയും അവരെ സ്വയം വെളിപ്പെടുത്തുന്നുണ്ട്. 1982ല്‍ ചില 'ഇടത്' ആക്ഷന്‍ ഗ്രൂപ്പുകള്‍ ശുദ്ധ ചര്‍ച്ച് സംഘടനകളില്‍നിന്നും ഗാന്ധിയന്മാരെപ്പോലുള്ള മതേതര സംഘടനകളില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ തീരുമാനിച്ചു. 1982 മാര്‍ച്ചില്‍ കല്‍ക്കത്തയില്‍ ഒത്തുചേര്‍ന്ന അവര്‍ യോഗങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി. വിജയവാഡയില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗത്തിലും പിന്നീട് മഹാബലി പുരത്തുവച്ച് നടന്ന മൂന്നാമത്തെ യോഗത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പന്ത്രണ്ട് ആക്ടിവിസ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
വിജയവാഡ യോഗത്തില്‍ പങ്കെടുത്ത ഗ്രൂപ്പുകളെല്ലാം ഗ്രാമങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയായിരുന്നു. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമീപനമാണ് അവിടെ ചര്‍ച്ച ചെയ്യപ്പെട്ടത്. "രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍, പരിവര്‍ത്തനത്തിന് നേരെയുള്ള ഇടതു പാര്‍ട്ടികളുടെ നിലപാടിന്റെ പുനരവലോകനത്തെ കുറിച്ച് യാതൊരു വിയോജിപ്പുമുണ്ടായില്ല. അതൊക്കെയാണെങ്കിലും, ചില വിഷയങ്ങളില്‍ ഇടതുപാര്‍ട്ടികളിലെ പുരോഗമനാശയക്കാരായ ചില വ്യക്തികളുമൊന്നിച്ച് പ്രവര്‍ത്തിക്കുന്നതിനെയും അവരെ പിന്തുണക്കുന്നതിനെയും അവര്‍ നിരാകരിച്ചില്ല. മറിച്ച് ഒരു നയമെന്ന നിലയില്‍ അംഗീകരിക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്......''
മഹാബലിപുരം യോഗത്തില്‍ പങ്കാളികളായവര്‍ ഇടതുപാര്‍ട്ടികളുമായുള്ള അനുഭവങ്ങള്‍ വിവരിച്ചു. "ഒരു പ്രാദേശിക ഭുജന്മിയുടെ അതിക്രമങ്ങള്‍ക്കെതിരായ സമരത്തില്‍ സിപിഐ എംന്റെ പ്രാദേശികഘടകത്തെ പങ്കാളികളാക്കാന്‍ ശ്രമിച്ച ആക്ടിവിസ്റ് ഗ്രൂപ്പുകള്‍ക്കുണ്ടായ അനുഭവം യോഗത്തില്‍ പങ്കെടുത്ത ആന്ധ്രപ്രദേശില്‍ നിന്നുമുള്ള ഒരു പ്രതിനിധി വിശദീകരിച്ചു. നിരാശജനകമായിരുന്നു ഫലം. ആക്ടിവിസ്റ് ഗ്രൂപ്പുകള്‍ നയിക്കുന്ന സമരങ്ങളില്‍ സിപിഐ എം പങ്കാളികളാവുകയില്ല എന്ന് സ്പഷ്ടമായി. തുടര്‍ന്ന്, പശ്ചിമബംഗാളില്‍ നിന്നുമുള്ള ഒരു പ്രതിനിധി അവിടത്തെ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും തന്റെ ഗ്രൂപ്പിനുണ്ടായ അനുഭവം വിവരിച്ചു. പശ്ചിമബംഗാളിലും സിപിഐ എം ഇടത് ആക്ടിവിസ്റ് ഗ്രൂപ്പുകളുമായി സഹകരിക്കില്ല എന്നതായിരുന്നു അയാളുടെ അന്തിമനിഗമനം.''
"വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തിനുള്ളില്‍ ഇടതുപാര്‍ട്ടികളുടെ വര്‍ഗസ്വഭാവം വെളിപ്പെടുത്തുന്നതായി അവര്‍ക്കനുഭവപ്പെട്ടു. ഇടതു പാര്‍ട്ടികളുടെയും ഇടതു ജനാധിപത്യമുന്നണിയെയും കടുത്ത ഭാഷയില്‍ ഒരു ഗ്രൂപ്പ് വിമര്‍ശിച്ചു. സമ്പന്ന-മധ്യവര്‍ഗ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന കാരണം പറഞ്ഞ് അതേ ഗ്രൂപ്പ് സി പി ഐയുടെയും സിപിഐ എമ്മിന്റെയും കര്‍ഷക സംഘടനകളുടെ നേതൃത്വത്തെയും വിമര്‍ശന വിധേയമാക്കി. പശ്ചിമബംഗാള്‍ ഗ്രാമങ്ങളിലെ സിപിഐ എം നേതൃത്വത്തിലുള്ളത് മുഖ്യമായും സമ്പന്ന കര്‍ഷകരും നഗര മധ്യവര്‍ഗത്തില്‍ നിന്നുമുള്ളവരാണെന്നും ആ സംസ്ഥാനത്ത് നിന്നുമുള്ള ഒരു പ്രതിനിധി സ്ഥിരീകരിച്ചു.''
"നിഷേധാത്മകമായിത്തന്നെ, സിപിഐ എംഎല്‍ വിഭാഗം ദരിദ്രകര്‍ഷകര്‍ക്കൊപ്പമാണെന്നും അവര്‍ക്ക് വേണ്ടി കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ളതായും യോഗത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി പ്രസ്താവിച്ചു. ഈ വിഭാഗത്തിന് സിപിഐ എമ്മുമായി യാതൊരു ബന്ധവുമില്ല. നിരവധി ആക്ടിവിസ്റ് ഗ്രൂപ്പുകള്‍ക്ക് എംഎല്‍ വിഭാഗവുമായി നല്ല ബന്ധമാണുള്ളത്. ഇരുകൂട്ടരും അന്യോന്യം യോഗങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകപോലും ചെയ്യുന്നു.''
ആക്ടിവിസ്റ് ഗ്രൂപ്പുകള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സമീപനത്തെ അവരുടെ സ്വന്തം വാക്കുകളിലുള്ള ഈ യോഗ നടപടി ക്രമങ്ങളില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിച്ചു കഴിഞ്ഞു. അവയാകട്ടെ, സ്വയം വിശദീകരിക്കുന്നതുമാണ്. ഇടതുപാര്‍ട്ടികളുടെ കുറ്റവും കുറവും ദരിദ്രകര്‍ഷകരുടെ യഥാര്‍ത്ഥ സംരക്ഷകരെന്ന നിലയിലും ഇന്ത്യയില്‍ പുതിയൊരു വിപ്ളവാത്മകതയുടെ കാതലെന്ന നിലയിലും നക്സലിസത്തെ അല്ലെങ്കില്‍ തീവ്ര ഇടതുപക്ഷത്തെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമാണ് ആ യോഗത്തില്‍ നടന്നത്.
ആക്ഷന്‍ ഗ്രൂപ്പുകളുടെ കപട- പരിഷ്കരണവാദ നിലപാടുകള്‍ക്കെതിരെ അയവില്ലാത്ത ആശയ പ്രചരണമാണ് ഉയര്‍ന്നുവരേണ്ടത്. അരാഷ്ട്രീയത പുലര്‍ത്തുന്ന കപട-പരിഷ്കരണവാദികളുടെ അദ്ധ്വാനിക്കുന്ന വര്‍ഗത്തെക്കുറിച്ചുള്ള സംശയം, കേന്ദ്രീകൃതമായ സംഘടനകളോടുള്ള അവയുടെ ശത്രുത, സോഷ്യലിസ്റ് ക്യാമ്പിനെക്കുറിച്ചും സാമ്രാജ്യത്വത്തിന്റെ യുദ്ധഭീഷണിക്കെതിരായ അതിന്റെ മുന്നേറ്റത്തെകുറിച്ചും അവര്‍ പാലിക്കുന്ന മൌനം, മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ വാഹനമായിത്തീരാനുള്ള അവയുടെ സന്നദ്ധത, വര്‍ഗങ്ങളുടെ ചെലവില്‍ 'ജനങ്ങളുടെ' പെറ്റി-ബൂര്‍ഷ്വാ മഹത്വവത്ക്കരണം, അമേരിക്കന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റിലും പ്ളൂറലിസ്റ് സിദ്ധാന്തങ്ങളിലും ഉറച്ചുപോയ അവയുടെ ആശയപരമായ വേരുകള്‍ എന്നിവയെല്ലാം തുറന്നുകാണിക്കപ്പെടേണ്ടതാണ്. ഇങ്ങനെ തുറന്ന് കാട്ടുമ്പോള്‍ അരാഷ്ട്രീയതയുടെ വഴിയിലൂടെ നടക്കാന്‍ വെമ്പുന്ന, ഇടതുപക്ഷവും സിപിഐ എമും ശരിയല്ല അവയ്ക്ക് പകരമുള്ള ഒരു യഥാര്‍ത്ഥ വിപ്ളവബദലിനെയാണ് തങ്ങളുടെ ആക്ഷന്‍ ഗ്രൂപ്പിലൂടെ പ്രതിനിധീകരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ ഇത്തരം ഗ്രൂപ്പുകളുമായി സഹകരിക്കാന്‍ സന്നദ്ധരാവുന്ന അനേകം യുവതി-യുവാക്കളെ സഹായിക്കാന്‍ കഴിയും. അതുകൊണ്ട് ഇവരെ തുറന്ന് കാട്ടാന്‍ ഇനിയും അമാന്തിക്കരുത്.
ഈ യോഗങ്ങളില്‍ പങ്കെടുത്ത 'ഇടതു' ഗ്രൂപ്പുകളുടെ സ്വഭാവത്തെക്കുറിച്ച് പരിശോധിക്കുമ്പോള്‍ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. അവര്‍ സമാനമായ കൂട്ടായ്മ ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ പെനുക്കോണ്ടയില്‍ സംഘടിപ്പിച്ചിരുന്നു, യംഗ് ഇന്ത്യാ പ്രോജക്ടുമായി ബന്ധപ്പെട്ട്. അവിടെ അവര്‍ 'മാര്‍ക്സും അന്യവത്ക്കരണവും' 'സമരവും വര്‍ഗസമരവും' എന്നിവപോലുള്ള വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്തു. യംഗ് ഇന്ത്യാ പ്രോജക്ട് വിദേശ ഫണ്ട് കൈപ്പറ്റി നടപ്പിലാക്കുന്നതാണ്. നോര്‍വേയില്‍ നിന്നുമുള്ള ഫണ്ടുകള്‍ക്ക് പുറമെ, ഞഉഅട’ന്റെ ഫണ്ടും അതിനായി സ്വീകരിക്കുന്നുണ്ടായിരുന്നു. വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്ന അത്തരത്തിലുള്ള മറ്റൊരു ഗ്രൂപ്പായ വിശാഖപട്ടണത്തെ സാമാജികാ വികാസകേന്ദ്രത്തിന്റെ പങ്കാളിത്തവും ഈ യോഗത്തിലുണ്ടായി. 'ഇടതു' ഗ്രൂപ്പുകളുടെ യോഗങ്ങള്‍ നടത്തുന്നതിന് മുന്‍കൈയെടുക്കുന്ന പ്രമുഖനായ ദീപാങ്കര്‍ദാസ് ഗുപ്തയാണ് മിഡ്നാപ്പൂരിലെ റൂറല്‍ ഡെവലപ്മെന്റ് അസോസിയേഷന്റെ നടത്തിപ്പുകാരന്‍. മറ്റ് ഏജന്‍സികള്‍ക്കിടയില്‍ നിന്നുമെന്നപോലെ ഋദഋ യില്‍ നിന്നും ഓക്സ്ഫാളില്‍ നിന്നും പണം സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ ഗ്രൂപ്പ് ജാര്‍ഗ്രാമിലെയും ഗോപിബല്‍പ്പൂരിലെയും ഗോത്രപ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്ത മറ്റൊരു വ്യക്തി മദ്രാസിലുള്ള അസോസിയേഷന്‍ ഓഫ് ദി റൂറല്‍ പൂവറിലെ ഫെലിക്സ് സുഗീര്‍ത്തരാജ് ആണ്. അദ്ദേഹത്തിന്റെ അസോസിയേഷനും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും നിര്‍ലോഭമായി പണം ലഭിക്കുന്നുണ്ട്.
പ്രായോഗികമായി പറഞ്ഞാല്‍ ഈ 'ഇടതു’ ഗ്രൂപ്പുകളുടെ യോഗത്തില്‍ പങ്കെടുത്ത ഓരോ ഗ്രൂപ്പും വിദേശത്തുനിന്നുമുള്ള പണം കൈപ്പറ്റുന്നവയാണ്. പശ്ചിമ ജര്‍മ്മനിയിലെ 'ബ്രഡ് ഫോര്‍ ദി വേള്‍ഡ്' ഇന്ത്യയില്‍ പുതിയൊരു വിപ്ളവ പ്രസ്ഥാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമ!ത്തിന് പണം മുടക്കുന്നത് പോലെയാണിത്.
പൊതുവെയുള്ള സമീപനങ്ങളിലെ സഖ്യകക്ഷികളെന്ന നിലയില്‍ വിമര്‍ശന ബുദ്ധിയോടെയല്ലാതെ ഇത്തരം ഗ്രൂപ്പുകളെയും അവയുടെ വക്താക്കളെയും വീക്ഷിക്കാന്‍ ശ്രമിക്കുന്ന ഉദാരമായ സമീപനം ഇവിടെ ഉണ്ടായിക്കൂടാ. ഇടതുപക്ഷം ദുര്‍ബലമായിരിക്കുന്ന മേഖലകളില്‍ യുവാക്കളും ആദര്‍ശ ശുദ്ധിയുള്ളവരുമായ നിരവധി പേര്‍ ഈ ഏജന്‍സികളുടെ ശൃംഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എങ്കില്‍പോലും, ഒരിക്കല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ മാര്‍ക്സിസം ലെനിനിസത്തെ ആശ്ളേഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള അനുഭവത്തെ വിസ്മരിക്കാനും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുപോവാനും പ്രചോദിതരായിത്തീരുന്നു. അവര്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ പരിഷ്ക്കരണവാദ-ഉദ്യോഗസ്ഥവര്‍ഗ സംവിധാനത്തിന്റെ ഭാഗമെന്ന നിലക്ക് കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് കടുത്ത വിദ്വേഷം വളര്‍ത്തുന്ന തീവ്ര ഇടത്/ നവ ഇടത് ചിന്താഗതിയിലേക്കായിരിക്കും എത്തിച്ചേരുക. ഒരിക്കല്‍ ആ ഘട്ടത്തിലകപ്പെട്ട് കഴിഞ്ഞാല്‍ ആ വ്യക്തികളെ ജനാധിപത്യ പ്രസ്ഥാനത്തിന് നഷ്ടമാവും. പെറ്റിബൂര്‍ഷ്വാ അരാജക ആശയങ്ങള്‍ അവരെ കീഴ്പ്പെടുത്തുകയും സാമ്രാജ്യത്വ മധുരഭാഷണത്തിന് എളുപ്പത്തില്‍ അവര്‍ ഇരകളായിത്തീരുകയും ചെയ്യും.
വ്യത്യസ്ഥ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഏജന്‍സികളെയും സന്നദ്ധ സംഘടനകളെയും തിരിച്ചറിയുകയും അവയുടെ സ്വഭാവത്തെയും പ്രകൃതങ്ങളെയും കുറിച്ച് നിഗമനത്തിലെത്തുകയും വേണം. യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തനങ്ങളെയും നശീകരണ, വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാത്ത ദാനധര്‍മ്മ സംഘടനകളെയും വേര്‍തിരിച്ചറിയുന്നതില്‍ ജാഗ്രത പാലിക്കണം. രാഷ്ട്രീയ പാര്‍ട്ടികളെന്ന നിലയിലായിരിക്കണം എല്ലാ ആക്ഷന്‍ ഗ്രൂപ്പുകളെയും (ഉദാ: ജനങ്ങളുടെ സംഘാടനത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള ഗ്രൂപ്പുകള്‍) പരിഗണിക്കണ്ടത്. വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്ന എല്ലാ ഗ്രൂപ്പുകളും അക്കാരണത്താല്‍ തന്നെ സംശയിക്കപ്പെടേണ്ടവയാണ്. അവയുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്താന്‍ അവയെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഈ ഗ്രൂപ്പുകളുമായി സചേതനമായ ബന്ധം നിലനിര്‍ത്തുമ്പോള്‍ തന്നെ, അവയുടെ പ്രവര്‍ത്തകര്‍ നമ്മുടെ സംഘടനയില്‍ ചേരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കേണ്ടതുമാണ്. ഏതെങ്കിലും വ്യക്തി ഈ ഗ്രൂപ്പുകളുടെ കപട-റാഡിക്കല്‍ സ്വഭാവം ബോധ്യപ്പെട്ടശേഷം അവയുമായുള്ള ബന്ധം വിച്ഛേദിച്ച് സംഘടനയെ സമീപിക്കുകയാണെങ്കില്‍ അത് വ്യത്യസ്ഥമായൊരു കാര്യമാണ്. സുസ്ഥിരതയുള്ളൊരു ശ്രമമല്ലെങ്കില്‍പോലും, പരിമിതമായ മേഖലകളില്‍ പ്രാദേശികമായ അടിച്ചമര്‍ത്തലിനെതിരെ ദൈനംദിന പ്രശ്നങ്ങളില്‍ ജനങ്ങളെ കൂട്ടിയോജിപ്പിക്കുന്നതില്‍ ചിലപ്പോഴൊക്കെ ഈ ഗ്രൂപ്പുകള്‍ വിജയിച്ചിട്ടുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. ഇവിടെയും ഉചിതമായ തന്ത്രങ്ങള്‍ മെനഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച ഇതിനകം തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വ ഫണ്ടുകളുടെ വന്‍തോതിലുള്ള കടന്നു കയറ്റം അനുവദിക്കുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് (റെഗുലേഷന്‍) ആക്ടിലെ പഴുതുകള്‍ അടക്കാന്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടതാവശ്യമാണ്.
ആക്ഷന്‍ ഗ്രൂപ്പുകളുടെ കപട- പരിഷ്കരണവാദ നിലപാടുകള്‍ക്കെതിരെ അയവില്ലാത്ത ആശയ പ്രചരണമാണ് ഉയര്‍ന്നുവരേണ്ടത്. അരാഷ്ട്രീയത പുലര്‍ത്തുന്ന കപട-പരിഷ്കരണവാദികളുടെ അദ്ധ്വാനിക്കുന്ന വര്‍ഗത്തെക്കുറിച്ചുള്ള സംശയം, കേന്ദ്രീകൃതമായ സംഘടനകളോടുള്ള അവയുടെ ശത്രുത, സോഷ്യലിസ്റ് ക്യാമ്പിനെക്കുറിച്ചും സാമ്രാജ്യത്വത്തിന്റെ യുദ്ധഭീഷണിക്കെതിരായ അതിന്റെ മുന്നേറ്റത്തെകുറിച്ചും അവര്‍ പാലിക്കുന്ന മൌനം, മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ വാഹനമായിത്തീരാനുള്ള അവയുടെ സന്നദ്ധത, വര്‍ഗങ്ങളുടെ ചെലവില്‍ 'ജനങ്ങളുടെ' പെറ്റി-ബൂര്‍ഷ്വാ മഹത്വവത്ക്കരണം, അമേരിക്കന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റിലും പ്ളൂറലിസ്റ് സിദ്ധാന്തങ്ങളിലും ഉറച്ചുപോയ അവയുടെ ആശയപരമായ വേരുകള്‍ എന്നിവയെല്ലാം തുറന്നുകാണിക്കപ്പെടേണ്ടതാണ്. ഇങ്ങനെ തുറന്ന് കാട്ടുമ്പോള്‍ അരാഷ്ട്രീയതയുടെ വഴിയിലൂടെ നടക്കാന്‍ വെമ്പുന്ന, ഇടതുപക്ഷവും സിപിഐ എമും ശരിയല്ല അവയ്ക്ക് പകരമുള്ള ഒരു യഥാര്‍ത്ഥ വിപ്ളവബദലിനെയാണ് തങ്ങളുടെ ആക്ഷന്‍ ഗ്രൂപ്പിലൂടെ പ്രതിനിധീകരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ ഇത്തരം ഗ്രൂപ്പുകളുമായി സഹകരിക്കാന്‍ സന്നദ്ധരാവുന്ന അനേകം യുവതി-യുവാക്കളെ സഹായിക്കാന്‍ കഴിയും. അതുകൊണ്ട് ഇവരെ തുറന്ന് കാട്ടാന്‍ ഇനിയും അമാന്തിക്കരുത്.

Comments  

 
+1# നല്ല വിലയിരുത്തല്‍ — നിഷ രാജീവ്‌ 2013-01-26 02:15
സഖാവ് പ്രകാശ്‌ കാരാട്ട് വളരെ നല്ല രീതിയില്‍ വിഷയാവതരണം നടത്തിയിരിക്കുന ്നു. സി പി ഐ എമ്മിനെ ആക്രമിക്കുന്ന ഇടതു മുഖം മൂടി ധരിച്ച മഹാന്മാര്‍ സാമ്രാജ്വത്വത്ത ിന്റെ എച്ചില്‍ പട്ടികള്‍ മാത്രമാണെന്ന് വിളിച്ചു പറയുമ്പോള്‍ ഈ പഠനം പലര്‍ക്കും ഒരു ബുദ്ധിമുട്ടായി മാറുന്നു.
Reply | Reply with quote | Quote
 
 
+1# റെഡ്‌ സല്യൂട്ട് — Jacob Stephen 2013-01-26 02:51
ആക്ഷന്‍ ഗ്രൂപ്പുകളുടെ കപട- പരിഷ്കരണവാദ നിലപാടുകള്‍ക്കെ തിരെ അയവില്ലാത്ത ആശയ പ്രചരണമാണ് ഉയര്‍ന്നുവരേണ്ട ത്. അരാഷ്ട്രീയത പുലര്‍ത്തുന്ന കപട-പരിഷ്കരണവാദികളു ടെ അദ്ധ്വാനിക്കുന് ന വര്‍ഗത്തെക്കുറി ച്ചുള്ള സംശയം, കേന്ദ്രീകൃതമായ സംഘടനകളോടുള്ള അവയുടെ ശത്രുത, സോഷ്യലിസ്റ് ക്യാമ്പിനെക്കുറ ിച്ചും സാമ്രാജ്യത്വത്ത ിന്റെ യുദ്ധഭീഷണിക്കെതിരായ അതിന്റെ മുന്നേറ്റത്തെകു റിച്ചും അവര്‍ പാലിക്കുന്ന മൌനം, മാര്‍ക്‌സിസ്റ്റ ് വിരുദ്ധ പ്രചരണത്തിന്റെ വാഹനമായിത്തീരാന ുള്ള അവയുടെ സന്നദ്ധത, വര്‍ഗങ്ങളുടെ ചെലവില്‍ 'ജനങ്ങളുടെ' പെറ്റി-ബൂര്‍ഷ്വാ മഹത്വവത്ക്കരണം, അമേരിക്കന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റിലും പ്ളൂറലിസ്റ് സിദ്ധാന്തങ്ങളില ും ഉറച്ചുപോയ അവയുടെ ആശയപരമായ വേരുകള്‍ എന്നിവയെല്ലാം തുറന്നുകാണിക്കപ ്പെടേണ്ടതാണ്. ഇങ്ങനെ തുറന്ന് കാട്ടുമ്പോള്‍ അരാഷ്ട്രീയതയുടെ വഴിയിലൂടെ നടക്കാന്‍ വെമ്പുന്ന, ഇടതുപക്ഷവും സിപിഐ എമും ശരിയല്ല അവയ്ക്ക് പകരമുള്ള ഒരു യഥാര്‍ത്ഥ വിപ്ളവബദലിനെയാണ ് തങ്ങളുടെ ആക്ഷന്‍ ഗ്രൂപ്പിലൂടെ പ്രതിനിധീകരിക്ക ുന്നുവെന്ന് തെറ്റിദ്ധരിപ്പി ക്കുന്നതിനാല്‍ ഇത്തരം ഗ്രൂപ്പുകളുമായി സഹകരിക്കാന്‍ സന്നദ്ധരാവുന്ന അനേകം യുവതി-യുവാക്കളെ സഹായിക്കാന്‍ കഴിയും. അതുകൊണ്ട് ഇവ