ജഗതിക്ക് അടുത്ത വര്‍ഷം ഏപ്രിലോടെ അഭിനയം തുടരാനാവും
മലയാളികള്‍ക്ക് ആശ്വസിക്കാം. കാരണം മലയാളത്തിന്‍റെ മഹാ നടനെ കുറിച്ച് അത്രയും ശുഭകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെ മലയാള സിനിമയില്‍ സജീവമാകാന്‍ അദ്ധേഹത്തിനു ആകും എന്നതാണ് ആ വാര്‍ത്ത…. സംസാര ശേഷി പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട നിലയില്‍ വെല്ലൂരില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിന് ആളെ തിരിച്ചറിയാന്‍ കഴിയുകയും തുടര്‍ന്ന് രണ്ടു മൂന്നു ദിവസമായി അല്പം സംസാരിക്കാന്‍ കഴിയുകയും ചെയ്യുന്നതായാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. അപകടത്തില്‍ തകര്‍ന്ന കാലുകള്‍ ഉപയോഗിച്ച് തന്നെ ഇപ്പോള്‍ പിടിച്ചു നടക്കാന്‍ കഴിയുന്നെന്നു മകന്‍ രാജ് കുമാര്‍ പറയുന്നു.
ആരാധകന്മാര്‍ അയക്കുന്ന കത്തുകള്‍ മകള്‍ വായിച്ചു കൊടുക്കുമ്പോള്‍ ജഗതിയുടെ മുഖത്ത് കാണുന്ന ഭാവഭേദം വിവരണാതീതമാണെന്ന് അദ്ധേഹത്തെ സന്ദര്‍ശിച്ച മമ്മൂട്ടി അഭിപ്പ്രയപ്പെടുന്നു. മമ്മൂട്ടിയെ കൂടാതെ മോഹന്‍ ലാലും സുരേഷ് ഗോപിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സന്തോഷത്തോടെയാണ് മാധ്യമങ്ങളെ കണ്ടതും. ഇതെല്ലം സൂചിപ്പിക്കുന്നത് മലയാളത്തിന്‍റെ മഹാ നടന്‍റെ തിരിച്ചു വരവിനെ കുറിച്ചുള്ള സൂചന തന്നെയാവാം.
ഈ വരുന്ന സെപ്റ്റംബറിലോ ഒക്ടോബറിലോ ആശുപത്രി വിടാനാവുമെന്നാണ് വെല്ലൂര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അത് കഴിഞ്ഞു ആറു മാസത്തെ ബെഡ് റസ്റ്റ് ആണ് വേണ്ടത്. അതും വീട്ടില്‍ വെച്ച് തന്നെ. ആ സമയത്ത് ഫിസിയോതെറാപ്പികളും മറ്റും ചെയ്തു ശരീരാവയവങ്ങളുടെ ചലനനങ്ങള്‍ പൂര്‍ണ സ്ഥിതിയിലേക്ക് എത്തേണ്ടതുണ്ട്. അങ്ങിനെ ആ നിലയിലേക്ക് എത്തുമെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശ്വാസവും.
ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ആരാധകന്മാരുടെ പ്രാര്‍ത്ഥനകള്‍ സഫലമായി ആ അതുല്യ നടന്റെ അരങ്ങിലെക്കുള്ള പുനപ്രവേശം കാത്തിരിക്കുകയാണ് മലയാളികള്‍.
Read & Share on Ur Facebook Profile: http://boolokam.com/archives/56723#ixzz2KgKobCNO
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ