കപട ശാസ്ത്രം ഹിന്ദു മതത്തില്‍ ഉണ്ടെന്നുള്ളതിനു പ്രമാണം:
1. "നാനാ കപട ശാസ്ത്രാണി പ്രപഞ്ച കഥിതാ നിവൈ
ദൃഷ്ട്വാ വിശ്വാസ പൂര്‍വ്വന്തു വിദ്വാനപി ചലത്യഹോ"
ദൃഷ്ട്വാ വിശ്വാസ പൂര്‍വ്വന്തു വിദ്വാനപി ചലത്യഹോ"
2. "പ്രഗോപ്യമേവ കല്യാണി യോഗം ആനന്ദ സഞ്ചയം
മോഹാടിഭീര പാത്രെശു ഉപദേഷ്ടാ നരാധമ:"
മോഹാടിഭീര പാത്രെശു ഉപദേഷ്ടാ നരാധമ:"
അര്‍ത്ഥം:
1. നാനാ കപട ശാസ്ത്രങ്ങള്‍ പ്രപഞ്ചത്തില്‍ പ്രശംസിക്കപ്പെട്ടിരിക്കുന്നു. അവയെ വിശ്വസിച്ച് ജ്ഞാനിയും യഥാര്‍ത്ഥ വഴി തെറ്റി നടക്കുന്നു.
2. ആനന്ദത്തെ നല്‍കുന്ന യോഗത്തെ വളരെ ഗോപ്യമായി വെക്കേണ്ടതാകുന്നു. മോഹാദികള്‍ കൊണ്ട് അപാത്രങ്ങള്‍ക്ക് ഉപദേശിച്ചാല്‍ അവന്ടെ ശിരസ്സ് ആയിരം ഖണ്ഡമായി പൊട്ടിത്തെറിക്കും....... എന്ന ശിവ ശാപത്തെ ആലോചിച്ച് സനകാദി സര്‍വ്വ മഹര്‍ഷികളും ആദിനാഥന്‍ മുതലായ സര്‍വ്വ യോഗികളും കൂടി യോഗത്തെ പുറത്തേക് വിട്ടുകൂടാ എന്ന ഭയത്താല്‍ കപട പ്രമാണങ്ങളെ ഉണ്ടാക്കി മൂടിവെച്ചു.
................എന്ന് ശിവജ്ഞാന ദീപികയില്‍ പറഞ്ഞിരിക്കുന്നു.
ഹിന്ദു മതത്തെ വെറുത്തു വെടിഞ്ഞ ബുദ്ധ ഭഗവാനും ആനന്ദ യോഗത്തെ ഉദ്ധരിപ്പാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ജ്ഞാന മതത്തെ സ്ഥാപിച്ചു. അതില്‍ ഈശ്വരോപാസനാ പ്രാര്‍ത്ഥനാ വിഗ്രഹാരാധനാദി കര്‍മ്മക്കാടില്ല. അത്ര മാത്രമേ ഗുണമുള്ളൂ.
ഹിന്ദു മതത്തെ വെറുത്ത രാജാറാം മോഹന്‍ റായി ദയാനന്ദ സരസ്വതി എന്ന യോഗ്യന്മാര്‍ക്കും ജാതി ഭേദ വിഗ്രഹാരാധനാദികളായ ചില അജ്ഞാന കര്‍മ്മങ്ങളെ ഉപേക്ഷിച്ച് ഗായത്രീ മന്ത്ര പ്രാര്‍ത്ഥനകളോടുകൂടി ബ്രഹ്മസമാജം, ആര്യസമാജം എന്ന രണ്ട് സകര്‍മ്മ മതത്തെ സ്ഥാപിപ്പാനെ കഴിഞ്ഞുള്ളു. ആനന്ദ യോഗത്തെ ഉദ്ധരിപ്പാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഗായത്രി, മന്ത്ര ജപം, പ്രാര്‍ത്ഥന, പൂണൂല്‍ ധാരണം മുതലായ കര്‍മ്മങ്ങളെ തീരെ ത്യജിക്കുമായിരുന്നു.
---------------------------------------- Brahmananda Swami Sivayogi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ