സലീംരാജന്റെ തട്ടിപ്പ്: മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ഹൈക്കോടതി
ന്‍ഗണ്‍മാന്‍ സലീംരാജിന്റെ ഭൂമിതട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. സലീംരാജനെതിരായ കേസ് പരിഗണിക്കുന്ന ജ.ഹാറൂണ്‍ അല്‍ റഷീദാണ് മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.
പേഴ്സണല്‍ സ്റ്റാഫിന്റെ ചെയതികള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മുമ്പൊക്കെ തീവണ്ടി അപകടം വന്നാല്‍ പോലും മന്ത്രിമാര്‍ രാജിവെച്ചിരുന്ന കാലമുണ്ട്. ഇപ്പോള്‍ പിടിക്കപ്പെടുംവരെ സ്ഥാനത്തിരുന്നിട്ട് ഇറങ്ങിപ്പോകുന്ന നിലയാണ് ഇപ്പോള്‍. കോടതി വിമര്‍ശിച്ചു.
ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ സലീംരാജനും ജോപ്പനുമൊക്കെ എങ്ങനെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെത്തി എന്ന് ഇപ്പോഴും പരിശോധിച്ചിട്ടില്ല. ഇതൊക്കെ ആരോപണങ്ങളാണെന്ന് പറഞ്ഞൊഴിയുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേസുകളില്‍ ആരോപണവിധേയരായ സലീംരാജന്റെ ഫോണുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് എന്നതും കോടതി ചൂണ്ടിക്കാട്ടി. സലീംരാജിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചതുപോലും നാട്ടുകാരാണ്- കോടതി ചുണ്ടിക്കാട്ടി.
deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ